നിഫാസ് (പ്രസവരക്തം)

പ്രസവവേളയിൽ സ്ത്രീകളിൽ നിന്ന് പുറപ്പെടുന്ന രക്തമാണ് നിഫാസ്. ഈ അവസ്ഥയില്‍ സ്ത്രീകള്‍ നോമ്പ്, നമസ്‌കാരം തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കല്‍ നിഷിദ്ധമാണ്. സ്ത്രീകള്‍ ഈ അവസ്ഥയില്‍ നിന്നും ശുദ്ധി കൈവരിച്ചാല്‍ ഒഴിവാക്കിയ നമസ്‌കാരം നമസ്‌കരിച്ചു വീട്ടേണ്ടതില്ല, എന്നാല്‍ ഒഴിവാക്കിയ നോമ്പ് നോറ്റുവീട്ടേണ്ടതാണ്.

നിഫാസിന്റെ കുറഞ്ഞ സമയം : നിഫാസിന്റെ കുറഞ്ഞ സമയത്തിന് പരിധിയില്ല. കാരണം അതിലൊരു സമയപരിധി പ്രമാണമായി വന്നിട്ടില്ല. അതിനാൽ രക്തം കാണുന്നതിനെയാണ് അതിൽ അവലംബിക്കേണ്ടത്. അതാകട്ടെ കുറച്ചും കൂടതലും കാണപ്പെട്ടിട്ടുണ്ട്.

നിഫാസിന്റെ കൂടിയ സമയം : നിഫാസിന്റെ കൂടിയ പരിധി നൽപതു ദിവസമാകുന്നു.

عَنْ أُمِّ سَلَمَةَ، قَالَتْ كَانَتِ النُّفَسَاءُ عَلَى عَهْدِ رَسُولِ اللَّهِ ـ صلى الله عليه وسلم ـ تَجْلِسُ أَرْبَعِينَ يَوْمًا

ഉമ്മു സലമ رَضِيَ اللهُ عنها പറഞ്ഞു: നബി ﷺ യുടെ കാലത്ത് നിഫാസുള്ള സ്ത്രീകള്‍ നാൽപത് ദിവസം (ആരാധനാകർമങ്ങളിൽനിന്ന്) ഒഴിഞ്ഞിരിക്കുമായിരുന്നു. (ഇബ്നുമാജ)

عن أم سلمة ، عن النبي – صلى الله عليه وسلم – أنها سألته : كم تجلس المرأة إذا ولدت ؟ قال : ” تجلس أربعين يوما إلا أن ترى الطهر قبل ذلك ” .

ഉമ്മു സലമ رَضِيَ اللهُ عنها പറഞ്ഞു: അവര്‍ നബി ﷺ യോട് ചോദിച്ചു: പ്രസവാനന്തരം എത്ര കാലമാണ് ഒരു സ്ത്രീ (ആരാധനാകർമങ്ങളിൽനിന്ന്) ഒഴിഞ്ഞിരിക്കേണ്ടത്? നബി ﷺ പറഞ്ഞു: നാല്‍പത് ദിവസം (ആരാധനാകർമങ്ങളിൽനിന്ന്) ഒഴിഞ്ഞിരിക്കണം, അതിന് മുന്‍പ് അവര്‍ക്ക് ശുദ്ധി വന്നെത്തിയിട്ടില്ലെങ്കില്‍. (ദാറഖുത്നി)

ഈ ഹദീസ് പ്രകാരം 40 ദിവസം വരെയാണ് നിഫാസ് ആയി കണക്കാക്കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

قال الترمذي: أجمع أهل العلم من أصحاب النبي صلى الله عليه وسلم ومن بعدهم على أن النفساء تدع الصلاة أربعين يوما، إلا أن ترى الطهر قبل ذلك فتغتسل وتصلي.

തുർമുദി رحمه الله പറഞ്ഞു: പ്രസവരക്തമുള്ള സ്ത്രീകൾ നാൽപതു ദിവസം നമസ്‌കാരം ഉപേക്ഷിക്കണം. എന്നാൽ അതിനു മുമ്പ് അവർ ശുദ്ധികാണുകയായാൽ കുളിച്ച് നമസ്‌കരിക്കേണ്ടതാണ്. ഈ വിഷയത്തിൽ സ്വഹാബികളും അവരുടെ ശേഷക്കാരായ പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു.

അതുകൊണ്ട് നാൽപത് ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് രക്തം നിലക്കുകയും ത്വുഹ്റിന്‍റെ വൈറ്റ് ഡിസ്ചാര്‍ജ് കാണുകയും ചെയ്‌താല്‍ അവര്‍ നിഫാസില്‍ നിന്നും ശുദ്ധിയായി. ഇനി നാല്‍പത് ദിവസം പിന്നിട്ടാല്‍ പിന്നെ രക്തം നിന്നില്ലെങ്കിലും കുളിച്ച് നമസ്കരിക്കണം . 40 ദിവസത്തിന് ശേഷമുള്ള രക്തത്തെ ഇസ്തിഹാളയുടെ രക്തമായി കണ്ടാല്‍ മതി.

പ്രസവ ശേഷം നിഫാസുള്ള ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയായാല്‍, മറ്റു സ്ത്രീകളെപ്പോലെ അവര്‍ക്ക് നോമ്പും നമസ്കാരവും എല്ലാം നിര്‍ബന്ധമാണ്‌. എന്നാല്‍ കുഞ്ഞിന് ദോഷകരമാകാനും പാല്‍ കുറയാനുമൊക്കെ ഇടവരുത്തും എങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതും പിന്നീടത് നോറ്റു വീട്ടേണ്ടതുമാണ്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *