ആമുഖം
വേദക്കാരോടായി അല്ലാഹു പറയുന്നു:
وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്. (ഖുര്‍ആൻ:2/42)
يَٰٓأَهْلَ ٱلْكِتَٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്? (ഖുര്‍ആൻ:3/71)
മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ
ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖുര്‍ആൻ:5/67)
അല്ലാഹു നല്‍കിയിട്ടുള്ള സന്ദേശങ്ങളെ മുഴുവനും എതിര്‍പ്പോ, അക്രമമോ ഭയപ്പെടാതെ, സധീരം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കണമെന്നും, അതില്‍ വല്ല വീഴ്ചയും വരുത്തിയാല്‍ അല്ലാഹു ഏല്പിച്ച ദൗത്യനിര്‍വ്വഹണത്തിന്റെ കടമ നിറവേറുകയില്ലെന്നും അല്ലാഹു നബി ﷺ യോട് ആജ്ഞാപിക്കുന്നു. (അമാനി തഫ്സീര്‍)
ഹജ്ജത്തുൽ വദാഇൽവെച്ച് നബിﷺ പറഞ്ഞ ദീർഘമായ ഹദീസ് ജാബിർ(റ) നിവേദനം ചെയ്തത് സ്വഹീഹു മുസ്ലിമിൽ കാണാം:
وَأَنْتُمْ تُسْأَلُونَ عَنِّي فَمَا أَنْتُمْ قَائِلُونَ ” . قَالُوا نَشْهَدُ أَنَّكَ قَدْ بَلَّغْتَ وَأَدَّيْتَ وَنَصَحْتَ . فَقَالَ بِإِصْبَعِهِ السَّبَّابَةِ يَرْفَعُهَا إِلَى السَّمَاءِ وَيَنْكُتُهَا إِلَى النَّاسِ ” اللَّهُمَّ اشْهَدِ اللَّهُمَّ اشْهَدْ ” . ثَلاَثَ مَرَّاتٍ
പരലോകത്ത് നിങ്ങളോട് എന്നെക്കുറിച്ച് ചോദിക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ എന്തായിരിക്കും മറുപടി പറയുക?’ സ്വഹാബത്ത് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്ക് കാര്യങ്ങൾ എത്തിച്ചുതരികയും വിശദമാക്കിത്തരികയും ഗുണകാക്ഷയോടെ വർത്തിക്കുകയും ചെയ്തുവെന്ന് ഞങ്ങൾ സാക്ഷി പറയും.’’ അപ്പോൾ നബിﷺ തന്റെ ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷിയാണ്! അല്ലാഹുവേ, നീ സാക്ഷിയാണ്! നീ സാക്ഷിയാണ്!’’
മുസ്ലിം സമൂഹത്തോടായുള്ള അല്ലാഹുവിന്റെ കല്പന കാണുക:
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍:3/110)
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)
അറിവുകളും സത്യവും മറച്ചുവെച്ചാൽ
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ ﴿١٥٩﴾ إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ﴿١٦٠﴾
നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/159-160)
നബി തിരുമേനി ﷺ യെയും, അവിടുത്തെ ദൗത്യങ്ങളെയും സംബന്ധിച്ചു തൗറാത്തിലും ഇന്‍ജീലിലും വന്നിട്ടുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാതെ മൂടിവെക്കുന്ന ജൂത-ക്രിസ്തീയ പണ്ഡിതന്മാരെപ്പറ്റിയാണ് ഈ വചനം അവതരിച്ചതെന്ന് ചില രിവായത്തുകളില്‍ വന്നിട്ടുണ്ടെങ്കിലും സത്യം മൂടിവെക്കുകയും ജനങ്ങള്‍ക്ക് അത് വിവരിച്ചു കൊടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും ബാധകമാണ് ഈ താക്കീതെന്നുള്ളതില് സംശയമില്ല. അവതരണഹേതു പ്രത്യേകമായിരുന്നാലും ആയത്തുകളിലെ വിധി തത്തുല്യമായ എല്ലാ സംഭവങ്ങള്‍ക്കും ബാധകമാണെന്നുള്ളതില്‍ തര്‍ക്കമില്ലാത്തതാണ്. (അമാനി തഫ്സീര്‍)
ഈ ആയത്തിലെ വിധി വേദക്കാരെ മാത്രമല്ല, എല്ലാവരെയും ബാധിക്കുന്നതാണെന്നാണ് സ്വഹാബികൾ മനസ്സിലാക്കിയിട്ടുള്ളത്. അതിനുള്ള തെളിവ് കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ إِنَّ النَّاسَ يَقُولُونَ أَكْثَرَ أَبُو هُرَيْرَةَ، وَلَوْلاَ آيَتَانِ فِي كِتَابِ اللَّهِ مَا حَدَّثْتُ حَدِيثًا، ثُمَّ يَتْلُو {إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ} إِلَى قَوْلِهِ {الرَّحِيمُ} إِنَّ إِخْوَانَنَا مِنَ الْمُهَاجِرِينَ كَانَ يَشْغَلُهُمُ الصَّفْقُ بِالأَسْوَاقِ، وِإِنَّ إِخْوَانَنَا مِنَ الأَنْصَارِ كَانَ يَشْغَلُهُمُ الْعَمَلُ فِي أَمْوَالِهِمْ، وَإِنَّ أَبَا هُرَيْرَةَ كَانَ يَلْزَمُ رَسُولَ اللَّهِ صلى الله عليه وسلم بِشِبَعِ بَطْنِهِ وَيَحْضُرُ مَا لاَ يَحْضُرُونَ، وَيَحْفَظُ مَا لاَ يَحْفَظُونَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ നബി ﷺ യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്റെ കിതാബില്‍ രണ്ടു ആയത്തുകൾ ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, {إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ} എന്നു മുതല്‍ {الرَّحِيمُ} എന്നതുവരെ (2/159-160) അദ്ദേഹം പാരായണം ചെയ്തു. ശേഷം പറഞ്ഞു: നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്മാര് അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്സാരികളായ ഞങ്ങളുടെ സഹോദരന്മാര് അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ തന്റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ നബി ﷺ യോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി:118)
عَنْ حُمْرَانَ، أَنَّهُ قَالَ فَلَمَّا تَوَضَّأَ عُثْمَانُ قَالَ وَاللَّهِ لأُحَدِّثَنَّكُمْ حَدِيثًا وَاللَّهِ لَوْلاَ آيَةٌ فِي كِتَابِ اللَّهِ مَا حَدَّثْتُكُمُوهُ إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” لاَ يَتَوَضَّأُ رَجُلٌ فَيُحْسِنُ وُضُوءَهُ ثُمَّ يُصَلِّي الصَّلاَةَ إِلاَّ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الصَّلاَةِ الَّتِي تَلِيهَا ” . قَالَ عُرْوَةُ الآيَةُ {إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى} إِلَى قَوْلِهِ { اللاَّعِنُونَ}
ഉസ്മാൻ رَضِيَ اللَّهُ عَنْهُ വുളൂഅ് ചെയ്തുകൊണ്ട് പറഞ്ഞു: അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ കിതാബില്‍ ഈ ആയത്ത് ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ഒരാള്‍ വുളൂഅ് ചെയ്യുകയും അതിനെ നന്നാക്കുകയും ചെയ്യുന്നു. അവന്റെ ഒരു നമസ്കാരത്തിനും അടുത്ത നമസ്കാരത്തിനുമിടയിലുള്ള പാപങ്ങൾ പൊറുക്കപ്പെടും. ഉര്‍വ പറയുന്നു: പ്രസ്തുത ആയത്ത് ഇതാണ്:{നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ് (2/159)} (മുസ്ലിം:227)
عن أنس بن مالك رضي الله عنه: أَنَّ النَّبِيَّ صلى الله عليه وسلم وَمُعَاذٌ رَدِيفُهُ عَلَى الرَّحْلِ قَالَ ” يَا مُعَاذُ بْنَ جَبَلٍ ”. قَالَ لَبَّيْكَ يَا رَسُولَ اللَّهِ وَسَعْدَيْكَ. قَالَ ” يَا مُعَاذُ ”. قَالَ لَبَّيْكَ يَا رَسُولَ اللَّهِ وَسَعْدَيْكَ. ثَلاَثًا. قَالَ ” مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ ”. قَالَ يَا رَسُولَ اللَّهِ، أَفَلاَ أُخْبِرُ بِهِ النَّاسَ فَيَسْتَبْشِرُوا قَالَ ” إِذًا يَتَّكِلُوا ”. وَأَخْبَرَ بِهَا مُعَاذٌ عِنْدَ مَوْتِهِ تَأَثُّمًا .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മുആദുബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിനെ പിറകിലിരുത്തി നബി ﷺ വാഹനപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. നബി ﷺ പറഞ്ഞു: ഓ മുആദുബ്നു ജബൽ! അദ്ദേഹം പ്രതിവചിച്ചു. അല്ലാഹുവിൻ്റെ റസൂലേ, അങ്ങേക്ക് ഞാനിതാ ഉത്തരം ചെയ്യുന്നു.നബി ﷺ വീണ്ടും വിളിച്ചു. ഓ മുആദ്! അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, അങ്ങേക്ക് ഞാനിതാ ഉത്തരം തരുന്നു. (ഇപ്രകാരം) മൂന്നുപ്രാവശ്യം വിളിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു. “ഏതൊരുവൻ മനസ്സിൽ ആത്മാർത്ഥമായി അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിച്ചുവോ നരകം അവന് അല്ലാഹു നിഷിദ്ധമാക്കുന്നതാണ്.” മുആദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു. അല്ലാഹുവിൻ്റെ റസൂലേ, ഈ വസ്തുത ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ, എന്നാലവർക്ക് സന്തോഷിക്കാമല്ലോ. നബി ﷺ പറഞ്ഞു: “അപ്പോളവർ കർമ്മം വെടിഞ്ഞ് അതിൽ മാത്രം ഊന്നിനിൽക്കും”. അറിവ് മറച്ചുവെച്ചുവെന്ന കുറ്റത്തിൽ നിന്നൊഴിവാകാൻ മുആദ് رَضِيَ اللَّهُ عَنْهُ മരണ സമയത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നു. (ബുഖാരി:128)
അറിവുകളും സത്യവും മറച്ചുവെക്കുന്നവര്‍ക്ക് ലഅ്നത്ത് ഉണ്ടെന്നാണ് ആയത്ത് അറിയിക്കുന്നത്. ലഅ്നത്ത് എന്നതിന് ശാപം എന്നാണ് അര്‍ത്ഥം പറയാറുള്ളത്. എന്നിരുന്നാലും ലഅ്നത്ത് എന്നതിന്റെ ആശയം തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് നാം മനസ്സിലാക്കേണ്ടതാണ്.
വെറുപ്പിന്റെ ആധിക്യം നിമിത്തം ദയാകാരുണ്യങ്ങളില് നിന്ന് അകറ്റിക്കളയുന്നതിനാണ് ശാപം (لَعَنة) എന്ന് പറയുന്നത്. അല്ലാഹുവിന്റെ ശാപംകൊണ്ട് വിവക്ഷ ഇഹത്തിലും പരത്തിലും അവന്റെ ദയാദാക്ഷിണ്യങ്ങളും സഹായവും ലഭിക്കാതിരിക്കലും പരലോകശിക്ഷക്ക് വിധേയമാകലുമാകുന്നു. സൃഷ്ടികള്‍ ഒരാളെ ശപിക്കുക എന്നതിന്റെ താല്പര്യം അവര്‍ക്ക് അവനോട് വെറുപ്പും വിരോധവും ഉണ്ടായിരിക്കലും അവനനെതിരില് പ്രാര്ത്ഥിക്കലുമായിരിക്കും. ‘അല്ലാഹുവും ശപിക്കുന്നവരും ശപിക്കും’ എന്ന് ഒറ്റ വാക്യമായി പറയാതെ, ‘അല്ലാഹു ശപിക്കും ശപിക്കുന്നവരും ശപിക്കും’ എന്ന് രണ്ട് വാക്യങ്ങളായി പറഞ്ഞതില്‍ രണ്ട് ശാപങ്ങളും തമ്മിലുള്ള വ്യത്യാസത്തിലേക്ക് സൂചന കാണാം. ശപിക്കുന്നവര്‍ എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം ശാപം ആരില്‍ നിന്നെല്ലാം ഉണ്ടാകാമോ അവരുടെയെല്ലാം ശാപം എന്ന് തന്നെ. (അമാനി തഫ്സീര്‍)
هذه الآية وإن كانت نازلة في أهل الكتاب, وما كتموا من شأن الرسول صلى الله عليه وسلم وصفاته, فإن حكمها عام لكل من اتصف بكتمان ما أنزل الله {مِنَ الْبَيِّنَاتِ} الدالات على الحق المظهرات له، {وَالْهُدَى} وهو العلم الذي تحصل به الهداية إلى الصراط المستقيم, ويتبين به طريق أهل النعيم, من طريق أهل الجحيم، فإن الله أخذ الميثاق على أهل العلم, بأن يبينوا الناس ما منّ الله به عليهم من علم الكتاب ولا يكتموه، فمن نبذ ذلك وجمع بين المفسدتين, كتم ما أنزل الله, والغش لعباد الله، فأولئك {يَلْعَنُهُمُ اللَّهُ} أي: يبعدهم ويطردهم عن قربه ورحمته. {وَيَلْعَنُهُمُ اللَّاعِنُونَ} وهم جميع الخليقة, فتقع عليهم اللعنة من جميع الخليقة, لسعيهم في غش الخلق وفساد أديانهم, وإبعادهم من رحمة الله, فجوزوا من جنس عملهم، كما أن معلم الناس الخير, يصلي الله عليه وملائكته, حتى الحوت في جوف الماء
ഈ ആയത്ത് വേദക്കാരായ ആളുകളെക്കുറിച്ചും, അവർ പ്രവാചകനെയും അദ്ദേഹത്തിന്റെ വിശേഷണങ്ങളെയും മറച്ചുവെച്ച കാര്യങ്ങളെ കുറിച്ചുമാണ് അവതീർണമായതെങ്കിലും, ഇതിലെ വിധി പൊതുവായതാണ്. അല്ലാഹു അവതരിപ്പിച്ചതും സത്യത്തെ സൂചിപ്പിക്കുന്നതുമായ വ്യക്തമായ {തെളിവുകളും}, നേരായപാതയിലേക്ക് നയിക്കുന്നതും നരകക്കാരുടെ പാതയിൽ നിന്ന് സ്വർഗക്കാരുടെ പാത വ്യക്തമാക്കുന്ന അറിവായ {മാർഗദർശനവും} മറച്ചുവെക്കുന്ന എല്ലാവർക്കും ഇത് ബാധകമാണ്. അല്ലാഹു അറിവുള്ളവരിൽ നിന്ന് ഒരു കരാർ വാങ്ങിയിട്ടുണ്ട്. അതായത്, അല്ലാഹു അവർക്ക് വേദഗ്രന്ഥത്തിൽ നിന്ന് നൽകിയ അറിവ് അവർ ആളുകൾക്ക് വിശദീകരിച്ചു കൊടുക്കണമെന്നും, അത് മറച്ചു വയ്ക്കരുതെന്നും. കാരണം, ആരെങ്കിലും കരാർ അവഗണിക്കുകയും ഈ രണ്ട് തിന്മകളും കൂട്ടിച്ചേർക്കുകയും അല്ലാഹു വെളിപ്പെടുത്തിയ കാര്യങ്ങൾ മറച്ചുവെക്കുകയും അല്ലാഹുവിന്റെ അടിമകളെ വഞ്ചിക്കുകയും ചെയ്താൽ, അവരെ {അല്ലാഹു ശപിക്കുന്നതാണ്}. അതായത് : അവൻ അവരെ അകറ്റുകയും തന്റെ സാമീപ്യത്തിൽ നിന്നും കാരുണ്യത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. {ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്} ഇത് എല്ലാ സൃഷ്ടികളെയും സൂചിപ്പിക്കുന്നു. എല്ലാ സൃഷ്ടികളിൽ നിന്നും ശാപം അവർക്കുമേൽ വരും, കാരണം അവർ ആളുകളെ വഴിതെറ്റിക്കുകയും അവരുടെ മതത്തെ ദുഷിപ്പിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്തു. അങ്ങനെ അവരുടെ ശിക്ഷ അവരുടെ കുറ്റകൃത്യത്തിന് അനുസൃതമായിരിക്കും. അതുപോലെ, ആരെങ്കിലും ജനങ്ങളെ നന്മ പഠിപ്പിക്കുകയാണെങ്കിൽ, അല്ലാഹു അവന്റെ മേൽ അനുഗ്രഹം ചൊരിയും, അവന്റെ മലക്കുകളും, കടലിന്റെ ആഴങ്ങളിലെ മത്സ്യങ്ങളും പോലും – ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും, അവരുടെ മതം ശരിയായി പഠിപ്പിക്കുന്നതിനും, അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവരെ അടുപ്പിക്കുന്നതിനുമുള്ള അവന്റെ ശ്രമങ്ങൾക്ക് – അനുഗ്രഹം ചൊരിയും. അവന്റെ പ്രവൃത്തിയുടെ തരം അനുസരിച്ച് അവൻ ശിക്ഷിക്കപ്പെടുന്നു. അല്ലാഹു വെളിപ്പെടുത്തിയ കാര്യങ്ങൾ മറച്ചുവെക്കുന്നവൻ അല്ലാഹുവിന്റെ കൽപ്പനയെ എതിർക്കുകയും അവനോട് എതിർക്കുകയും ചെയ്യുന്നു. അല്ലാഹു ആളുകൾക്ക് ദൃഷ്ടാന്തങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്യുന്നു, എന്നാൽ ഈ വ്യക്തി അവ മറച്ചുവെക്കാൻ ശ്രമിച്ചു. അത്തരമൊരു വ്യക്തിക്കാണ് ഈ മുന്നറിയിപ്പ് ബാധകമാകുന്നത്. (തഫ്സീറുസ്സഅ്ദി)
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ ذُكِرَ لِرَسُولِ اللَّهِ صلى الله عليه وسلم رَجُلاَنِ أَحَدُهُمَا عَابِدٌ وَالآخَرُ عَالِمٌ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ ” . ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ യുടെ അടുക്കൽ രണ്ട് ആളുകളെ കുറിച്ച് പറയപ്പെട്ടു: ഒരാൾ ഭക്തനും മറ്റേയാൾ ദീനിൽ അറിവുള്ളയാളും. അപ്പോൾ നബി ﷺ പറഞ്ഞു: ഭക്തനേക്കാൾ അറിവുള്ളയാളിന്റെ മഹത്വം നിങ്ങളിൽ താഴ്ന്നവരേക്കാൾ എനിക്കുള്ള മാഹാത്മ്യം പോലയാണ്, എന്നിട്ട് നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവുംകൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ച് കൊടുക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കുന്നതാണ്. (തി൪മിദി:2685)
ജനങ്ങള്‍ക്കു വേണ്ടെപ്പട്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നതായി നബി ﷺ പ്രസ്താവിച്ച ഈ മഹാഭാഗ്യത്തിന്റെ നേരെ വിപരീത ഫലമാണ് അറിവുണ്ടായിട്ടും അത് മൂടിവെക്കുന്നവര്‍ക്ക് അല്ലാഹു ഈ വചനത്തില്‍ താക്കീതു ചെയ്തിരിക്കുന്നത്. മതവിജ്ഞാനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാതിരിക്കുന്നതിനെക്കാള്‍ കടുത്ത അക്രമമാണല്ലോ അറിഞ്ഞിട്ട് പിന്നെയും കല്പിച്ചുകൂട്ടി അത് മൂടിവെക്കുന്നത്. അല്ലാഹുവിനോടും വേദഗ്രന്ഥത്തോടും, ജനങ്ങളോടും, സ്വന്തം ആത്മാവിനോടും ചെയ്യുന്ന കടുത്ത വഞ്ചനയും അനീതിയുമാണത് . അതുകൊണ്ട് അതുമൂലം നേരിടുന്ന ഭവിഷ്യത്തും അതിഭയങ്കരമായിരിക്കും. അതെ, അല്ലാഹുവിന്റെ ശാപവും, ശപിക്കുന്ന എല്ലാവരുടെയും ശാപങ്ങളും! (അമാനി തഫ്സീര്‍)
هذا وعيد شديد لمن كتم ما جاءت به الرسل من الدلالات البينة على المقاصد الصحيحة والهدى النافع للقلوب ، من بعد ما بينه الله تعالى لعباده في كتبه ، التي أنزلها على رسله .
ദൂതന്മാർ കൊണ്ടുവന്ന ശരിയായ ലക്ഷ്യങ്ങളുടെ വ്യക്തമായ തെളിവുകളും ഹൃദയങ്ങൾക്ക് ഉപയോഗപ്രദമായ മാർഗ്ഗനിർദ്ദേശവും മറച്ചുവെക്കുന്നവർക്ക് – അല്ലാഹു തന്റെ ദൂതന്മാർക്ക് അവതരിപ്പിച്ച തന്റെ ഗ്രന്ഥങ്ങളിലൂടെ തന്റെ ദാസന്മാർക്ക് അത് വ്യക്തമാക്കിയതിനുശേഷം – ഒരു ശക്തമായ താക്കീതാണ് ഇത്. (ഇബ്നുകസീര്‍)
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴿١٧٤﴾ أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ ﴿١٧٥﴾
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. സന്മാര്ഗത്തിനു പകരം ദുര്‍മാര്‍ഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍. നരകശിക്ഷ അനുഭവിക്കുന്നതില്‍ അവര്‍ക്കെന്തൊരു ക്ഷമയാണ്! (ഖു൪ആന്‍:2/174-175)
عن أبي هريرة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال: مثل الذي يتعلم العلم ثم لا يحدث به؛ كمثل الذي يكنز الكنز فلا ينفق منه
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിവ് നേടിയ ശേഷം അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാത്തവരുടെ ഉപമ, ഒരു നിധി ശേഖരിച്ചുവെച്ചിട്ട് അതിൽ നിന്ന് ചെലവഴിക്കാത്തവരെ പോലെയാണ്. [ السلسلة الصحيحة ،3479]
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:مَنْ سُئِلَ عَنْ عِلْمٍ فَكَتَمَهُ أَلْجَمَهُ اللَّهُ بِلِجَامٍ مِنْ نَارٍ يَوْمَ الْقِيَامَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിജ്ഞാനം ചോദിച്ചിട്ട്, അത് (പറഞ്ഞുകൊടുക്കാതെ) ഗോപ്യമാക്കി വെച്ചവനെ അന്ത്യനാളിൽ തീയുടെ കടിഞ്ഞാൺ അണിയിക്കുന്നതാണ്. (അബൂദാവൂദ്: 3658-തിർമുദി: 2651)
عَنْ أَبِي هُرَيْرَةَ، قَالَقَالَ رَسُولُ اللَّهِ صلى الله عليه وسلم :ما من رجل آتاه الله علما فكتمه إلا أُتي به يوم القيامة ملجما بلجام من النار.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഏതൊരു മനുഷ്യന് അറിവ് നൽകുകയും എന്നിട്ട് അവൻ അത് മറച്ചുവെക്കുകയും ചെയ്താൽ, അന്ത്യനാളിൽ തീയുടെ കടിഞ്ഞാൺ അണിയിച്ചാണ് അവനെ കൊണ്ടുവരപ്പെടുക.
ലഅ്നത്ത് ചെയ്യുന്നവര്‍ ആരെല്ലാം?
أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ
അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. (ഖു൪ആന്‍:2/159)
അല്ലാഹു ലഅ്നത്ത് ചെയ്യുന്നതാണെന്ന് മേൽ സൂചിപ്പിച്ചു, മനുഷ്യരും മലക്കുകളും ലഅ്നത്ത് ചെയ്യുന്നവരിൽപെടും. ചില തെളിവുകൾ കാണുക:
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ
സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്. (ഖു൪ആന്‍:2/161)
عَنْ أَبِي هُرَيْرَةَ، يَقُولُ قَالَ أَبُو الْقَاسِمِ صلى الله عليه وسلم: مَنْ أَشَارَ إِلَى أَخِيهِ بِحَدِيدَةٍ فَإِنَّ الْمَلاَئِكَةَ تَلْعَنُهُ حَتَّى وَإِنْ كَانَ أَخَاهُ لأَبِيهِ وَأُمِّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും. അവന് സ്വന്തം സഹോദരനാണെങ്കിലും. (മുസ്ലിം:2616)
عن مجاهد في قوله: {أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ}، البهائم, قال: إذا أسنَتَتِ السَّنة، قالت البهائم: هذا من أجل عُصَاة بني آدم, لعنَ الله عُصَاة بني آدم!
മുജാഹിദ് رحمه الله പറഞ്ഞു: {അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്}അദ്ദേഹം പറഞ്ഞു: മൃഗങ്ങളും. വരൾച്ച വ്യാപകമായാൽ മൃഗങ്ങൾ പറയും: മനുഷ്യരിലെ പാപികൾ കാരണമാണിത്, മനുഷ്യരിലെ പാപികൾക്ക് അല്ലാഹുവിന്റെ ലഅ്നത്ത് ഉണ്ടാകട്ടെ.
മറ്റൊരു റിപ്പോര്‍ട്ടിൽ അദ്ദേഹം തന്നെ പറഞ്ഞത് ഇപ്രകാരമാണ്:
دواب الأرض
ഭൂമിയിലെ ജന്തുക്കൾ.
قال ابن تيمية – رحمه الله -: فالمرصدون للعلم عليهم للأمة حفظ علم الدين وتبليغه؛ فإذا لم يبلغوهم علم الدين أو ضيعوا حفظه كان ذلك من أعظم الظلم للمسلمين؛ ولهذا قال تعالى: {إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ}
فإن ضرر كتمانهم تعدى إلى البهائم وغيرها فلعنهم اللاعنون حتى البهائم. كما أن معلم الخير يصلي عليه الله وملائكته ويستغفر له كل شيء حتى الحيتان في جوف البحر والطير في جو السماء.
ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله പറയുന്നു: വിജ്ഞാനത്തിന്റെ സംരക്ഷണ ചുമതലയുള്ളവരുടെ ബാധ്യതതയാണ് ദീനിന്റെ അറിവിനെ കാക്കുക എന്നതും അതിനെ എത്തിക്കുക എന്നതും. ദീനിന്റെ അറിവിനെ എത്തിക്കുന്നതിൽ പരാജയപ്പെടുകയോ അതിന്റെ സംരക്ഷണം അവഗണിക്കുകയോ ചെയ്താൽ, അത് മുസ്ലീങ്ങളോട് ചെയ്യുന്ന വലിയ അനീതിയാണ്. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: {നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ് (ഖു൪ആന്‍:2/159)}
അവരുടെ മറച്ചുവെക്കലിന്റെ ദോഷം മൃഗങ്ങളിലേക്കും മറ്റ് സൃഷ്ടികളിലേക്കും വ്യാപിക്കുന്നു. അതിനാൽ ശപിക്കുന്നവർ അവയെ ശപിക്കുന്നു, മൃഗങ്ങൾവരെയും. നന്മ പഠിപ്പിക്കുന്നവര്‍ക്ക് അല്ലാഹു അനുഗ്രഹം ചൊരിയുന്നു. മലക്കുകൾ അവര്‍ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. കടലിന്റെ ആഴങ്ങളിലെ മൽസ്യങ്ങളും ആകാശത്തിലെ പക്ഷികളുമൊക്കെ അവര്‍ക്ക് വേണ്ടി പാപമോചനം തേടുന്നു. [مجموع الفتاوى (٢٨/ ١٨٧).]
www.kanzululoom.com