عَنْ أَنَسِ بْنِ مَالِكٍ قَالَ : إِنْ كَانَ النَّبِيُّ صلى الله عليه وسلم لَيُخَالِطُنَا حَتَّى يَقُولَ لأَخٍ لِي صَغِيرٍ: يَا أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ ഞങ്ങളോട് ഇടകലർന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാൽ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: അബൂ ഉമൈർ നിന്റെ നുഗൈർ (കുഞ്ഞിക്കിളി) എന്ത് ചെയ്യുന്നു. (ബുഖാരി:6129)
عَنْ أَنَسِ بْنِ مَالِكٍ، قَالَ : كَانَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا وَكَانَ لِي أَخٌ يُقَالُ لَهُ أَبُو عُمَيْرٍ – قَالَ أَحْسِبُهُ قَالَ – كَانَ فَطِيمًا – قَالَ – فَكَانَ إِذَا جَاءَ رَسُولُ اللَّهِ صلى الله عليه وسلم فَرَآهُ قَالَ ” أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ “ . قَالَ فَكَانَ يَلْعَبُ بِهِ .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു. എനിക്ക് അബൂ ഉമൈർ എന്ന് പറയുന്ന ഒരു സഹോദരനുണ്ടായിരുന്നു. അങ്ങനെ നബി ﷺ യുടെ അടുക്കൽ ചെന്നാൽ നബി ﷺ പറയും. അബൂ ഉമൈർ നിന്റെ നുഗൈർ (കുഞ്ഞിക്കിളി) എന്ത് ചെയ്യുന്നു. നബി ﷺ കളിതമാശയായിട്ടാണ് ഇത് പറഞ്ഞിരുന്നത്. (മുസ്‌ലിം:2150)
വിനോദത്തിനോ അലങ്കാരത്തിനോ മറ്റോ വീട്ടിൽ കൂട്ടിലിട്ട് പക്ഷികളെ വളർത്തുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്?
قال الشيخ ابن باز رحمه الله : لا حرج في ذلك إذا أعد لها ما يلزم من الطعام والشراب ؛ لأن الأصل في مثل هذا الأمر الحل ، ولا دليل على خلاف ذلك فيما نعلم ، والله ولي التوفيق .
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: അവക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കി കൊടുക്കുന്നുവെങ്കിൽ അതിൽ തെറ്റൊന്നുമില്ല. ഇത്തരം കാര്യങ്ങളിൽ അടിസ്ഥാന തത്വം അനുവദനീയം എന്നാണ്. നമുക്കറിയാവുന്നിടത്തോളം മറിച്ചുള്ള തെളിവുകളൊന്നുമില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നത്. فتاوى علماء البلد الحرام ( ص 1793 )
ലജ്നത്തുദ്ദാഇമയുടെ ഒരു ഒരു ഫത്വയിൽ ഇപ്രകാരം കാണാം:
تربية العصافير جائزة ، سواء كان في قفص أو غير قفص ، إذا قام بما يلزمها من الطعام والشراب ونحوهما ، لقول النبي صلي الله عليه وسلم في الهرة : « دخلت امرأة النار في هرة حبستها ، لا هي أطعمتها وسقتها ، ولا هي تركتها تأكل من خشاش الأرض » وإذا جاز هذا في الهرة جاز في العصافير ونحوها .
പക്ഷികളെ വളർത്തുന്നത്, അത് കൂട്ടിലായാലും ഇല്ലെങ്കിലും, ഭക്ഷണപാനീയങ്ങളിൽ നിന്നും മറ്റും അവക്ക് ആവശ്യമുള്ളത് നൽകുന്നുവെങ്കിൽ അത് അനുവദനീയമാണ്, കാരണം നബി ﷺ പൂച്ചയെക്കുറിച്ച് പറഞ്ഞു: ഒരു പൂച്ചയെ കെട്ടിയതിന്റെ പേരിൽ ഒരു സ്ത്രീ നരകത്തിൽ പ്രവേശിച്ചു, അതിന് ഭക്ഷണം കൊടുക്കുകയോ ഭൂമിയിലെ കീടങ്ങളിൽ നിന്ന് ഭക്ഷിക്കാൻ സ്വതന്ത്രമാക്കുകയോ ചെയ്തില്ല. പൂച്ചയിൽ ഇത് അനുവദനീയമാണെങ്കിൽ, പക്ഷികളിലും മറ്റും ഇത് അനുവദനീയമാണ്. فتاوى اللجنة الدائمة – 1 – (ج 26 / ص 150) الفتوى رقم ( 17368 )
قال الشيخ بن عثيمين رحمه الله : لا بأس أن يربي الطيور بالأقفاص إذا وفّر لها ما تحتاج إليه من طعام وشراب وتدفئة في أيام البرد وتنفيهم في أيام الحر؛ لقول النبي صلى الله عليه وآله وسلم: دخلت النار امرأة في هرة لها حبستها لا هي أطعمتها حين حبستها ولا هي أرسلتها تأكل من خشاش الأرض، فدل هذا على أن من حبس حيوانًا ولم يقصر فيما يحتاجه فإنه لا حرج عليه فيه.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: ആവശ്യമായ ഭക്ഷണവും വെള്ളവും നൽകുകയും, തണുപ്പ് കാലത്തും ചൂടുകാലത്തും സുരക്ഷക്കാവശ്യമായ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുകയാണെങ്കിൽ, പക്ഷികളെ കൂട്ടിലിട്ട് വളർത്തുന്നതിൽ തെറ്റൊന്നുമില്ല.
നബി ﷺ പറഞ്ഞു: ഒരു പൂച്ചയെ കെട്ടിയതിന്റെ പേരിൽ ഒരു സ്ത്രീ നരകത്തിൽ പ്രവേശിച്ചു, അതിന് ഭക്ഷണം കൊടുക്കുകയോ ഭൂമിയിലെ കീടങ്ങളിൽ നിന്ന് ഭക്ഷിക്കാൻ സ്വതന്ത്രമാക്കുകയോ ചെയ്തില്ല.
ഈ സംഭവം അറിയിക്കുന്നത്, ‘ആരെങ്കിലും ഒരു മൃഗത്തെ പിടിച്ച് വെക്കുകയും, എന്നിട്ട് അതിനാവശ്യമായ കാര്യങ്ങളിൽ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുകയാണെങ്കിൽ, അവയെ വളർത്തുന്നതിൽ പ്രശ്നമൊന്നുമില്ല’ എന്നാണ്. ( https://binothaimeen.net/content/10165)
قال الشيخ الألباني رحمه الله : الأصل في ذلك أنه مباح بشرط أن لا يلهي صاحبه عن العناية بأهل بيته كما يعتني بالضيف الجديد .
ശൈഖ് അൽബാനി رحمه الله പറഞ്ഞു: പുതിയ അതിഥിയെ പരിപാലിക്കുന്നതിനാൽ, തന്റെ കുടുംബത്തെ പരിപാലിക്കുന്നതിൽ നിന്ന് ഉടമയുടെ ശ്രദ്ധ തിരിക്കുന്നില്ലെങ്കിൽ, അത് അനുവദനീയമാണ് എന്നതാണ് അടിസ്ഥാന തത്വം. ( سلسلة الهدى والنور ) شريط رقم (100) عند (50:41)
kanzululoom.com