وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَٰلَكُم
നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെ ആയിരിക്കുകയുമില്ല. (ഖുർആൻ:47/38)
{وَإِنْ تَتَوَلَّوْا} عن الإيمان بالله، وامتثال ما يأمركم به
{നിങ്ങൾ പിന്തിരിഞ്ഞുകളയുകയാണെങ്കിൽ} അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്നും അവന്റെ കൽപനകൾ നിറവേറ്റുന്നതിൽനിന്നും. (തഫ്സീറുസ്സഅ്ദി)
{وَإِنْ تَتَوَلَّوْا} أي : عن طاعته واتباع شرعه
{നിങ്ങൾ പിന്തിരിഞ്ഞുകളയുകയാണെങ്കിൽ}അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നും അവന്റെ നിയമം പിൻപറ്റുന്നതിൽ നിന്നും. (ഇബ്നുകസീര്‍)
{يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُمْ} في التولي، بل يطيعون الله ورسوله، ويحبون الله ورسوله،
{നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവർ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല} തിരിഞ്ഞുകളയുന്നവരാകില്ല. മറിച്ച്, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരും സ്‌നേഹിക്കുന്നവരുമായിരിക്കും. (തഫ്സീറുസ്സഅ്ദി)
{يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُمْ} أي : ولكن يكونون سامعين مطيعين له ولأوامره .
{നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവർ നിങ്ങളെപ്പോലെ ആയിരിക്കുകയില്ല} എന്നാൽ അവർ അല്ലാഹുവിനെയും അവന്റെ കൽപ്പനകളെയും കേൾക്കുന്നവരും അനുസരിക്കുന്നവരുമായിരിക്കും.. (ഇബ്നുകസീര്‍)
അല്ലാഹു പറഞ്ഞതുപോലെ:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ
സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (ഖുർആൻ:5/54)
www.kanzululoom.com