ജിഹാദിന് സമാനമായ കാര്യങ്ങള്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നതിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമാണുള്ളത്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ قِيلَ يَا رَسُولَ اللَّهِ، أَىُّ النَّاسِ أَفْضَلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ مُؤْمِنٌ يُجَاهِدُ فِي سَبِيلِ اللَّهِ بِنَفْسِهِ وَمَالِهِ ‏

അബൂസഈദ്(റ) പറയുന്നു: അല്ലാഹുവിന്റെ റസൂലേ, മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: തന്‍റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. (ബുഖാരി:2786)

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദിന് സമാനമായതോ അതിനേക്കാള്‍ പ്രതിഫലാ൪ഹമായതോ ആയ ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.

1.വിധവകളേയും അഗതികളേയും സഹായിക്കല്‍

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വിധവയുടെയും ദരിദ്രന്റെയും ജീവിതം സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന യോദ്ധാവിന്‌ തുല്യമാണ്‌. (ബുഖാരി: 6007)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്‌. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 5353)

2. മാതാപിതാക്കളെ നല്ല നിലയില്‍ പരിചരിക്കല്‍

عَنْ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ قَالَ أَقْبَلَ رَجُلٌ إِلَى نَبِيِّ اللَّهِ صلى الله عليه وسلم فَقَالَ أُبَايِعُكَ عَلَى الْهِجْرَةِ وَالْجِهَادِ أَبْتَغِي الأَجْرَ مِنَ اللَّهِ ‏.‏ قَالَ ‏”‏ فَهَلْ مِنْ وَالِدَيْكَ أَحَدٌ حَىٌّ ‏”‏ ‏.‏ قَالَ نَعَمْ بَلْ كِلاَهُمَا ‏.‏ قَالَ ‏”‏ فَتَبْتَغِي الأَجْرَ مِنَ اللَّهِ ‏”‏ ‏.‏ قَالَ نَعَمْ ‏.‏ قَالَ ‏”‏ فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا ‏”‏ ‏.‏

അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിﷺയുടെ അടുക്കല്‍ വന്ന്‌ ഇപ്രകാരം പറഞ്ഞു: പ്രവാചകരേ, ഹിജ്റക്കും ജിഹാദിനും തയ്യാറാണെന്ന് താങ്കളോട്‌ ഞാന്‍ ബൈഅത്ത്‌ ചെയ്യുന്നു. അല്ലാഹുവില്‍ നിന്ന് ഞാന്‍ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോടു നബി ﷺ ചോദിച്ചു: നിനക്ക്‌ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹം പറഞ്ഞു: അവ൪ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്‌. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം തന്നെയാണോ നീ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു:അതെ, തീ൪ച്ചയായും. നബി ﷺ അദ്ദേഹത്തോട്‌ പറഞ്ഞു: എങ്കില്‍ നീ നിന്റെ മാതാപിതാക്കളിലേക്ക് തിരിച്ചുപോകുക. എന്നിട്ട് അവരെ നല്ല നിലയില്‍ പരിചരിക്കുക. (നിന്റെ ജിഹാദ്‌ അതാണ്‌.)(മുസ്ലിം :2549)

3.ദല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളില്‍ നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങള്‍

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ :‏ مَا الْعَمَلُ فِي أَيَّامِ الْعَشْرِ أَفْضَلَ مِنَ الْعَمَلِ فِي هَذِهِ ‏”‏‏.‏ قَالُوا وَلاَ الْجِهَادُ قَالَ ‏”‏ وَلاَ الْجِهَادُ، إِلاَّ رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَىْءٍ

ഇബ്നു അബ്ബാസില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’ഈ പത്ത് ദിവസങ്ങളില്‍ (ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍) നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേ‍ഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ക൪മ്മങ്ങളുമില്ല’. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല.എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ .(ബുഖാരി :969)

4.നന്‍മകള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി മസ്ജിദുന്നബവിയില്‍ പോകല്‍

عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ ‏:‏ مَنْ جَاءَ مَسْجِدِي هَذَا لَمْ يَأْتِهِ إِلاَّ لِخَيْرٍ يَتَعَلَّمُهُ أَوْ يُعَلِّمُهُ فَهُوَ بِمَنْزِلَةِ الْمُجَاهِدِ فِي سَبِيلِ اللَّهِ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഈ പള്ളിയിലേക്ക് (മദീനയിലെ മസ്ജിദുന്നബവി) നന്‍മകള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വണ്ടി വരുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്‌. (ഇബ്നുമാജ:1/232)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.