വിശുദ്ധ ഖുർആന്‍ പഠനത്തിന്റെ ശ്രേഷ്ടതകള്‍

മുഹമ്മദ് നബി ﷺ ക്ക് അവതീര്‍ണമായതും സൂറത്തുല്‍ ഫാതിഹകൊണ്ട് തുടങ്ങി സൂറത്തുന്നാസില്‍ അവസാനിക്കുന്നതുമായ അല്ലാഹുവിന്റെ കലാമാണ്(വചനം) വിശുദ്ധ ഖുർആൻ . അത്‌ പഠിക്കുന്നത്‌ ഒരു ആരാധനാകർമ്മമാണ്‌. അതോടൊപ്പം അതിനോടുള്ള നമ്മുടെ ബാധ്യതയില്‍ പെട്ടതുമാണ്. മറ്റ് വചനങ്ങളേക്കാള്‍ അതിനുള്ള ശ്രേഷ്ടത, സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്റെ ശ്രേഷ്ടത പോലെയാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആൻ പഠിക്കുന്നവ൪ക്ക് അല്ലാഹു ധാരാളം ശ്രേഷ്ടതകളും പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് . (ബുഖാരി: 5027)

عَنْ عُثْمَانَ بْنِ عَفَّانَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: إِنَّ أَفْضَلَكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ അതിശ്രേഷ്ടർ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി: 5028)

عَنْ حُذَيْفَةَ، قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ :‏ أَنَّ الأَمَانَةَ نَزَلَتْ مِنَ السَّمَاءِ فِي جَذْرِ قُلُوبِ الرِّجَالِ، وَنَزَلَ الْقُرْآنُ فَقَرَءُوا الْقُرْآنَ وَعَلِمُوا مِنَ السُّنَّةِ‏‏.‏

ഹുദൈഫ(റ)വില്‍ നിവേദനം:നബി ﷺ പറഞ്ഞു : നിശ്ചയം, മനുഷ്യ ഹൃദയങ്ങളുടെ മുരടിലേക്ക് ആകാശത്തുനിന്ന് അമാനത്ത് ഇറങ്ങിയിരിക്കുന്നു. നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുകയും സുന്നത്ത് മനസ്സിലാക്കുകയും ചെയ്യുക. (ബുഖാരി: 7276)

وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലെ ഒരു പള്ളിയില്‍ വെച്ച് ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ൪ അത് അന്യോനം പഠിക്കുകയുമായാല്‍ അവരുടെ മേല്‍ സകീനത്ത് (ശാന്തത) വന്നിറങ്ങുകയും റഹ്മത്ത് അവരെ ആവരണം ചെയ്യുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുത്തുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും. (മുസ്ലിം:2699)

عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ:‏ لاَ حَسَدَ إِلاَّ عَلَى اثْنَتَيْنِ، رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ، وَرَجُلٌ أَعْطَاهُ اللَّهُ مَالاً فَهْوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ

ഇബ്‌നു ഉമറിൽ(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന് ഖുര്‍ആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന് ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു.(ബുഖാരി:5025)
‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ. എന്നല്ലാതെ അവന്‍റെ നന്മയില്‍ അസൂയ വെക്കുകയെന്നല്ല.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏”‏ إِنَّ لِلَّهِ أَهْلِينَ مِنَ النَّاسِ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ مَنْ هُمْ قَالَ ‏”‏ هُمْ أَهْلُ الْقُرْآنِ أَهْلُ اللَّهِ وَخَاصَّتُهُ ‏”‏ ‏.

അനസ് ഇബ്നു മാലിക്കില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹുവിന് ജനങ്ങളില്‍ നിന്ന് ചില സ്വന്തക്കാരുണ്ട്. പറയപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, ആരാണവ൪? നബി ﷺ പറഞ്ഞു: ഖു൪ആനിന്റെ അഹ്ലുകാരാണ് അല്ലാഹുവിന്റെ സ്വന്തക്കാരും പ്രത്യേകക്കാരും.(ഇബ്നുമാജ: 1/220)

عَنْ عَامِرِ بْنِ وَاثِلَةَ : أَنَّ نَافِعَ بْنَ عَبْدِ الْحَارِثِ لَقِيَ عُمَرَ بِعُسْفَانَ، وَكَانَ عُمَرُ يَسْتَعْمِلُهُ عَلَى مَكَّةَ، فَقَالَ : مَنِ اسْتَعْمَلْتَ عَلَى أَهْلِ الْوَادِي ؟ فَقَالَ : ابْنَ أَبْزَى. قَالَ : وَمَنِ ابْنُ أَبْزَى ؟ قَالَ : مَوْلًى مِنْ مَوَالِينَا. قَالَ : فَاسْتَخْلَفْتَ عَلَيْهِمْ مَوْلًى ؟ قَالَ : إِنَّهُ قَارِئٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَإِنَّهُ عَالِمٌ بِالْفَرَائِضِ. قَالَ عُمَرُ: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ : ” إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ “.

ആമിര്‍ ബിന്‍ വാസിലില്‍ നിന്ന് (റ) നിന്ന് നിവേദനം : നാഫിഈ ബിന്‍ അബ്ദില്‍ ഹാരിസ് ഉസ്ഫാനില്‍ വെച്ച് ഉമറിനെ(റ) കണ്ടുമുട്ടി. ഉമര്‍(റ) അദ്ദേഹത്തെ മക്കയില്‍ ഉദ്യോഗം ഏല്‍പ്പിച്ചു. ശേഷം അഹ്‌ലുല്‍ വാദിയില്‍ ആരെയാണ് ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്ന് നാഫിഇനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ആരാണ് ഇബ്‌നു അബ്‌സ. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ ഞങളില്‍പെട്ട പ്രധാനിയാണ്. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങള്‍ ഒരു പ്രധാനിയെ ആണോ അധികാരം ഏല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു: അദ്ദേഹം ഖുര്‍ആന്‍ പഠിച്ചവനും ദീനി വിശയങ്ങളിലെ ജ്ഞാനിയുമാണ്. ഉമര്‍(റ) പറഞ്ഞു: നിശ്ചയം നബി ﷺ പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യും.(മുസ്ലിം:817)

عن بريدة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس ، ويكسى والداه حلتين لا تقوم لهما الدنيا فيقولان : بم كسينا هذا ؟ فيقال : بأخذ ولدكما القرآن “

ബരീദത്തില്‍(റ) നിന്ന് നിവേദനം :നബി ﷺ  പറഞ്ഞു: ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ജീവിക്കുയും ചെയ്തുവോ അവന്റെ മാതാപിതാക്കളെ ഖിയാമത്ത് നാളില്‍ പ്രകാശം കൊണ്ടുള്ള കിരീടം ധരിപ്പിക്കും. അതിന്റെ പ്രകാശം സൂര്യനോടൊപ്പമാണ്. അവന്റെ മാതാപിതാക്കളെ ഐഹികലോകത്തോട് കിടപിടിക്കുന്ന പ്രത്യേക പുടവ അണിയിക്കും. അപ്പോള്‍ അവര്‍ രണ്ട് പേരും ചോദിക്കും ഇതെന്തിനാണ് ഞങ്ങളെ ധരിപ്പിച്ചത്? അപ്പോള്‍ പറയപ്പെടും നിങ്ങളുടെ മകനെ ഖുര്‍ആന്‍ പഠിപ്പിച്ചതിനാലാണ്.(ഹാകിം :1/756)

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ ثُمَّ يَقُولُ ‏”‏ أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ ‏”‏‏.‏ فَإِذَا أُشِيرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ وَقَالَ ‏”‏ أَنَا شَهِيدٌ عَلَى هَؤُلاَءِ ‏”‏‏.‏ وَأَمَرَ بِدَفْنِهِمْ بِدِمَائِهِمْ، وَلَمْ يُصَلِّ عَلَيْهِمْ وَلَمْ يُغَسِّلْهُمْ

ജാബിര്‍ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം : ഉഹ്ദ് യുദ്ധത്തില്‍ മരിച്ചവരുടെ മയ്യിത്തുകള്‍ ഒരു തുണിയില്‍ ഒരുമിച്ച് കൂട്ടിയതിന് ശേഷം നബി ﷺ ചോദിച്ചു: ഇവരില്‍ ആരാണ് ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചത്? അങ്ങനെ അവരില്‍ നിന്ന് ഒരാളിലേക്ക് ചൂണ്ടിയാല്‍ ആ മയ്യിത്തിനെ ആദ്യം ഖബ്‌റില്‍ വെക്കും. ശേഷം നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ ഇവരുടെ സാക്ഷിയാണ്. ശേഷം അവരെ രക്തതോടെ ഖബറടക്കാന്‍ കല്‍പ്പിച്ചു. അവരെ കുളിപ്പിക്കുകയോ അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയോ ചെയ്തില്ല.(ബുഖാരി :1347,1348)

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم وَنَحْنُ فِي الصُّفَّةِ فَقَالَ ‏”‏ أَيُّكُمْ يُحِبُّ أَنْ يَغْدُوَ كُلَّ يَوْمٍ إِلَى بُطْحَانَ أَوْ إِلَى الْعَقِيقِ فَيَأْتِيَ مِنْهُ بِنَاقَتَيْنِ كَوْمَاوَيْنِ فِي غَيْرِ إِثْمٍ وَلاَ قَطْعِ رَحِمٍ ‏”‏ ‏.‏ فَقُلْنَا يَا رَسُولَ اللَّهِ نُحِبُّ ذَلِكَ ‏.‏ قَالَ ‏”‏ أَفَلاَ يَغْدُو أَحَدُكُمْ إِلَى الْمَسْجِدِ فَيَعْلَمَ أَوْ يَقْرَأَ آيَتَيْنِ مِنْ كِتَابِ اللَّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ ‏”‏ ‏.‏

ഉക്വ്ബത്ത് ഇബ്നു ആമിറില്‍(റ) നിന്ന് നിവേദനം : ഞങ്ങള്‍ സുഫ്ഫയിലാരിക്കെ (മുഹാജിറുകളിലെ സാധുക്കള്‍ അഭയം പ്രാപിച്ചിരുന്ന മസ്ജിദുന്നബവിയിലെ തണലുള്ള സ്ഥലം) നബി ﷺ പുറത്തുവന്നുകൊണ്ട് പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും തെറ്റ് ചെയ്യാതെയും കുടുംബബന്ധം തക൪ക്കാതെയും എല്ലാ ദിവസവും രാവിലെ ബുഹ്താനിലേക്കോ(മദീനക്ക് അടുത്തുള്ള സ്ഥലം) അക്വീക്വിലേക്കോ(മദീനയിലെ ഒരു താഴ്വര) പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാന്‍ ഇഷ്ടപ്പെടുന്നുവോ? അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:അല്ലാഹുവിന്റെ റസൂലെ ഞങ്ങളത് ഇഷ്ടപ്പെടുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ പള്ളിയിലേക്ക് രാവിലെ പോകുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് രണ്ട് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് രണ്ട് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. മൂന്ന് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് മൂന്ന് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. നാല് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് നാല് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. (പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്യുന്ന) ആയത്തിന്റെ എണ്ണം അനുസരിച്ചായിരിക്കും അവയുടെ(ഒട്ടകങ്ങളുടെ) എണ്ണവും.(മുസ്ലിം:803)

ﻣَﺎ ﻛَﺎﻥَ ﻟِﺒَﺸَﺮٍ ﺃَﻥ ﻳُﺆْﺗِﻴَﻪُ ٱﻟﻠَّﻪُ ٱﻟْﻜِﺘَٰﺐَ ﻭَٱﻟْﺤُﻜْﻢَ ﻭَٱﻟﻨُّﺒُﻮَّﺓَ ﺛُﻢَّ ﻳَﻘُﻮﻝَ ﻟِﻠﻨَّﺎﺱِ ﻛُﻮﻧُﻮا۟ ﻋِﺒَﺎﺩًا ﻟِّﻰ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻭَﻟَٰﻜِﻦ ﻛُﻮﻧُﻮا۟ ﺭَﺑَّٰﻨِﻴِّۦﻦَ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗُﻌَﻠِّﻤُﻮﻥَ ٱﻟْﻜِﺘَٰﺐَ ﻭَﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﺪْﺭُﺳُﻮﻥَ

അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌.) (ഖു൪ആന്‍ :3/79)

ഖു൪ആന്‍ പഠിക്കുക എന്നുള്ളത് ഓരോ സത്യവിശ്വാസികളുടേയും ബാധ്യതയാണ്. ഓരോ ആയത്തിലൂടെയും അല്ലാഹു എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നാം അറിഞ്ഞിരിക്കണം. വിശുദ്ധ ഖു൪ആന്‍ എല്ലാവ൪ക്കും മനസ്സിലാകുന്ന വിധത്തിലാണ് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്.

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻗُﺮْءَٰﻧًﺎ ﻋَﺮَﺑِﻴًّﺎ ﻟَّﻌَﻠَّﻜُﻢْ ﺗَﻌْﻘِﻠُﻮﻥَ

നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍ :12/2)

ﻭَﻟَﻘَﺪْ ﻳَﺴَّﺮْﻧَﺎ ٱﻟْﻘُﺮْءَاﻥَ ﻟِﻠﺬِّﻛْﺮِ ﻓَﻬَﻞْ ﻣِﻦ ﻣُّﺪَّﻛِﺮٍ

തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?(ഖു൪ആന്‍ :54/17,22, 32, 40)

വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും പഠിക്കുന്നതിലും സത്യവിശ്വാസികള്‍ താല്പര്യം കാണിക്കേണ്ടതുണ്ട്.

ﻭَﺇِﺫْ ﺃَﺧَﺬَ ٱﻟﻠَّﻪُ ﻣِﻴﺜَٰﻖَ ٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻜِﺘَٰﺐَ ﻟَﺘُﺒَﻴِّﻨُﻨَّﻪُۥ ﻟِﻠﻨَّﺎﺱِ ﻭَﻻَ ﺗَﻜْﺘُﻤُﻮﻧَﻪُۥ ﻓَﻨَﺒَﺬُﻭﻩُ ﻭَﺭَآءَ ﻇُﻬُﻮﺭِﻫِﻢْ ﻭَٱﺷْﺘَﺮَﻭْا۟ ﺑِﻪِۦ ﺛَﻤَﻨًﺎ ﻗَﻠِﻴﻼً ۖ ﻓَﺒِﺌْﺲَ ﻣَﺎ ﻳَﺸْﺘَﺮُﻭﻥَ

വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്‌. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.(ഖു൪ആന്‍:3/187)

ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ

…… നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.(ഖു൪ആന്‍:16/44)

എല്ലാ ജനങ്ങളും അല്ലാഹുവിന്റെ വേദഗ്രന്ഥത്തിന്റെ വിവരണം മനസ്സിലാക്കിയിരിക്കണമെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം.

വിശുദ്ധ ഖു൪ആന്‍ പഠിക്കുന്നതോടൊപ്പം അതിനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യേണ്ടതുണ്ട്.

ۗ ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ….

..നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.(ഖു൪ആന്‍:16/44)

ﻭَﻟَﻘَﺪْ ﺿَﺮَﺑْﻨَﺎ ﻟِﻠﻨَّﺎﺱِ ﻓِﻰ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥِ ﻣِﻦ ﻛُﻞِّ ﻣَﺜَﻞٍ ﻟَّﻌَﻠَّﻬُﻢْ ﻳَﺘَﺬَﻛَّﺮُﻭﻥ

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി……(ഖുർആൻ:39/27-28)

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)

ഖു൪ആനിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കുകയും അവയെപറ്റി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് അല്ലാഹു പറയുന്നത്. അപ്രകാരം ചെയ്യാത്തവരെ അല്ലാഹു ആക്ഷേപിക്കുന്നതായും കാണാം.

ﺃَﻓَﻼَ ﻳَﺘَﺪَﺑَّﺮُﻭﻥَ ٱﻟْﻘُﺮْءَاﻥَ ﺃَﻡْ ﻋَﻠَﻰٰ ﻗُﻠُﻮﺏٍ ﺃَﻗْﻔَﺎﻟُﻬَﺎٓ

അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?(ഖുർആൻ:47/24)

ഖു൪ആനിന്റെ സന്ദേശങ്ങളെയും അതിലെ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും അവനില്‍ വിശ്വാസം വ൪ദ്ധിക്കുകയും ചെയ്യും.

ﺇِﻥَّ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒِ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻻَءَﻳَٰﺖٍ ﻷُِّﻭ۟ﻟِﻰ ٱﻷَْﻟْﺒَٰﺐِٱﻟَّﺬِﻳﻦَ ﻳَﺬْﻛُﺮُﻭﻥَ ٱﻟﻠَّﻪَ ﻗِﻴَٰﻤًﺎ ﻭَﻗُﻌُﻮﺩًا ﻭَﻋَﻠَﻰٰ ﺟُﻨُﻮﺑِﻬِﻢْ ﻭَﻳَﺘَﻔَﻜَّﺮُﻭﻥَ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﺭَﺑَّﻨَﺎ ﻣَﺎ ﺧَﻠَﻘْﺖَ ﻫَٰﺬَا ﺑَٰﻄِﻼً ﺳُﺒْﺤَٰﻨَﻚَ ﻓَﻘِﻨَﺎ ﻋَﺬَاﺏَ ٱﻟﻨَّﺎﺭِ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇതൊന്നും. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. (ഖു൪ആന്‍ :3/190-191)

ﺃَﻓَﻼَ ﻳَﻨﻈُﺮُﻭﻥَ ﺇِﻟَﻰ ٱﻹِْﺑِﻞِ ﻛَﻴْﻒَ ﺧُﻠِﻘَﺖْ ﻭَﺇِﻟَﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﺭُﻓِﻌَﺖْ ﻭَﺇِﻟَﻰ ٱﻟْﺠِﺒَﺎﻝِ ﻛَﻴْﻒَ ﻧُﺼِﺒَﺖْ ﻭَﺇِﻟَﻰ ٱﻷَْﺭْﺽِ ﻛَﻴْﻒَ ﺳُﻄِﺤَﺖْ

ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്‌. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്‌.പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെയാണ് നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നതെന്ന്‌ (തീ൪ച്ചയായും നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഇതിന്റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്ന്). (ഖു൪ആന്‍ : 88/17-20)

ഖു൪ആനിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചു നോക്കണമെന്ന് പറയുമ്പോള്‍ ഖു൪ആന്‍ പഠിച്ച ഒരാള്‍ക്ക് മാത്രമാണ് അതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കാന്‍ കഴിയുകയുള്ളൂവെന്ന വസ്തുത നാം വിസ്മരിക്കരുത്.

ഖു൪ആന്‍ പഠിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന ചിന്ത ഗൌരവമായി ഉണ്ടാകേണ്ടതാണ്. മറ്റ് ഏതെങ്കിലും ഗ്രന്ഥങ്ങളെ പോലെയോ മറ്റോ ഖു൪ആനെ കാണാന്‍ പാടില്ല.

ﻭَٱﻟﺴَّﻤَﺎٓءِ ﺫَاﺕِ ٱﻟﺮَّﺟْﻊِ ﻭَٱﻷَْﺭْﺽِ ﺫَاﺕِ ٱﻟﺼَّﺪْﻉِ ﺇِﻧَّﻪُۥ ﻟَﻘَﻮْﻝٌ ﻓَﺼْﻞٌ ﻭَﻣَﺎ ﻫُﻮَ ﺑِﭑﻟْﻬَﺰْﻝِ

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.തീര്‍ച്ചയായും ഇത് (ഖു൪ആന്‍) നിര്‍ണായകമായ ഒരു വാക്കാകുന്നു.ഇതു തമാശയല്ല. (ഖു൪ആന്‍:86/11-14)

വിശുദ്ധ ഖു൪ആന്‍ പഠിക്കുന്നതോടൊപ്പം അത് പരിപൂ൪ണ്ണമായി ജീവിതത്തില്‍ പിന്‍പറ്റാന്‍ ശ്രമിക്കേണ്ടതാണ്. ഇവിടെയെല്ലാം സ്വഹാബത്തിന്റെ മാതൃക നാം പിന്‍പറ്റേണ്ടതാണ്.

ഇബ്‌നു മസ്ഊദ് പറയുന്നു: ഞങ്ങളിലൊരാള്‍ ഖു൪ആനിലെ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ (റ)പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി)

ശൈഖ് സ്വലിഹുല്‍ ഫൗസാന്‍ (ഹഫിളഹുല്ലാഹ്) പറയുന്നു: ഖുര്‍ആനിന്‍റെ ആളുകള്‍ എന്ന് പറഞ്ഞാല്‍, അവര്‍ അത്കൊണ്ട് അമല്‍ ചെയ്യുന്നവരാകുന്നു. അവര്‍ അത് മനപാഠമാക്കിയിട്ടില്ലെങ്കിലും. (شرح كتاب العبودية)

عن أبي موسى أن رسول اللّٰه ﷺ قال: تَعاهَدُوا هذا القُرْآنَ، فَوالذي نَفْسُ مُحَمَّدٍ بيَدِهِ لَهُو أشَدُّ تَفَلُّتًا مِنَ الإبِلِ في عُقُلِها

അബൂ മൂസാ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: ഈ ഖുർആനുമായി നിങ്ങൾ നിരന്തരബന്ധം പുലർത്തുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; അത് കെട്ടിയിട്ട ഒട്ടകത്തെക്കാൾ വേഗം വിട്ടുപോകുന്ന ഒന്നാണ്. (ബുഖാരി,മുസ്ലിം)

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി  رحمه الله പറഞ്ഞു:ഓടിപ്പോകുമെന്ന് ഭയപ്പെടുന്ന ഒട്ടകത്തെ കെട്ടിയിടുന്നതിനോടാണ് നബി ﷺ ഖുർആൻ പഠിക്കുന്നതിനെയും അതിന്റെ പാരായണം നിലനിർത്തുന്നതിനെയും ഉപമിച്ചത്. ഖുർആനുമായുള്ള നിരന്തരബന്ധം നിലനിൽക്കുന്നിടത്തോളം ഹിഫ്ദും നിലനിൽക്കും. ഒട്ടകത്തെ കെട്ടിയിട്ട കാലത്തോളം അത് അവിടെത്തന്നെ ഉണ്ടാകും എന്നതുപോലെ. നബി ﷺ ഒട്ടകത്തെ തന്നെ ഉദാഹരണമായി എടുത്തുപറയാനുള്ള കാരണം, വളർത്തുമൃഗങ്ങളിൽ വിട്ടുപൊയ്ക്കളയുന്ന സ്വഭാവം ഏറ്റവുമധികമുള്ളത് ഒട്ടകത്തിനാണ് എന്നതുകൊണ്ടാണ്. ഒട്ടകം ഓടിപ്പോയാൽ അതിനെ തിരിച്ചുപിടിക്കാൻ പ്രയാസവുമാണ്. (ഫത്ഹുൽബാരി:79/9)

വിശുദ്ധ ഖു൪ആന്‍ പഠിക്കുന്നതോടൊപ്പം അത് മറ്റുള്ളവ൪ക്ക് എത്തിച്ചുകൊടുക്കുന്നതും ഏറെ ശ്രേഷ്ടകരായ കാര്യമാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: بَلِّغُوا عَنِّي وَلَوْ آيَةً

അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ പഖ്യാപിച്ചു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ……. (ബുഖാരി:3461)

قَالَ رَسُولُ اللَّهِ صَلَّ اللَّهُ عَلَيْهِ وَسَلَّمَ : من علمَ آيةً من كتابِ اللهِ عز وجل كانَ لهُ ثوابُها ما تليتْ

അനസില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും ഒരു ആയത്ത് പഠിപ്പിച്ചാല്‍, പ്രസ്തുത ആയത്ത് പാരായണം ചെയ്യപ്പെടുന്ന കാലമത്രയും അയാള്‍ക്ക് അതിന്റെ പ്രതിഫലം ഉണ്ടാകും.(അല്‍ബാനി ഹദീസിനെ ജയ്യിദെന്നും അസീസെന്നും വിശേഷിപ്പിച്ചു)

عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഉത്തമൻ. (ബുഖാരി: 5027)

അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും കാംക്ഷിച്ച് നിര്‍വഹിക്കേണ്ട ആരാധനാ കര്‍മ്മമാണ് ഖുര്‍ആന്‍ പഠനം. അതല്ലാതെയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പഠനം പ്രതിഫലാര്‍ഹമല്ലാത്തതും ശിക്ഷയെ വിളിച്ച് വരുത്തുന്നതുമാണ്. ഐഹികമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഖുര്‍ആന്‍ പഠനം നിഷിദ്ധമാണെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :مَنْ تَعَلَّمَ الْعِلْمَ لِيُبَاهِيَ بِهِ الْعُلَمَاءَ وَيُمَارِيَ بِهِ السُّفَهَاءَ وَيَصْرِفَ بِهِ وُجُوهَ النَّاسِ إِلَيْهِ أَدْخَلَهُ اللَّهُ جَهَنَّمَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘പണ്ഡിതന്മാരെ ചെറുതാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് നേടുന്നതെങ്കില്‍ അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും’. (ഇബ്നുമാജ:1/271 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ ‏”‏ ‏.‏ يَعْنِي رِيحَهَا ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച്‌ കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല.(അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (അബൂദാവൂദ്:3664)

വിശുദ്ധ ഖുര്‍ആന്‍ 23 വ൪ഷം കൊണ്ടാണ് അവതരിച്ച് പൂ൪ത്തിയായിട്ടുള്ളത്. വ്യത്യസ്ത സ്ഥലത്ത് വെച്ച് പല സന്ദ൪ഭങ്ങളിലായിട്ടാണ് അത് അവതരിച്ചിട്ടുള്ളത്. ഓരോ ആയത്തും നാം മനസ്സിലാക്കുമ്പോള്‍ അതിന്റെ അവതരണ പശ്ചാത്തലം നാം മനസ്സിലാക്കിയിരിക്കണം. അതേപോലെ വിശുദ്ധ ഖുര്‍ആനിന്റെ ആശയവും വിശദീകരണവും പഠിക്കുമ്പോള്‍ അഹ്ലുസ്സുന്നയുടെ തഫ്സീറുകള്‍ അവലംബിച്ച് വേണം പഠിക്കാന്‍. കാരണം സ്വഹാബികള്‍ എങ്ങനെയാണോ ഖുര്‍ആന്‍ മനസ്സിലാക്കിയിട്ടുള്ളത് അപ്രകാരമാണ്‌ നാമും അത് മനസ്സിലാക്കേണ്ടത്‌.

ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ ﻭَّﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧَّﻤَﺎ ﻫُﻢْ ﻓِﻰ ﺷِﻘَﺎﻕٍ ۖ ﻓَﺴَﻴَﻜْﻔِﻴﻜَﻬُﻢُ ٱﻟﻠَّﻪُ ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ

നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.(ഖു൪ആന്‍:2/137)

സ്വഹാബികള്‍ നബി ﷺ യില്‍ നിന്ന് നേരിട്ട് ഖു൪ആന്‍ പഠിച്ചതുപോലെ പണ്ഢിതന്‍മാരില്‍ നിന്ന് നേരിട്ട് പഠിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായ രീതി. എന്നാല്‍ ഖു൪ആനെ കുറിച്ച് പ്രാഥമികമായ അറിവ് നേടിയെടുക്കുന്നതിന് ഇന്ന് ധാരാളം മാ൪ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്. മലയാളത്തില്‍ ഇന്ന് ലഭ്യമായ ഏറ്റവും നല്ല ഖു൪ആന്‍ വിശദീകരണ ഗ്രന്ഥമാണ് മുഹമ്മദ് അമാനി മൌലവിയുടെ(റഹി) ഖു൪ആന്‍ വിശദീകരണ ഗ്രന്ഥം. പൂ൪വ്വസൂരികളുടെ മന്‍ഹജില്‍ നിന്നുള്ള ഈ ഖു൪ആന്‍ വിശദീകരണ ഗ്രന്ഥം ഏകദേശം 25 വ൪ഷത്തെ നിതാന്തയത്നത്തിലൂടെയാണ് തയ്യാറാക്കിയിട്ടുള്ളത്. തഫ്സീ൪ ഇബ്നുജരീ൪, തഫ്സീ൪ ഇബ്നുകസീ൪, തഫ്സീ൪ റാസി ഉള്‍പ്പടെയുള്ള 14 അറബി തഫ്സീറുകള്‍ ഇതിന്റെ അവലംബ ഗ്രന്ഥങ്ങളാണ്. ഇതിന്റെ വായനയും പഠനവും ഒരു ദിനചര്യയാക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് ഒരു പ്രാഥമികമായ അറിവ് നമുക്ക് ലഭിക്കുന്നതാണ്.

അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമെന്ന നിലക്ക് വിശുദ്ധ ഖുര്‍ആനോടുള്ള ബാധ്യതകള്‍ നാം നി൪വ്വഹിച്ചിട്ടില്ലെങ്കില്‍ നാളെ പരലോകത്ത് നബി ﷺ  നമുക്കെതിരെ അല്ലാഹുവിനോട് പരാതി പറയുന്നതാണ്.

ﻭَﻗَﺎﻝَ ٱﻟﺮَّﺳُﻮﻝُ ﻳَٰﺮَﺏِّ ﺇِﻥَّ ﻗَﻮْﻣِﻰ ٱﺗَّﺨَﺬُﻭا۟ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥَ ﻣَﻬْﺠُﻮﺭًا

(പരലോകത്ത് വെച്ച്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.(ഖു൪ആന്‍ :25/30)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *