അടിമമോചനത്തിന്റെ പ്രതിഫലം ലഭിക്കാന്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ أَيُّمَا رَجُلٍ أَعْتَقَ امْرَأً مُسْلِمًا اسْتَنْقَذَ اللَّهُ بِكُلِّ عُضْوٍ مِنْهُ عُضْوًا مِنْهُ مِنَ النَّارِ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മുസ്‌ലിമായ ഒരടിമയെ മോചിപ്പിച്ചാൽ അടിമയുടെ ശരീരത്തിലെ ഓരോ അവയവത്തിനും പകരമായി മോചിപ്പിച്ചവന്റെ ഓരോ അവയവത്തെയും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കും. (ബുഖാരി: 2517)

അടിമ മോചനം ഇസ്ലാമില്‍ വലിയ പ്രതിഫലാ൪ഹമായ ക൪മ്മമാണ്. അടിമകളിലാത്ത ഇന്നത്തെ സാഹചര്യത്തില്‍ അടിമ മോചനം സാധ്യമല്ലല്ലോ. എന്നാല്‍ അടിമ മോചനത്തിന്റെ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

1.ഒരു ദിവസം 10 തവണ / 100 തവണ ഇപ്രകാരം ചൊല്ലുക

لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير

ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.

عَنْ عَمْرِو بْنِ مَيْمُونٍ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ عَشْرَ مِرَارٍ كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إِسْمَاعِيلَ

അംറിബ്നു മൈമൂന്‍(റ) നബിﷺയില്‍ നിവേദനം ചെയ്യുന്നു : ആരെങ്കിലും 10 തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് നാല് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്. (മുസ്ലിം :2693)

ആരെങ്കിലും ഒരു ദിവസം 10 തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് നാല് അടിമയെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം ഉണ്ടെന്നാണ് ഈ ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ഇത് ആരെങ്കിലും ഒരു ദിവസം 100 തവണ ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലവും വേറെ ചില പ്രതിഫലവുമുണ്ടെന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ‏.‏ فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ، حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلاَّ رَجُلٌ عَمِلَ أَكْثَرَ مِنْهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു ദിവസം നൂറ് തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്. കൂടാതെ അയാള്‍ക്ക് നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും, അയാളുടെ നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും, ആ ദിവസം വൈകുന്നേരംവരെ അയാള്‍ക്ക് ശൈത്വാനില്‍ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതുമാണ്. (പിന്നീട് അന്ന്‍ വൈകുന്നേരവും ഇത് ചൊല്ലിയാല്‍ പിറ്റേന്ന് രാവിലെ വരെയും സംരക്ഷണം ലഭിക്കുന്നതാണ്) ശേഷം അതിനെക്കാള്‍ കൂടുതല്‍ ചെയ്താലല്ലാതെ അയാളെക്കാള്‍ ഉത്കൃഷ്ടമായിട്ടാരുമുണ്ടാകില്ല. (ബുഖാരി :6403)

2. ത്വവാഫും ശേഷം നമസ്കാരവും

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ ‏ : مَنْ طَافَ بِالْبَيْتِ وَصَلَّى رَكْعَتَيْنِ كَانَ كَعِتْقِ رَقَبَةٍ ‏

അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും കഅബയെ ചെയ്യുകയും (ശേഷം) രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താല്‍ അവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്. (ഇബ്നുമാജ: 2956 – സ്വഹീഹ് അല്‍ബാനി)

3.മറ്റുള്ളവരെ സഹായിക്കല്‍

عَنِ الْبَرَاءَ بْنَ عَازِبٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: مَنْ مَنَحَ مَنِيحَةَ لَبَنٍ أَوْ وَرِقٍ أَوْ هَدَى زُقَاقًا كَانَ لَهُ مِثْلُ عِتْقِ رَقَبَةٍ ‏

ബറാഅ ബ്നു ആസിബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ സഹോദരന് (അവന്റെ ദാഹം മാറ്റാനായി) പാല്‍ നല്‍കി, അല്ലെങ്കില്‍ (അവന്റെ പ്രയാസങ്ങള്‍ മാറ്റാനായി) നാണയങ്ങള്‍ നല്‍കി, അല്ലെങ്കില്‍ വഴിയറിയാത്തവന് വഴി കാണിച്ച് നല്‍കി എങ്കില്‍ അവന്‍ ഒരു അടിമയെ മോചിപ്പിച്ചവനെ പോലെയാണ് (അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്). (തി൪മിദി:1957)

4.അല്ലാഹുവിന്റെ മാ൪ഗത്തില്‍ ഒരാള്‍ ശത്രുവിനെ അമ്പെയ്യല്‍

مَنْ رَمَى بِسَهْمٍ فِي سَبِيلِ اللَّهِ فَبَلَغَ الْعَدُوَّ أَخْطَأَ أَوْ أَصَابَ كَانَ لَهُ كَعِدْلِ رَقَبَةٍ

നബി ﷺ പറഞ്ഞു:അല്ലാഹുവിന്റെ മാ൪ഗത്തില്‍ ഒരാള്‍ ശത്രുവിനെ അമ്പെയ്യുകയും അത് ശത്രുവിന്റെ ദേഹത്ത് പതിക്കുകയോ പതിക്കാതിരിക്കുകയോ ചെയ്യട്ടെ അവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്. (നസാഇ:3145)

ഇവിടെ ശത്രുവിനെ അമ്പെയ്യുക എന്നല്ല, അല്ലാഹുവിന്റെ മാ൪ഗത്തില്‍ ശത്രുവിനെ അമ്പെയ്യുക എന്നാണ് പറഞ്ഞിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക.

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.