مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَٰحِدَةٍ ۗ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ
നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ. (ഖു൪ആന്‍:31/28)
مَّا خَلْقُكُمْ നിങ്ങളെ സൃഷ്ടിക്കുന്നതല്ല وَلَا بَعْثُكُمْ നിങ്ങളെ പുനർജ്ജീവിപ്പിക്കലും അല്ല إِلَّا كَنَفْسٍ ഒരു ദേഹത്തിന്റെ (ആളുടെ) തു പോലെയല്ലാതെ وَٰحِدَةٍ ഒരേ ഒരു إِنَّ ٱللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌۢ കേൾക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്.
ഇവിടെ അല്ലാഹു അവന്റെ ശക്തിയെയും മഹത്ത്വത്തെയും പൂർണതയെയും കുറിച്ച് പറയുന്നു:
{നിങ്ങളെ സൃഷ്ടിക്കുന്നതും പുനർജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെപ്പോലെ മാത്രമാകുന്നു} ഇത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. സർവ മനുഷ്യരെയും – അവർ ധാരാളം ഉണ്ടായിരിക്കെത്തന്നെ – മരണശേഷം അവർ ചിതറിപ്പോയാൽ ഒരൊറ്റ നിമിഷം കൊണ്ട് ഉയിർത്തെഴുന്നേൽപിക്കും; ഒരാളെ ഉയിർത്തെഴുന്നേൽപിക്കുന്നതുപോലെ. ഉയിർത്തെഴുന്നേൽപിനെയും കർമങ്ങൾക്കുള്ള പ്രതിഫലത്തെയും സംഭവിക്കാൻ സാധ്യതയില്ലാത്തതായി കാണുന്നത് അല്ലാഹുവിന്റെ മഹത്ത്വത്തെയും ശക്തിയെയുംകുറിച്ചുള്ള അജ്ഞതകൊണ്ട് മാത്രമാണ്.
തുടർന്ന് പറയുന്നത്, എല്ലാ ശബ്ദങ്ങളും കേൾക്കാൻ കഴിയുന്ന അവന്റെ കേൾവിയെക്കുറിച്ചും എല്ലാം കാണുന്ന അവന്റെ കാഴ്ചയെക്കുറിച്ചുമാണ്. {തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നുവത്രെ} (തഫ്സീറുസ്സഅ്ദി)
അഥവാ ഒരാളുടെ കാര്യവും കൂടുതൽ ആളുടെ കാര്യവും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരുപോലെ നിസ്സാരമാണ്. കാരണം, ഏതൊരു കാര്യവും ഉണ്ടാവണമെന്നു അവൻ ഉദ്ദേശിച്ചാൽ അതിനെക്കുറിച്ച് ‘ഉണ്ടാവുക’ എന്ന് അവൻ പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്. {إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ – يس} എന്നിരിക്കെ എണ്ണവണ്ണങ്ങളുടെ ഏറ്റക്കുറവ് അവന്റെ അടുക്കൽ ഒരു പ്രശ്നമേ അല്ല. (അമാനി തഫ്സീര്‍)
www.kanzululoom.com