വിചാരണയും പ്രതിഫലവും

പരലോക വിശ്വാസത്തിലെ സുപ്രധാനമായ രണ്ട് ഘട്ടങ്ങളാണ് വിചാരണയും (الحساب), പ്രതിഫലവും (الجزاء). മനുഷ്യൻ ഐഹിക ജീവിതത്തിൽ ചെയ്ത ചെറുതും വലുതുമായ എല്ലാ കർമ്മങ്ങളുടെയും കൃത്യമായ കണക്കെടുപ്പും അതിനുള്ള നീതിപൂർവ്വമായ അന്തിമ വിധിതീർപ്പുമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. അതായത്, അന്ത്യനാളിൽ പുനരുത്ഥാനത്തിന് ശേഷം, മനുഷ്യർ വിചാരണ ചെയ്യപ്പെടുന്നവരും തങ്ങളുടെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നവരുമാണ്. അല്ലാഹു പറയുന്നു:

وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. (ഖുർആൻ:53/31)

والحساب في الشرع هو: عدُّ أعمال العبد يوم القيامة، بإيقاف الله تعالى العباد على أعمالهم التي عملوها وما كانوا عليه في الدنيا؛ وأما الجزاء بمعنى المجازاة، فمعناه: بعد أن يُقرَرَ العبد على أعماله، ويحاسب: يجازى المحسن على أعماله الصالحة بالثواب عليها بالنعيم المقيم، وداره الجنة، ويجازى المسيء على أعماله السيئة بالعذاب الأليم، وداره النار، والعياذ بالله

ശറഅ് ൽ ‘വിചാരണ’ (الحساب) എന്നാൽ: അന്ത്യദിനത്തിൽ അല്ലാഹു തന്റെ ദാസന്മാരെ അവർ ദുൻയാവിൽ ചെയ്ത കർമ്മങ്ങളെക്കുറിച്ചും അവർ ഏത് അവസ്ഥയിലായിരുന്നു എന്നതിനെക്കുറിച്ചും ബോധ്യപ്പെടുത്തിക്കൊണ്ട്, അവരുടെ കർമ്മങ്ങൾ എണ്ണിത്തിട്ടപ്പെടുത്തലാണ്.

അതുപോലെ, ‘പ്രതിഫലം നൽകൽ’ (الجزاء) എന്നാൽ: ദാസനെ അവന്റെ കർമ്മങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും വിചാരണ നടത്തുകയും ചെയ്ത ശേഷം;

▪️നന്മ ചെയ്തവന് അവന്റെ സൽകർമ്മങ്ങൾക്ക് ശാശ്വതമായ അനുഗ്രഹങ്ങൾ പ്രതിഫലമായി നൽകപ്പെടുന്നു; അവന്റെ ഭവനം സ്വർഗ്ഗവുമാണ്.

▪️തിന്മ ചെയ്തവന് അവന്റെ തിന്മകൾക്ക് വേദനാജനകമായ ശിക്ഷ നൽകപ്പെടുന്നു; അവന്റെ ഭവനം നരകവുമാണ്, അല്ലാഹു നമ്മെ അതിൽ നിന്ന് കാത്തുരക്ഷിക്കട്ടെ! [تعليقات على ثلاثة الأصول، صالح بن عبدالله العصيمي (54)؛ وحصول المأمول شرح ثلاثة الأصول، عبدالله الفوزان (190).]

വിചാരണയും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ

1.മനുഷ്യന്റെ കര്‍മ്മങ്ങൾ രേഖപ്പെടുത്തപ്പെടുന്നു

وَإِنَّ عَلَيْكُمْ لَحَٰفِظِينَ ‎﴿١٠﴾‏ كِرَامًا كَٰتِبِينَ ‎﴿١١﴾‏ يَعْلَمُونَ مَا تَفْعَلُونَ ‎﴿١٢﴾‏

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ (മലക്കുകളായ) ചില മേല്‍നോട്ടക്കാരുണ്ട്‌. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖു൪ആന്‍:82/10-12)

2.ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും രേഖയിൽ ഉണ്ട്

مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (ഖുർആൻ:50/18)

3.ഇത് രേഖയായി അന്ത്യദിനത്തിൽ നൽകും

وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ‎﴿١٣﴾‏ ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ‎﴿١٤﴾

ഓരോ മനുഷ്യനും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും) (ഖുർആൻ:17/13-14)

4.മനുഷ്യ ചെയ്തികൾ ഒളിപ്പിക്കാൻ സാധ്യമല്ല

يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا

അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖുര്‍ആൻ:4/108)

5.കര്‍മ്മരേഖ സ്വീകരിക്കുന്ന വിശ്വാസിയുടെ അവസ്ഥ

فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ ‎﴿٧﴾‏ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ‎﴿٨﴾‏ وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا ‎﴿٩﴾‏

എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ, അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌. അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. (ഖുർആൻ:84/7-9)

6.കര്‍മ്മരേഖ സ്വീകരിക്കുന്ന അവിശ്വാസിയുടെ അവസ്ഥ

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ ‎﴿١٠﴾‏ فَسَوْفَ يَدْعُوا۟ ثُبُورًا ‎﴿١١﴾‏ وَيَصْلَىٰ سَعِيرًا ‎﴿١٢﴾‏

എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും. (ഖുർആൻ:84/10-12)

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ ‎﴿٢٥﴾‏ وَلَمْ أَدْرِ مَا حِسَابِيَهْ ‎﴿٢٦﴾‏ يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ ‎﴿٢٧﴾‏ مَآ أَغْنَىٰ عَنِّى مَالِيَهْ ۜ ‎﴿٢٨﴾‏ هَلَكَ عَنِّى سُلْطَٰنِيَهْ ‎﴿٢٩﴾

എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.) അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!) എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം എന്നില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. (ഖുർആൻ:69/25-29)

7.എല്ലാം രേഖയിൽ ഉണ്ട്

وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ ‎﴿٢٧﴾‏ وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ‎﴿٢٨﴾‏ هَٰذَا كِتَٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ‎﴿٢٩﴾

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം. (അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.) ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു. (ഖുർആൻ:45/27-29)

8.സാക്ഷി നിര്‍ത്തപ്പെടുന്നത് കൈകാലുകൾ

ٱلْيَوْمَ نَخْتِمُ عَلَىٰٓ أَفْوَٰهِهِمْ وَتُكَلِّمُنَآ أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا۟ يَكْسِبُونَ

അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്‌. (ഖുർആൻ:36/65)

9.ഭൂമി സാക്ഷി പറയും

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ‎﴿٤﴾‏ بِأَنَّ رَبَّكَ أَوْحَىٰ لَهَا ‎﴿٥﴾

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (ഖുർആൻ:99/4-5)

{يَوْمَئِذٍ تُحَدِّثُ} الأرض {أَخْبَارَهَا} أي: تشهد على العاملين بما عملوا على ظهرها من خير وشر، فإن الأرض من جملة الشهود الذين يشهدون على العباد بأعمالهم. ذلك { بِأَنَّ رَبَّكَ أَوْحَى لَهَا} [أي] وأمرها أن تخبر بما عمل عليها، فلا تعصى لأمره .

{അന്നേ ദിവസം പറയും} ഭൂമി (പറയും). {അതിന്റെ വര്‍ത്തമാനങ്ങള്‍}- ഭൂമിക്ക് മുകളില്‍ സൃഷ്ടികള്‍ പ്രവര്‍ത്തിച്ച നന്മ തിന്മകള്‍ക്ക് അത് സാക്ഷിയാകും. അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാക്കപ്പെടുന്ന കൂട്ടത്തില്‍ ഭൂമിയും ഉണ്ടാകും എന്നര്‍ഥം. അതിനങ്ങനെ സാധിക്കുന്നത്. {നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം} ഭൂമിക്ക് മുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളെ അറിയിക്കാന്‍ അപ്പോള്‍ അല്ലാഹു കല്‍പിക്കും. ആ കല്‍പനക്ക് അത് എതിരു പ്രവര്‍ത്തിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)

10.വിചാരണ ഓരോ വ്യക്തിക്കും ഉണ്ടാകും

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. (1) തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്. (2) തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്. (3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. (4)തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

11.വിചാരണ ഇല്ലാത്തവരും ഉണ്ടാകും

قَالَ النَّبِيُّ صلى الله عليه وسلم ‏”‏ عُرِضَتْ عَلَىَّ الأُمَمُ، فَأَخَذَ النَّبِيُّ يَمُرُّ مَعَهُ الأُمَّةُ، وَالنَّبِيُّ يَمُرُّ مَعَهُ النَّفَرُ، وَالنَّبِيُّ يَمُرُّ مَعَهُ الْعَشَرَةُ، وَالنَّبِيُّ يَمُرُّ مَعَهُ الْخَمْسَةُ، وَالنَّبِيُّ يَمُرُّ وَحْدَهُ، فَنَظَرْتُ فَإِذَا سَوَادٌ كَثِيرٌ قُلْتُ يَا جِبْرِيلُ هَؤُلاَءِ أُمَّتِي قَالَ لاَ وَلَكِنِ انْظُرْ إِلَى الأُفُقِ‏.‏ فَنَظَرْتُ فَإِذَا سَوَادٌ كَثِيرٌ‏.‏ قَالَ هَؤُلاَءِ أُمَّتُكَ، وَهَؤُلاَءِ سَبْعُونَ أَلْفًا قُدَّامَهُمْ، لاَ حِسَابَ عَلَيْهِمْ وَلاَ عَذَابَ‏.‏ قُلْتُ وَلِمَ قَالَ كَانُوا لاَ يَكْتَوُونَ، وَلاَ يَسْتَرْقُونَ، وَلاَ يَتَطَيَّرُونَ، وَعَلَى رَبِّهِمْ يَتَوَكَّلُونَ ‏” ‏‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: എന്റെ മുന്നിൽ മുൻകാല സമുദായങ്ങൾ പ്രദര്‍ശിക്കപ്പെട്ടു. അപ്പോൾ ഒരു പ്രവാചകൻ ഒരു ജനസമൂഹത്തോടൊപ്പം കടന്നുപോകുന്നു, മറ്റൊരു പ്രവാചകൻ ഒരു ചെറിയ സംഘത്തോടൊപ്പം കടന്നുപോകുന്നു, വേറൊരു പ്രവാചകൻ പത്തുപേരോടൊപ്പം കടന്നുപോകുന്നു, മറ്റൊരു പ്രവാചകൻ അഞ്ചുപേരോടൊപ്പം കടന്നുപോകുന്നു, മറ്റു ചില പ്രവാചകന്മാർ (ഒരൊറ്റ അനുയായി പോലും ഇല്ലാതെ) തനിച്ചും  കടന്നുപോകുന്നു! അങ്ങനെ ഞാൻ നോക്കിയപ്പോൾ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. ഞാൻ ചോദിച്ചു: ‘ജിബ്‌രീലേ, ഇവർ എന്റെ ഉമ്മത്താണോ?’ അദ്ദേഹം പറഞ്ഞു: ‘അല്ല, എന്നാൽ അങ്ങ് ചക്രവാളത്തിലേക്ക് നോക്കൂ.’ ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ അതിവിശാലമായ വൻ ജനക്കൂട്ടത്തെ കണ്ടു! അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇവരാണ് അങ്ങയുടെ ഉമ്മത്ത് . ഇവരുടെ മുൻനിരയിലുള്ള എഴുപതിനായിരം പേർ യാതൊരു വിചാരണയും ശിക്ഷയുമില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരാണ്.’ ഞാൻ ചോദിച്ചു: ‘അത് എന്തുകൊണ്ടാണ്?’ അവിടുന്ന് പറഞ്ഞു: ‘അവർ ചൂട് വെക്കാത്തവരും, മന്ത്രിക്കാനാവശ്യപ്പെടാത്തവരും, ശകുനം നോക്കാത്തവരും, തങ്ങളുടെ രക്ഷിതാവിൽ മാത്രം പരിപൂർണ്ണമായി ഭരമേൽപ്പിക്കുന്നവരുമാണ്, (ബുഖാരി:6541)

12.അണുമണിതൂക്കം ആണെങ്കിലും വിചാരണ ചെയ്യപ്പെടും

وَنَضَعُ ٱلْمَوَٰزِينَ ٱلْقِسْطَ لِيَوْمِ ٱلْقِيَٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَٰسِبِينَ

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി. (ഖു൪ആന്‍ :21/47)

13.സമ്പൂര്‍ണ്ണ നീതി നടപ്പിൽ വരുത്തും

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لَتُؤَدُّنَّ الْحُقُوقَ إِلَى أَهْلِهَا يَوْمَ الْقِيَامَةِ حَتَّى يُقَادَ لِلشَّاةِ الْجَلْحَاءِ مِنَ الشَّاةِ الْقَرْنَاءِ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ നിങ്ങൾ അവകാശങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുകതന്നെ ചെയ്യുന്നതാണ്. എത്രത്തോളമെന്നാൽ കൊമ്പില്ലാത്ത ആടിനുവേണ്ടി കൊമ്പുള്ള ആടിൽനിന്നുവരെ പകരം തീർക്കുന്നതാണ്. (മുസ്‌ലിം:2582)

14.നൻമ-തിൻമളുടെ പ്രതിഫലം

مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ

വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന് അതിന്റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്‌. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍:6/160)

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏”‏ قَالَ اللَّهُ عَزَّ وَجَلَّ إِذَا هَمَّ عَبْدِي بِحَسَنَةٍ وَلَمْ يَعْمَلْهَا كَتَبْتُهَا لَهُ حَسَنَةً فَإِنْ عَمِلَهَا كَتَبْتُهَا عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ وَإِذَا هَمَّ بِسَيِّئَةٍ وَلَمْ يَعْمَلْهَا لَمْ أَكْتُبْهَا عَلَيْهِ فَإِنْ عَمِلَهَا كَتَبْتُهَا سَيِّئَةً وَاحِدَةً ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:’അല്ലാഹു പറയുന്നു: എന്റെ ദാസൻ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ, അതൊരു (പൂർണ്ണമായ) നന്മയായി ഞാൻ അവന് രേഖപ്പെടുത്തും. ഇനി അവൻ അത് പ്രവർത്തിക്കുകയാണെങ്കിൽ, പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടി വരെയായി ഞാൻ അതിന് പ്രതിഫലം രേഖപ്പെടുത്തും. എന്നാൽ, അവൻ ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ, ഞാൻ അതിനെതിരെ ഒരു തിന്മയും രേഖപ്പെടുത്തുകയില്ല. ഇനി അവൻ അത് പ്രവർത്തിക്കുകയാണെങ്കിൽ, ഒരൊറ്റ തിന്മയായി മാത്രം ഞാൻ അത് രേഖപ്പെടുത്തും. (മുസ്ലിം:128)

15.വിചാരണ വിശ്വാസിക്ക് ആശ്വാസം ഉണ്ടാകും

فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ ‎﴿٧﴾‏ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ‎﴿٨﴾‏ وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا ‎﴿٩﴾‏

എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ, അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌. അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. (ഖുർആൻ:84/7-9)

16.വിശ്വാസിയോട് കാരുണ്യം കാണിക്കും

عَنْ صَفْوَانَ بْنِ مُحْرِزٍ الْمَازِنِيِّ، قَالَ بَيْنَمَا أَنَا أَمْشِي، مَعَ ابْنِ عُمَرَ ـ رضى الله عنهما ـ آخِذٌ بِيَدِهِ إِذْ عَرَضَ رَجُلٌ، فَقَالَ كَيْفَ سَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم فِي النَّجْوَى فَقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ إِنَّ اللَّهَ يُدْنِي الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ‏.‏ حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِي الدُّنْيَا، وَأَنَا أَغْفِرُهَا لَكَ الْيَوْمَ‏.‏ فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الْكَافِرُ وَالْمُنَافِقُونَ فَيَقُولُ الأَشْهَادُ هَؤُلاَءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ، أَلاَ لَعْنَةُ اللَّهِ عَلَى الظَّالِمِينَ ‏”‏‏.‏

സഫ്വാൻ ബ്നു മുഹ്‌രിസ് അൽ മാസിനി رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കൈപിടിച്ച് ഞാൻ നടക്കുമ്പോൾ ഒരാൾ ഞങ്ങളുടെ മുന്നിലേക്ക് വന്ന് ചോദിച്ചു: “അന്നജ്‌വയെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് നിങ്ങൾ എന്താണ് കേട്ടത്?” ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു; അല്ലാഹു സത്യവിശ്വാസിയെ തന്റെയടുത്തേക്ക് അടുപ്പിക്കും, എന്നിട്ട് അവനെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: ‘നീ ചെയ്ത ഇന്ന പാപത്തെക്കുറിച്ച് അറിയാമോ? ഇന്ന പാപത്തെക്കുറിച്ച് അറിയാമോ?’ അപ്പോൾ അയാൾ പറയും: അതെ, എന്റെ രക്ഷിതാവേ. അങ്ങിനെ തന്റെ കുറ്റങ്ങൾ അയാൾക്ക് ബോദ്ധ്യപ്പെടുകയും, താൻ നശിച്ചുപോയിയെന്ന് അയാളുടെ മനസ്സിൽ തോന്നുകയും ചെയ്താൽ അല്ലാഹു പറയും: ഇഹലോകജീവിതത്തിൽ(ആ തെറ്റുകൾ) ഞാൻ മറച്ചുവെച്ചിരുന്നു. ഇന്ന് നിനക്ക് ഞാനവ പൊറുത്തുതന്നിരിക്കുന്നു. അങ്ങനെ അയാളുടെ നന്മകളുടെ രേഖ അയാൾക്ക് നൽകപ്പെടുന്നു. എന്നാൽ അവിശ്വാസിയുടെയും കപട വിശ്വാസിയുടെയും സ്ഥിതി (നേരെ മറിച്ചാണ്). ‘അവരെക്കുറിച്ച് സാക്ഷികൾ പറയും, ഇവരാകുന്നു തങ്ങളുടെ റബ്ബിന്റെ പേരിൽ കള്ളം പറഞ്ഞവർ. അറിയുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേൽ ഉണ്ടായിരിക്കുന്നതാണ് ( ഖു൪ആന്‍:11/18).(ബുഖാരി: 2441)

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ مَنْ نُوقِشَ الْحِسَابَ عُذِّبَ ‏”‏‏.‏ قَالَتْ قُلْتُ أَلَيْسَ يَقُولُ اللَّهُ تَعَالَى ‏‏{‏فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا‏}‏‏.‏ قَالَ ‏”‏ ذَلِكِ الْعَرْضُ ‏” ‏‏.‏

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ആരുടെയെങ്കിലും വിചാരണ സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണെങ്കിൽ, അവൻ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.” ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ ചോദിച്ചു: ‘എന്നാൽ അല്ലാഹു (ഖുർആനിൽ) ഇപ്രകാരം പറഞ്ഞിട്ടില്ലേ?: {അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌ (84/8)}നബി ﷺ പറഞ്ഞു: “അത് (സൂക്ഷ്മ വിചാരണയല്ല, മറിച്ച് കേവലം കർമ്മങ്ങൾ) പ്രദർശിപ്പിക്കൽ മാത്രമാണ്.” (ബുഖാരി:6536)

ശരിക്കും വിചാരണ നടന്നാൽ?

قَالَ:‏ إِنَّمَا ذَلِكَ الْعَرْضُ، وَلَكِنْ مَنْ نُوقِشَ الْحِسَابَ يَهْلِكْ

‘അത് പ്രദർശിപ്പിക്കൽ മാത്രമാണ്. എന്നാൽ ആരുടെയെങ്കിലും വിചാരണ സൂക്ഷ്മമായി പരിശോധിക്കപ്പെടുകയാണെങ്കിൽ, അവൻ നശിച്ചതുതന്നെ. (ശിക്ഷിക്കപ്പെട്ടു) (ബുഖാരി:103)

വിചാരണ കാഫിറുകൾക്കും മുനാഫിഖുകൾക്കും മാത്രമല്ല, ചില പാപം ചെയ്ത വിശ്വാസികൾക്കും കടുപ്പമുള്ളതായിരിക്കും.

ഡോ. ഉമർ സുലൈമാൻ അൽ അഷ്‌ഖർ حَفِظَهُ اللَّهُ പറയുന്നു: അടിമകളുടെ വിചാരണ വ്യത്യാസപ്പെടുന്നു. ചിലരുടെ വിചാരണ വളരെ പ്രയാസകരമായിരിക്കും. അവർ അല്ലാഹുവിൽ പങ്കുചേർത്തവരും അവന്റെ നിയമത്തിനെതിരെ നീങ്ങിയവരും ദൂതന്മാരെ നിഷേധിച്ചവരുമായ കുറ്റവാളികളായ അവിശ്വാസികളാണ്. റബ്ബിന്റെ നിയമങ്ങളിൽ നിന്ന് വ്യതിചലിച്ച വിശ്വാസികളുടെ വിചാരണ അവരുടെ പാപങ്ങളുടെ എണ്ണവും വലിപ്പവും കാരണം കൂടുതൽ പ്രയാസകരമാകും, ചില ദാസന്മാർക്ക് ലളിതമായ വിചാരണ ഉണ്ടാകും. അതായത്, അവരുടെ കർമ്മങ്ങൾ വിശദമായി പരിശോധിക്കുക യോ അവരോട് ചോദ്യം ചെയ്യുകയോ ഇല്ല. അവരുടെ പാപങ്ങൾ അവർക്ക് കാണിക്കപ്പെടുകയും തുടർന്ന് അവ അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്യുന്നു.

വിചാരണയുടെ കാര്യത്തിൽ വിശ്വാസികളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം:

1. യാതൊരു വിചാരണയും ചോദ്യവും ശിക്ഷയും ഇല്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവർ.

2. ലളിതമായ വിചാരണ നടത്തി, യാതൊരു ദുരിതവും കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവർ. പക്ഷെ അവരുടെ ചെയ്തികൾ അവർക്ക് കാണിക്കപ്പെടും.

3. ശക്തമായി ചോദ്യം ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവർ.

 

 

www.kanzululoom.com

One Response

  1. മാഷാ അള്ളാ.അല്ലാഹു നിങ്ങളുടെ ത്യാഗത്തെ സ്വീകരിക്കുമാറാകട്ടെ വളരെ പ്രയോജനപ്രദമായ വിഷയങ്ങളാണ്. Jazakallahu Kahira

Leave a Reply

Your email address will not be published. Required fields are marked *