عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
അബ്ദില്ലാ رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)
താബിഈങ്ങളിലെ ഒന്നാം തലമുറയിൽപ്പെട്ടതും ആബിദും (ആരാധനാനിരതൻ), സുഹ്ദിന്റെ (ഐഹിക വിരക്തി) ആളുമായിരുന്ന ഉവൈസുൽ ഖർനി رحمه الله. അല്ലാഹുവിന്റെ വലിയ്യ്, തഖ്വയും ഇഖ്ലാസുമുള്ളയാൾ എന്നൊക്കെ അദ്ധേഹത്തെ കുറിച്ച് പണ്ഢിതൻമാര് പറഞ്ഞിട്ടുണ്ട്.
നബി ﷺ യുടെ ചരിത്രത്തിൽ ഉവൈസുൽ ഖർനി رحمه الله യെ കുറിച്ചുള്ള പരാമർശം ഇപ്രകാരമാണ്:
عَنْ عُمَرَ بْنِ الْخَطَّابِ، قَالَ إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ إِنَّ خَيْرَ التَّابِعِينَ رَجُلٌ يُقَالُ لَهُ أُوَيْسٌ وَلَهُ وَالِدَةٌ وَكَانَ بِهِ بَيَاضٌ فَمُرُوهُ فَلْيَسْتَغْفِرْ لَكُمْ ” .
ഉമർ ബ്നു ഖത്താബ് رضى الله عنه പറയുന്നു: തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: തീർച്ചയായും താബിഈങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ ‘ഉവൈസ്’ എന്ന് വിളിക്കപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിന് ഒരു ഉമ്മയുണ്ട്. അദ്ദേഹത്തിന് (ശരീരത്തിൽ) വെള്ളപ്പാണ്ട് ഉണ്ടായിരുന്നു. അതിനാൽ (നിങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടിയാൽ) നിങ്ങൾക്കുവേണ്ടി പാപമോചനത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുക. (മുസ്ലിം:2542)
മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമുണ്ട്:
إِنَّ رَجُلاً يَأْتِيكُمْ مِنَ الْيَمَنِ يُقَالُ لَهُ أُوَيْسٌ لاَ يَدَعُ بِالْيَمَنِ غَيْرَ أُمٍّ لَهُ قَدْ كَانَ بِهِ بَيَاضٌ فَدَعَا اللَّهَ فَأَذْهَبَهُ عَنْهُ إِلاَّ مَوْضِعَ الدِّينَارِ أَوِ الدِّرْهَمِ فَمَنْ لَقِيَهُ مِنْكُمْ فَلْيَسْتَغْفِرْ لَكُمْ.
തീർച്ചയായും യമനിൽ നിന്ന് ‘ഉവൈസ്’ എന്ന് വിളിക്കപ്പെടുന്ന ഒരാൾ നിങ്ങളുടെ അടുത്ത് വരും. യമനിൽ അദ്ദേഹത്തിന് തന്റെ ഉമ്മയല്ലാതെ മറ്റാരുമില്ല . അദ്ദേഹത്തിന് ശരീരത്തിൽ വെള്ളപ്പാണ്ട് ഉണ്ടായിരുന്നു. അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചപ്പോൾ ഒരു ദീനാറിന്റെയോ ദിർഹമിന്റെയോ വലിപ്പമുള്ള ഒരിടമൊഴികെ ബാക്കിയെല്ലാം അല്ലാഹു സുഖപ്പെടുത്തി. അതിനാൽ നിങ്ങളിൽ ആരെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാൽ നിങ്ങൾക്കുവേണ്ടി പാപമോചനത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുക. (മുസ്ലിം:2542)
നബി ﷺ ഉവൈസുൽ ഖർനി رحمه الله യെ കണ്ടിട്ടില്ല. പിന്നീട് ഉമർ ബ്നു ഖത്താബ് رضى الله عنه ഉവൈസുൽ ഖർനി رحمه الله യെ കണ്ടുമുട്ടുന്നുണ്ട്:
عَنْ أُسَيْرِ بْنِ جَابِرٍ، قَالَ كَانَ عُمَرُ بْنُ الْخَطَّابِ إِذَا أَتَى عَلَيْهِ أَمْدَادُ أَهْلِ الْيَمَنِ سَأَلَهُمْ أَفِيكُمْ أُوَيْسُ بْنُ عَامِرٍ حَتَّى أَتَى عَلَى أُوَيْسٍ فَقَالَ أَنْتَ أُوَيْسُ بْنُ عَامِرٍ قَالَ نَعَمْ . قَالَ مِنْ مُرَادٍ ثُمَّ مِنْ قَرَنٍ قَالَ نَعَمْ . قَالَ فَكَانَ بِكَ بَرَصٌ فَبَرَأْتَ مِنْهُ إِلاَّ مَوْضِعَ دِرْهَمٍ قَالَ نَعَمْ . قَالَ لَكَ وَالِدَةٌ قَالَ نَعَمْ . قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” يَأْتِي عَلَيْكُمْ أُوَيْسُ بْنُ عَامِرٍ مَعَ أَمْدَادِ أَهْلِ الْيَمَنِ مِنْ مُرَادٍ ثُمَّ مِنْ قَرَنٍ كَانَ بِهِ بَرَصٌ فَبَرَأَ مِنْهُ إِلاَّ مَوْضِعَ دِرْهَمٍ لَهُ وَالِدَةٌ هُوَ بِهَا بَرٌّ لَوْ أَقْسَمَ عَلَى اللَّهِ لأَبَرَّهُ فَإِنِ اسْتَطَعْتَ أَنْ يَسْتَغْفِرَ لَكَ فَافْعَلْ ” . فَاسْتَغْفِرْ لِي . فَاسْتَغْفَرَ لَهُ . فَقَالَ لَهُ عُمَرُ أَيْنَ تُرِيدُ قَالَ الْكُوفَةَ . قَالَ أَلاَ أَكْتُبُ لَكَ إِلَى عَامِلِهَا قَالَ أَكُونُ فِي غَبْرَاءِ النَّاسِ أَحَبُّ إِلَىَّ . قَالَ فَلَمَّا كَانَ مِنَ الْعَامِ الْمُقْبِلِ حَجَّ رَجُلٌ مِنْ أَشْرَافِهِمْ فَوَافَقَ عُمَرَ فَسَأَلَهُ عَنْ أُوَيْسٍ قَالَ تَرَكْتُهُ رَثَّ الْبَيْتِ قَلِيلَ الْمَتَاعِ .
ഉസൈര്‍ ബ്നു ജാബിര്‍ رضى الله عنه വിൽ നിന്ന് നിവേദനം:യമനില്‍നിന്ന് ഉമര്‍ ബ്നു ഖത്താബ് رضى الله عنه വിന് സഹായം വന്നാല്‍ അദ്ദേഹം അവരോട് ചോദിക്കും: നിങ്ങളുടെ കൂട്ടത്തില്‍ ഉവൈസ് ബ്നു ആമിര്‍ ഉണ്ടൊ? അങ്ങനെ ഉവൈസ് വരികയുണ്ടായി.
ഉമര്‍ ചോദിച്ചു: നീ ഉവൈസ് ബ്നു ആമിറാണൊ?
അദ്ദേഹം പറഞ്ഞു: അതെ.
ഉമര്‍ : മുറാദിലും പിന്നെ ഖറനിലും പെട്ട,
അദ്ദേഹം : അതെ.
ഉമര്‍: നിനക്ക് വെള്ളപാണ്ഢ് ഉണ്ടായിരുന്നുവൊ? എന്നിട്ട് അത് ഒരു ദിര്‍ഹമിന്റെ വട്ടമൊഴികെയുള്ളതൊക്കെ സുഖപ്പെട്ടുവൊ?
അദ്ദേഹം: അതെ.
ഉമര്‍ : നിനക്ക് മാതാവുണ്ടൊ?
അദ്ദേഹം : ഉണ്ട്.
ഉമര്‍ : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. “യമന്‍കാരിലെ മുറാദ് വംശത്തില്‍നിന്ന്, പിന്നെ ഖറനില്‍പെട്ട ഉവൈസ് ബ്നു ആമിര്‍ നിങ്ങളുടെ അടുത്തേക്ക് വരും, അദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരു ദിര്‍ഹമിന്റെ സ്ഥലം ഒഴികെയുള്ളതൊക്കെ സുഖമായിട്ടുണ്ട്. അദ്ദേഹത്തിന് മാതാവുണ്ട്. അദ്ദേഹം അവര്‍ക്ക് വളരെയേറെ പുണ്യം ചെയ്ത് കൊടുക്കുന്നവനാണ്. അദ്ദേഹം അല്ലാഹുവിന്റെ പേരില്‍ ശപഫം ചെയ്താല്‍ അത് നിറവേറ്റും. അദ്ദേഹം നിനക്ക് പാപമോചനത്തിന് തേടണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍, നീ അങ്ങനെ ചെയ്യുക.
(ഉമര്‍ തുടര്‍ന്ന് പറഞ്ഞു:) അതുകൊണ്ട് നീ എനിക്ക് വേണ്ടി മാപ്പിരക്കുക. അപ്പോള്‍ അദ്ദേഹം (ഉവൈസ്) ഉമറിന് വേണ്ടി മാപ്പിരന്നു.
ഉമര്‍: നീ എവിടെ പോകാന്‍ ഉദ്ധേശിക്കുന്നു?
അദ്ദേഹം: കൂഫയിലേക്ക്.
ഉമര്‍ : നിനക്ക് വേണ്ടി അവിടുത്തെ ഗവര്‍ണര്‍മാര്‍ക്ക് ഞാന്‍ എഴുതെട്ടയൊ?
അദ്ദേഹം: ഞാന്‍ സാധാരണക്കാരില്‍ ഒരാളാകാന്‍ ഉദ്ധേശിക്കുന്നു.
ഉസൈര്‍ ബിന്‍ ജാബിര്‍ പറയുന്നു: അടുത്ത വര്‍ഷം ആ പ്രദേശത്തിലെ ഒരു ശ്രേഷ്ട വ്യക്തി ഹജ്ജ് ചെയ്യാനെത്തി. ഉമര്‍ رضى الله عنه അദ്ദേഹത്തെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹത്തോട് ഉവൈസിനെ കുറിച്ച് ചോദിച്ചു: അദ്ദേഹം പറഞ്ഞു:
”വളരെ കുറഞ്ഞ ജീവിത വിഭവങ്ങളും ദ്രവിച്ച ഭവനത്തില്‍ കഴിയുന്നവനുമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്.” (മുസ്ലിം:2542)
ഈ സംഭവത്തിലെ ചില പാഠങ്ങൾ കൂടി സൂചിപ്പിക്കുന്നു.
1.മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെ തെളിവ്
ഉവൈസുൽ ഖർനി رحمه الله യുടെ ചരിത്രത്തിൽ മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്റെ തെളിവുണ്ട്. കാരണം, നബി ﷺ ഉവൈസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും, മാതാവിനോടുള്ള അദ്ദേഹത്തിന്റെ സേവനത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ചും അതിൽ നിന്നുള്ള രോഗമുക്തിയെക്കുറിച്ചും മുൻകൂട്ടി അറിയിച്ചിരുന്നു. ഉവൈസ് കൂഫയിലായിരുന്നു താമസിച്ചിരുന്നത് എന്നതിനാലും, നബി ﷺ യുടെ ജീവിതകാലത്ത് അദ്ദേഹത്തെ നേരിട്ട് കാണാനോ കണ്ടുമുട്ടാനോ സാധിച്ചിരുന്നില്ല എന്നതിനാലും ഇതൊരു അത്ഭുതവാർത്തയായിരുന്നു. പിന്നീട് മദീനയിൽ വന്നപ്പോൾ ഉമർ رضى الله عنه ഉവൈസിനെ കണ്ടുമുട്ടുകയും നബി ﷺ വിവരിച്ച ഗുണഗണങ്ങളെല്ലാം അദ്ദേഹത്തിൽ കണ്ടെത്തുകയും ചെയ്തു. പ്രവാചകൻ ﷺ അറിയിച്ചതുപോലെ തന്നെയായിരുന്നു അവയെല്ലാം.
താൻ നേരിട്ട് സാക്ഷ്യം വഹിക്കാത്തതോ തന്റെ കാലഘട്ടത്തിൽ സംഭവിക്കാത്തതോ ആയ ഒരു അദൃശ്യ കാര്യത്തെക്കുറിച്ച് നബി ﷺ മുൻകൂട്ടി അറിയിച്ചതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു എന്നത് അല്ലാഹുവിൽ നിന്നുള്ള ദിവ്യസന്ദേശത്തിന്റെ (വഹ്യ്) ഫലമാണ്. ഇത് അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കും പ്രവാചകത്വത്തിന്റെ സ്ഥിരീകരണത്തിനും തെളിവാണ്.
2.മാതാപിതാക്കളോട് പുണ്യം ചെയ്യുന്നതിന്റെ പ്രാധാന്യം
ഈ ചരിത്രത്തിൽ മാതാപിതാക്കളോടുള്ള കടപ്പാടിന്റെ ശ്രേഷ്ഠതയുണ്ട്; ആ പുണ്യം കാരണമാണ് ഉവൈസ് رحمه الله ഇത്രയേറെ ഉന്നതമായ പദവി കൈവരിച്ചത്.
3.പരീക്ഷണങ്ങളെയും വിപത്തുകളെയും നീക്കം ചെയ്യുന്നതിൽ പ്രാർത്ഥനയ്ക്കും പുണ്യപ്രവൃത്തികൾക്കുമുള്ള സ്വാധീനം
4.സദ്വൃത്തരായ വ്യക്തികളോട് തനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാനും പാപമോചനം തേടാനും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ ജനങ്ങളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും സ്വയം പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. അതേപോലെ എപ്പോഴും മറ്റുള്ളവരോട് ഇങ്ങനെ ആവശ്യപ്പെടുന്നതും നല്ല രീതിയല്ല. സ്വന്തത്തിന് വേണ്ടി ജനങ്ങളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാതെ സ്വയം പ്രാർത്ഥിക്കുന്നത് അല്ലാഹുവുമായുള്ള ബന്ധം നിലനിർത്താൻ സഹായകരമാണ്. അത് തവക്കുലിന്റെ തൗഹീദിന്റെ ഉന്നതമായ അവസ്ഥകളിൽ പെട്ടതാണ്.
5.ഉവൈസുൽ ഖർനി رحمه الله യുടെ ശ്രേഷ്ഠതയും പദവിയും വ്യക്തമാണ്. നബി ﷺ യുടെ ഹദീസ് പ്രകാരം അദ്ദേഹം താബിഈങ്ങളിൽ വെച്ച് ഏറ്റവും ഉത്തമനാണ്.
www.kanzululoom.com