ഉബൂദിയ്യത്ത്

ഭാഷാപരമായി ‘ഉബൂദിയ്യത്ത്’ എന്നാൽ വിനയവും വിധേയത്വവുമാണ്. പ്രശസ്തമായ അറബി നിഘണ്ടു مختار الصحاح  എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:

وأصل العبودية الخضوع والذل، والتعبيد التذليل، يقال طريق معبد، والتعبيد أيضا الاسستعباد وهو اتخاذ الشخص عبدا، وكذا الاعتياد، والعبادة الطاعة والتعبد التنسك.. اهـ.

ഉബൂദിയ്യത്തിന്റെ അടിസ്ഥാനം വിധേയത്വവും വിനയവുമാണ്. ‘തഅ്‌ബീദ്’ (التعبيد) എന്നാൽ വിനയാന്വിതമാക്കുക എന്നാണ്; ഉദാഹരണത്തിന് طريق معبد (മെരുക്കിയെടുത്ത അല്ലെങ്കിൽ നിരപ്പാക്കിയ പാത) എന്ന് പറയപ്പെടുന്നു. തഅ്‌ബീദ്’  എന്നാൽ الاسستعباد എന്നും അർത്ഥമുണ്ട്; അതായത് ഒരാളെ അടിമയായി സ്വീകരിക്കുക എന്നത്. അതുപോലെ തന്നെയാണ് الاعتياد  (ശീലിക്കുക) എന്നതും. ‘ഇബാദത്ത്’ എന്നാൽ അനുസരണമാണ്, ‘തഅബ്ബുദ്’ ‘ആരാധനാനിരതനാകുക’ എന്നുമാണ്.

‘ഉബൂദിയ്യത്ത്’ (العبودية) എന്നാൽ രക്ഷിതാവായ അല്ലാഹുവിന്റെ മുന്നിലുള്ള വിധേയത്വവും കീഴ്പ്പെടലുമാണ്. അത് അടിമയും അവന്റെ റബ്ബും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ‘അല്ലാഹുവിന്റെ അടിമ’ എന്ന അർത്ഥം വരുന്ന പേരുകൾ വിളിക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നത്.

أحب الأسماء إلى الله ما تعبد له.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാമങ്ങൾ, അവനോടുള്ള അടിമത്തം പ്രകടിപ്പിക്കുന്നവയാകുന്നു.

فيض القدير ൽ നബി ﷺയുടെ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇപ്രകാരം വന്നിരിക്കുന്നു:

لأنه ليس بين العبد وربه نسبة إلا العبودية، فمن تسمى بها فقد عرف قدره ولم يتعد طوره.

കാരണം, അടിമയും അവന്റെ റബ്ബും തമ്മിൽ ദാസ്യം (ഉബൂദിയ്യത്ത്) അല്ലാതെ മറ്റൊരു ബന്ധവുമില്ല. അതിനാൽ, ആ ദാസ്യം പ്രകടമാക്കുന്ന പേര് സ്വീകരിച്ചവൻ തന്റെ യഥാർത്ഥ പദവി തിരിച്ചറിയുകയും തന്റെ അതിരുകൾ ലംഘിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു’

ചുരുക്കത്തിൽ ‘ഉബൂദിയ്യത്ത്’ (العبودية) എന്നാൽ ‘താഴ്മ പ്രകടമാക്കുക’ (اظهار التذلل) എന്നാണ്.

قال الشيخ ابن عثيمين رحمه الله: العبودية لله هي أشرق المناقب، ومن لم يكن عبدا لله صار عبدا لهواه؛ لأن الإنسان لا بد أن يكون متذللا لشيء فإما أن يكون متذللا لربه، وإما أن يكون متذللا لهواه وشيطانه.”

ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹുവിനുളള ദാസ്യവേല എന്നത് ശ്രേഷ്ടമായ സദ്ഗുണമാകുന്നു. അല്ലാഹുവിന്‍റെ അടിമയാകാത്തവൻ അവന്‍റെ തന്നിഷ്ടത്തിന്‍റെ അടിമയാകും. കാരണം മനുഷ്യന് ഒന്നിന്‍റെ അടിമയാവുക എന്നുളളത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഒന്നുകിൽ അല്ലാഹുവിന്‍റെ അടിമയാകും, അല്ലെങ്കിൽ അവന്‍ തന്നിഷ്ടത്തിന്‍റെയോ പിശാചിന്‍റെയോ അടിമയാകും. ( أحكام من القرآن الكريم ج-1/ص-127)

قالَ شيخُ الإِسلامِ ابنُ تَيمِيّةَ رحمه الله:وكلَّما قَوِيَ طَمَعُ العَبدِ في فَضلِ اللهِ ورَحمَتِهِ، ورَجاؤُهُ لِقَضَاءِ حاجَـتِهِ ودَفعِ ضَرورَتِهِ، قَوِيَت عُبودِيَّتُهُ لَهُ، وحُرِيَّتُهُ مِمَّا سِوَاهُ

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ഒരു അടിമ അല്ലാഹുവിന്റെ ഔദാര്യത്തിലും കാരുണ്യത്തിലും പ്രതീക്ഷ വയ്ക്കുന്നതിനോടൊപ്പം, അവൻ തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും തന്റെ ദുരിതങ്ങൾ ഒഴിവാക്കുമെന്നും പ്രതീക്ഷ വയ്ക്കുന്നതിനനുസരിച്ച്, അല്ലാഹുവിനോടുള്ള അവന്റെ അടിമത്തവും മറ്റെല്ലാത്തിൽ നിന്നുമുള്ള അവന്റെ മോചനവും കൂടുതൽ ശക്തമാകും. [العُبوديّة (٨٦)]

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *