മനുഷ്യർ ഓമനിച്ച് വളർത്തുന്ന ഒരു മൃഗമാണ്‌ പൂച്ച. എലിയെ പിടിക്കുന്നതിന് വേണ്ടിയും അല്ലാതെയുമൊക്കെ ആളുകൾ പൂച്ചയെ വളർത്താറുണ്ട്. പൂച്ചയുമായി ബന്ധപ്പെട്ട് ഇസ്ലാമിൽ അനുവദിക്കപ്പെട്ടതും വിരോധിക്കപ്പെട്ടതുമായ കാര്യങ്ങളുണ്ട്.

ഒന്നാമതായി, ഇസ്ലാമിൽ പൂച്ചയെ വളർത്തൽ  അനുവദനീയമായ കാര്യമാണ്. താഴെ പറയുന്ന ഹദീസിൽ നിന്ന് പണ്ഢിതൻമാർ ഇക്കാര്യത്തിന് തെളിവ് പിടിച്ചിട്ടുണ്ട്.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ دَخَلَتِ امْرَأَةٌ النَّارَ فِي هِرَّةٍ رَبَطَتْهَا، فَلَمْ تُطْعِمْهَا، وَلَمْ تَدَعْهَا تَأْكُلُ مِنْ خِشَاشِ الأَرْضِ ‏”‏‏.‏

ഇബ്‌നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പൂച്ചയെ കെട്ടിയതിന്റെ പേരിൽ ഒരു സ്ത്രീ നരകത്തിൽ പ്രവേശിച്ചു, അതിന് ഭക്ഷണം കൊടുക്കുകയോ ഭൂമിയിലെ കീടങ്ങളിൽ നിന്ന് ഭക്ഷിക്കാൻ സ്വതന്ത്രമാക്കുകയോ ചെയ്തില്ല. (ബുഖാരി:3318)

عَنْ عَبْدِ اللَّهِ بْنِ رَافِعٍ، قَالَ قُلْتُ لأَبِي هُرَيْرَةَ لِمَ كُنِّيتَ أَبَا هُرَيْرَةَ قَالَ أَمَا تَفْرَقُ مِنِّي قُلْتُ بَلَى وَاللَّهِ إِنِّي لأَهَابُكَ ‏.‏ قَالَ كُنْتُ أَرْعَى غَنَمَ أَهْلِي فَكَانَتْ لِي هُرَيْرَةٌ صَغِيرَةٌ فَكُنْتُ أَضَعُهَا بِاللَّيْلِ فِي شَجَرَةٍ فَإِذَا كَانَ النَّهَارُ ذَهَبْتُ بِهَا مَعِي فَلَعِبْتُ بِهَا فَكَنَّوْنِي أَبَا هُرَيْرَةَ ‏.‏

അബ്ദില്ലാഹിബ്നു റാഫിഅ് رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അബു ഹുറൈറയോട് ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾക്ക് “അബുഹുറൈറ” എന്ന കുൻയത്ത് നൽകിയത്? അദ്ദേഹം പറഞ്ഞു: നിങ്ങൾ എന്നെ ഭയപ്പെടുന്നില്ലേ? അദ്ദേഹം പറഞ്ഞു: തീർച്ചയായും, ഞാൻ നിങ്ങളോട് ഭയഭക്തിയിലാണ്. അവൻ പറഞ്ഞു: ഞാൻ എന്റെ ആളുകളുടെ ആടുകളെ മേയ്ക്കാറുണ്ടായിരുന്നു, എനിക്ക് ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ടായിരുന്നു, അതിനാൽ ഞാൻ രാത്രിയിൽ അതിനെ ഒരു മരത്തിൽ വയ്ക്കുമായിരുന്നു, പകൽ ഞാൻ അതിനെ എന്റെ കൂടെ കൊണ്ടുപോയി കളിക്കുമായിരുന്നു. എനിക്ക് അബുഹുറൈറ എന്ന് പേരിട്ടു. (തിർമിദി: 3840)

രണ്ടാമതായി, പൂച്ചയുടെ കാഷ്ഠവും മൂത്രവും ഒഴികെ മറ്റൊന്നും നജസല്ല എന്നാണ് പ്രമാണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ، – وَكَانَتْ تَحْتَ ابْنِ أَبِي قَتَادَةَ – أَنَّ أَبَا قَتَادَةَ، دَخَلَ فَسَكَبَتْ لَهُ وَضُوءًا فَجَاءَتْ هِرَّةٌ فَشَرِبَتْ مِنْهُ فَأَصْغَى لَهَا الإِنَاءَ حَتَّى شَرِبَتْ قَالَتْ كَبْشَةُ فَرَآنِي أَنْظُرُ إِلَيْهِ فَقَالَ أَتَعْجَبِينَ يَا ابْنَةَ أَخِي فَقُلْتُ نَعَمْ ‏.‏ فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنَ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَاتِ ‏”‏ ‏.‏

കബ്‌ശ ബിൻത് കഅ്ബ് رضى الله عنهما പറയുന്നു: (കബ്‌ശയുടെ ഭർതൃപിതാവായ) അബൂ ഖതാദഃ رَضِيَ اللَّهُ عَنْهُ  എന്റെ വീട്ടിൽ വന്നു. അദ്ദേഹത്തിന് വുളുവെടുക്കാനുള്ള വെള്ളം ഞാൻ ഒഴിച്ചു വെച്ചു. അപ്പോൾ ഒരു പൂച്ച വരികയും, അതിന് വെള്ളം കുടിക്കാനായി അദ്ദേഹം തന്റെ പാത്രം ചരിച്ചു കൊടുക്കുകയും ചെയ്തു. ഞാൻ (അത്ഭുതത്തോടെ) ഇത് നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: ‘നിനക്ക് അത്ഭുതം തോന്നുന്നുണ്ടോ?’ ഞാൻ പറഞ്ഞു: ‘അതെ’. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിട്ടുണ്ട്: ‘പൂച്ച നജിസല്ല. നിങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടേയിരിക്കുന്ന ജീവികളാണവ‘. (അബൂദാവൂദ് : 75 – സ്വഹീഹ് അൽബാനി)

عَنْ دَاوُدَ بْنِ صَالِحِ بْنِ دِينَارٍ التَّمَّارِ، عَنْ أُمِّهِ، أَنَّ مَوْلاَتَهَا، أَرْسَلَتْهَا بِهَرِيسَةٍ إِلَى عَائِشَةَ رضى الله عنها فَوَجَدْتُهَا تُصَلِّي فَأَشَارَتْ إِلَىَّ أَنْ ضَعِيهَا فَجَاءَتْ هِرَّةٌ فَأَكَلَتْ مِنْهَا فَلَمَّا انْصَرَفَتْ أَكَلَتْ مِنْ حَيْثُ أَكَلَتِ الْهِرَّةُ فَقَالَتْ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِنَّهَا لَيْسَتْ بِنَجَسٍ إِنَّمَا هِيَ مِنَ الطَّوَّافِينَ عَلَيْكُمْ ‏”‏ ‏.‏ وَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَتَوَضَّأُ بِفَضْلِهَا ‏.‏

ദാവൂദ് ബ്‌നു സാലിഹ് ഇബ്‌നു ദിനാർ അത്തമ്മാർ തന്റെ ഉമ്മയിൽ നിന്നും നിവേദനം: അവരുടെ യജമാനത്തി അവരെ ഒരു ഭക്ഷണവുമായി  ആയിശرضى الله ع ا വിന്റെ അടുത്തക്ക് അയച്ചു. ആയിശ رضى الله عنها നമസ്കരിക്കുന്നതായി അവർ കണ്ടു. അത് താഴെ വയ്ക്കാൻ അവൾ എന്നോട് ഒരു അടയാളം കാണിച്ചു. അങ്ങനെ ഒരു പൂച്ച വന്ന് അതിൽ നിന്ന് കുറച്ച് തിന്നു,  ആയിശ رضى الله عنها നമസ്കാരം പൂർത്തിയാക്കിയപ്പോൾ, പൂച്ച കഴിച്ച സ്ഥലത്ത് നിന്ന് അവൾ കഴിച്ചു. എന്നിട്ട് അവർ പറഞ്ഞു: നബി ﷺ പറഞ്ഞു: നിശ്ചയം അത് നജസ് അല്ല, നിശ്ചയം അത് നിങ്ങൾക്കിടയിലൂടെ ചുറ്റി നടക്കുന്ന ജീവിയാണ് നിശ്ചയം നബി ﷺ അതിന്റെ ബാക്കി കൊണ്ട് വുളൂഅ് ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട്. (അബൂദാവൂദ് : 76 – സ്വഹീഹ് അൽബാനി)

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: പൂച്ച നജസല്ല. അത് ശുദ്ധിയുള്ളതാണ്. കാരണം, അവ എപ്പോഴും നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്നവയാണ്.എന്നാൽ, മാംസം കഴിക്കുന്നത് നിഷിദ്ധമായ മൃഗങ്ങളുടെ മൂത്രം നജസാണ്; അത് പൂച്ചയായാലും, അല്ലാത്തവ ആയാലും.പക്ഷേ, പൂച്ചയുടെ ഉമിനീര് ശുദ്ധിയുള്ളതാണ്. അത് നജസല്ല. അതിനാൽ, പൂച്ച തിന്നതിന്റെയും കുടിച്ചതിന്റെയുമൊക്കെ ബാക്കിയും ശുദ്ധിയുള്ളതാണ്. എന്നാൽ, അവയുടെ മൂത്രം നജസാണ്. (https://youtu.be/jmU8-6c4z-Y)

മൂന്നാമതായി, പൂച്ചയെ വിലകൊടുത്ത് വാങ്ങാനോ വിൽക്കാനോ പാടില്ല.

عَنْ أَبِي الزُّبَيْرِ، قَالَ سَأَلْتُ جَابِرًا عَنْ ثَمَنِ الْكَلْبِ، وَالسِّنَّوْرِ، قَالَ زَجَرَ النَّبِيُّ صلى الله عليه وسلم عَنْ ذَلِكَ ‏.‏

അബുസ്സുബൈർ  رَضِيَ اللَّهُ عَنْهُ  വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ജാബിർ رَضِيَ اللَّهُ عَنْهُ  വിനോട് നായയുടെയും പൂച്ചയുടെയും വിലയായി ലഭിക്കുന്ന പണത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി ﷺ അത് വിലക്കിയിട്ടുണ്ട്. (മുസ്‌ലിം : 1569)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ ثَمَنِ الْكَلْبِ وَالسِّنَّوْرِ ‏.‏

ജാബിർ ബ്നു അബ്ദില്ല رضى الله عنهما വിൽ നിന്ന് നിവേദനം:  നായയെയും പൂച്ചയെയും വിറ്റ് കിട്ടുന്ന പണം നബി ﷺ വിരോധിച്ചു. (അബൂദാവൂദ് : 3479 – സ്വഹീഹ് അൽബാനി)

എന്നാൽ ഹദീസിൽ പറഞ്ഞിട്ടുള്ള വിരോധം ഹറാമിനെയല്ല കറാഹത്തിനെയാണ് സൂചിപ്പിക്കുന്നത്, എന്തെങ്കിലും ഉപകാരമുള്ള പൂച്ചയാണെങ്കിൽ വിരോധമില്ല എന്നൊക്കെ ചില പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ടെങ്കിലും മേൽ ഹദീസുകളിൽ പൂച്ചയുടെ വിൽപ്പന വിരോധിച്ചിട്ടുള്ളതിൽ ആ നിലപാട് തന്നെ സ്വീകരിക്കലാണ് കരണീയം.

قال ابن القيم رحمه الله : عن جابر بن عبد الله، أنه كره ثمن الكلب والسنور قال أبو محمد: فهذه فتيا جابر بن عبد الله، أنه كره بما رواه، ولا يعرف له مخالف من الصحابة، وكذلك أفتى أبو هريرة – رضي الله عنه – وهو مذهب طاووس، ومجاهد، وجابر بن زيد وجميع أهل الظاهر، وإحدى الروايتين عن أحمد، وهي اختيار أبي بكر عبد العزيز، وهو الصواب لصحة الحديث بذلك، وعدم ما يعارضه، فوجب القول به.

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ജാബിർ ബ്നു അബ്ദില്ല رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം  നായയെയും പൂച്ചയെയും വിറ്റ് കിട്ടുന്ന പണം വെറുത്തിരിക്കുന്നു. അബൂ മുഹമ്മദ് പറഞ്ഞു:ഇത് ജാബിർ ബ്നു അബ്ദില്ല رضى الله عنهما വിന്റെ ഫത്വയാണ്. സ്വഹാബികൾ ആരും അതിനെ എതിർത്തതായി അറിയില്ല. അപ്രകാരം അബൂഹുറൈറ رضي الله عنه ഫത്‌വ നല്കിയിരിക്കുന്നു. ഇതാണ് ത്വാവൂസിന്റയും മുജാഹിദിന്റയും ജാബിർ ബിൻ സൈദിന്റെയും മുഴുവൻ ളാഹിരികളുടെയും അഭിപ്രായം. ഇമാം അഹ്മദിൽ നിന്നുള്ള രണ്ട് റിപ്പോർട്ടുകളിൽ ഒന്നുമാണിത്. ഈ സ്വഹീഹായ ഹദീസിനെ അടിസ്ഥാനപ്പെടുത്തി അതാണ് (നിഷിദ്ധമാണെന്നത്)  ശരിയായ അഭിപ്രായം.  അതിനോട് വിരുദ്ധമാകുന്ന രിവായത്തൊന്നുമില്ല. അതിനാൻ അതുപ്രകാരം പറയൽ നിർബന്ധവുമാണ്. (സാദുൽ മആദ്)

ലജ്നത്തുദ്ദാഇമയുടെ ഒരു ഒരു ഫത്വയിൽ ഇപ്രകാരം കാണാം:

لا يجوز بيع القطط والقردة والكلاب وغيرها من كل ذي ناب من السباع؛ لأن النبي – صلى الله عليه وسلم- نهى عن ذلك، وزجر عنه، ولما في ذلك من إضاعة المال، وقد نهى النبي – صلى الله عليه وسلم- عن ذلك.

പൂച്ച, നായ, കുരങ്ങൻ, മറ്റ് തേറ്റയുള്ള മൃഗങ്ങൾ എന്നിവ വിൽക്കുന്നത് അനുവദനീയമല്ല കാരണം അവ വിൽക്കുന്നത് നബി ﷺ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിഷിദ്ധമാക്കിയിരിക്കുന്നത് പണം ദുർവ്യയം ചെയ്യുന്നതിനാലാണ്. നബി ﷺ അവകളെ വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. فتاوى اللجنة الدائمة (13/37 ) )

നാലാമതായി, പൂച്ചയുടെ മാംസം ഭക്ഷിക്കൽ അനുവദനീയമല്ല.

عَنْ جَابِرٍ، قَالَ نَهَى النَّبِيُّ صلى الله عليه وسلم عَنْ أَكْلِ الْهِرِّ وَثَمَنِهِ.‏

ജാബിർ  رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പൂച്ചയുടെ മാംസവും അതിന്റെ വിലയും ഭക്ഷിക്കുന്നത് നബി ﷺ വിരോധിച്ചു. (തിർമിദി:1280)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *