സൃഷ്ടിപ്പിന്റെ ലക്ഷ്യം രണ്ട് കാര്യങ്ങളാണ്.
1. അല്ലാഹുവിനെ അറിയൽ
2. അല്ലാഹുവിനെ മാത്രം ആരാധിക്കൽ
اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖുര്‍ആൻ:65/12)
സൃഷ്ടിപ്പുന്റെ ലക്ഷ്യം അല്ലാഹുവിന്റെ കഴിവിനെയും അല്ലാഹുവിന്റെ അറിവിനെയും കുറിച്ച് മനസ്സിലാക്കുവാനാണ്. ഈ ലോകം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും അതിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതും നമ്മെയും ഏഴ് ആകാശങ്ങളേയും ഏഴ് ഭൂമികളെയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും അധികാരപ്പെടുത്തുകയും ചെയ്‌തിട്ടുള്ള അല്ലാഹുവിന്റെ കഴിവിനെയും അറിവിനെയും കുറിച്ച് മനസ്സിലാക്കാനാണ്. അല്ലാഹുവിന്റെ അറിവും കഴിവും എല്ലാ വസ്തുക്കളുമായി സൂക്ഷ്മമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് അല്ലാഹുവിനെ കുറിച്ച് അറിയുന്നതിന്റെ അടിസ്ഥാനപരമായ രണ്ട് കാര്യങ്ങളാണ് ഇവ.
സൃഷ്ടിപ്പുന്റെ രണ്ടാമത്തെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കലാണ്. അല്ലാഹു പറയുന്നു:
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചതിന്റെ ലക്ഷ്യമിതാണ്. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതും ഇതുതന്നെ. അത് അല്ലാഹുവിനെ മനസ്സിലാക്കിയും അവനെ സ്‌നേഹിച്ചും അവനിലേക്ക് ഖേദിച്ചുമടങ്ങിയും മറ്റുള്ളവരില്‍നിന്നും തിരിഞ്ഞുകളഞ്ഞ് അവനിലേക്ക് മുന്നിട്ടും അവനെ ആരാധിക്കുക എന്നതാണ്. (തഫ്സീറുസ്സഅ്ദി)
▪️അല്ലാഹുവിന്റെ കഴിവിനെയും അല്ലാഹുവിന്റെ അറിവിനെയും മനസ്സിലാക്കിയ ഒരാൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയുള്ളൂ, അല്ലാഹുവിനു പുറമെ മറ്റാരെയും ആരാധിക്കുകയുമില്ല.
▪️അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ബോധ്യപ്പെടുന്നതിലൂടെ ഒരാൾ തന്റെ എന്ത് ആവശ്യങ്ങൾക്കും അല്ലാഹു മതിയായവനാണെന്ന യാഥാർത്ഥ്യം ഉൾകൊള്ളുന്നു.
▪️അല്ലാഹുവിന്റെ അറിവിന്റെ വ്യാപ്‌തിയെ കുറിച്ചുള്ള ബോധം അവന്റെ രഹസ്യവും പരസ്യവുമായ ജീവിതത്തിന്റെ എല്ലാ മേഖലകളേയും സംസ്കരിക്കുന്നു.
▪️അതേപോലെ അല്ലാഹുവിന്റെ കഴിവിനെയും അറിവിനെയും പറ്റി ബോധ്യപ്പെടുന്നതോടെ നമ്മുടെ ദുർബലത മനസ്സിലാകും. ആകാശഭൂമികളുടെയോ നമ്മുടെ സ്വന്തം ശരീരത്തിന്റെയോ നിയന്ത്രണം പോലും ന്മമ്മുടെ അധികാരത്തിലല്ല.
www.kanzululoom.com