മാനവരാശിക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ട് സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ യിലൂടെയാണ് അത് ലോകം ശ്രവിച്ചത്.
…….. ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍…….(ഖു൪ആന്‍ :2/185)
ﺗَﺒَﺎﺭَﻙَ ٱﻟَّﺬِﻯ ﻧَﺰَّﻝَ ٱﻟْﻔُﺮْﻗَﺎﻥَ ﻋَﻠَﻰٰ ﻋَﺒْﺪِﻩِۦ ﻟِﻴَﻜُﻮﻥَ ﻟِﻠْﻌَٰﻠَﻤِﻴﻦَ ﻧَﺬِﻳﺮًا
തന്റെ ദാസന്റെ (മുഹമ്മദ് നബിയുടെ) മേല്‍ സത്യവും അസത്യവും വേര്‍തിരിച്ചു കാണിച്ചുകൊണ്ടുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്.(ഖു൪ആന്‍ :25/1)
ജനങ്ങള്‍ മോക്ഷത്തിന്റെ യഥാ൪ത്ഥ വഴിയറിയാതെ ഇരുളില്‍ തപ്പിതടഞ്ഞ ഒരു കാലത്താണ് മനുഷ്യരാശിക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വെളിച്ചം കാണിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നത്.
اﻟٓﺮ ۚ ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻟِﺘُﺨْﺮِﺝَ ٱﻟﻨَّﺎﺱَ ﻣِﻦَ ٱﻟﻈُّﻠُﻤَٰﺖِ ﺇِﻟَﻰ ٱﻟﻨُّﻮﺭِ ﺑِﺈِﺫْﻥِ ﺭَﺑِّﻬِﻢْ ﺇِﻟَﻰٰ ﺻِﺮَٰﻁِ ٱﻟْﻌَﺰِﻳﺰِ ٱﻟْﺤَﻤِﻴﺪِ
അലിഫ് ലാം റാ. മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. (ഖു൪ആന്‍ :14/1)
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഈ വിശുദ്ധ ഗ്രന്ഥം ഏറ്റവും ശരിയായതിലേക്കാണ് വഴി കാണിക്കുന്നത്. ആ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവ൪ക്ക് സ്വ൪ഗ്ഗമുണ്ടെന്ന സന്തോഷ വാ൪ത്തയും ആ വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുന്നവ൪ക്ക് നരകമുണ്ടെന്ന മുന്നറിയിപ്പും ഈ ഗ്രന്ഥം നല്‍കുന്നു.
ﺇِﻥَّ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥَ ﻳَﻬْﺪِﻯ ﻟِﻠَّﺘِﻰ ﻫِﻰَ ﺃَﻗْﻮَﻡُ ﻭَﻳُﺒَﺸِّﺮُ ٱﻟْﻤُﺆْﻣِﻨِﻴﻦَ ٱﻟَّﺬِﻳﻦَ ﻳَﻌْﻤَﻠُﻮﻥَ ٱﻟﺼَّٰﻠِﺤَٰﺖِ ﺃَﻥَّ ﻟَﻬُﻢْ ﺃَﺟْﺮًا ﻛَﺒِﻴﺮًا ﻭَﺃَﻥَّ ٱﻟَّﺬِﻳﻦَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺑِﭑﻻْءَﺧِﺮَﺓِ ﺃَﻋْﺘَﺪْﻧَﺎ ﻟَﻬُﻢْ ﻋَﺬَاﺑًﺎ ﺃَﻟِﻴﻤًﺎ
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് (എന്ന മുന്നറിയിപ്പും നല്‍കുന്നു.)(ഖു൪ആന്‍ :17/9)
അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമെന്ന നിലക്ക് വിശുദ്ധ ഖുര്‍ആനോട് നമുക്ക് ചില ബാധ്യതകളുണ്ട്. സത്യവിശ്വാസികള്‍ ഓരോരുത്തരും ആ ബാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയും അപ്രകാരം ആ ബാധ്യതകള്‍ നി൪വ്വഹിക്കേണ്ടതുമാണ്.
1. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതാണെന്ന് അംഗീകരിക്കുക.
വിശുദ്ധ ഖുര്‍ആനോടുള്ള ഒന്നാമത്തെ ബാധ്യതയാണ് അത് അല്ലാഹു അവതരിപ്പിച്ചതാണെന്ന് പരിപൂ൪ണ്ണമായി അംഗീകരിക്കുക എന്നുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു എങ്ങനെയാണ് അവതരിപ്പിച്ചതെന്നും നാം അറയിയേണ്ടതുണ്ട്. അല്ലാഹുവില്‍നിന്ന് മനുഷ്യ൪ക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്നത് മൂന്ന് രീതിയില്‍ ആയിരിക്കും.
ﻭَﻣَﺎ ﻛَﺎﻥَ ﻟِﺒَﺸَﺮٍ ﺃَﻥ ﻳُﻜَﻠِّﻤَﻪُ ٱﻟﻠَّﻪُ ﺇِﻻَّ ﻭَﺣْﻴًﺎ ﺃَﻭْ ﻣِﻦ ﻭَﺭَآﺉِ ﺣِﺠَﺎﺏٍ ﺃَﻭْ ﻳُﺮْﺳِﻞَ ﺭَﺳُﻮﻻً ﻓَﻴُﻮﺣِﻰَ ﺑِﺈِﺫْﻧِﻪِۦ ﻣَﺎ ﻳَﺸَﺎٓءُ ۚ ﺇِﻧَّﻪُۥ ﻋَﻠِﻰٌّ ﺣَﻜِﻴﻢٌ
(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) വഹ്‌യ് (ബോധനം) നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു.(ഖു൪ആന്‍ :42/51)
അല്ലാഹു നേരിട്ട് വഹ്‌യ് (ബോധനം) നല്‍കല്‍, ഒരു മറയുടെ പിന്നില്‍ നിന്നുള്ള സംസാരമായി, ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തരം സന്ദേശമെത്തിക്കുക തുടങ്ങിയ രീതിയിലാണ് അല്ലാഹു മനുഷ്യ൪ക്ക്൪ക്ക് സന്ദേശം നല്‍കുന്നത്. ഇതില്‍ മൂന്നാമത്തെ രീതിയിലാണ് അഥവാ ഒരു മലക്കിനെ ദൂതനായി അയച്ച് അദ്ദേഹം മുഖാന്തിരം സന്ദേശമെത്തിക്കുക എന്ന രീതിയിലാണ് വിശുദ്ധ ഖുര്‍ആനിന്റെ അവതരണം നടന്നിട്ടുള്ളത്.
ﻭَﺇِﻧَّﻪُۥ ﻟَﺘَﻨﺰِﻳﻞُ ﺭَﺏِّ ٱﻟْﻌَٰﻠَﻤِﻴﻦَ ﻧَﺰَﻝَ ﺑِﻪِ ٱﻟﺮُّﻭﺡُ ٱﻷَْﻣِﻴﻦُ ﻋَﻠَﻰٰ ﻗَﻠْﺒِﻚَ ﻟِﺘَﻜُﻮﻥَ ﻣِﻦَ ٱﻟْﻤُﻨﺬِﺭِﻳﻦَ ﺑِﻠِﺴَﺎﻥٍ ﻋَﺮَﺑِﻰٍّ ﻣُّﺒِﻴﻦٍ
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നിന്റെ ഹൃദയത്തിലാണ് (അത് ഇറക്കി തന്നിട്ടുള്ളത്). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).(ഖു൪ആന്‍ :26/192-195)
ﻗُﻞْ ﻧَﺰَّﻟَﻪُۥ ﺭُﻭﺡُ ٱﻟْﻘُﺪُﺱِ ﻣِﻦ ﺭَّﺑِّﻚَ ﺑِﭑﻟْﺤَﻖِّ ﻟِﻴُﺜَﺒِّﺖَ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻫُﺪًﻯ ﻭَﺑُﺸْﺮَﻯٰ ﻟِﻠْﻤُﺴْﻠِﻤِﻴﻦَ
പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ് മുഖേനെ നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അത് ഇറക്കിയിരിക്കുകയാണ്. (ഖു൪ആന്‍ :16/102)
الرُّوحُ الْأَمِينُ (വിശ്വസ്തനായ ആത്മാവ്) ﺭُﻭﺡُ ٱﻟْﻘُﺪُﺱِ (പരിശുദ്ധാത്മാവ്) എന്ന് പറഞ്ഞത് ജിബ്‌രീല്‍ (അ) എന്ന മലക്കിനെ കുറിച്ചാകുന്നു. അല്ലാഹു ജിബ്‌രീല്‍ എന്ന മലക്ക് മുഖാന്തിരം നബിയുടെ (സ്വ) ഹൃദയത്തില്‍ ഖുര്‍ആന്‍ അവതരിപ്പിച്ച് നല്‍കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു തങ്ങളെ ഏല്‍പ്പിച്ച ദൌത്യം അതേപോലെ തന്നെ എത്തിക്കുകയല്ലാതെ അതില്‍ യാതൊരു ഏറ്റക്കുറവും ഭേതഗതിയും വരുത്തുകയില്ലെന്നാണ് ﻓَﻴُﻮﺣِﻰَ ﺑِﺈِﺫْﻧِﻪِۦ ﻣَﺎ ﻳَﺸَﺎٓءُ ( അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് മലക്കാകുന്ന ദൂതന്‍ ബോധനം നല്‍കും) എന്ന വാക്യം വ്യക്തമാക്കുന്നത്. അല്ലാഹു ജിബ്‌രീലിനെ الرُّوحُ الْأَمِينُ (വിശ്വസ്തനായ ആത്മാവ്) എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്താമണ്. യാതൊരു കൃത്രിമമോ, മാറ്റത്തിരുത്തലുകളോ അദ്ദേഹത്തില്‍ നിന്നു സംഭവിക്കുകയില്ല. അല്ലാഹു ഏല്‍പിച്ച അതേപ്രകാരംതന്നെ സൂക്ഷ്മമായും കൃത്യമായും ജിബ്‌രീല്‍ (അ) തന്റെ ദൗത്യം നിര്‍വ്വഹിക്കുന്നതാണെന്ന് താല്‍പര്യം.
ﻗُﻞْ ﻣَﻦ ﻛَﺎﻥَ ﻋَﺪُﻭًّا ﻟِّﺠِﺒْﺮِﻳﻞَ ﻓَﺈِﻧَّﻪُۥ ﻧَﺰَّﻟَﻪُۥ ﻋَﻠَﻰٰ ﻗَﻠْﺒِﻚَ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ﻣُﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻳْﻪِ ﻭَﻫُﺪًﻯ ﻭَﺑُﺸْﺮَﻯٰ ﻟِﻠْﻤُﺆْﻣِﻨِﻴﻦَ
(നബിയേ) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്).(ഖു൪ആന്‍ :2/97)
ജിബ്‌രീല്‍ (അ) തങ്ങളുടെ ശത്രുവാണെന്നും, അതിനാല്‍ അദ്ദേഹം കൊണ്ടുവന്നു തന്ന ഖുര്‍ആന്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും യഹൂദികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വചനങ്ങള്‍ അവതരിച്ചിട്ടുള്ളത്.
ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഏക ഗ്രന്ഥമാണ് വിശുദ്ധ ഖു൪ആന്‍.
ﺗَﻨﺰِﻳﻞُ ٱﻟْﻜِﺘَٰﺐِ ﻻَ ﺭَﻳْﺐَ ﻓِﻴﻪِ ﻣِﻦ ﺭَّﺏِّ ٱﻟْﻌَٰﻠَﻤِﻴﻦَ
ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വ്വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.(ഖു൪ആന്‍ :32/2)
ജിബ്‌രീല്‍ (അ) വിശുദ്ധ ഖു൪ആനിലെ വചനങ്ങള്‍ നബിക്ക്(സ്വ) ഓതിക്കൊടുക്കുകയും നബി(സ്വ) അത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ്വ) അത് ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുമായിരുന്നു. അല്ലാഹു ഖു൪ആനിനെ മറപ്പിച്ചു കളയാതെ നബിയുടെ(സ്വ) ഹൃദയത്തില്‍ ഉറപ്പിച്ചു നി൪ത്തുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
ﺳَﻨُﻘْﺮِﺋُﻚَ ﻓَﻼَ ﺗَﻨﺴَﻰٰٓ ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﺇِﻧَّﻪُۥ ﻳَﻌْﻠَﻢُ ٱﻟْﺠَﻬْﺮَ ﻭَﻣَﺎ ﻳَﺨْﻔَﻰٰ
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.(ഖു൪ആന്‍ :6-7)
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّ الْحَارِثَ بْنَ هِشَامٍ ـ رضى الله عنه ـ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَيْفَ يَأْتِيكَ الْوَحْىُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ ـ وَهُوَ أَشَدُّهُ عَلَىَّ ـ فَيُفْصَمُ عَنِّي وَقَدْ وَعَيْتُ عَنْهُ مَا قَالَ، وَأَحْيَانًا يَتَمَثَّلُ لِيَ الْمَلَكُ رَجُلاً فَيُكَلِّمُنِي فَأَعِي مَا يَقُولُ ”. قَالَتْ عَائِشَةُ رضى الله عنها وَلَقَدْ رَأَيْتُهُ يَنْزِلُ عَلَيْهِ الْوَحْىُ فِي الْيَوْمِ الشَّدِيدِ الْبَرْدِ، فَيَفْصِمُ عَنْهُ وَإِنَّ جَبِينَهُ لَيَتَفَصَّدُ عَرَقًا.
ആയിശ رضى الله عنها യില്‍ നിന്നും നിവേദനം: ഹാരിസുബ്‌നു ഹിശാം رَضِيَ اللَّهُ عَنْهُ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് താങ്കള്‍ക്ക് വഹ്‌യ് വരുന്നത്?” അപ്പോള്‍ നബി ﷺ പറഞ്ഞു: ചിലപ്പോള്‍ മണിനാദം പോലെയായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രയാസകരമായിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ എന്നില്‍നിന്നും വിയര്‍പ്പുകള്‍ പൊടിയും. അപ്പോഴേക്കും മലക്ക് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കും. ആയിശ رضى الله عنها പറയുന്നു: അതിശക്തമായ തണുപ്പുള്ള ദിവസവും വഹ്‌യ് ഇറങ്ങുമ്പോള്‍ നബി ﷺ വിയര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാചകന്റെ നെറ്റിത്തടങ്ങളിലും വിയര്‍പ്പ് കാണാമായിരുന്നു. (ബുഖാരി: 2)
നബി(സ്വ) ഖു൪ആനില്‍ നിന്ന് എന്തെങ്കിലും മറന്നുപോകാനോ ഏതെങ്കിലും പദത്തിന്റെ സ്ഥാനത്ത് സമാനാര്‍ഥമുള്ള മറ്റൊരു പദം ഉച്ചരിക്കാനോ ഒരു സാധ്യതയും അവശേഷിപ്പിച്ചിരുന്നില്ല. മാത്രമല്ല, റമളാന്‍ മാസത്തില്‍ എല്ലാ രാത്രിയും നബിയെ(സ്വ) ജിബ്‌രീല്‍ (അ)സന്ദര്‍ശിക്കുകയും ഖുര്‍ആന്‍ പാഠം നോക്കുകയും ചെയ്യുമായിരുന്നു.
وَكَانَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ الْقُرْآنَ
ജിബ്രീല്‍(അ), റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി :3554)
ഖുര്‍ആനാകുന്ന ദിവ്യവചനങ്ങളുടെ അര്‍ത്ഥമോ ആശയമോ അല്ല , അക്ഷരങ്ങള്‍ സഹിതമുള്ള വചനങ്ങള്‍ തന്നെയാണ് നബിക്ക് (സ്വ) ജിബ്‌രീല്‍ മുഖാന്തിരം അവതരിച്ച് കിട്ടിയത് . അതുകൊണ്ടാണ് ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനം (كلام الله) എന്ന് പറയുന്നത്. ഖുര്‍ആന്‍ എപ്രകാരം അമാനുഷിക ദൃഷ്ടാന്തമായി നബിക്ക്(സ്വ) അവതരിപ്പിച്ചുവോ അപ്രകാരമുള്ള അമാനുഷിക ദൃഷ്ടാന്തമായിത്തന്നെ അത് പദാനുപദം അവിടുത്തെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ﺃَﻓَﻼَ ﻳَﺘَﺪَﺑَّﺮُﻭﻥَ ٱﻟْﻘُﺮْءَاﻥَ ۚ ﻭَﻟَﻮْ ﻛَﺎﻥَ ﻣِﻦْ ﻋِﻨﺪِ ﻏَﻴْﺮِ ٱﻟﻠَّﻪِ ﻟَﻮَﺟَﺪُﻭا۟ ﻓِﻴﻪِ ٱﺧْﺘِﻠَٰﻔًﺎ ﻛَﺜِﻴﺮًا
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.(ഖുർആൻ:4/82)
2.വിശുദ്ധ ഖു൪ആന്‍ പഠിക്കുക
ഖു൪ആന്‍ പഠിക്കുക എന്നുള്ളത് ഓരോ സത്യവിശ്വാസികളുടേയും ബാധ്യതയാണ്. ഓരോ ആയത്തിലൂടെയും അല്ലാഹു എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നാം അറിഞ്ഞിരിക്കണം.
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻗُﺮْءَٰﻧًﺎ ﻋَﺮَﺑِﻴًّﺎ ﻟَّﻌَﻠَّﻜُﻢْ ﺗَﻌْﻘِﻠُﻮﻥَ
നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബി ഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു.(ഖു൪ആന്‍ :12/2)
അതേപോലെ വിശുദ്ധ ഖുർആൻ പഠിക്കുന്നവ൪ക്ക് അല്ലാഹു ധാരാളം ശ്രേഷ്ടതകളും പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് . (ബുഖാരി: 5027)
وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലെ ഒരു പള്ളിയില്‍ വെച്ച് ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ൪ അത് അന്യോനം പഠിക്കുകയുമായാല്‍ അവരുടെ മേല്‍ സകീനത്ത് (ശാന്തത) വന്നിറങ്ങുകയും റഹ്മത്ത് അവരെ ആവരണം ചെയ്യുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുത്തുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും. (മുസ്ലിം:2699)
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” إِنَّ لِلَّهِ أَهْلِينَ مِنَ النَّاسِ ” . قَالُوا يَا رَسُولَ اللَّهِ مَنْ هُمْ قَالَ ” هُمْ أَهْلُ الْقُرْآنِ أَهْلُ اللَّهِ وَخَاصَّتُهُ ” .
അനസ് ഇബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവിന് ജനങ്ങളില്‍ നിന്ന് ചില സ്വന്തക്കാരുണ്ട്. പറയപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, ആരാണവ൪? നബി ﷺ പറഞ്ഞു: ഖു൪ആനിന്റെ അഹ്ലുകാരാണ് അല്ലാഹുവിന്റെ സ്വന്തക്കാരും പ്രത്യേകക്കാരും.(ഇബ്നുമാജ: 1/220)
عَنْ عَامِرِ بْنِ وَاثِلَةَ : أَنَّ نَافِعَ بْنَ عَبْدِ الْحَارِثِ لَقِيَ عُمَرَ بِعُسْفَانَ، وَكَانَ عُمَرُ يَسْتَعْمِلُهُ عَلَى مَكَّةَ، فَقَالَ : مَنِ اسْتَعْمَلْتَ عَلَى أَهْلِ الْوَادِي ؟ فَقَالَ : ابْنَ أَبْزَى. قَالَ : وَمَنِ ابْنُ أَبْزَى ؟ قَالَ : مَوْلًى مِنْ مَوَالِينَا. قَالَ : فَاسْتَخْلَفْتَ عَلَيْهِمْ مَوْلًى ؟ قَالَ : إِنَّهُ قَارِئٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَإِنَّهُ عَالِمٌ بِالْفَرَائِضِ. قَالَ عُمَرُ: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ : ” إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ “.
ആമിര്‍ ബിന്‍ വാസിലില്‍ നിന്ന് (റ) നിന്ന് നിവേദനം : നാഫിഈ ബിന്‍ അബ്ദില്‍ ഹാരിസ് ഉസ്ഫാനില്‍ വെച്ച് ഉമറിനെ(റ) കണ്ടുമുട്ടി. ഉമര്‍(റ) അദ്ദേഹത്തെ മക്കയില്‍ ഉദ്യോഗം ഏല്‍പ്പിച്ചു. ശേഷം അഹ്‌ലുല്‍ വാദിയില്‍ ആരെയാണ് ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്ന് നാഫിഇനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ആരാണ് ഇബ്‌നു അബ്‌സ. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ ഞങളില്‍പെട്ട പ്രധാനിയാണ്. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങള്‍ ഒരു പ്രധാനിയെ ആണോ അധികാരം ഏല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു: അദ്ദേഹം ഖുര്‍ആന്‍ പഠിച്ചവനും ദീനി വിശയങ്ങളിലെ ജ്ഞാനിയുമാണ്. ഉമര്‍(റ) പറഞ്ഞു: നിശ്ചയം നബി ﷺ പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യും.(മുസ്ലിം:817)
عن بريدة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس ، ويكسى والداه حلتين لا تقوم لهما الدنيا فيقولان : بم كسينا هذا ؟ فيقال : بأخذ ولدكما القرآن “
ബരീദത്തില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ജീവിക്കുയും ചെയ്തുവോ അവന്റെ മാതാപിതാക്കളെ ഖിയാമത്ത് നാളില്‍ പ്രകാശം കൊണ്ടുള്ള കിരീടം ധരിപ്പിക്കും. അതിന്റെ പ്രകാശം സൂര്യനോടൊപ്പമാണ്. അവന്റെ മാതാപിതാക്കളെ ഐഹികലോകത്തോട് കിടപിടിക്കുന്ന പ്രത്യേക പുടവ അണിയിക്കും. അപ്പോള്‍ അവര്‍ രണ്ട് പേരും ചോദിക്കും ഇതെന്തിനാണ് ഞങ്ങളെ ധരിപ്പിച്ചത്? അപ്പോള്‍ പറയപ്പെടും നിങ്ങളുടെ മകനെ ഖുര്‍ആന്‍ പഠിപ്പിച്ചതിനാലാണ്.(ഹാകിം :1/756)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم وَنَحْنُ فِي الصُّفَّةِ فَقَالَ ” أَيُّكُمْ يُحِبُّ أَنْ يَغْدُوَ كُلَّ يَوْمٍ إِلَى بُطْحَانَ أَوْ إِلَى الْعَقِيقِ فَيَأْتِيَ مِنْهُ بِنَاقَتَيْنِ كَوْمَاوَيْنِ فِي غَيْرِ إِثْمٍ وَلاَ قَطْعِ رَحِمٍ ” . فَقُلْنَا يَا رَسُولَ اللَّهِ نُحِبُّ ذَلِكَ . قَالَ ” أَفَلاَ يَغْدُو أَحَدُكُمْ إِلَى الْمَسْجِدِ فَيَعْلَمَ أَوْ يَقْرَأَ آيَتَيْنِ مِنْ كِتَابِ اللَّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ ” .
ഉക്വ്ബത്ത് ഇബ്നു ആമിറില്‍(റ) നിന്ന് നിവേദനം : ഞങ്ങള്‍ സുഫ്ഫയിലാരിക്കെ (മുഹാജിറുകളിലെ സാധുക്കള്‍ അഭയം പ്രാപിച്ചിരുന്ന മസ്ജിദുന്നബവിയിലെ തണലുള്ള സ്ഥലം) നബി ﷺ പുറത്തുവന്നുകൊണ്ട് പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും തെറ്റ് ചെയ്യാതെയും കുടുംബബന്ധം തക൪ക്കാതെയും എല്ലാ ദിവസവും രാവിലെ ബുഹ്താനിലേക്കോ(മദീനക്ക് അടുത്തുള്ള സ്ഥലം) അക്വീക്വിലേക്കോ(മദീനയിലെ ഒരു താഴ്വര) പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാന്‍ ഇഷ്ടപ്പെടുന്നുവോ? അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:അല്ലാഹുവിന്റെ റസൂലെ ഞങ്ങളത് ഇഷ്ടപ്പെടുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ പള്ളിയിലേക്ക് രാവിലെ പോകുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് രണ്ട് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് രണ്ട് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. മൂന്ന് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് മൂന്ന് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. നാല് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് നാല് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. (പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്യുന്ന) ആയത്തിന്റെ എണ്ണം അനുസരിച്ചായിരിക്കും അവയുടെ(ഒട്ടകങ്ങളുടെ) എണ്ണവും.(മുസ്ലിം:803)
അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും കാംക്ഷിച്ച് നിര്‍വഹിക്കേണ്ട ആരാധനാ കര്‍മ്മമാണ് ഖുര്‍ആന്‍ പഠനം. അതല്ലാതെയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പഠനം പ്രതിഫലാര്‍ഹമല്ലാത്തതും ശിക്ഷയെ വിളിച്ച് വരുത്തുന്നതുമാണ്. ഐഹികമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഖുര്‍ആന്‍ പഠനം നാശത്തിലെത്തുമെന്ന് നബി(സ്വ) അറിയിച്ചു തന്നിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :مَنْ تَعَلَّمَ الْعِلْمَ لِيُبَاهِيَ بِهِ الْعُلَمَاءَ وَيُمَارِيَ بِهِ السُّفَهَاءَ وَيَصْرِفَ بِهِ وُجُوهَ النَّاسِ إِلَيْهِ أَدْخَلَهُ اللَّهُ جَهَنَّمَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘പണ്ഡിതന്മാരെ ചെറുതാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് നേടുന്നതെങ്കില്‍ അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും’. (ഇബ്നുമാജ:1/271 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ ” . يَعْنِي رِيحَهَا .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച് കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല.(അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (അബൂദാവൂദ്:3664)
3.വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും പഠിക്കുക
ഖു൪ആനിന്റെ അ൪ത്ഥം പഠിക്കുക എന്നുള്ളത് ഓരോ സത്യവിശ്വാസികളുടേയും ബാധ്യതയാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും മനസ്സിലാക്കുന്നതിനായി തഫ്സീറുകള്‍ പഠിക്കുന്നത് പണ്ഢിതന്‍മാ൪ക്ക് മാത്രം മതിയെന്ന ചിന്താഗതി സമൂഹത്തിലുണ്ട്. യഥാ൪ഥത്തില്‍ ഇതു ശരിയല്ല. വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും പഠിക്കുന്നതിലും സത്യവിശ്വാസികള്‍ താല്പര്യം കാണിക്കേണ്ടതുണ്ട്.
ﻭَﺇِﺫْ ﺃَﺧَﺬَ ٱﻟﻠَّﻪُ ﻣِﻴﺜَٰﻖَ ٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻜِﺘَٰﺐَ ﻟَﺘُﺒَﻴِّﻨُﻨَّﻪُۥ ﻟِﻠﻨَّﺎﺱِ ﻭَﻻَ ﺗَﻜْﺘُﻤُﻮﻧَﻪُۥ ﻓَﻨَﺒَﺬُﻭﻩُ ﻭَﺭَآءَ ﻇُﻬُﻮﺭِﻫِﻢْ ﻭَٱﺷْﺘَﺮَﻭْا۟ ﺑِﻪِۦ ﺛَﻤَﻨًﺎ ﻗَﻠِﻴﻼً ۖ ﻓَﺒِﺌْﺲَ ﻣَﺎ ﻳَﺸْﺘَﺮُﻭﻥَ
വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.(ഖു൪ആന്‍:3/187)
ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ……..
…….. നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.(ഖു൪ആന്‍:16/44)
എല്ലാ ജനങ്ങളും അല്ലാഹുവിന്റെ വേദഗ്രന്ഥത്തിന്റെ വിവരണം മനസ്സിലാക്കിയിരിക്കണമെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. വിശുദ്ധ ഖുര്‍ആന്‍ തിരുസുന്നത്തിലൂടെയാണ് നാം പഠിച്ച് മനസ്സിലാക്കേണ്ടതെന്ന കാര്യത്തിലും ഇതില്‍ തെളിവുണ്ട്. കാരണം അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച രീതിയില്‍ നമുക്ക് വിശദീകരിച്ചുതരാന്‍ വേണ്ടിയാണ് അല്ലാഹു നബിയെ(സ്വ) നിയോഗിച്ചയച്ചത്.
ഇമാം അഹ്’മദ് ബിനു ഹംബല്‍ (റ) പറഞ്ഞു:
وَالسُّنَّةُ تُفَسِّرُ الْقُرْآنَ
സുന്നത്താണ് ഖുര്‍ആനിനെ വിശദീകരിക്കുന്നത്.
പണ്ഢിതന്‍മാരെ സംബന്ധിച്ചിടത്തോളം ഖു൪ആനിന്റെ തഫ്സീ൪ ആഴത്തില്‍ പഠിക്കല്‍ നി൪ബന്ധമാണ്.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ സത്യവിശ്വാസികളാകുന്ന അടിമകളെന്ന നിലക്ക് ഖു൪ആന്‍ പഠിക്കുന്നതിനായി തഫ്സീറുകള്‍ ചുരുങ്ങിയ രീതിയിലെങ്കിലും മനസ്സിലാക്കിയിരിക്കണം. കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത സ്ഥലത്ത് വെച്ച് പല സന്ദ൪ഭങ്ങളിലായി 23 വ൪ഷം കൊണ്ടാണ് അവതരിച്ച് പൂ൪ത്തിയായിട്ടുള്ളത്. ഖു൪ആനില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പ്രാഥമികമായി ഇറങ്ങിയ വചനങ്ങള്‍ ഉണ്ട്. ഖു൪ആനിലെ മിക്ക ആയത്തുകളും ഇങ്ങനെയുള്ളതാണ്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അതായത് ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി അല്ലെങ്കില്‍ ചില സംഭവങ്ങള്‍ വിശദീകരിച്ച് കൊണ്ട് അതുമല്ലെങ്കില്‍ ഒരു നിയമം പഠിപ്പിക്കുന്നതിനായി എന്നിങ്ങനെ അവതരിച്ച ആയത്തുകളും ഉണ്ട്. അത്തരത്തിലുള്ള ഓരോ ആയത്തും നാം മനസ്സിലാക്കുമ്പോള്‍ അതിന്റെ അവതരണ പശ്ചാത്തലം കൂടി അറിഞ്ഞിരിക്കണം.
അതേപോലെ വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ വ്യാഖ്യാനങ്ങളുടെ സഹായം ആവശ്യമാണ്. ചില പ്രയോഗങ്ങളുടെ അര്‍ത്ഥമറിയാനും തഫ്‌സീറിന്റെ സഹായം ആവശ്യമായി വരുന്നു. മുഹ്കമ്, മുതശാബിഹാത്, നസ്ഖ് എന്നിവയിലും വ്യാഖ്യാനത്തിന്റെ സഹായം അത്യാവശ്യമാണ്.
വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും പഠിക്കുമ്പോള്‍ അഹ്ലുസ്സുന്നയുടെ തഫ്സീറുകള്‍ അവലംബിച്ച് വേണം പഠിക്കാന്‍. കാരണം സ്വഹാബികള്‍ എങ്ങനെയാണോ നബിയില്‍(സ്വ) നിന്ന് ഖുര്‍ആന്‍ മനസ്സിലാക്കിയിട്ടുള്ളത് അപ്രകാരമാണ് നാമും അത് മനസ്സിലാക്കേണ്ടത്.
ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ ﻭَّﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧَّﻤَﺎ ﻫُﻢْ ﻓِﻰ ﺷِﻘَﺎﻕٍ ۖ ﻓَﺴَﻴَﻜْﻔِﻴﻜَﻬُﻢُ ٱﻟﻠَّﻪُ ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.(ഖു൪ആന്‍:2/137)
قال رسول الله صلى الله عليه وسلم: هلاكُ أمَّتِي في الكتابِ واللبن. قالوا: يا رسولَ الله مَا الكتابُ واللبن؟ قال: يتعلمونَ القرآنَ فيتأوَّلُونه على غيرِ مَا أنزلَ الله عز وجل، وُيحبُّون اللبنَ فَيَدَعُونَ الجماعاتِ والجمع، ويبدون
നബി (സ്വ) പറഞ്ഞു:എന്റെ സമുദായം നാശമടയുക ‘കിതാബ് ‘ കൊണ്ടും ‘ലബന്‍’ കൊണ്ടുമാണ്. അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് കിതാബും ലബനും? നബി(സ്വ) പറഞ്ഞു: അവര്‍ ഖുര്‍ആന്‍ പഠിക്കുകയും എന്നിട്ട് ഖുര്‍ആനിനെ അതല്ലാഹു അവതരിപ്പിച്ചതെന്തിനാണോ ആ രൂപത്തിലല്ലാതെ വ്യാഖ്യാനിക്കുകയും ചെയ്യും. കൂടാതെ അവര്‍ പാല്‍ ഇഷ്ടപ്പെടുകയും (അഥവാ ഇഹലോകവിഭവങ്ങളെ അതിയായി ഇഷ്ടപ്പെടുകയും) അങ്ങനെ ജമാഅത്തുകളും ജുമുഅകളും പോലും ഒഴിവാക്കി ഗ്രാമപ്രദേശങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും. (സില്‍സിലത്തു സ്വഹീഹ :2778)
4.വിശുദ്ധ ഖു൪ആന്‍ പഠിപ്പിക്കുക അഥവാ പ്രബോധനം ചെയ്യുക
വിശുദ്ധ ഖു൪ആന്‍ പഠിക്കുന്നതോടൊപ്പം അത് മറ്റുള്ളവ൪ക്ക് എത്തിച്ചുകൊടുക്കുന്നതും വിശുദ്ധ ഖു൪ആനിനോടുള്ള നമ്മുടെ ബാധ്യതയില്‍ പെട്ടതാണ്.
عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് . (ബുഖാരി: 5027)
قَالَ رَسُولُ اللَّهِ صَلَّ اللَّهُ عَلَيْهِ وَسَلَّمَ : من علمَ آيةً من كتابِ اللهِ عز وجل كانَ لهُ ثوابُها ما تليتْ
അനസില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും ഒരു ആയത്ത് പഠിപ്പിച്ചാല്‍, പ്രസ്തുത ആയത്ത് പാരായണം ചെയ്യപ്പെടുന്ന കാലമത്രയും അയാള്‍ക്ക് അതിന്റെ പ്രതിഫലം ഉണ്ടാകും.(അല്‍ബാനി ഹദീസിനെ ജയ്യിദെന്നും അസീസെന്നും വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: بَلِّغُوا عَنِّي وَلَوْ آيَةً
അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ പഖ്യാപിച്ചു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ……. (ബുഖാരി:3461)
സ്വഹാബിമാ൪ നബിയില്‍(സ്വ) നിന്നും ഖു൪ആന്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ അത് മറ്റുള്ളവ൪ക്ക് എത്തിക്കുന്നതിനായി വ്യഗ്രത കാണിച്ചിരുന്നു.
5.വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക
വിശുദ്ധ ഖുര്‍ആനിനോടുള്ള നമ്മുടെ ബാധ്യതകളില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ് അത് ജീവിതത്തില്‍ നിരന്തരം പാരായണം ചെയ്യപ്പെടുക എന്നുള്ളത്.‘ഖുര്‍ആന്‍’ എന്ന വാക്കിന് ‘പാരായണം’ എന്നും, ‘പാരായണഗ്രന്ഥം’ എന്നും അ൪ത്ഥമുണ്ട്. വിശുദ്ധ ഖു൪ഈന്‍ പാരായണത്തിന് ഇസ്ലാം അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. നബിക്ക്(സ്വ) വിശുദ്ധ ഖു൪ആനില്‍ നിന്ന് ആദ്യമായി അവതരിച്ച വചനം തന്നെ ഇതിലേക്ക് സൂചന നല്‍കുന്നു.
ٱﻗْﺮَﺃْ ﺑِﭑﺳْﻢِ ﺭَﺑِّﻚَ ٱﻟَّﺬِﻯ ﺧَﻠَﻖَ
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ പാരായണം ചെയ്യുക.(ഖു൪ആന്‍:96/1)
പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം എന്ന അ൪ത്ഥത്തില്‍ ‘ഖു൪ആന്‍’ എന്ന വാക്ക് വിശുദ്ധ ഖു൪ആനില്‍ തന്നെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.(ഖു൪ആന്‍ :13/31). നമ്മുടെ നാവ് ഉച്ചരിക്കുന്നതില്‍ ഏറ്റവും ശ്രേഷ്ടമായത് ഖു൪ആന്‍ പാരായണമാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നവ൪ക്ക് അല്ലാഹു ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ
അബൂഉമാമയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)
വിശുദ്ധ ഖുർആനിന്റെ പാരായണം ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാണെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നമസ്‌കാരം, ദാനധര്‍മം എന്നിവപോലെ സല്‍ക്കര്‍മങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രധാന കര്‍മവുമാണ് ഖുര്‍ആന്‍ പാരായണം.
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭ
തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)
ഓരോ അക്ഷരം വായിക്കുന്നതിനും പുണ്യമുണ്ടെന്ന് നബി(സ്വ) പഠിപ്പിച്ചത് ഖുര്‍ആനിനെ പറ്റി മാത്രമാണ്.
عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ
ഇബ്നു മസ്ഉദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (സുനനുത്തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الأُتْرُجَّةِ رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ وَمَثَلُ الْمُؤْمِنِ الَّذِي لاَ يَقْرَأُ الْقُرْآنَ مَثَلُ التَّمْرَةِ لاَ رِيحَ لَهَا وَطَعْمُهَا حُلْوٌ وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ وَمَثَلُ الْمُنَافِقِ الَّذِي لاَ يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ ” .
അബൂ മൂസൽ അശ്അരിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി തൃപ്തികരവുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ കാരക്ക പോലെയുമാണ്. അതിന് വാസനയില്ല, എന്നാൽ രുചി തൃപ്തികരമാണ്. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി ഉപമ തുളസിയുടേത് പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി കൈപ്പുള്ളതുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ആട്ടങ്ങ പോലെയുമാണ്. അതിന് വാസനയില്ല എന്നാൽ രുചി കൈപ്പേറിയതുമാണ്. (മുസ്ലിം:797)
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശുദ്ധ ഖുർആനിനെ കുറിച്ച് മനസ്സിലാക്കി അത് പാരായണം ചെയ്യുന്നവർ സമാദരണീയരും പുണ്യാത്മാക്കളുമായവരുടെ കൂടെയാണ്. പ്രയാസത്തോടെ തപ്പിത്തടഞ് കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്.(ബുഖാരി: 4937- മുസ്‌ലിം: 798)
وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലെ ഒരു പള്ളിയില്‍ വെച്ച് ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ൪ അത് അന്യോനം പഠിക്കുകയുമായാല്‍ അവരുടെ മേല്‍ സകീനത്ത് (ശാന്തത) വന്നിറങ്ങുകയും റഹ്മത്ത് അവരെ ആവരണം ചെയ്യുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുത്തുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും. (മുസ്ലിം:2699)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
അബ്ദുല്ലാഹിബ്‌നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിന്റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്റെ താവളം. (തിര്‍മിദി:2914)
عَنِ الْبَرَاءِ، قَالَ كَانَ رَجُلٌ يَقْرَأُ سُورَةَ الْكَهْفِ وَعِنْدَهُ فَرَسٌ مَرْبُوطٌ بِشَطَنَيْنِ فَتَغَشَّتْهُ سَحَابَةٌ فَجَعَلَتْ تَدُورُ وَتَدْنُو وَجَعَلَ فَرَسُهُ يَنْفِرُ مِنْهَا فَلَمَّا أَصْبَحَ أَتَى النَّبِيَّ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ فَقَالَ: تِلْكَ السَّكِينَةُ تَنَزَّلَتْ لِلْقُرْآنِ
ബറാഅ്(റ) പറയുന്നു : ഒരു സ്വഹാബി സൂറത്തുല്‍ കഹ്ഫ് ഓതുകയായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ രണ്ട് പിരിച്ച കയറുകളാല്‍ കെട്ടിയ ഒരു കുതിരയുമുണ്ടായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്തു അടുത്തടുത്ത് വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലര്‍ന്നപ്പോള്‍, അദ്ദേഹം നബിﷺയുടെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: പറഞ്ഞു: അത് ശാന്തിയാണ്. അത്, ഖുര്‍ആന്‍ (പാരായണം) നിമിത്തം ഇറങ്ങി വന്നതാണ്. ( മുസ്ലിം:795)
عَنْ أُسَيْدِ بْنِ حُضَيْرٍ، قَالَ بَيْنَمَا هُوَ يَقْرَأُ مِنَ اللَّيْلِ سُورَةَ الْبَقَرَةِ وَفَرَسُهُ مَرْبُوطٌ عِنْدَهُ إِذْ جَالَتِ الْفَرَسُ فَسَكَتَ فَسَكَتَتْ فَقَرَأَ فَجَالَتِ الْفَرَسُ، فَسَكَتَ وَسَكَتَتِ الْفَرَسُ ثُمَّ قَرَأَ فَجَالَتِ الْفَرَسُ، فَانْصَرَفَ وَكَانَ ابْنُهُ يَحْيَى قَرِيبًا مِنْهَا فَأَشْفَقَ أَنْ تُصِيبَهُ فَلَمَّا اجْتَرَّهُ رَفَعَ رَأْسَهُ إِلَى السَّمَاءِ حَتَّى مَا يَرَاهَا فَلَمَّا أَصْبَحَ حَدَّثَ النَّبِيَّ صلى الله عليه وسلم فَقَالَ ” اقْرَأْ يَا ابْنَ حُضَيْرٍ اقْرَأْ يَا ابْنَ حُضَيْرٍ ”. قَالَ فَأَشْفَقْتُ يَا رَسُولَ اللَّهِ أَنْ تَطَأَ يَحْيَى وَكَانَ مِنْهَا قَرِيبًا فَرَفَعْتُ رَأْسِي فَانْصَرَفْتُ إِلَيْهِ فَرَفَعْتُ رَأْسِي إِلَى السَّمَاءِ فَإِذَا مِثْلُ الظُّلَّةِ فِيهَا أَمْثَالُ الْمَصَابِيحِ فَخَرَجَتْ حَتَّى لاَ أَرَاهَا. قَالَ ” وَتَدْرِي مَا ذَاكَ ”. قَالَ لاَ. قَالَ ” تِلْكَ الْمَلاَئِكَةُ دَنَتْ لِصَوْتِكَ وَلَوْ قَرَأْتَ لأَصْبَحَتْ يَنْظُرُ النَّاسُ إِلَيْهَا لاَ تَتَوَارَى مِنْهُمْ ”.
ഉസൈദ് ബ്നുഹുളൈര്‍ (റ) നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അല്‍ബഖറ സൂറത്ത് ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്ത് നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്ത് തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്‌യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത് മാറ്റി. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന് ഈ വര്‍ത്തമാനം പറഞ്ഞു. നബി ﷺ കല്‍പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്‌യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാന്‍ എന്റ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്‍മാനുണ്ട്. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി ﷺ പറഞ്ഞു: ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. നബി ﷺ പറഞ്ഞു: അതു മലക്കുകളാണ്. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍ . നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി:5018)
عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: لاَ حَسَدَ إِلاَّ عَلَى اثْنَتَيْنِ، رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ، وَرَجُلٌ أَعْطَاهُ اللَّهُ مَالاً فَهْوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ
ഇബ്‌നു ഉമറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പറഞ്ഞു: രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന് ഖുര്‍ആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന് ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു.(ബുഖാരി:5025)
‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നതാണ്. എന്നല്ലാതെ അവന്റെ നന്മയില്‍ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നല്ല. മറ്റൊരു റിപ്പോ൪ട്ടില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ حَسَدَ إِلاَّ فِي اثْنَتَيْنِ رَجُلٌ عَلَّمَهُ اللَّهُ الْقُرْآنَ فَهُوَ يَتْلُوهُ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ فَسَمِعَهُ جَارٌ لَهُ فَقَالَ لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالاً فَهْوَ يُهْلِكُهُ فِي الْحَقِّ فَقَالَ رَجُلٌ لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ فَعَمِلْتُ مِثْلَ مَا يَعْمَلُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരാള്‍ , അല്ലാഹു അവന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനത് സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി:5026)
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ കാര്യമാണ് ഖു൪ആന്‍ പാരായണം .അത് ഏറ്റവും വലിയ ദിക്റാണ്. അല്ലാഹു മനുഷ്യനോട് സംസാരിക്കുന്നത്, അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ട് പാരായണം ചെയ്താല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ പര്യാപ്തമായ മാ൪ഗ്ഗമാണ്.
ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﺗَﻄْﻤَﺌِﻦُّ ﻗُﻠُﻮﺑُﻬُﻢ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ۗ ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ
അതായത് വിശ്വസിക്കുകയും അല്ലാഹുവിനെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവ൪. അറിയുക, അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.(ഖു൪ആന്‍:13/28)
عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : مَا أَذِنَ اللَّهُ لِشَىْءٍ مَا أَذِنَ لِنَبِيٍّ حَسَنِ الصَّوْتِ بِالْقُرْآنِ يَجْهَرُ بِهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നല്ല ശബ്ദത്തോടെ ഖുർആൻ ഓതുവാൻനബി ﷺ ക്ക് അല്ലാഹു അനുവദിച്ച പോലെ മറ്റൊന്നിനും ശബ്ദം നന്നാക്കുവാൻ അല്ലാഹു അനുവദിച്ചിട്ടില്ല. (ബുഖാരി:7544)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَمْ يَأْذَنِ اللَّهُ لِشَىْءٍ مَا أَذِنَ لِلنَّبِيِّ صلى الله عليه وسلم يَتَغَنَّى بِالْقُرْآنِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശബ്ദസൗന്ദര്യമുള്ള പ്രവാചകൻ ശ്രുതിമധുരമായി ഖുർആൻ പാരായണം ചെയ്യുന്നത് സശ്രദ്ധം ശ്രവിക്കുന്നപോലെ അല്ലാഹു മറ്റൊന്നും ശ്രവിക്കുന്നില്ല.(ബുഖാരി: 5023 – മുസ്‌ലിം: 792)
ഖു൪ആന്‍ ധൃതിയില്‍ പാരായണം ചെയ്യാതെ തജ്’വീദിന്റെ നിയമം പാലിച്ച് സാവകാശമാണ് പാരായണം ചെയ്യേണ്ടത്.
ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً……
….ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.(ഖു൪ആന്‍:73/4)
عَنْ قَتَادَةَ، قَالَ سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صلى الله عليه وسلم. فَقَالَ كَانَتْ مَدًّا. ثُمَّ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، يَمُدُّ بِبِسْمِ اللَّهِ، وَيَمُدُّ بِالرَّحْمَنِ، وَيَمُدُّ بِالرَّحِيمِ.
അനസ്ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ ഖുർആൻ പാരായണം ചെയ്തിരുന്നതെങ്ങിനെയായിരുന്നുവെന്ന് അദ്ദേഹം ചോദിക്കപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു: അവിടുന്ന് നീട്ടി പാരായണം ചെയ്യും. പിന്നെ അദ്ദേഹം ഓതി: ബിസ്മില്ലാഹിർറഹ്മാനിർറഹീം’. ‘ബിസ്മില്ലാഹി’ എന്ന് നീട്ടി ഓതും, പിന്നെ ‘അർറഹ്മാനി’ എന്നതും നീട്ടിഓതും. (ബുഖാരി: 5046)
عَنْ الْبَرَاءَ، رضى الله عنه قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ {وَالتِّينِ وَالزَّيْتُونِ} فِي الْعِشَاءِ، وَمَا سَمِعْتُ أَحَدًا أَحْسَنَ صَوْتًا مِنْهُ أَوْ قِرَاءَةً.
ബറാഇല്‍(റ) നിന്ന് നിവേദനം:ഇശാ നമസ്കാരത്തിൽ നബി ﷺ ‘വത്തീനി വസ്സൈതൂൻ’ പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. അതിനേക്കാൾ മനോഹരമായ ശബ്ദം മറ്റൊരാളിൽ നിന്നും ഞാൻ കേട്ടിട്ടേയില്ല.(ബുഖാരി:769)
عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ لَهُ: يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ
അബൂമൂസയില്‍ (റ) നിന്ന് നിവേദനം:നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ദാവൂദിന്റെ രാഗത്തിൽ നിന്ന് നിനക്ക് നൽകപ്പെട്ടിരിക്കുന്നു.(ബുഖാരി: 5048)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഖുര്‍ആന്‍ മണിച്ച് ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല.(ബുഖാരി:7527)
രാഗാത്മകമാക്കുക എന്നല്ല, ശബ്ദം നന്നാക്കി ഉച്ചത്തില്‍ ഭംഗിയായി ഓതുകയെന്നത്രെ മണിച്ചോതുക എന്നു പറഞ്ഞതിന്റെ വിവക്ഷ.
عَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ
അൽബറാഅ ബ്നു ആസിബിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ശബ്ദങ്ങൾ കൊണ്ട് ഖുർആനിനെ ഭംഗിയാക്കുക. (അഹ്മദ്)
ധാരാളം ഓതിതീര്‍ക്കുകയെന്ന നിലക്കു ഖുര്‍ആന്‍ പാരായണം ചെയ്യരുത്. ഓതുന്ന ഭാഗം ഉന്മേഷത്തോടും ഹൃദയ സാന്നിദ്ധ്യത്തോടും കൂടി ഓതണം.
عَنْ جُنْدَبِ بْنِ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : اقْرَءُوا الْقُرْآنَ مَا ائْتَلَفَتْ قُلُوبُكُمْ، فَإِذَا اخْتَلَفْتُمْ فَقُومُوا عَنْهُ
ജുൻദുബ്നു അബ്ദില്ലയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങള്‍ക്കു ഖുര്‍ആനുമായി ഇണക്കമുള്ളപ്പോള്‍ നിങ്ങളത് ഓതിക്കൊള്ളുവിന്‍. നിങ്ങള്‍ക്കു ഇണക്കക്കേടുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിയാക്കി എഴുന്നേറ്റുപോയിക്കൊള്ളുവിന്‍. (ബുഖാരി:5060)
നമസ്കാരത്തില്‍ ഖു൪ആന്‍ പാരായണം ചെയ്യുന്നതും ഏറെ ശ്രേഷ്ടകരമാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَيُحِبُّ أَحَدُكُمْ إِذَا رَجَعَ إِلَى أَهْلِهِ أَنْ يَجِدَ فِيهِ ثَلاَثَ خَلِفَاتٍ عِظَامٍ سِمَانٍ ” . قُلْنَا نَعَمْ . قَالَ ” فَثَلاَثُ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي صَلاَتِهِ خَيْرٌ لَهُ مِنْ ثَلاَثِ خَلِفَاتٍ عِظَامٍ سِمَانٍ ” .
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം :നബി ﷺ ചോദിച്ചു: ‘നിങ്ങളില്‍ ഒരുവന്‍ തന്റെ വീട്ടുകാരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍, തടിച്ചു കൊഴുത്ത ഗര്‍ഭിണികളായ മൂന്ന് ഒട്ടകങ്ങളെ അവിടെ കണ്ടുകിട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരിക്കുമോ?’. ഞങ്ങള്‍ ഉത്തരം പറഞ്ഞു: ‘അതെ’. അപ്പോള്‍ നബി ﷺ പറഞ്ഞു:എന്നാല്‍, നിങ്ങളൊരാള്‍ നമസ്‌കാരത്തില്‍ ഓതുന്ന മൂന്ന് ആയത്തുകള്‍, മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന്നു ഗുണമേറിയതാണ്. (മുസ്ലിം:802)
ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺪُﻟُﻮﻙِ ٱﻟﺸَّﻤْﺲِ ﺇِﻟَﻰٰ ﻏَﺴَﻖِ ٱﻟَّﻴْﻞِ ﻭَﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ۖ ﺇِﻥَّ ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ﻛَﺎﻥَ ﻣَﺸْﻬُﻮﺩً
സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.(ഖു൪ആന്‍:17/78)
ഖു൪ആന്‍ അ൪ത്ഥവും ആശയവും അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുമെന്നാണ് അഹ്ലുസ്സുന്നത്തിന്റെ നിലപാട്. എങ്കിലും സാമാന്യമായെങ്കിലും ഖുര്‍ആനിന്റെ അര്‍ത്ഥം ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അ൪ത്ഥവും ആശയവും അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുമെങ്കിലും അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നലം ഖുര്‍ആന്റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല.
ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:39/29)
ഖു൪ആനിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചു നോക്കണമെങ്കില്‍ അ൪ത്ഥവും ആശയവും ചിന്തിച്ചു് പാരായണം ചെയ്യുകതന്നെ വേണം.
വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ചുള്ള പാരായണമായിരുന്നു സ്വലഫുകളുടേത്. ഈമാന്‍ വര്‍ദ്ധിക്കുന്നതിലും ഹൃദയത്തെ സജ്ജീവമാക്കുന്നതിനും സഹായകമായതായിരുന്നു അവരുടെ പാരായണം.
ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)
സ്വലഫുകളുടെ ഖു൪ആന്‍ പാരായണത്തില്‍ ശരീരവും അവയവങ്ങളും മനസ്സും ഹൃദയവും കണ്ണും കാതും പങ്കാളികളാകുമായിരുന്നു. കാരണം ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ഉള്‍ക്കൊണ്ടുള്ളതായിരുന്നു അവരുടെ പാരായണം. അതേപോലെ അല്ലാഹുവിന്റെ രക്ഷാ ശിക്ഷകളെപ്പറ്റി വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഓത്ത് നിറുത്തി കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുകയും, ശിക്ഷയില്‍ നിന്ന് രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവ൪ ചെയ്യുമായിരുന്നു.
ഖൂര്‍ആനിലെ സ്വര്‍ഗ്ഗീയ സുവിശേഷങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ കൊതിയോടെ അല്ലാഹുവിനോട് അവയെ തേടിയും ഭീതി ജനിപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടവുമ്പോള്‍ ഭയത്തോടെ അതില്‍ നിന്ന് അല്ലാഹുവിനോട് അഭയമിരന്നും മാത്രമായിരുന്നു നബിയുടെ(സ്വ) ഖുര്‍ആന്‍ പാരായണം. കരച്ചിലടക്കാന്‍ കഴിയാത്തതിനാല്‍ പാരായണം തുടരാന്‍ പ്രയാസപ്പെടുന്ന അബുബക്കറിനെയും(റ) അന്ത്യനാളിന്റെ ഭികരാവസ്ഥ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ തളര്‍ന്നിരുന്നുപോയ ഉമറിനെയും(റ) പ്രവാചകാനുചരന്മാരില്‍ നമുക്ക് കാണാം
ٱﻟَّﺬِﻳﻦَ ءَاﺗَﻴْﻨَٰﻬُﻢُ ٱﻟْﻜِﺘَٰﺐَ ﻳَﺘْﻠُﻮﻧَﻪُۥ ﺣَﻖَّ ﺗِﻼَﻭَﺗِﻪِۦٓ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ۗ ﻭَﻣَﻦ ﻳَﻜْﻔُﺮْ ﺑِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﺨَٰﺴِﺮُﻭﻥَ
നാം ഈ വേദഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.(ഖു൪ആന്‍:2/121)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:വേദഗ്രന്ഥത്തിന്റെ പാരായണം മുറപ്രകാരമായിരിക്കുക എന്ന്പറഞ്ഞത് വളരെ ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആനെ വേദഗ്രന്ഥമായി അംഗീകരിച്ച മുസ്‌ലിംകള്‍ വിശേഷിച്ചും ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയാണിത്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതും, കാലംചെല്ലുംതോറും അവരില്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതുമായ എല്ലാ അധഃപതനങ്ങള്‍ക്കും കാരണം, മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാത്തതല്ല, അത് അതിന്റെ മുറപ്രകാരമല്ലാത്തത് മാത്രമാണ്. ഒന്നാമതായി അര്‍ത്ഥവും ആശയവും മനസ്സിലാക്കണം. അതുകൊണ്ടായില്ല. ചിന്തിച്ചും മനസ്സിരുത്തിയുംകൊണ്ടും, അല്ലാഹുവിന്റെ വചനമാണതെന്നും, മനുഷ്യന്റെ സകല നന്‍മക്കുമുള്ള ഏക നിദാനവുമാണെതെന്നുമുള്ള ബോധത്തോടുകൂടിയും ആയിരിക്കണം. അതിന്റെ വിധി വിലക്കുകളും ഉപദേശനിര്‍ദ്ദേശങ്ങളും അപ്പടി സ്വീകരിക്കുവാനുള്ള പൂര്‍ണസന്നദ്ധതയും മനസ്സുറപ്പും ഉണ്ടായിരിക്കണം. അതിന്റെ നേര്‍ക്കുനേരെയുള്ള ആശയങ്ങള്‍ക്കുമുമ്പില്‍ സ്വന്തം താല്‍പര്യങ്ങളും അഭിപ്രായ ങ്ങളുമെല്ലാം ബലികഴിക്കുവാനുള്ള കരളുറപ്പും വേണം. അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും ആവേശം വെച്ചുകൊണ്ടും, അവന്റെ താക്കീതുകളെ സൂക്ഷിച്ചും ഭയന്നുംകൊണ്ടുമായിരിക്കണം. ഉററാലോചനയോടും ഭയഭക്തിയോടും കൂടിയുമായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. (അമാനി തഫ്സീ൪ : ഖു൪ആന്‍ :2/21 ന്റെ വിശദീകരണത്തില്‍ നിന്ന്)
6.വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുക
വിശുദ്ധ ഖു൪ആന്‍ മനപാഠമാക്കുക എന്നുള്ളത് ഏറെ ശ്രേഷ്ടകരമായ ഒരു പുണ്യക൪മ്മമാണ്. അത് ഖു൪ആനിനോടുള്ള ബാധ്യതകളില്‍ പെട്ടതും ഇബാദത്തുകളില്‍ പെട്ട ഒരു പ്രതിഫലാ൪ഹമായ ഒരു കാര്യമാണ്. ലോകത്ത് ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥവും ചുരുങ്ങിയ കാലയളവില്‍ അതീവ താല്‍പര്യത്തോടെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്നില്ല.ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു ശ്രേഷ്ടതകള്‍ നല്‍കിയിട്ടുണ്ട്.
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ ആദരണീയരും ഉത്തമരുമായ മലക്കുകളുടെ കൂടെയുള്ളത് പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനോട് ശക്തമായ ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്.(ബുഖാരി:65/4937)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَجِيءُ الْقُرْآنُ يَوْمَ الْقِيَامَةِ فَيَقُولُ يَا رَبِّ حَلِّهِ فَيُلْبَسُ تَاجَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ زِدْهُ فَيُلْبَسُ حُلَّةَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ ارْضَ عَنْهُ فَيَرْضَى عَنْهُ فَيُقَالُ لَهُ اقْرَأْ وَارْقَ وَتُزَادُ بِكُلِّ آيَةٍ حَسَنَةً
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ ഖിയാമത്ത് നാളില്‍ സന്നിഹിതനാവും. ശേഷം പറയും: അല്ലാഹുവേ അവനെ നീ ആഭരണങള്‍ ധരിപ്പിക്കണേ. അപ്പോള്‍ അവനെ ആഭരണങ്ങള്‍ അണിയിക്കും. ശേഷം അതില്‍ നിന്നും വര്‍ധിപ്പിക്കാന്‍ ആവശ്യപെടും. അപ്പോള്‍ അവനെ പ്രത്യേക വസ്ത്രങ്ങള്‍ അണിയിക്കും. ശേഷം അവനെ തൃപ്തിപെടാന്‍ പറയും. അപ്പോള്‍ അല്ലാഹു അവനെ തൊട്ട് തൃപ്തിപെടും. ശേഷം അവനോട് വായിക്കാനും, സ്വര്‍ഗത്തിലേക്ക് കയറി പോകാനും ആവശ്യപ്പെടും. ഓരോ ആയത്തിനും നന്മ വര്‍ധിപ്പിക്കുകയും ചെയ്യും.(തി൪മിദി :2915 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഓരോരുത്തരും തങ്ങളുടെ കഴിവനുസരിച്ച് ഖു൪ആന്‍ മനപാഠമാക്കാന്‍ ശ്രമിക്കേണ്ടതാണ്.നമസ്കാരത്തില്‍ ഖു൪ആന്‍ പാരായണം ചെയ്യണമെങ്കില്‍ കുറച്ചെങ്കിലും നാം ഖു൪ആന്‍ മനപാഠമാക്കിയിരിക്കേണ്ടതാണ്. ഖു൪ആന്‍ തീരെ മനപാഠമാക്കാത്തവ൪ സത്യവിശ്വാസികളില്‍ ഉണ്ടാകാന്‍ പാടില്ല.
അതേപൊലെ ഖുർആൻ മനപാഠമാക്കിയിട്ടുള്ളവ൪ അത് മറന്ന് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ: تَعَاهَدُوا الْقُرْآنَ فَوَالَّذِي نَفْسِي بِيَدِهِ لَهُوَ أَشَدُّ تَفَصِّيًا مِنَ الإِبِلِ فِي عُقُلِهَا
അബൂമൂസ(റ)ൽ നിന്ന്: നബി ﷺ പറഞ്ഞു: ഈ ഖുർആനുമായി നിങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുവീൻ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനാണ സത്യം. കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകം കുതറിപ്പോകുന്നതിനേക്കാൾ ഉപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്. (ബുഖാരി: 5033 – മുസ്ലിം: 791)
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ : وَإِذَا قَامَ صَاحِبُ الْقُرْآنِ فَقَرَأَهُ بِاللَّيْلِ وَالنَّهَارِ ذَكَرَهُ وَإِذَا لَمْ يَقُمْ بِهِ نَسِيَهُ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഖു൪ആനിന്റെ ആള്‍ നമസ്കരിക്കുകയും അങ്ങനെ രാത്രിയിലും പകലിലുമായി ഖു൪ആന്‍ ഓതുകയും ചെയ്താല്‍ അയാള്‍ ഖു൪ആന്‍ (മറക്കാതെ) ഓ൪മ്മയാക്കും. ഖു൪ആന്‍ ഓതികൊണ്ട് നമസ്കരിച്ചിട്ടില്ലായെങ്കില്‍ അയാള്‍ അത് മറക്കും.(മുസ്ലിം:789)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّمَا مَثَلُ صَاحِبِ الْقُرْآنِ كَمَثَلِ الإِبِلِ الْمُعَقَّلَةِ إِنْ عَاهَدَ عَلَيْهَا أَمْسَكَهَا وَإِنْ أَطْلَقَهَا ذَهَبَتْ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ മനപാഠമാക്കിയവന്റെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. അതിനെ നല്ലപോലെ പരിശോധിക്കുന്നു വെങ്കിൽ പിടിച്ചു നിർത്താൻ കഴിയും. അല്ലാതെ അതിനെ പാട്ടിനുവിട്ടാൽ അത് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (മുസ്ലിം:789)
ഇബ്‌നു ഹജര്‍ (റ) ള്വഹാകില്‍ (റ) നിന്ന് ഉദ്ദരിക്കുന്നു: ഒരു തെറ്റ് ചെയ്തിട്ടല്ലാതെ ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതിനെ മറക്കുന്നില്ല. എന്തെന്നാല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു: നിങ്ങള്‍ക്ക് വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. ഖുര്‍ആന്‍ മറക്കുക എന്നത് വലിയ വിപത്തില്‍പെട്ടതാണ്. (ഫത്ഹുല്‍ ബാരി :86/9)
നബിയുടെ(സ്വ) സ്വഹാബികളില്‍ അധികപേരും ഖു൪ആന്‍ മനപാഠമാക്കിയവ൪ ആയിരുന്നു. അല്ലാഹു ഖു൪ആന്‍ സംരക്ഷിക്കുന്നതിന്റെ ഒരുരീതി അത് മനപാഠമാക്കുന്നവരിലൂടെയാണെന്ന് സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതാണ്. ലോകത്ത് നിലവിലുള്ള മുസ്ഹഫിന്റെ പ്രതികളെല്ലാം നഷ്ടപ്പെട്ടാലും ഖുര്‍ആന്‍ അതിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റം കൂടാതെ യഥാ൪ത്ഥ രൂപത്തില്‍തന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സുരക്ഷിതമായി അവശേഷിക്കുന്നതാണ്.
ﺑَﻞْ ﻫُﻮَ ءَاﻳَٰﺖٌۢ ﺑَﻴِّﻨَٰﺖٌ ﻓِﻰ ﺻُﺪُﻭﺭِ ٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻌِﻠْﻢَ ۚ ﻭَﻣَﺎ ﻳَﺠْﺤَﺪُ ﺑِـَٔﺎﻳَٰﺘِﻨَﺎٓ ﺇِﻻَّ ٱﻟﻈَّٰﻠِﻤُﻮﻥَ
എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.(ഖു൪ആന്‍ :2949)
عَنْ أَنَسٍ ـ رضى الله عنه ـ قَالَ جَمَعَ الْقُرْآنَ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم أَرْبَعَةٌ، كُلُّهُمْ مِنَ الأَنْصَارِ أُبَىٌّ، وَمُعَاذُ بْنُ جَبَلٍ، وَأَبُو زَيْدٍ، وَزَيْدُ بْنُ ثَابِتٍ
അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഖുർആൻ പൂർണ്ണമായും മന:പാടമാക്കിയവർ നാല് പേരായിരുന്നു. അവർ നാലുപേരും അൻസാരികളായിരുന്നു.’ ഉബയ്യ് ,മുആദ്ബിൻ ജബൽ, അബൂ സൈദ്, സൈദ്‌ബ്നു സാബിത് എന്നിവരായിരുന്നു അവർ.(ബുഖാരി: 3810)
7.വിശുദ്ധ ഖുര്‍ആന്‍ ശ്രവിക്കല്‍
ഖുര്‍ആന്‍ പഠിക്കുക, പഠിപ്പിക്കുക, ഗ്രഹിക്കുക, മനപാഠമാക്കുക, പാരായണം ചെയ്യുക എന്നിവയെല്ലാം വലിയ പുണ്യകര്‍മങ്ങളാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കാ൪ക്കും അഭിപ്രായ വ്യത്യാസമില്ല. അതേപോലെഏറെ പ്രതിഫലാ൪ഹമായ ഒരു കാര്യമാണ് വിശുദ്ധ ഖു൪ആന്‍ കേള്‍ക്കുക എന്നുള്ളതും.
ഇന്ന് ധാരാളം ആളുകള്‍ ഖു൪ആന്‍ കേള്‍ക്കുന്നവരാണെങ്കിലും പലരും ഇത് പ്രതിഫലാ൪ഹമായ ഒരു കാര്യമാണെന്നോ നബിയുടെ(സ്വ) സുന്നത്തില്‍പെട്ട ഒരു കാര്യമാണെന്നോ ചിന്തിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ لِي النَّبِيُّ صلى الله عليه وسلم ” اقْرَأْ عَلَىَّ ”. قُلْتُ يَا رَسُولَ اللَّهِ آقْرَأُ عَلَيْكَ وَعَلَيْكَ أُنْزِلَ قَالَ ” نَعَمْ ”. فَقَرَأْتُ سُورَةَ النِّسَاءِ حَتَّى أَتَيْتُ إِلَى هَذِهِ الآيَةِ {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} قَالَ ” حَسْبُكَ الآنَ ”. فَالْتَفَتُّ إِلَيْهِ فَإِذَا عَيْنَاهُ تَذْرِفَانِ.
ഇബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ‘എനിക്ക് താങ്കള്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണ’മെന്ന് നബി ﷺ എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ? നബി ﷺ പറഞ്ഞു: ‘അതെ, അങ്ങനെ, ഞാന്‍ സൂറത്തുന്നിസാഅ് ഓതി. فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدً (എല്ലാ സമുദായത്തില്‍ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ കൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും) എന്ന ആയത്ത് (4/41) എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: حسبك الان (ഇപ്പോള്‍ മതി). നബി ﷺ യുടെ രണ്ടു കണ്ണുകളും കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.’ (ബുഖാരി:5050)
عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي مُوسَى : لَوْ رَأَيْتَنِي وَأَنَا أَسْتَمِعُ لِقِرَاءَتِكَ الْبَارِحَةَ لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ
അബൂമൂസയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:ഇന്നലെ രാത്രി ഞാന്‍ തന്റെ ഓത്ത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നത് താന്‍ കണ്ടിരുന്നുവെങ്കില്‍,തീർച്ചയായും ദാവൂദ് നബിയുടെ ശബ്ദ മാധുര്യം താങ്കൾക്ക് നൽകപ്പെട്ടിരിക്കുന്നു. (മുസ്‌ലിം:793)
സുബ്ഹി, മഗ്’രിബ്, ഇഷാ, ജുമുഅ നമസ്‌കാരങ്ങളില്‍ ഇമാം ഉറക്കെ ഖുര്‍ആന്‍ ഓതണമെന്നും, പിന്നിലുള്ളവര്‍ (മഅ്മൂമുകള്‍) അത് സശ്രദ്ധം കേള്‍ക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.
അതുകൊണ്ട് എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും ഖു൪ആന്‍ പാരായണം കേള്‍ക്കുന്നത് സത്യവിശ്വാസികള്‍ ഒരു ദിനചര്യാക്കണം. ഇന്ന് ഖു൪ആന്‍ കേള്‍ക്കുന്നതിനുള്ള ധാരാളം സാഹചര്യങ്ങളുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. മനോഹരമായ രീതിയില്‍ ഖു൪ആന്‍ പാരായണം ചെയ്യുന്ന ഖാരിഉകളുടെ ആഡിയോകള്‍ നമ്മുടെ ഫോണിലൂടെയും മറ്റ് മീഡിയകളിലൂടെയും ശ്രവിക്കാന്‍ കഴിയും. ഇങ്ങനെ ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണെന്ന കാര്യം എല്ലായ്പ്പോഴും ഓ൪ക്കേണ്ടതാണ്.
ﻭَﺇِﺫَا ﻗُﺮِﺉَ ٱﻟْﻘُﺮْءَاﻥُ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥ ﻭَﺃَﻧﺼِﺘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:7/204)
ഖു൪ആന്‍ പാരായണം ചെയ്യപ്പെടുമ്പാള്‍ (അത് നേരിട്ടായാലും ഏതെങ്കിലും മീഡിയകളിലൂടെയാണെങ്കിലും) ശ്രദ്ധിച്ച് കേള്‍ക്കണമെന്നും മൌനം അവലംബിക്കണമെന്നും ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം.അതേപോലെ സത്യവിശ്വാസികള്‍ക്ക് ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ദ്ധിക്കുന്നതാണ്.
ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ
അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)
ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ദ്ധിക്കണമെങ്കില്‍ അതിന്റെ അ൪ത്ഥവും ആശയവും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നാം അ൪ത്ഥവും ആശയവും പഠിച്ചിട്ടുള്ള സൂറത്തുകള്‍ ശ്രവിക്കുന്നതിന് മുന്‍ഗണന കൊടുക്കുന്നത് നല്ലതാണ്.
ﻭَﺇِﺫَا ﺳَﻤِﻌُﻮا۟ ﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻰ ٱﻟﺮَّﺳُﻮﻝِ ﺗَﺮَﻯٰٓ ﺃَﻋْﻴُﻨَﻬُﻢْ ﺗَﻔِﻴﺾُ ﻣِﻦَ ٱﻟﺪَّﻣْﻊِ ﻣِﻤَّﺎ ﻋَﺮَﻓُﻮا۟ ﻣِﻦَ ٱﻟْﺤَﻖِّ ۖ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎٓ ءَاﻣَﻨَّﺎ ﻓَﭑﻛْﺘُﺒْﻨَﺎ ﻣَﻊَ ٱﻟﺸَّٰﻬِﺪِﻳﻦَ
റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.(ഖു൪ആന്‍: 5/83)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَمْ يَأْذَنِ اللَّهُ لِشَىْءٍ مَا أَذِنَ لِلنَّبِيِّ صلى الله عليه وسلم يَتَغَنَّى بِالْقُرْآنِ ”. وَقَالَ صَاحِبٌ لَهُ يُرِيدُ يَجْهَرُ بِهِ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശബ്ദസൗന്ദര്യമുള്ള പ്രവാചകൻ ശ്രുതിമധുരമായി ഖുർആൻ പാരായണം ചെയ്യുന്നത് സശ്രദ്ധം ശ്രവിക്കുന്നപോലെ അല്ലാഹു മറ്റൊന്നും ശ്രവിക്കുന്നില്ല. (ബുഖാരി: 5023 – മുസ്‌ലിം: 792)
സത്യവിശ്വാസികളുടെ ഖു൪ആന്‍ പാരായണം മലക്കുകള്‍ ശ്രദ്ധിച്ചു് കേള്‍ക്കുന്നതാണ്.
عَنْ أُسَيْدِ بْنِ حُضَيْرٍ، قَالَ بَيْنَمَا هُوَ يَقْرَأُ مِنَ اللَّيْلِ سُورَةَ الْبَقَرَةِ وَفَرَسُهُ مَرْبُوطٌ عِنْدَهُ إِذْ جَالَتِ الْفَرَسُ فَسَكَتَ فَسَكَتَتْ فَقَرَأَ فَجَالَتِ الْفَرَسُ، فَسَكَتَ وَسَكَتَتِ الْفَرَسُ ثُمَّ قَرَأَ فَجَالَتِ الْفَرَسُ، فَانْصَرَفَ وَكَانَ ابْنُهُ يَحْيَى قَرِيبًا مِنْهَا فَأَشْفَقَ أَنْ تُصِيبَهُ فَلَمَّا اجْتَرَّهُ رَفَعَ رَأْسَهُ إِلَى السَّمَاءِ حَتَّى مَا يَرَاهَا فَلَمَّا أَصْبَحَ حَدَّثَ النَّبِيَّ صلى الله عليه وسلم فَقَالَ ” اقْرَأْ يَا ابْنَ حُضَيْرٍ اقْرَأْ يَا ابْنَ حُضَيْرٍ ”. قَالَ فَأَشْفَقْتُ يَا رَسُولَ اللَّهِ أَنْ تَطَأَ يَحْيَى وَكَانَ مِنْهَا قَرِيبًا فَرَفَعْتُ رَأْسِي فَانْصَرَفْتُ إِلَيْهِ فَرَفَعْتُ رَأْسِي إِلَى السَّمَاءِ فَإِذَا مِثْلُ الظُّلَّةِ فِيهَا أَمْثَالُ الْمَصَابِيحِ فَخَرَجَتْ حَتَّى لاَ أَرَاهَا. قَالَ ” وَتَدْرِي مَا ذَاكَ ”. قَالَ لاَ. قَالَ ” تِلْكَ الْمَلاَئِكَةُ دَنَتْ لِصَوْتِكَ وَلَوْ قَرَأْتَ لأَصْبَحَتْ يَنْظُرُ النَّاسُ إِلَيْهَا لاَ تَتَوَارَى مِنْهُمْ ”.
ഉസൈദ് ബ്നുഹുളൈര്‍ (റ) നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അല്‍ബഖറ സൂറത്ത് ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്ത് നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്ത് തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്‌യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത് മാറ്റി. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന് ഈ വര്‍ത്തമാനം പറഞ്ഞു. നബി ﷺ കല്‍പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്‌യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാന്‍ എന്റ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്‍മാനുണ്ട്. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി ﷺ പറഞ്ഞു: ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. നബി ﷺ പറഞ്ഞു: അതു മലക്കുകളാണ്. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍ . നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി:5018)
നബി(സ്വ) ഖു൪ആന്‍ പാരായണം നടത്തിയപ്പോള്‍ ജിന്നുകള്‍ അതുകേട്ടതും അതില്‍ വിശ്വസിച്ചതും പ്രസിദ്ധമായ സംഭവങ്ങളാണ്.
8.വിശുദ്ധ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യണം
വിശുദ്ധ ഖു൪ആന്‍ അല്ലാഹു അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് അവന്റെ അടിമകള്‍ അതിനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യണം എന്നുള്ളത്.
ۗ ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ….
……നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.(ഖു൪ആന്‍:16/44)
ﻭَﻟَﻘَﺪْ ﺿَﺮَﺑْﻨَﺎ ﻟِﻠﻨَّﺎﺱِ ﻓِﻰ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥِ ﻣِﻦ ﻛُﻞِّ ﻣَﺜَﻞٍ ﻟَّﻌَﻠَّﻬُﻢْ ﻳَﺘَﺬَﻛَّﺮُﻭﻥ
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി……(ഖുർആൻ:39/27-28)
ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)
ﻭَﻟَﻘَﺪْ ﺻَﺮَّﻓْﻨَﺎ ﻓِﻰ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥِ ﻟِﻴَﺬَّﻛَّﺮُﻭا۟ ﻭَﻣَﺎ ﻳَﺰِﻳﺪُﻫُﻢْ ﺇِﻻَّ ﻧُﻔُﻮﺭًا
അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. (ഖു൪ആന്‍:17/41)
ﻭَﻟَﻘَﺪْ ﻳَﺴَّﺮْﻧَﺎ ٱﻟْﻘُﺮْءَاﻥَ ﻟِﻠﺬِّﻛْﺮِ ﻓَﻬَﻞْ ﻣِﻦ ﻣُّﺪَّﻛِﺮٍ
തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?(ഖു൪ആന്‍ :54/17,22, 32, 40)
ഖു൪ആനിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കുകയും അവയെപറ്റി ചിന്തിക്കുകയും ചെയ്യാത്തവരെ അല്ലാഹു ആക്ഷേപിക്കുന്നതായും കാണാം.
ﻟَﻘَﺪْ ﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻜُﻢْ ﻛِﺘَٰﺒًﺎ ﻓِﻴﻪِ ﺫِﻛْﺮُﻛُﻢْ ۖ ﺃَﻓَﻼَ ﺗَﻌْﻘِﻠُﻮﻥَ
തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?(ഖു൪ആന്‍:21/10)
ﺇِﻥَّ ﺷَﺮَّ ٱﻟﺪَّﻭَآﺏِّ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﻟﺼُّﻢُّ ٱﻟْﺒُﻜْﻢُ ٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻘِﻠُﻮﻥَ
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.(ഖുർആൻ:8/22)
ﺃَﻓَﻼَ ﻳَﺘَﺪَﺑَّﺮُﻭﻥَ ٱﻟْﻘُﺮْءَاﻥَ ﺃَﻡْ ﻋَﻠَﻰٰ ﻗُﻠُﻮﺏٍ ﺃَﻗْﻔَﺎﻟُﻬَﺎٓ
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?(ഖുർആൻ:47/24)
ഖു൪ആനിന്റെ സന്ദേശങ്ങളെയും അതിലെ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും അവനില്‍ വിശ്വാസം വ൪ദ്ധിക്കുകയും ചെയ്യും. കാരണം അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ പ്രകൃത്യാതന്നെ അല്ലാഹു നിക്ഷേപിച്ച് വെച്ചിട്ടുണ്ട്. ആ ശുദ്ധ പ്രകൃതിയോടു കൂടിയാണ് ഒരോരുത്തരും ജനിച്ചു പുറത്ത് വരുന്നതും. ഖു൪ആനിന്റെ സന്ദേശങ്ങളെയും അതിലെ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് നൈസര്‍ഗികമായ ഈ ബോധം നിമിത്തം തൗഹീദിന് വിരുദ്ധമായ നിലപാടുകളൊന്നും സ്വീകരിക്കാതിരിക്കുവാന്‍ സാധിക്കില്ല.
إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَـَٔايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ ﴿١٩٠﴾ ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ﴿١٩١﴾
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അപ്രകാരം ചിന്തിച്ച് കൊണ്ടിരിക്കുന്നവ൪ പറഞ്ഞുപോകും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇതൊന്നും. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.(ഖു൪ആന്‍ :3/190-191)
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾ وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾ وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾
ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്.പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെയാണ് നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നതെന്ന് (തീ൪ച്ചയായും നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഇതിന്റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്ന്). (ഖു൪ആന്‍ : 88/17-20)
നാം വസിക്കുന്ന ഭൂമി, നമുക്ക് മേലെയുള്ള ആകാശം, അതേപോലെ പ്രപഞ്ചം, സമുദ്രം, സൂര്യന്‍, ചന്ദ്രന്‍, മഴ, കാറ്റ്, രാത്രി, പകല്‍ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കുന്ന ഒരാളിന് അതിന്റെ പിന്നിലുള്ള സൃഷ്ടാവിനെ കണ്ടെത്താന്‍ കഴിയും. തികച്ചും വ്യവസ്ഥാപിതമായ രീതിയില്‍, സൃഷ്ടിച്ച് നിയന്ത്രിച്ചു നടത്തിപ്പോരുന്നവനാരോ അവന്‍ മാത്രമേ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളൂവെന്നും, മററുളള ആരാധ്യവസ്തുക്കളൊന്നും ആരാധനക്കര്‍ഹതയില്ലാത്ത മിഥ്യകളാണെന്നും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഏവര്‍ക്കും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. പക്ഷേ, യഥാര്‍ത്ഥ സ്രഷ്ടാവിനെ നേരത്തെത്തന്നെ ചിന്താമണ്ഡലത്തില്‍ നിന്ന് ഒഴിച്ചുനിറുത്തി പകരം അതിന് പ്രകൃതിയെന്നോ, ഊര്‍ജ്ജമെന്നോ, പരിണാമമെന്നോ, വിസ്‌ഫോടനമെന്നോ മറ്റോ പറഞ്ഞ് സമാധാനിക്കുന്നവര്‍ക്ക് അവയിലൂടെ യഥാര്‍ത്ഥ സ്രഷ്ടാവിനെയും അവന്റെ മാഹാത്മ്യങ്ങളെയും കണ്ടെത്തുവാന്‍ കഴിഞ്ഞെന്ന് വരുകയില്ല. അല്ലാഹു അവന്റെ വേദഗ്രന്ഥത്തിലൂടെ അവന്റെ അടിമകളോട് അവരുടെ ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാനും ഉറ്റാലോചിക്കാനും പറഞ്ഞിട്ടുള്ളത് ഈ സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ്.
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻣَﺪَّ ٱﻷَْﺭْﺽَ ﻭَﺟَﻌَﻞَ ﻓِﻴﻬَﺎ ﺭَﻭَٰﺳِﻰَ ﻭَﺃَﻧْﻬَٰﺮًا ۖ ﻭَﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ﺟَﻌَﻞَ ﻓِﻴﻬَﺎ ﺯَﻭْﺟَﻴْﻦِ ٱﺛْﻨَﻴْﻦِ ۖ ﻳُﻐْﺸِﻰ ٱﻟَّﻴْﻞَ ٱﻟﻨَّﻬَﺎﺭَ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍ : 13/3)
ﻭَﻓِﻰ ٱﻷَْﺭْﺽِ ﻗِﻄَﻊٌ ﻣُّﺘَﺠَٰﻮِﺭَٰﺕٌ ﻭَﺟَﻨَّٰﺖٌ ﻣِّﻦْ ﺃَﻋْﻨَٰﺐٍ ﻭَﺯَﺭْﻉٌ ﻭَﻧَﺨِﻴﻞٌ ﺻِﻨْﻮَاﻥٌ ﻭَﻏَﻴْﺮُ ﺻِﻨْﻮَاﻥٍ ﻳُﺴْﻘَﻰٰ ﺑِﻤَﺎٓءٍ ﻭَٰﺣِﺪٍ ﻭَﻧُﻔَﻀِّﻞُ ﺑَﻌْﻀَﻬَﺎ ﻋَﻠَﻰٰ ﺑَﻌْﺾٍ ﻓِﻰ ٱﻷُْﻛُﻞِ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ
ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍ :13/4)
ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﺤْﻰِۦ ﻭَﻳُﻤِﻴﺖُ ﻭَﻟَﻪُ ٱﺧْﺘِﻠَٰﻒُ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ۚ ﺃَﻓَﻼَ ﺗَﻌْﻘِﻠُﻮﻥَ
അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?(ഖു൪ആന്‍ : 23/80)
ٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ ٱﻟﻠَّﻪَ ﻳُﺤْﻰِ ٱﻷَْﺭْﺽَ ﺑَﻌْﺪَ ﻣَﻮْﺗِﻬَﺎ ۚ ﻗَﺪْ ﺑَﻴَّﻨَّﺎ ﻟَﻜُﻢُ ٱﻻْءَﻳَٰﺖِ ﻟَﻌَﻠَّﻜُﻢْ ﺗَﻌْﻘِﻠُﻮﻥَ
നിങ്ങള്‍ അറിഞ്ഞു കൊള്ളുക: തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായതിനു ശേഷം സജീവമാക്കുന്നു. തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി.(ഖു൪ആന്‍ : 57/17)
ﺃَﻓَﻤَﻦ ﻳَﺨْﻠُﻖُ ﻛَﻤَﻦ ﻻَّ ﻳَﺨْﻠُﻖُ ۗ ﺃَﻓَﻼَ ﺗَﺬَﻛَّﺮُﻭﻥَ
അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?(ഖു൪ആന്‍ : 16/17)
ﻭَﺳَﺨَّﺮَ ﻟَﻜُﻢُ ٱﻟَّﻴْﻞَ ﻭَٱﻟﻨَّﻬَﺎﺭَ ﻭَٱﻟﺸَّﻤْﺲَ ﻭَٱﻟْﻘَﻤَﺮَ ۖ ﻭَٱﻟﻨُّﺠُﻮﻡُ ﻣُﺴَﺨَّﺮَٰﺕٌۢ ﺑِﺄَﻣْﺮِﻩِۦٓ ۗ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﻌْﻘِﻠُﻮﻥَ
രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍ : 16/12)
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒരു ദൃഷ്ടാന്തമാണ് വിശുദ്ധ ഖു൪ആന്‍. അല്ലാഹുവിനെ നമുക്ക് ബോധ്യപ്പെടുത്തിതരുന്ന അധ്യാപനങ്ങളായിട്ടുള്ള പ്രകൃതി പ്രതിഭാസങ്ങളെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും അവനില്‍ വിശ്വാസം വ൪ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാതെ അത് തള്ളിക്കളയുന്നവന്‍ ഏറ്റവും വലിയ അക്രമിയാണ്.
ﻭَﻣَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ٱﻓْﺘَﺮَﻯٰ ﻋَﻠَﻰ ٱﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِـَٔﺎﻳَٰﺘِﻪِۦٓ ۗ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟﻈَّٰﻠِﻤُﻮﻥَ
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? തീര്‍ച്ചയായും അക്രമികള്‍ വിജയം വരിക്കുകയില്ല. (ഖു൪ആന്‍:6/21)
قال ابن تيمية رحمه الله: فإن الإنسان إذا قرأ القرآن وتدبره كان ذلك من أقوى الأسباب المانعة له من المعاصي أو بعضها
ഇബ്നു തൈമിയ്യ(رحمه الله) പറഞ്ഞു: തീർച്ചയായും മനുഷ്യൻ ഖുർആൻ ഉറ്റാലോചിച്ചുകൊണ്ട് പാരായണം ചെയ്യുകയാണെങ്കിൽ, പാപങ്ങളിൽ നിന്ന് അവനെ തടയുന്നതിന് അത് ശക്തമായ കാരണമായി തീരുന്നതായിരിക്കും. مجموع الفتاوى [١٢٣/٢٠]
9.വിശുദ്ധ ഖുര്‍ആനിനെ പരിപൂ൪ണ്ണമായി പിന്‍പറ്റുക
വിശുദ്ധ ഖു൪ആനിനോടുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാധ്യതയാണ് അത് പഠിച്ച് പരിപൂ൪ണ്ണമായി ജീവിതത്തില്‍ പിന്‍പറ്റുക എന്നുള്ളത്. സാംസ്കാരിക രംഗത്ത് വട്ടപൂജ്യത്തിലായിരുന്ന ഒരു ജനതയെ വെറും 23 വ൪ഷം കൊണ്ട് മാനവികതയുടെ പരമശീ൪ഷത്തിലെത്തിക്കുവാന്‍ വിശുദ്ധ ഖു൪ആന് സാധിച്ചത് ആ ജനത വിശുദ്ധ ഖു൪ആന്‍ പിന്‍പറ്റി ജീവിച്ചതു കൊണ്ടാണ്. നബിയുടെ(സ്വ) സ്വഹാബികളുടെ, ഖു൪ആന്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് ﻭَﺇِﻥ ﻛَﺎﻧُﻮا۟ ﻣِﻦ ﻗَﺒْﻞُ ﻟَﻔِﻰ ﺿَﻠَٰﻞٍ ﻣُّﺒِﻴﻦٍ (തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു) എന്നാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞത്. എന്നാല്‍ അവ൪ ഖു൪ആനിന്റെ മാ൪ഗദ൪ശനം പിന്‍പറ്റി ജീവിച്ചപ്പോള്‍ അവരെ കുറിച്ച് അല്ലാഹു ﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ (അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു) എന്ന് പറയുകയുണ്ടായി.
നബിയുടെ(സ്വ) ജീവിതം ഖു൪ആന്‍ സമ്പൂ൪ണ്ണമായി പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നു. നബിയുടെ(സ്വ) സ്വഭാവത്തെപ്പറ്റി അന്വേഷിച്ച ഒരാളോട് ആയിശാ(റ) പറഞ്ഞത് ഇപ്രകാരമായിരുന്നു: كان خلقه القران നബിയുടെ (സ്വ) സ്വഭാവം ഖുർആനായിരുന്നു. (അബൂദാവൂദ്)
നബി (സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്വഹാബത്തിനോട് പറഞ്ഞ പ്രസക്തമായ ഒരു കാര്യം ഖുര്‍ആനിനും അതിന്റെ വിശദീകരണമായ സുന്നത്തും പിന്‍പറ്റി ജീവിക്കുന്നതിനെ കുറിച്ചായിരുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ
നബി ﷺ പറഞ്ഞു : നിങ്ങള്‍ക്ക് ഞാന്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ച് കൊണ്ടാകുന്നു പോകുന്നത്. അത് മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു. (മുവത്വ)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَقَدْ تَرَكْتُكُمْ عَلَى مِثْلِ الْبَيْضَاءِ لَيْلُهَا وَنَهَارُهَا سَوَاءٌ
നബി ﷺ പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം, നിങ്ങളെ ഞാന്‍ വിട്ടേച്ച് പോകുന്നത് തെളിമയാര്‍ന്ന ഒരു മാര്‍ഗത്തിലാകുന്നു, അതിന്റെ രാവും പകലും ഒരുപോലെയാകുന്നു. എന്റെ കാലശേഷം അതിൽ നിന്ന് നാശകാരിയല്ലാതെ തെറ്റുകയില്ല. (ഇബ്‌നുമാജ)
നബിയുടെ(സ്വ) നി൪ദ്ദേശം സ്വഹാബികള്‍ അക്ഷരാത്ഥത്തില്‍ പാലിച്ചിട്ടുണ്ട്. അവരുടെ(സ്വ) ജീവിതം ഖു൪ആനും അതിന്റെ വിശദീകരണമായ സുന്നത്തും സമ്പൂ൪ണ്ണമായി പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍, അബ്ദുല്ലാഹിബ്നു മസ്ഊദ് എന്നീ സഹാബികള്‍ നബിയില്‍(സ്വ) നിന്ന് പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അതിലെ അറിവും അമലുമെല്ലാം പഠിച്ചതിനു ശേഷമേ അടുത്ത ആയത്തുകള്‍ തുടങ്ങുമായിരുന്നുള്ളൂ. ഇല്‍മും അമലും ഒന്നിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഖു൪ആന്‍ പഠിച്ചു എന്നാണവ൪ പറയാറുണ്ടായിരുന്നത്. (ഹാകിം : മുസ്തദ്റക് – 1/557 , ബൈഹഖി : അബാബുല്‍ ഈമാന്‍ – 1953)
عن ابن مسعود، قال: كانَ الرجل مِنَّا إذا تعلَّم عَشْر آياتٍ لم يجاوزهُنّ حتى يعرف معانيهُنَّ، والعملَ بهنَّ
ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങളിലൊരാള്‍ ഖു൪ആനിലെ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല.
ഇബ്‌നു ഉമര്‍ (റ)പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്.(ബൈഹഖി)
ഒരോ സത്യവിശ്വാസിയും വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ കൃത്യമായി മനസ്സിലാക്കി അത് ജീവിതത്തില്‍ പ്രാവ൪ത്തികമാക്കാന്‍ ശ്രമിക്കേണ്ടതാണ്. പിന്‍പെറ്റപ്പെടാന്‍ അ൪ഹതയുള്ള ഒരു ഗ്രന്ഥം ലോകത്തുണ്ടെങ്കില്‍ അത് വിശുദ്ധ ഖു൪ആന്‍ മാത്രമാണ്. എന്തുകൊണ്ടന്നാല്‍ ഏറ്റവും ശരിയായതിലേക്കാണ് അത് വഴി കാണിക്കുന്നത്.
ﺇِﻥَّ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥَ ﻳَﻬْﺪِﻯ ﻟِﻠَّﺘِﻰ ﻫِﻰَ ﺃَﻗْﻮَﻡُ ﻭَﻳُﺒَﺸِّﺮُ ٱﻟْﻤُﺆْﻣِﻨِﻴﻦَ ٱﻟَّﺬِﻳﻦَ ﻳَﻌْﻤَﻠُﻮﻥَ ٱﻟﺼَّٰﻠِﺤَٰﺖِ ﺃَﻥَّ ﻟَﻬُﻢْ ﺃَﺟْﺮًا ﻛَﺒِﻴﺮًا
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.(ഖു൪ആന്‍ :17/9)
ﻭَٱﻟَّﺬِﻳﻦَ ﻳُﻤَﺴِّﻜُﻮﻥَ ﺑِﭑﻟْﻜِﺘَٰﺐِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﺇِﻧَّﺎ ﻻَ ﻧُﻀِﻴﻊُ ﺃَﺟْﺮَ ٱﻟْﻤُﺼْﻠِﺤِﻴﻦَ
വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല, തീര്‍ച്ച.(ഖു൪ആന് :7/170)
ഇങ്ങനെ ഖു൪ആന്‍ പിന്‍പറ്റി ജീവിക്കുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണെന്ന കാര്യം എല്ലായ്പ്പോഴും ഓ൪ക്കേണ്ടതാണ്.
ﻭَﻫَٰﺬَا ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﻣُﺒَﺎﺭَﻙٌ ﻓَﭑﺗَّﺒِﻌُﻮﻩُ ﻭَٱﺗَّﻘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(ഖു൪ആന്‍:6/155)
عن أبي سعيد الخدري: قَالَ رَسُولُ اللَّهِ صلى الله عليه وسلم : كتابُ اللهِ هو حبلُ اللهِ الممدودَ من السماءِ إلى الأرضِ
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥം ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട പാശമാകുന്നു. (സ്വഹീഹുല്‍ ജാമിഅ്: 4473)
عَنْ أَبِي شُرَيْحٍ الْخُزَاعِيِّ قَالَ : خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : أَبْشِرُوا أَبْشِرُوا ؛ أَلَيْسَ تَشْهَدُونَ أَنْ لَا إلَهَ إلَّا اللَّهُ وَأَنِّي رَسُولُ اللَّهِ ؟ قَالُوا : نَعَمْ ، قَالَ : فَإِنَّ هَذَا الْقُرْآنَ سَبَبٌ طَرَفُهُ بِيَدِ اللَّهِ وَطَرَفُهُ بِأَيْدِيكُمْ فَتَمَسَّكُوا بِهِ ، فَإِنَّكُمْ لَنْ تَضِلُّوا وَلَنْ تَهْلِكُوا بَعْدَهُ أَبَدًا .
അബൂ ശുറൈഹ് അൽഖുസാഇയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക, നിങ്ങൾ സന്തോഷിക്കുക, ആരാധനക്കർഹനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , ഞാൻ അല്ലാഹുവിന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുന്നില്ലേ? അവർ പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ഈ ക്വുര്‍ആന്‍; അതിന്റെ ഒരറ്റം അല്ലാഹുവിന്റെ കയ്യിലും ഒരറ്റം നിങ്ങളുടെ കൈകളിലുമാണ്. അതിനാല്‍ അത് മുറുകെ പിടിക്കുക. എന്നാല്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല, നശിക്കുകയില്ല. (السلسلة الصحيحة ٧١٣)
10.വിശുദ്ധ ഖുര്‍ആനിനെ ആദരിക്കുക
വിശുദ്ധ ഖു൪ആനുമായി ബന്ധപ്പെടുമ്പോള്‍ അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന ചിന്ത ഗൌരവമായി ഉണ്ടാകേണ്ടതാണ്. മറ്റ് ഏതെങ്കിലും ഗ്രന്ഥങ്ങളെ പോലെയോ മറ്റോ ഖു൪ആനെ കാണാന്‍ പാടില്ല. കാരണം അത് അല്ലാഹുവിന്റെ കലാമാണ് (സംസാരമാണ്). മറ്റ് വചനങ്ങളേക്കാള്‍ അതിനുള്ള ശ്രേഷ്ടത, സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്റെ ശ്രേഷ്ടത പോലെയാണ്.
ﻭَٱﻟﺴَّﻤَﺎٓءِ ﺫَاﺕِ ٱﻟﺮَّﺟْﻊِ ﻭَٱﻷَْﺭْﺽِ ﺫَاﺕِ ٱﻟﺼَّﺪْﻉِ ﺇِﻧَّﻪُۥ ﻟَﻘَﻮْﻝٌ ﻓَﺼْﻞٌ ﻭَﻣَﺎ ﻫُﻮَ ﺑِﭑﻟْﻬَﺰْﻝِ
ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം. തീര്‍ച്ചയായും ഇത് (ഖു൪ആന്‍) നിര്‍ണായകമായ ഒരു വാക്കാകുന്നു.ഇതു തമാശയല്ല.(ഖു൪ആന്‍:86/11-14)
ﻭَﺇِﻧَّﻪُۥ ﻟَﻜِﺘَٰﺐٌ ﻋَﺰِﻳﺰٌ……
….. തീര്‍ച്ചയായും അത് (ഖു൪ആന്‍)പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു.(ഖു൪ആന്‍:41/41)
ﺑَﻞْ ﻫُﻮَ ﻗُﺮْءَاﻥٌ ﻣَّﺠِﻴﺪٌ ﻓِﻰ ﻟَﻮْﺡٍ ﻣَّﺤْﻔُﻮﻅٍۭ
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.(ഖു൪ആന്:85/21-22)
അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമെന്ന നിലക്ക് വിശുദ്ധ ഖുര്‍ആനിനോട് സത്യവിശ്വാസികള്‍ ആദരവ് പുല൪ത്തേണ്ടതാണ്.വിശുദ്ധ ഖുര്‍ആന്‍ ശുദ്ധിയുള്ള സ്ഥലത്ത് വെച്ച് ശുദ്ധിയോടെ പാരായണം ചെയ്യുക, ശുദ്ധിയുള്ള സ്ഥലത്ത് ഖു൪ആന്‍ സൂക്ഷിക്കുക, മറ്റുള്ള ഗ്രന്ഥങ്ങളേക്കാള്‍ ഖു൪ആനിന് പരിഗണന നല്‍കുക എന്നിവയെല്ലാം ഖു൪ആനിനെ ആദരിക്കുന്നവയില്‍ പെട്ടതാണ്.
ﺇِﻧَّﻪُۥ ﻟَﻘُﺮْءَاﻥٌ ﻛَﺮِﻳﻢٌ ﻓِﻰ ﻛِﺘَٰﺐٍ ﻣَّﻜْﻨُﻮﻥٍﻻَّ ﻳَﻤَﺴُّﻪُۥٓ ﺇِﻻَّ ٱﻟْﻤُﻄَﻬَّﺮُﻭﻥَ
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.(ഖു൪ആന്‍ :56/77-79)
ﺫَٰﻟِﻚَ ﻭَﻣَﻦ ﻳُﻌَﻈِّﻢْ ﺷَﻌَٰٓﺌِﺮَ ٱﻟﻠَّﻪِ ﻓَﺈِﻧَّﻬَﺎ ﻣِﻦ ﺗَﻘْﻮَﻯ ٱﻟْﻘُﻠُﻮﺏِ
അത് (നിങ്ങള്‍ ഗ്രഹിക്കുക). വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.(ഖു൪ആന്‍ :22/32)
അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനോടുള്ള എല്ലാ ബാധ്യതകളും നിറവേറ്റാന്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്.അതില്‍ വീഴ്ച വരുത്തിയാല്‍ നാളെ പരലോകത്ത് വെച്ച് നബി(സ്വ) നമുക്കെതിരെ അല്ലാഹുവിനോട് സാക്ഷി പറയുന്നതാണ്.
: ﻭَﻗَﺎﻝَ ٱﻟﺮَّﺳُﻮﻝُ ﻳَٰﺮَﺏِّ ﺇِﻥَّ ﻗَﻮْﻣِﻰ ٱﺗَّﺨَﺬُﻭا۟ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥَ ﻣَﻬْﺠُﻮﺭًا
(അന്ന്) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.(ഖു൪ആന്‍ :.25/30)
kanzululoom.com