قال شيخ الإسلام ابن تيمية رحمه الله : ما رأيت شيئاً يغذي العقل والروح ويحفظ الجسم ويضمن أكثر من إدامة النظر في كتاب الله تعالى.
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറഞ്ഞു: അല്ലാഹുവിന്റെ കിതാബ് പതിവായി നോക്കി (ഓതുന്നതിനെക്കാൾ) അധികമായി ബുദ്ധിക്കും, ആത്മാവിനും വികാസം തരുന്നതും ശരീരത്തിന് സംരക്ഷണവും ഉറപ്പും തരുന്നതുമായ മറ്റൊരു സംഗതിയും ഉള്ളതായി എനിക്കറിയില്ല. (മജ്മൂഉൽ ഫതാവാ)
قال الإمام الشافعي رحمه الله : أربعة تزيد في العقل: ترك الفضول من الكلام، السواك، مجالسة الصالحين، مجالسة العلماء.
ഇമാം ശാഫി رحمه الله പറഞ്ഞു: നാല് കാര്യങ്ങൾ ബുദ്ധിയെ വർദ്ധിപ്പിക്കും. ഉപകാരമില്ലാത്ത സംസാരം ഒഴിവാക്കൽ, പല്ല് തേക്കൽ, സ്വാലിഹീങ്ങളായ സജ്ജനങ്ങളുമായി സഹവസിക്കൽ, ഉലമാക്കളുമായി സഹവസിക്കൽ [الطب النبوي (312)]
قال أبو حازم سلمة بن دينار – رحمه الله -: ثلاثٌ مَن كُنّ فيه كملَ عقله، ومَن كانت فيه واحدةٌ كمل ثُلُث عقله: مَن عرفَ نفسه، وحفظَ لسانه، وقنعَ بِما رزق الله تعالى.
സലാമ ബിൻ ദിനാർ رَحِمَهُ اللَّهُ പറഞ്ഞു: മൂന്ന് ഗുണങ്ങളുണ്ട്, അവ ആരിലുണ്ടോ അവന്റെ ബുദ്ധി പൂർണ്ണമാകും, (ഈ മൂന്ന് ഗുണങ്ങളിൽ) ഒന്ന് ആരിലുണ്ടോ അവന്റെ ബുദ്ധിയുടെ മൂന്നിലൊന്ന് പൂർണ്ണമാകും: 1) അവൻ തന്റെ നിലവാരം അറിയുന്നു, 2) തന്റെ നാവിനെ സൂക്ഷിക്കുന്നു, 3) അല്ലാഹു (അവന്) നൽകിയതിൽ സംതൃപ്തനാണ്. (താരീഖ് ദമസ്കസ്: 22/67)
قال البشير الإبراهيميّ -رحمه الله-: الإِسـلامُ تَجِدُ فِي عَقائِدِهِ غِذَاءَ العَـقلِ، وفِي عِبَـادَاتِه تَزكِـيةَ النَّـفْسِ، وفِي أَحكَامِه رِعَـايةَ المَصلَحَةِ، وفِي آدَابِه خَيرَ المُجتَمَعِ.
മുഹമ്മദ് അൽബശീർ അൽ ഇബ്റാഹീമി رَحِمَهُ اللَّهُ പറഞ്ഞു: ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങൾ ബുദ്ധിയെ പോഷിപ്പിക്കുന്നതായും ഇസ്‌ലാമിലെ ആരാധനകൾ ആത്മവിശുദ്ധി നൽകുന്നതായും, ഇസ്‌ലാമിലെ മതവിധികൾ വ്യക്തിപരവും പൊതുവായതുമായ നന്മയെ പരിഗണിക്കുന്നതായും, ഇസ്‌ലാമിക മര്യാദകളിൽ സാമൂഹിക നന്മയുള്ളതായും നിനക്ക് കാണാൻ സാധിക്കും. [ آثار البشير الإبراهيمي (١/١٠٨)]
قال ابن حبان – رحمه الله – : لا ينبغي للعاقل أن يحزن، لأنَّ الحزن لا يرد المصيبة، ودوام الحزن ينقص العقل.
ഇമാം ഇബ്നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു: ബുദ്ധിമാനായ ഒരാൾ ദുഃഖിക്കരുത്.
കാരണം, ബാധിച്ച വിപത്തുകളെ അത് ഇല്ലാതാക്കുന്നില്ല! നിരന്തരമായ ദുഃഖം മനുഷ്യ ബുദ്ധിക്ക് വകഭേദം വരുത്തുന്നതുമാണ്. [روضة العقلاء (٣٨)]
www.kanzululoom.com