സമാഅ് ഖുര്‍ആനിൽ

വിശുദ്ധ ഖുർആനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദമാണ് ‘അസ്സമാഅ്’ (ആകാശം). ഈ പവിത്രമായ ഗ്രന്ഥത്തിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു ആകാശത്തെ സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തിൽ ആകാശത്തിന് എത്രത്തോളം  പ്രാധാന്യമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു; അല്ലാഹു തൻ്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളും തൻ്റെ മഹത്തായ കഴിവുകളും സൂക്ഷ്മമായ നിർമ്മാണവൈഭവവും അതിൽ നിക്ഷേപിച്ചിരിക്കുന്നു.

അസ്സമാഅ’ (السماء) എന്ന പദം അടിസ്ഥാനപരമായി സൂചിപ്പിക്കുന്നത് ഉന്നതിയെയും ഉയരത്തെയുമാണ്. ഈ പദം വിശുദ്ധ ഖുർആനിൽ 310 ഇടങ്ങളിലാണ് വന്നിട്ടുള്ളത്. ഇതിൽ 190 ഇടങ്ങളിൽ ബഹുവചന രൂപത്തിലാണ് (السموات) വന്നിട്ടുള്ളത്; ഉദാഹരണത്തിന് അല്ലാഹുവിന്റെ ഈ വചനം:

أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ

നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്ന്. (ഖു൪ആന്‍:2/107)

120 ഇടങ്ങളിൽ ഇത് ഏകവചന രൂപത്തിലാണ് (السماء) വന്നിട്ടുള്ളത്; ഉദാഹരണത്തിന് അല്ലാഹുവിന്റെ ഈ വചനം:

وَأَنزَلَ مِنَ ٱلسَّمَآءِ مَآءً

ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും. (ഖു൪ആന്‍:2/22)

അസ്സമാഅ്’ (السماء) എന്ന പദം വിശുദ്ധ ഖുർആനിൽ വന്ന എല്ലാ ഇടങ്ങളിലും ‘അലിഫ് ലാം’ ചേർന്ന് നിർദ്ദിഷ്ട നാമമായാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ അഞ്ച് ഇടങ്ങളിൽ മാത്രം ഇത് ‘അലിഫ് ലാം’ ഇല്ലാതെ, ബഹുവചന രൂപത്തിൽ വന്നിട്ടുണ്ട്. അതിലൊന്ന് അല്ലാഹുവിന്റെ ഈ വചനമാണ്:

فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍ

എന്നിട്ട് ഏഴ് ആകാശങ്ങളായി അവൻ ക്രമീകരിച്ചു. (ഖു൪ആന്‍:2/29)

അസ്സമാഅ് (السماء) എന്ന പദം ‘അൽ-അർള്’ (الأرض – ഭൂമി) എന്ന പദത്തിന് ജോടിയായി നിലകൊള്ളുന്നു. വിശുദ്ധ ഖുർആനിൽ 191 ഇടങ്ങളിൽ ഈ രണ്ട് പദങ്ങളും ഒരുമിച്ച് വന്നിട്ടുണ്ട്. അതിൽ 19 ഇടങ്ങളിൽ ‘അസ്സമാഅ്’ എന്ന ഏകവചന രൂപത്തോടൊപ്പം ‘അൽ-അർള്’ എന്ന പദം ചേർന്നുവന്നു; ഉദാഹരണത്തിന് അല്ലാഹുവിന്റെ ഈ വചനം:

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? (ഖു൪ആന്‍:10/31)

172 ഇടങ്ങളിൽ ‘അസ്സമാവാത്ത്’ എന്ന ബഹുവചന രൂപത്തോടൊപ്പം ‘അൽ-അർള്’ എന്ന പദം ചേർന്നുവന്നു; ഉദാഹരണത്തിന് അല്ലാഹുവിന്റെ ഈ വചനം:

بَل لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ

അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. (ഖു൪ആന്‍:2/116)

ഈ എല്ലാ ഇടങ്ങളിലും (ഏകവചന രൂപത്തിലും ബഹുവചന രൂപത്തിലും) ‘അസ്സമാഅ്’ എന്ന പദമാണ് ‘അൽ-അർള്’ എന്ന പദത്തേക്കാൾ മുന്തിനിൽക്കുന്നത് (ആദ്യം പരാമർശിച്ചിട്ടുള്ളത്); വെറും നാല് ഇടങ്ങളിൽ മാത്രമാണ് ‘അൽ-അർള്’ എന്ന പദം ‘അസ്സമാഅ്’ എന്ന പദത്തിന് മുൻപിലായി വന്നത്. അതിലൊന്ന് അല്ലാഹുവിന്റെ ഈ വചനമാണ്:

إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ

ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:3/5)

അസ്സമാഅ്’ (السماء) എന്ന പദം വിശുദ്ധ ഖുർആനിൽ 5 അർത്ഥങ്ങളിലാണ് വന്നിട്ടുള്ളത്; അവ താഴെ പറയുന്നവയാണ്:”

1. ‘മേൽക്കൂര’ (السقف) എന്ന അർത്ഥത്തിൽ. അല്ലാഹുവിന്റെ ഈ വചനം അതിന് ഉദാഹരണമാണ്:

مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ فَلْيَمْدُدْ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لْيَقْطَعْ فَلْيَنظُرْ هَلْ يُذْهِبَنَّ كَيْدُهُۥ مَا يَغِيظُ

ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ. (ഖു൪ആന്‍:22/15)

قال الطبري: يعني سماء البيت، وهو سقفه.

തബരി رحمه الله പറഞ്ഞു: (ഇവിടെ ആകാശം കൊണ്ട്) ഉദ്ദേശിക്കുന്നത് വീടിന്റെ ആകാശമാണ്, അഥവാ അതിന്റെ മേൽക്കൂരയാണ്.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ, മറ്റ് പ്രമുഖർ എന്നിവരുടെ അഭിപ്രായവും ഇതാണ്. ഇബ്നു കസീർ رحمه الله ചൂണ്ടിക്കാണിച്ചതുപോലെ, ഈ ആയത്തിൽ ‘അസ്സമാഅ്’ എന്ന പദം കൊണ്ട് ഉദ്ദേശിച്ച ഏറ്റവും അനുയോജ്യമായ അർത്ഥവും ഇതുതന്നെയാണ്.”

2. ‘മേഘം’ (السحاب) എന്ന അർത്ഥത്തിൽ. അല്ലാഹുവിന്റെ ഈ വചനം അതിന് ഉദാഹരണമാണ്:

ﻭَﺃَﻧﺰَﻟْﻨَﺎ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻣَﺎٓءًۢ ﺑِﻘَﺪَﺭٍ

ആകാശത്ത് നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും. (ഖു൪ആന്‍:23/18)

قال الطبري: وأنزلنا من السحاب الذي أنشأناه بالرياح من فوقكم أيها الناس ماء. ونحو ذلك قوله تعالى: {وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ} (لقمان:10).

തബരി رحمه الله പറഞ്ഞു: ‘ഹേ മനുഷ്യരേ, കാറ്റുകൾ മുഖേന നിങ്ങളുടെ മീതെ നാം ഉണ്ടാക്കിയ മേഘങ്ങളിൽ നിന്ന് നാം വെള്ളം ഇറക്കി തന്നു എന്നാണ് ഇതിന്റെ അർത്ഥം’. അല്ലാഹുവിന്റെ ഈ വചനവും സമാനമായ ഒന്നാണ്: {ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു 31/10}

3. ‘മഴ’ (المطر) എന്ന അർത്ഥത്തിൽ. അല്ലാഹുവിന്റെ ഈ വചനം അതിന് ഉദാഹരണമാണ്:

وَيَٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ പെയ്യിച്ചു തരും. (ഖു൪ആന്‍:11/52)

قال القرطبي: يريد المطر الكثير، عبر عنه بـ (السماء)؛ لأنه من السماء ينزل. ونحو هذا قوله تعالى: {وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارً} (الأنعام:6).

ഖുർത്വുബി رحمه الله പറഞ്ഞു: ‘ധാരാളം പെയ്യുന്ന മഴയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്; അത് ആകാശത്തുനിന്ന് പെയ്യുന്നതിനാലാണ് അതിനെ ‘അസ്സമാഅ്’ എന്ന് വിശേഷിപ്പിച്ചത്’. അല്ലാഹുവിന്റെ ഈ വചനവും സമാനമായ ഒന്നാണ്: {നാം അവര്‍ക്ക് ധാരാളമായി മഴ വര്‍ഷിപ്പിച്ച് കൊടുക്കുകയും [അൽ-അൻആം: 6]}

4.’ആകാശം’ എന്ന് തന്നെയുള്ള അർത്ഥത്തിൽ. അല്ലാഹുവിന്റെ ഈ വചനം അതിന് ഉദാഹരണമാണ്:

وَأَنزَلَ مِنَ ٱلسَّمَآءِ مَآءً

ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും. (ഖു൪ആന്‍:2/22)

വിശുദ്ധ ഖുർആനിൽ ഈ പദം ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് ഈ അർത്ഥത്തിലാണ്. പൊതുവായി ഈ പദം പ്രയോഗിക്കുമ്പോൾ ഈ അർത്ഥം തന്നെയാണ് ഉദ്ദേശിക്കപ്പെടുന്നത്.

5. ‘സ്വർഗ്ഗത്തിലെയും നരകത്തിലെയും ആകാശങ്ങൾ’ എന്ന അർത്ഥത്തിൽ. ദുർമാർഗ്ഗികളുടെ കാര്യത്തിൽ അല്ലാഹു പറഞ്ഞ ഈ വചനം അതിന് ഉദാഹരണമാണ്:

فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ‎﴿١٠٦﴾‏ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ‎﴿١٠٧﴾

എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു. (ഖു൪ആന്‍:11/107)

അതുപോലെ സൗഭാഗ്യവാന്മാരുടെ കാര്യത്തിൽ പറഞ്ഞ വചനവും:

وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍ

എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌. (ഖു൪ആന്‍:11/108)

قال الضحاك: ما دامت سموات الجنة والنار وأرضهما.

ദഹ്ഹാക് رحمه الله പറഞ്ഞു: ‘സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്ന കാലത്തോളം എന്നാണ് ഇതിന്റെ അർത്ഥം’.

ഈ രണ്ട് ആയത്തുകളുടെ വ്യാഖ്യാനത്തിലുള്ള ഒരു പ്രമുഖ അഭിപ്രായമാണിത്. വിശുദ്ധ ഖുർആനിൽ ഈ അർത്ഥത്തിൽ ഈ രണ്ട് ആയത്തുകൾ അല്ലാതെ വേറെയൊന്നുമില്ല.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *