മരണം എന്നത് വിശ്വാസിയോ അവിശ്വാസിയോ നിഷേധിക്കാത്ത, സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സുനിശ്ചിത യാഥാർത്ഥ്യമാണ്. അല്ലാഹു തന്റെ മുഴുവൻ സൃഷ്ടികൾക്കും അത് വിധിച്ചിരിക്കുന്നു. അതിൽ നിന്ന് അവൻ ഒരാളെയും ഒഴിവാക്കിയിട്ടില്ല. അല്ലാഹു പറയുന്നു:
ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്……. (ഖു൪ആന്‍: 3/185)
قال ابن كثير رحمه الله: يخبر تعالى إخبارا عاما يعم جميع الخليقة بأن كل نفس ذائقة الموت، كقوله سبحانه: {كُلُّ مَنْ عَلَيْهَا فَانٍ ﴿٢٦﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ ﴿٢٧﴾}(الرحمن:27:26). فهو تعالى وحده الحي الذي لا يموت، والإنس والجن يموتون، وكذلك الملائكة وحملة العرش، وينفرد الواحد الأحد القهار بالديمومة والبقاء.
ഇബ്നു കഥീർ رحمه الله പറഞ്ഞു: ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ് എന്ന് അല്ലാഹു സൃഷ്ടികളെ മുഴുവൻ ഉൾക്കൊള്ളുന്ന പൊതുവായ ഒരു പ്രഖ്യാപനമായി അറിയിക്കുകയാണ്. അവൻ ഇപ്രകാരം അരുളിയിരിക്കുന്നത് പോലെ: {അവിടെ (ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്} (സൂറ: റഹ്മാൻ: 26-27).അപ്പോൾ അല്ലാഹു മാത്രമാണ് ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എന്നാൽ മനുഷ്യരും ജിന്നുകളും മരണപ്പെടും; അതുപോലെ മലക്കുകളും അല്ലാഹുവിന്റെ അർശ് വഹിക്കുന്നവരും മരണപ്പെടും. ഏകനും അദ്വിതീയനും സർവ്വാധിപതിയുമായ (അല്ലാഹു) മാത്രമാണ് ശാശ്വതത്വത്തോടും അനശ്വരതയോടും കൂടി അവശേഷിക്കുക. (ഇബ്നുകസീര്‍)
മലക്കുകളെ അല്ലാഹു പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃത്യാതന്നെ അല്ലാഹുവിനെ അനുസരിക്കുന്നവരാണവര്‍.
لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)
അല്ലാഹു മലക്കുകളെ ഏതൊരു കാര്യത്തിനാണോ സജ്ജമാക്കുകയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളത്, അതിന്റെ അടിസ്ഥാനത്തിൽ അവർ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു: അതിൽ, അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് (ദിവ്യസന്ദേശം) അവന്റെ പ്രവാചകന്മാരിലേക്ക് എത്തിക്കാൻ ചുമതലപ്പെട്ടത് ജിബ്‌രീൽ رحمه الله ആകുന്നു. മഴ വർഷിപ്പിക്കുന്നതിന് ചുമതലപ്പെട്ടത് മീക്കാഈൽ رحمه الله ആകുന്നു. മനുഷ്യൻ ചെയ്യുന്ന നന്മകളും തിന്മകളുമായ മുഴുവൻ കർമ്മങ്ങളും സംരക്ഷിക്കാനും രേഖപ്പെടുത്താനും ചുമതലപ്പെട്ട മലക്കുകളുമുണ്ട്. കാഹളത്തിൽ ഊതാൻ ചുമതലപ്പെട്ടത് ഇസ്‌റാഫീൽ رحمه الله ആകുന്നു. ഖബറിലെ ചോദ്യം ചെയ്യലിന് ചുമതലപ്പെട്ടവരുണ്ട്; അവർ മുൻകർ, നകീർ എന്നിവരാകുന്നു. റൂഹിനെ പിടിച്ചെടുക്കാൻ ചുമതലപ്പെട്ടത് മലകുൽ മൗത് (മരണത്തിന്റെ മലക്) ആകുന്നു.
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിൽ പെട്ടതാണ് മരണത്തിന്റെ മലക്കിലുള്ള വിശ്വാസം.
قال الإمام ابن بطة رحمه الله : الإيمان بملك الموت أنه يقبض الأرواح، ثم ترد في الأجساد في القبور، وهو يتصف بصفات من القدرة والسلطان وعظم الخلق، وغيرهما من الصفات التي جعلته قادرا على قبض أرواح كثيرة في أماكن مختلفة بعيدة الأطراف في لحظة واحدة.
ഇമാം ഇബ്നു ബത്വ رحمه الله പറഞ്ഞു: മരണത്തിന്റെ മലക്കിലുള്ള വിശ്വാസമെന്നത്, അത് റൂഹുകളെ പിടിച്ചെടുക്കുന്നു എന്നും, പിന്നീട് ഖബറുകളിൽ വെച്ച് ആ റൂഹുകൾ ശരീരങ്ങളിലേക്ക് തിരിച്ചു നൽകപ്പെടുന്നു എന്നതുമാണ്. ഒരേ നിമിഷത്തിൽ തന്നെ, പരസ്പരം ഏറെ അകന്നു കിടക്കുന്ന വ്യത്യസ്ത സ്ഥലങ്ങളിലുള്ള അനേകം റൂഹുകളെ ഒന്നിച്ച് പിടിച്ചെടുക്കാൻ പ്രാപ്തനാക്കുന്ന തരത്തിലുള്ള കഴിവും, അധികാരവും, ഭീമാകാരമായ രൂപവും ഉൾപ്പെടെയുള്ള സവിശേഷതകൾ അല്ലാഹു അതിന് നൽകിയിട്ടുണ്ട്. (അൽഇബാന)
قال الطحاوي رحمه الله: ونؤمن بمَلَك الموت المُوكَل بقبض أرواح العالمين.
ഇമാം ത്വഹാവി رحمه الله പറഞ്ഞു: ലോകരുടെയെല്ലാം റൂഹുകളെ പിടിച്ചെടുക്കാൻ ചുമതലപ്പെടുത്തപ്പെട്ട മരണത്തിന്റെ മലക്കിൽ നമ്മൾ വിശ്വസിക്കുന്നു.
മരണത്തിന്റെ മലക്കിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും ധാരാളമായി വന്നിട്ടുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:
قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്. (ഖു൪ആന്‍ :32/11)
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
അവനത്രെ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവന്‍. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. (ഖു൪ആന്‍ :6/61)
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:8/50)
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءِۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمُۢ بِمَا كُنتُمْ تَعْمَلُونَ ﴿٢٨﴾ فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ﴿٢٩﴾ ۞ وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ ﴿٣٠﴾ جَنَّٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ ﴿٣١﴾ ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ ﴿٣٢﴾
അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നവര്‍ [മരണപ്പെടുത്തുന്നവര്‍], ഞങ്ങള്‍ യാതൊരു തിന്‍മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്‌വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു. അതിനാല്‍ നരകത്തിന്‍റെ കവാടങ്ങളിലൂടെ നിങ്ങള്‍ കടന്ന് കൊള്ളുക. (നിങ്ങള്‍) അതില്‍ നിത്യവാസികളായിരിക്കും. അപ്പോള്‍ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ! നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്! അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നത്. അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്ന [മരണപ്പെടുത്തുന്ന]വര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. (ഖു൪ആന്‍:16/28-32)
عن البراء بن عازب قال: خرجنا مع النبي صلى الله عليه وسلم في جنازة رجل من الأنصار، فانتهينا إلى القبر ولما يلحد، فجلس رسول الله صلى الله عليه وسلم، وجلسنا حوله كأن على رؤوسنا الطير، وفي يده عود ينكت به في الأرض، فرفع رأسه فقال: استعيذوا بالله من عذاب القبر. مرتين أو ثلاثا، ثم قال: إن العبد المؤمن إذا كان في انقطاع من الدنيا، وإقبال من الآخرة، نزل إليه من السماء ملائكة بيض الوجوه كأن وجوههم الشمس، معهم كفن من أكفان الجنة، وحنوط من حنوط الجنة، حتى يجلسوا منه مد البصر، ثم يجيء ملك الموت حتى يجلس عند رأسه فيقول: أيتها النفس الطيبة اخرجي إلى مغفرة من الله ورضوان قال: فتخرج تسيل كما تسيل القطرة من في السقاء فيأخذها، فإذا أخذها لم يدعوها في يده طرفة عين حتى يأخذوها فيجعلوها في ذلك الكفن وفي ذلك الحنوط،…..
وإن العبد الكافر إذا كان في انقطاع من الدنيا وإقبال من الآخرة نزل إليه من السماء ملائكة سود الوجوه معهم المسوح، فيجلسون منه مد البصر، ثم يجيء ملك الموت حتى يجلس عند رأسه، فيقول: أيتها النفس الخبيثة اخرجي إلى سخط من الله، قال: فتفرق في جسده فينتزعها كما ينتزع السفود من الصوف المبلول فيأخذها، فإذا أخذها لم يدعوها في يده طرفة عين حتى يجعلوها في تلك المسوح، …..
ബറാഅ് ബ്നു ആസിബ് رَضِيَ اللَّهُ عَنْه പറയുന്നു: അന്‍സാരികളില്‍ പെട്ട ഒരാളുടെ ജനാസയുമായി പ്രവാചകനോടൊപ്പം ഞങ്ങളും പുറപ്പെട്ടു. ഖബ൪ കുഴിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ പണി പൂ൪ത്തിയാകാത്തതുകൊണ്ട് പ്രവാചകനും ഞങ്ങളും അവിടെ ഇരിക്കുകയുണ്ടായി. തലയില്‍ ഒരു പക്ഷി ഇരിക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മതയോടെ ഇരിക്കുമോ അതുപോലെ നിശബ്ദരായി ഞങ്ങള്‍ നബി ﷺ ക്ക് ചുറ്റും ഇരുന്നു. തിരുമേനിയുടെ കയ്യിലുണ്ടായിരുന്ന ഒരു കമ്പ് കൊണ്ട് ഭൂമിയില്‍ ഒരു ചെറിയ അടി അടിച്ച് തന്റെ തല ഉയ൪ത്തിക്കൊണ്ട് ഞങ്ങളോടായി പറഞ്ഞു: നിങ്ങള്‍ ഖബ൪ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുക. ഇതുതന്നെ തിരുമേനി രണ്ടോ മുന്നോ തവണ ആവർത്തിക്കുകയുണ്ടായി.തുട൪ന്ന് നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവും ആയിക്കഴിഞ്ഞാല്‍ സൂര്യനെ പോലെ പ്രശോഭിക്കുന്ന വെളുത്ത മുഖമുള്ള മലക്കുകൾ സ്വ൪ഗീയ കഫന്‍പുടവകളും സ്വ൪ഗീയ സുഗന്ധവുമായി തന്റെ കണ്ണെത്തുംദൂരെ വരെ നിറഞ്ഞു നില്‍ക്കുവാനായി ആകാശത്ത് നിന്നും ഇറങ്ങി വരുന്നു. പിന്നീട് മലക്കുല്‍ മൌത്ത് വന്നുകൊണ്ട് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് പറയുന്നു. ശാന്തമടഞ്ഞ ആത്മാവേ അല്ലാഹുവിന്റെ പാപമോചനത്തിലേക്കും തൃപ്തിയിലേക്കും ഇറങ്ങി വരിക. അപ്പോഴേക്കും ഒരു കൂജയില്‍ നിന്ന് വെള്ളം ഒഴുകി വരുന്നതുപോലെ ആത്മാവ് ഒഴുകി വരികയായി. അങ്ങനെ മലക്കുല്‍ മൌത്ത് ആ ആത്മാവിനെ സ്വീകരിക്കുകയും പെട്ടെന്നുതന്നെ സ്വ൪ഗത്തിന്‍ നിന്നും കൊണ്ടുവന്ന സുഗന്ധം പൂശിയ കഫന്‍ പുടവയില്‍ പൊതിയുകയും ചെയ്യുന്നു …..
എന്നാല്‍ അവിശ്വാസിയായ അടിമയുടെ ഐഹിക ജീവിതത്തിന്റെ അവസാനവും പാരത്രിക ജീവിത്തതിന്റെ ആരംഭവും ആയിക്കഴിഞ്ഞാല്‍ പരുപരുക്കന്‍ കരിമ്പടവുമായി വളരെ കറുത്ത് ഇരുണ്ട മുഖങ്ങളോടെ കുറെ മലക്കുകള്‍ ആകാശത്തില്‍ നിന്ന് ഇറങ്ങി വന്ന് അവന്റെ കണ്ണെത്തും ദൂരെവരെ നിറഞ്ഞ് ഇരിക്കുന്നു. ശേഷം മലക്കുല്‍ മൌത്ത് വന്നുകൊണ്ട് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് ഇങ്ങനെ ഗ൪ജ്ജിക്കുന്നു: ഹേ മ്ലേച്ഛമായ ആത്മാവേ, അല്ലാഹുവിന്റെ കോപത്തിലേക്കും ദ്വേഷ്യത്തിലേക്കും പുറപ്പെടൂ. എന്നാല്‍ ആത്മാവ് ശരീരത്തിലേക്കുതന്നെ ഉള്‍വലിയുകയാണ് ചെയ്യുന്നത്. നനഞ്ഞ പഞ്ഞിക്കെട്ടുകളില്‍ നിന്ന് കൊളുത്തുകളുള്ള കുന്തങ്ങള്‍ വലിച്ചെടുക്കുന്നതുപോലെ അവന്റെ ശരീരത്തില്‍ നിന്നും ആത്മാവിനെ വലിച്ചെടുക്കുകയും പെട്ടെന്നുതന്നെ അതിനെ ആ കരിമ്പടത്തിലാക്കുകയും ചെയ്യുന്നു …….. (അഹ്മദ്)
1.റൂഹിനെ പിടിക്കുന്നത് ഒരു മലക്കോ അതോ ഏതാനും മലക്കുകളോ?
ചില ഖുർആൻ വചനങ്ങളിൽ മനുഷ്യരുടെ റൂഹിനെ പിടിച്ചെടുക്കുന്നത് ഒരൊറ്റ മലക്കാണെന്ന് വന്നിട്ടുണ്ട്. അല്ലാഹു പറഞ്ഞതുപോലെ:
قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്. (ഖു൪ആന്‍ :32/11)
മറ്റ് ചില വചനങ്ങളിൽ മനുഷ്യരുടെ റൂഹിനെ പിടിച്ചെടുക്കുന്നത് ഒരൊറ്റ മലക്കല്ല, മറിച്ച് മലക്കുകളാണെന്ന് (ബഹുവചനത്തിൽ) വന്നിട്ടുണ്ട്. അല്ലാഹു പറഞ്ഞതുപോലെ:
إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ
അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ …. (ഖു൪ആന്‍ :4/97)
حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. (ഖു൪ആന്‍ :6/61)
ഈ ഖുർആൻ വചനങ്ങൾ തമ്മിൽ യാതൊരുവിധ വൈരുദ്ധ്യവും ഇല്ല. കാരണം, റൂഹുകളെ പിടിച്ചെടുക്കാൻ പ്രധാനമായി ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ളത് ഒരൊറ്റ മലക്കാണെങ്കിലും (മലകുൽ മൗത്), അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുകയും ഈ കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്ന ഒരുപറ്റം സഹായികൾ (മലക്കുകൾ) അദ്ദേഹത്തിനുണ്ട്. മരണത്തിന്റെ മലക്കിന് സഹായികളായ മലക്കുകൾ ഉണ്ടെന്നതിന് തെളിവായിട്ടുള്ള കാര്യങ്ങളിൽ പെട്ടതാണ് മേൽ വിവരിച്ച ബറാഅ് ബിൻ ആസിബ് رَضِيَ اللَّهُ عَنْه നിവേദനം ചെയ്ത ഹദീസ്. നബി ﷺ പറഞ്ഞു:
إن العبد المؤمن إذا كان في انقطاع من الدنيا، وإقبال من الآخرة، نزل إليه من السماء ملائكة بيض الوجوه كأن وجوههم الشمس، معهم كفن من أكفان الجنة، وحنوط من حنوط الجنة، حتى يجلسوا منه مد البصر، ثم يجيء ملك الموت حتى يجلس عند رأسه فيقول: أيتها النفس الطيبة اخرجي إلى مغفرة من الله ورضوان …
ഒരു സത്യവിശ്വാസിയുടെ ഐഹിക ജീവിതത്തിന്റെ അന്ത്യവും പാരത്രിക ജീവിതത്തിന്റെ ആരംഭവും ആയിക്കഴിഞ്ഞാല്‍ സൂര്യനെ പോലെ പ്രശോഭിക്കുന്ന വെളുത്ത മുഖമുള്ള മലക്കുകൾ സ്വ൪ഗീയ കഫന്‍പുടവകളും സ്വ൪ഗീയ സുഗന്ധവുമായി തന്റെ കണ്ണെത്തുംദൂരെ വരെ നിറഞ്ഞു നില്‍ക്കുവാനായി ആകാശത്ത് നിന്നും ഇറങ്ങി വരുന്നു. പിന്നീട് മലക്കുല്‍ മൌത്ത് വന്നുകൊണ്ട് അവന്റെ തലയുടെ ഭാഗത്ത് ഇരുന്നുകൊണ്ട് പറയുന്നു. ശാന്തമടഞ്ഞ ആത്മാവേ അല്ലാഹുവിന്റെ പാപമോചനത്തിലേക്കും തൃപ്തിയിലേക്കും ഇറങ്ങി വരിക …. (അഹ്മദ്)
قال الطبري رحمه الله:إن قال قائل: أو ليس الذي يقبض الأرواح ملك الموت، فكيف قيل: {تَوَفَّتْهُ رُسُلُنَا} و”الرسل” جملة، وهو واحد؟ قيل: جائز أن يكون الله تعالى أعان ملك الموت بأعوان من عنده، فيتولون ذلك بأمر ملك الموت.
ഇമാം ത്വബരി رحمه الله പറഞ്ഞു: ‘ഒരാൾ ചോദിക്കുകയാണെങ്കിൽ: ആത്മാക്കളെ പിടിച്ചെടുക്കുന്നത് മരണത്തിന്റെ മലക്കല്ലേ, അങ്ങനെയെങ്കിൽ {നമ്മുടെ ദൂതന്മാർ അവനെ മരിപ്പിക്കുന്നു} എന്ന് പറയപ്പെട്ടത് എങ്ങനെയാണ്? ‘ദൂതന്മാർ’ എന്നത് ഒരു കൂട്ടത്തെ കുറിക്കുന്ന പദമാണ്, എന്നാൽ മരണത്തിന്റെ മലക്ക് ഒരാൾ മാത്രമാണല്ലോ?’ (അതിനുള്ള മറുപടിയായി) പറയപ്പെടും: ‘അല്ലാഹു മരണത്തിന്റെ മലക്കിന് തന്റെ അടുക്കൽ നിന്നുള്ള സഹായികളെ നൽകി സഹായിച്ചു എന്നത് സാധ്യമായ കാര്യമാണ്. അങ്ങനെ അവർ മരണത്തിന്റെ മലക്കിന്റെ കൽപ്പനപ്രകാരം ആ ദൗത്യം ഏറ്റെടുത്ത് നിർവ്വഹിക്കുന്നു.’
قال القرطبي رحمه الله: التوفي تارة يضاف إلى ملك الموت كما قال: {قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ}، وتارة إلى الملائكة لأنهم يتولون ذلك، كما في قوله: {حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ}، وتارة إلى الله وهو المتوفي على الحقيقة كما قال: {ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا}(الزمر:42).
ഇമാം ഖുര്‍ത്വുബി رحمه الله പറഞ്ഞു: മരിപ്പിക്കുന്ന കാര്യം ചിലപ്പോൾ മരണത്തിന്‍റെ മലക്കിലേക്ക് ചേർത്താണ് പറയപ്പെടാറുള്ളത്; അല്ലാഹു പറഞ്ഞതുപോലെ: {പറയുക: മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്} മറ്റൊരു ഘട്ടത്തിൽ അക്കാര്യം മലക്കുകളിലേക്ക് ചേർത്തു പറയപ്പെടുന്നു; കാരണം അവരാണ് ആ ദൗത്യം നിർവ്വഹിക്കുന്നത്. അല്ലാഹു പറഞ്ഞതുപോലെ: {അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ അവനെ മരിപ്പിക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. 6/61)} മറ്റൊരു ഘട്ടത്തിൽ (അക്കാര്യം) അല്ലാഹുവിലേക്ക് തന്നെ ചേർത്തു പറയപ്പെടുന്നു. യഥാർത്ഥത്തിൽ മരിപ്പിക്കുന്നത് അവനാണ്. അല്ലാഹു പറഞ്ഞതുപോലെ: {ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു 39/42}
قال ابن كثير في تفسيره لقول الله تعالى: {ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا}: قال تعالى مخبرا عن نفسه الكريمة بأنه المتصرف في الوجود بما يشاء، وأنه يتوفى الأنفس الوفاة الكبرى، بما يرسل من الحفظة الذين يقبضونها من الأبدان.
ഇമാം ഇബ്നു കസീർ رحمه الله പറഞ്ഞു: {ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു} അല്ലാഹു തന്റെ ആദരണീയമായ സത്തയെക്കുറിച്ച് വിവരമറിയിച്ചുകൊണ്ട് പറയുന്നു; തീർച്ചയായും അവൻ ഈ പ്രപഞ്ചത്തിൽ താൻ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നവനാണ്. ശരീരങ്ങളിൽ നിന്ന് ആത്മാക്കളെ പിടിച്ചെടുക്കുന്നതിനായി അവൻ നിയോഗിക്കുന്ന കാവൽക്കാരായ മലക്കുകൾ മുഖേനയാണ് അവൻ ആത്മാക്കളുടെ വലിയ മരണം നടപ്പിലാക്കുന്നത്.
قال أبو المظفر السمعاني رحمه الله: فإن قيل: قد قال في آية: {قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ}(السجدة:11)، وقال: {تَوَفَّتْهُ رُسُلُنَا}(الأنعام:61)، فكيف وجه الجمع؟ قيل: قال إبراهيم النخعي: لملك الموت أعوان من الملائكة، يتوفون عن أمره، فهو معنى قوله: {تَوَفَّتْهُ رُسُلُنَا}، ويكون ملك الموت هو المتوفى في الحقيقة، لأنهم يصدرون عن أمره، ولذلك نسب الفعل إليه في تلك الآية. وقيل: معناه: ذكر الواحد بلفظ الجمع، والمراد به: ملك الموت.
അബൂ മുളഫ്ഫർ അസ്-സംആനി رحمه الله പറഞ്ഞു: ‘ഒരാൾ ചോദിക്കുകയാണെങ്കിൽ: ഒരു വചനത്തിൽ പറയുക: മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ് 32/11} എന്നും, മറ്റൊരു വചനത്തിൽ {നമ്മുടെ ദൂതന്മാർ അവനെ മരിപ്പിക്കുന്നു 6/61} എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ; അങ്ങനെയെങ്കിൽ ഇവയെ എങ്ങനെയാണ് ഒന്നിച്ച് ചേർക്കുക?
‘(അതിനുള്ള മറുപടിയായി) പറയപ്പെടും: പ്രമുഖ താബിഈ പണ്ഡിതൻ ഇബ്രാഹിം അന്നുഖഈ رحمه الله പറഞ്ഞു: മരണത്തിന്റെ മലക്കിന് മലക്കുകളിൽ പെട്ട സഹായികളുണ്ട്. അദ്ദേഹത്തിന്റെ കൽപ്പനപ്രകാരമാണ് അവർ മരിപ്പിക്കുന്നത്. അതാണ് {നമ്മുടെ ദൂതന്മാർ അവനെ മരിപ്പിക്കുന്നു} എന്ന വചനത്തിന്റെ അർത്ഥം. ഇവിടെ യഥാർത്ഥത്തിൽ മരിപ്പിക്കുന്നത് മരണത്തിന്റെ മലക്ക് തന്നെയാണ്; കാരണം സഹായികളായ മലക്കുകൾ അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ആ വചനത്തിൽ (32/11) ആ പ്രവൃത്തി അദ്ദേഹത്തിലേക്ക് (മാത്രം) ചേർത്തുപറഞ്ഞത്.’
‘മറ്റൊരു വിശദീകരണമായി പറയപ്പെട്ടു: ഒരാളെക്കുറിച്ച് (ഏകവചനത്തിന് പകരം) ബഹുവചന രൂപത്തിൽ പരാമർശിച്ചതാണ് ഈ വചനം. അത് കൊണ്ട് ഉദ്ദേശിക്കുന്നത് മരണത്തിന്റെ മലക്കിനെ തന്നെയാണ്.’
قال الشيخ ابن عثيمين رحمه الله: إن ملك الموت له أعوان يعينونه على إخراج الروح من الجسد حتى يوصلوها إلى الحلقوم، فإذا أوصلوها إلى الحلقوم قبضها ملك الموت. وقد أضاف الله تعالى الوفاة إلى نفسه، وإلى رسله أي: الملائكة، وإلى ملك واحد.. ولا معارضة بين هذه الآيات، فأضافه الله إلى نفسه لأنه واقع بأمره، وأضافه إلى الملائكة لأنهم أعوان لملك الموت، وأضافه إلى ملك الموت لأنه هو الذي تولى قبضها من البدن.
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: തീർച്ചയായും മരണത്തിന്റെ മലക്കിന് ശരീരത്തിൽ നിന്ന് ആത്മാവിനെ പുറത്തെടുക്കാൻ സഹായിക്കുന്ന ഒരുപറ്റം സഹായികളുണ്ട്; ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ (അവർ ആ ജോലി ചെയ്യുന്നു). അങ്ങനെ അവരത് തൊണ്ടക്കുഴിയിൽ എത്തിച്ചുകഴിഞ്ഞാൽ മരണത്തിന്റെ മലക്ക് അതിനെ പൂർണ്ണമായി കൈപ്പറ്റുന്നു. അല്ലാഹു മരിപ്പിക്കൽ എന്ന പ്രവൃത്തിയെ അവങ്കലേക്ക് തന്നെയും, അവന്റെ ദൂതന്മാരിലേക്ക് അതായത്: മലക്കുകളിലേക്ക് ചേർത്തും, ഒരൊറ്റ മലക്കിലേക്ക് ചേർത്തും ഖുർആനിൽ പറഞ്ഞിട്ടുണ്ട്. ഈ വചനങ്ങൾ തമ്മിൽ യാതൊരുവിധ വൈരുദ്ധ്യവുമില്ല. അത് അല്ലാഹുവിലേക്ക് ചേർത്തുപറഞ്ഞത് അത് അവന്റെ കൽപ്പനപ്രകാരം സംഭവിക്കുന്നത് കൊണ്ടാണ്. മലക്കുകളിലേക്ക് ചേർത്തുപറഞ്ഞത് അവർ മരണത്തിന്റെ മലക്കിന്റെ സഹായികളായതുകൊണ്ടാണ്. മരണത്തിന്റെ മലക്കിലേക്ക് ചേർത്തുപറഞ്ഞത് ശരീരത്തിൽ നിന്ന് അതിനെ നേരിട്ട് കൈപ്പറ്റാൻ ചുമതലയേറ്റത് അദ്ദേഹം ആയതുകൊണ്ടാണ്.
قال الشيخ الشنقيطي رحمه الله: والجواب عن هذا ظاهر، وهو: أن إسناده التوفي إلى نفسه سبحانه لأن ملك الموت لا يقدر أن يقبض روح أحد إلا بإذنه ومشيئته تعالى: {وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا}(آل عمران:145)، وأسنده لملك الموت لأنه هو المأمور بقبض الأرواح، وأسنده للملائكة لأن ملك الموت له أعوان من الملائكة تحت رئاسته، يفعلون بأمره.. والعلم عند الله تعالى.
ശൈഖ് ശൻഖീത്വി رحمه الله പറഞ്ഞു: ഇതിനുള്ള മറുപടി വളരെ വ്യക്തമാണ്. അതായത്, മരിപ്പിക്കുന്ന കാര്യം അല്ലാഹു തന്നിലേക്ക് തന്നെ ചേർത്തത്, അവന്റെ അനുമതിയും ഉദ്ദേശവുമില്ലാതെ ഒരൊറ്റ ആളുടെയും ആത്മാവിനെ പിടിച്ചെടുക്കാൻ മരണത്തിന്റെ മലക്കിന് സാധ്യമല്ല എന്നതുകൊണ്ടാണ്. {അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത് 3/145} ‘എന്നാൽ ഈ പ്രവൃത്തിയെ മരണത്തിന്റെ മലക്കിലേക്ക് ചേർത്തത്, ആത്മാക്കളെ പിടിച്ചെടുക്കാൻ നേരിട്ട് കൽപിക്കപ്പെട്ടത് അദ്ദേഹമായതുകൊണ്ടാണ്. അതിനെ (മറ്റ്) മലക്കുകളിലേക്ക് ചേർത്തത്, മരണത്തിന്റെ മലക്കിന് അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്നവരും അദ്ദേഹത്തിന്റെ കൽപ്പനയനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നവരുമായ സഹായികൾ മലക്കുകളിൽ ഉള്ളതുകൊണ്ടാണ്. യഥാർത്ഥ അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്.’
ശറഹു ത്വഹാവിയ്യയിൽ ഇപ്രകാരം കാണാം:
ونؤمن بملك الموت، الموكل بقبض أرواح العالمين”. قال تعالى: {قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ}(السجدة:11)، وقوله تعالى: {حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ }(الأنعام:61)، وقوله تعالى: {ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ}(الزمر:42) لأن ملك الموت يتولى قبضها واستخراجها، ثم يأخذها منه ملائكة الرحمة أو ملائكة العذاب، ويتولونها بعده، كل ذلك بإذن الله وقضائه وقدره، وحكمه وأمره، فصحت إضافة التوفي إلى كل بحسبه.
‘ലോകരുടെ (സൃഷ്ടികളുടെ) ആത്മാക്കളെ പിടിച്ചെടുക്കാൻ ഏൽപ്പിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്കിൽ നാം വിശ്വസിക്കുന്നു.’ അല്ലാഹു പറയുന്നു: {പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ് 32/11} അല്ലാഹു പറയുന്നു: {അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല 6/61} അല്ലാഹു പറയുന്നു: {ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു 39/42}
കാരണം, മരണത്തിന്റെ മലക്കാണ് ആത്മാവിനെ പിടിച്ചെടുക്കാനും (ശരീരത്തിൽ നിന്ന്) പുറത്തെടുക്കാനും ചുമതല വഹിക്കുന്നത്. പിന്നീട് അദ്ദേഹത്തിൽ നിന്ന് കാരുണ്യത്തിന്റെ മലക്കുകളോ അല്ലെങ്കിൽ ശിക്ഷയുടെ മലക്കുകളോ അത് ഏറ്റുവാങ്ങുകയും, അദ്ദേഹത്തിന് ശേഷം അവരത് കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
“ഇതെല്ലാം അല്ലാഹുവിന്റെ അനുമതിയോടും, അവന്റെ ഖളാഅ് – ഖദ്റിന്റെ അടിസ്ഥാനത്തിലും, അവന്റെ വിധിതീർപ്പോടും കൽപ്പനയോടും കൂടിയാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ മരിപ്പിക്കൽ എന്ന പ്രവൃത്തിയെ ഓരോരുത്തരിലേക്കും അവരവരുടെ പങ്കിനനുസരിച്ച് ചേർത്തുപറയുന്നത് പൂർണ്ണമായും ശരിയായിരിക്കുന്നു. (ശറഹു ത്വഹാവിയ്യ)
2.മരണത്തിന്റെ മലക്ക് സത്യവിശ്വാസിക്ക് അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനത്തെക്കുറിച്ചും തൃപ്തിയെക്കുറിച്ചും സന്തോഷവാർത്ത അറിയിക്കുന്നു. എന്നാൽ സത്യനിഷേധിക്കും ദുർമാർഗ്ഗിക്കും അല്ലാഹുവിന്റെ കോപത്തെക്കുറിച്ചും അനിഷ്ടത്തെക്കുറിച്ചും അവൻ ദുഃഖവാർത്ത നൽകുന്നു. വിശുദ്ധ ഖുർആനിലും പ്രവാചക സുന്നത്തിലും ഈ കാര്യം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. (ഖുർആൻ:41/30)
ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്താവിച്ചതുപോലെ, മലക്കുകളുടെ ഈ ഇറങ്ങിവരവ് മരണാസന്ന സമയത്താണ് സംഭവിക്കുന്നത്. എന്നാൽ സത്യനിഷേധികളും ദുർമാർഗ്ഗികളുമായ ആളുകളുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവരുന്നത് ഇതിന് നേർവിപരീതമായ കാര്യങ്ങളുമായിട്ടാണ്. അല്ലാഹു പറയുന്നു:
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ ﴿٥٠﴾ ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّٰمٍ لِّلْعَبِيدِ ﴿٥١﴾
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തുവെച്ചത് നിമിത്തമത്രെ അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും. (ഖുർആൻ:8/50-51)
ഇത് ബദ്‌റിലും അല്ലാത്ത സ്ഥലങ്ങളിലും വെച്ച് മരണപ്പെടുന്ന എല്ലാ അവിശ്വാസികളുടെയും കാര്യത്തിലുള്ള പൊതുവായ പ്രക്രിയയാണ്.
قال ابن كثير رحمه الله: وهذا السياق – وإن كان سببه وقعة بدر – ولكنه عام في حق كل كافر، ولهذا لم يخصصه تعالى بأهل بدر،
ഇമാം ഇബ്നു കസീർ رحمه الله പറഞ്ഞു: ‘ഈ സൂക്തത്തിന്റെ (8/50) പശ്ചാത്തലം ബദ്ർ യുദ്ധമാണെങ്കിലും, ഇത് എല്ലാ അവിശ്വാസികളുടെയും കാര്യത്തിൽ പൊതുവായുള്ളതാണ്. അതുകൊണ്ട് തന്നെ അല്ലാഹു ഇത് ബദ്‌റിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
അല്ലാഹു പറയുന്നു:
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:8/50)
فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ
അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി! (ഖുർആൻ:47/27)
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ
ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. (ഖു൪ആന്‍:6/93)
അതായത്: മലക്കുകൾ അവിശ്വാസികളെ അടിക്കാൻ വേണ്ടിയാണ് തങ്ങളുടെ കൈകൾ നീട്ടുന്നത്. അല്ലാഹുവിങ്കൽ നിന്നുള്ള കഠിനശിക്ഷയെക്കുറിച്ചും കോപത്തെക്കുറിച്ചും അവർക്ക് (ദുഃഖ)വാർത്ത അറിയിക്കുന്ന സന്ദർഭത്തിലാണ് അത് സംഭവിക്കുന്നത്; ബറാഅ് رَضِيَ اللَّهُ عَنْه നിവേദനം ചെയ്ത ഹദീസിൽ വന്നതുപോലെ. മരണത്തിന്റെ മലക്കുകൾ സത്യവിശ്വാസിയുടെ അടുക്കൽ വരുന്നത് നല്ലതും മനോഹരവുമായ ഒരു രൂപത്തിലാണെന്നും, എന്നാൽ സത്യനിഷേധിയുടെയും കപടവിശ്വാസിയുടെയും അടുക്കൽ അവർ വരുന്നത് ഭയപ്പെടുത്തുന്ന രൂപത്തിലാണെന്നും ബറാഅ് ബിൻ ആസിബ് رَضِيَ اللَّهُ عَنْه നിവേദനം ചെയ്ത ഹദീസ് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
3.മരണത്തിന്റെ മലക്കിന്റെ പേര് ‘അസ്റാഈൽ’ എന്നാണെന്നത് ജനങ്ങൾക്കിടയിൽ പരക്കെ പ്രശസ്തമാണ്; എങ്കിലും വിശുദ്ധ ഖുർആനിലോ സ്വഹീഹായ (നിവേദന യോഗ്യമായ) പ്രവാചക സുന്നത്തിലോ മരണത്തിന്റെ മലക്കിന് ഈ പേര് വന്നതായി സ്ഥിരപ്പെട്ടിട്ടില്ല.
قال ابن كثير رحمه الله: وأما ملك الموت فليس بمصرح باسمه في القرآن، ولا في الأحاديث الصحاح، وقد جاء تسميته في بعض الآثار بعزرائيل، والله أعلم.
ഇമാം ഇബ്നു കസീർ رحمه الله പറഞ്ഞു: മരണത്തിന്റെ മലക്കിന്റെ പേര് ഖുർആനിലോ സ്വഹീഹായ ഹദീസുകളിലോ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. ചില അഥറുകളിൽ അദ്ദേഹത്തിന് ‘അസ്റാഈൽ’ എന്ന് പേര് നൽകപ്പെട്ടതായി വന്നിട്ടുണ്ട്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
قال السندي: “لم يرد في تسميته حديث مرفوع”.
ഇമാം അസ്-സിന്ധി പറഞ്ഞു: ‘അദ്ദേഹത്തിന് (മരണത്തിന്റെ മലക്കിന്) പേര് നിശ്ചയിക്കുന്ന കാര്യത്തിൽ അല്ലാഹുവിന്റെ പ്രവാചകനിലേക്ക് ചേർക്കപ്പെട്ട യാതൊരു ഹദീസും വന്നിട്ടില്ല.
മരണത്തിന്റെ മലക്കിന്റെ പേര് ‘അസ്റാഈൽ’ എന്ന് ജനങ്ങൾക്കിടയിൽ പ്രശസ്തമായിട്ടുണ്ടെന്ന് പരാമർശിച്ചതിന് ശേഷം ഇമാം മുനാവി رحمه الله ഇപ്രകാരം പറഞ്ഞു:
ولم أقف على تسميته بذلك في الخبر.
എന്നാൽ നിവേദനങ്ങളിൽ അദ്ദേഹത്തിന് ഈ പേര് നൽകിയതായി ഞാൻ എവിടെയും കണ്ടെത്തുകയുണ്ടായിട്ടില്ല.
قال الشيخ الألباني في تعليقه على قول الطحاوي: “ونؤمن بملك الموت الموكل بقبض أرواح العالمين”. فقال ـ الألباني ـ: “قلت: هذا هو اسمه في القرآن، وأما تسميته بـ “عزرائيل” كما هو الشائع بين الناس فلا أصل له، وإنما هو من الإسرائيليات”.
ഇമാം ത്വഹാവിയുടെ, ‘ലോകരുടെ ആത്മാക്കളെ പിടിച്ചെടുക്കാൻ ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക്കിൽ നാം വിശ്വസിക്കുന്നു’ എന്ന പ്രസ്താവനയെ വ്യാഖ്യാനിച്ചുകൊണ്ട് ശൈഖ് അൽബാനി رحمه الله ഇപ്രകാരം പറഞ്ഞു: ‘ഞാൻ പറയുന്നു: ഇതാണ് (മലകുൽ മൗത്) ഖുർആനിലുള്ള അദ്ദേഹത്തിന്റെ പേര്. എന്നാൽ ജനങ്ങൾക്കിടയിൽ പരക്കെ പ്രചാരത്തിലുള്ളതുപോലെ അദ്ദേഹത്തെ ‘അസ്റാഈൽ’ എന്ന് പേര് വിളിച്ച് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. തീർച്ചയായും അത് ഇസ്രാഈലിയ്യാത്തുകളിൽ (മുൻകാല വേദക്കാരുടെ ചരിത്രങ്ങളിൽ) പെട്ടത് മാത്രമാണ്.
قال الشيخ ابن عثيمين رحمه الله: “وقد اشتهر أن اسمه عزرائيل، لكنه لم يصح، إنما ورد هذا في آثار إسرائيلية لا توجب أن نؤمن بهذا الاسم، فنسمي من وكل بالموت بـ (ملك الموت) كما سماه الله عز وجل في قوله: {قل يتوفاكم ملك الموت الذي وكل بكم ثم إلى ربكم ترجعون}(السجدة:11)
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ‘അദ്ദേഹത്തിന്റെ പേര് അസ്റാഈൽ എന്നാണെന്നത് ജനങ്ങൾക്കിടയിൽ പരക്കെ പ്രശസ്തമായിട്ടുണ്ട്, എങ്കിലും അത് സ്ഥിരപ്പെട്ടിട്ടില്ല. തീർച്ചയായും ഇത് വന്നിട്ടുള്ളത് ഇസ്രാഈലിയ്യാത്തുകളിലാണ്. അത് ഈ പേരിൽ വിശ്വസിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നില്ല. അതുകൊണ്ട്, മരണത്തിനായി ഏൽപ്പിക്കപ്പെട്ടവനെ അല്ലാഹു അവന്റെ ഈ വചനത്തിൽ വിളിച്ചതുപോലെ നാം ‘മലകുൽ മൗത്’ (മരണത്തിന്റെ മലക്ക്) എന്ന് തന്നെ നാമകരണം ചെയ്യണം: {പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്. 32/11}
വിശുദ്ധ ഖുർആനിലൂടെയും സ്വഹീഹായ ഹദീസുകളിലൂടെയും വന്നിട്ടുള്ളതിനപ്പുറം മലക്കുകളുടെ ലോകത്തെക്കുറിച്ചോ, അവരുടെ ഗുണവിശേഷങ്ങളെക്കുറിച്ചോ, അവസ്ഥകളെക്കുറിച്ചോ, നാമങ്ങളെക്കുറിച്ചോ നമുക്ക് യാതൊരു അറിവുമില്ല.
www.kanzululoom.com