മക്കയിലെ ബഹുദൈവ വിശ്വാസികളുടെ കാര്യം വിശദീകരിക്കവെ അല്ലാഹു പറഞ്ഞു:
فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/30)
അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാത്ത സത്യനിഷൈധികളുടെ കാര്യത്തിൽ അല്ലാഹു പറഞ്ഞു:
قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَٰلًا ﴿١٠٣﴾ ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴿١٠٤﴾
(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്. (ഖു൪ആന്‍:18/103-104)
അല്ലാഹുവിനെ ഭയപ്പെടാതെയും, അവന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ വിലവെക്കാതെയും ഇരിക്കുന്നവരുടെ കാര്യത്തിൽ അല്ലാഹു പറഞ്ഞു:
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ ﴿٣٦﴾ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ﴿٣٧﴾
പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍:43/36-37)
മേൽ പറഞ്ഞിട്ടുള്ള മൂന്ന് കക്ഷികളും സത്യമാര്‍ഗത്തിൽ നിന്ന് വ്യതിചലിച്ചവരാണ്. സ്വര്‍ഗ പാതയിൽ നിന്നും മാറി നരക പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാൽ അവരൊക്കെ വിചാരിക്കുന്നത് തങ്ങൾ സത്യമാര്‍ഗത്തിലും സ്വര്‍ഗ പാതയിലുമാണെന്നാണ്.
ഒരാള്‍ താന്‍ സ്വീകരിച്ച മാര്‍ഗ്ഗം നല്ലതും ശരിയുമാണെന്ന് വിചാരിച്ചതുകൊണ്ടു കാര്യമില്ല. മറിച്ച് അത് നല്ലതും ശരിയുമായിരിക്കണം. അതായത് ദൈവിക മാര്‍ഗത്തിലുള്ളതായിരിക്കണം. എങ്കിൽ മാത്രമേ അത് സ്വീകാര്യമാകുകയുള്ളൂ. അതുകൊണ്ട് നല്ലതും ചീത്തയും ഏതേതാണെന്ന് അന്വേഷിച്ചറിയല്‍ മനുഷ്യന്റെ കടമയാണ്. ബഹുദൈവ വിശ്വാസികളോടും സത്യനിഷേധികളോടും നിരീശ്വരവാദികളോടും ഇസ്ലാമിന് പറയാനുള്ളത് ഇതാണ്.
വിശുദ്ധ ഖു൪ആനിലെ സൂറഃ അല്‍അന്‍ആമിലെ 151-153 വചനങ്ങളിലൂടെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഏതൊരാളും ഉള്‍ക്കൊള്ളേണ്ട പത്ത് ഉപദേശങ്ങള്‍ അല്ലാഹു നല്‍കിയിട്ടുള്ളതിൽ ഒന്ന് ഇപ്രകാരമാണ്.
وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ
ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (ഖു൪ആന്‍ : 6/153)
عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِي اللهُ عنهمَا قَالَ: خَطَّ لَنَا رَسُولُ اللهِ صلى الله عليه وسلم خَطًّا ثُمَّ قَالَ: هَذَا سَبِيلُ اللهِ ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ شِمَالِهِ، ثُمَّ قَالَ: هَذِهِ سُبُلٌ مُتَفَرِّقَةٌ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إِلَيْهِ». ثُمَّ قَرَأَ {وَأَنَّ هَذَا صِرَاطِى مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ}
അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഞങ്ങൾക്ക് (മുന്നിൽ) ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് ‘അല്ലാഹുവിന്റെ മാർഗ്ഗം’. ശേഷം അതിൽ നിന്നും ഇടത്തോട്ടും വലത്തോട്ടും കുറെ വരകൾ വരച്ചു; എന്നിട്ട് പറഞ്ഞു: ഇതെല്ലാം നിങ്ങളെ തെറ്റിച്ചു കളയുന്നതാണ്. ഇതിലെ എല്ലാ വഴികളിലും അതിലേക്ക് ക്ഷണിക്കുന്ന ഓരോ പിശാചുണ്ടായിരിക്കും. തുടർന്ന് :ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. [അൻആം-153] എന്ന ആയത്ത് പാരായണം ചെയ്തു. (അഹ്മദ്:4225)
عَنِ الْعِرْبَاضَ بْنَ سَارِيَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ
ഇ൪ബാള് ബ്നു സാരിയ്യ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തെളിഞ്ഞ മാ൪ഗ്ത്തിലാണ് ഞാന്‍ നിങ്ങളെ വിട്ടേച്ചിട്ടുള്ളത്. അതിന്റെ രാവ് പകല്‍ പോലെ തെളിമയുള്ളതാണ്. നശിച്ചവനല്ലാതെ അതില്‍ നിന്ന് പിഴച്ച് പോകുകയില്ല. (ഇബ്നുമാജ:43 – സില്‍സിലത്തു സ്വഹീഹ:937)
അല്ലാഹുവും അവന്റെ റസൂലും കാണിച്ചു തന്നിട്ടുള്ള മാ൪ഗമാണ് നേരായ പാത കൊണ്ടുള്ള ഉദ്ദേശ്യം. ഈ മാ൪ഗം പിന്തുടരണമെന്നും ഇതല്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ പിന്‍പറ്റരുതെന്നും അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയുന്നതാണെന്നുമാണ് അല്ലാഹുവിന്റെ ഉപദേശം.
مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ
അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ. (ഖു൪ആന്‍ : 30/32)
നേരായ മാര്‍ഗത്തില്‍ ചരിക്കുവാന്‍ മനുഷ്യരെ അനുവദിക്കാതെ, അവരെ വഴിപിഴപ്പിക്കുവാന്‍ പിശാച് തക്കം പാര്‍ത്തിരിക്കുമെന്നുള്ളതും സാന്ദ൪ഭികമായി ഓ൪ക്കുക.
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. (ഖു൪ആന്‍:7/16)
മുസ്ലിം സമുദായത്തിൽ ശിര്‍ക്കൻ വിശ്വാസങ്ങൾ വെച്ചുപുലര്‍ത്തുന്നവരോടും ബിദ്അത്തുകൾ പ്രചരിപ്പിക്കുന്നവരോടും അഹ്ലുസ്സുന്നയുടെ മാര്‍ഗത്തിൽ നിന്നും മാറി സഞ്ചരിക്കുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളത്.
താന്‍ സ്വീകരിച്ച മാര്‍ഗ്ഗം നല്ലതും ശരിയുമാണെന്ന് വിചാരിച്ചതുകൊണ്ടു കാര്യമില്ല. മറിച്ച് അത് നല്ലതും ശരിയുമായിരിക്കണം. അതായത് അല്ലാഹുവും അവന്റെ റസൂൽ ﷺ യും പഠിപ്പിച്ചതായിരിക്കണം. എങ്കിൽ മാത്രമേ അല്ലാഹുവിങ്കൽ അത് സ്വീകാര്യമാകുകയുള്ളൂ. അതുകൊണ്ട് സത്യം ഏതാണെന്ന് ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും അന്വേഷിച്ചറിയല്‍ ഓരോരുത്തരുടെയും കടമയാണ്.
kanzululoom.com