വിശുദ്ധ ഖുർആനിൽ അല്ലാഹു പരാമർശിച്ചിട്ടുള്ള ഒരു ജന്തുവാണ് കഴുത.
وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ
കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും (അവന് സൃഷ്ടിച്ചിരിക്കുന്നു.) അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന് സൃഷ്ടിക്കുന്നു. (ഖുർആൻ:16/8)
സസ്തനിയായ വളർത്തുമൃഗമാണ് കഴുത. ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി അവയെ ഉപയോഗിച്ചു വരുന്നു.
മൃഗങ്ങളുടെ കൂട്ടത്തിൽ തീരെ ബുദ്ധിയില്ലാത്തവയുടെ ഗണത്തിലാണ് കഴുതയുടെ സ്ഥാനത്തെ പൊതുവെ കണക്കാക്കപ്പടുന്നത്. അതുകൊണ്ടുതന്നെ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരെ അല്ലാഹുവും അവന്റെ റസൂൽ ﷺ യും കഴുതയോട് ഉപമിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:
തൗറാത്തിന്റെ ഭാരവാഹികളായ യഹൂദ൪ തൗറാത്തിലെ ഉള്ളടക്കം ഗ്രഹിക്കുവാനോ, അതിന്റെ അദ്ധ്യാപനങ്ങള്‍ അനുസരിക്കുവാനോ തയ്യാറാകാതെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൊണ്ടും വ്യാമോഹങ്ങള്‍കൊണ്ടും തൃപ്തി അടയുകയാണ് ചെയ്തത്. അവരെ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളോടാണ് അല്ലാഹു ഉപമിച്ചത്.
مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
തൌറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത. അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്ഗത്തിലാക്കുകയില്ല. (ഖു൪ആന്‍ :62/5)
ذَكَرَ أَنَّ الَّذِينَ حَمَّلَهُمُ اللَّهُ التَّوْرَاةَ مِنَ الْيَهُودِ وَكَذَا النَّصَارَى، وَأَمَرَهُمْ أَنْ يَتَعَلَّمُوهَا، وَيَعْمَلُوا بِهَا ، فَلَمْ يَحْمِلُوهَا وَلَمْ يَقُومُوا بِمَا حُمِّلُوا بِهِ، أَنَّهُمْ لَا فَضِيلَةَ لَهُمْ، وَأَنَّ مِثَلَهُمْ كَمَثَلِ الْحِمَارِ الَّذِي يَحْمِلُ فَوْقَ ظَهْرِهِ أَسْفَارًا مِنْ كُتُبِ الْعِلْمِ، فَهَلْ يَسْتَفِيدُ ذَلِكَ الْحِمَارُ مِنْ تِلْكَ الْكُتُبِ الَّتِي فَوْقَ ظَهْرِهِ؟ وَهَلْ تَلْحَقُهُ فَضِيلَةٌ بِسَبَبِ ذَلِكَ؟ أَمْ حَظُّهُ مِنْهَا حَمْلُهَا فَقَطْ؟ فَهَذَا مِثْلُ عُلَمَاءِ أَهْلِ الْكِتَابِ الَّذِينَ لَمْ يَعْمَلُوا بِمَا فِي التَّوْرَاةِ،
ജൂതന്മാരെ തൗറാത്ത് വഹിപ്പിച്ചു. അതുപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും വേദം നല്കി. എന്നിട്ട് അത് പഠിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ദേശിക്കുകയും ചെയ്തു. എന്നാലവര്‍ അത് ഏറ്റെടുക്കുകയോ നിര്‍വഹിക്കുകയോ ചെയ്തില്ല. അതിനാല്‍ തന്നെ അവര്‍ക്കൊരു മഹത്വവും തന്നെയില്ല. അവരുടെ ഉപമ കഴുതയുടെ ഉപമയാണ്. അത് അതിന്റെ മുതുകില്‍ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ചുമക്കുന്നു. എന്നാല്‍ തന്റെ പുറത്തുള്ള ആ ഗ്രന്ഥങ്ങളെക്കൊണ്ട് അവക്ക് വല്ല പ്രയോജനവും ലഭിക്കുമോ? അതുമൂലം വല്ല മഹത്വവും അവക്കുണ്ടാകുമോ? അതോ അത് ചുമക്കല്‍ മാത്രമോ? ഇതാണ് ഇത് തൗറാത്തിൽ ഉള്ളത് അനുസരിച്ച് പ്രവർത്തിക്കാത്ത വേദപണ്ഡിതന്മാരുടെ ഉപമ. (തഫ്സീറുസ്സഅ്ദി)
താനെന്ത് വഹിക്കുന്നുവെന്നോ താന്‍ വഹിക്കുന്ന വസ്തുവില്‍ എന്താണുള്ളതെന്നോ അതിന്റെ ലക്ഷ്യമെന്താണെന്നോ പ്രയോജനമെന്താണെന്നോ പുസ്തകഭാണ്ഡം പേറിക്കൊണ്ടു നടക്കുന്ന കഴുതയ്ക്ക് അറിയുകയില്ല. തൗറാത്തിന്റെ അദ്ധ്യാപനങ്ങള്‍ ഗ്രഹിക്കുവാനോ അനുസരിക്കുവാനോ തയ്യാറാകാത്ത യഹൂദ൪ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളെ പോലെയാണ്. വിശുദ്ധ ഖുര്‍ആനിന്റെ അനുയായികളുടെ ഇന്നത്തെ അവസ്ഥയും ഈ വചനവും മുമ്പില്‍ വെച്ചുകൊണ്ട് ചിന്തിക്കേണ്ടതുണ്ട്.
മനുഷ്യരുടെ ശാശ്വത നന്മക്കും രക്ഷക്കും വേണ്ടി അവരുടെ സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ വേദവാക്യം മുഖേനെ ഉല്‍ബോധനം ചെയ്യപ്പെടുമ്പോള്‍ അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പിന്തിരിഞ്ഞു കളയുന്നവനെ വിശുദ്ധ ഖുർആൻ ഉപമിച്ചത് കഴുതയോടാണ്.
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ ﴿٤٩﴾ كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ ﴿٥٠﴾ فَرَّتْ مِن قَسْوَرَةِۭ ﴿٥١﴾
എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍) (ഖു൪ആന്‍:74/49-51)
ഉച്ചത്തിലുള്ള പരുക്കന്‍ ശബ്ദത്തെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്.
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ
നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ. (ഖു൪ആന്‍ :31/19)
ശബ്ദം ഒതുക്കി സംസാരിക്കണമെന്നാണ് ഖുർആനിന്റെ അദ്ധ്യാപനം. മനുഷ്യന് എപ്പോഴും പതുക്കെയേ സംസാരിക്കാവൂ ഒരിക്കലും ഉറക്കെ സംസാരിച്ചുകൂടാ എന്ന് ഇതിനര്‍ഥമില്ല. ആളുകളെ നിസ്സാരമാക്കുക എന്ന നിലയിലോ, അല്ലെങ്കില്‍ മൊത്തത്തില്‍ തന്നെയോ, ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് ഒഴിവാക്കണമാന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
عَنِ النَّبِيِّ صلى الله عليه وسلم قَالَ; أَمَا يَخْشَى أَحَدُكُمْ ـ أَوْ لاَ يَخْشَى أَحَدُكُمْ ـ إِذَا رَفَعَ رَأْسَهُ قَبْلَ الإِمَامِ أَنْ يَجْعَلَ اللَّهُ رَأْسَهُ رَأْسَ حِمَارٍ أَوْ يَجْعَلَ اللَّهُ صُورَتَهُ صُورَةَ حِمَارٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാമിനു മുമ്പ് തല ഉയര്‍ത്തുന്ന പക്ഷം അവന്റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്തേക്കുമെന്ന് അവന് ഭയപ്പെടുന്നില്ലേ? (ബുഖാരി:691)
ഇമാമിനെ മുൻ കടക്കുന്നവരുടെ പ്രവർത്തനവും ഒരു തരത്തിൽ ബുദ്ധിശൂന്യതയാകുന്നു. കാരണം അവർ എത്ര തന്നെ ധൃതിപിടിച്ച് ചെയ്താലും ഇമാം സലാം വീട്ടിയാലല്ലാത്തെ അവർക്ക് നമസ്കാരത്തിൽ നിന്നും വിരമിക്കാൻ കഴിയില്ലല്ലോ. കഴുതയെപ്പോലെ വിഡ്ഢിത്തം പ്രവർത്തിച്ചതിനാലാണ് അതിന്റെ രൂപത്തിലേക്ക് മാറ്റിയുള്ള ശിക്ഷയും അല്ലാഹു നിശ്ചയിച്ചത്. കാരണം; പ്രവർത്തനങ്ങളുടെ അതേ ഗണത്തിൽ നിന്നായിരിക്കുമല്ലോ പ്രതിഫലവും.
കഴുത കരയുന്നത് കേട്ടാല്‍ ശൈത്വാനിൽ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കണമെന്നും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
عَنْ جَابِرِ بْنِ عَبْدِ اللهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: فَمَنْ سَمِعَ نُبَاحَ الْكَلْبِ، أَوْ نُهَاقَ حِمَارٍ، فَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ، فَإِنَّهُمْ يَرَوْنَ مَا لا تَرَوْنَ.
ജാബിർ ബിൻ അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയിൽ നായ കുരക്കുന്നതോ കഴുത കരയുന്നതോ കേട്ടാല്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുക. നിശ്ചയം നിങ്ങൾ കാണാത്തത് (പിശാചിനെ) അവർ കണ്ടിരിക്കുന്നു. (അൽ അദബുൽ മുഫ്റദ്:1233)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ : إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ، فَإِنَّهُ رَأَى شَيْطَانًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക; കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത ശൈത്വാനെ (പിശാചിനെ) കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക. (ബുഖാരി:3303)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ نَهَى النَّبِيُّ صلى الله عليه وسلم عَنْ أَكْلِ لُحُومِ الْحُمُرِ الأَهْلِيَّةِ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ കഴുത മാംസം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. (ബുഖാരി:4218)
kanzululoom.com