സത്യവിശ്വാസിയുടെ തടവറയും അവിശ്വാസിയുടെ സ്വർഗ്ഗവും

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുനിയാവ് സത്യവിശ്വാസിയുടെ  തടവറയും അവിശ്വാസിയുടെ  സ്വർഗ്ഗവുമാകുന്നു. (മുസ്ലിം:2956)

സത്യവിശ്വാസി അല്ലാഹുവിന്റെ വിധിവിലക്കുകളാൽ ബന്ധിതനാവുന്നു. അടിസ്ഥാനപരമായി സത്യനിഷേധി മതവിധികളാൽ ബന്ധിതനല്ല. [ഖാലിദ് ബ്ൻ ഉസ്മാൻ സബ്ത്ത് رحمه الله]

സത്യവിശ്വാസിക്ക് ഇഹലോകത്ത് ഒട്ടനവധി നിയന്ത്രണങ്ങളുണ്ട്. അവന്റെ ആസ്വാദനങ്ങൾക്ക് പരിധിയുണ്ട്. അതാണ് സത്യവിശ്വാസിയുടെ ബന്ധനാലയമാണ് ഇഹലോകമെന്ന് ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളത്. അവിശ്വാസികൾക്കാകട്ടെ അങ്ങനെ യാതൊന്നുമില്ല. അവിശ്വാസികൾക്ക് തോന്നിയതുപോലെ ജീവിക്കാം. പരിധിയില്ലാതെയുള്ള ആസ്വദിക്കുന്നവരാണവർ. അതാണ് അവിശ്വാസിയുടെ സ്വര്‍ഗ്ഗാരാമമാണ് ഇഹലോകമെന്ന് ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളത്.

قال الفضيل بن عياض -رحمه الله-: إذا أحب الله عبدا أكثر غمه، وإذا أبغض عبدا وسع عليه دنياه

ഫുദൈൽ ബിൻ ഇയാള് رحمه الله പറഞ്ഞു :ഒരു അടിമയെ അല്ലാഹു ഇഷ്ടപെട്ടുകഴിഞ്ഞാൽ അവന് പ്രയാസങ്ങൾ വർദ്ധിപ്പിക്കും. ഇനി അല്ലാഹുവിന് ഒരടിമയോട് കോപമുണ്ടായാൽ അവന് ദുനിയാവ് വിശാലമാക്കിക്കൊടുക്കും ചെയ്യും. (സിയറു അഅലാമിന്നുബലാ:8/433)

ശൈഖ് ഇബ്നു  ഉതൈമീൻ رحمه الله പറഞ്ഞു: ഇബ്നു  ഹജർ رحمه الله യെ  കുറിച്ച് പറയപ്പെട്ടു: അദ്ദേഹം മിസ്റിലെ  ന്യായാധിപനായിരിക്കെ അദ്ദേഹം തന്റെ അംഗരക്ഷകരോടൊത്ത്  നടക്കുകയായിരുന്നു ,അദ്ദേഹത്തിന്റെ വലതും ഇടതുമായി ജനങ്ങളും സേവകരുമുണ്ട്. അങ്ങനെയിരിക്കെ അദ്ദേഹം എണ്ണ തൊഴിലാളിയായ ഒരു ജൂതന്റെ അരികിലൂടെ കടന്ന് പോയി. അയാളുടെ മേലാകെ എണ്ണയാൽ അഴുക്ക് പുരണ്ടിരിക്കുകയാണ്. അപ്പോൾ അയാൾ  അദ്ദേഹത്തെ നിറുത്തികൊണ്ട് പറഞ്ഞു: തീർച്ചയായും നിങ്ങളുടെ നബി ﷺ പറയുന്നു: ദുനിയാവ്  സത്യവിശ്വാസിയുടെ  തടവറയും അവിശ്വാസിയുടെ  സ്വർഗ്ഗവുമാണ്. എന്നിട്ട് നിങ്ങൾ സത്യവിശ്വാസിയും ഈ (കാണുന്ന) സുഖാനുഭാവത്തിൽ (ജീവിക്കുകയും) ഞാൻ ഒരു ജൂതനും നിങ്ങൾ എന്നെ ഈ കാണുന്നത് പോലെ ഞാൻ ദാരിദ്ര്യത്തിലും ശിക്ഷയിലും  ജീവിക്കുകയും ചെയ്യുകയോ?

അപ്പോൾ ഇബ്നു ഹജർ رحمه الله അയാളോട് പറഞ്ഞു: അതെ ശരിയാണ്, പക്ഷേ എനിക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ നൽകപ്പെട്ടുവോ അതൊക്കെ പരലോകത്തെ അനുഗ്രഹങ്ങളെ അപേക്ഷിച്ച്  എനിക്ക്  തടവറയാകുന്നു. പിന്നെ നിനക്ക്‌ എന്തൊക്കെ കഷ്ടപ്പാടുകൾ ഉണ്ടോ അതൊക്കെ പരലോകത്തെ ശിക്ഷയെ  അപേക്ഷിച്ച്  നിനക്ക്  അനുഗ്രഹവും   സ്വർഗവുമാകുന്നു. [تفسير العثيمين – الشعراء، صفحة ٢٩٤]

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *