فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَهُمْ فِى رَوْضَةٍ يُحْبَرُونَ
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ ഒരു അനുഭവിക്കുന്നവരായിരിക്കും. (ഖുർആൻ:30/15)
فَأَمَّا الَّذِينَ آمَنُوا എന്നാല്‍ വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കയും ചെയ്ത الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ فَهُمْ എന്നാലവര്‍ فِي رَوْضَةٍ ഒരു പൂന്തോപ്പില്‍, ഉദ്യാനത്തില്‍ يُحْبَرُونَ ആനന്ദം നല്കപ്പെടും, സന്തോഷമടയും
{എന്നാൽ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ} ഹൃദയംകൊണ്ട് വിശ്വസിച്ചു. അതിനെ യാഥാർഥ്യമാക്കുന്ന സൽപ്രവർത്തനങ്ങളും ചെയ്തു.
{അവർ ഒരു പൂന്തോട്ടത്തിൽ} അതിൽ വിവിധയിനം ചെടികളുണ്ട്; ഇഷ്ടപ്പെടുന്ന വിവിധയിനങ്ങൾ.
{ആനന്ദമനുഭവിക്കുന്നവരായിരിക്കും} അതായത് സന്തോഷിക്കുന്നവർ. സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നവർ. സുന്ദരമായ കൂട്ടാളികൾ, സേവകർ, ശ്രുതിമധുരമായ ശബ്ദങ്ങൾ, മനോഹരമായ കാഴ്ചകൾ, മൃദുവായ കാറ്റ്… അതിലെ സന്തോഷവും ആഹ്ലാദവും ഒരാൾക്കും വർണിക്കാനാവാത്തതാണ്.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com