قال سهل بن عبدالله رحمه الله: مثل السنة في الدنيا مثل الجنة في الآخرة، من دخل الجنة في الآخرة سلم، ومن دخل السنة في الدنيا سلم.
സഹ്ൽ ഇബ്നു അബ്ദില്ല رحمه الله പറഞ്ഞു: ദുനിയാവിൽ സുന്നത്തിന്റെ (നബിചര്യയുടെ) ഉപമ പരലോകത്തിലെ സ്വർഗ്ഗം പോലെയാണ്. ആരെങ്കിലും പരലോകത്തിലെ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അവൻ രക്ഷപ്പെട്ടു.
അപ്രകാരം ആരെങ്കിലും ദുനിയാവിലെ സുന്നത്തിൽ പ്രവേശിച്ചാൽ അവനും രക്ഷപ്പെട്ടു. [ ദമ്മുൽ കലാം :4 / 384 ]
قال مالك بن أنس رحمه الله : السنَّةُ سفينةُ نوحٍ مَن ركبها نجا ومن تخلَّف عنها غرق.
മാലിക്ക് ബ്നു അനസ് رحمه الله പറഞ്ഞു:ലസുന്നത്ത് നൂഹ്عليه السلام യുടെ കപ്പൽ പോലെയാണ്. ആര് അതിൽ കയറിയോ അവൻ രക്ഷപ്പെട്ടു. ആര് അതിൽ നിന്നും മാറി നിന്നോ അവൻ മുങ്ങി പോകും. ( ذم الكلام للهروي :4/124)
ഇതിന് അടിക്കുറിപ്പായി ശൈഖ് അബ്ദുറസാഖ്അൽ ബദർ حَفِظَهُ اللَّهُ പറയുന്നു: സലഫുകളായ പണ്ഡിതന്മാർ പറയാറുണ്ടായിരുന്നു: സുന്നത്തിനെ മുറുകെ പിടിക്കലാണ് രക്ഷ. ആ രക്ഷയുടെ മാർഗത്തിൽ നിന്നും പുറം തിരിഞ്ഞു കളയുകയും നാശത്തിന്റെ വഴികൾ സ്വീകരിക്കുകയും ചെയ്‌താൽ പിന്നെങ്ങനെയാണ് രക്ഷ പ്രതീക്ഷിക്കുക ..!?സുന്നത്തിന് കപ്പലിനോടുള്ള ഉപമ എന്തു മാത്രം മനോഹരമാണ്..! من موقع الشيخ عبد الرزاق البدر الرسمي
ഇമാം ഔസാഇ رحمه الله പറയുന്നു: സുന്നത്തില്‍ നിങ്ങള്‍ നിങ്ങളെ പരിമിതപ്പെടുത്തുക, ക്ഷമയോടെ. അവര്‍ (സലഫുകള്‍) എവിടെ നിര്‍ത്തിയോ അവിടെ നിര്‍ത്തുക. അവര്‍ എന്ത് പറഞ്ഞുവോ അത് പറയുകയും യാതൊന്ന് ഒഴിവാക്കിയോ അവ തഴയുകയും ചെയ്യുക. നിങ്ങള്‍ സലഫുസ്സ്വാലിഹീങ്ങളുടെ പാത പിന്തുടരുക. (അവലംബം: ആജുര്‍രിയുടെ അശ്ശരീഅ:)
ഇമാം ശാഫിഈ رحمه الله പറയുന്നു: ഒരാള്‍ക്ക് അല്ലാഹുവിന്‍റെ റസൂല്‍(സ)യില്‍നിന്ന് ഒരു സുന്നത്ത് വ്യക്തമായിക്കഴിഞ്ഞാല്‍ പിന്നെ ലോകരില്‍ ഒരാളുടെ വാക്കിന് വേണ്ടിയും ആ സുന്നത്ത് ഉപേക്ഷിക്കാന്‍ പാടില്ലെന്ന വിഷയത്തില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. അവലംബം: ഇബ്നുല്‍ ക്വയ്യിം, ഇഅ്ലാമുല്‍ മുവക്വഈന്‍ 2:201)
ഉമര്‍ ബ്ന്‍ അബ്ദില്‍ അസീസ് رحمه الله പറയുന്നു: അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചര്യയാക്കിയ സുന്നത്തുള്ളതോടൊപ്പം ഒരാള്‍ക്കും ഒരു അഭിപ്രായവുമില്ല. (അവലംബം: ഇബ്നുല്‍ ക്വയ്യിം, ഇഅ്ലാമുല്‍ മുവക്വിഈന്‍ 2:201)
അബൂഉബൈദുല്‍ ഖാസിം ബ്നു സല്ലാം رحمه الله പറയുന്നു: സുന്നത്ത് പിന്‍പറ്റല്‍ തീക്കട്ട പിടിച്ചു നില്‍ക്കുന്നത് പോലെയാണ്. നമ്മുടെ അടുക്കല്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വാളുപയോഗിക്കുന്നതിനെക്കാള്‍ ഇക്കാലത്ത് അതാണ് ഉത്തമം. (അവലംബം: സിയറു അഅ്ലാമുന്നുബലാഅ് 19/493)
قَال العَلامة صَالِح الفُوزان -حَفظه اللّٰه- :ولُزوم السُّنة ماهُو بالأمر السَّهل، فِيه ابتِلاء وامتِحان، هُناك أُناس يُعيرونك، ويُؤذونك، ويتَنقصُونك، وَيقُولون: هَذا مُتشدد مُتنطع إلىٰ آخِره أو رُبما أنهم لا يكتَفون بالكَلام، ربما أنَّه يَقتلونك، أو يَضربُونك، أو يَسجنُونك . ولكِن اصبِر، إذا كُنت تُريد النَّجاة، وأن تَشرب من هَذا الحَوض، اصبِر علىٰ التَّمسك بِسنة رسُول الله صلىٰ اللّٰه عليه وسلَّم إلىٰ أن تَلقاه علىٰ الحَوض
ശൈഖ് സ്വാലിഹ് ബിൻ അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: സുന്നത്ത് മുറുകെ പിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിൽ പ്രയാസവും പരീക്ഷണവും ഉണ്ടാവും. അതിന്റെ പേരിൽ ചിലർ നിന്നെ കുറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ആക്ഷേപിക്കുകയും ചെയ്യും. മതത്തിൽ അതിരുകവിഞ്ഞവൻ’ എന്നും അവർ പറഞ്ഞേക്കും. ഒരുപക്ഷേ വാക്കുകളിൽ അവർ അവസാനിപ്പിക്കുകയുമില്ല. മറിച്ച് നിന്നെ കൊല്ലാനോ അടിക്കാനോ, തുറങ്കലിൽ അടയ്ക്കാനോ ഉള്ള ശ്രമങ്ങൾ നടത്തും. എന്നാൽ നീ രക്ഷ ആഗ്രഹിക്കുന്നുവെങ്കിൽ ക്ഷമിക്കുക. അല്ലാഹുവിന്റെ ദൂതരുടെ ചര്യ മുറുകെ പിടിക്കുന്നതിൽ നീ ക്ഷമിക്കുക. ആ തിരുദൂതരെ പരലോകത്ത് ഹൗദ് (തടാകത്തി)ന്റെ സമീപത്ത് നീ കണ്ടുമുട്ടുന്നത് വരേയ്ക്കും ക്ഷമിക്കുക. شَرح الدُّرة المُضية (١٩٠)].
قال ابن الجوزي – رحمه الله : السلف كانوا يَُنفِِّرون من أدنى بدعة، ويَهجرون عليها؛ تمسّكاً بالسنة . إلى أن قال: على هذا كان أشياخنا، فأما في زماننا فقد اصطلح الذئب والغنم !!
ഇബ്നുൽ ജൗസീ رحمه الله പറഞ്ഞു: മുൻഗാമികൾ സുന്നത്തിനെ മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമായി ചെറിയ ബിദ്അത്തുപോലും അകറ്റി നിർത്തുകയും അതുകാരണം ബിദ്അത്ത് ചെയ്യുന്നവരിൽ നിന്നും വിട്ടകലുകയും ചെയ്തിരുന്നു. ഇപ്രകാരം തന്നെയായിരുന്നു നമ്മുടെ ഗുരുനാഥന്മാരും. എന്നാൽ ഈ കാലഘട്ടത്തിൽ ആടും, ചെന്നായയും പരസ്പര രഞ്ജിപ്പിലാണ്. (അഥവാ സുന്നത്ത് അവകാശപ്പെടുന്നവരും, ബിദ്അത്തിന്റെ വക്താക്കളും ഒത്തൊരുമയിലാണ്). [തൽബീസ് ഇബ്ലീസ്: 851]
www.kanzululoom.com