മുസ്ലിം ഭാര്യമാർ അറിയാൻ

ജിവിതത്തിന് ഏറെ ആനന്ദവും സന്തോഷവും പ്രദാനം ചെയ്യുന്ന സംവിധാനമാണ് കുടുംബ ജീവിതം. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പറയാറുണ്ട്. മനുഷ്യജീവിതത്തിലെ ഏറെ ആഹ്ലാദം നിറഞ്ഞ ഒരു ജീവിത കാലഘട്ടമാണ് ദാമ്പത്യജീവിതം സമ്മാനിക്കുന്നത്. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതായിട്ടാണ് വിശുദ്ധ ഖുർആൻ സൂചിപ്പിച്ചിട്ടുള്ളത്.

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖുർആൻ:30/21)

هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ

അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഖുർആൻ:2/187)

മനുഷ്യന് സമാധാനം ലഭിക്കുന്നതിന് വേണ്ടായാണ് അല്ലാഹു ദാമ്പത്യ ജീവിതം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പറയുമ്പോഴും പല ആളുകൾക്കും ദാമ്പത്യ ജീവിതം സമാധാനമില്ലായ്മയാണ് ലഭിക്കുന്നതെന്നുള്ളതൊരു വസ്തുതതയാണ്? എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ദാമ്പത്യ ജീവിതത്തിൽ സമാധാനം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്?

ഭാര്യാഭർത്താക്കൻമാർക്ക് പരസ്പരം അവകാശങ്ങളുള്ളതുപോലെ പരസ്പരം കടമകളുമുണ്ട്. പരസ്പരമുള്ള കടമകൾ നിറവേറ്റിയാൽതന്നെ ദാമ്പത്യ ജീവിതം സുഖകരമാകുന്നതാണ്. അല്ലാഹുവും അവന്റെ റസൂൽ ﷺ യും ഇത് കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട്. ഒരു സത്യവിശ്വാസിയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഭർത്താവിന്റെ പദവി അംഗീകരിക്കുക

وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (ഖുർആൻ:2/228)

ഭർത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുണ്ട്.

ٱﻟﺮِّﺟَﺎﻝُ ﻗَﻮَّٰﻣُﻮﻥَ ﻋَﻠَﻰ ٱﻟﻨِّﺴَﺎٓءِ ﺑِﻤَﺎ ﻓَﻀَّﻞَ ٱﻟﻠَّﻪُ ﺑَﻌْﻀَﻬُﻢْ ﻋَﻠَﻰٰ ﺑَﻌْﺾٍ ﻭَﺑِﻤَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣِﻦْ ﺃَﻣْﻮَٰﻟِﻬِﻢْ ۚ

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. (ഖുർആൻ:4/34)

ഭർത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുള്ളത് രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്ന്, സ്ത്രീയെ അപേക്ഷിച്ച് പുരുഷന് അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും രണ്ടാമത്തേത്, പുരുഷനാണ് തന്റെ ഇണക്ക് ‌വേണ്ടി ധനം ചിലവഴിക്കുന്നവനെന്നതു കൊണ്ടുമാണ്.

ഭർത്താവിനോട് സ്ത്രീക്ക് ബാധ്യതയുണ്ട്

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لأَحَدٍ لأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ മറ്റൊരാൾക്ക്‌ സുജൂദ് ചെയ്യാൻ ഞാൻ കൽപിക്കുമായിരുന്നെങ്കിൽ, സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു. (തുർമിദി: 1159)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لا يصلُحُ لبشرٍ أن يسجدَ لبشرٍ، ولو صلح لبشرٍ أن يسجدَ لبشرٍ لأمرتُ المرأةَ أن تسجدَ لزوجِها، لعِظَمِ حقِّه عليها، لو كان من قدمِه إلى مَفْرقِ رأسِه قرحةٌ تنبجسُ بالقيحِ والصديدِ، ثم استقبلَتْه فلحستْه، ما أدَّتْ حقَّه.

നബി ﷺ പറഞ്ഞു: ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യാൻ പാടില്ല.  ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യാമായിരുന്നുവെങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ ഞാൻ കൽപിക്കുമായിരുന്നു. അവന് നേരെ അവളുടെ മേലുള്ള അവകാശങ്ങളുടെ മഹത്വം കാരണത്താലാണത്. അവന്റെ പാദം മുതൽ മൂർദ്ദാവ് വരെ ചലവും നീരും പൊട്ടിയൊലിക്കുന്ന മുറിവും ഉണ്ടാകുകയും പിന്നീട് അവൾ അവനെ സ്വീകരിച്ച് തന്റെ വായ കൊണ്ട് അത് മൊത്തിയും നക്കിയുമെടുത്താലും അവൾ അവനോടുള്ള അവകാശം വീട്ടിയവളല്ല. (മുസ്നദ് അഹ്മദ്:അൽബാനി സ്വഹീഹുൻ ലി ഗയ്’രിഹി എന്ന് വിശേഷിപ്പിച്ചു)

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : فَلاَ تَفْعَلُوا فَإِنِّي لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِغَيْرِ اللَّهِ لأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لاَ تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا

നബി ﷺ പറഞ്ഞു : എന്റെ നഫ്സ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, പെണ്ണ് അവളുടെ ഭർത്താവിനോടുള്ള ബാധ്യത നിറവേറ്റുന്നതു വരെ അവളുടെ റബ്ബിനോടുള്ള ബാധ്യത നിറവേറ്റുന്നില്ല. (ഇബ്നുമാജ:9/1926)

ഒരു സ്ത്രീ ശൈഖ് അൽബാനി(റഹി)യോട് പറഞ്ഞു: ശൈഖ്, വിവാഹത്തിന് മുൻപ് ഞാൻ ധാരാളമായി നോമ്പനുഷ്ഠിക്കുകയും, നിന്ന് നമസ്കരിക്കുകയും, ഖുർആൻ പാരായണത്തിൽ അത്ഭുതാവഹമായ ആസ്വാദനം കണ്ടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് ആരാധനകളിൽ ആസ്വാദനം നഷ്ടപ്പെട്ടിരിക്കുന്നു. ശൈഖ് ചോദിച്ചു: ഭർത്താവിൻ്റെ കാര്യങ്ങളിലെ നിൻ്റെ ശ്രദ്ധ എപ്രകാരമാണ്? സ്ത്രീ പറഞ്ഞു: ശൈഖ്, ഞാൻ ഖുർആൻ പാരായണം, നമസ്കാരം, നോമ്പ്, ആരാധനകളിലെ ആസ്വാദനം എന്നിത്യാദി കാര്യങ്ങൾ ചോദിക്കുമ്പോ‌ൾ ,താങ്കൾ ഭർത്താവിനെ സംബന്ധിച്ചാണോ എന്നോട് ചോദിക്കുന്നത്? അദ്ദേഹം തുടർന്നു:അതെ സഹോദരി ,ചില സ്ത്രീകൾക്ക് ഈമാനിൻ്റെ മാധുര്യമോ, ആരാധനകളിലെ ആസ്വാദനമോ, അതിൻ്റെ സ്വാധീനമോ കരഗതമാകാത്തത് എന്തുകൊണ്ടാണ്? നബി ﷺ പറഞ്ഞു: ഒരു സ്ത്രീ ഭർത്താവിനോടുള്ള ബാധ്യത നിറവേറ്റുന്നത് വരെ ; ഈമാനിൻ്റെ മാധുര്യം കണ്ടെത്തുകയില്ല. (സ്വഹീഹ് അത്തർഗീബ്: 1939)

قال شيخ الإسلام – رحمه الله – : وليس على المرأة بعد حق الله ورسوله، أوجب من حق الزوج

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു: അല്ലാഹുവിനോടും അവന്റെ റസൂൽ ﷺ യോടുമുള്ള ബാധ്യത കഴിഞ്ഞാൽ ഭർത്താവിനോടുള്ള ബാധ്യതയേക്കാൾ നിർന്ധമായ മറ്റൊരു ബാധ്യതയും  ഒരു സ്ത്രീക്ക് ഇല്ല. (മജ്മൂഉൽ ഫാതാവാ:23/275)

നല്ലവരായ സ്ത്രീകള്‍

ﻓَﭑﻟﺼَّٰﻠِﺤَٰﺖُ ﻗَٰﻨِﺘَٰﺖٌ ﺣَٰﻔِﻈَٰﺖٌ ﻟِّﻠْﻐَﻴْﺐِ ﺑِﻤَﺎ ﺣَﻔِﻆَ ٱﻟﻠَّﻪُ ۚ

അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. (ഖുർആൻ:4/34)

عن ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال‏:‏ ‏نسائكم من أهل الجنة؟ الودود، الولود، العؤود على زوجها

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: സ്വർഗവാസികളായ നിങ്ങളുടെ സ്ത്രീകൾ ഇവരാണ്: കൂടുതൽ സ്നേഹിക്കുന്നവരും ഭർത്താവിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരുമാണവർ. (അസ്വഹീഹ:287)

عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ قَالَ: سُئِلَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّم أيُّ النِّسَاءِ خَيْرٌ؟ فَقَالَ: خَيْرُ النِّسَاءِ الَّتِي تَسُرُّهُ إِذَا نَظَرَ وَتُطِيعُهُ إِذَا أَمَرَ وَلاَ تُخَالِفُهُ فِي نَفْسِهَا وَلاَ مَالِهَا بِمَا يَكْرَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല്‍ അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ. (സിൽസിലത്തു സ്വഹീഹ)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

وتحفظ غيبتك في نفسها ومالك

നിങ്ങളുടെ അഭാവത്തിൽ അവൾ സ്വന്തത്തേയും  നിങ്ങളുടെ സമ്പത്തിനെയും സംരക്ഷിക്കും. (സ്വഹീഹുൽ ജാമിഅ്:3299)

عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ نِسَاءُ قُرَيْشٍ خَيْرُ نِسَاءٍ رَكِبْنَ الإِبِلَ، أَحْنَاهُ عَلَى طِفْلٍ، وَأَرْعَاهُ عَلَى زَوْجٍ فِي ذَاتِ يَدِهِ

അബൂഹുറൈറ (റ) പറയുന്നു : നബി ﷺ പറയുന്നതായി ഞാൻ കെട്ടു: ഒട്ടകപ്പുറത്തേറിയ സ്ത്രീകളിൽ വെച്ച് ഏറ്റവും നല്ല സ്ത്രീകളാണ് ഖുറൈശീ സ്ത്രീകൾ. സന്താനങ്ങളോട് ഏറെ വാൽസല്യമുള്ളവരും ഭർത്താവിന്റ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളുമാണവർ. (ബുഖാരി:3434)

عن أنس بن مالك – رضي الله عنه – عن النبي – صلى الله عليه وسلم – قال: لا أخبرُكم بنسائِكم في الجنَّةِ؟ قُلنا: بلى يا رسولَ اللَّهِ، قالَ: كلُّ ودودٍ ولودٍ إذا غضبَت أو أسيءَ إليْها أو غضِبَ زوجُها قالت: هذِهِ يدي في يدِك لا أَكتحلُ بغِمضٍ حتّى تَرضى

അനസിബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സ്വർഗത്തിൽ നിങ്ങളുടെ സ്ത്രീകൾ ആരെന്ന് ഞാൻ പറഞ്ഞു തരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അതെ. നബി ﷺ പറഞ്ഞു: നല്ല സ്നേഹം പകരുന്നവളും കൂടുതൽ പ്രസവിക്കുന്നവളുമാണ്. അവൾ കോപിക്കുകയില്ല. അവളുടെ ഭർത്താവ് അവളോട് മോശമായി പെരുമാറുകയോ അല്ലെങ്കിൽ കോപിക്കുകയോ ചെയ്താൽ അവൾ പറയും: ഇതാ എന്റെ കൈകൾ നിങ്ങളുടെ കൈകളിൽ, നിങ്ങൾ എന്നെ പ്രീതിപ്പെടാതെ ഞാൻ ഉറങ്ങുകയില്ല. (ത്വബ്റാനി – അല്‍ബാനി ഹസനുൻസ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ഒരു ഭാര്യ അവളുടെ ഭർത്താവുമായി കൂടുതൽ സമയം ചിലവഴിക്കുക എന്നത് പ്രധനാമാണ്. മറിച്ച്, ഭർത്താവിനെ മറന്ന് മക്കളുമായോ പേരക്കുട്ടികളുമായോ അവൾ വ്യാപൃതയാകാതിരിക്കുക എന്നത് അവർക്കിടയിലുള്ള സ്നേഹം എന്നെന്നും നീണ്ടു നിൽക്കാനുള്ള മുഖ്യമായ ഒരു കാരണമാണ്. (عشرون قاعدة في إصلاح الحياة الزوجية)

അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക

قال العلامة ابن عثيمين رحمه الله: تكون الزوجة قرة عين لزوجها والزوج قرة عين لزوجته إذا قاما بما يجب عليهما في دين الله.

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: ഭാര്യ ഭർത്താവിന് കൺകുളിർമയായിത്തീരും, ഭർത്താവ് ഭാര്യക്കും കൺകുളിർമയായിത്തീരും;അവർ ഇരുവരും അല്ലാഹുവിന്റെ ദീനിൽ അവർക്ക് ബാധ്യതയായ കാര്യങ്ങൾ നിർവഹിക്കുകയാണെങ്കിൽ. [اللقاء الشهري للشيخ العثيمين(٥/٤٠)]

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു : തന്‍റെ ഭാര്യ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നതായി ഭര്‍ത്താവ് കണ്ടാല്‍ അത് അവന്‍റെ കണ്ണിന് കുളിര്‍മയാകും. ഇപ്രകാരം തന്നെ ഭര്‍ത്താവ് അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നതായി ഭാര്യ കണ്ടാല്‍, അവള്‍ ഒരു സത്യവിശ്വാസിയാണെങ്കില്‍ അത്കൊണ്ട് അവളുടെ കണ്ണിന് കുളിര്‍മയാകും. (ഫതാവ: 4/44)

സ്ത്രീ തന്റെ ഭർതൃഗൃഹത്തിന്റെയും സന്താനങ്ങളുടെയും ഭരണാധിപയാണ്

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ، وَالأَمِيرُ رَاعٍ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ، وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَوَلَدِهِ، فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ ‏”‏‏.‏

ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളെല്ലാം ഭരണാധിപരും തന്റെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. രാജ്യം ഭരിക്കുന്നവൻ ഭരണാധിപനാണ്. പുരുഷൻ തന്റെ കുടുംബത്തിന്റെ ഭരണാധിപനാണ്. സ്ത്രീ തന്റെ ഭർതൃഗൃഹത്തിന്റെയും സന്താനങ്ങളുടെയും ഭരണാധിപയാണ്. അതിനാൽ നിങ്ങളെല്ലാവരും ഭരണാധിപരാണ്. നിങ്ങളെല്ലാവരും തന്റെ ഭരണീയരെ കുറിച് (അവരോടുള്ള ഉത്തരവാദിത്വം നിർവഹിച്ചുവോ എന്ന്) ചോദ്യം ചെയ്യപ്പെടുന്നവരുമാണ്. (ബുഖാരി: 5200)

ഭ൪ത്താവിനെ അനുസരിക്കണം

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا صَلَّتِ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وحصَّنت فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا: ادخُلِي الْجَنَّةِ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ

നബി ﷺ പറഞ്ഞു: ഒരു സ്ത്രീ അവളുടെ മേല്‍ നി൪ബന്ധമായ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ നമസ്കരിക്കുകയും റമളാന്‍ മാസത്തില്‍ നേമ്പ് അനുഷ്ടിക്കുകയും അവളുടെ ഗുഹ്യാവയം സൂക്ഷിക്കുകയും തന്റെ ഭ൪ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവളോട് പറയപ്പെടും: സ്വ൪ഗീയ കവാടങ്ങളില്‍ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വ൪ഗത്തില്‍ പ്രവേശിക്കുക. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹദീസിനെ സ്വഹീഹുന്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

ഭർത്താവിനോട് നന്ദി കാണിക്കണം

عن عبدالله بن عمروـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : لا ينظرُ اللهُ تبارك وتعالى إلى امرأةٍ لا تشكُرُ لزوجِها؛ وهيَ لا تَستَغني عنهُ.

അബ്ദില്ലാഹിബ്നു അംറ്(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: തന്റെ ഭർത്താവിൽ നിന്നും ഒരിക്കലും ധന്യയല്ലാതെയുള്ള ഒരു സ്ത്രീ തന്റെ ഭർത്താവിന് നന്ദി പ്രകാശിപ്പിക്കുന്നില്ലായെങ്കിൽ അവളിലേക്ക് അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം) നേക്കുകയില്ല. (സ്വഹീഹ് അൽബാനി)

ഭർത്താവിനോട് ധിക്കാരം കാണിക്കരുത്

عن عبدالله بن عمرـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : اثنانِ لا تُجاوِزُ صلاتُهما رؤوسَهما: عَبدٌ أبقَ من مواليه حتّى يرجِعَ، وامرأةٌ عصَت زوجَها حتّى ترجِعَ.

അബ്ദില്ലാഹിബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:രണ്ട് കൂട്ടർ, അവരുടെ നമസ്കാരങ്ങൾ അവരുടെ തലകളെ മുറിച്ച് കടക്കുകയില്ല (അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയില്ല). ഒരു അടിമ തന്റെ യജമാനൻമാരിൽ നിന്ന് ചാടിപ്പോയി. അയാൾ തിരിച്ചു വരുന്നതുവരെ. ഒരു പെണ്ണ് തന്റെ ഭർത്താവിനോട് ധിക്കാരം കാണിച്ചു. അവൾ മടങ്ങുന്നതുവരെ. (ത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഭർത്താവിനെ ശല്യം ചെയ്യരുത്

عَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لاَ تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلاَّ قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ لاَ تُؤْذِيهِ قَاتَلَكِ اللَّهُ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا

മുആദ്(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഇഹലോകത്ത് വച്ച് ഒരു സ്ത്രീ തന്റെ ഭർത്താവിനെ ശല്യം ചെയ്യുമ്പോൾ, ഹൂറിയായ അയാളുടെ സ്വർഗ്ഗ സഖി ഇങ്ങനെ പറയുന്നതാണ്. നീ അദ്ദേഹത്തെ ശല്യം ചെയ്യാതിരിക്കുക. അല്ലാഹു നിന്നെ ശപിക്കട്ടെ. അയാൾ നിന്റെ അടുക്കൽ അതിഥി മാത്രമാണ്. സമീപഭാവിയിൽ അയാൾ നിന്നെ വിട്ടുപിരിഞ്ഞ് എന്നെ സമീപിക്കുന്നതാണ്. (തിർമിദി: 1174)

قال ابن الجوزي رحمه الله: وينبغي للمرأة العاقلة إن وجدت زوجا صالحاً يلائمها ، أن تجتهد في مرضاته ، وتتجنب كل ما يؤذيه ، فإنها متى آذته أو تعرضت لما يكرهه أوجبت ملالته ، وبقي ذلك في نفسه

ഇബ്നുൽ ജൗസി رحمه الله പറയുന്നു : ബുദ്ധിമതിയായ ഒരു സ്ത്രീക്ക് അവൾക്കു യോജിച്ച സ്വാലിഹായ ഒരു ഭർത്താവിനെ കിട്ടിയാൽ, അദ്ധേഹത്തിന്റെ സംതൃപ്തിക്ക് വേണ്ടി അവൾ അത്യധ്വാനം ചെയ്യലും, അവനു പ്രയാസമുണ്ടാക്കുന്ന എല്ലാം ഒഴിവാക്കലും അനിവാര്യമാണ്.കാരണം അവൾ എപ്പോൾ അവനു പ്രയാസമുണ്ടാക്കുകയും വെറുപ്പുളവാക്കുന്നതായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നുവോ അത് അവനിൽ അനിഷ്ടം അനിവാര്യമാക്കും. അത് അവന്റെ മനസ്സിൽ എന്നെന്നുമുണ്ടാകും “. (അഹ് കാമുന്നിസാഅ്)

ഭർത്താവിന്റെ അനുവാദമില്ലാതെ സുന്നത്ത് നോമ്പ് അനുഷ്ടിക്കരുത്
ഭർത്താവിന്റെ അനുവാദമില്ലാതെ അന്യരെ വീട്ടിൽ പ്രവേശിപ്പിക്കരുത്

عَنْ أَبِي هُرَيْرَةَ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلاَّ بِإِذْنِهِ، وَلاَ تَأْذَنَ فِي بَيْتِهِ إِلاَّ بِإِذْنِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഭർത്താവ് സ്ഥലത്തുണ്ടായിരിക്കെ, അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വ്രതമനുഷ്ഠിക്കുവാൻ (സുന്നത്ത് നോമ്പ്) ഒരു സ്ത്രീക്കും അനുവാദമില്ല. അദ്ദേഹത്തിന്റെ (ഭർത്താവിന്റെ) അനുമതി കൂടാതെ അന്യർക്ക് വീട്ടിൽ പ്രവേശനമനുവദിക്കാനും പാടില്ല. (ബുഖാരി: 5195)

ചരിത്രപ്രസിദ്ധമായ, നബി ﷺ യുടെ വിടവാങ്ങള്‍ പ്രസംഗത്തില്‍ അവിടുന്ന് പറയുകയുണ്ടായി:

وَلَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ‏.‏ فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ

നിങ്ങള്‍ വെറുക്കുന്ന ഒരാളെയും നിങ്ങളുടെ വിരിയില്‍ ചവിട്ടിക്കാതെ നോക്കല്‍ അവര്‍ക്ക് നിങ്ങളോടുള്ള കടമകളില്‍പെട്ടതാണ്. അവര്‍ അത് ലംഘിക്കുന്നപക്ഷം അടയാളമോ, മുറിവോ, രക്തംപൊടിയലോ വരാത്തനിലയില്‍ ശിക്ഷിക്കാവുന്നതാണ്.   (മുസ്ലിം:1218)

ഈ ഹദീഥിലെ,’നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ അവര്‍ ചവിട്ടിക്കാതിരിക്കുക’ എന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിക്കുന്നതിലും നിങ്ങളുടെ താമസസ്ഥലങ്ങളില്‍ കയറിയിരിക്കുന്നതിലും നിങ്ങള്‍ക്ക് അനിഷ്ടമായ ഒരാള്‍ക്കും അത് ആണാകട്ടെ പെണ്ണാകട്ടെ, അവര്‍ അനുവാദം നല്‍കാതിരിക്കുക എന്നതാണ്.

ഭർത്താവിന്റെ ആവശ്യപൂർത്തീകരണം

عَنْ  طَلْقِ بْنِ عَلِيٍّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا الرَّجُلُ دَعَا زَوْجَتَهُ لِحَاجَتِهِ فَلْتَأْتِهِ وَإِنْ كَانَتْ عَلَى التَّنُّورِ

ത്വൽഖ്ബ്നു അലി(റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:  പുരുഷൻ ഭാര്യയെ തന്റെ ആവശ്യത്തിന് ക്ഷണിച്ചാൽ അവൾ അടുക്കളപ്പണിയിലാണെങ്കിലും അവന്റെ അടുത്ത് ചെല്ലണം. (തിർമിദി: 1160)

إِنَّ كُلَّ مَنْ كَانَ أَتْقَى فَشَهْوَتُهُ أَشَدُّ، لِأَنَّ الَّذِي لَا يَكُونُ تَقِيًّا فَإِنَّمَا يَتَفَرَّجُ بِالنَّظَرِ وَالْمَسِّ، أَلَا تَرَى مَا رُوِيَ فِي الخبر: (العينان تزنيان واليد ان تَزْنِيَانِ). فَإِذَا كَانَ فِي النَّظَرِ وَالْمَسِّ نَوْعٌ مِنْ قَضَاءِ الشَّهْوَةِ قَلَّ الْجِمَاعُ، وَالْمُتَّقِي لَا يَنْظُرُ وَلَا يَمَسُّ فَتَكُونُ الشَّهْوَةُ مُجْتَمِعَةٌ فِي نَفْسِهِ فَيَكُونُ أَكْثَرَ جِمَاعًا

ആരാണോ അല്ലാഹുവിനെ ധാരാളമായി സൂക്ഷിക്കുന്നത് (തഖ്‌വയോടെ ജീവിക്കുന്നത്) അവന്റെ ലൈംഗിക ഇച്ഛയും ശക്തമായിരിക്കും. തഖ്‌വയില്ലാത്തവൻ നോട്ടം, സ്പർശനം കൊണ്ടെല്ലാം അവന്റെ ഇച്ഛയെ തീർക്കും. പ്രവാചകൻ അറിയിച്ചത് നിനക്കറിയില്ലേ; കണ്ണുകളും കൈകളും വ്യഭിചരിക്കും എന്ന്. അതിനാൽ തന്നെ, നോട്ടവും സ്പർശനവും ലൈംഗിക ഇച്ഛയെ ഒഴിവാക്കുമെന്നതിനാൽ (ഭാര്യമാരുമായുള്ള) ലൈംഗികബന്ധത്തിന്റെ ആവശ്യം കുറയും. തഖ്‌വയുള്ളവൻ ഹറാമിലേക്ക് നോക്കുകയോ സ്പർശിക്കുകയോ ഇല്ല, അതിനാൽ തന്നെ ലൈംഗിക ഇച്ഛ അവനിൽ വർദ്ധിക്കുകയും ലൈംഗിക ബന്ധം ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു. (تفسير القرطبي : النساء ٥٤)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ أَنْ تَجِيءَ لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: പുരുഷൻ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് (മതിയായ കാരണങ്ങളില്ലാതിരുന്നിട്ടും) അവൾ ചെന്നില്ല. അങ്ങനെ അവൻ അവളോട് രോഷാകുലനായി രാത്രി കഴിച്ചുകൂട്ടുന്നുവെങ്കിൽ പ്രഭാതം വരെ മലക്കുകൾ അവളെ ശപിച്ചുകൊണ്ടിരിക്കും.(ബുഖാരി: 5193 – മുസ്‌ലിം: 1026)

ഭർത്താവിന്റെയും ഭർതൃവീട്ടിലെയും രഹസ്യങ്ങൾ സൂക്ഷിക്കുക

قال الامام ابن عثيمين رحمه الله :إن ما يفعله بعض النساء من نقل أحاديث المنزل والحياة الزوجية إلى الأقارب والصديقات أمر محرم ولا يحل لامرأة أن تفشي سر بيتها أو حالها مع زوجها إلى أحد من الناس

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: ചില സ്ത്രീകൾ വീട്ടുവർത്തമാനങ്ങളും, ദാമ്പത്യ ജീവിത കാര്യങ്ങളും ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കുന്നു ഇത് ഹറാമായ കാര്യമാണ്. അവളുടെ വീട്ടിലെ രഹസ്യങ്ങളും , ഭർത്താവിനൊപ്പമുള്ള കാര്യങ്ങളും മറ്റൊരാളിലേക്കും വ്യാപിപ്പിക്കുവാൻ പാടുള്ളതല്ല. (فتاوى إسلامية (212/3)

ഭർത്താവിനെ വേണ്ടി അണിഞ്ഞൊരുങ്ങണം

عنِ ابنِ عبّاسٍ، قالَ: إنِّي لأحبُّ أن أتزيَّنَ للمرأةِ كما أحبُّ أن تتزيَّنَ ليَ المرأةُ،

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഞാൻ ഭാര്യക്ക് വേണ്ടി അണിഞ്ഞൊരുങ്ങുവാൻ ഇഷ്ടപ്പെടുന്നു. എനിക്ക് വേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങുവാൻ ഞാൻ ഇഷ്ടപ്പെടുന്നതുപോലെ. (മുസ്വന്നഫ് അബ്ിദിർറസ്സാഖ്)

عَنْ عَائِشَةَ، قَالَتْ : دَخَلَ عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم فَرَأَى فِي يَدِي فَتَخَاتٍ مِنْ وَرِقٍ فَقَالَ ‏”‏ مَا هَذَا يَا عَائِشَةُ ‏”‏ ‏.‏ فَقُلْتُ صَنَعْتُهُنَّ أَتَزَيَّنُ لَكَ يَا رَسُولَ اللَّهِ ‏.‏

ആയിശ(റ) വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ അടുക്കൽ പ്രവേശിച്ചു. നബി ﷺ എന്റെ കൈയ്യിൽ ചില വെള്ളി വളകൾ കണ്ടു. നബി ﷺ ചോദിച്ചു: ആയാശാ ഇത് എന്താണ്? അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇവകൾ (അണിഞ്ഞ്) താങ്കൾക്കായി അണിഞ്ഞൊരുങ്ങുവാൻ ഞാൻ ഉണ്ടാക്കിയതാണ്. (അബൂദാവൂദ്:1565 –  :അൽബാനി സ്വഹീഹുൻ ലി ഗയ്’രിഹി എന്ന് വിശേഷിപ്പിച്ചു)

ശൈഖ്അ ബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: ഒരു സ്ത്രീ അവളുടെ ഭർത്താവിന് ആസ്വദിക്കാനും സുഖമനുഭവിക്കാനുമുള്ള സ്ഥാനമാണ്. അതുകൊണ്ട് അവൾ അവന് മുന്നിൽ മറ്റ് ഏത് സദസ്സിൽ പോകുന്നതിനേക്കാളും ഭംഗിയായി അണിഞ്ഞൊരുങ്ങികൊള്ളട്ടെ. അതുപോലെ ഭർത്താവും അവൾക്ക് വേണ്ടി ഭംഗിയായി ഒരുങ്ങുന്നതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല. അല്ലാഹു പറഞ്ഞു:

وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ

സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌.  (ഖുർആൻ:2/228) (عشرون قاعدة في إصلاح الحياة الزوجية)

മറ്റ് സ്ത്രീകളെ കുറിച്ച് ഭർത്താവിനോട് വർണിച്ചു കൊടുക്കരുത്.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : لاَ تُبَاشِرِ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا، كَأَنَّهُ يَنْظُرُ إِلَيْهَا

അബ്ദുല്ലാ ഹിബ്നു മസ്ഊദ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ കൂടെ സഹവസിച്ച് പിന്നീട് ആസ്ത്രീയെ നേരിൽ കാണുംവിധം സ്വന്തം ഭർത്താവിനോട് അവളെക്കുറിച്ച് വർണിച്ചു കൊടുക്കരുത്. (ബുഖാരി: 5240)

നമസ്കാരം സ്വീകരിക്കപ്പെടാൻ

عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثَةٌ لاَ تُجَاوِزُ صَلاَتُهُمْ آذَانَهُمُ الْعَبْدُ الآبِقُ حَتَّى يَرْجِعَ وَامْرَأَةٌ بَاتَتْ وَزَوْجُهَا عَلَيْهَا سَاخِطٌ وَإِمَامُ قَوْمٍ وَهُمْ لَهُ كَارِهُونَ ‏

അബൂഉമാമയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഒളിച്ചോടിയ അടിമ മടങ്ങി വരുന്നത് വരെ, ഭർത്താവ് കോപിച്ച നിലയിൽ രാത്രി കഴിയുന്ന സ്ത്രീ, ജനങ്ങൾ വെറുക്കുന്ന ഇമാമ്; എന്നീ മൂന്ന് വിഭാഗത്തിന്റെ നമസ്കാരം ചെവിക്ക് മുകളിലേക്ക് ഉയരുകയില്ല (സ്വീകരിക്കപ്പെടുകയില്ല). (തിർമിദി:360)

അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിക്കുക

അല്ലാമാ ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ഓരോ സ്ത്രീയും തൻ്റെ ഗർഭകാലത്തും, പ്രസവസമയത്തും, ശേഷം കുട്ടിയെ പരിചരിക്കുന്ന സമയത്തും അനുഭവിക്കുന്ന പ്രയാസവും വേദനയും എല്ലാം തന്നെ അവളുടെ പദവികൾ ഉയരാനും, പാപങ്ങൾ പൊറുക്കപ്പെടാനുമുള്ള മാർഗ്ഗങ്ങളാണ് എന്ന് അറിഞ്ഞുകൊള്ളട്ടെ. അവൾ അല്ലാഹുവിൽ നിന്ന് ഈ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെങ്കിൽ [ഫതാവാ നൂറുൻ അലദ്ദർ ബ് 11/280]

സ്ത്രീയുടെ സ്വർഗ്ഗവും നരകവും

عن حُصَين بن مِحصَن – رضي الله عنه – قال: حدثتني عمتي، قالت: أتيت رسول الله – صلى الله عليه وسلم – في بعض الحاجة، فقال: أي هذه! أذات بعل؟، قلت: نعم، قال: كيف أنت له؟، قالت: ما آلوه إلا ما عجَزت عنه، فقال النبي – صلى الله عليه وسلم -: فانظري أين أنت منه، فإنما هو جنتك ونارك

നബി ﷺ യുടെ അടുക്കൽ വന്ന ഒരു സ്ത്രീയോട് അദ്ദേഹം ചോദിച്ചു: നിനക്ക് ഭർ‍ത്താവുണ്ടോ? അവൾ‍ പറഞ്ഞു: അതെ, നബി ﷺ ചോദിച്ചു:നീ അദ്ദേഹത്തോട് എങ്ങനെയാണ് പെരുമാറുന്നത്? അവൾ പറഞ്ഞു: ഭർ‍ത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠി ക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോൾ‍ നബി ﷺ അവരോട് പറഞ്ഞു: “നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരു മാറുന്ന തെന്ന് ആലോചിച്ചു കൊള്ളുക. തീർച്ചയായും അദ്ദേഹമാണ് നിന്റെ സ്വർഗ്ഗവും നരകവും. (സ്വഹീഹുൽ ജാമിഅ്)

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا عَنْهَا رَاضٍ دَخَلَتِ الْجَنَّةَ

ഉമ്മുസലമ(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:  ഒരു സ്ത്രീ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തിയുള്ളവനായിരിക്കെ മരിക്കുകയാണെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിക്കും. (തിർമുദി: 1161)

ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: അല്ലാഹുവിനോടുള്ള ബാധ്യതകൾ നീ പൂർണമായി പാലിക്കുകയും തഖ്‌വയുള്ളവളായി ജീവിക്കുകയും നിന്റെ ഭർത്താവിനോടുള്ള ബാധ്യതകൾ ശരിയാംവണ്ണം നീ നിറവേറ്റുകയും നിന്റെ ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഉണ്ടായേക്കാവുന്ന അപ്രിയമായ കാര്യങ്ങളിൽ നീ ക്ഷമിക്കുകയും ചെയ്താൽ നീ മനസ്സിലാക്കുക – ശുഭകരമായ പര്യവസാനം നിനക്ക് തന്നെയാണ്! നീ ക്ഷമിക്കുകയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുക. (ഫതാവാ നൂറുൻ അലദ്ദർബ്: 308)

قال شيخ الإسلام ابن تيمية رحمه الله : المرأة إذا أحسنت معاشرة بعلها كان ذلك موجبا لرضاء الله واكرامه لها

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു : ഒരു സ്ത്രീ അവളുടെ ഭർത്താവുമായുള്ള സഹവാസം നന്നാക്കിയാൽ അത്‌ അവൾക്ക്‌ അല്ലാഹുവിന്റെ തൃപ്തിയും ആദരവും അനിവാര്യമാക്കും. (مجموع فتاوى ٣٢ / ٢٧٥)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ ‏: يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ ‏.‏ فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

അബൂസഈദിൽ ഖുദ്രിയ്യ്(റ) പറയുന്നു: നബി ﷺ ഈദുൽ അള്ഹാ അല്ലെങ്കിൽ ഈദുൽ ഫിത്വ്ർ നമസ്കരിക്കുന്നതിനായി മുസ്വല്ലയിലേക്ക് വന്നു. അങ്ങൻെ അവിടുന്ന്  സ്ത്രീകളുടെ ഭാഗത്തേക്ക് പോയി അവരോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’. അപ്പോള്‍ അവര്‍ ചോദിച്ചു: ‘എന്താണതിനു കാരണം പ്രവാചകരേ;? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (ബുഖാരി:304)

عَنِ ابْنِ عَبَّاسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ أُرِيتُ النَّارَ فَإِذَا أَكْثَرُ أَهْلِهَا النِّسَاءُ يَكْفُرْنَ ‏”‏‏.‏ قِيلَ أَيَكْفُرْنَ بِاللَّهِ قَالَ ‏”‏ يَكْفُرْنَ الْعَشِيرَ، وَيَكْفُرْنَ الإِحْسَانَ، لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ ثُمَّ رَأَتْ مِنْكَ شَيْئًا قَالَتْ مَا رَأَيْتُ مِنْكَ خَيْرًا قَطُّ ‏”‏‏.‏

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: : എനിക്ക് അല്ലാഹു നരകത്തെ കാണിച്ചുതന്നു. നോക്കുമ്പോള്‍ അതിലെ കുറ്റവാളികളില്‍ അധികം സ്ത്രീകളാണ്. കാരണം അവള്‍ നിഷേധിക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഔദാര്യങ്ങളെ നിഷേധിച്ചുകളയും. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവന്‍ നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന്നു യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല.’ (ബുഖാരി:29)

عَنْ ثَوْبَانَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاَقًا مِنْ غَيْرِ بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ

സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു സ്ത്രീയാണോ തന്റെ ഭ൪ത്താവിനോട് യാതൊരു കുറ്റവും ഇല്ലായിരിക്കെ ത്വലാഖ് ആവശ്യപ്പെടുന്നത് അവള്‍ക്ക് സ്വ൪ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണ്. (തി൪മിദി:1187 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *