അന്ത്യനാളിൽ അല്ലാഹു മനുഷ്യരെ മുഴുവൻ ഒരുമിച്ചുകൂട്ടി അവരുടെ ചെറുതും വലുതുമായ എല്ലാ പ്രവർത്തനങ്ങളെയും കുറിച്ച് വിചാരണ ചെയ്യുന്നതിനെയാണ് ‘ഹിസാബ്’ എന്ന് പറയുന്നത്. അന്ത്യനാളിലെ വിചാരണാ വേളയിൽ എല്ലാ മനുഷ്യരും വിചാരണ ചെയ്യപ്പെടുക എന്നതാണ് അടിസ്ഥാന തത്വം. എന്നാൽ ഒരുവിഭാഗം ആളുകൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു; അല്ലാഹു തൻ്റെ ഔദാര്യം കൊണ്ട്, വിചാരണയോ ശിക്ഷയോ കൂടാതെ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ لَمَّا نَزَلَتْ هَذِهِ الآيَةُ : {ثمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} قَالَ النَّاسُ يَا رَسُولَ اللَّهِ عَنْ أَىِّ النَّعِيمِ نُسْأَلُ وَإِنَّمَا هُمَا الأَسْوَدَانِ وَالْعَدُوُّ حَاضِرٌ وَسُيُوفُنَا عَلَى عَوَاتِقِنَا . قَالَ ” إِنَّ ذَلِكَ سَيَكُونُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: {പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്. (തകാഥുർ: 8)} എന്ന വചനം അവതരിച്ചപ്പോൾ ജനങ്ങൾ ചോദിച്ചു:അല്ലാഹുവിന്റെ റസൂലേ, ഏത് അനുഗ്രഹത്തെക്കുറിച്ചാണ് ഞങ്ങൾ ചോദ്യം ചെയ്യപ്പെടുക? ഞങ്ങളുടെ പക്കൽ ആകെയുള്ളത് കറുത്ത രണ്ടു വസ്തുക്കൾ (ഈന്തപ്പഴവും വെള്ളവും) മാത്രമാണ്. ശത്രുക്കൾ ഭീഷണിയായി മുന്നിലുണ്ട്, ഞങ്ങളുടെ വാളുകൾ ഞങ്ങളുടെ തോളുകളിലുമുണ്ട്.” നബി ﷺ പറഞ്ഞു: “തീർച്ചയായും അത് ഉണ്ടാകുന്നതാണ്. (തിര്‍മിദി:3357)
ഇബ്നു കഥീർ رحمه الله ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞു:
أي: ثم لتسألن يومئذ عن شكر ما أنعم الله به عليكم، من الصحة والأمن والرزق وغير ذلك ، ما إذا قابلتم به نعمه من شكره وعبادته.
അതായത്: ആരോഗ്യം, നിര്‍ഭയത്വം, ഉപജീവനം, അതുപോലെയുള്ള മറ്റു കാര്യങ്ങൾ എന്നീ അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നൽകിയ നന്ദിയെക്കുറിച്ച് അന്നേ ദിവസം തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അതായത് അല്ലാഹുവിന്റെ ഈ അനുഗ്രഹങ്ങൾക്ക് പകരമായി അവനോട് നന്ദികാണിക്കുകയും അവനെ ആരാധിക്കുകയുമാണോ നിങ്ങൾ ചെയ്തത് എന്ന് (വിചാരണ ചെയ്യപ്പെടും). [تفسير ابن كثير (8 /474)]
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. (1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. (2) തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചതെന്ന്. (3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (4)തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)
قال ابن القيم رحمه الله : ” قال قتادة : ” إن الله سائل كل عبد عما استودعه من نعمه وحقه . والنعيم المسئول عنه نوعان : نوع أخذ من حله وصرف في حقه فيسأل عن شكره ونوع يأخذ بغير حله وصرف في غير حقه فيسأل عن مستخرجه ومصرفه “
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:”ഖതാദ رحمه الله പറഞ്ഞു: ‘തീർച്ചയായും അല്ലാഹു ഓരോ അടിമയോടും അവൻ നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചും അതിലുള്ള അവകാശങ്ങളെക്കുറിച്ചും ചോദിക്കുക തന്നെ ചെയ്യും. ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങൾ രണ്ടുതരമുണ്ട്: ഒന്ന്, ഹലാലായ വഴിയിലൂടെ സമ്പാദിക്കുകയും അതിൻ്റെ ശരിയായ അവകാശങ്ങളിൽ (നല്ല കാര്യങ്ങളിൽ) ഉപയോഗിക്കുകയും ചെയ്തത്; അതിൻ്റെ നന്ദിയെക്കുറിച്ചായിരിക്കും അവിടെ ചോദ്യം ചെയ്യപ്പെടുക. രണ്ട്, ഹറാമായ വഴിയിലൂടെ സമ്പാദിക്കുകയും അതിൻ്റെ യഥാർത്ഥ സ്ഥാനത്തല്ലാതെ ചെലവഴിക്കുകയും ചെയ്തത്; അതിന്റെ ഉറവിടത്തെക്കുറിച്ചും അതിൻ്റെ വിനിയോഗത്തെക്കുറിച്ചും അവിടെ ചോദ്യം ചെയ്യപ്പെടും.’ [إغاثة اللهفان” (1 /84)]
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
كل أحد يسأل عن نعيمه الذي كان فيه في الدنيا هل ناله من حلاله ووجهه أم لا ؟ فإذا تخلص من هذا السؤال سئل سؤالا آخر هل شكر الله تعالى عليه فاستعان به على طاعته أم لا ؟ فالأول سؤال عن سبب استخراجه والثاني عن محل صرفه.
ഏതൊരാളും ഇഹലോകത്ത് അനുഭവിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; അവൻ അത് ഹലാലായ വഴികളിലൂടെ നേടിയെടുത്തതാണോ അതോ അല്ലയോ എന്ന്. ഈ ചോദ്യത്തിൽ നിന്ന് അവൻ രക്ഷപ്പെട്ടാൽ, അടുത്ത ചോദ്യം ചെയ്യപ്പെടും: അവൻ അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുകയും, അവനെ അനുസരിക്കാനായി അത് ഉപയോഗപ്പെടുത്തുകയും ചെയ്തോ അതോ ഇല്ലയോ എന്ന്? അതിൽ ആദ്യത്തേത് അത് നേടിയെടുത്തതിൻ്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യവും, രണ്ടാമത്തേത് അത് ചെലവഴിച്ച സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യവുമാണ്.
അന്ത്യനാളിലെ വിചാരണ രണ്ട് തരമുണ്ട്:
1: പ്രദർശന രൂപത്തിലുള്ള വിചാരണ (കൺമുന്നിൽ കാണിച്ചുകൊടുക്കൽ). ഇത് സത്യവിശ്വാസികൾക്ക് മാത്രമുള്ളതാണ്. തനിക്കുള്ള കർമ്മങ്ങളെക്കുറിച്ചും അറിവിനെക്കുറിച്ചും അല്ലാഹു ചൊരിഞ്ഞുനൽകിയ അനുഗ്രഹങ്ങളെക്കുറിച്ചും അവനോട് ചോദിക്കപ്പെടും. അപ്പോൾ, അവന്റെ മനസ്സിന് സന്തോഷം നൽകുന്നതും, അവന്റെ തെളിവുകൾ ഉറപ്പിക്കുന്നതും, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവനിൽ ശാശ്വതമാക്കുന്നതുമായ രീതിയിൽ അവൻ അതിന് മറുപടി നൽകും. അവന്റെ പാപങ്ങൾ അവന്റെ മുന്നിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ അവൻ അവ സമ്മതിക്കുകയും, അല്ലാഹു അവ മറച്ചുവെച്ച് അവനോട് പൊറുത്തുകൊടുക്കുകയും ചെയ്യും.
ഇത്തരക്കാരനോട് കാര്യങ്ങൾ സൂക്ഷ്മമായി ചോദിച്ചറിയുകയോ, കണിശമായി കണക്കുപറയുകയോ, വിചാരണ ചെയ്യുകയോ ഇല്ല. അവൻ തന്റെ കർമ്മരേഖ വലതുകയ്യിൽ സ്വീകരിക്കുകയും, സ്വർഗ്ഗത്തിലുള്ള തന്റെ കുടുംബത്തിലേക്ക് സന്തോഷവാനായി മടങ്ങുകയും ചെയ്യും. കാരണം, അവൻ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും മഹത്തായ പ്രതിഫലം നേടുകയും ചെയ്തിരിക്കുന്നു.
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” مَنْ نُوقِشَ الْحِسَابَ عُذِّبَ ”. قَالَتْ قُلْتُ أَلَيْسَ يَقُولُ اللَّهُ تَعَالَى {فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا}. قَالَ ” ذَلِكِ الْعَرْضُ ” .
ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ആരുടെയെങ്കിലും വിചാരണ സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണെങ്കിൽ, അവൻ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.” ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ ചോദിച്ചു: ‘എന്നാൽ അല്ലാഹു (ഖുർആനിൽ) ഇപ്രകാരം പറഞ്ഞിട്ടില്ലേ?: {അവന് ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ് (84/8)}നബി ﷺ പറഞ്ഞു: “അത് (സൂക്ഷ്മ വിചാരണയല്ല, മറിച്ച് കേവലം കർമ്മങ്ങൾ) പ്രദർശിപ്പിക്കൽ മാത്രമാണ്.” (ബുഖാരി:6536)
قال الحافظ رحمه الله : قَالَ الْقُرْطُبِيّ : مَعْنَى قَوْله ” إِنَّمَا ذَلِك الْعَرْضُ ” أَنَّ الْحِسَابَ الْمَذْكُورَ فِي الْآيَةِ إِنَّمَا هُوَ أَنْ تُعْرَضَ أَعْمَالُ الْمُؤْمِنِ عَلَيْهِ حَتَّى يَعْرِفَ مِنَّةَ اللَّهِ عَلَيْهِ فِي سَتْرِهَا عَلَيْهِ فِي الدُّنْيَا وَفِي عَفْوِهِ عَنْهَا فِي الْآخِرَةِ “
ഹാഫിദ് ഇബ്നു ഹജർ അൽ-അസ്ഖലാനി رحمه الله പറഞ്ഞു:”അൽ-ഖുർത്വുബി رحمه الله പറഞ്ഞു: ‘അത് കേവലം ഒരു പ്രദർശനം മാത്രമാണ്’ എന്ന അവിടുത്തെ വാക്കിന്റെ അർത്ഥം; (84/8) ആയത്തിൽ പരാമർശിച്ചിരിക്കുന്ന വിചാരണ എന്നത് സത്യവിശ്വാസിയുടെ കർമ്മങ്ങൾ അവന്റെ മുന്നിൽ പ്രദർശിപ്പിച്ചു കാണിക്കുക മാത്രമാണ്. ഇഹലോകത്ത് അവ മറച്ചുവെച്ചതിലും, പരലോകത്ത് അവയോട് മാപ്പുനൽകിയതിലും അല്ലാഹുവിന് അവനോടുള്ള മഹത്തായ ഔദാര്യം അവൻ തിരിച്ചറിയാൻ വേണ്ടിയാണിത്.”
عن عَائِشَةَ قالت : سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْحِسَابِ الْيَسِيرِ فَقُلْتُ يَا رَسُولَ اللَّهِ مَا الْحِسَابُ الْيَسِيرُ ؟ فَقَالَ : الرَّجُلُ تُعْرَضُ عَلَيْهِ ذُنُوبُهُ ثُمَّ يُتَجَاوَزُ لَهُ عَنْهَا إِنَّهُ مَنْ نُوقِشَ الْحِسَابَ هَلَكَ.
ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: “ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യോട് ലളിതമായ വിചാരണയെക്കുറിച്ച് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് ലളിതമായ വിചാരണ?’ അപ്പോൾ അവിടുന്ന് പറഞ്ഞു: ഒരു മനുഷ്യന് അവന്റെ പാപങ്ങൾ എടുത്തുകാണിക്കപ്പെടുകയും, തുടർന്ന് അവനോട് അത് പൊറുത്തു കൊടുക്കപ്പെടുകയും ചെയ്യുക എന്നതാണത്. എന്നാൽ, ആരുടെ വിചാരണയാണോ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നത്, അവൻ നാശമടഞ്ഞു. (وروى أحمد (24988) – صححه الألباني في “ظلال الجنة” (2/128) .)
قال الشيخ ابن عثيمين رحمه الله :المؤمن يحاسب ولكنه ليس حساب مناقشة، لقول النبي صلى الله عليه وسلم: (من نوقش الحساب هلك -أو قال- عذب) لكنه حساب عرض.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: സത്യവിശ്വാസിയും വിചാരണ ചെയ്യപ്പെടും, എന്നാൽ അത് സൂക്ഷ്മമായ വിചാരണ ആയിരിക്കില്ല. നബി ﷺ പറഞ്ഞു: ആരുടെ വിചാരണയാണോ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നത്, അവൻ നശിച്ചു – അല്ലെങ്കിൽ പറഞ്ഞു – അവൻ ശിക്ഷിക്കപ്പെട്ടു. എന്നാൽ അത് (സത്യവിശ്വാസിയുടെ വിചാരണ) കേവലം ഒരു പ്രദർശനം മാത്രമുള്ള വിചാരണയായിരിക്കും. [اللقاء الشهري” (1 /378) .]
عَنْ صَفْوَانَ بْنِ مُحْرِزٍ الْمَازِنِيِّ، قَالَ بَيْنَمَا أَنَا أَمْشِي، مَعَ ابْنِ عُمَرَ ـ رضى الله عنهما ـ آخِذٌ بِيَدِهِ إِذْ عَرَضَ رَجُلٌ، فَقَالَ كَيْفَ سَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم فِي النَّجْوَى فَقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ إِنَّ اللَّهَ يُدْنِي الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ. حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِي الدُّنْيَا، وَأَنَا أَغْفِرُهَا لَكَ الْيَوْمَ. فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الْكَافِرُ وَالْمُنَافِقُونَ فَيَقُولُ الأَشْهَادُ هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ، أَلاَ لَعْنَةُ اللَّهِ عَلَى الظَّالِمِينَ ”.
സഫ്വാൻ ബ്നു മുഹ്രിസ് അൽ മാസിനി رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കൈപിടിച്ച് ഞാൻ നടക്കുമ്പോൾ ഒരാൾ ഞങ്ങളുടെ മുന്നിലേക്ക് വന്ന് ചോദിച്ചു: “അന്നജ്വയെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് നിങ്ങൾ എന്താണ് കേട്ടത്?” ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു; അല്ലാഹു സത്യവിശ്വാസിയെ തന്റെയടുത്തേക്ക് അടുപ്പിക്കും, എന്നിട്ട് അവനെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: ‘നീ ചെയ്ത ഇന്ന പാപത്തെക്കുറിച്ച് അറിയാമോ? ഇന്ന പാപത്തെക്കുറിച്ച് അറിയാമോ?’ അപ്പോൾ അയാൾ പറയും: അതെ, എന്റെ രക്ഷിതാവേ. അങ്ങിനെ തന്റെ കുറ്റങ്ങൾ അയാൾക്ക് ബോദ്ധ്യപ്പെടുകയും, താൻ നശിച്ചുപോയിയെന്ന് അയാളുടെ മനസ്സിൽ തോന്നുകയും ചെയ്താൽ അല്ലാഹു പറയും: ഇഹലോകജീവിതത്തിൽ(ആ തെറ്റുകൾ) ഞാൻ മറച്ചുവെച്ചിരുന്നു. ഇന്ന് നിനക്ക് ഞാനവ പൊറുത്തുതന്നിരിക്കുന്നു. അങ്ങനെ അയാളുടെ നന്മകളുടെ രേഖ അയാൾക്ക് നൽകപ്പെടുന്നു. എന്നാൽ അവിശ്വാസിയുടെയും കപട വിശ്വാസിയുടെയും സ്ഥിതി (നേരെ മറിച്ചാണ്). ‘അവരെക്കുറിച്ച് സാക്ഷികൾ പറയും, ഇവരാകുന്നു തങ്ങളുടെ റബ്ബിന്റെ പേരിൽ കള്ളം പറഞ്ഞവർ. അറിയുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേൽ ഉണ്ടായിരിക്കുന്നതാണ് ( ഖു൪ആന്‍:11/18).(ബുഖാരി: 2441)
2: സൂക്ഷ്മമായ വിചാരണ: ഇത് അല്ലാഹു സത്യനിഷേധികൾക്കും, തൗഹീദിന്റെ വക്താക്കളായ പാപികളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്കും നടത്തുന്ന വിചാരണയാണ്. അവരുടെ പാപങ്ങളുടെ വർദ്ധനവിനനുസരിച്ച് ഈ വിചാരണ നീണ്ടുനിൽക്കുന്നതും പ്രയാസകരവുമാകാം. ഇപ്രകാരമുള്ള ഏകദൈവവിശ്വാസികളായ പാപികളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ഒരു നിശ്ചിത കാലാവധി വരെ നരകത്തിൽ പ്രവേശിപ്പിക്കും; പിന്നീട് അവരെ അതിൽ നിന്ന് പുറത്തെടുത്ത് എന്നെന്നേക്കുമായി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
عَنْ أَبِي هُرَيْرَةَ، قَالَ قَالُوا يَا رَسُولَ اللَّهِ هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ قَالَ ” هَلْ تُضَارُّونَ فِي رُؤْيَةِ الشَّمْسِ فِي الظَّهِيرَةِ لَيْسَتْ فِي سَحَابَةٍ ” . قَالُوا لاَ . قَالَ ” فَهَلْ تُضَارُّونَ فِي رُؤْيَةِ الْقَمَرِ لَيْلَةَ الْبَدْرِ لَيْسَ فِي سَحَابَةٍ ” . قَالُوا لاَ . قَالَ ” فَوَالَّذِي نَفْسِي بِيَدِهِ لاَ تُضَارُّونَ فِي رُؤْيَةِ رَبِّكُمْ إِلاَّ كَمَا تُضَارُّونَ فِي رُؤْيَةِ أَحَدِهِمَا – قَالَ – فَيَلْقَى الْعَبْدَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى . قَالَ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِيَّ فَيَقُولُ لاَ . فَيَقُولُ فَإِنِّي أَنْسَاكَ كَمَا نَسِيتَنِي . ثُمَّ يَلْقَى الثَّانِيَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى أَىْ رَبِّ . فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِيَّ فَيَقُولُ لاَ . فَيَقُولُ فَإِنِّي أَنْسَاكَ كَمَا نَسِيتَنِي . ثُمَّ يَلْقَى الثَّالِثَ فَيَقُولُ لَهُ مِثْلَ ذَلِكَ فَيَقُولُ يَا رَبِّ آمَنْتُ بِكَ وَبِكِتَابِكَ وَبِرُسُلِكَ وَصَلَّيْتُ وَصُمْتُ وَتَصَدَّقْتُ . وَيُثْنِي بِخَيْرٍ مَا اسْتَطَاعَ فَيَقُولُ هَا هُنَا إِذًا – قَالَ – ثُمَّ يُقَالُ لَهُ الآنَ نَبْعَثُ شَاهِدَنَا عَلَيْكَ . وَيَتَفَكَّرُ فِي نَفْسِهِ مَنْ ذَا الَّذِي يَشْهَدُ عَلَىَّ فَيُخْتَمُ عَلَى فِيهِ وَيُقَالُ لِفَخِذِهِ وَلَحْمِهِ وَعِظَامِهِ انْطِقِي فَتَنْطِقُ فَخِذُهُ وَلَحْمُهُ وَعِظَامُهُ بِعَمَلِهِ وَذَلِكَ لِيُعْذِرَ مِنْ نَفْسِهِ . وَذَلِكَ الْمُنَافِقُ وَذَلِكَ الَّذِي يَسْخَطُ اللَّهُ عَلَيْهِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അന്ത്യനാളില്‍ ഞങ്ങളുടെ റബ്ബിനെ കാണുമോ?’ നബി ﷺ പറഞ്ഞു: ‘കാര്‍മേഘം ഇല്ലാത്ത ഉച്ച സമയത്ത് സൂര്യനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ? കാര്‍മേഘം ഇല്ലാത്ത പൗര്‍ണമിരാവില്‍ ചന്ദ്രനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ?’ അവര്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! അവ രണ്ടും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ല എന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാവുകയില്ല.’
നബി ﷺ പറഞ്ഞു: അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: ‘അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളെയും ഒട്ടകങ്ങളെയും കീഴ്പ്പെടുത്തിത്തരുകയും ‘ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?’ ദാസന് പറയും: ‘അതെ.’ അല്ലാഹു പറയും: ‘എന്നിട്ട് എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?’ ദാസന് പറയും: ‘ഇല്ല. അല്ലാഹു’ പറയും: ‘നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ച തുപോലെ.’
ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: ‘അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?’ ദാസന് പറയും: ‘രക്ഷിതാവേ, അതെ.’ അല്ലാഹു പറയും: ‘എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?’ ദാസന് പറയും: ‘ഇല്ല.’ അല്ലാഹു പറയും: ‘നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ.’
ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു, അയാളോടും അതുപോലെ പറയും. ദാസന് പറയും: ‘രക്ഷിതാവേ, ഞാന്‍ നിന്നെയും നിന്റെ വേദഗ്രന്ഥത്തെയും ദൂതന്മാരെയും വിശ്വസിച്ചംഗീകരിക്കുകയും നമസ്കരിക്കുകയും നോമ്പെടുക്കുകയും ദാനം നല്‍കുകയും ചെയ്തു.’ അയാള്‍ക്ക് സാധ്യമാം വിധം അയാള്‍ സ്വന്തത്തെ പ്രശംസിച്ചു പറയും. അപ്പോള്‍ അല്ലാഹു പറയും: ‘എങ്കില്‍ (നീ ജല്പിച്ചതിനെതിരില് സാക്ഷ്യം സ്ഥിരീകരിക്കുവാന്‍) നീ ഇവിടെ നില്ക്കുക.’
ശേഷം അയാളോട് പറയപ്പെടും: ‘ഇപ്പോള്‍ നിന്റെ മേല്‍ നമ്മുടെ സാക്ഷിയെ ഞാന്‍ നിയോഗിക്കും.’ അയാളാകട്ടെ എന്റെമേല്‍ സാക്ഷി പറയുന്നവന് ആരായിരിക്കുമെന്ന് തന്റെ മനസ്സില്‍ ആലോചിക്കും. അങ്ങനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: ‘സംസാരിക്കൂ.’ അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനു വേണ്ടിയാണത്. കപടവിശ്വാസിയാകുന്നു അയാള്‍. ആ വ്യക്തിയോടത്രേ അല്ലാഹു കോപിക്കുക. (മുസ്ലിം:2968)
قال الشيخ ابن عثيمين رحمه الله: اختلف العلماء رحمهم الله في قوله: {لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} هل المراد الكافر، أو المراد المؤمن والكافر؟ والصواب: أن المراد به المؤمن والكافر، كل يسأل عن النعيم، لكن الكافر يسأل سؤال توبيخ وتقريع ، والمؤمن يسأل سؤال تذكير… سؤال المؤمن سؤال تذكير بنعمة الله عز وجل عليه ، حتى يفرح ويعلم أن الذي أنعم عليه في الدنيا ، تكرم عليهم بنعمته في الآخرة، أما الكافر فإنه سؤال توبيخ وتنبيه.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: {നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്. (തകാഥുർ: 8)} എന്ന അല്ലാഹുവിന്റെ വചനത്തിന്റെ കാര്യത്തിൽ പണ്ഡിതന്മാർ അഭിപ്രായവ്യത്യാസത്തിലാണ്: ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് കാഫിറിനെ മാത്രമാണോ, അതോ സത്യവിശ്വാസിയെയും കാഫിറിനെയും ഒന്നിച്ചുമാണോ?
ശരിയായ അഭിപ്രായം: സത്യവിശ്വാസിയും സത്യനിഷേധിയും ഇതിൽ ഉൾപ്പെടുന്നു എന്നാണ്. എല്ലാവരും അനുഗ്രഹങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. എങ്കിലും കാഫിറിനോടുള്ള ചോദ്യം ആക്ഷേപിക്കാനും ശാസിക്കാനുമുള്ളതായിരിക്കും. എന്നാൽ സത്യവിശ്വാസിയോടുള്ള ചോദ്യം ഓർമ്മപ്പെടുത്താനുള്ളതാണ്.
സത്യവിശ്വാസിയോടുള്ള ചോദ്യം, അവന്റെമേലുള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓർമ്മിപ്പിക്കാൻ വേണ്ടിയുള്ളതാണ്; അങ്ങനെ അവൻ സന്തോഷിക്കുകയും, ഇഹലോകത്ത് തനിക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞുതന്നവൻ പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് തന്നെ ആദരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യും. എന്നാൽ സത്യനിഷേധിയുടെ കാര്യത്തിൽ അത് ആക്ഷേപിക്കാനും ഉണർത്താനുമുള്ള ചോദ്യം ചെയ്യലാണ്. [لقاء الباب المفتوح (98 /9)]
അല്ലാഹുവിന്റെ കരുണയാൽ ‘ലളിതമായ വിചാരണ’ ലഭിക്കുന്നവനാണ് യഥാർത്ഥ വിജയി. അതുകൊണ്ടാണ് “അല്ലാഹുവേ, എന്നെ ലളിതമായ രീതിയിൽ വിചാരണ ചെയ്യേണമേ” ( اللهمَّ حاسِبنِي حِسابًا يَسِيرًا) എന്ന് പ്രാർത്ഥിക്കാൻ നാം പഠിപ്പിക്കപ്പെട്ടത്
www.kanzululoom.com