അല്ലാഹുവിന്റെ അത്ഭുത ദൃഷ്ടാന്തവും ദിവ്യസംരക്ഷണവും

وَجَعَلْنَا ٱبْنَ مَرْيَمَ وَأُمَّهُۥٓ ءَايَةً وَءَاوَيْنَٰهُمَآ إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ

മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു. (ഖുർആൻ:23/50)

ഈസാ عليه السلام, മാതാവായ മര്‍യം عليه السلام എന്നിവരെ കുറിച്ചാണ് ആയത്തിലെ പരാമര്‍ശം. ഇവിടെ രണ്ടുപേരെക്കുറിച്ചും പറഞ്ഞിട്ടും ‘രണ്ട് ദൃഷ്ടാന്തങ്ങൾ’ എന്ന് പറയാതെ ‘ഒരു ദൃഷ്ടാന്തം’ (آيَةً) എന്ന് ഏകവചനത്തിലാണ് പ്രയോഗിച്ചത്. അതിനെ കുറിച്ച് ഇമാം ബഗ്‌വി رَحِمَهُ اللهُ പറയുന്നു:

وَلَمْ يَقُلْ آيَتَيْنِ ، قِيلَ : مَعْنَاهُ شَأْنُهُمَا آيَةٌ . وَقِيلَ : مَعْنَاهُ جَعَلْنَا كُلَّ وَاحِدٍ مِنْهُمَا آيَةً ، كَقَوْلِهِ تَعَالَى : {كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا} ( الكَهْفِ – 33 ) .

‘രണ്ട് ദൃഷ്ടാന്തങ്ങൾ’ എന്ന് പറയാതെ ‘ഒരു ദൃഷ്ടാന്തം’ എന്ന് പറയാൻ കാരണം പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്:

ഒന്ന്: അവരുടെ രണ്ട് പേരുടെയും സാഹചര്യം (വിഷയം) ഒന്നായി ചേർന്നത് ഒറ്റ ദൃഷ്ടാന്തമാണ് എന്നാണ്.

രണ്ട്: അല്ലെങ്കിൽ അവരിൽ ഓരോരുത്തരും ഓരോ ദൃഷ്ടാന്തമാണ് എന്നാണർത്ഥം. അല്ലാഹുവിന്റെ വചനം പോലെ: (രണ്ട് തോട്ടങ്ങളും അവയുടെ ഫലങ്ങൾ നൽകി) [അൽ-കഹ്ഫ്: 33]. (ബഗ്‌വി)

അൽ-കഹ്ഫ് 33-ൽ كِلْتَا الْجَنَّتَيْنِ (രണ്ട് തോട്ടങ്ങളും) എന്ന് ദ്വിവചനം പറഞ്ഞിട്ട്,  آتَتْ أُكُلَهَا (തന്റെ ഫലം നൽകി) എന്നാണുള്ളത്. آتَتْ (നൽകി) എന്നത് ഏകവചനമാണ്.

അല്ലാഹുവിന്റെ ദൃഷ്ടാന്തം

{وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً} دَلَالَةً عَلَى قُدْرَتِنَا

{മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു} ഇത് നമ്മുടെ കഴിവിനെ അറിയിക്കുന്ന തെളിവാണ്. (ബഗ്‌വി)

يَقُولُ تَعَالَى مُخْبَرًا عَنْ عَبْدِهِ وَرَسُولِهِ عِيسَى ابْنِ مَرْيَمَ ، عَلَيْهِمَا السَّلَامُ ، أَنَّهُ جَعَلَهُمَا آيَةً لِلنَّاسِ : أَيْ حُجَّةً قَاطِعَةً عَلَى قُدْرَتِهِ عَلَى مَا يَشَاءُ ، فَإِنَّهُ خَلَقَ آدَمَ مِنْ غَيْرِ أَبٍ وَلَا أُمٍّ ، وَخَلَقَ حَوَّاءَ مِنْ ذَكَرٍ بِلَا أُنْثَى ، وَخَلَقَ عِيسَى مِنْ أُنْثَى بِلَا ذَكَرٍ ، وَخَلَقَ بَقِيَّةَ النَّاسِ مِنْ ذَكَرٍ وَأُنْثَى .

തന്റെ ദാസനും റസൂലുമായ ഈസാ ഇബ്‌നു മർയമിനെയും (عَلَيْهِمَا السَّلَامُ) അവരുടെ മാതാവിനെയും ജനങ്ങൾക്ക് ഒരു ദൃഷ്ടാന്തമാക്കി, അതായത് താൻ ഉദ്ദേശിക്കുന്ന ഏതു കാര്യത്തിനും തന്റെ കഴിവ് തെളിയിക്കുന്ന ഖണ്ഡിതമായ പ്രമാണമാക്കി മാറ്റി എന്ന് അല്ലാഹു വിവരിക്കുന്നു. കാരണം, അല്ലാഹു ആദമിനെ പിതാവോ മാതാവോ ഇല്ലാതെ സൃഷ്ടിച്ചു, ഹവ്വാഇനെ സ്ത്രീയില്ലാതെ പുരുഷനിൽ നിന്നും സൃഷ്ടിച്ചു, ഈസായെ പുരുഷനില്ലാതെ സ്ത്രീയിൽ നിന്നും സൃഷ്ടിച്ചു, ബാക്കി ജനങ്ങളെയെല്ലാം ആൺ-പെൺ സംയോജനത്തിലൂടെയും സൃഷ്ടിച്ചു. (ഇബ്നുകസീര്‍)

أَيْ: وَامْتَنَنَّا عَلَى عِيسَى ابْنِ مَرْيَمَ، وَجَعَلْنَاهُ وَأُمَّهُ مِنْ آيَاتِ اللَّهِ الْعَجِيبَةِ، حَيْثُ حَمَلَتْهُ وَوَلَدَتْهُ مِنْ غَيْرِ أَبٍ، وَتَكَلَّمَ فِي الْمَهْدِ صَبِيًّا، وَأَجْرَى اللَّهُ عَلَى يَدَيْهِ مِنَ الْآيَاتِ مَا أَجْرَى،

അതായത്: നാം മർയമിന്റെ മകൻ ഈസായ്ക്ക് അനുഗ്രഹം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മാതാവിനെയും അല്ലാഹുവിന്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളിൽ പെട്ടവരാക്കുകയും ചെയ്തു. പിതാവില്ലാതെ അവരെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു, തൊട്ടിലിൽ വെച്ച് കുഞ്ഞായിരിക്കെ അദ്ദേഹം സംസാരിച്ചു, കൂടാതെ അല്ലാഹു അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അത്ഭുത ദൃഷ്ടാന്തങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَٰهَا وَٱبْنَهَآ ءَايَةً لِّلْعَٰلَمِينَ

തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ (മര്‍യം) യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു. (ഖുർആൻ:21/91)

{وَجَعَلْنَاهَا وَابْنَهَا آيَةً لِلْعَالَمِينَ} حَيْثُ حَمَلَتْ بِهِ وَوَضَعَتْهُ مِنْ دُونِ مَسِيسِ أَحَدٍ، وَحَيْثُ تَكَلَّمَ فِي الْمَهْدِ، وَبَرَّأَهَا مِمَّا ظَنَّ بِهَا الْمُتَّهَمُونَ، وَأَخْبَرَ عَنْ نَفْسِهِ فِي تِلْكَ الْحَالَةِ، وَأَجْرَى اللَّهُ عَلَى يَدَيْهِ مِنَ الْخَوَارِقِ وَالْمُعْجِزَاتِ مَا هُوَ مَعْلُومٌ، فَكَانَتْ وَابْنُهَا آيَةً لِلْعَالِمِينَ، يُتَحَدَّثُ بِهَا جِيلًا بَعْدَ جِيلٍ، وَيَعْتَبِرُ بِهَا الْمُعْتَبِرُونَ.

{അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു} യാതൊരു പുരുഷന്റെയും സ്പർശനമില്ലാതെ അവൾ അദ്ദേഹത്തെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതിലൂടെയും; തൊട്ടിലിൽ വെച്ച് അദ്ദേഹം സംസാരിച്ചതിലൂടെയും; അവളിൽ കുറ്റം ആരോപിച്ചവരുടെ അപവാദങ്ങളിൽ നിന്ന് അല്ലാഹു അവളെ മുക്തയാക്കുകയും ആ അവസ്ഥയിൽ തന്നെ ആ കുട്ടി തന്നെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തതിലൂടെയും; കൂടാതെ ഈസാ عليه السلام യുടെ കരങ്ങളിലൂടെ അല്ലാഹു വെളിപ്പെടുത്തിയ അദ്ഭുത സംഭവങ്ങളും ദൃഷ്ടാന്തങ്ങളും എല്ലാവർക്കും അറിയാവുന്നതുപോലെ പ്രകടമായതിലൂടെയുമാണ് അവർ രണ്ടുപേരും ലോകർക്ക് ദൃഷ്ടാന്തമായി മാറിയത്. അങ്ങനെ അവളും അവളുടെ മകനും തലമുറകളോളും ജനങ്ങൾ ചർച്ച ചെയ്യുകയും, ഗുണപാഠം ഉൾക്കൊള്ളുന്നവർ പാഠം ഉൾക്കൊള്ളുകയും ചെയ്യുന്ന വിധത്തിൽ ലോകർക്ക് മുഴുവൻ ഒരൊറ്റ ദൃഷ്ടാന്തമായിത്തീർന്നു. (തഫ്സീറുസ്സഅ്ദി)

വിശുദ്ധ ഖുര്‍ആനിലെ തെളിവുകള്‍

إِذْ قَالَتِ ٱلْمَلَٰٓئِكَةُ يَٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ‎﴿٤٥﴾‏وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّٰلِحِينَ ‎﴿٤٦﴾‏ قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ‎﴿٤٧﴾‏ وَيُعَلِّمُهُ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ‎﴿٤٨﴾‏ وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرَۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ‎﴿٤٩﴾‏ وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ‎﴿٥٠﴾‏ إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ ‎﴿٥١﴾

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്‌. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. അവന് (ഈസാക്ക്‌) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം. (ഖുർആൻ:3/45-51)

فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا ‎﴿٢٧﴾‏ يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ‎﴿٢٨﴾‏ فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا ‎﴿٢٩﴾‏ قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا ‎﴿٣٠﴾‏ وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا ‎﴿٣١﴾‏ وَبَرَّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا ‎﴿٣٢﴾‏ وَٱلسَّلَٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ‎﴿٣٣﴾

അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.  അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.  (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. (ഖുർആൻ:19/27-33)

إِذْ قَالَ ٱللَّهُ يَٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرَۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ

(ഈസായോട്‌) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക. (ഖു൪ആന്‍:5/110)

إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ

മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. (ഖു൪ആന്‍:4/171)

അല്ലാഹുവിന്റെ “കുൻ” (ഉണ്ടാകൂ) എന്ന വചനം കൊണ്ടു മാത്രം പിതാവില്ലാതെ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് ഈസാ നബി عليه السلام ക്ക് അല്ലാഹുവിന്റെ വചനം എന്ന വിശേഷണം ലഭിച്ചിട്ടുള്ളത്.

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു. (ഖുർആൻ:3/59)

ദിവ്യസംരക്ഷണം

ഭൂമിയിൽ അല്പം ഉയർന്നുനിൽക്കുന്ന സ്ഥലത്തിനാണ് ‘റബ്വഃ’ എന്ന് പറയുന്നത്. പ്രസവവേളയിലും അതിനുശേഷവും അവർക്ക് സുരക്ഷിതത്വവും സമാധാനവും ലഭിക്കാൻ പറ്റിയ ഒരു ഉന്നത പ്രദേശത്താണ് അല്ലാഹു അവരെ താമസിപ്പിച്ചത്.

{وَآوَيْنَاهُمَا إِلَى رَبْوَةٍ} ؛ أَيْ: مَكَانٍ مُرْتَفِعٍ، وَهَذَا – وَاللَّهُ أَعْلَمُ – وَقْتَ وَضْعِهَا،

{റബ്‍വത്തില്‍ അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു} അതായത്: ഉയർന്ന ഒരു സ്ഥലത്തേക്ക്. ഇത് – അല്ലാഹുവിനാണ് ഏറ്റവും കൃത്യമായി അറിയുന്നത് – അവരെ പ്രസവിച്ച സമയത്തായിരുന്നു.

{ذَاتِ قَرَارٍ} ؛ أَيْ: مُسْتَقَرٍّ وَرَاحَةٍ

{നിവാസയോഗ്യമായതും} അതായത്: സ്ഥിരതയും ആശ്വാസവും നൽകുന്ന ഇടം.

{وَمَعِينٍ} ؛ أَيْ: مَاءٍ جَارٍ، بِدَلِيلِ قَوْلِهِ:

{ഒരു നീരുറവ} അതായത്: ഒഴുകുന്ന വെള്ളമുള്ളത്. അല്ലാഹുവിന്റെ ഈ വചനമാണ് ഇതിന് തെളിവ്:

قَدْ جَعَلَ رَبُّكِ تَحْتَكِ [أَيْ: تَحْتَ الْمَكَانِ الَّذِي أَنْتِ فِيهِ لِارْتِفَاعِهِ] سَرِيًّا ‎ [ أَيْ: نَهَرًا، وَهُوَ الْمَعِينُ] ﴿٢٤﴾‏ وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَٰقِطْ عَلَيْكِ رُطَبًا جَنِيًّا ‎﴿٢٥﴾‏فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ …‎﴿٢٦﴾

നിന്‍റെ താഴ്ഭാഗത്ത് നിന്റെ റബ്ബ് ഉണ്ടാക്കി തന്നിരിക്കുന്നു [അതായത്: നീ ഇരിക്കുന്ന സ്ഥലം ഉയർന്നതായതുകൊണ്ട്, ആ സ്ഥലത്തിന് താഴെയായി] സരിയ്യൻ [അതായത് ഒരു അരുവി,അതുതന്നെയാണ് ‘മഈൻ’ (നീരുറവ)] നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. (ഖുർആൻ:19/24-26) (തഫ്സീറുസ്സഅ്ദി)

ഈ സ്ഥലം എവിടെയാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്: ബൈത്തുൽ മുഖദ്ദസ് (ഫലസ്തീൻ), ദമസ്കസ്, ഈജിപ്ത് എന്നിങ്ങനെ പല സ്ഥലങ്ങളും അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്കിലും ഫലസ്തീൻ പ്രദേശത്തുള്ള ഒരു അനുഗൃഹീത ഇടമാണ് അതെന്നാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

വിശുദ്ധ ഖുര്‍ആനിലെ തെളിവുകള്‍

وَٱذْكُرْ فِى ٱلْكِتَٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا ‎﴿١٦﴾‏ فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ‎﴿١٧﴾‏ قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا ‎﴿١٨﴾‏ قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمًا زَكِيًّا ‎﴿١٩﴾‏ قَالَتْ أَنَّىٰ يَكُونُ لِى غُلَٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا ‎﴿٢٠﴾‏ قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ‎﴿٢١﴾‏ ۞ فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًا قَصِيًّا ‎﴿٢٢﴾‏ فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَٰلَيْتَنِى مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا ‎﴿٢٣﴾‏ فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ‎﴿٢٤﴾‏ وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَٰقِطْ عَلَيْكِ رُطَبًا جَنِيًّا ‎﴿٢٥﴾‏فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا ‎﴿٢٦﴾

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം.  എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.) അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. (ഖുർആൻ:19/16-26)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *