വിശുദ്ധ ഖുര്‍ആനിൽ നാല് തവണ “ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവുമായതും) ആയത് നിങ്ങള്‍ തിന്നുകൊള്ളുക” എന്ന പരാമര്‍ശം വന്നിട്ടുണ്ട്.

يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവും) ആയത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:2/168)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ‎﴿٨٧﴾‏ وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ‎﴿٨٨﴾

സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്‌. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവുമായതും) ആയത് നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍:5/87-88)

فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവുമായതും) ആയത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:8/69)

فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًا طَيِّبًا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവുമായതും) ആയത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍:16/114)

നല്ലത് ശുദ്ധമായത്, ഹൃദ്യമായത്, വിശിഷ്ടമായത് എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന വാക്കാണ് طَيِّب (ത്വയ്യിബ്). ഇതിന്‍റെ എതിര്‍ പദമാണ് خَبِيث (ഖബീഥ്), ചീത്തയായത്, ദുഷിച്ചത്, മ്‌ളേച്ഛമായത് എന്നൊക്കെയാണിതിനര്‍ത്ഥം. മനസ്സിന് സ്വതവേ നന്നായും തൃപ്തികരമായും തോന്നുന്നത് എന്നാണ് ഇവിടെ ഉദ്ദേശ്യമെന്ന് സാമാന്യമായി പറയാം. (അമാനി തഫ്സീര്‍: 2/168)

وأصلُ الطّيب ما تستلذّه الحواس وما تستلذّه الأنفس، والطعام الطيّب في الشرع ما كان متناولاً منْ حيث يجوز، وبقدر ما يجوز، ومن المكان الذي يجوز؛ فإنه متى كان كذلك كان طيّبًا عاجلاً وآجلاً، لا يُسْتوخَم وإلا فإنه وإن كان طيّبًا عاجلاً لم يطبْ آجلاً.

പഞ്ചേന്ദ്രിയങ്ങളും മനസ്സും ആസ്വാദ്യങ്ങളായി, രുചികരമായി കാണുന്നത് ത്വയ്യിബ് ആണ്. മതത്തിൽ ത്വയ്യിബ് ആയ ഭക്ഷണം എന്നാൽ അനുവദനീയമായ ഒരു ഉറവിടത്തിൽ നിന്ന്, അനുവദനീയമായ അളവിൽ, അനുവദനീയമായ സ്ഥലത്ത് നിന്ന് എടുക്കുന്നതാണ്. ഒരു ഭക്ഷണം ഇങ്ങനെയാകുമ്പോൾ, അത് ഇഹത്തിലും പരത്തിലും ത്വയ്യിബ് ആണ്, അത് മോശമായി കണക്കാക്കപ്പെടുന്നില്ല. ഒരു ഭക്ഷണം ഇങ്ങനെയല്ലെങ്കിൽ, അത് ഇഹത്തിൽ ത്വയ്യിബ് ആണെങ്കിലും, പരത്തിൽ അത് ത്വയ്യിബ് ആയിരിക്കില്ല. (كتاب المفردات في غريب القرآن – الراغب الاصفهاني)

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ

അദ്ദേഹം അവര്‍ക്ക് ത്വയ്യിബായ (വിശിഷ്ടവുമായ) വസ്തുക്കള്‍ ഹലാലാക്കുകയും (അനുവദനീയമാക്കുകയും), ഖബീഥായ (ചീത്ത) വസ്തുക്കള്‍ അവരുടെ മേല്‍ ഹറാമാക്കുകയും (നിഷിദ്ധമാക്കുകയും) ചെയ്യുന്നു. (ഖു൪ആന്‍:7/157)

عَنْ أَبِي الْجُوَيْرِيَةِ، قَالَ سَأَلْتُ ابْنَ عَبَّاسٍ عَنِ الْبَاذَقِ،‏.‏ فَقَالَ سَبَقَ مُحَمَّدٌ صلى الله عليه وسلم الْبَاذَقَ، فَمَا أَسْكَرَ فَهْوَ حَرَامٌ‏.‏ قَالَ الشَّرَابُ الْحَلاَلُ الطَّيِّبُ‏.‏ قَالَ لَيْسَ بَعْدَ الْحَلاَلِ الطَّيِّبِ إِلاَّ الْحَرَامُ الْخَبِيثُ‏.‏

അബൂജുവൈരിയ رَحِمَهُ اللَّهُ പറയുന്നു: ഞാൻ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് ‘ബാദിഖ്’ എന്ന ഒരുതരം പാനീയത്തെക്കുറിച്ച് (കള്ളായി മാറിയ മുന്തിരിച്ചാറ്) ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ബാദിഖിനെക്കുറിച്ച് മുഹമ്മദ് നബി ﷺ മുമ്പേ പറഞ്ഞുതന്നിട്ടുണ്ട്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. അദ്ദേഹം  ചോദിച്ചു: ‘ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവുമായതും) ആയ പാനീയങ്ങളുടെ കാര്യമോ?’ അദ്ദേഹം പറഞ്ഞു:’ഹലാലും  (അനുവദനീയവും) ത്വയ്യിബും (വിശിഷ്ടവുമായതും) ആയ കാര്യങ്ങൾക്കപ്പുറം ഹറാമും (നിഷിദ്ധവും) ഖബീഥും (മ്ലേച്ഛവും) അല്ലാതെ മറ്റൊന്നും ഇല്ല. (ബുഖാരി:5598)

ഹലാൽ (حلال) എന്നതിന്റെ വിപരീതം ഹറാം (حرام) എന്നും, ത്വയ്യിബ് (طَيِّب) എന്നതിന്റെ വിപരീതം ഖബീഥ് (خَبِيث) എന്നും ആണെന്ന് ഈ ആയത്തിൽ നിന്നും ഹദീസിൽ നിന്നും വ്യക്തമാണ്.

എല്ലാ ത്വയ്യിബും ഹലാലാണ്. എന്നാൽ എല്ലാ ഹലാലും ത്വയ്യിബ് അല്ല. താഴെ പറയുന്ന ആയത്തുമായി ബന്ധപ്പെട്ട് അത് മനസ്സിലാക്കാം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ

സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക. (ഖു൪ആന്‍:2/267)

عَنِ الْبَرَاءِ‏:‏ ‏{‏وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ}‏ قَالَ نَزَلَتْ فِينَا مَعْشَرَ الأَنْصَارِ كُنَّا أَصْحَابَ نَخْلٍ فَكَانَ الرَّجُلُ يَأْتِي مِنْ نَخْلِهِ عَلَى قَدْرِ كَثْرَتِهِ وَقِلَّتِهِ وَكَانَ الرَّجُلُ يَأْتِي بِالْقِنْوِ وَالْقِنْوَيْنِ فَيُعَلِّقُهُ فِي الْمَسْجِدِ وَكَانَ أَهْلُ الصُّفَّةِ لَيْسَ لَهُمْ طَعَامٌ فَكَانَ أَحَدُهُمْ إِذَا جَاعَ أَتَى الْقِنْوَ فَضَرَبَهُ بِعَصَاهُ فَيَسْقُطُ مِنَ الْبُسْرِ وَالتَّمْرِ فَيَأْكُلُ وَكَانَ نَاسٌ مِمَّنْ لاَ يَرْغَبُ فِي الْخَيْرِ يَأْتِي الرَّجُلُ بِالْقِنْوِ فِيهِ الشِّيصُ وَالْحَشَفُ وَبِالْقِنْوِ قَدِ انْكَسَرَ فَيُعَلِّقُهُ فَأَنْزَلَ اللَّهُ تَعَالَى ‏:‏ ‏{‏يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ الأَرْضِ وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآخِذِيهِ إِلاَّ أَنْ تُغْمِضُوا فِيهِ}

ബറാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: {മോശമായ സാധനങ്ങള്‍ ചെലവഴിക്കുവാനായി കരുതി വെക്കരുത്‌ – 2/267}ഈന്തപ്പനയുടെ ഉടമകളായ അൻസ്വാറുകളിൽപ്പെട്ട ഞങ്ങളെ കുറിച്ചാണ് ഈ ആയത്ത് അവതരിച്ചത്. ഒരാൾ തന്റെ ഈന്തപ്പനയിൽ നിന്ന് (വിളവെടുപ്പ് കാലത്ത്) എടുക്കുന്ന അത്രയും ഈത്തപ്പഴം, ഒന്നുകിൽ കൂടുതലോ അല്ലെങ്കിൽ കുറച്ചോ കൊണ്ടുവരും. ഒരാൾ ഒന്നോ രണ്ടോ കുലകൾ കൊണ്ടുവന്ന് മസ്ജിദിൽ കെട്ടിതൂക്കിയിടും. അഹ്ലുസുഫ്ഫക്കാര്‍ക്ക് (മസ്ജുദുന്നബവിയിലെ ആശ്രിതര്‍) ഭക്ഷണമില്ലായിരുന്നു. അതിനാൽ അവരിൽ ഒരാൾ അവിടെ പോയി തന്റെ വടികൊണ്ട് അടിക്കും. അപ്പോൾ പഴുക്കാത്തതും പഴുത്തതുമായ ഈത്തപ്പഴം വീഴും. അവര്‍ അത് ഭക്ഷിക്കും. ചിലർ നന്മ പ്രതീക്ഷിച്ചിരുന്നില്ല, അവര്‍ ഉള്ളിൽ കുരുവില്ലാത്ത മോശമായ ഈത്തപ്പഴക്കുലയും, കൊണ്ടുവന്ന് തൂക്കിയിടും. അപ്പോൾ അല്ലാഹു ആയത്ത് അവതരിപ്പിച്ചു: {സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌ – 2/267}(തിര്‍മിദി:2987)

ഇവിടെ മോശമായ ഈത്തപ്പഴക്കുലയെ ഖബീഥ് (خَبِيث) എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. അതാകട്ടെ ഹലാലാണ്, എന്നാൽ ത്വയ്യിബ് അല്ല.

നമ്മുടെ പറമ്പില്‍ നാം ഒരു വാഴനട്ടു. അതില്‍ ഉണ്ടായ പഴം നമുക്ക് ഹലാലും ത്വയ്യിബുമാണ്. എന്നാല്‍ പഴം കേടുവന്നു. അപ്പോഴും അത് ഹലാലാണ്. പക്ഷേ, ത്വയ്യിബല്ല. മറ്റൊരാള്‍ നമ്മുടെ അനുവാദമില്ലാതെ ആ നല്ല കഴിച്ചാല്‍ അത് അയാള്‍ക്ക് ത്വയ്യിബ് ആണെങ്കിലും ഹലാലല്ല.

ത്വയ്യിബിനെ കുറിച്ച് പണ്ഢിതൻമാര്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

مستطابا في نفسه غير ضار للأبدان ولا للعقول ،

ശരീരത്തിനും ഹാനികരം അല്ലാത്ത സ്വയം നല്ലതും വിശിഷ്ടവും ആയത്.

لذيذاً هنيئا

സമൃദ്ധവും സ്വാദിഷ്ടവും ആയത്.

حلالا بالشرع طيبا بالطبع

ഹലാൽ: ശറഇൽ ഹലാലായത് (അനുവദനീയമായത്), ത്വയ്യിബ്: പ്രകൃത്യാ ത്വയ്യിബായത്. (വിശിഷ്ടമായത്)

حلالا بينا للحكم شرعي طيبا اظهار لغلةالشرعي

അനുവദനീയം എന്ന ശറഇന്റെ ഹുക്മ് വ്യക്തമാക്കാൻ ഹലാൽ, ശറഇയ്യായ ഹുക്മിന്റെ കാരണം വ്യക്തമാക്കാൻ ത്വയ്യിബ്.

قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ

(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:6/145)

 فما عدا هذا فكله مباح بشرط أن يكون طيبا ; أي غير خبيث .

ഇത് (ഈ ആയത്തിൽ പറഞ്ഞ നിഷിദ്ധമായത്) ഒഴികെയുള്ളതെല്ലാം അനുവദനീയമാണ്, അത് ത്വയ്യിബ് ആണെങ്കിൽ, അതായത്: ഖബീഥ് അല്ലാത്ത. (تفسير المنار)

മറ്റുള്ളവരുടെ ഹഖുമായി (അവകാശങ്ങളുമായി) ബന്ധമില്ലാത്തതാണ് ത്വയ്യിബ് എന്ന് ഈ തഫ്സീറിൽ പരാമര്‍ശിച്ചിരിക്കുന്നു. അതേപോലെ ഹറാമുകൾ രണ്ട് ഉണ്ട്.  സ്വയം ഹറാമായത് (ഉദാ:ശവം,പന്നിമാംസം) ചില കാരണങ്ങളാൽ ഹറാമായത് (ഉദാ:മറ്റുള്ളവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടത്). ഇതൊന്നും ത്വയ്യിബല്ല എന്നും ഈ തഫ്സീറിൽ പരാമര്‍ശിച്ചിരിക്കുന്നു. (تفسير المنار കാണുക)

{طَيِّبًا} أي: ليس بخبيث, كالميتة والدم, ولحم الخنزير, والخبائث كلها،

(ത്വയ്യിബ്) എന്നാൽ: ശവം, രക്തം, പന്നിയിറച്ചി തുടങ്ങി എല്ലാ മാലിന്യങ്ങളും പോലെ മ്ലേച്ഛമല്ലാത്തത്. (തഫ്സീറുസ്സഅ്ദി:2/168)

ത്വയ്യിബിനെ കുറിച്ച് പരാമര്‍ശിച്ച ചില ആയത്തുകൾ കൂടി:

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *