വിശുദ്ധ ഖു൪ആന്‍ മനപാഠമാക്കുക എന്നുള്ളത് ഏറെ ശ്രേഷ്ടകരമായ ഒരു പുണ്യക൪മ്മമാണ്. അത് ഇബാദത്തുകളില്‍ പെട്ട ഒരു പ്രതിഫലാ൪ഹമായ ഒരു കാര്യമാണ്. ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു ശ്രേഷ്ടതകള്‍ നല്‍കിയിട്ടുണ്ട്.
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ فَإِنْ كَانُوا فِي الْقِرَاءَةِ سَوَاءً فَأَعْلَمُهُمْ بِالسُّنَّةِ فَإِنْ كَانُوا فِي السُّنَّةِ سَوَاءً فَأَقْدَمُهُمْ هِجْرَةً
അബു മസ്ഊദില്‍ അന്‍സ്വാരിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ എറ്റവും അധികം മനപ്പാഠമുള്ളവരാണ് സമൂഹത്തിന് (നമസ്കാരത്തിനായി) ഇമാമായി നില്‍ക്കേണ്ടത്. അവര്‍ മനപാഠത്തില്‍ സമന്‍മാരാണെകില്‍ സുന്നത്ത് (പ്രവാചകചര്യ) കൂടുതല്‍ അറിയുന്നവര്‍ നേതൃത്വം നല്‍ക്കട്ട. അവര്‍ സുന്നത്തിന്റെ വിഷയത്തിലും സമന്‍മാരാണെകില്‍ ആദ്യം ഹിജ്‌റ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കട്ടെ…….(മുസ്‌ലിം:673)
عَنْ عَامِرِ بْنِ وَاثِلَةَ : أَنَّ نَافِعَ بْنَ عَبْدِ الْحَارِثِ لَقِيَ عُمَرَ بِعُسْفَانَ، وَكَانَ عُمَرُ يَسْتَعْمِلُهُ عَلَى مَكَّةَ، فَقَالَ : مَنِ اسْتَعْمَلْتَ عَلَى أَهْلِ الْوَادِي ؟ فَقَالَ : ابْنَ أَبْزَى. قَالَ : وَمَنِ ابْنُ أَبْزَى ؟ قَالَ : مَوْلًى مِنْ مَوَالِينَا. قَالَ : فَاسْتَخْلَفْتَ عَلَيْهِمْ مَوْلًى ؟ قَالَ : إِنَّهُ قَارِئٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَإِنَّهُ عَالِمٌ بِالْفَرَائِضِ. قَالَ عُمَرُ: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ : ” إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ “.
ആമിര്‍ ബിന്‍ വാസിലില്‍ നിന്ന് (റ) നിന്ന് നിവേദനം : നാഫിഈ ബിന്‍ അബ്ദില്‍ ഹാരിസ് ഉസ്ഫാനില്‍ വെച്ച് ഉമറിനെ(റ) കണ്ടുമുട്ടി. ഉമര്‍(റ) അദ്ദേഹത്തെ മക്കയില്‍ ഉദ്യോഗം ഏല്‍പ്പിച്ചു. ശേഷം അഹ്‌ലുല്‍ വാദിയില്‍ ആരെയാണ് ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്ന് നാഫിഇനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ആരാണ് ഇബ്‌നു അബ്‌സ. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ ഞങളില്‍പെട്ട പ്രധാനിയാണ്. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങള്‍ ഒരു പ്രധാനിയെ ആണോ അധികാരം ഏല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു: അദ്ദേഹം ഖുര്‍ആന്‍ മനപാഠമുള്ളവനും ദീനി വിശയങ്ങളിലെ ജ്ഞാനിയുമാണ്. ഉമര്‍(റ) പറഞ്ഞു: നിശ്ചയം നബി ﷺ പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യും.(മുസ്ലിം:817)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ ثُمَّ يَقُولُ ” أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ ”. فَإِذَا أُشِيرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ وَقَالَ ” أَنَا شَهِيدٌ عَلَى هَؤُلاَءِ يَوْمَ الْقِيَامَةِ ”. وَأَمَرَ بِدَفْنِهِمْ فِي دِمَائِهِمْ، وَلَمْ يُغَسَّلُوا وَلَمْ يُصَلَّ عَلَيْهِمْ.
ജാബിര്‍ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം : ഉഹ്ദ് യുദ്ധത്തില്‍ മരിച്ചവരുടെ മയ്യിത്തുകള്‍ ഒരു തുണിയില്‍ ഒരുമിച്ച് കൂട്ടിയതിന് ശേഷം നബി ﷺ ചോദിച്ചു: ഇവരില്‍ ആരാണ് ഖുര്‍ആന്‍ കൂടുതല്‍ മനപ്പാഠം ആക്കിയത്? അങ്ങനെ അവരില്‍ നിന്ന് ഒരാളിലേക്ക് ചൂണ്ടിയാല്‍ ആ മയ്യിത്തിനെ ആദ്യം ഖബ്‌റില്‍ വെക്കും. ശേഷം നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ ഇവരുടെ സാക്ഷിയാണ്. ശേഷം അവരെ രക്തതോടെ ഖബറടക്കാന്‍ കല്‍പ്പിച്ചു. അവരെ കുളിപ്പിക്കുകയോ അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയോ ചെയ്തില്ല.(ബുഖാരി :1343)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ: يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വായിക്കുക, സ്വര്‍ഗ്ഗത്തിലേക്കക്ക് കയറുക, ദുനിയാവില്‍ നീ പാരായണം ചെയ്ത പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാനും, നിന്റെ സ്ഥാനം നീ ഓതി വെച്ച ആയത്തിനൊപ്പമാണെന്നും ഖുര്‍ആനിന്റെ വക്താവിനോട് പറയപെടും. (തി൪മിദി :2914 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ ആദരണീയരും ഉത്തമരുമായ മാലാഖമാരുടെ കൂടെയുള്ളത് പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനോട് ശക്തമായ ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്.(ബുഖാരി:65/4937)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَجِيءُ الْقُرْآنُ يَوْمَ الْقِيَامَةِ فَيَقُولُ يَا رَبِّ حَلِّهِ فَيُلْبَسُ تَاجَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ زِدْهُ فَيُلْبَسُ حُلَّةَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ ارْضَ عَنْهُ فَيَرْضَى عَنْهُ فَيُقَالُ لَهُ اقْرَأْ وَارْقَ وَتُزَادُ بِكُلِّ آيَةٍ حَسَنَةً
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ ഖിയാമത്ത് നാളില്‍ സന്നിഹിതനാവും. ശേഷം പറയും: അല്ലാഹുവേ അവനെ നീ ആഭരണങള്‍ ധരിപ്പിക്കണേ. അപ്പോള്‍ അവനെ ആഭരണങ്ങള്‍ അണിയിക്കും. ശേഷം അതില്‍ നിന്നും വര്‍ധിപ്പിക്കാന്‍ ആവശ്യപെടും. അപ്പോള്‍ അവനെ പ്രത്യേക വസ്ത്രങ്ങള്‍ അണിയിക്കും. ശേഷം അവനെ തൃപ്തിപെടാന്‍ പറയും. അപ്പോള്‍ അല്ലാഹു അവനെ തൊട്ട് തൃപ്തിപെടും. ശേഷം അവനോട് വായിക്കാനും, സ്വര്‍ഗത്തിലേക്ക് കയറി പോകാനും ആവശ്യപ്പെടും. ഓരോ ആയത്തിനും നന്മ വര്‍ധിപ്പിക്കുകയും ചെയ്യും.(തി൪മിദി :2915 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عن بريدة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس ، ويكسى والداه حلتين لا تقوم لهما الدنيا فيقولان : بم كسينا هذا ؟ فيقال : بأخذ ولدكما القرآن “
ബരീദത്തില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ജീവിക്കുയും ചെയ്തുവോ അവന്റെ മാതാപിതാക്കളെ ഖിയാമത്ത് നാളില്‍ പ്രകാശം കൊണ്ടുള്ള കിരീടം ധരിപ്പിക്കും. അതിന്റെ പ്രകാശം സൂര്യനോടൊപ്പമാണ്. അവന്റെ മാതാപിതാക്കളെ ഐഹികലോകത്തോട് കിടപിടിക്കുന്ന പ്രത്യേക പുടവ അണിയിക്കും. അപ്പോള്‍ അവര്‍ രണ്ട് പേരും ചോദിക്കും ഇതെന്തിനാണ് ഞങ്ങളെ ധരിപ്പിച്ചത്? അപ്പോള്‍ പറയപ്പെടും നിങ്ങളുടെ മകനെ ഖുര്‍ആന്‍ പഠിപ്പിച്ചതിനാലാണ്.(ഹാകിം :1/756)
നമസ്കാരത്തില്‍ ഖു൪ആന്‍ പാരായണം ചെയ്യണമെങ്കില്‍ കുറച്ചെങ്കിലും നാം ഖു൪ആന്‍ മനപാഠമാക്കിയിരിക്കേണ്ടതാണ്.
അതേപൊലെ ഖുർആൻ മനപാഠമാക്കിയിട്ടുള്ളവ൪ അത് മറന്ന് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ: تَعَاهَدُوا الْقُرْآنَ فَوَالَّذِي نَفْسِي بِيَدِهِ لَهُوَ أَشَدُّ تَفَصِّيًا مِنَ الإِبِلِ فِي عُقُلِهَا
അബൂമൂസ(റ)ൽ നിന്ന്: നബി ﷺ പറഞ്ഞു: ഈ ഖുർആനുമായി നിങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുവീൻ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനാണ സത്യം. കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകം കുതറിപ്പോകുന്നതിനേക്കാൾ ഉപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്. (ബുഖാരി: 5033 – മുസ്ലിം: 791)
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി رحمه الله പറഞ്ഞു:ഓടിപ്പോകുമെന്ന് ഭയപ്പെടുന്ന ഒട്ടകത്തെ കെട്ടിയിടുന്നതിനോടാണ് നബി ﷺ ഖുർആൻ പഠിക്കുന്നതിനെയും അതിന്റെ പാരായണം നിലനിർത്തുന്നതിനെയും ഉപമിച്ചത്. ഖുർആനുമായുള്ള നിരന്തരബന്ധം നിലനിൽക്കുന്നിടത്തോളം ഹിഫ്ദും നിലനിൽക്കും. ഒട്ടകത്തെ കെട്ടിയിട്ട കാലത്തോളം അത് അവിടെത്തന്നെ ഉണ്ടാകും എന്നതുപോലെ. നബി ﷺ ഒട്ടകത്തെ തന്നെ ഉദാഹരണമായി എടുത്തുപറയാനുള്ള കാരണം, വളർത്തുമൃഗങ്ങളിൽ വിട്ടുപൊയ്ക്കളയുന്ന സ്വഭാവം ഏറ്റവുമധികമുള്ളത് ഒട്ടകത്തിനാണ് എന്നതുകൊണ്ടാണ്. ഒട്ടകം ഓടിപ്പോയാൽ അതിനെ തിരിച്ചുപിടിക്കാൻ പ്രയാസവുമാണ്. (ഫത്ഹുൽബാരി:79/9)
عَنْ عَبْدِ اللَّهِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : بِئْسَ مَا لأَحَدِهِمْ أَنْ يَقُولَ نَسِيتُ آيَةَ كَيْتَ وَكَيْتَ بَلْ نُسِّيَ، وَاسْتَذْكِرُوا الْقُرْآنَ فَإِنَّهُ أَشَدُّ تَفَصِّيًا مِنْ صُدُورِ الرِّجَالِ مِنَ النَّعَمِ
അബ്ദുല്ല(رضي الله عنه) നിവേദനം: നബി ﷺ അരുളി: ഇന്നിന്ന ആയത്തുകൾ ഞാൻ മറന്നുപോയി. ഇപ്രകാരം നിങ്ങളിൽ ആർക്കെങ്കിലും പറയുവാനിട വരുന്നത് വളരെ മോശമാണ്. ഞാൻ മറപ്പിക്കപ്പെട്ടുവെന്ന് അവൻ പറയട്ടെ. നിങ്ങൾ ഖുർആനിനെക്കുറിച്ചുളള ഓർമ്മ പുതുക്കി ക്കൊണ്ടിരിക്കുവിൻ. ഉടമസ്ഥനെ വിട്ടു ഓടിപ്പോകുന്ന നാൽക്കാലികളെക്കാളും മനുഷ്യഹൃദയങ്ങളിൽ നിന്ന് ഖുർആൻ കൂടുതൽ വേഗത്തിൽ ഓടിപ്പോയിക്കൊണ്ടിരിക്കും. (ബുഖാരി:5032)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّمَا مَثَلُ صَاحِبِ الْقُرْآنِ كَمَثَلِ الإِبِلِ الْمُعَقَّلَةِ إِنْ عَاهَدَ عَلَيْهَا أَمْسَكَهَا وَإِنْ أَطْلَقَهَا ذَهَبَتْ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ മനപാഠമാക്കിയവന്റെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. അതിനെ നല്ലപോലെ പരിശോധിക്കുന്നു വെങ്കിൽ പിടിച്ചു നിർത്താൻ കഴിയും. അല്ലാതെ അതിനെ പാട്ടിനുവിട്ടാൽ അത് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (മുസ്ലിം:789)
ഇബ്‌നു ഹജര്‍(റ) ള്വഹാകില്‍(റ) നിന്ന് ഉദ്ദരിക്കുന്നു: ഒരു തെറ്റ് ചെയ്തിട്ടല്ലാതെ ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതിനെ മറക്കുന്നില്ല. എന്തെന്നാല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു: നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. ഖുര്‍ആന്‍ മറക്കുക എന്നത് വലിയ വിപത്തില്‍പെട്ടതാണ്. (ഫത്ഹുല്‍ ബാരി :86/9)
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ : وَإِذَا قَامَ صَاحِبُ الْقُرْآنِ فَقَرَأَهُ بِاللَّيْلِ وَالنَّهَارِ ذَكَرَهُ وَإِذَا لَمْ يَقُمْ بِهِ نَسِيَهُ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഖു൪ആനിന്റെ ആള്‍ നമസ്കരിക്കുകയും അങ്ങനെ രാത്രിയിലും പകലിലുമായി ഖു൪ആന്‍ ഓതുകയും ചെയ്താല്‍ അയാള്‍ ഖു൪ആന്‍ (മറക്കാതെ) ഓ൪മ്മയാക്കും. ഖു൪ആന്‍ ഓതികൊണ്ട് നമസ്കരിച്ചിട്ടില്ലായെങ്കില്‍ അയാള്‍ അത് മറക്കും.(മുസ്ലിം:789)
قال الشيخ ابن عثيمين رحمه الله : وهذا من حكمة الله عز وجل أن يكون القرآن ينسى سريعًا؛ لأجل أن يحرص القارئ على تعاهده وكثرة تلاوته فيحصل له الأجر ويزداد أجرًا، وليكون هذا امتحان واختبار من الله عز وجل فيمن هو حريص على كتاب الله، أو ليس بحريص. فأوصي إخواني الذين منَّ الله عليهم بحفظ القرآن أن يكثروا من قراءته، لما في ذلك من الأجر والثواب .
ശൈഖ് ഇബ്നു ഉസൈമീൻرحمه الله പറഞ്ഞു:ഖുർആൻ അതിവേഗം മറന്നു പോകുന്നു എന്നത് അല്ലാഹുവിന്റെ ഹിക്മത്തിൽ പെട്ടതാണ്. അതിലൂടെ ഖുർആൻ ധാരാളമായി ശ്രദ്ധിക്കുവാനും പാരായണം ചെയ്യുവാനും അതിലൂടെ ഒരു പാട് പ്രതിഫലം പാരായണക്കാരന് കരസ്ഥമാകുന്നതിനുംവേണ്ടി. അല്ലാഹുവിന്റെ ഗ്രന്ഥത്തോട് താല്പര്യമുള്ളവനെയും താല്പര്യമില്ലാത്തവനെയും പരീക്ഷിക്കുന്നതിനും വേണ്ടി. അതിനാൽ ഖുർആൻ ഹൃദിസ്ഥമാക്കിയ എന്റെ സഹോദരങ്ങളോട് എനിക്ക് ഉപദേശിക്കാനുള്ളത് അവർ ധാരാളമായി അത് പാരായണം ചെയ്യട്ടെ.അതിൽ പല പ്രതിഫലങ്ങളും നേട്ടങ്ങളുമുണ്ട്. (മജ്മൂഉ ഫതാവാ വറസാഇലിശ്ശൈഖ്:26/ 248)
നബി ﷺ യുടെ സ്വഹാബികളില്‍ അധികപേരും ഖു൪ആന്‍ മനപാഠമാക്കിയവ൪ ആയിരുന്നു. അല്ലാഹു ഖു൪ആന്‍ സംരക്ഷിക്കുന്നതിന്റെ ഒരുരീതി അത് മനപാഠമാക്കുന്നവരിലൂടെയാണെന്ന് സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതാണ്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ جَمَعَ الْقُرْآنَ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم أَرْبَعَةٌ، كُلُّهُمْ مِنَ الأَنْصَارِ أُبَىٌّ، وَمُعَاذُ بْنُ جَبَلٍ، وَأَبُو زَيْدٍ، وَزَيْدُ بْنُ ثَابِتٍ
അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഖുർആൻ പൂർണ്ണമായും മന:പാടമാക്കിയവർ നാല് പേരായിരുന്നു. അവർ നാലുപേരും അൻസാരികളായിരുന്നു.’ ഉബയ്യ് ,മുആദ്ബിൻ ജബൽ, അബൂ സൈദ്, സൈദ്‌ബ്നു സാബിത് എന്നിവരായിരുന്നു അവർ.(ബുഖാരി: 3810)
തിന്മകളോടുള്ള സ്നേഹത്തിനാൽ നിറക്കപ്പെട്ടതും തിന്മകളെ സ്ഥിരചര്യയും സമ്പ്രദായവും ആക്കിയ ഹൃദയത്തിനു ഖുർആനിനെ സ്വീകരിക്കുവാനോ അതിനെ മനഃപാഠം ആക്കുവാനോ കഴിയുകയില്ല. അതിനാൽ തന്നെ തന്റെ ഹൃദയം ഖുർആനിനെ മനഃപാഠമാക്കാൻ തയ്യാറാക്കുന്നതിന് വേണ്ടി തൗബ കൊണ്ടും ഇസ്തിഗ്ഫാർ കൊണ്ടും , ചെറുതും വലുതുമായ എല്ലാ തിന്മകളിൽ നിന്ന് വിട്ടുനിന്ന് കൊണ്ടും , ഹൃദയത്തെ ശുദ്ധിയാക്കൽ വളരെ നിർബന്ധവും അനിവാര്യവുമാണ്.
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ” إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ : ( كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ )
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയമായും ഒരു അടിമ ഒരു തെറ്റു പ്രവർത്തിക്കുമ്പോൾ അവന്റെ ഖൽബിൽ ഒരു കറുത്ത കുത്ത് കുത്തപ്പെടും , അവൻ അതിൽ നിന്ന് അവന്റെ നഫ്സിനെ നീക്കി തൗബയും ഇസ്തിഗ്ഫാറും ചെയ്താൽ അവന്റെ ഖൽബ് ശുദ്ധിയാക്കപ്പെടും. എന്നാൽ അവൻ അതിലേക്ക് (തെറ്റിലേക്ക്) മടങ്ങിയാൽ അവന്റെ ഹൃദയത്തെ മൂടുന്നത് വരെ അതു(കറുത്ത കുത്ത്) വർധിക്കും , അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞ ” റാൻ ” {كَلَّاۖ بَلْۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ } “അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ “കറ”(റാൻ)യുണ്ടാക്കിയിരിക്കുന്നു. [തിര്മിദി:47/3654 – അല്ബാനി സ്വഹീഹ് ആക്കിയത്]
ഇമാം ത്വബരി (റഹി) പറഞ്ഞു :” അതിനാൽ അല്ലാഹുവിന്റെ റസൂൽﷺ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു , തെറ്റുകൾ തുടർച്ചയായി ഒന്നിന് പിറകെ ഒന്നായി ഹൃദയത്തിന് മുകളിൽ പ്രദർശിപ്പിക്കപ്പെട്ടാൽ അതു ഹൃദയത്തിനെ അടക്കും , അതു അടക്കപ്പെട്ടാലോ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മുദ്ര അതിനു മേൽ വെക്കപ്പെടും , അപ്പോൾ ആ ഹൃദയത്തിലേക്ക് ഈമാനിന് യാതൊരു വഴിയും കാണില്ല , കുഫ്രിന് അതിൽ നിന്ന് യാതൊരു മോചനവും കാണില്ല ” [തഫ്സീർ അൽ ത്വബരി]
ഇമാം മാലിക് (റഹി) ചോദിക്കപ്പെട്ടു :”എന്തെങ്കിലും കാര്യം ഹിഫ്ദ് വർധിപ്പിക്കുന്നതിന് സഹായകമാകുമോ ? ” അദ്ദേഹം പറഞ്ഞു : “എന്തെങ്കിലും കാര്യം ഹിഫ്ദിനെ വർധിപ്പിക്കുന്നതായി ഉണ്ടെങ്കിൽ അതു ‘തിന്മയെ വെടിയലാണ്’ ” (ജുസ്ഉൻ ഫിഹി അഖ്ബാറുൻ ലി ഹിഫ്‌ളിൽ ഖുർആൻ,226)
അലി ബിൻ ഖശ്രം(റഹി) വകീഉ ബിൻ ജർറാഹ് (റഹി)യോട് പറഞ്ഞു :” ഞാൻ ബുദ്ധി കുറവുള്ള ആളാണ് , എനിക്ക് ഹിഫ്ദ് ഇല്ല , അതുകൊണ്ട് എനിക്കു ഹിഫ്ദ് വർദ്ധിക്കുവാനുള്ള മരുന്നു പറഞ്ഞു തരുക ” അപ്പോൾ അദ്ദേഹം പറഞ്ഞു : ” അല്ലയോ കുട്ടി , തിന്മയെ ഒഴിവാക്കുക എന്ന ഒരു കാര്യം പോലെ മറ്റൊന്നും ഞാൻ ഹിഫ്ദിന് പരിചയിച്ചറിഞ്ഞിട്ടില്ല ” (ജുസ്ഉൻ ഫിഹി അഖ്ബാറുൻ ലി ഹിഫ്‌ളിൽ ഖുർആൻ,228)
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു : “ഇമാം ഷാഫി ഇമാം മാലിക്കിന് മുന്നിൽ ഇരിക്കുകയും അദ്ദേഹത്തിന് ഓതി കൊടുക്കുകയും ചെയ്തപ്പോൾ ഇമാം ശാഫിയുടെ ബുദ്ധിശക്തിയുടെ തീക്ഷ്ണതയും ഗ്രഹണശക്തിയുടെ പരിപൂർണ്ണതയും ഇമാം മാലിക്കിനെ അത്ഭുതപ്പെടുത്തി , ഇമാം മാലിക് പറഞ്ഞു : ” നിന്റെ ഹൃദയത്തിൽ അല്ലാഹു പ്രകാശം ചൊരിഞ്ഞിരിക്കുന്നതായി ഞാൻ കാണുന്നു , അതിനാൽ തന്നെ തിന്മയുടെ ഇരുളുകൊണ്ട് നീ ആ പ്രകാശത്തെ കെടുത്തരുത് ” (അൽ ജവാബ് അൽ കാഫി 103)
kanzululoom.com