നോമ്പുകാരന്റെ പ്രതിഫലം ലഭിക്കാന്‍

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമാണുള്ളത്. അതിന് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതിന് തുല്യമായ അഥവാ നോമ്പുകാരന്റെ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.

1.ഭക്ഷണം കഴിക്കുകയും നന്ദി കാണിക്കുകയും ചെയ്യല്‍

എന്തെങ്കിലും ഭക്ഷണവും കഴിക്കുകയോ പാനീയം കുടിക്കുകയോ ശേഷം ഹൃദയം കൊണ്ടും അവയവങ്ങൾ കൊണ്ടും നാവ് കൊണ്ടും അല്ലാഹുവിന് നന്ദി കാണിക്കുന്നവന് നോമ്പുകാരന്റെ പ്രതിഫലമുണ്ട്.

عن أبي هريرة عن النبي صلى الله عليه وسلم قال: إنَّ للطاعمِ الشاكرِ من الأجرِ، مثلُ ما للصائمِ الصابرِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭക്ഷണം കഴിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്നവന്, നോമ്പെടുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവന്റെ പ്രതിഫലമുണ്ട്. (സ്വഹീഹുല്‍ ജാമിഅ് : 2179)

2.മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍

വളരെയേറെ പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യക൪മ്മമാണ് മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍. എത്രത്തോളമെന്നുവെച്ചാല്‍ ആ നോമ്പുകാരന്റെ പ്രതിഫലം തന്നെ നോമ്പ് തുറപ്പിച്ചയാളിന് ലഭിക്കുന്നതാണ്.

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا

സൈദ് ബ്നു ഖാലിദ് അല്‍ജുഅനിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം, അയാളുടെ പ്രതിഫലത്തില്‍ നിന്നും യാതൊന്നും കുറയാതെതന്നെനേടാനാകും. (തി൪മിദി:807)

ഇമാം ഇബ്നുല്‍ ജൗസി (റഹി) പറഞ്ഞു:ആരെങ്കിലും ഒരു നോമ്പ്കാരനെ നോമ്പ് തുറപ്പിച്ചാല്‍, ആ നോമ്പ്കാരന്‍റെപോലത്തെ പ്രതിഫലം അവനുണ്ട്. അതിനാല്‍ റമദാനില്‍ അറുപത് ദിവസം നോമ്പെടുക്കുന്നതിനായ് നീ പരിശ്രമിക്കുക.التبصرة ٢/ ٨٦

ഇവിടെ ഫ൪ള് നോമ്പെന്നോ സുന്നത്ത് നോമ്പെന്നോ വ്യത്യാസമില്ലെന്നുള്ളത് സാന്ദ൪ഭികമായി ഓ൪ക്കുക.

3.അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യല്‍

أَنَّ أَبَا هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَثَلُ الْمُجَاهِدِ فِي سَبِيلِ اللَّهِ ـ وَاللَّهُ أَعْلَمُ بِمَنْ يُجَاهِدُ فِي سَبِيلِهِ ـ كَمَثَلِ الصَّائِمِ الْقَائِمِ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞതായി ഞാന്‍ കേട്ടു : അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ – ആരാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ – നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്. (ബുഖാരി:2787)

4.വിധവകളെയും അഗതികളെയും സഹായിക്കൽ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്‌. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി : 5353)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *