എല്ലാം ഇണകളായി സൃഷ്ടിച്ച റബ്ബ്

ഭൂമിയിലെ എല്ലാ വസ്തുക്കളെയും അല്ലാഹു ഇണകളായി അഥവാ ജോഡികളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ

എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:51/49)

{ومن كل شيء خلقنا زوجين} أي : جميع المخلوقات أزواج : سماء وأرض ، وليل ونهار ، وشمس وقمر ، وبر وبحر ، وضياء وظلام ، وإيمان وكفر ، وموت وحياة ، وشقاء وسعادة ، وجنة ونار ، حتى الحيوانات [ جن وإنس ، ذكور وإناث ] والنباتات ، ولهذا قال : ( لعلكم تذكرون ) أي : لتعلموا أن الخالق واحد لا شريك له .

{എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു} അതായത് : എല്ലാ സൃഷ്ടികളും ഇണകളാണ്. ആകാശവും ഭൂമിയും, രാവും പകലും, സൂര്യനും ചന്ദ്രനും, കരയും കടലും, വെളിച്ചവും ഇരുട്ടും, വിശ്വാസവും അവിശ്വാസവും, മരണവും ജീവിതവും, ദൗര്‍ഭാഗ്യവും സൗഭാഗ്യവും, സ്വർഗ്ഗവും നരകവും, മൃഗങ്ങൾ വരെയും [ജിന്നും മനുഷ്യരും, ആണും പെണ്ണും] സസ്യങ്ങളും. {നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി} സ്രഷ്ടാവിന് പങ്കാളികളില്ല എന്നു നിങ്ങള്‍ തിരിച്ചറിയാന്‍ വേണ്ടി. (ഇബ്നുകസീര്‍)

{എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു} ജീവിവര്‍ഗങ്ങളിലെ എല്ലാ ഇനങ്ങളിലും ആണ്‍-പെണ്‍ വര്‍ഗങ്ങളെ. {നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി} അല്ലാഹു നിങ്ങള്‍ക്ക് തന്ന അനുഗ്രഹങ്ങളെക്കുറിച്ച്. അവ നിശ്ചയിച്ചതിലും അവന്റെ യുക്തിയുണ്ട്. എല്ലാ ജീവിവര്‍ഗങ്ങളും അവശേഷിക്കാനുള്ള ഒരു കാരണമായ നിലയ്ക്കാണ് അവനത് ചെയ്തത്. അതിന്റെ വളര്‍ച്ചയ്ക്കും സേവനവും സംരക്ഷണവും നിര്‍വഹിക്കത്തക്ക വിധത്തിലും അതിലൂടെയുള്ള പ്രയോജനങ്ങള്‍ ലഭിക്കാനും. (തഫ്സീറുസ്സഅ്ദി)

അല്ലാഹു ഏകനാണ്, അവനു ഇണയില്ല, തുണയില്ല, അവനെപ്പോലെ മറ്റൊന്നും ഇല്ല. സൃഷ്ടികളാകട്ടെ, എല്ലാം ഇണയും തുണയുമായിട്ടാണുള്ളത്. നോക്കുക: സൂര്യനും ചന്ദ്രനും, രാവും പകലും, നല്ലതും ചീത്തയും, ആകാശവും ഭൂമിയും, ചെറുതും വലുതും, ആണും പെണ്ണും, കാടനും നാടനും, കരയും കടലും, ജീവിതവും മരണവും, ഇഹവും പരവും…. ഇങ്ങനെ ഒന്നിനൊന്നു ഇണയും, ഒന്നിനൊന്നു തുണയും ഇല്ലാത്തതില്ല. നിശ്ചയമായും ഉറ്റാലോചിക്കുന്നവര്‍ക്കു ഇതിലെല്ലാം വളരെ ദൃഷ്ടാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. നിശ്ചയം. (അമാനി തഫ്സീര്‍)

وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ

എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. (ഖു൪ആന്‍ :43/12)

എല്ലാ ഇനങ്ങളിലും ഭൂമിയിൽ മുളച്ചുണ്ടാകുന്നവയിലും മനുഷ്യർക്കറിയാത്ത മറ്റു പലതിലും രാത്രി, പകൽ, ചൂട്, തണുപ്പ്, ആൺ, പെൺ… ഇവയല്ലാത്തതിലും. (തഫ്സീറുസ്സഅ്ദി)

നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളും ഇതുവരെയും സൃഷ്ടിച്ചില്ലാത്തവയും അപ്രകാരംതന്നെ. അല്ലാഹു പറയുന്നു:

سُبْحَٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍! (ഖു൪ആന്‍ :36/36)

സസ്യങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, ജീവജന്തുക്കള്‍ തുടങ്ങിയ എല്ലാ വര്‍ഗ്ഗത്തിലും – മനുഷ്യരില്‍തന്നെയും – വിവിധ വിഭാഗങ്ങളും, തരങ്ങളും ഉള്‍കൊള്ളുന്നു. ഓരോന്നിലും ഏതെല്ലാം ഇനങ്ങളാണുള്ളതെന്നു തിട്ടപ്പെടുത്തുവാന്‍പോലും മനുഷ്യനു സാധ്യമല്ല. മനുഷ്യന്റെ അറിവിലും ശ്രദ്ധയിലും പെടാത്ത വസ്തുക്കളും, അവയിലെ തരാതരങ്ങളും ഇതിനു പുറമെയും. ഇതെല്ലാം സൃഷ്ടിച്ചുണ്ടാക്കി നിലനിറുത്തിപ്പോരുന്ന സൃഷ്ടാവ് അതിമഹാന്‍ തന്നെ! ഈ കണക്കറ്റ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍ അവന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും, മഹത്വത്തെ കീര്‍ത്തനം ചെയ്‌വാനും ബാധ്യസ്ഥനല്ലേ?! നിശ്ചയമായും അതെ. (അമാനി തഫ്സീര്‍)

ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَسَلَكَ لَكُمْ فِيهَا سُبُلًا وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦٓ أَزْوَٰجًا مِّن نَّبَاتٍ شَتَّىٰ

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:20/53)

وَهُوَ ٱلَّذِى مَدَّ ٱلْأَرْضَ وَجَعَلَ فِيهَا رَوَٰسِىَ وَأَنْهَٰرًا ۖ وَمِن كُلِّ ٱلثَّمَرَٰتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ ۖ يُغْشِى ٱلَّيْلَ ٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ:13/3)

فَاطِرُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) കാലികളിലും തന്നെ, ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു);  അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖുർആൻ:42/11)

{നിങ്ങൾക്കുവേണ്ടി നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു} നിങ്ങൾ അവളിൽ സമാധാനം കണ്ടെത്താനും നിങ്ങളിൽനിന്നും സന്താനങ്ങൾ ഉണ്ടാകാനും വിവിധങ്ങളായ പ്രയോജനങ്ങൾ നിങ്ങൾക്ക് ലഭിക്കാനും വേണ്ടി. {കന്നുകാലികളിൽനിന്ന് ഇണകളെയും} എല്ലാ വർഗങ്ങളിലും ആണിനെയും പെണ്ണിനെയും; അനേകം നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകാനും അത് നിലനിൽക്കാനും. (തഫ്സീറുസ്സഅ്ദി)

فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ

അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. (ഖുർആൻ:75/39)

وَخَلَقْنَٰكُمْ أَزْوَٰجًا

നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/8)

ذكرا وأنثى ، يستمتع كل منهما بالآخر ، ويحصل التناسل بذلك ، كقوله : ( وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً) [ الروم : 21 ] .

ആണും പെണ്ണും പരസ്പരം പ്രയോജനമെടുക്കുന്നു, അങ്ങനെ പരമ്പര നിലനിൽക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ: നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (സൂറ :റൂം:21)(ഇബ്നുകസീർ)

وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ

അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്? (ഖുർആൻ:16/72)

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ

നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖുർആൻ:30/21)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *