ഭരണാധികാരികൾ പല തരത്തിലുള്ള പീഢനങ്ങളും പ്രയാസങ്ങളും ഭരണീയരെ അടിച്ചേൽപ്പിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭരണാധികാരികളുടെ അക്രമത്തിനെതിരെ ആളുകൾ പലവിധ പരിപാടികളും ആസൂത്രണം ചെയ്യുന്നു. എന്നാൽ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം സാഹചര്യങ്ങളിൽ ചില തിരിച്ചറിവുകൾ അനിവാര്യമാണ്.
ഭരണാധികാരികളില്‍ നിന്നുള്ള ഉപദ്രവങ്ങൾ ജനങ്ങളുടെ തിന്‍മകള്‍ കാരണത്താലും സംഭവിക്കാം. അതായത് ആളുകൾ അധർമ്മത്തിലും തിൻമകളിലും മുഴുകുമ്പോൾ അല്ലാഹു അക്രമികളായ ഭരണാധികാരികളുടെ കയ്യിൽ അധികാരം നൽകി ജനങ്ങളെ ശിക്ഷിച്ചേക്കാം.
وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّٰلِمِينَ بَعْضَۢا بِمَا كَانُوا۟ يَكْسِبُونَ
അപ്രകാരം ആ അക്രമികളില്‍ ചിലരെ ചിലര്‍ക്ക് നാം കൂട്ടാളികളാക്കുന്നു. അവര്‍ സമ്പാദിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്. (ഖുർആൻ:6/129)
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നുകസീർ رحمه الله പറയുന്നു:
نسلط بعضهم على بعض ، ونهلك بعضهم ببعض ، وننتقم من بعضهم ببعض ، جزاء على ظلمهم وبغيهم .
ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിൻമേൽ നാം ആധിപത്യം നൽകും, അവരിൽ ചിലരെ കൊണ്ട് മറ്റുചിലരെ നാം നശിപ്പിക്കും, അവരിൽ ചിലരെ കൊണ്ട് മറ്റുചിലരെ നാം ശിക്ഷിക്കും, അവർ അതിക്രമം കാണിച്ചതിന്റെയും അതിര് വിട്ടതിന്റെയും പ്രതിഫലമായിട്ട്. (ഇബ്നുകസീർ)
ശൈഖ് നാസ്വിർ അസ്സഅ്ദി رحمه الله പറയുന്നു:
أن العباد إذا كثر ظلمهم وفسادهم، ومنْعهم الحقوق الواجبة، ولَّى عليهم ظلمة، يسومونهم سوء العذاب، ويأخذون منهم بالظلم والجور أضعاف ما منعوا من حقوق الله، وحقوق عباده، على وجه غير مأجورين فيه ولا محتسبين. كما أن العباد إذا صلحوا واستقاموا، أصلح الله رعاتهم، وجعلهم أئمة عدل وإنصاف، لا ولاة ظلم واعتساف.
അടിമകൾക്കിടയിൽ അതിക്രമവും കുഴപ്പങ്ങളും വർദ്ധിച്ചാൽ, നിർബന്ധമായി നൽകേണ്ട അവകാശങ്ങൾ തടഞ്ഞുവെക്കപ്പെട്ടാൽ അതിക്രമകാരികളായ ഭരണാധികാരികൾ അവർക്കുണ്ടാകും. അവർ ആളുകളെ മോശമായ ശിക്ഷ ആസ്വദിപ്പിക്കും, അല്ലാഹുവിന്റെ അവകാശങ്ങളും ആളുകളുടെ അവകാശങ്ങളും എത്രത്തോളമാണോ തടഞ്ഞുവെച്ചത് അതിനേക്കാൾ അവകാശങ്ങൾ (ഈ) ഭരണാധികാരികൾ ആളുകളിൽ നിന്നും കവർന്നെടുക്കുന്നതാണ്, അതിനവർക്ക് പ്രതിഫലം ലഭിക്കുകയുമില്ല. അതേപോലെ, അടിമകൾ നീതിയുള്ളവരും നേരുള്ളവരുമാണെങ്കിൽ, അല്ലാഹു അവരുടെ ഭരണാധികാരികളെ നൻമയുള്ളവരാക്കുകയും അവരെ നീതിയുടെയും ന്യായത്തിന്റെയും നേതാക്കളാക്കുകയും ചെയ്യും, അക്രമത്തിന്റെയും അനീതിയുടെയും ഭരണാധികാരികളല്ല. (തഫ്സീറുസ്സഅ്ദി)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ “ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا . وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ إِلاَّ أُخِذُوا بِالسِّنِينَ وَشِدَّةِ الْمَؤُنَةِ وَجَوْرِ السُّلْطَانِ عَلَيْهِمْ . وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا وَلَمْ يَنْقُضُوا عَهْدَ اللَّهِ وَعَهْدَ رَسُولِهِ إِلاَّ سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ . وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ إِلاَّ جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ ” .
അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: മുഹാജിറുകളുടെ സമൂഹമേ, അഞ്ച് കാര്യങ്ങള്‍ അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, നിങ്ങള്‍ അവ അനുഭവിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. ശേഷം അഞ്ച് കാര്യങ്ങള്‍ നബി ﷺ എണ്ണി പറഞ്ഞു: (അതിലൊന്നായി അവിടുന്ന് എണ്ണി) : ജനങ്ങള്‍ തൂക്കത്തിലും അളവിലും കുറവ് വരുത്തിയാല്‍ അവരെ പട്ടിണി പിടികൂടുകയും (അവ൪ക്ക്) ജീവിത ചെലവ് കഠിനമാകുകയും ഭരണാധികാരിയുടെ അനീതി അവരെ ബാധിക്കുകയും ചെയ്യാതിരിക്കുകയില്ല. (അതില്‍ മറ്റൊന്ന് ഇപ്രകാരമാണ്). അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ചെയ്ത ഉടമ്പടികള്‍ ലംഘിക്കുന്നവരെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ശത്രു കീഴടക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യും. (ഇബ്നുമാജ:4019 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ആളുകൾ നൻമകളിൽ നിന്ന് അകലുകയും തിൻമകളിൽ മുഴുകുകയും ചെയ്യുമ്പോൾ സത്യവിശ്വാസികളുടെ ബാധ്യതയാണ് നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും എന്നത്. സത്യവിശ്വാസികൾ അത് ചെയ്യുന്നില്ലെങ്കിൽ അല്ലാഹു അക്രമികളായ ഭരണാധികാരികളെ കൊണ്ട് അല്ലാഹു ശിക്ഷിച്ചേക്കാം.
قَالَ حُذَيْفَةَ : لَتَأْمُرُنَّ بِالْمَعْرُوفِ ، وَلَتَنْهَوُنَّ عَنِ الْمُنْكَرِ ، وَلَتَحَاضُّنَّ عَلَى الْخَيْرِ ، أَوْ لَيُسْحِتَنَّكُمُ اللَّهَ جَمِيعًا بِعَذَابٍ ، أَوْ لَيُؤَمِّرَنَّ عَلَيْكُمْ شِرَارَكُمْ ، ثُمَّ يَدْعُو خِيَارُكُمْ فَلا يُسْتَجَابُ لَهُمْ
ഹുദൈഫ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങള്‍ നൻമ കല്‍പിക്കുകയും, തിൻമ വിരോധിക്കുകയും ചെയ്യണം. നൻമകളിൽ നിങ്ങൾ പരസ്പരം ഉപദേശിക്കണം, അല്ലാത്തപക്ഷം, അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള വല്ല ശിക്ഷാനടപടിയും നിങ്ങളില്‍ ഉണ്ടാകും. അല്ലെങ്കിൽ നിങ്ങളിൽ ഏറ്റവും മോശക്കാരെ അല്ലാഹു ഭരണാധികാരികളായി നിയോഗിക്കും. പിന്നീട്, നിങ്ങളിലെ നല്ലവർ വോലും പ്രാര്‍ത്ഥിച്ചാലും അവർക്ക് ഉത്തരം നൽകപ്പെടുകയില്ല. (അഹ്മദ്)
അതോടൊപ്പം അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും അവനോട് അടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.
قال الحسن البصري : إن الحجاجَ عذابُ اللهِ ، فلا تدفعوا عذابَ اللهِ بأيديكم ، و لكن عليكم بالاستكانةِ والتضرعِ ، فإنه تعالى يقول : ” وَلَقَدْ أَخَذْنَاهُمْ بِالْعَذَابِ فَمَا اسْتَكَانُوا لِرَبِّهِمْ وَمَا يَتَضَرَّعُونَ “
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: ഹജ്ജാജ് അല്ലാഹുവിന്റെ ശിക്ഷയാണ്, അതിനാൽ നിങ്ങളുടെ സ്വന്തം കൈകൊണ്ട് അല്ലാഹുവിന്റെ ശിക്ഷയെ തടയരുത്, എന്നാൽ നിങ്ങൾ കീഴൊതുങ്ങുകയും താഴ്മ കാണിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു: “നാം അവരെ ശിക്ഷയുമായി പിടികൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല”. (ഖുർആൻ:23/76) (لابن سعد (7/164))
قال الحسن البصري رحمه الله:إن جور الملوك نقمة من نقم الله عز وجل . ونقم الله لا تلاقى بالسيوف ،وإنما تتقى وتستدفع بالدعاء والتوبة .
ഇമാം ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: തീർച്ചയായും ഭരണാധികാരികളുടെ അതിക്രമം അള്ളാഹുവിൽ നിന്നുള്ള കോപം കൊണ്ടാണ്. അല്ലാഹുവിന്റെ കോപത്തെ വാളു കൊണ്ടല്ല നേരിടേണ്ടത് . പ്രാർത്ഥന കൊണ്ടും പശ്ചാത്താപം കൊണ്ടുമാണ് അത് തടുക്കപ്പെടുക. (ആദാബുൽ ഹസൻ അൽ ബസ്വരി)
ശൈഖ് അൽബാനി رحمه الله പറയുന്നു ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. (അഖീദത്തുതഹാവിയ്യ)
kanzululoom.com