വിശുദ്ധ ഖുര്‍ആനിൽ പേര് പരാമര്‍ശിച്ചിട്ടുള്ള ഒരു ജീവിയാണ് വെട്ടുകിളി. ‘ഷഡ്‌പദങ്ങൾ’ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുന്നതാണ് വെട്ടുകിളി. ഈ അടുത്തിടെ ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും വെട്ടുകിളി കൂട്ടം കൂട്ടമായി എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വെട്ടുകിളിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി,വിശുദ്ധ ഖുര്‍ആനിൽ അല്ലാഹു വെട്ടുകിളിയെ ഉദാഹരിച്ചിട്ടുണ്ട്. അന്ത്യനാളിൽ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശേഷം അല്ലാഹു മനുഷ്യരെ വിചാരണക്കായി അതിവിശാലമായ സ്ഥലത്ത് (മഹ്ശറ) ഒരുമിച്ച് കൂട്ടും. മഹ്ശറിലേക്ക് സമ്മേളിക്കുവാനുള്ള വിളി കേള്‍ക്കണ്ട താമസം, മനുഷ്യ൪ അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പൊട്ടിപ്പിളരുകയും എല്ലാവരും എഴുന്നേറ്റ് പുറത്ത് വരികയും ചെയ്യുന്നു. ആ അവസരത്തില്‍ എല്ലാവരും ആ വിളിയെ ലാക്കാക്കി വളരെ ദ്രുതഗതിയില്‍ വമ്പിച്ച വെട്ടുകിളിക്കൂട്ടം കണക്കെ ഖബ്റുകളില്‍ നിന്നു എഴുന്നേറ്റ് പുറപ്പെടും.

خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ

ദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട് വരും. (ഖുര്‍ആൻ:54/7)

{ جَرَادٌ مُنْتَشِرٌ } أي: مبثوث في الأرض، متكاثر جدا،

{പരന്ന വെട്ടുകളികളെന്നോണം} ഭൂമിയില്‍ ധാരാളമായി ചിന്നിച്ചിതറപ്പെട്ടത്. (തഫ്സീറുസ്സഅ്ദി)

രണ്ടാമതായി. ഉപദ്രവകരമല്ലാത്ത വെട്ടുകിളി ഭക്ഷിക്കാൻ ഇസ്ലാം അനുവദിച്ചിട്ടുണ്ട്.

عَنْ عَبْدِ اللَّهِ بْنِ، أَبِي أَوْفَى قَالَ غَزَوْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم سَبْعَ غَزَوَاتٍ نَأْكُلُ الْجَرَادَ ‏.‏

അബ്ദില്ലാഹിബ്‌നു അബീഔഫ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങള്‍ നബി ﷺ യുടെ കൂടെ ആറ് അല്ലെങ്കില്‍ ഏഴ് യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു. (മുസ്‌ലിം 1952)

മൂന്നാമതായി, ശവം – അറവ് കൊണ്ടല്ലാതെ ജീവൻ നഷ്ടപ്പെട്ടത് – ഭക്ഷിക്കാൻ ഇസ്ലാമിൽ പാടില്ല. എന്നാൽ വെട്ടുകിളിയുടെ കാര്യത്തിൽ അതിൽ ഇളവുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ :‏ أُحِلَّتْ لَنَا مَيْتَتَانِ الْحُوتُ وَالْجَرَادُ

അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് ശവങ്ങൾ നമുക്ക് അനുവദനീയമാണ്: മൽസ്യവും വെട്ടുകിളിയും. (ഇബ്നുമാജ:3218)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏:‏ أُحِلَّتْ لَنَا مَيْتَتَانِ وَدَمَانِ فَأَمَّا الْمَيْتَتَانِ فَالْحُوتُ وَالْجَرَادُ وَأَمَّا الدَّمَانِ فَالْكَبِدُ وَالطِّحَالُ ‏

അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:രണ്ട് ശവങ്ങളും രണ്ട് രക്തങ്ങളും നമുക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. അതായത്. മല്‍സ്യവും വെട്ടുകിളിയും, കരളും പ്‌ളീഹയും. (ഇബ്നുമാജ:3314)

നാലാമതായി, അല്ലാഹുവിന്റെ സൈന്യങ്ങളിൽ പെട്ട ഒരു സൈന്യമാണ് വെട്ടുകിളികൾ. ഫിര്‍ഔനിന്റെ  ജനത ധിക്കാരം തുടര്‍ന്നുകൊണ്ടേയിരുന്നപ്പോൾ അല്ലാഹു ദൃഷ്ടാന്തമായി ശിക്ഷയായി വെട്ടുകളികളേയും അയച്ചു.

فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٍ مُّفَصَّلَٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ

വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു. (ഖുര്‍ആൻ:7/133)

عن ابن عباس قوله: والجراد ـ قال: فأرسل الله عليهم الجراد فأسرع في فساد ثمارهم وزروعهم، قالوا يا موسى: ادع لنا ربك يكشف عنا الجراد، فإنا سنؤمن لك: ونرسل معك بني إسرائيل، فدعا ربه فكشف عنهم الجراد، وكان قد بقي لهم من زرعهم ومعايشهم بقايا، فقالوا: قد بقي لنا ما هو كافينا، فلن نؤمن لك ولن نرسل معك بني إسرائيل….

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: അങ്ങനെ അല്ലാഹു അവരിലേക്ക് വെട്ടുകിളികളെ അയച്ചു. അങ്ങനെ വളരെ വേഗത്തിൽ അവരുടെ പഴങ്ങളും വിളകളും അവ നശിച്ചു. അപ്പോൾ അവർ (ഇസ്രാഈല്യര്‍) പറഞ്ഞു: ഹേ മൂസാ, വെട്ടുകിളികളെ ഞങ്ങളിൽ നിന്ന് അകറ്റാൻ നിന്റെ റബ്ബിനോട് പ്രാർത്ഥിക്കുക. എങ്കിൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കാം, ഇസ്രായേൽ സന്തതികളെ ഞങ്ങൾ നിന്നോടൊപ്പം  അയക്കുകയും ചെയ്യാം. അങ്ങനെ മൂസാ عليه السلام തന്റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ വെട്ടുകിളികൾ അവരിൽ നിന്ന് അല്ലാഹു നീക്കം ചെയ്തു. അവരുടെ വിളകളും ഉപജീവനങ്ങളും  അവശേഷിച്ചു. അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് ബാക്കിയായത് മതി. അതിനാൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കില്ല, ഇസ്രായേൽ മക്കളെ ഞങ്ങൾ നിന്നോടൊപ്പം അയയ്ക്കുകയുമില്ല. (ابن أبي حاتم)

عن مجاهد قوله: فأرسلنا عليهم الطوفان والجراد ـ قال: والجراد تأكل مسامير زنجهم يعني أبوابهم وثيابهم.

മുജാഹിദ് رحمه الله പറയുന്നു: {വെള്ളപ്പൊക്കം, വെട്ടുകിളി എന്നിവ അവരുടെ നേരെ നാം അയച്ചു} വെട്ടുകിളി : വസ്ത്രങ്ങൾ നശിപ്പിക്കുന്ന വാതിലുകളുടെ ആണികൾ നശിപ്പിക്കുന്ന ഒരു ജീവി.

عَنْ سَعِيدِ بْنِ أَبِي الْحَسَنِ، قَالَ: إِنَّ اللَّهَ عَزَّ وَجَلَّ خَلَقَ آدَمَ عَلَيْهِ السَّلَامُ فَبَقِيَ مِنْ طِينَتِهِ فِي يَدِهِ شَيْءٌ، فَخَلَقَ مِنْهَا الْجَرَادَ، فَهُوَ جُنْدٌ مِنْ جُنُودِ اللَّهِ عَزَّ وَجَلَّ، لَيْسَ جُنْدٌ أَكْثَرَ وَأَعْظَمَ مِنْهُمْ.

സഈദ് ബ്നു അബുൽ ഹസൻ رحمه الله പറയുന്നു: സർവ്വശക്തനായ അല്ലാഹു ആദം عليه السلام യെ സൃഷ്ടിച്ചു. പിന്നെ അവന്റെ കയ്യിൽ മണ്ണ് അവശേഷിച്ചു. അങ്ങനെ അതിൽ നിന്ന് വെട്ടുകിളിയെ ഉണ്ടാക്കി. അത് അല്ലാഹുവിന്റെ സൈന്യങ്ങളിൽ പെട്ട ഒരു സൈന്യമാണ്, (അല്ലാഹുവിന്) അവരെക്കാൾ, വലുതും നാശം വിതക്കുന്നതുമായ മറ്റൊരു സൈന്യവുമില്ല.  (മുസന്നഫ് അബ്ദുറസാഖ്)

قال ابن القيم رحمه الله تعالى:  الجراد جند من جنود الله ضعيف الخلقة، عجيب التركيب، فيه خلق سبع حيوانات، فإذا رأيت عساكره قد أقبلت، أبصرت جندا لا مرد لهم، ولا يحصى منه عدد ولا عدة، فلو جمع الملك خيله، ورجاله ودوابه وسلاحه ليصده عن بلاده لما أمكنه ذلك، وهذا من حكمته سبحانه وتعالى أن يسلط الضعيفَ من خلقه الذي لا مؤنة له على القوي، فينتقم به منه،

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അല്ലാഹുവിന്റെ സൈന്യങ്ങളിൽ പെട്ട ഒരു സൈന്യമാണ് വെട്ടുകിളികൾ. അത് സൃഷ്ടിപ്പിൽ ബലഹീനമായതാണ്. ഘടനയിൽ അൽഭുതാവഹമാണ്. ഏഴ് തരം ജീവികളുടെ പ്രകൃതം അതിനുണ്ട്. അതിന്റെ സൈന്യം മുന്നോട്ട് വരുന്നത് നീ കാണുകയാണെങ്കിൽ നിനക്കൊരിക്കലും എതിരിടാൻ കഴിയാത്ത സൈന്യമാണെന്ന് നിനക്ക് കാണാൻ കഴിയും. അതിന്റെ എണ്ണമോ കണക്കോ നിനക്ക് തൃപ്തിപ്പെടുത്താൻ കഴിയില്ല. ഒരു രാജാവ്  അതിനെ നാട്ടിൽ നിന്ന് അകറ്റി നിർത്താൻ തന്റെ കുതിരപ്പടകളെയും കാലാൽപ്പടകളെയും മൃഗങ്ങളെയും ആയുധങ്ങളെയുംം ശേഖരിച്ചാൽ (അതിനെ തടയാൻ) ഒരിക്കലും അയാൾക്ക് കഴിയുകയില്ല. ഇത് അല്ലാഹുവിന്റെ ഹിക്മത്തിന്റെ ഭാഗമാണ്. ഒരു ശക്തനായ ആൾക്ക് പോലും എങ്ങനെ നേരിടണമെന്ന് ചിന്തിക്കാൻ കഴിയാത്ത രൂപത്തിൽ ദുര്‍ബലമായ ഒരു സൃഷ്ടിയെ അല്ലാഹു മനുഷ്യരുടെ മേൽ ആധിപത്യമുണ്ടാക്കുന്നുവെന്നതിൽ പാഠമുണ്ട്. അതുമുഖേനെ അല്ലാഹു ശിക്ഷാ നടപടി സ്വീകരിക്കുന്നു.

അഞ്ചാമതായി, ഉപദ്രവകാരികളല്ലാത്ത വെട്ടുകിളികളെ കൊന്നുകളയാൻ പാടില്ല.

عَنْ أَبِي زُهَيْرٍ الْأَنْمَارِيِّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لَا تَقْتُلُوا الْجَرَادَ، فَإِنَّهُ جُنْدُ اللَّهِ الْأَعْظَمُ.

അബുസുഹയ്ര്‍ അൽഅൻമാരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ വെട്ടുകിളികളെ കൊന്നുകളയരുത്, അത് അല്ലാഹുവിന്റെ മഹത്തായ ഒരു സൈന്യമാണ്. (صحيح الجامع ٧٣٨٨)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *