പാപികളായ മുവഹ്ഹിദുകൾ

عَنْ عُبَادَةَ بْنِ الصَّامِتِ، يَقُولُ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم وَنَحْنُ فِي مَجْلِسٍ ‏ “‏ تُبَايِعُونِي عَلَى أَنْ لاَ تُشْرِكُوا بِاللَّهِ شَيْئًا، وَلاَ تَسْرِقُوا، وَلاَ تَزْنُوا، وَلاَ تَقْتُلُوا أَوْلاَدَكُمْ، وَلاَ تَأْتُوا بِبُهْتَانٍ تَفْتَرُونَهُ بَيْنَ أَيْدِيكُمْ وَأَرْجُلِكُمْ وَلاَ تَعْصُوا فِي مَعْرُوفٍ، فَمَنْ وَفَى مِنْكُمْ فَأَجْرُهُ عَلَى اللَّهِ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا فَعُوقِبَ فِي الدُّنْيَا فَهْوَ كَفَّارَةٌ لَهُ، وَمَنْ أَصَابَ مِنْ ذَلِكَ شَيْئًا فَسَتَرَهُ اللَّهُ فَأَمْرُهُ إِلَى اللَّهِ إِنْ شَاءَ عَاقَبَهُ وَإِنْ شَاءَ عَفَا عَنْهُ ‏”‏، فَبَايَعْنَاهُ عَلَى ذَلِكَ‏.‏

ഉബാദത്ത് ഇബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങൾ, ഒരു മജ്ലിസിലായിരിക്കെ ഞങ്ങളോട് പറഞ്ഞു: “നിങ്ങൾ, അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കുകയില്ലെന്നും, മോഷണം നടത്തുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, നിങ്ങളുടെ മക്കളെ കൊല്ലുകയില്ലെന്നും, നിങ്ങൾ കളവുകൾ കെട്ടിയുണ്ടാക്കി വ്യാജവുമായി നടക്കുകയില്ലെന്നും, നന്മയിൽ നിങ്ങൾ ധിക്കാരം കാണിക്കുകയില്ലെന്നും എനിക്ക് നിങ്ങൾ ബൈഅത്ത്(അനുസരണ പ്രതിജ്ഞ) ചെയ്യണം. നിങ്ങൾ (ബൈഅത്ത്) പൂർത്തിയാക്കിയാൽ അല്ലാഹുവിന്റെ അടുക്കൽ അവന് പ്രതിഫലമുണ്ട്, (അതിൽ നിന്ന്) വല്ലതും ഒരാൾ ചെയ്യുകയും ദുനിയാവിൽ അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്‌താൽ അത് അയാൾക്കുള്ള പ്രായശ്ചിത്തമാണ്. (അതിൽ നിന്ന്) വല്ലതും ഒരാൾ ചെയ്യുകയും (ദുനിയാവിലെ ശിക്ഷക്ക് വിധേയനാക്കപ്പെടാത്ത വിധം) അയാളെ അല്ലാഹു മറച്ചുപിടിക്കുകയും ചെയ്താൽ അയാളുടെ കാര്യം അല്ലാഹുവിലേക്കാണ് (പരലോക കോടതിയിലേക്കാണ്). അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ ശിക്ഷിക്കും അല്ലെങ്കിൽ അയാൾക്ക് പെറുത്തുകൊടുക്കും. അപ്പോൾ ഞങ്ങൾ നബി ﷺ യോട് അവയിൽ ബൈഅത്ത് ചെയ്തു. (ബുഖാരി:7213)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്:

وَلاَ نَعْصِيَ بِالْجَنَّةِ إِنْ فَعَلْنَا ذَلِكَ، فَإِنْ غَشِينَا مِنْ ذَلِكَ شَيْئًا كَانَ قَضَاءُ ذَلِكَ إِلَى اللَّهِ‏.‏

ഞങ്ങൾ എതിര് പ്രവർത്തിക്കില്ലെന്നും (ബൈഅത്ത് ചെയ്‌തു). സ്വർഗ്ഗം നൽകുമെന്ന വ്യവസ്ഥയിലാണ് പ്രസ്‌തുത ബൈഅത്ത്. (തെറ്റുകളിൽനിന്ന്) വല്ലതും ഞങ്ങൾ ചെയ്താൽ അതിന്റെ വിധി അല്ലാഹുവിങ്കലാണ്. (ബുഖാരി:3893)

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ شَعِيرَةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ بُرَّةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ ذَرَّةٍ مِنْ خَيْرٍ ‏”‏‏.‏

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളുടെ ഹൃദയത്തിൽ ഒരു ബാര്‍ലിയുടെ തൂക്കം നന്മ ഉണ്ടായിരിക്കേ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്” പറഞ്ഞാൽ അയാൾ നരകത്തിൽനിന്ന് പുറത്ത് കടക്കും. ഒരാളുടെ ഹൃദയത്തിൽ ഒരു ഗോതമ്പിന്റെ തൂക്കം നന്മ ഉണ്ടായിരിക്കേ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞാൽ അയാൾ നരകത്തിൽനിന്ന് പുറത്ത് കടക്കും, ഒരാളുടെ ഹൃദയത്തിൽ ഒരു പരമാണുവിന്റെ തൂക്കം നന്മ ഉണ്ടായിരിക്കേ അയാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞാൽ അയാൾ നരകത്തിൽനിന്ന് പുറത്ത് കടക്കും. (ബുഖാരി:44)

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لَيُصِيبَنَّ أَقْوَامًا سَفْعٌ مِنَ النَّارِ بِذُنُوبٍ أَصَابُوهَا عُقُوبَةً، ثُمَّ يُدْخِلُهُمُ اللَّهُ الْجَنَّةَ بِفَضْلِ رَحْمَتِهِ يُقَالُ لَهُمُ الْجَهَنَّمِيُّونَ ‏”‏‏.‏

അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിഭാഗം ആളുകൾക്ക് തങ്ങൾ സമ്പാദിച്ച തെറ്റുകൾ കാരണത്താൽ ശിക്ഷയെന്നോണം നരകത്തിൽനിന്നുള്ള ചുടുകാറ്റിന്റെ പ്രഹരമേൽക്കും, തീർച്ച. പിന്നീട് അല്ലാഹു തന്റെ കാരുണ്യത്താൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അവർക്ക് ‘ജഹന്നമിയ്യൂൻ’ എന്ന് പറയപ്പെടും. (ബുഖാരി:7450)

ذَا فَرَغَ اللَّهُ مِنَ الْقَضَاءِ بَيْنَ الْعِبَادِ وَأَرَادَ أَنْ يُخْرِجَ بِرَحْمَتِهِ مَنْ أَرَادَ مِنْ أَهْلِ النَّارِ أَمَرَ الْمَلاَئِكَةَ أَنْ يُخْرِجُوا مِنَ النَّارِ مَنْ كَانَ لاَ يُشْرِكُ بِاللَّهِ شَيْئًا مِمَّنْ أَرَادَ اللَّهُ تَعَالَى أَنْ يَرْحَمَهُ مِمَّنْ يَقُولُ لاَ إِلَهَ إِلاَّ اللَّهُ ‏.‏ فَيَعْرِفُونَهُمْ فِي النَّارِ يَعْرِفُونَهُمْ بِأَثَرِ السُّجُودِ تَأْكُلُ النَّارُ مِنِ ابْنِ آدَمَ إِلاَّ أَثَرَ السُّجُودِ حَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ ‏.‏ فَيُخْرَجُونَ مِنَ النَّارِ وَقَدِ امْتَحَشُوا فَيُصَبُّ عَلَيْهِمْ مَاءُ الْحَيَاةِ فَيَنْبُتُونَ مِنْهُ كَمَا تَنْبُتُ الْحِبَّةُ فِي حَمِيلِ السَّيْلِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു അടിമകൾക്കിടയിലുള്ള വിധിതീർപ്പിൽനിന്നും വിരമിക്കുകയും തന്റെ കാരുണ്യംകൊണ്ട് നരകത്തിൽനിന്നും താൻ ഉദ്ദേശിക്കുന്നവരെ പുറത്ത് കൊണ്ടുവരുവാൻ ഉദ്ദേശിക്കുകയും ചെയ്താൽ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ പറയുകയും അല്ലാഹു കരുണ വർഷിക്കുവാൻ ഉദ്ദേശിക്കുകയും ചെയ്‌തവരിൽനിന്ന് ശിർക്ക് ചെയ്യാത്തവരെ നരകത്തിൽനിന്നും പുറത്ത് കൊണ്ടുവരുവാൻ അവൻ മലക്കുകളോട് കൽപ്പിക്കും. മലക്കുകൾ അവരെ സുജൂദിന്റെ അടയാളം കൊണ്ട് നരകത്തിൽ തിരിച്ചറിയും. മനുഷ്യനിൽനിന്ന് സുജൂദിന്റെ അടയാളമല്ലാത്തതെല്ലാം നരകം തി ന്നുന്നതാണ്. സുജൂദിന്റെ അടയാളം തീ തിന്നുന്നത് അല്ലാഹു നരകത്തിന് ഹറാമാക്കി. അങ്ങനെ അവർ നരകത്തിൽ നിന്ന് പുറത്തുകടക്കും. തീർച്ചയായും അവർ കത്തിക്കരിഞ്ഞിരിക്കും. അപ്പോൾ അവരുടെ മേൽ ജീവജലം (മാഉൽ ഹയാത്ത്) ഒഴുക്കും. അപ്പോൾ മലവെള്ളപ്പാച്ചിൽ കൊണ്ടുവരുന്ന ചണ്ടികളിൽ വിത്തുകൾ മുളക്കുന്നത് പോലെ അവർ അതിൽനിന്ന് മുളക്കും. (മുസ്ലിം:182)

عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ يُعَذَّبُ نَاسٌ مِنْ أَهْلِ التَّوْحِيدِ فِي النَّارِ حَتَّى يَكُونُوا فِيهَا حُمَمًا ثُمَّ تُدْرِكُهُمُ الرَّحْمَةُ فَيُخْرَجُونَ وَيُطْرَحُونَ عَلَى أَبْوَابِ الْجَنَّةِ ‏.‏ قَالَ فَيَرُشُّ عَلَيْهِمْ أَهْلُ الْجَنَّةِ الْمَاءَ فَيَنْبُتُونَ كَمَا يَنْبُتُ الْغُثَاءُ فِي حِمَالَةِ السَّيْلِ ثُمَّ يَدْخُلُونَ الْجَنَّةَ ‏”‏ ‏.‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തൗഹീദിന്റെ ആളുകളിൽ ഒരു വിഭാഗം നരകത്തിൽ തങ്ങൾ കരിക്കട്ടകൾ ആകുന്നതു വരെ ശിക്ഷിക്കപ്പെടും. പിന്നീട് അല്ലാഹുവിന്റെ കൃപ അവർക്ക് വന്നെത്തുകയും അവർ നരകത്തിൽനിന്നും പുറത്ത് കൊണ്ടുവരപ്പെടുകയും സ്വർഗ്ഗ വാതിലുകളിലേക്ക് എറിയപ്പെടകയും ചെയ്യും. നബി ﷺ പറഞ്ഞു:  അപ്പോൾ അവരുടെമേൽ സ്വർഗ്ഗവാസികൾ വെള്ളം കുടയും. അപ്പോൾ മലവെള്ളപ്പാച്ചിൽ കൊണ്ടു വരുന്ന ചണ്ടികൾ മുളക്കുന്നത് പോലെ അവർ അതിൽനിന്ന് മുളക്കും. (തിര്‍മിദി:2597)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ قَوْمًا يُخْرَجُونَ مِنَ النَّارِ يَحْتَرِقُونَ فِيهَا إِلاَّ دَارَاتِ وُجُوهِهِمْ حَتَّى يَدْخُلُونَ الْجَنَّةَ ‏”‏ ‏.‏

ജാബിർ ഇബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഒരു വിഭാഗം നരകത്തിൽനിന്ന് പുറത്ത് കൊണ്ടുവരപ്പെടും. അവരുടെ മുഖങ്ങളുടെ വൃത്താകൃതി ഒഴിച്ച് ബാക്കിയെല്ലാം നരകത്തിൽ കരിഞ്ഞിരിക്കും. ശേഷം അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടും. (മുസ്ലിം:191)

عن أبي موسى – رضي الله عنه – عن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: “إذا اجتمع أهل النار في النار ومعهم من أهل القبلة من شاء الله قالوا: ما أغنى عنكم إسلامكم وقد صرتم معنا في النار. قالوا: كانت لنا ذنوب فأخذنا بها فسمع الله ما قالوا قال: فأمر بمن كان في النار من أهل القبلة فأخرجوا فيقول الكفار يا ليتنا كنا مسلمين فنخرج كما أخرجوا قال وقرأ رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – {الر تلك آيات الكتاب وقرآن مبين ربما يود الذين كفروا لو كانوا مسلمين}

അബൂമുസൽ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകവാസികൾ നരകത്തിൽ ഒരുമിച്ച് കൂടുമ്പോൾ, അവരുടെ കൂട്ടത്തിൽ അല്ലാഹു ഉദ്ദേശിച്ച ക്വിബ്ല‌ലയുടെ ആളുകളും (മുസ്‌ലിംകൾ) ഉണ്ടാവും. അവർ (നരകവാസികൾ) ചോദിക്കും: ‘നിങ്ങൾക്ക് നിങ്ങളുടെ ഇസ്‌ലാം ഒരു ഉപകാരവും ചെയ്‌തില്ലേ; നിങ്ങളും ഞങ്ങളോടൊപ്പം നരകത്തിലാണല്ലോ?’ അവർ (മുസ്‌ലിംകൾ) പറയും: ‘ഞങ്ങൾക്ക് ചില പാപങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ പിടിക്കപ്പെട്ടു.’ അവർ പറഞ്ഞത് അല്ലാഹു കേൾക്കും. നരകത്തിൽ അഹ്‌ലുൽ ക്വിബ‌ലയിൽപ്പെട്ട ആളുകളെ മുഴുവനും പുറത്ത് കൊണ്ടുവരുവാൻ അല്ലാഹു കൽപ്പിക്കും. അപ്പോൾ അവർ പുറത്ത് കൊണ്ടുവരപ്പെടും. അതോടെ അവിശ്വാസികൾ പറയും: ‘ഞങ്ങളുടെ നാശമേ, ഞങ്ങളും മുസ്‌ലിംകളായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ അവർ പുറത്ത് കൊണ്ടുവരപ്പെട്ടതുപോലെ ഞങ്ങളും (നരകത്തിൽനിന്നും) പുറത്തെടുക്കപ്പെടുമായിരുന്നു.’ ശേഷം അല്ലാഹുവിന്റെ റസൂൽ ﷺ ഓതി:

الٓر ۚ تِلْكَ ءَايَٰتُ ٱلْكِتَٰبِ وَقُرْءَانٍ مُّبِينٍ ‎﴿١﴾‏ رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ ‎﴿٢﴾

അലിഫ് ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ. തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച് പോകും. (ഖുര്‍ആൻ:16/1-2) (ഹാകിം:2/242)

[ശൈഖ് സ്വലാഹ് ഇബ്‌നു മുഹമ്മദ് അൽ ബുദയ്ർ حَفِظَهُ اللَّهُ രചിച്ച بلوغ السعادة في توحيد العبادة  എന്ന ഗ്രന്ഥത്തിൽ നിന്നും]

തൗഹീദ് ഉൾക്കൊണ്ടവർ സ്വർഗ്ഗത്തിലാണ്. തൗഹീദുള്ള പാപികളോ? അവർക്ക് അല്ലാഹു പൊറുത്തു കൊടുത്താൽ നരകത്തിൽ കടക്കാതെ സ്വർഗ്ഗത്തിൽ എത്താം. അല്ലാഹു പൊറുത്തു കൊടുത്തിട്ടില്ലെങ്കിൽ അവർക്ക് നരകത്തിൽ അല്ലാഹു ഉദ്ദേശിച്ച കാലത്തോളം വസിക്കേണ്ടി വരും. ചിലർക്ക് കുറച്ചു കാലം, മറ്റു ചിലർക്ക് അതിലധികമായി , മറ്റു ചിലർക്ക് യുഗങ്ങളോളം. അങ്ങനെ വ്യത്യസ്ത തരത്തിൽ. എന്നാൽ തൗഹീദ് ഉൾക്കൊണ്ടതിൻറെ പേരിൽ അവർക്ക് പിന്നീട് സ്വർഗത്തിൽ എത്താൻ കഴിയും. എന്നാൽ അത് ഒരു മൂവഹ്ഹിദിനെ വഞ്ചിക്കാതിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ നരകശിക്ഷ ഒരു നിമിഷം പോലും ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതല്ല. അതിനാൽ തൗഹീദ് ഉൾക്കൊള്ളുന്നതോടൊപ്പം പാപങ്ങളിൽ നിന്ന് പരിപൂർണ്ണമായി വിട്ടുനിൽക്കാൻ പരിശ്രമിക്കുക.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *