സത്യവിശ്വാസികളുടെ മേല്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ വിശ്വാസത്തില്‍ ദു൪ബലതയുള്ളവ൪ ചോദിക്കാറുണ്ട് : ഇതൊന്നും അല്ലാഹു കാണുന്നില്ലേ ? എന്തുകൊണ്ടാണ് അല്ലാഹു ഈ അക്രമികളെ കൈകാര്യം ചെയ്യാത്തത് ? ഇതിനൊക്കെയുള്ള മറുപടി നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിശുദ്ധ ഖു൪ആന്‍ ഉദ്ദരിച്ചിട്ടുണ്ട്.
فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ•أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ • نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ
(നബിയേ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട് വിട്ടേക്കുക. അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്. നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല. (ഖു൪ആന്‍:23/54-55)
فَذَرْنِى وَمَن يُكَذِّبُ بِهَٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ • وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ
ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. ഞാന്‍ അവര്‍ക്ക് നീട്ടിയിട്ട് കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം ശക്തമാകുന്നു. (ഖു൪ആന്‍:68/44-45)
عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ لَيُمْلِي لِلظَّالِمِ حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ ”. قَالَ ثُمَّ قَرَأَ {وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهْىَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ}
അബൂമൂസല്‍ അശ്അരിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയമായും അല്ലാഹു അക്രമകാരിക്ക് അവസരം നീട്ടിക്കൊടുക്കും. അങ്ങിനെ അവനെ പിടികൂടിയാൽ അവന് കുതറിച്ചാടിപ്പോകാൻ സാധിക്കുകയില്ല. തുടർന്ന് നബി ﷺ ഇപ്രകാരം ഓതി: വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ നിന്റെ റബ്ബ് അവരെ പിടികൂടുകയാണെങ്കിൽ ഇപ്രകാരംതന്നെയാണ് പിടികൂടുക. തീർച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ് (ഖു൪ആന്‍:11/102). (ബുഖാരി: 4686)
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ
സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടികൊടുക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് നാമവര്‍ക്ക് സമയം നീട്ടികൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.(ഖു൪ആന്‍:3/178)
സത്യനിഷേധിയും അക്രമിയുമായവന് ഭൗതികാനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊടുക്കുന്നതുവഴി അവന്‍ സ്വയം വഞ്ചിതനാകുന്നു. അങ്ങനെ താന്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം വിശിഷ്ടമായ കാര്യങ്ങളാണെന്നും തനിക്ക് ഒരു തെറ്റും പറ്റുന്നില്ലെന്നും അവന്‍ ധരിച്ചുവശാകുന്നു. അതവനെ കൂടുതല്‍ സത്യവിരുദ്ധമായ കാര്യങ്ങളിലേക്കും അക്രമങ്ങളിലേക്കും തള്ളിവിടുന്നു. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭൗതികനേട്ടങ്ങള്‍ യഥാര്‍ഥത്തില്‍ അനുഗ്രഹങ്ങളല്ല. മറിച്ച്, തന്റെ നാശത്തിനുള്ള ഉപാധികളാണ് എന്ന് അവന്‍ ഒരിക്കലും മനസ്സിലാക്കുകയില്ല.
فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَٰفِرُونَ
അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന ഇഹലോകജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെതന്നെ അവര്‍ ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (ഖു൪ആന്‍:9/55)
وَلَا يَحْزُنكَ ٱلَّذِينَ يُسَٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِى ٱلْءَاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ
സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ട് മുന്നേറിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ പോകുന്നില്ല. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും കൊടുക്കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു.കനത്ത ശിക്ഷയാണ് അവര്‍ക്കുള്ളത്.(ഖു൪ആന്‍:3/176)
ﻭَﻻَ ﺗَﺤْﺴَﺒَﻦَّ ٱﻟﻠَّﻪَ ﻏَٰﻔِﻼً ﻋَﻤَّﺎ ﻳَﻌْﻤَﻞُ ٱﻟﻈَّٰﻠِﻤُﻮﻥَ ۚ ﺇِﻧَّﻤَﺎ ﻳُﺆَﺧِّﺮُﻫُﻢْ ﻟِﻴَﻮْﻡٍ ﺗَﺸْﺨَﺺُ ﻓِﻴﻪِ ٱﻷَْﺑْﺼَٰﺮُ
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്ക് സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. (ഖു൪ആന്‍:14/42)
قال ميمون بن مهران : هي وعيد للظالم وتعزية للمظلوم
ഇത് അക്രമിക്കുള്ള താക്കീതും ഇരകള്‍ക്കുള്ള ആശ്വാസ വചനവുമാണ്. (ത്വബ്രി)
هذا وعيد شديد للظالمين، وتسلية للمظلومين
ഇത് അക്രമികള്‍ക്കുള്ള കടുത്ത താക്കീതും ഇരകള്‍ക്കുള്ള സമാശ്വാസം നല്‍കലുമാണ്. (തഫ്സീറുസ്സഅദി)
മുശ്രിക്കുകളടക്കമുള്ള എല്ലാ അക്രമികളുടെയും -അവര്‍ ഏതു കാലത്തും ദേശത്തുമുള്ളവരായാലും ശരി – നേരെ ശിക്ഷാ നടപടികളൊന്നും എടുക്കാതെ വിട്ടിരിക്കുന്നതു അവരെപ്പറ്റി അല്ലാഹു അശ്രദ്ധനായതു കൊണ്ടൊന്നുമല്ല. ഖിയാമത്തു നാളിലേക്കു നീട്ടിവെച്ചിരിക്കുക മാത്രമാണ്. അന്ന് അവരുടെ മേല്‍ കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്നു അല്ലാഹു അവരെ താക്കീതു ചെയ്യുകയാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 14/42 ന്റെ വിശദീകരണം)
وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖുർആൻ:27/93)
kanzululoom.com