ഒന്ന്
ഇമാം ഹസനുൽ ബസരി (റഹി) പറഞ്ഞു:ദുനിയാവ് (ഇഹലോകം) അതിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളതിന്റെ ഉദാഹരണം, ഒരു മനുഷ്യന്റേത് പോലെയാണു, അയാൾ ഉറങ്ങി, അപ്പോൾ അയാൾ പല സ്വപ്നങ്ങളും കണ്ടു, അങ്ങനെ അൽപ്പം കഴിഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു. (അൽ മൗസൂ ഉ ഇബ്‌നു അബിദ്ദുൻ യാ :1 /548)
രണ്ട്
ഇമാം ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: മനുഷ്യർ, അവരെ സുഷ്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു. അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല, സ്വർഗ്ഗത്തിലോ നരകത്തിലോ അല്ലാതെ. (അൽ ഫവാഇദ്: 276)
മൂന്ന്
قال الشيخ الألباني رحمه الله:طريق الله طويل ونحن نمضي فيه كالسلحفاه، وليس الغايه أن نصل لنهاية الطريق، ولكن الغايه أن نموت على الطريق
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി (റഹി) പറഞ്ഞു: അല്ലാഹുവിലേക്കുള്ള മാർഗ്ഗം സുധീർഘമാണ്. നാം ആ മാർഗ്ഗത്തിൽ ഒരു ആമയെപ്പോലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ മാർഗ്ഗത്തിന്റെ അറ്റം വരെയെത്തുക എന്നതല്ല ലക്ഷ്യം. മറിച്ച് ആ മാർഗ്ഗത്തിലായിക്കൊണ്ടു നാം മരിക്കുക എന്നതാണ്.
നാല്
قال الشيخ العلامة صالح الفوزان حفظه الله :الجنة لا تنال بالكسل والنوم والراحة وإنما تنال بالتعب في الأعمال الصالحة
ശൈഖ് അല്ലാമാ സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : സ്വർഗ്ഗം അലസത കൊണ്ടോ, ഉറക്കം കൊണ്ടോ, വിശ്രമം കൊണ്ടോ ലഭിക്കുകയില്ല , എന്നാൽ അത് സൽപ്രവർത്തനങ്ങളിൽ (മുഴുകിയതുകൊണ്ടുള്ള) ക്ഷീണം കൊണ്ടേ ലഭിക്കുകയുള്ളൂ.(كلمات رمضانية)
അഞ്ച്
قال مَالِكُ بْنُ دِينَارٍ: بِقَدْرِ مَا تَحْزَنُ لِلدُّنْيَا فَكَذَلِكَ يَخْرُجُ هَمُّ الْآخِرَةِ مِنْ قَلْبِكَ، وَبِقَدْرِ مَا تَحْزَنُ لِلْآخِرَةِ فَكَذَلِكَ يَخْرُجُ هَمُّ الدُّنْيَا مِنْ قَلْبِكَ.
മാലിക് ഇബ്നു ദീനാര്‍ (റഹി) പറഞ്ഞു: ദുനിയാവിന് വേണ്ടി നീ ദുഃഖിക്കുന്നതിന്‍റെ അളവനുസരിച്ച്, പരലോകത്തോടുള്ള താല്‍പര്യം നിന്‍റെ ഹൃദയത്തില്‍നിന്ന് പുറത്ത്പോകും. പരലോകത്തിന് വേണ്ടിയുള്ള നിന്‍റെ ദുഃഖത്തിന്‍റെ അളവനുസരിച്ച് ദുനിയാവിനോടുള്ള താല്‍പര്യം നിന്‍റെ ഹൃദയത്തില്‍നിന്ന് പുറത്ത്പോകും. (الزهد لابن أبي الدنيا)
ആറ്
سؤل الإمام أحمد: متى يجد العبد طعم الراحة؟، قال: عند أول قدم يضعها في الجنة
ഇമാം അഹ്മദ്(റഹി) ചോദിക്കപ്പെട്ടു: ഒരു അടിമ എപ്പോഴാണ് വിശ്രമത്തിന്റെ രുചിയരിയുക? അദ്ദേഹം പറഞ്ഞു : കാല്‍പാദം ആദ്യമായി സ്വര്‍ഗത്തില്‍ വെക്കുന്ന സമയത്ത്. ( المقصد الأرشد ,2/398 )
kanzululoom.com