സൂറ: അല്‍ മുല്‍ക് : ശ്രേഷ്ടതകളും വിവരണവും

വിശുദ്ധ ഖു൪ആനിലെ 67 ാമത്തെ സൂറത്താണ് സൂറ: അല്‍ മുല്‍ക്. മക്കയില്‍ അവതരിക്കപ്പെട്ട ഈ സൂറത്തില്‍ 30 ആയത്തുകളാണുള്ളത്. സൂറ: അല്‍ മുല്‍ക് എന്നതിനുപുറമെ സൂറ: തബാറക, സൂറ: അല്‍ മാനിഅ എന്നപേരിലും ഈസൂറത്ത് അറിയപ്പെടുന്നു. തഫ്സീറുകളില്‍ ഈ സൂറത്തിന് മറ്റ് ചില പേരുകളും പറഞ്ഞിട്ടുള്ളതായി കാണാം. ഈ സൂറത്തിന്റെ ധാരാളം ശ്രേഷ്ടതകള്‍ നബി ﷺ നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ ، قَالَ :قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: سُورَةَ تَبَارَكَ هِيَ الْمَانِعَةُ مِنْ عَذَابِ الْقَبْرِ

അബ്ദില്ലാഹിബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്.(സ്വഹീഹുല്‍ ജാമിഅ്:3643)

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ ، قَالَ : يُؤْتَى الرَّجُلُ فِي قَبْرِهِ فَتُؤْتَى رِجْلَاهُ فَتَقُولُ رِجْلَاهُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقُومُ يَقْرَأُ بِي سُورَةَ الْمُلْكِ ، ثُمَّ يُؤْتَى مِنْ قِبَلِ صَدْرِهِ أَوْ قَالَ بَطْنِهِ ، فَيَقُولُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقْرَأُ بِي سُورَةَ الْمُلْكِ ، ثُمَّ يُؤْتَى رَأْسُهُ فَيَقُولُ : لَيْسَ لَكُمْ عَلَى مَا قِبَلِي سَبِيلٌ كَانَ يَقْرَأُ بِي سُورَةَ الْمُلْكِ ، قَالَ : فَهِيَ الْمَانِعَةُ تَمْنَعُ مِنْ عَذَابِ الْقَبْرِ وَهِيَ فِي التَّوْرَاةِ سُورَةُ الْمُلْكِ ، وَمَنْ قَرَأَهَا فِي لَيْلَةٍ فَقَدْ أَكْثَرَ وَأَطْنَبَ

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഒരു വ്യക്തിയെ ഖബ്റില്‍ വെച്ച് കഴിഞ്ഞാല്‍ അയാളുടെ കാലിന്റെ ഭാഗത്തുകൂടി ശിക്ഷ വരും. (അപ്പോള്‍ ശിക്ഷ തടയപ്പെടും) പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, ഇയാള്‍ സൂറ: അല്‍ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് നെഞ്ചിന്റെ ഭാഗത്ത് കൂടിയും വയറിന്റെ ഭാഗത്തുകൂടിയും ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് ശിക്ഷ തലയുടെ ഭാഗത്തുകൂടി ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ: അല്‍ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. ഇത് അല്‍ മാനിയ എന്നറിയപ്പെടുന്നു. ഖബ്റിലെ ശിക്ഷയെ അത് തടയും. തൌറാത്തില്‍ സൂറ: അല്‍ മുല്‍ക്ക് എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു. (സ്വഹീഹുത്ത൪ഗീബ്: 1475)

عن عبدِ اللهِ بنِ مسعودٍ قال: من قرأ ” تَبَارَكَ الَّذِي بِيَدِهِ الْمُلْكُ” كلَّ ليلةٍ؛ منعه اللهُ عز وجل بها من عذابِ القبرِ، وكنا في عهدِ رسولِ اللهِ نسميها المانعةَ، وإنها في كتابِ اللهِ عز وجل سورةٌ من قرأ بها في ليلةِ فقد أكثر وأطاب

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എല്ലാ രാത്രിയിലും تَبَارَكَ الَّذِي بِيَدِهِ الْمُلْكُ – തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക് – എന്നസൂറ: പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബി ﷺ യുടെ കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറ: ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.(സ്വഹീഹുത്ത൪ഗീബ് : 1589)

عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ {الم،تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ}:‏ ‏‏ وَ ‏‏{تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു: സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി ﷺ ഉറങ്ങാറുണ്ടായിരുന്നില്ല.(സുനനുത്തി൪മുദി:3135-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: إِنَّ سُورَةً فِي الْقُرْآنِ ثَلاَثُونَ آيَةً شَفَعَتْ لِصَاحِبِهَا حَتَّى غُفِرَ لَهُ ‏‏‏‏{تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) ചെയ്തു.അതത്രേ തബാറക സൂറത്ത് (സൂറ: അല്‍ മുല്‍ക്ക് ). (ഇബ്നുമാജ: 3786)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ سُورَةً مِنَ الْقُرْآنِ ثَلاَثُونَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) ചെയ്തു.അതത്രേ തബാറക്ക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സുനനുത്തി൪മുദി:2891 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : إِنَّ سُورَةً مِنْ كِتَابِ اللَّهِ عَزَّ وَجَلَّ مَا هِيَ إِلَّا ثَلَاثُونَ آيَةً شَفَعَتْ لِرَجُلٍ فَأَخْرَجَتْهُ مِنَ النَّارِ وَأَدْخَلَتْهُ الْجَنَّةَ {تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും. (അതത്രേ തബാറക്ക സൂറത്ത്) (സ്വഹീഹുല്‍ ജാമിഅ്: 2092)

إن سورة من القرآن ما هي إلا ثلاثون آية خاصمت عن صاحبها حتى أدخلته الجنة و هي تبارك‏‏

നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് വേണ്ടി അല്ലാഹുവിനോട് ത൪ക്കിക്കും, ആ വ്യക്തിയെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ, അതത്രേ തബാറക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സ്വഹീഹുല്‍ ജാമിഅ്: 3644)

عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ بْنِ عَوْفٍ، أَنَّهُ أَخْبَرَهُ أَنَّ- قُلْ هُوَ ٱللَّهُ أَحَدٌ‏‏- تَعْدِلُ ثُلُثَ الْقُرْآنِ وَأَنَّ -تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ ‏‏- تُجَادِلُ عَنْ صَاحِبِهَا

ഹുമൈദിബ്നു അബ്ദിറഹ്മാനിബ്നു ഔഫില്‍(റ) നിന്ന് നിവേദനം: قُلْ هُوَ ٱللَّهُ أَحَدٌ‏‏ എന്ന സൂറത്ത് ഖു൪ആനിലെ മൂന്നിലൊന്നിന് തുല്ല്യമാണ്. تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ അതിന്റെ ആളിന് വേണ്ടി (പരലോകത്ത്) ത൪ക്കിക്കുന്നതാണ്. (മുവത്വ:15/491)

മേല്‍ കൊടുത്തിട്ടുള്ള ഹദീസുകളില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്.

(1)ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്. (സൂറ: അല്‍ മുല്‍ക്ക്)

(2)സൂറ: അല്‍ മുല്‍ക്ക് പാരായണം ചെയ്യുന്നത് ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കാന്‍ കാരണമാണ്.

(3)സൂറ: അല്‍ മുല്‍ക്ക് എല്ലാ രാത്രിയിലും പാരായണം ചെയ്യല്‍ സുന്നത്താണ്.

(4)പരലോകത്ത് സൂറ: അല്‍ മുല്‍ക്ക് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് ചെയ്യുന്നതാണ്.

(5)പരലോകത്ത് സൂറത്തുല്‍ മുല്‍ക്ക് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും. അയാളെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ അല്ലാഹുവിനോട് ത൪ക്കിക്കുകയും ചെയ്യും.

സൂറത്തുല്‍ മുല്‍ക്ക് ശഫാഅത്ത് ചെയ്യുന്നതും ത൪ക്കിക്കുന്നതും അതിന്റെ വക്താവിന് വേണ്ടിയാണ്. സൂറത്തുല്‍ മുല്‍ക്ക് അ൪ത്ഥവും ആശയവും മനസ്സിലാക്കുകയും അത് പാരായണം ചെയ്യുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരാണ് അതിന്റെ വക്താക്കള്‍. സത്യവിശ്വാസികൾ ഓരോരുത്തരും ഈ സൂറത്തിന്റെ വക്താവ് ആകുന്നതിനുവേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. അതിന്റെ ആദ്യത്തെ പടിയാണ് ഈ സൂറത്തിന്റെ അർത്ഥവും ആശയവും പടിക്കുക എന്നുള്ളത്. അതോടൊപ്പം ഇതിലെ വിശ്വാസ കാര്യങ്ങൾ മുഴുവനും വിശ്വസിച്ച് അംഗീകരിച്ച് അതിലെ ഉൽബോധനങ്ങൾ ജീവിതത്തിൽ പാലിച്ചും ഈ സൂറ: നിത്യം പാരായണം ചെയ്തുമാണ് അതിന്റെ വക്താവാകുന്നത്.സൂറത്തുല്‍ മുല്‍ക്കിന്റെ അ൪ത്ഥവും ആശയവും താഴെ ചേ൪ക്കുന്നു.

വചനം :1

تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

بَرَكَة (ബറകത്ത്) എന്ന പദത്തിന്റെ അര്‍ത്ഥാധിക്യം സൂചിപ്പിക്കുന്ന രൂപമാണ് تَبَارَكَ (തബാറക). ബറകത്ത് എന്ന പദം ഐശ്വര്യം, പുരോഗതി,അനുഗ്രഹം, സൗഭാഗ്യം, വളര്‍ച്ച, വര്‍ദ്ധനവ് , സമൃദ്ധി തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അത് ‘തബാറക’ എന്ന രൂപം പ്രാപിക്കുമ്പോള്‍ അര്‍ത്ഥം ഇപ്രകാരമാകുന്നു:

അല്ലാഹു മഹത്ത്വമുള്ളവനാണ്. അവന്‍ അത്യുന്നതനും പരിശുദ്ധനും അനുഗ്രഹസമ്പൂര്‍ണ്ണനുമാകുന്നു, അവന്‍ എല്ലാ മഹനീയമായ ഗുണങ്ങളുടെയും പരിശുദ്ധിയുടെയും ഉടമയാകുന്നു, അവന്‍ എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനാകുന്നു, അവന്‍ എല്ലാ അപരിമേയമായ മഹത്വമുടയവനും സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും അവനല്ലാത്ത എല്ലാവര്‍ക്കും അതീതനും കണക്കറ്റ നന്‍മകളുടെ ഉറവിടവും ഒരിക്കലും കോട്ടം തട്ടാത്ത സമ്പൂര്‍ണതയ്ക്കധിപനുമാകുന്നു.അവന്റെ നന്മകള്‍ അധികരിച്ചതും അവന്റെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതുമാണ്.സര്‍വലോകങ്ങളും അവന്റെ അധികാരത്തിലാണെന്നത് അവന്റെ മഹത്ത്വത്തില്‍ പെട്ടതാണ്.

‘അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു’ എന്ന് പറഞ്ഞത് ആരെ കുറിച്ചാണെന്ന് ഈ ആയത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആധിപത്യം ആരുടെ കയ്യിലാണോ അവനാണവന്‍. അതായത് അല്ലാഹുവിനെകുറിച്ച് തന്നെയാണ് അപ്രകാരം സൂചിപ്പിച്ചിട്ടുള്ളത്. ഈ പ്രപഞ്ചത്തിന്റെയും സ൪വ്വലോകങ്ങളുടെയും ആധിപത്യം അവന്റെ കൈകളിലാണ്. അല്ലാഹുവാണ് ആധിപത്യത്തിന്റെ ഉടമസ്ഥന്‍ (مَٰلِكَ ٱلْمُلْكِ).

قُلِ ٱللَّهُمَّ مَٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:3/26)

അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നുവെന്നും സൂചിപ്പിച്ചിരിക്കുന്നു. പരിപൂ൪ണ്ണമായ എല്ലാറ്റിനും കഴിവുള്ള സ൪വ്വ ശക്തനാണ് അല്ലാഹു. കാര്യങ്ങളെല്ലാം കൃത്യമായി നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് അവന്‍. ഇച്ഛിക്കുന്നതെന്തും നിഷ്’പ്രയാസം ചെയ്യാന്‍ അവന് കഴിയും. അവന്‍ എന്തെങ്കിലും ഒന്ന് ഉണ്ടാകണമെന്ന് ഉദ്ദേശിച്ചാല്‍ ‘ഉണ്ടാകുക’ എന്ന് പറയുകയേ വേണ്ടൂ, അപ്പോഴേക്കും അത് ഉണ്ടാകുന്നു.

وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ, ഉടനെ അതുണ്ടാകുന്നു. (ഖു൪ആന്‍:2/117)

അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നുവെന്നതിന്റെ കാരണം – അല്ലെങ്കില്‍ വിശദീകരണം – എന്നോണം വമ്പിച്ച ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് 2 മുതല്‍ 5 ആയത്തുകളിലായി അല്ലാഹു പ്രസ്താവിക്കുന്നു.

വചനം :2

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു കാരണം അവനാണ് മരണവും ജീവിതവും സൃഷ്ടിച്ചവന്‍. അതോടൊപ്പം ചില കാര്യങ്ങളെ കുറിച്ചും അല്ലാഹു ഓ൪മ്മിപ്പിച്ചിരിക്കുന്നു.

ജീവിതവും മരണവും അല്ലാഹുവിങ്കല്‍നിന്നുള്ളതാണ്. ജനിപ്പിക്കാനോ മരിപ്പിക്കാനോ പ്രാപ്തമായ മറ്റൊരു ശക്തിയുമില്ല.കേവലം ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യന്‍ ഒരിക്കല്‍ ഒരു ജീവിയായി ഭൂമിയില്‍ പിറക്കുന്നു. അല്‍പകാലത്തിനുശേഷം അവന്റെ ജീവിതം അവസാനിച്ച് അവന്‍ മരണമടയുകയും ചെയ്യുന്നു. രണ്ടും മനുഷ്യന്റെ ആവശ്യപ്രകാരമോ, അവന്റെ ഉദ്ദേശമനുസരിച്ചോ, അവന്റെ പ്രവര്‍ത്തനം കൊണ്ടോ അല്ല സംഭവിക്കുന്നത്. രണ്ടും അല്ലാഹു കണക്കാക്കുന്നതും, അല്ലാഹുവിന്റെ പ്രവര്‍ത്തനം കൊണ്ടുണ്ടാകുന്നതുമാണ്.

അല്ലാഹു എന്തിനാണ് മരണവും ജീവിതവും സൃഷ്ടിച്ചത് ? ഐഹിക ജീവിതം സുഖിച്ച് ജീവിക്കുന്നതിന് വേണ്ടിയുള്ളതാണോ?അല്ലാഹു മനുഷ്യരെ ഇവിടെ സൃഷ്ടിച്ചു വിട്ടിട്ടുള്ളത് അവരെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ്. ജീവിതം അവന്റെ പരീക്ഷാകാലമാണ്. പരീക്ഷാസമയത്തിന്റെ സമാപ്തിയാണ് മരണം. ഈ പരീക്ഷാര്‍ത്ഥം സ്രഷ്ടാവ് ഓരോ മനുഷ്യനും പ്രവര്‍ത്തനാവസരം നല്‍കിയിരിക്കുന്നു. വിശ്വാസത്തിലൂടെയും കര്‍മാനുഷ്ഠാനങ്ങളിലൂടെയും ഓരോ വ്യക്തിക്കും നല്ലവനോ ദുഷിച്ചവനോ എന്ന് പ്രായോഗികമായി പ്രകടിപ്പിക്കാന്‍ കഴിയും.

إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا – إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعًۢا بَصِيرًا

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:76/2-3)

നന്മതിന്മകളനുഷ്ഠിക്കാന്‍ യോഗ്യത നല്‍കപ്പെട്ട മനുഷ്യനെപ്പോലുള്ള ഒരു സൃഷ്ടിയുടെ ജീവിതമോ മരണമോ ഉദ്ദേശ്യശൂന്യമാവുകയില്ല. കാരണം ‘മനുഷ്യന്‍ നന്മയുടെ മാര്‍ഗം സ്വീകരിക്കുന്നുവോ അതോ തിന്മയുടെ വഴിയെ പോകുന്നുവോ? മനുഷ്യന്‍ നന്ദിയുടെ വഴിതേടുന്നുവോ അതോ നന്ദികേടിന്റെ വഴിതേടുന്നുവോ? മനുഷ്യന്‍ വിശ്വാസം സ്വീകരിക്കുകയാണോ, അതോ നിഷേധവുമായി നടക്കുകയാണോ? മനുഷ്യന്‍ ഏകനായ അല്ലാഹുവിന് വഴിപ്പെടുന്നുവോ അതോ അല്ലാഹു അല്ലാത്തവ൪ക്ക് അടിമപ്പെടുന്നുവോ?’ എന്നിവയെല്ലാം അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. ഐഹിക ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നതും ഈ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ്.

ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ

ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)

قال ابن عباس رضي الله عنه: نبتليكم بالشدة والرخاء، والصحة والسقم، والغنى والفقر، والحلال والحرام، والطاعة والمعصية، والهدى والضلالة

ഇബ്നു അബ്ബാസ്  رضي الله عنه  പറഞ്ഞു : നാം നിങ്ങളെ ക്ഷാമവും ക്ഷേമവും കൊണ്ടും, ആരോഗ്യവും അനാരോഗ്യവും കൊണ്ടും, സമ്പത്തും ദാരിദ്ര്യവും കൊണ്ടും, അനുവദനീയവും അനനുവദനീയവും കൊണ്ടും, അനുസരണവും ധിക്കാരവും കൊണ്ടും, നേർമാർഗ്ഗവും ദുർമാർഗ്ഗവും കൊണ്ടും പരീക്ഷിക്കുന്നതാണ്. [തഫ്സീറു ത്വബ്‌രി: (25/17 )]

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:18/7)

فإن الله خلق عباده، وأخرجهم لهذه الدار، وأخبرهم أنهم سينقلون منها، وأمرهم ونهاهم، وابتلاهم بالشهوات المعارضة لأمره، فمن انقاد لأمر الله وأحسن العمل، أحسن الله له الجزاء في الدارين، ومن مال مع شهوات النفس، ونبذ أمر الله، فله شر الجزاء

അല്ലാഹു തന്റെ അടിമകളെ സൃഷ്ടിക്കുകയും ഈ ലോകത്ത് അവരെ നിശ്ചയിക്കുകയും ചെയ്തു. ഇവിടെ നിന്നും മാറിപ്പോകേണ്ടി വരും എന്നവരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. അവരോടവന്‍ കല്‍പിച്ചു, വിരോധിച്ചു. കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍ പ്രേരകമാകുന്ന ഇച്ഛകള്‍ നല്‍കി പരീക്ഷിച്ചു. ആര്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങുന്നുവോ അവര്‍ക്ക് അവന്‍ ഇരുലോകത്തും നല്ല പ്രതിഫലം നല്‍കും. അല്ലാഹുവിന്റെ കല്‍പനകള്‍ ഉപേക്ഷിക്കുകയും മനസ്സിന്റെ ഇച്ഛകളോട് താല്‍പര്യം കാണിക്കുകയും ചെയ്യുന്നവന് ഏറ്റവും മോശമായ പ്രതിഫലവും ലഭിക്കുന്നു. (തഫ്സീറുസ്സഅദി)

ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ ഈ താല്‍ക്കാലിക ജീവിതത്തിന്റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം പ്രാപിക്കുന്നതില്‍ ഓരോരുത്തനും എത്രമാത്രം വിജയിച്ചിട്ടുണ്ട് – അല്ലെങ്കില്‍ പരാജയപ്പെട്ടിട്ടുണ്ട് – എന്ന് തിട്ടപ്പെടുത്തുന്നത് അവന്റെ മരണത്തോടുകൂടിയായിരിക്കും. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ യഥാ൪ത്ഥ ലക്ഷ്യം മനസ്സിലാക്കി, പരലോകത്തിന് വേണ്ടി സമ്പാദിക്കാതെ ജീവിക്കുകയാണെങ്കില്‍ നാളെ പരലോകത്ത് വെച്ച് ഖേദിക്കേണ്ടി വരും. പരലോകത്ത് അവന്‍ വിലപിക്കുന്ന രംഗം വിശുദ്ധ ഖു൪ആന്‍ എടുത്ത് കാണിച്ചിട്ടുണ്ട്.

يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى

അവന്‍ പറയും. അയ്യോ, ഞാന്‍ എന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. (ഖു൪ആന്‍:89/24)

മനുഷ്യരെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു മരണവും ജീവിതവും സൃഷ്ടിച്ചതെന്ന് പറഞ്ഞുവല്ലോ. പരീക്ഷണത്തില്‍ ‘ആരാണ് നല്ല പ്രവ൪ത്തനം ചെയ്യുന്നവന്‍’ ആരാണെന്നാണ് അല്ലാഹു പരിശോധിക്കുന്നത്. എന്താണ് നല്ല പ്രവ൪ത്തനം ? ഏതൊരു ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ച് ചെയ്യുന്നുവോ നബി ﷺ യുടെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നുവോ അതാണ് നല്ല പ്രവ൪ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

قَالَ الْفُضَيْل بْنُ عِيَاضٍ : أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا- .وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ

ഫുളൈല്‍ ഇബ്നു ഇയാദ് (റഹി) പറഞ്ഞു:തീര്‍ച്ചയായും അമല്‍ ഇഖ്ലാസുള്ളതും, സുന്നത്തിനോട് യോജിക്കാത്തതുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല.(ഇനി) സുന്നത്തിനോട് യോജിക്കുകയും, ഇഖ്ലാസില്ലാതാവുകയുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല. (ജാമിഉല്‍ ഉലൂം വല്‍ഹകം)

അല്ലാഹുവാണ് മരണവും ജീവിതവും സൃഷ്ടിച്ചവനെന്ന് സൂചിപ്പിച്ചല്ലോ. രണ്ട് ജീവിതത്തെ കുറിച്ചും രണ്ട് മരണത്തെ കുറിച്ചും ഖു൪ആന്‍ വിശദീകരിച്ചിട്ടുണ്ട്.

قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ

(പരലോകത്ത്) അവര്‍ പറയും: ഞങ്ങളുടെ നാഥാ, രണ്ടുപ്രാവശ്യം നീ ഞങ്ങളെ മരിപ്പിക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്ത് പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ? (ഖു൪ആന്‍:40/11)

كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًا فَأَحْيَٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ

നിങ്ങള്‍ക്ക് എങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും. (ഖു൪ആന്‍:2/28)

മാതാവിന്റെ വയറ്റില്‍ നി൪ജ്ജീവാവസ്ഥയിലാണ് മനുഷ്യന്‍ രൂപപ്പെടുന്നത്. നാലാം മാസത്തിലാണ് ജീവന്‍ ലഭിക്കുന്നത്. അങ്ങനെ ഒന്നാമത്ത മരണവും ഒന്നാമത്തെ ജനനവും സംഭവിക്കുന്നു. പിന്നീട് അവന്‍ ഐഹിക ജീവിതം പൂ൪ത്തിയാക്കി മരണപ്പെട്ട് ഖബ്റിലെത്തുന്നു. ശേഷം അന്ത്യനാളില്‍ പരലോക ജീവിതത്തിനായി ഉയ൪ത്തെഴുന്നേല്‍ക്കുന്നു. അങ്ങനെ രണ്ടാമത്ത മരണവും രണ്ടാമത്ത ജനനവും സംഭവിക്കുന്നു. പരലോകത്ത് മനുഷ്യ൪ വിചാരണക്ക് ശേഷം സ്വ൪ഗത്തിലോ നരകത്തിലോ ആയിരിക്കും. അവിടെപിന്നെ മരണമില്ല, കാലാകാല ജീവിതംമാത്രം.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا صَارَ أَهْلُ الْجَنَّةِ إِلَى الْجَنَّةِ، وَأَهْلُ النَّارِ إِلَى النَّارِ، جِيءَ بِالْمَوْتِ حَتَّى يُجْعَلَ بَيْنَ الْجَنَّةِ وَالنَّارِ، ثُمَّ يُذْبَحُ، ثُمَّ يُنَادِي مُنَادٍ يَا أَهْلَ الْجَنَّةِ لاَ مَوْتَ، يَا أَهْلَ النَّارِ لاَ مَوْتَ، فَيَزْدَادُ أَهْلُ الْجَنَّةِ فَرَحًا إِلَى فَرَحِهِمْ‏.‏ وَيَزْدَادُ أَهْلُ النَّارِ حُزْنًا إِلَى حُزْنِهِمْ ‏”

ഇബ്നു ഉമറില്‍(റ) നിന്നും നിവേദനം. നബി ﷺ പറഞ്ഞു: സ്വ൪ഗീയവാസികള്‍ സ്വ൪ഗത്തിലും നരകവാസികള്‍ നരകത്തിലുമായിക്കഴിഞ്ഞാല്‍ മരണത്തെ കൊണ്ടുവരികയും നരകത്തിനും സ്വ൪ഗത്തിനും ഇടയില്‍ വെക്കുകയും തുട൪ന്ന് അതിനെ അറുക്കുകയും ചെയ്യുന്നു. പിന്നീട് ഒരാള്‍ വിളിച്ച് പറയും. ഹേ, സ്വ൪ഗീയവാസികളേ ഇനി മരണമില്ല, ഹേ നരകവാസികളേ ഇനി മരണമില്ല. അപ്പോള്‍ സ്വ൪ഗീയവാസികള്‍ക്ക് സന്തോഷത്തിനുമേല്‍ സന്തോഷം വ൪ദ്ധിക്കുകയും നരകവാസികള്‍ക്ക് ദുഖത്തിനുമേല്‍ അവരുടെ ദുഖം വ൪ദ്ധിക്കുകയും ചെയ്യുന്നതാണ്. (ബുഖാരി:6548)

‘മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍’ എന്നാണ് ഈ വചനത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത്. അഥവാ മരണത്തെ പറഞ്ഞതിന് ശേഷം ജീവിതത്തെ പറഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? മനുഷ്യന്‍ ആദ്യം നി൪ജ്ജീവാവസ്ഥയിലായിരുന്നു. മാതാവിന്റെ വയറ്റില്‍ നി൪ജ്ജീവാവസ്ഥയിലാണ് മനുഷ്യന്‍ രൂപപ്പെടുന്നത്. നാലാം മാസത്തിലാണ് ജീവന്‍ ലഭിക്കുന്നത്. അതുകൊണ്ടാണ് അല്ലാഹു ഇവിടെ മരണത്തെ ആദ്യം പറഞ്ഞിരിക്കുന്നത്. ജീവിതമല്ല, മരണമാണ് മനുഷ്യന് പ്രധാനം, മുസ്ലിമായി മരിക്കുന്നതിലാണ് വിജയം. ഈ അ൪ത്ഥത്തില്‍ വിശദീകരിച്ച പണ്ഢിതന്‍മാരുമുണ്ട്. അതായത് ജീവിച്ചിരിക്കുന്നവരോടാണ് അല്ലാഹു സംസാരിക്കുന്നത്. അവർ ജീവിതത്തിൽ പ്രവേശിച്ചു കഴിഞ്ഞു. അവർക്കിനി മരണമാണ് പ്രധാനം. അതുകൊണ്ടാണ് അല്ലാഹു ഇവിടെ മരണത്തെ ആദ്യം പറഞ്ഞിരിക്കുന്നത്. الله أعلم

രണ്ടാമത്തെ വചനത്തിന്റെ അവസാനം അല്ലാഹുവിനെ കുറിച്ച് وَهُوَ ٱلْعَزِيزُ ٱلْغَفُورُ അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനും എന്ന് സൂചിപ്പിച്ചിരിക്കുന്നു. അല്ലാഹു പ്രതാപിയാണെന്ന് പറയുമ്പോള്‍ പ്രതാപത്തിന്റെ മുഴുവന്‍ ആശയവും ഉള്‍ക്കൊള്ളുന്ന പ്രതാപവാനായ അല്ലാഹുവാണ് അവന്‍. എല്ലാ വസ്തുക്കളെയും കീഴ്‌പെടുത്തുന്ന സര്‍വ പ്രതാപങ്ങളുടെയും ഉടമസ്ഥനാണവന്‍. എല്ലാ സൃഷ്ടികളും അവന് കീഴൊതുങ്ങുന്നു.

فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا

തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു. (ഖു൪ആന്‍:4/139)

അതേപോലെ അടിമകളുടെ പാപങ്ങള്‍ മറച്ചു കളയുകയും ഏറെ പൊറുത്തു കൊടുക്കുകയും ചെയ്യുന്നവനാണ് അല്ലാഹു.തെറ്റ് ചെയ്യുന്നവര്‍ക്കും വീഴ്ച വരുത്തുന്നവര്‍ക്കും പാപം ചെയ്യുന്നവര്‍ക്കും പ്രത്യേകിച്ച് പശ്ചാത്തപിക്കുന്നവര്‍ക്കും ഖേദിച്ച് മടങ്ങുന്നവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കും.

نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ

(നബിയേ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്‍മാരെ വിവരമറിയിക്കുക.(ഖു൪ആന്‍:15/49)

وَهُوَ ٱلْعَزِيزُ ٱلْغَفُورُ – അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാണ് – എന്ന് പറഞ്ഞിട്ടുള്ളതില്‍ ഒരു സത്യവിശ്വാസി സദാ അല്ലാഹുവിനെ കുറിച്ച് ഭയമുള്ളവനും അതേ സമയം അവനെ കുറിച്ച് പ്രതീക്ഷയുള്ളവനുമായിരിക്കണമെന്ന് സൂചനയുണ്ട്. ‘അല്ലാഹുവിനെ കുറിച്ച് ഭയമുള്ളവനാകണം’ എന്നുപറയുമ്പോള്‍ അല്ലാഹുവിനെ ഭയക്കുക, അവന്റെ ശിക്ഷയെ ഭയക്കുക, ക൪മ്മങ്ങള്‍ സ്വീകരിക്കപ്പെടുമോ എന്നുള്ള ഭയം, അന്ത്യം നന്നാകുമോ എന്നുള്ള ഭയം എന്നിവയെല്ലാം ഉള്‍പ്പെടും. അല്ലാഹുവിലുള്ള പ്രതീക്ഷ, അവന്റെ സ്വ൪ഗത്തിലുള്ള പ്രതീക്ഷ, ക൪മ്മങ്ങള്‍ സ്വീകരിക്കപ്പെടും എന്നുള്ള പ്രതീക്ഷ, പാപം പൊറുക്കപ്പെടും എന്നുള്ള പ്രതീക്ഷ എന്നിവയെല്ലാം ‘അല്ലാഹുവിലുള്ള പ്രതീക്ഷയില്‍’ ഉള്‍പ്പെടും. ചുരുക്കത്തില്‍ സത്യവിശ്വാസി നരകാഗ്നിയെ ഭയപ്പെടുന്നവനും സ്വ൪ഗീയാരാമങ്ങളില്‍ ആശയ൪പ്പിക്കുകയും ചെയ്യുന്നവനായിരിക്കണം.

വചനം:3

ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ

ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?

അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നുവെന്നതിന്റെ അടുത്ത കാരണമായി പറഞ്ഞിട്ടുള്ളത് ‘ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍’ എന്നതാണ് .ഏഴ് ആകാശങ്ങള്‍ ഏതെല്ലാമാണ്, എങ്ങനെയെല്ലാമാണ് എന്നൊന്നും നമുക്ക് കൃത്യമായി അറിയില്ല. നാളിതുവരെ ഒരു ആകാശത്തിന്റെ അതിര്‍ത്തിപോലും ക്ളിപ്തമായി നിര്‍ണ്ണയിക്കുവാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം.

അല്ലാഹുവിന്റെ ഈ സൃഷ്ടിപ്പില്‍ എന്തെങ്കിലും ന്യൂനതകളോ ഏറ്റക്കുറച്ചിലുകളോ ഉണ്ടോയെന്ന് പരിശോധിക്കുവാന്‍ അവന്‍ ആഹ്വാനം ചെയ്യുന്നു. ആകാശങ്ങളിലും മറ്റും നിരീക്ഷണം നടത്തിവരുന്ന ആളുകളേയും, ആകാശ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന കോടാനുകോടി നക്ഷത്രഗോളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ആളുകളേയും അല്ല, ഓരോ മനുഷ്യവ്യക്തിയെയും അഭിമുഖീകരിച്ചുകൊണ്ടാണ് അല്ലാഹു ‘എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ, വല്ല വിടവും നീ കാണുന്നുണ്ടോ’ എന്ന് ചോദിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും വൈകല്യവും കാണുകയില്ലെന്നും സംശയമുള്ളവ൪ക്ക് പരീക്ഷിച്ച് ബോധ്യപ്പെടാമെന്നുമാണ് ഇതിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. അല്ലാഹു സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലെവിടെയും അവ്യവസ്ഥിതത്വമോ ക്രമരാഹിത്യമോ പരസ്പരമിണങ്ങായ്കയോ കാണപ്പെടുന്നതല്ല. അതില്‍ ചേര്‍ച്ചയില്ലാത്തതോ അനുചിതമോ ആയ ഒരു വസ്തുവുമില്ല. അതിന്റെ എല്ലാ ഘടകങ്ങളും പരസ്പരം ഇണങ്ങുന്നതും സമ്പൂര്‍ണ സമഞ്ജസവുമായി കാണപ്പെടുന്നതാണ്.

ഇവിടെ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ എന്നതിന് പകരം പരമകാരുണികന്റെ സൃഷ്ടിപ്പില്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് അല്ലാഹുവിന് സൃഷ്ടികളോടുള്ള കാരുണ്യത്തെ സൂചിപ്പിക്കുന്നു.

വചനം:4

ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًا وَهُوَ حَسِيرٌ

പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.

അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ എവിടെയെങ്കിലും എന്തെങ്കിലും ഏറ്റക്കുറവോ വൈകല്യമോ കാണാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന് പറഞ്ഞ് മതിയാക്കുന്നില്ല. അതില്‍ വല്ല പോരായ്മയും ഉണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിച്ചു നോക്കുവാന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ പരാജിതരായി പരവശപ്പെട്ടുകൊണ്ട് പിന്‍മടങ്ങുകതന്നെ വേണ്ടിവരുമെന്നും ഖണ്ഡിതമായി പ്രഖ്യാപിക്കുകകൂടി ചെയ്യുന്നു.

ഭൂമിയിലെ മണ്‍തരി മുതല്‍ അതിഗംഭീരമായ ക്ഷീരപഥങ്ങള്‍ വരെയുള്ള സകല വസ്തുക്കളും സുഘടിതമാണ്. പ്രപഞ്ചവ്യവസ്ഥയുടെ നൈരന്തര്യം എവിടെയും പൊട്ടിപ്പോകുന്നില്ല. ആകാശഭൂമികളെ അല്ലാഹു സൃഷ്ടിക്കുക മാത്രമല്ല, അവയെ സംരക്ഷിച്ചു നിലനി൪ത്തുന്നതും അവന്‍ തന്നെയാണ്.ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍ വേറെ ആര്‍ക്കും പങ്കില്ലാത്തതുപോലെ, അവയുടെ നിലനില്‍പ്പിന്റെ കാര്യത്തിലും ആര്‍ക്കും കയ്യില്ല. അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാണവ സ്ഥിതിചെയ്യുന്നത്.

إِنَّ ٱللَّهَ يُمْسِكُ ٱلسَّمَٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا

തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:35/41)

വചനം:5

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُومًا لِّلشَّيَٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയും ആക്കിയിരിക്കുന്നു. അവര്‍ക്ക് നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നുവെന്ന് മാത്രമല്ല, ഭൂമിയുമായി കൂടുതല്‍ അടുത്ത് നില്‍കുന്ന ആകാശത്തെ ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. വിളക്കുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം നക്ഷത്രങ്ങളാണെന്ന് ഖു൪ആന്‍ മറ്റൊരു സ്ഥലത്ത് പ്രസ്താവിച്ചിട്ടുണ്ട്.

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ

തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.(ഖു൪ആന്‍:37/6)

ആകാശത്ത് നക്ഷത്രങ്ങള്‍ സംവിധാനിച്ചിരിക്കുന്നത് ഒരു അലങ്കാരമായിട്ടാണ്.ആകാശത്ത് നക്ഷത്രങ്ങളില്ലെങ്കില്‍ അത് ഇരുട്ടിയ മേല്‍ക്കൂരയാകും. ഭംഗിയോ മോഡിയോ ഇല്ലാത്ത. അതോടൊപ്പം അവ പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയും ആക്കിയിരിക്കുന്നു. അഥവാ ആകാശങ്ങളെ പിശാചുക്കളില്‍ നിന്ന് സുരക്ഷിതമാക്കുന്നത് നക്ഷത്രങ്ങളെകൊണ്ടാണ്. നക്ഷത്രങ്ങള്‍ കൊണ്ട് പിശാചുകളെ എറിഞ്ഞോടിക്കുന്നുവെന്ന് പറയുമ്പോള്‍, ‘എല്ലാ നക്ഷത്രങ്ങളെ കൊണ്ടുമല്ല ഇങ്ങനെ ചെയ്യുന്നത്, നക്ഷത്രങ്ങളിൽ ചിലതിനെ കൊണ്ടാണ് അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ ചില ഭാഗങ്ങള്‍ കൊണ്ടാണ് ‘ എന്നാണ്.. الله أعلم

നക്ഷത്രങ്ങള്‍ മുഖേനെ ആകാശം അലങ്കരിക്കപ്പെട്ടിരിക്കുന്നു, പിശാചുകളെ എറിഞ്ഞോടിക്കുന്നു എന്നിവക്ക് പുറമെ അവകൊണ്ടുള്ള മൂന്നാമത്തെ ഉപകാരത്തെ കുറിച്ചും അല്ലാഹു അറിയിച്ചിട്ടുണ്ട്. അതായത് നക്ഷത്രം മുഖേനെ മനുഷ്യ൪ വഴി കണ്ടെത്തുന്നു.

وَبِٱلنَّجْمِ هُمْ يَهْتَدُونَ

നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. (ഖു൪ആന്‍:16/16)

وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ

അവനാണ് നിങ്ങള്‍ക്ക് വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് അവ മുഖേന വഴിയറിയാന്‍ പാകത്തിലാക്കിത്തന്നത്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:6/97)

ولا ينافي إخباره أنه زين السماء الدنيا بمصابيح، أن يكون كثير من النجوم فوق السماوات السبع، فإن السماوات شفافة، وبذلك تحصل الزينة للسماء الدنيا، وإن لم تكن الكواكب فيها

ധാരാളം നക്ഷത്രങ്ങള്‍ ഏഴാകാശത്തിന് അപ്പുറത്താണെന്നുള്ളത്. എന്നാല്‍ ഒരിക്കലും അടുത്ത ആകാശത്തെ നക്ഷത്രങ്ങളെ കൊണ്ട് അലങ്കരിച്ചു എന്നു പറയുന്നതിന് എതിരാകുന്നില്ല. കാരണം ആകാശം സുതാര്യമാണ്. അതിനാല്‍ നക്ഷത്രങ്ങള്‍ ഒന്നാനാകാശത്തല്ലെങ്കിലും അതിന്റെ ഭംഗി അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. (തഫ്സീറുസ്സഅദി)

قال قتادة : إنما خلقت هذه النجوم لثلاث خصال : خلقها زينة للسماء ، ورجوما للشياطين ، وعلامات يهتدى بها ، فمن تأول فيها غير ذلك فقد قال برأيه ، وأخطأ حظه ، وأضاع نصيبه ، وتكلف ما لا علم له به

ഖത്താദഃ (റ) പറഞ്ഞു: ഈ നക്ഷത്രങ്ങളെ മൂന്നു കാര്യങ്ങള്‍ക്കായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു: അവ൯ അവയെ ആകാശത്തിന്ന്‍ അലങ്കാരവും, പിശാചുക്കളെ എറിയുന്നതും, മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അടയാളങ്ങളും ആക്കിയിരിക്കുന്നു. മറ്റുപ്രകാരത്തില്‍ അവയെപ്പറ്റി ആരെങ്കിലും വ്യാഖ്യാനിക്കുന്നപക്ഷം, അവന്‍ പിഴക്കുകയും തന്റെ ഓഹരി (ഭാഗ്യം) താന്‍ നഷ്ടപ്പെടുത്തുകയും, അറിയാത്ത വിഷയത്തില്‍ സാഹസപ്പെടുകയുമാണ് ചെയ്യുക.

നക്ഷത്രങ്ങളെ അല്ലാഹു സംവിധാനിച്ചതിന്റെ ഒരു ഉദ്ദേശ്യം പിശാചുകളെ എറിഞ്ഞോടിക്കുന്നതിനാണന്ന് പറഞ്ഞുവല്ലോ. എന്തിനാണ് പിശാചുക്കളെ നക്ഷത്രങ്ങള്‍ കൊണ്ട് എറിഞ്ഞോടിക്കുന്നത് ? നബി ﷺ യുടെ രിസാലത്തിന് (ദിവ്യദൗത്യത്തിന്) മുമ്പ് ആകാശത്തുവെച്ച് മലക്കുകളില്‍ നിന്നും ജിന്നില്‍ പെട്ട പിശാചുക്കള്‍ ചില വാര്‍ത്തകള്‍ കട്ടുകേള്‍ക്കാറുണ്ടായിരുന്നു. അതിനുവേണ്ടി അവ൪ ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ കയറിച്ചെന്ന് പതിയിരിക്കുമായിരുന്നു. മുഹമ്മദ് നബി ﷺ യുടെ നിയോഗത്തോടുകൂടി അവ൪ക്ക് ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു. അല്ലാഹു പ്രത്യേകം ചില കാവലുകൾ ഏ൪പ്പെടുത്തപ്പെടുകയും, അവിടെ തീജ്വാലകള്‍ നിറക്കപ്പെടുകയും ചെയ്തു. ഇതിനെപ്പറ്റി ജിന്നുകളുടെ ഒരു പ്രസ്താവനതന്നെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്തുകൊടുത്തിട്ടുണ്ട്.

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا – وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْءَانَ يَجِدْ لَهُۥ شِهَابًا رَّصَدًا

(ജിന്നുകള്‍ സ്വന്തം സമൂഹത്തോട് പറഞ്ഞു:) ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി, അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. (ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. (ഖു൪ആന്‍:72/8-9)

ആകാശത്തുവെച്ച് മലക്കുകള്‍ക്കിടയില്‍ നടക്കുന്ന ചില സംസാരങ്ങളെ പതിയിരുന്ന് കട്ടുകേള്‍ക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കുവാനുള്ള ഒരു ഏര്‍പ്പാട് നക്ഷത്രങ്ങളെ കൊണ്ടാണ് അല്ലാഹു ചെയ്തുവെച്ചിരിക്കുന്നത്. അതായത് നക്ഷത്രങ്ങളില്‍നിന്ന് പുറത്തുവരുന്ന ഒരു തരം അഗ്നിജ്വാലകളാകുന്ന ഉല്‍ക്കകള്‍മൂലമാണ് പിശാചുക്കള്‍ എറിഞ്ഞാട്ടപ്പെടുന്നത്.

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ – وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ – لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ – دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ – إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ

തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. അത്യുന്നതമായ സമൂഹത്തിന്റെ നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്‌) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും, ബഹിഷ്കൃതരായിക്കൊണ്ട്. അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്‌. പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.(ഖു൪ആന്‍:37/6-10)

وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّٰهَا لِلنَّٰظِرِينَ – وَحَفِظْنَٰهَا مِن كُلِّ شَيْطَٰنٍ رَّجِيمٍ – إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ

ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌. (ഖു൪ആന്‍:15/16-18)

ഖുര്‍ആനിന്റെ അവതരണത്തോടെ ജിന്നുകളുടെ കട്ടുകേള്‍ക്കല്‍ തടയപ്പെട്ടിരിക്കുന്നുവെന്നും അവിടെ അല്ലാഹു ഒരുതരം പാറാവ്‌ ഏര്‍പ്പെടുത്തിയിരിക്കുകയും അവിടം തീജ്വാലകള്‍ നിറക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നും ഇനിയും ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍ നാനാഭാഗത്തുനിന്നും അവ൪ക്ക് ഏറ് ബാധിക്കുമെന്നും അതോടൊപ്പം കാത്തിരിക്കുന്ന അഗ്നിജ്വാലയെ കണ്ടെത്താനാകും അഥവാ അവ൪ അഗ്നിജ്വാലയാല്‍ നശിപ്പിക്കപ്പെടുമെന്നും പറഞ്ഞുവല്ലോ. എന്നാല്‍ ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിന് മുമ്പായി അവ൪ അത് ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ അടുക്കല്‍ എത്തിച്ചു നൽകുമെന്ന് നബി ﷺ വിശദീകരിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ قَالَ‏ “‏ إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتِ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ فَإِذَا فُزِّعَ عَنْ قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ، قَالُوا لِلَّذِي قَالَ الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ فَيَسْمَعُهَا مُسْتَرِقُ السَّمْعِ، وَمُسْتَرِقُ السَّمْعِ هَكَذَا بَعْضُهُ فَوْقَ بَعْضٍ ـ وَوَصَفَ سُفْيَانُ بِكَفِّهِ فَحَرَفَهَا وَبَدَّدَ بَيْنَ أَصَابِعِهِ ـ فَيَسْمَعُ الْكَلِمَةَ، فَيُلْقِيهَا إِلَى مَنْ تَحْتَهُ ثُمَّ يُلْقِيهَا الآخَرُ إِلَى مَنْ تَحْتَهُ، حَتَّى يُلْقِيَهَا عَلَى لِسَانِ السَّاحِرِ أَوِ الْكَاهِنِ، فَرُبَّمَا أَدْرَكَ الشِّهَابُ قَبْلَ أَنْ يُلْقِيَهَا، وَرُبَّمَا أَلْقَاهَا قَبْلَ أَنْ يُدْرِكَهُ، فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ، فَيُقَالُ أَلَيْسَ قَدْ قَالَ لَنَا يَوْمَ كَذَا وَكَذَا كَذَا وَكَذَا فَيُصَدَّقُ بِتِلْكَ الْكَلِمَةِ الَّتِي سَمِعَ مِنَ السَّمَاءِ ‏”‏‏.‏

അബൂഹുറൈറയില്‍ ( റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു : അല്ലാഹു ആകാശത്ത്‌ ഒരു കാര്യം വിധിച്ചാൽ അല്ലാഹുവിന്റെ വാക്കിന് വിനയാന്വിതരായി മലക്കുകൾ തങ്ങളുടെ ചിറകുകളടിക്കും. ( കേള്‍ക്കപ്പെടുന്ന പ്രസ്തുത ശബ്ദം ) മിനുസമുള്ള പാറയിൽ ചങ്ങല വലിക്കുന്നത്‌ പോലെയിരിക്കും. ആ ശബ്ദം (അല്ലാഹുവിന്റെ വചനം ) മലക്കുകളിലേക്ക്‌ ചെന്നെത്തും. അല്ലാഹു പറഞ്ഞു :അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും: നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത്. അവര്‍ മറുപടി പറയും: (അവന്‍ പറഞ്ഞത്‌) സത്യമാണ്, അവന്‍ ഉന്നതനും മഹാനുമാകുന്നു. അപ്പോൾ അല്ലാഹു വിധിച്ച ആ വചനത്തെ കട്ടു കേൾക്കുന്ന പിശാചുക്കൾ കേൾക്കും. കട്ടു കേൾക്കുന്ന പിശാചുക്കൾ ചിലർ, ചിലർക്കു മുകളിൽ അട്ടിയട്ടിയായിക്കൊണ്ടായിരിക്കുമെന്ന് സുഫ്‌യാനുബിനു ഉയൈയ്ന (റ) തന്റെ വിരലുകൾ വിടർത്തിയും ചെരിച്ചും കൈപ്പത്തി കൊണ്ട്‌ വിവരിച്ചു കാണിച്ചു. വചനങ്ങൾ കട്ടുകേൾക്കുകയും തന്റെ താഴെയുള്ളവരിലേക്ക്‌ നൽകുകയും, പിന്നീട്‌ അയാൾ തന്റെ താഴെയുള്ളവരിലേക്ക്‌ നൽകുകയും ചെയ്യും. അങ്ങനെ ജ്യോൽസ്യന്റെയോ മാരണക്കാരന്റെയോ നാവുകളിലേക്കവർ അതിനെ (ആ വാർത്തയെ) എത്തിക്കും. ചിലപ്പോൾ അതിനെ എത്തിച്ചു നൽകുന്നതിനു മുമ്പായി തീജ്വാലകൾ അവരെ പിടികൂടും. ചിലപ്പോൾ തീജ്വാലകൾ പിടികൂടുന്നതിനു മുമ്പായി അവരതിനെ എത്തിച്ചു നൽകും. (വചനം ലഭിച്ച ജ്യോൽസ്യനും മാരണക്കാരനും) അതോടൊപ്പം നൂറ് കളവുകൾ ചേർത്ത്‌ പറയും. അപ്പോൾ പറയപ്പെടും : അയാൾ നമ്മോട്‌ നിർണ്ണിത ദിനങ്ങളിലെ ഏതാനും കാര്യങ്ങള്‍ പറഞ്ഞിട്ടില്ലേ? ആകാശത്തിൽ നിന്നും കേള‍ക്കപ്പെട്ട പ്രസ്തുത വചനംകൊണ്ട് (മാരണക്കാരനും ജ്യോൽസ്യനും തങ്ങള്‍ പറഞ്ഞ നൂറ് കളവുകളില്‍) സത്യപ്പെടുത്തപ്പെടുകയുംചെയ്യും. (ബുഖാരി:4800)

ജ്യോൽസ്യന്‍മാ൪ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് പഠിപ്പിക്കുന്നതിനുവേണ്ടിയാണ് നബി ﷺ ഇപ്രകാരം നമുക്ക് വിശദീകരിച്ചു തന്നിട്ടുള്ളത്.

عَنْ عَائِشَةُ سَأَلَ أُنَاسٌ رَسُولَ اللَّهِ صلى الله عليه وسلم عَنِ الْكُهَّانِ فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لَيْسُوا بِشَىْءٍ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ فَإِنَّهُمْ يُحَدِّثُونَ أَحْيَانًا بِالشَّىْءِ يَكُونُ حَقًّا‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ تِلْكَ الْكَلِمَةُ مِنَ الْحَقِّ يَخْطَفُهَا الْجِنِّيُّ، فَيَقُرُّهَا فِي أُذُنِ وَلِيِّهِ قَرَّ الدَّجَاجَةِ، فَيَخْلِطُونَ فِيهَا أَكْثَرَ مِنْ مِائَةِ كَذْبَةٍ ‏

ആയിശയില്‍ (റ)യില്‍ നിന്നും നിവേദനം: ചില ആളുകള്‍ ഗണിതക്കാരെ (ജോല്‍സ്യന്‍മാരെ) സംബന്ധിച്ച് നബി ﷺ യോട് ചോദിക്കുകയുണ്ടായി. നബി ﷺ പറഞ്ഞു: അവര്‍ ഒന്നും തന്നെയല്ല അഥവാ അതില്‍ യാതൊരടിസ്ഥാനവുമില്ല. അപ്പോള്‍ അവര്‍ ചോദിച്ചു: അവര്‍ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യഥാര്‍ത്ഥമാകാറുണ്ടല്ലോ? അപ്പോള്‍ നബി ﷺ പറഞ്ഞു:യഥാര്‍ത്ഥമായി പുലരുന്ന ആ വാക്ക് ജിന്നു വര്‍ഗ്ഗത്തില്‍ പെട്ടവന്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ട് അവന്‍ തന്റെ ബന്ധുക്കളുടെ കാതില്‍, പിടക്കോഴി ‘കറകറ’ എന്ന് കുറുകും പ്രകാരം അത് കുറുകി (മന്ത്രിച്ചു) കൊടുക്കുന്നു. അങ്ങനെ, അവര്‍ അതില്‍കൂടി നൂറിലേറെ കളവും കൂട്ടിക്കലര്‍ത്തുന്നു.(ബുഖാരി:6213)

ഈ പിശാചുക്കള്‍ക്ക് ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നുവെന്നും ഈ വചനത്തില്‍ (സൂറ: അല്‍ മുല്‍ക് – വചനം:5) സൂചിപ്പിച്ചിരിക്കുന്നു.

لأنهم تمردوا على الله، وأضلوا عباده، ولهذا كان أتباعهم من الكفار مثلهم، قد أعد الله لهم عذاب السعير

കാരണം അവര്‍ അല്ലാഹുവിനോട് അതിരുവിട്ട് പ്രവര്‍ത്തിച്ചു. അവന്റെ അടിമകളെ വഴിതെറ്റിച്ചു. ഇക്കാരണത്താല്‍ പിശാചുക്കളെ പിന്‍പറ്റിയ അനുയായികളും അവനെപ്പോലെ തന്നെയാണ്. അവര്‍ക്ക് അല്ലാഹു ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (തഫ്സീറുസ്സഅദി)

വചനം:6

وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ

തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.

കുഫ്ര്‍ (അവിശ്വാസം) എന്നത് ഈമാനിന്റെ (വിശ്വാസം) വിപരീത പദമാണ്. സ്രഷ്ടാവിനോട് കാണിക്കുന്ന നന്ദികേടാണ് അവിശ്വാസം. അവിശ്വാസികള്‍ക്ക് നരകശിക്ഷയുണ്ടെന്ന് ഈ വചനത്തിലൂടെ അല്ലാഹു അറിയിക്കുന്നു.

وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :2/39)

إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا – خَٰلِدِينَ فِيهَآ أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا

തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല. (ഖു൪ആന്‍:33/64-65)

വചനം:7

إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًا وَهِىَ تَفُورُ

അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്‌. അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

സത്യനിഷേധികളായ അവിശ്വാസികളെ നരകത്തില്‍ ഇടുമ്പോഴത്തെ സന്ദര്‍ഭം അല്ലാഹു വിവരിക്കുകയാണ്. നരകത്തിലേക്കയക്കപ്പെടുന്നവര്‍ ദൂരെനിന്നുതന്നെ അതിന്റെ ക്ഷോഭവും ആവേശവും കേള്‍ക്കും. വളരെ അകലത്ത്‌ പ്രത്യക്ഷപ്പെടുമ്പോഴേക്കും കേള്‍ക്കത്തക്കവണ്ണം അതികഠിനതരമായിരിക്കും, നരകത്തിലെ അഗ്നിജ്വാലയുടെ വമിപ്പും, അതിന്റെ ഊക്കേറിയ ഇരമ്പലും. വിശുദ്ധ ഖു൪ആന്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് കാണുക.

إِذَا رَأَتْهُم مِّن مَّكَانٍۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا

ദൂരസ്ഥലത്ത് നിന്ന് തന്നെ അത് അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാവുന്നതാണ്‌. (ഖു൪ആന്‍:25/12)

വചനം:8

تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ

കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ല.

അത്യുഗ്രമായ ഉഷ്ണതാപവും, അതികഠോരമായ കോപതാപവും നിമിത്തം സ്വയം പൊട്ടിത്തെറിച്ചു ചിന്നിച്ചിതറിപ്പോകുമാറ് തിളച്ചു വമിച്ച് എരിപൊരികൊള്ളുന്ന നരകം അവരുടെ നേരെ ഇരമ്പി ഗര്‍ജിക്കും.

تكاد على اجتماعها أن يفارق بعضها بعضًا، وتتقطع من شدة غيظها على الكفار

ഒരുമിച്ച് നില്‍ക്കുന്ന അതിന്റെ ഭാഗങ്ങള്‍ ചിലത് ചിലതില്‍ നിന്ന് വേറിട്ട് പോകുമാറാകും. സത്യനിഷേധികളോടുള്ള കോപത്താല്‍ അത് പൊട്ടിപ്പിളരും. (തഫ്സീറുസ്സഅദി)

ഓരോ കൂട്ടം ആളുകളെയും നരകത്തിലേക്ക് വലിച്ചിഴക്കുമ്പോള്‍ അവരോട് അതിലെ കാവല്‍ക്കാരാ൪ ചോദിക്കും : ‘നിങ്ങള്‍ എങ്ങനെയാണ് നരകത്തിലെത്തിയത്? ഈ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീതു നല്‍കുന്നതിന് പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളൊന്നും വന്നിട്ടുണ്ടായിരുന്നില്ലേ?’

നരകത്തിലേക്ക് ഓരോ സംഘത്തെ എറിയുമെന്നാണ് പറഞ്ഞിട്ടുള്ളത്. അഥവാ ഒറ്റക്ക് ഒറ്റക്കല്ല, കൂട്ടം കൂട്ടമായിട്ടാണ് സത്യനിഷേധികളെ നരകത്തിലേക്ക് വലിച്ചെറിയുന്നത്.

وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ

സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും…….. (ഖു൪ആന്‍ :39/71)

നരകത്തിന് കാവല്‍ക്കാരുണ്ടെന്നും ഈ ആയത്തില്‍ നിന്നും വ്യക്തമാണ്. നരകത്തിന്റെ കാവല്‍ക്കാ൪ മലക്കുകളാണ്. അവ൪ ഭീമാകാരികളും കഠിന പ്രകൃതക്കാരുമാണ്.

وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةً ۙ

നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌.…… (ഖു൪ആന്‍:74/31)

عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍:66/6)

വചനം:9

قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَٰلٍ كَبِيرٍ

അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌.

فجمعوا بين تكذيبهم الخاص، والتكذيب العام بكل ما أنزل الله ولم يكفهم ذلك، حتى أعلنوا بضلال الرسل المنذرين وهم الهداة المهتدون، ولم يكتفوا بمجرد الضلال، بل جعلوا ضلالهم، ضلالًا كبيرًا، فأي عناد وتكبر وظلم، يشبه هذا؟

അല്ലാഹു ഇറക്കിയതെല്ലാം അവര്‍ നിഷേധിച്ചു. അതുകൊണ്ടും അവര്‍ മതിയാക്കിയില്ല. സന്മാര്‍ഗം സ്വീകരിച്ചവര്‍ക്ക് വഴികാണിക്കുന്നവരും താക്കീത് ചെയ്യുന്നവരുമായ പ്രവാചകന്മാര്‍ വഴിപിഴപ്പിച്ചവരാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങനെ അവര്‍ അങ്ങേയറ്റം വഴികേടിലായി. ഇതിനെക്കാള്‍ വലിയ അക്രമവും അഹങ്കാരവും മറ്റെന്താണുള്ളത്? (തഫ്സീറുസ്സഅദി)

വചനം:10

وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَٰبِ ٱلسَّعِيرِ

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.

‘നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ’ എന്ന നരകത്തിലെ കാവല്‍ക്കാരുടെ ചോദ്യത്തിനുള്ള അവരുടെ മറുപടിയാണ് 9,10 വചനത്തില്‍ പരാമ൪ശിക്കുന്നത്. ഞങ്ങള്‍ക്ക് പ്രവാചകന്‍മാ൪ വേദഗ്രന്ഥവുമായി വന്നിരുന്നുവെന്നും എന്നാല്‍ അവരെ നിഷേധിക്കുകയും പരിഹസിക്കുകയാണ് ചെയ്തതെന്നും പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും കല്‍പ്പിച്ചത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരുമായിരുന്നില്ലെന്നും അവ൪ നരകത്തില്‍ വെച്ച് പറയുന്നതാണ്.

وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا ۚ قَالُوا۟ بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَٰفِرِينَ

സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിനടുത്തു വന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ എന്ന് അതിന്റെ (നരകത്തിന്റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി. (ഖു൪ആന്‍ :39/71)

നരകത്തിലേക്ക് പതിക്കുന്ന ആളുകളുടെ അടുക്കല്‍ താക്കീതുകാ൪ ചെന്നുവോ ഇല്ലേ എന്നറിയാന്‍ നരകകാവല്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്ന നിലക്കുള്ളതല്ല ഈ ചോദ്യം. മറിച്ച്, അവരെ നരകത്തില്‍ തള്ളുക വഴി തങ്ങള്‍ ഒരു അനീതിയും പ്രവര്‍ത്തിക്കുന്നില്ല എന്ന് അവരെക്കൊണ്ട് സമ്മതിപ്പിക്കുകയാണതിന്റെ ലക്ഷ്യം. അല്ലാഹു അവരെ ബോധശൂന്യരാക്കി വിട്ടിട്ടില്ലെന്നും പ്രവാചകന്മാരെ അയച്ചുകൊണ്ട് യാഥാര്‍ത്ഥ്യം എന്ത്, സന്മാര്‍ഗം ഏത് എന്നു ധരിപ്പിച്ചിരുന്നുവെന്നും സന്മാര്‍ഗത്തിനെതിരെ ചരിക്കുന്നതിന്റെ അനന്തരഫലം അവരിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ നരകത്തിന്റെ ഇന്ധനമായിത്തീരുകയാണെന്ന് താക്കീതു ചെയ്തിരുന്നുവെന്നും, ആ പ്രവാചകന്മാരെ അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കാതിരിക്കുകയായിരുന്നുവെന്നും ആ കാരണത്താലാണ് നരകശിക്ഷ നല്‍കപ്പെടുന്നതെന്നും അത് തികച്ചും അവര്‍ അര്‍ഹിക്കുന്നതുതന്നെയാണെന്നും ആ മലക്കുകള്‍ അവരുടെ നാവുകൊണ്ടുതന്നെ പറയിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.

വചനം:11

فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًا لِّأَصْحَٰبِ ٱلسَّعِيرِ

അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം.

സത്യനിഷേധികള്‍ നരകത്തില്‍ വെച്ച് തങ്ങളുടെ തെറ്റുകളും കുറ്റങ്ങളും അബദ്ധങ്ങളുമെല്ലാം ഏറ്റ് പറഞ്ഞ് വിലപിക്കുന്നതാണ്.

يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ – وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ – رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًا كَبِيرًا

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.) (ഖു൪ആന്‍ :33/66-68)

വചനം:12

إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

നാം ഏറ്റവും ഭയക്കേണ്ടത് അല്ലാഹുവിനെയാണ്. അദൃശ്യമായ നിലയില്‍ അവനെ ഭയക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ചില നാമങ്ങളും വിശേഷണങ്ങളും മനസ്സിലാക്കുന്നത് അവനെ ഭയക്കുന്നതിന് സഹായകരമാണ്. العَزِيزُ – അസീസ്‌ – പ്രതാപവാന്‍, القدَيِر – ഖദീര്‍ – എല്ലാത്തിനും കഴിവുള്ളവന്‍, المَالِكُ – മാലിക് – എല്ലാത്തിന്റെയും ഉടമസ്ഥന്‍, المَلِكُ – മലിക് – രാജാധിരാജന്‍ തുടങ്ങിയ നാമങ്ങളും ذُو ٱنتِقَامٍ ശിക്ഷാനടപടി സ്വീകരിക്കുന്നവന്‍ , شَدِيدُ ٱلْعِقَابِ കഠിനമായി ശിക്ഷിക്കുന്നവന്‍ തുടങ്ങിയ വിശേഷണങ്ങളുമൊക്കെ അല്ലാഹുവിനെ ഭയക്കുന്നതിന് സഹായകരമാണ്. അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കലും അവനെ ഭയക്കുന്നതിന് സഹായകരമാണ്.

‘അല്ലാഹുവിനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവന്‍ ഇങ്ങോട്ട് കാണുന്നുവെന്ന ബോധത്തോടെ വര്‍ത്തിക്കുക. സ്വകാര്യജീവിതത്തിലും ബാഹ്യജീവിതത്തിലും ഒരുപോലെ സൂക്ഷ്മത പാലിക്കുക, ജനബോധ്യത്തിനും കീര്‍ത്തിക്കും വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുക’ എന്നിവ അദൃശ്യമായ നിലയില്‍ റബ്ബിനെ ഭയപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്.

അല്ലാഹുവിനെ ഭയപ്പെട്ട് തിന്മ വര്‍ജിക്കുകയും നന്മ കൈക്കൊള്ളുകയും ചെയ്യുക എന്നതാണ് ദീനീദൃഷ്ടിയില്‍ അടിസ്ഥാനപരമായ നന്മ. അതല്ലാത്ത മറ്റേതെങ്കിലും കാരണത്താല്‍ തിന്മ ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ തന്റെ ബാഹ്യവീക്ഷണത്തില്‍ നന്മ എന്ന് തോന്നിയ കാര്യം കൈക്കൊള്ളുകയോ അല്ല ചെയ്യേണ്ടത്.

അല്ലാഹുവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവ൪ക്ക് രണ്ട് പ്രതിഫലമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഒന്ന് അവന്റെ പാപങ്ങള്‍ പൊറുത്ത് ലഭിക്കും. രണ്ട് വലിയ പ്രതിഫലം അഥവാ സ്വ൪ഗം ലഭിക്കും.

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ – هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ – مَّنْ خَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ – ٱدْخُلُوهَا بِسَلَٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ – لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്‌. (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌. അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്‌.(അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌. (ഖു൪ആന്‍ :50/31-35)

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

തന്‍റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖു൪ആന്‍ :55/46)

വചനം:13

وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.

بما فيها من النيات، والإرادات، فكيف بالأقوال والأفعال، التي تسمع وترى؟

അതായത്, മനസ്സിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ വാക്കുകളുടെയും പ്രവൃത്തികളുടെയും കാര്യം എങ്ങനെയായിരിക്കും? (തഫ്സീറുസ്സഅദി)

قال ابن عباس : نزلت في المشركين ، كانوا ينالون من النبي صلى الله عليه وسلم فيخبره جبريل عليه السلام ; فقال بعضهم لبعض : أسروا قولكم كي لا يسمع رب محمد ; فنزلت

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: മുശ്രിക്കുകളുടെ വിഷയത്തിലാണ് ഈ വചനം അവതരിച്ചിട്ടുള്ളത്. നബി ﷺ യുടെ നാശത്തിന് വേണ്ടി അവ൪ പരിശ്രമിക്കുമായിരുന്നു. അവയെ സംബന്ധിച്ച് ജിബ്രില്‍(അ) നബി ﷺ ക്ക് വാ൪ത്ത അറിയിച്ചുകൊടുത്തിരുന്നു. അപ്പോള്‍ അവ൪ (മുശ്രിക്കുകള്‍) പരസ്പരം പറഞ്ഞു: മുഹമ്മദിന്റെ റബ്ബ് കേള്‍ക്കാതിരിക്കുന്നതിനായി നിങ്ങള്‍ നിങ്ങളുടെ സംസാരം പതുക്കെ ആക്കുക. അപ്പോള്‍ ഈ വചനം അവതരിച്ചു. (ഖു൪ത്വുബി)

ഈ വചനം മേല്‍ സാഹചര്യത്തില്‍ അവതരിച്ചതാണെങ്കിലും അല്ലെങ്കിലും കാര്യം വ്യക്തമാണ്. അല്ലാഹുവിന്റെ സര്‍വ്വജ്ഞതയും, സൂക്ഷ്മജ്ഞതയുമാണ് ഇവിടെ പ്രഖ്യാപിക്കുന്നത്. രഹസ്യ പരസ്യമെന്ന വ്യത്യാസം അവനെ സംബന്ധിച്ചിടത്തോളം ഇല്ലതന്നെ. രണ്ടും അവന് ഒരുപോലെയാകുന്നു. രഹസ്യമായി സംസാരിക്കുന്നവനും പരസ്യമായി സംസാരിക്കുന്നവനും രാത്രിയുടെ കൂരിരുട്ടില്‍ ഒളിഞ്ഞു മറഞ്ഞിരിക്കുന്നവനും, പകല്‍ വെളിച്ചത്തില്‍ വെളിയില്‍ ഇറങ്ങി നടക്കുന്നവനും അല്ലാഹുവിന്റെ അടുക്കല്‍ സമമാണ്.

سَوَآءٌ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفٍۭ بِٱلَّيْلِ وَسَارِبٌۢ بِٱلنَّهَارِ

നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നവനും പകലില്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു. (ഖു൪ആന്‍ :13/10)

‘തന്റെ രഹസ്യവും പരസ്യവുമായ വാക്കും പ്രവൃത്തിയും മാത്രമല്ല, ഉദ്ദേശ്യങ്ങളും വിചാരങ്ങളും വരെ അല്ലാഹുവിന് ഗോപ്യമല്ല’ എന്ന സജീവമായ ബോധത്തോടു കൂടിയായിരിക്കണം മനുഷ്യന്‍ ഈ ലോകത്ത് സദാ ജീവിതം നയിക്കേണ്ടത്. അല്ലാഹു ഹൃദയങ്ങളിലുള്ളത് വരെ അറിയുന്നവനാകുന്നുവെന്നും സൂചിപ്പിച്ചിരിക്കുന്നു.

يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (ഖു൪ആന്‍ :64/4)

വചനം:14

أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ

സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നുവെന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയും വേണ്ടതില്ല, കാരണം അവനാണ് മനുഷ്യരെ സൃഷ്ടിച്ചത്. മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കിയവന് മനുഷ്യന്റെ ഹൃദയങ്ങളിലുള്ളത് അറിയാന്‍ യാതൊരു പ്രയാസവുമില്ലെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

അല്ലാഹു ٱللَّطِيفُ ഉം ٱلْخَبِيرُ ഉം ആണെന്ന് സൂചിപ്പിച്ചിരിക്കുന്നു. ٱللَّطِيفُ (ലത്വീഫ്) എന്നാല്‍ നിഗൂഢ കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവന്‍ എന്നും ٱلْخَبِيرُ (ഖബീ൪) എന്നാല്‍ വസ്തുക്കളുടെ സൂക്ഷ്മ വശങ്ങളെ സൂക്ഷ്മമായി അറിയുകയും പ്രസ്താവിക്കുകയും ചെയ്യുന്നവന്‍ എന്നുമാണ൪ത്ഥം. അല്ലാഹു അതിസൂക്ഷ്മവും രഹസ്യവുമായിട്ടുള്ള മുഴുവന്‍ കാര്യങ്ങളും കൃത്യമായി അറിയുന്നവനാണെന്ന ബോധ്യത്തോടു കൂടിയായിരിക്കണം മനുഷ്യന്‍ ഈ ലോകത്ത് ജീവിക്കേണ്ടതെന്ന് ചുരുക്കം.

لَّا تُدْرِكُهُ ٱلْأَبْصَٰرُ وَهُوَ يُدْرِكُ ٱلْأَبْصَٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ

കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.(ഖു൪ആന്‍ :6/103)

يَٰبُنَىَّ إِنَّهَآ إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِى صَخْرَةٍ أَوْ فِى ٱلسَّمَٰوَٰتِ أَوْ فِى ٱلْأَرْضِ يَأْتِ بِهَا ٱللَّهُ ۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٌ

എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (ഖു൪ആന്‍ :31/16)

വചനം:15

هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ

അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്‌.

هو الذي سخر لكم الأرض وذللها، لتدركوا منها كل ما تعلقت به حاجتكم، من غرس وبناء وحرث، وطرق يتوصل بها إلى الأقطار النائية والبلدان الشاسعة

അവന്‍ ഭൂമിയെ നിങ്ങള്‍ക്ക് കീഴ്‌പെടുത്തിതരികയും സൗകര്യപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കത്തക്ക വിധം; കൃഷി, കെട്ടിട നിര്‍മാണം എന്നിവയ്‌ക്കെല്ലാം. വിദൂര രാജ്യങ്ങളിലേക്കും അകന്ന പ്രദേശങ്ങളിലേക്കും എത്തിപ്പെടാനുള്ള വഴികള്‍ സൗകര്യപ്പെടുന്ന വിധത്തിലും. (തഫ്സീറുസ്സഅദി)

وَٱلْأَرْضَ وَضَعَهَا لِلْأَنَامِ

ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു. (ഖു൪ആന്‍ :55/10)

യഥേഷ്ടം വിഹരിക്കുവാനും ഉപജീവനമാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുവാനും ഉതകത്തക്കവണ്ണം ഭൂമിയെ മനുഷ്യന് പാകപ്പെടുത്തിത്തന്നിട്ടുള്ളതിനെ ഓര്‍മിപ്പിച്ചുകൊണ്ട്, അത് ഉപയോഗപ്പെടുത്താന്‍ അല്ലാഹു മനുഷ്യരെ പ്രോത്സാഹിപ്പിക്കുകയാണ്. എല്ലാം അല്ലാഹു തരും എന്ന് കരുതി അലസമായിരിക്കരുതെന്നും അതില്‍ സൂചനയുണ്ട്. അതേ സമയത്ത് ഉപജീവന വിഷയത്തിലും, സമ്പാദ്യത്തിലും മാത്രം ശ്രദ്ധ ചെലുത്തി ഭാവിജീവിതത്തിന്റെ കാര്യം മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചിരിക്കുന്നു. അതായത്, ഈ ഭൂമിയില്‍ വിഹരിച്ചും ദൈവദത്തമായ വിഭവങ്ങള്‍ ആഹരിച്ചും ജീവിക്കുമ്പോള്‍, ഒടുവില്‍ ഒരു ദിനം അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകേണ്ടതുണ്ടെന്ന് وَإِلَيْهِ ٱلنُّشُورُ (അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ്‌) എന്ന വാക്കിലൂടെ ഓ൪മ്മിപ്പിക്കുന്നു. ഭൂമി മാത്രമാണ് വാസയോഗ്യമെന്നും ഈ വചനത്തില്‍ സൂചനയുണ്ട്.

വചനം:16

ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ

ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും.

വചനം:17

أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ

അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.

مَّن فِي السَّمَاءِ (ആകാശത്തിലുള്ളവന്‍) എന്നു പറഞ്ഞതു അല്ലാഹുവിനെ ഉദ്ദേശിച്ചാണ്. . ‘അല്ലാഹു എല്ലായിടത്തും ഉണ്ട്’ എന്ന വാദം തെറ്റാണെന്നും അല്ലാഹുവിന് ഒരു സത്തയുണ്ടെന്നും അവന്‍ ആകാശത്തിലാണെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു.

عن معاوية بن الحكم قال: وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَعَظَّمَ ذَلِكَ عَلَىَّ قُلْتُ يَا رَسُولَ اللَّهِ أَفَلاَ أُعْتِقُهَا قَالَ ‏”‏ ائْتِنِي بِهَا ‏”‏ ‏.‏ فَأَتَيْتُهُ بِهَا فَقَالَ لَهَا ‏”‏ أَيْنَ اللَّهُ ‏”‏ ‏.‏ قَالَتْ فِي السَّمَاءِ ‏.‏ قَالَ ‏”‏ مَنْ أَنَا ‏”‏ ‏.‏ قَالَتْ أَنْتَ رَسُولُ اللَّهِ ‏.‏ قَالَ ‏”‏ أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ ‏”‏ ‏.‏

മുആവിയതുബിനുൽഹകം (റ) പറഞ്ഞു: “എനിക്ക് ജവ്വാനിയ്യ-ഉഹുദ് ഭാഗങ്ങളിൽ ആടിനെ മേച്ചു നടക്കുന്ന ഒരു അടിമപ്പെണ്ണ് ഉണ്ടായിരുന്നു. ഒരിക്കൽ ആ ആട്ടിൻ പറ്റത്തിൽ നിന്ന് ഒന്നിനെ ചെന്നായ പിടിക്കുന്നത്‌ ഞാൻ കണ്ടു. ഞാൻ ഒരു മനുഷ്യനാണ്. ജനങ്ങൾക്ക്‌ ദുഃഖകരമായ കാര്യങ്ങൾ എനിക്കും ദുഖകരമാണ്. അങ്ങനെ ഞാനവളെ നല്ലൊരു അടി അടിച്ചു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നു. അദ്ദേഹം അതിന്റെ ഗൌരവം എന്നെ ബോധ്യപ്പെടുത്തിയപ്പോൾ ‘അല്ലാഹുവിന്റെ റസൂലേ അവളെ ഞാൻ മോചിപ്പിക്കട്ടേ’ എന്നു ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു. ‘അവളെ ഇങ്ങോട്ട് കൊണ്ട് വരൂ’ അപ്പോൾ ഞാൻ അവളെ കൊണ്ട് വന്നു. അങ്ങിനെ നബി ﷺ അവളോട്‌ ചോദിച്ചു ‘അല്ലാഹു എവിടെയാണ്?’ അവൾ പറഞ്ഞു. ‘ ആകാശത്തിലാണ്’ അദ്ദേഹം ചോദിച്ചു.’ഞാൻ ആരാണ്? അവൾ പറഞ്ഞു.’ നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ് ‘ . അദ്ദേഹം (എന്നോട്) പറഞ്ഞു. ‘അവളെ മോചിപ്പിച്ചേക്കൂ, അവൾ സത്യവിശ്വാസിനിയാണ്.” ( മുസ്ലിം:537)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَلاَ تَأْمَنُونِي وَأَنَا أَمِينُ مَنْ فِي السَّمَاءِ

നബി ﷺ പറഞ്ഞു:‘നിങ്ങൾക്ക്‌ എന്നെ വിശ്വാസമില്ലേ? ആകാശത്തിലുള്ളവന്റെ വിശ്വസ്തനാകുന്നു ഞാൻ’ (ബുഖാരി: 4351)

അല്ലാഹു ആകാശത്തിലാണ് എന്ന് പറയുമ്പോള്‍, ഇന്ന് നാം കാണുന്ന ആകാശത്തിനകത്താണ് അല്ലാഹു എന്ന് പറയാവുന്നതല്ല. കാരണം ഈ ആകാശങ്ങളെയെല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ്. അതുകൊണ്ട് തന്നെ ഈ ആകാശങ്ങളുടെയാല്ലാം ഉപരിയിലാണ് അല്ലാഹുവെന്ന് നാം മനസ്സിലാക്കേണ്ടതാണ്.

ശൈഖ് മുഹമ്മദുബ്നു സ്വാലിഹ് അല്‍ഉഥൈമീന്‍ (റഹി) പറയുന്നു:’അല്ലാഹു ആകാശത്തിലാണ് എന്നതിന്റെ വിവക്ഷ, അവന്‍ ആകാശത്തിന്‍ മേലാണ് എന്നാണ്. അതല്ലെങ്കില്‍ അവന്‍ ഉന്നതിയിലാണ് എന്നുമാവാം.അപ്പോള്‍ ആകാശം എന്നത് കൊണ്ടുള്ള വിവക്ഷ ഉന്നതി എന്നാണ്. അതല്ലാതെ നാം കാണുന്ന ആകാശമല്ല.

പതിനഞ്ചാമത്തെ വചനത്തിന്റെ തുട൪ച്ചയാണ് 16,17 വചനങ്ങള്‍.അതിക്രമങ്ങളിലും അതിരുവിട്ട ജീവിതത്തിലും അനുസരണക്കേടിലും തുടര്‍ന്ന് പോകുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും നടപടികള്‍ നിര്‍ബന്ധമാണെന്നും താക്കീത് ചെയ്യുകയും ഭയപ്പെടുത്തുകയുമാണ് ഇവിടെ. യഥേഷ്ടം വിഹരിക്കുവാനും ഉപജീവനമാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുവാനും ഉതകത്തക്കവണ്ണം ഭൂമിയെ മനുഷ്യന് പാകപ്പെടുത്തിക്കൊടുത്തിട്ടും സത്യനിഷേധിയായി ജീവിക്കുന്ന മനുഷ്യരോടാണ് നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റിയും നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റിയും നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോയെന്ന് ചോദിക്കുന്നത്. പതിനാറാം വചനത്തിന്റെ അവസാനം ‘അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും’ എന്ന് സൂചിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ നാശമടയുന്നതു വരെ ഭൂമി നിങ്ങളെയും കൊണ്ട് ഇളകി മറിഞ്ഞുകൊണ്ടിരിക്കും എന്ന൪ത്ഥം.

അല്ലാഹു സത്യനിഷേധികളെ ഈ ദുന്‍യാവില്‍ ശിക്ഷിക്കുന്നത് പല രീതിയിലാണ്. അതില്‍ പെട്ടതാണ് ഭൂമിയില്‍ ആഴ്ത്തിക്കളയുക, ചരല്‍ വര്‍ഷം അയക്കുക എന്നിവ. ഖാറൂനിനെയും ലൂത്ത് നബിയുടെ സമൂഹത്തെയും അല്ലാഹു ശിക്ഷിച്ചത് ഇങ്ങനെയാണ്.

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)

كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَٰهُم بِسَحَرٍ

ലൂത്വിന്റെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ് അയച്ചു. ലൂത്വിന്റെ കുടുംബം അതില്‍ നിന്ന് ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി. (ഖു൪ആന്‍:54/33-34)

വചനം:18

وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ

തീര്‍ച്ചയായും അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അപ്പോള്‍ എന്റെ പ്രതിഷേധം എങ്ങനെയായിരുന്നു.

ഈ സത്യനിഷേധികള്‍ക്ക് മുമ്പുള്ളവരും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയിട്ടുണ്ടെന്നും അവരെയെല്ലാം അല്ലാഹു ശിക്ഷിച്ചിട്ടുണ്ടെന്നും സത്യനിഷേധികളെ അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. ആകാശത്തുനിന്നോ ഭൂമിയില്‍നിന്നോ അല്ലാഹു വല്ല ശിക്ഷയും നിങ്ങളെ ശിക്ഷിച്ചാല്‍ അതില്‍ നിങ്ങള്‍ നിര്‍ഭയരാകുമെന്ന് വിചാരിക്കരുത്. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്പരിണതി നിങ്ങളനുഭവിക്കും. കാലം ദീര്‍ഘിച്ചാലും കുറഞ്ഞാലും ശരി. നിങ്ങളുടെ നിഷേധവും ധിക്കാരവും അവസാനിപ്പിക്കാതെ എന്നും നിങ്ങള്‍ക്കിവിടെ ശാന്തമായി കഴിഞ്ഞുകൂടാമെന്നു കരുതേണ്ടെന്നും ഈ ഭൂമി ക്ഷോഭിച്ചിളകി അതില്‍ നിങ്ങളെ ആഴത്തി കളയുകയോ, അല്ലെങ്കില്‍ ഒരു ചരല്‍വര്‍ഷം – അല്ലെങ്കില്‍ ചരല്‍കാറ്റ് – അയച്ചുകൊണ്ട് നിങ്ങളെ നശിപ്പിക്കുകയോ ചെയ്യാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ലെന്നും അവരെ ഓ൪മ്മിപ്പിക്കുന്നു. ഈ ഭൂമിയില്‍ നിങ്ങളുടെ നിലനില്‍പും സുരക്ഷിതത്വവും എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു. സ്വന്തം ശക്തിയിലും കഴിവിലും ഇവിടെ നിങ്ങള്‍ നിഗളിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതത്തില്‍ ഇവിടെ കഴിച്ചുകൂട്ടുന്ന ഓരോ നിമിഷവും അല്ലാഹുവിന്റെ മേല്‍നോട്ടത്തിന്റെയും സംരക്ഷണത്തിന്റെയും ഔദാര്യത്തിലാണ് കഴിഞ്ഞുകൂടുന്നത്. എപ്പോള്‍ വേണമെങ്കിലും അവന് ഇതേ ഭൂമിയെ നിങ്ങളുടെ മാതൃമടിത്തട്ടാക്കുന്നതിനു പകരം ശവക്കുഴിയാക്കുന്ന ഒരു ഭൂകമ്പം ഉണ്ടാക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍, നിങ്ങളുടെ പാര്‍പ്പിടപ്രദേശങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു കൊടുങ്കാറ്റുണ്ടാക്കാം.നിങ്ങള്‍ക്ക് മുമ്പുള്ളവരും ഇതുപോലെ കളവാക്കിയിട്ടുണ്ട്. അപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു. അവരോടുള്ള അല്ലാഹുവിന്റെ പ്രതിഷേധം എങ്ങനെയുണ്ടെന്ന് നോക്കൂ. പരലോക ശിക്ഷക്കു മുമ്പ് ഇഹലോകത്ത് അവര്‍ക്ക് അല്ലാഹു ശിക്ഷ നല്‍കി. അവര്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ഭയപ്പെടുക.

വചനം:19

أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَٰٓفَّٰتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ

അവര്‍ക്ക് മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറക് കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.

ഈ ആയത്തിലൂടെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അന്തരീക്ഷത്തിലൂടെ പാറിപ്പറക്കുന്ന പക്ഷികള്‍ അല്‍ഭുതമാണ്. കരണം മറിയുകയോ, വീണുപോകുകയോ ചെയ്യാതെ, മുകളില്‍നിന്നു പിടിച്ചു നിറുത്തുവാനോ താഴെനിന്നു താങ്ങിനിറുത്തുവാനോ ആരുമില്ലാതെ, പക്ഷികള്‍ യഥേഷ്ടം അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്നു. അന്തരീക്ഷത്തെ അവയ്ക്ക് സൗകര്യപ്പെടുത്തി കൊടുത്തത് അവനാണ്. പറക്കാന്‍ കഴിയുന്ന വിധത്തിലാണ് അതിന്റെ സൃഷ്ടിപ്പും ശരീരങ്ങളും അവന്‍ സംവിധാനിച്ചത്. ഗുരുത്വാക൪ഷണ നിയമങ്ങളൊന്നും അവയുടെ പ്രവ൪ത്തനത്തിന് തടസ്സമാകുന്നില്ല. സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കു ഇതില്‍ നിന്നും പല ദൃഷ്ടാന്തങ്ങളും ലഭിക്കുവാനുണ്ടെന്നു അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്ന ഓരോ പറവയും കരുണാവാരിധിയായ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് പറക്കുന്നത്. അവനാണ് അവയ്ക്കു പറക്കാന്‍ യോഗ്യമായ ഘടന അരുളിയത്. ഓരോ പറവയെയും പറക്കാനുള്ള മാര്‍ഗം പഠിപ്പിച്ചതും അവനാണ്. വായുവിനേക്കാള്‍ ഭാരമേറിയ വസ്തുക്കള്‍ക്ക് അതില്‍ പറക്കാന്‍ സാധ്യമാവുന്ന പ്രാപഞ്ചിക നിയമങ്ങള്‍ നിശ്ചയിച്ചതും അവന്‍തന്നെ. പറക്കുന്നവയെ അന്തരീക്ഷത്തില്‍ പിടിച്ചുനിര്‍ത്തുന്നതും അവനല്ലാതെ മറ്റാരുമല്ല. അല്ലാഹു അവന്റെ സംരക്ഷണം പിന്‍വലിക്കുന്ന ഏത് നിമിഷത്തിലും അവ മണ്ണില്‍ പതിക്കും. ചുരുക്കത്തില്‍ ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണെന്ന് മനുഷ്യരെ ഓ൪മ്മിപ്പിക്കുന്നു. അതോടൊപ്പം അല്ലാഹു എല്ലാ കാര്യങ്ങളും കണ്ടറിയുന്നവനാണെന്നും ഈ വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.

أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يُؤْمِنُونَ

അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:16/79)

വചനം:20

أَمَّنْ هَٰذَا ٱلَّذِى هُوَ جُندٌ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَٰنِ ۚ إِنِ ٱلْكَٰفِرُونَ إِلَّا فِى غُرُورٍ

അതല്ല പരമകാരുണികന് പുറമെ നിങ്ങളെ സഹായിക്കുവാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്‌? സത്യനിഷേധികള്‍ വഞ്ചനയില്‍ അകപ്പെട്ടിരിക്കുക മാത്രമാകുന്നു.

മക്കയിലെ മുശ്രിക്കുകള്‍ തങ്ങളുടെ സമ്പത്തിലും ശക്തിയിലും അഹങ്കരിക്കുന്നവരായിരുന്നു. തങ്ങളുടെ ആരാധ്യ൪ തങ്ങള്‍ക്ക് ധാരാളം നന്‍മകള്‍ നല്‍കുമെന്നും അവ൪ ജല്‍പ്പിച്ചിരുന്നു. അല്ലാഹു അല്ലാത്ത ഒന്നിനെയും ആരാധിച്ചിട്ട് യാതൊരു ഫലവുമില്ലെന്നും ആരില്‍നിന്നും ഒരു സഹായവും അവര്‍ക്ക് പ്രതീക്ഷിക്കുവാനില്ലെന്നും അല്ലാഹു അവരെ ഓ൪മ്മിപ്പിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ സഹായിക്കുവാന്‍ തക്ക ഏതൊരു സേനയാണ് അവര്‍ക്കുള്ളതെന്നും അല്ലാഹു ചോദിക്കുന്നു. ഇല്ല, ആരുമില്ല. പക്ഷേ, അവര്‍ വഞ്ചിതരായിരിക്കുക മാത്രമാണ്. എല്ലാം തരുന്ന അല്ലാഹുവിനെ വിട്ട് യാതൊന്നും തരാത്തവരെയും യാതൊന്നിനും കഴിവില്ലാത്തവരെയും ആരാധിക്കുന്നതാണ് ഏറ്റവും വലിയ വഞ്ചന.

വചനം:21

أَمَّنْ هَٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّ وَنُفُورٍ

അതല്ലെങ്കില്‍ അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു.

ലോകത്തിലെ സകല സൃഷ്ടികള്‍ക്കും അന്നം നല്‍കുന്നവന്‍ അല്ലാഹുവാണ്. അല്ലാഹു തന്റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുവാന്‍ വേറെ ആരുണ്ടെന്നും അല്ലാഹു ചോദിക്കുന്നു. ഇല്ല, ആരുമില്ല. സ്വന്തം ഭക്ഷണം തന്നെ സ്വയം ഉണ്ടാക്കാന്‍ ഒരു സൃഷ്ടിക്കുമാവില്ല. എങ്കില്‍ മറ്റുള്ളവരുടേത് എങ്ങനെ സാധിക്കും? അപ്പോള്‍ യഥാര്‍ഥ ഉപജീവന ദാതാവും അനുഗ്രഹം നല്‍കുന്നവനുമാണവന്‍. അവങ്കല്‍ നിന്നല്ലാതെ യാതൊരനുഗ്രഹവും അടിമകള്‍ കണ്ടെത്തില്ല. അവന്‍ മാത്രമാണ് ആരാധനക്കുള്ള യഥാര്‍ഥ അവകാശി. വാസ്തവത്തില്‍ ഇതെല്ലാം അവര്‍ക്ക് ആലോചിച്ചറിയാവുന്ന സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നിട്ടും അവര്‍ സത്യത്തെ ധിക്കരിച്ചും, വെറുത്തും കൊണ്ടുതന്നെ കഴിഞ്ഞുകൂടുകയാണെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

വചനം:22

أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ

അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?

നേര്‍ക്കുനേരെ ചൊവ്വായ മാര്‍ഗത്തിലൂടെ ശരിക്ക് നടന്നുപോകുന്നവരും, വക്രമായ വഴിയിലൂടെ മുഖം കുത്തിമറിഞ്ഞും വീണുംകൊണ്ടു പോകുന്നവരും ഒരിക്കലും സമമാകുകയില്ല. ഇവരില്‍ ആരാണ് ഉദ്ദിഷ്ടസ്ഥാനത്ത് എത്തിചേരുക എന്ന് പറയേണ്ടതില്ല. ഇതു പോലെയാണ് സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതിയും. സത്യത്തെ ധിക്കരിച്ചും, വെറുത്തും കഴിഞ്ഞു കൂടുന്നവ൪ക്ക് നേ൪വഴി കണ്ടെത്താന്‍ കഴിയുകയില്ല, അവ൪ രക്ഷ പ്രാപിക്കുന്നവരുമല്ല.

വചനം:23

قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًا مَّا تَشْكُرُونَ

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.

ഈ സൂറത്തിലൂടെ അല്ലാഹുവിന്റെ കഴിവിനെയും അനുഗ്രഹത്തെയും കാരുണ്യത്തെയും ബോധ്യപ്പെടുത്തിയിട്ടും മക്കയിലെ സത്യനിഷേധികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അല്ലാഹുവാണ് അവരെ സൃഷ്ടിച്ചുണ്ടാക്കുകയും അവ൪ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവനെന്ന കാര്യം പ്രഖ്യാപിക്കാന്‍ അല്ലാഹു നബി ﷺ യോട് പറയുന്നു.

അല്ലാഹുവാകുന്നു കേള്‍വിയും കാഴ്ചകളും ഏ൪പ്പെടുത്തിയതെന്ന് വിശുദ്ധ ഖു൪ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവിടെയെല്ലാം കേള്‍വിയെയാണ് ആദ്യം പറഞ്ഞിട്ടുള്ളത്. അതിന് പല വിശദീകരണങ്ങളും പണ്ഢിതന്‍മാ൪ നല്‍കിയിട്ടുണ്ട്. ഈ ലോകത്ത് ജീവിക്കുമ്പോള്‍ മതപരമായാലും ഭൌതികപരമായാലും കാഴ്ചയേക്കാള്‍ പ്രധാനം കേള്‍വിക്കാണ്. സ്വഹാബികളുടെ കാലം മുതല്‍ ഇക്കാലം വരെയും കാഴ്ച ഇല്ലാത്ത ധാരാളം മഹാന്‍മാരായ പണ്ഢിതന്‍മാ൪ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേള്‍ക്കാന്‍ കഴിയാത്തവരില്‍ അത്തരം പണ്ഢിതന്‍മാരെ കുറിച്ച് അറിയപ്പെട്ടിട്ടില്ല. ഒരു മനുഷ്യന് കാഴ്ചയേക്കാളും കേള്‍വിയാണ് അത്യാവശ്യമെന്ന് ചുരുക്കം. അതുകൊണ്ടാണ് അല്ലാഹു കേള്‍വിയെ ആദ്യം പറഞ്ഞിരിക്കുന്നത്. ഒരു കുഞ്ഞ് മാതാവിന്റെ വയറ്റില്‍ രൂപപ്പെട്ടു വരുമ്പോള്‍ അതിന് അല്ലാഹു ആദ്യം കേള്‍വിയാണ് നല്‍കുന്നതെന്നും പറയപ്പെടുന്നു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം കേള്‍വിയെ ആദ്യം പറഞ്ഞത്. الله أعلم

സൃഷ്ടിച്ചുണ്ടാക്കുകയും കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തി തരികയും ചെയ്തവന്‍ അല്ലാഹുവായിരുന്നിട്ടും കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂവെന്ന് അല്ലാഹു ഓ൪മ്മപ്പെടുത്തുന്നു.

വചനം:24

قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ

പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് വളര്‍ത്തിയവന്‍. അവങ്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.

ഭൂമിയുടെ ഭൂഖണ്ഡങ്ങളില്‍ അല്ലാഹുവാണ് അവരെ വിന്യസിപ്പിച്ചവന്‍. അവനാണ് അതിന്റെ വിവിധ ഭാഗങ്ങളില്‍ അവരെ താമസിപ്പിച്ചവന്‍. അവരെട് കല്‍പിച്ചവനും വിരോധിച്ചവനും അവ൪ക്ക് അനുഗ്രഹങ്ങള്‍ നല്‍കിയവനും. അവനെക്കൊണ്ട് അവ൪ പ്രയോജനമെടുക്കുകയും ചെയ്യുന്നു. പിന്നീടവന്‍ നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു. അല്ലാഹുവാണ് അവരെ ഭൂമിയില്‍ സൃഷ്ടിച്ച് വളര്‍ത്തിയവനെന്നും നാളെ പരലോകത്ത് അവങ്കലേക്കാണ് അവ൪ ഒരുമിച്ചുകൂട്ടപ്പെടുന്നതെന്ന കാര്യവും പ്രഖ്യാപിക്കാന്‍ അല്ലാഹു നബി ﷺ യോട് പറയുന്നു.

വചനം:25

وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ

അവര്‍ പറയുന്നു: എപ്പോഴാണ് (അന്ത്യനാളെന്ന) ഈ വാഗ്ദാനം (പുലരുന്നത്‌ ?) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതൊന്ന് പറഞ്ഞുതരൂ)

അന്ത്യനാള്‍, പുനരുത്ഥാനം, രക്ഷാശിക്ഷകള്‍ എന്നിങ്ങിനെ പ്രവാചകനിലൂടെ മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യങ്ങളാണ് هذا الوعد (ഈ വാഗ്ദാനം) എന്നതുകൊണ്ടുദ്ദേശ്യം. ഇതെല്ലാം യഥാര്‍ത്ഥമാണെങ്കില്‍ അതൊന്നു കാണട്ടെ എന്നും മറ്റും പരിഹാസപൂര്‍വ്വം ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവിശ്വാസികള്‍.

ഈ ലോകത്തിന് ഒരു അന്ത്യമുണ്ട്. അന്ത്യനാളിനെ കുറിച്ച് വിശുദ്ധ ഖു൪ആനും തിരുസുന്നത്തും ധാരാളം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്ത്യനാളിനെ അംഗീകരിക്കാന്‍ സത്യനിഷേധികള്‍ തയ്യാറല്ല. അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുന്നതെന്ന് അവ൪ ചോദിക്കുന്നു. യഥാ൪ത്ഥത്തില്‍ അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുന്നതെന്ന് അറിയാനല്ല അവ൪ ചോദിക്കുന്നത്. അന്ത്യനാളിനെ നിഷേധിക്കാനും പരിഹസിക്കാനുമാണ് അവ൪ ചോദിക്കുന്നത്. അവരുടെ പരിഹാസത്തോടെയുള്ള ഈ ചോദ്യം വിശുദ്ധ ഖു൪ആന്‍ മറ്റ് പല സ്ഥലത്തും (21/38, 27/71, 32/28, 34/29, 36/48) ഉദ്ദരിക്കുന്നുണ്ട്.

അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുന്നതെന്ന സത്യനിഷേധികളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടി വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു നല്‍കുന്നുണ്ട്.

بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ

അല്ല, പെട്ടന്നായിരിക്കും അത് (അന്ത്യസമയം) അവര്‍ക്ക് വന്നെത്തുന്നത് . അങ്ങനെ അതവരെ അമ്പരപ്പിച്ച് കളയും. അതിനെ തടുത്ത് നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല. (ഖു൪ആന്‍ :21/40)

قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ

നീ പറയുക: നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഒരു പക്ഷെ നിങ്ങളുടെ തൊട്ടു പുറകില്‍ എത്തിയിട്ടുണ്ടായിരിക്കാം. (ഖു൪ആന്‍ :27/72)

قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ

പറയുക: നിങ്ങള്‍ക്കൊരു നിശ്ചിത ദിവസമുണ്ട്‌. അത് വിട്ട് ഒരു നിമിഷം പോലും നിങ്ങള്‍ പിന്നോട്ട് പോകുകയോ, മുന്നോട്ട് പോകുകയോ ഇല്ല. (ഖു൪ആന്‍ :34/30)

مَا يَنظُرُونَ إِلَّا صَيْحَةً وَٰحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ – فَلَا يَسْتَطِيعُونَ تَوْصِيَةً وَلَآ إِلَىٰٓ أَهْلِهِمْ يَرْجِعُونَ

ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവര്‍ കാത്തിരിക്കുന്നത്‌. അവര്‍ അന്യോന്യം തര്‍ക്കിച്ച് കൊണ്ടിരിക്കെ അതവരെ പിടികൂടും. അപ്പോള്‍ യാതൊരു വസ്വിയ്യത്തും നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല. (ഖു൪ആന്‍ :36/49-50)

وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

അല്ലാഹുവിനാണ് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിന്റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :16/77)

അന്ത്യനാള്‍ ഉണ്ടാകുന്നത് വളരെ പെട്ടെന്നായിരിക്കുമെന്നും അപ്പോള്‍ അത് തടയുവാനോ, തടുക്കുവാനോ, അതില്‍നിന്നു വല്ല രക്ഷയും കിട്ടുവാനോ ഒരു മാര്‍ഗ്ഗവും അവര്‍ക്ക് ഉണ്ടായിരിക്കുകയില്ലെന്നുമാണ് അല്ലാഹുവിന്റെ മറുപടിയുടെ ചുരുക്കം.

വചനം:26

قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ

പറയുക: ആ അറിവ് അല്ലാഹുവിന്റെ പക്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.

അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുന്നതെന്ന സത്യനിഷേധികളുടെ ചോദ്യത്തിന് അല്ലാഹു നല്‍കുന്ന വ്യത്യസ്തമായ മറുപടികളാണ് മേല്‍ കൊടുത്തിട്ടുള്ളത്. മറ്റൊരു മറുപടിയാണ് ഈ ആയത്തിലൂടെ നല്‍കുന്നത്. അതായത് അന്ത്യനാള്‍ എപ്പോഴാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അതിനെ കുറിച്ച് നബി ﷺ ക്ക് പോലും അല്ലാഹു അറിയിച്ച് കൊടുത്തിട്ടില്ല.

يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍ : 7/187)

ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ കൂടി അല്ലാഹു പറയുന്നു. അന്ത്യനാളിനെ കുറിച്ച് നബി ﷺ ക്ക് പോലും അല്ലാഹു അറിയിച്ച് കൊടുത്തിട്ടില്ല. നബി ﷺ യുടെ ചുമതല അതിനെ കുറിച്ച് ആളുകളെ വ്യക്തമായി താക്കീതു ചെയ്യല്‍ മാത്രമാണ്.

– يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا – فِيمَ أَنتَ مِن ذِكْرَىٰهَآ – إِلَىٰ رَبِّكَ مُنتَهَىٰهَآ – إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا

ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.) (ഖു൪ആന്‍ : 79/42-46)

വചനം:27

فَلَمَّا رَأَوْهُ زُلْفَةً سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ

അത് (താക്കീത് നല്‍കപ്പെട്ട കാര്യം) സമീപസ്ഥമായി അവര്‍ കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കുന്നതാണ്‌. നിങ്ങള്‍ ഏതൊന്നിനെപ്പറ്റി വാദിച്ച് കൊണ്ടിരുന്നുവോ അതാകുന്നു ഇത് എന്ന് (അവരോട്‌) പറയപ്പെടുകയും ചെയ്യും.

സത്യനിഷേധികള്‍ക്ക് കളവാക്കാന്‍ ഇഹലോകത്തേ കഴിയൂ. അവ൪ അന്ത്യനാളിനെ നിഷേധിച്ചാലും അത് പുലരുകതന്നെ ചെയ്യും. അവര്‍ ശിക്ഷയെക്കാണും. (സമീപസ്ഥമായി) അടുത്ത്. അതവര്‍ക്ക് ദോഷം വരുത്തും, അവരെ വഷളാക്കും, അസ്വസ്ഥരാക്കും. അപ്പോള്‍ അവരുടെ മുഖം വിവര്‍ണമാകും. അത് നേരിട്ട് കാണുന്ന സന്ദ൪ഭത്തില്‍ അവരുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കുന്നതാണ്‌. അവ൪ ഏതൊന്നിനെപ്പറ്റി വാദിച്ച് കൊണ്ടിരുന്നുവോ അതാകുന്നു ഇതെന്ന് പറയപ്പെടുകയും ചെയ്യും. കാര്യം നിങ്ങള്‍ക്കു വ്യക്തമായി. എല്ലാ ബന്ധങ്ങളും നിങ്ങള്‍ക്ക് നഷ്ടമായി. ശിക്ഷയെ അഭിമുഖീകരിക്കുകയല്ലാതെ മറ്റൊന്നും അവേശേഷിക്കുന്നില്ല.

വചനം:28

قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَٰفِرِينَ مِنْ عَذَابٍ أَلِيمٍ

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌?

നബി ﷺ  മരിച്ചു കിട്ടണമെന്ന് അതിയായ ആഗ്രഹിച്ചവരായിരുന്നു സത്യനിഷേധികള്‍.

أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ

അതല്ല, (മുഹമ്മദ്‌) ഒരു കവിയാണ്‌, അവന് കാലവിപത്ത് വരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്‌? (ഖു൪ആന്‍ : 52/30)

പ്രവാചകനെ കളവാക്കുന്നവര്‍, അദ്ദേഹത്തിന്റെ പ്രബോധനത്തെ തള്ളിക്കളയുന്നവര്‍, അദ്ദേഹത്തിന്റെ നാശം പ്രതീക്ഷിക്കുന്നവര്‍, കാലവിപത്ത് വരാന്‍ കാത്തിരിക്കുന്നവര്‍; അവരോട് പറയാന്‍ അല്ലാഹു കല്‍പിക്കുന്നു: ‘നിങ്ങളുടെ ആഗ്രഹം സാധ്യമാവുകയില്ല. എന്നെയും എന്റെ കൂടെയുള്ളവരെയും അല്ലാഹു നശിപ്പിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കുകയില്ല. കാരണം നിങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാണ്. ശിക്ഷക്ക് അര്‍ഹതപ്പെട്ടവരാണ്. ശിക്ഷ നിങ്ങള്‍ക്ക് അനിവാര്യമായാല്‍ ആ വേദനയേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരാണുള്ളത്? ആകയാല്‍ എന്റെ നാശത്തിനു വേണ്ടിയുള്ള നിങ്ങളുടെ അഗ്രഹവും കഷ്ടപ്പാടും നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്തതാണ്.’ അവരുടെ മറ്റൊരു വാദം അവര്‍ സന്മാര്‍ഗത്തിലും പ്രവാചകന്‍ വഴികേടിലുമാണെന്നതാണ്. അത് അവര്‍ ആവര്‍ത്തിക്കുകയും വ്യക്തമാക്കുകയും ചെയ്തു. അതിലവര്‍ തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തു. എന്നാല്‍ നബി ﷺ  യെയും കൂടെയുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ അവരോട് കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ടെന്ന് ചോദിക്കാന്‍ അല്ലാഹു നബി ﷺ യോട് കല്‍പ്പിക്കുന്നു.

വചനം:29

قُلْ هُوَ ٱلرَّحْمَٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَٰلٍ مُّبِينٍ

പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം, ആരാണ് വ്യക്തമായ വഴികേടിലെന്ന്‌.

അല്ലാഹു പരമകാരുണികനാണെന്ന് പ്രഖ്യാപിക്കാന്‍ അവന്‍ നബി ﷺ  യോട് കല്‍പ്പിക്കുന്നു. ٱلرَّحْمَٰنُ എന്ന നാമം الرحمة എന്ന വിശേഷണത്തില്‍ നിന്നും നിഷ്പന്നമായിട്ടുള്ള നാമമാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നവ൪ക്കും അവനെ ധിക്കരിച്ച് ജീവിക്കുന്നവ൪ക്കും ഒരുപോലെ കാരുണ്യം നല്‍കുന്നവനാണവന്‍ എന്നാണ് ഈ നാമം സൂചിപ്പിക്കുന്നത്. നബി ﷺ  സത്യദീന്‍ പ്രബോധനം ചെയ്തപ്പോള്‍ വിശ്വസിക്കാതെ ധിക്കരിച്ചു ജീവിച്ചിട്ടും ഈ സത്യനിഷേധികള്‍ക്ക് അന്നവും മറ്റും നല്‍കുന്നതും അല്ലാഹു കാരുണ്യവാനായതുകൊണ്ടാണെന്നും അവരെ ഓ൪മ്മിപ്പിക്കുന്നു. നബി ﷺ മരിച്ചു കിട്ടണമെന്ന് അതിയായ ആഗ്രഹിച്ചവരായിരുന്നല്ലോ സത്യനിഷേധികള്‍. റഹ്മാനായ റബ്ബിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അവനിലാണ് ഞങ്ങള്‍ ഭാരമേല്‍പ്പിക്കുന്നതെന്നും നബി ﷺ  പ്രഖ്യാപിക്കുന്നു. ഞങ്ങളാണോ നിങ്ങളാണോ വ്യക്തമായ വഴികേടിലെന്ന്‌ വഴിയെ കണ്ടറിയാമെന്നും അവരെ ഓ൪മ്മിപ്പിക്കുന്നു.

അപ്പോള്‍ അല്ലാഹു തന്റെ പ്രവാചകനോട് തന്റെയും തന്റെ അനുയായികളുടെയും അവസ്ഥ പറയാന്‍ പറഞ്ഞു. അവരുടെ ധര്‍മനിഷ്ഠയും നേര്‍മാര്‍ഗവും വ്യക്തമാക്കുന്നതിന് വേണ്ടിയാണത്. (അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു) വിശ്വാസം ആന്തരികമായ സത്യപ്പെടുത്തലും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്.

പ്രവര്‍ത്തനങ്ങളുണ്ടാകുന്നതും പൂര്‍ണമാകുന്നതുമെല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കലുമായി ബന്ധപ്പെട്ടതാണ്. തവക്കുലിനെ മറ്റു പ്രവര്‍ത്തനങ്ങളെക്കാളും അല്ലാഹു പ്രത്യേകമാക്കി. മാത്രമല്ല, അത് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ അനിവാര്യതയില്‍ പെട്ടതും കൂടിയാണ്.

وَعَلَى اللَّهِ فَتَوَكَّلُوا إِنْ كُنْتُمْ مُؤْمِنِينَ

നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക. (ഖുർആൻ: 5/23)

പ്രവാചകന്റെയും അദ്ദേഹത്തെ പിന്‍പറ്റിയവരുടെയും അവസ്ഥ ഇതാണെങ്കില്‍ അതു തന്നെയാണ് വിജയത്തിന് നിശ്ചയിക്കപ്പെട്ട അവസ്ഥയും. അതിലാണ് സൗഭാഗ്യം നിലകൊള്ളുന്നത്. ശത്രുക്കളുടെ അവസ്ഥയാകട്ടെ, ഇതിന് നേര്‍വിപരീതവും. അവര്‍ക്ക് വിശ്വാസവും തവക്കലുമില്ല. അവരാണ് വഴികേടിലെന്നും സന്മാര്‍ഗത്തിലെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

വചനം:30

قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَآءٍ مَّعِينٍۭ

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?

അല്ലാഹുവിന്റെ അതിമഹത്തായ ഒരു അനുഗ്രഹത്തെ ഓ൪മ്മിപ്പിച്ചുകൊണ്ടാണ് ഈ സൂറ: അവസാനിക്കുന്നത്. ഭൂമിയിലെ മൗലിക ജീവദ് ഘടകമാണ് വെള്ളം. ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിനുള്ള അവശ്യഘടകമാണ് ജലം. ജലത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നത്. വെള്ളമില്ലെങ്കില്‍ ഒരു ജീവജാലത്തിനും നിലനില്‍പ്പില്ല. സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക്‌ ചൊരിഞ്ഞത് കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. മാത്രമല്ല മനുഷ്യ൪ക്കും മറ്റും ഉപയോഗിക്കുന്നതിനായി മഴവെള്ളത്തെ അല്ലാഹു ഭൂമിയില്‍ തങ്ങിനി൪ത്തുകയും ചെയ്തിരിക്കുന്നു.

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ ﻓَﺄَﺳْﻜَﻨَّٰﻪُ ﻓِﻰ ٱﻷَْﺭْﺽِ ۖ ﻭَﺇِﻧَّﺎ ﻋَﻠَﻰٰ ﺫَﻫَﺎﺏٍۭ ﺑِﻪِۦ ﻟَﻘَٰﺪِﺭُﻭﻥَ

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.(ഖു൪ആന്‍:23/18)

അല്ലാഹുവിന്റെ അനുഗ്രഹമായ, നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരികയെന്ന് അല്ലാഹു ചോദിക്കുന്നു. അതായത്, ആ ഉറവിടങ്ങളെ വീണ്ടും ഒഴുക്കാന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിവുണ്ടോ? ഇല്ലെങ്കില്‍, ആരാധനക്കര്‍ഹനായിട്ടുള്ളവന്‍ അല്ലാഹുവാണോ അതല്ല, ആ ഉറവിടങ്ങളെ ഒഴുക്കാന്‍ ഒട്ടും കഴിവില്ലാത്ത മറ്റ് ആരാധ്യരോ? ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനാണോ അതല്ല, ശിര്‍ക്ക് ചെയ്യുന്നവനാണോ വഴിപിഴച്ചവനെന്ന് സ്വയം ചിന്തിക്കാന്‍ അല്ലാഹു പ്രേരിപ്പിക്കുന്നു.

അവസാനിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓ൪മ്മിപ്പിക്കുന്നു. ഈ സൂറത്ത് എല്ലാ ദിവസവും പാരായണം ചെയ്യാന്‍ നാം പരിശ്രമിക്കണം. കാരണം ഈ സൂറത്ത് പാരായണം ചെയ്യുന്നത് ഖബ്൪ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കാന്‍ കാരണമാണ്. അതോടൊപ്പം ഈ സൂറത്തിന്റെ വക്താവാകാനും നമുക്ക് കഴിയണം. ഈ സൂറത്തിന്റെ അ൪ത്ഥവും ആശയവും മനസ്സിലാക്കുകയും അത് പാരായണം ചെയ്യുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോഴാണ് അതിന്റെ വക്താക്കളാകുന്നത്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെയും അവന്റെ കഴിവുകളെയുമാണ് അഥവാ വിശ്വാസ കാര്യങ്ങളാണ് ഈ സൂറത്ത് കൂടുതലും പ്രതിപാദിക്കുന്നത്. ആകാശഭൂമികളുടെയും മനുഷ്യരുടെയും സൃഷ്ടിപ്പും ഭൂമിയെ മനുഷ്യ൪ക്ക് വിധേയമാക്കി കൊടുത്തതും അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങളെ കുറിച്ചും നരകശിക്ഷയെ കുറിച്ചും അന്ത്യനാളിനെ കുറിച്ചുമെല്ലാമാണ് ഈ സൂറത്തിന്റെ പ്രതിപാദ്യ വിഷയം. അതെല്ലാം സമ്പൂ൪ണ്ണമായി വിശ്വസിച്ച് അംഗീകരിക്കുകയും എല്ലാം നിയന്ത്രിക്കുന്ന എല്ലാറ്റിനും കഴിവുള്ള എല്ലാം കണ്ടുകൊണ്ടിരിക്കുന്ന അല്ലാഹുവിനെ അദൃശ്യമായ നിലയില്‍ ഭയപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ് പരലോകത്ത് സൂറ: അല്‍ മുല്‍ക്ക് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെയും നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെയും ശഫാഅത്ത് (ശുപാര്‍ശ) നടത്തുന്നതും സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ അല്ലാഹുവിനോട് ത൪ക്കിക്കുകയും ചെയ്യുന്നതും.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *