നരകത്തിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم فِي أَضْحًى ـ أَوْ فِطْرٍ ـ إِلَى الْمُصَلَّى، فَمَرَّ عَلَى النِّسَاءِ فَقَالَ : يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّي أُرِيتُكُنَّ أَكْثَرَ أَهْلِ النَّارِ . فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ: تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഈദുൽ അള്ഹാ അല്ലെങ്കിൽ ഈദുൽ ഫിത്വ്ർ നമസ്കരിക്കുന്നതിനായി മുസ്വല്ലയിലേക്ക് വന്നു. അങ്ങൻെ അവിടുന്ന് സ്ത്രീകളുടെ ഭാഗത്തേക്ക് പോയി അവരോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’. അപ്പോള്‍ അവര്‍ ചോദിച്ചു: ‘എന്താണതിനു കാരണം പ്രവാചകരേ;? നബി ﷺ പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (ബുഖാരി:304)
عَنِ ابْنِ عَبَّاسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ” أُرِيتُ النَّارَ فَإِذَا أَكْثَرُ أَهْلِهَا النِّسَاءُ يَكْفُرْنَ ”. قِيلَ أَيَكْفُرْنَ بِاللَّهِ قَالَ ” يَكْفُرْنَ الْعَشِيرَ، وَيَكْفُرْنَ الإِحْسَانَ، لَوْ أَحْسَنْتَ إِلَى إِحْدَاهُنَّ الدَّهْرَ ثُمَّ رَأَتْ مِنْكَ شَيْئًا قَالَتْ مَا رَأَيْتُ مِنْكَ خَيْرًا قَطُّ ”.
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: എനിക്ക് അല്ലാഹു നരകത്തെ കാണിച്ചുതന്നു. നോക്കുമ്പോള്‍ അതിലെ കുറ്റവാളികളില്‍ അധികം സ്ത്രീകളാണ്. കാരണം അവള്‍ നിഷേധിക്കുന്നവരാണ്. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഔദാര്യങ്ങളെ നിഷേധിച്ചുകളയും. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവന്‍ നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന്നു യോജിക്കാത്ത വല്ലതും നീ പ്രവര്‍ത്തിച്ചതായി അവള്‍ കണ്ടാല്‍ അവള്‍ പറയും: നിങ്ങള്‍ എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല.’ (ബുഖാരി:29)
സ്വര്‍ഗത്തിലും ഭൂരിഭാഗം പേരും സ്ത്രീകളാണ്
عن محمد بن سيرين قال : إما تفاخروا وإما تذاكروا : الرجال في الجنة أكثر أم النساء ؟ فقال أبو هريرة : أو لم يقل أبو القاسم صلى الله عليه وسلم : إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْزَبُ
ഇബ്‌നു സിരീന്‍ رَحِمَهُ اللَّهُ പറഞ്ഞു: ഒരിക്കല്‍, സ്വര്‍ഗത്തില്‍ കൂടുതല്‍ ആരാണെന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ തര്‍ക്കിക്കുകയുണ്ടായി. അങ്ങനെ അവര്‍ (അക്കാര്യത്തെ സംബന്ധിച്ച് നബി ﷺ യില്‍ നിന്നുള്ള അറിവിനായി) അബൂഹുറൈയ്റ رَضِيَ اللَّهُ عَنْهُ യോട് ചോദിച്ചു: ”അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബുല്‍ കാസിം (നബി ﷺ) ഇപ്രകാരം പറഞ്ഞിട്ടില്ലേ, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആദ്യ സംഘം പൗര്‍ണമി രാത്രിയിലെ പൂര്‍ണ ചന്ദ്രനെ പോലെയായിരിക്കും. അവര്‍ക്കു ശേഷമുള്ളവര്‍ ആകാശത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തോളം പ്രകാശ പൂരിതരായിരിക്കും. അവരില്‍ ഒരോരുത്തര്‍ക്കും (സ്ത്രീകളില്‍ നിന്നുള്ള) രണ്ട് ഇണകള്‍ വീതം ഉണ്ടായിരിക്കും.” ( മുസ്‌ലിം: 2834)
ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി رَحِمَهُ اللَّهُ പറഞ്ഞു:
ولكل واحد منهم زوجتان ـ أي: من نساء الدنيا –
അവരില്‍ ഓരോരുത്തര്‍ക്കും രണ്ട് ഇണകള്‍ വീതം ഉണ്ടായിരിക്കും അഥവാ ഇഹലോകത്തെ സ്ത്രീകളില്‍ നിന്ന് രണ്ടുപേര്‍ ഉണ്ടായിരിക്കും.” (ഫത്ഹുല്‍ ബാരി)
ഇമാം നവവി رَحِمَهُ اللَّهُ പറയുന്നു: സ്വര്‍ഗത്തില്‍ സ്ത്രീകളാണ് കൂടുതല്‍ എന്നാണ് ഹദീഥിന്റെ പ്രത്യക്ഷം സൂചിപ്പിക്കുന്നതെന്ന് ക്വാദി ഇയാദ് رَحِمَهُ اللَّهُ പറഞ്ഞിട്ടുണ്ട്. ശര്‍ഹിന്നവവി)
قال شيخ الإسلام ابن تيمية رحمه الله : النساء أكثر من الرجال إذ قد صح أنهن أكثر أهل النار وقد صح لكل رجل من أهل الجنة زوجتان من الإنسيات سوى الحور العين وذلك لأن من في الجنة من النساء أكثر من الرجال وكذلك في النار فيكون الخلق منهم أكثر.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലാണ്, നരകത്തിലെ ഭൂരിഭാഗം ആളുകളും അവരാണെന്നതും ശരിയാണ്, സ്വർഗത്തിലെ ജനങ്ങളിൽ നിന്നുള്ള ഓരോ പുരുഷനും രണ്ട് ഭാര്യമാരുണ്ടെന്നത് ശരിയാണ്, ഹൂറുൻ ഐൻ ഒഴികെ. കാരണം, സ്വർഗത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉണ്ട്, അതുപോലെ നരകത്തിലും, അതിനാൽ അവരുടെ സൃഷ്ടി കൂടുതൽ ആയിരിക്കും. (മജ്‌മൂഉല്‍ ഫതാവാ: 6/432)
kanzululoom.com