അല്ലാഹു പറയുന്നു:
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. (ഖു൪ആന്‍:32/16)
عَنْ أَنَسِ بْنِ مَالِكٍ، أَنَّ هَذِهِ الآيَةَ : ( تتَجَافَى، جُنُوبُهُمْ عَنِ الْمَضَاجِعِ) نَزَلَتْ فِي انْتِظَارِ هَذِهِ الصَّلاَةِ الَّتِي تُدْعَى الْعَتَمَةَ .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: {تتَجَافَى، جُنُوبُهُمْ عَنِ الْمَضَاجِعِ} ഈ ആയത്ത് അവതരിച്ചത് الْعَتَمَة എന്ന് വിളിക്കപ്പെടുന്ന ഇശാഅ് നമസ്കാരത്തിന് വേണ്ടി കാത്തിരിക്കുന്ന കാര്യത്തിലാണ്. (തിർമിദി:3196)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ صَلَّيْنَا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ الْمَغْرِبَ فَرَجَعَ مَنْ رَجَعَ وَعَقَّبَ مَنْ عَقَّبَ فَجَاءَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ مُسْرِعًا قَدْ حَفَزَهُ النَّفَسُ و قَدْ حَسَرَ عَنْ رُكْبَتَيْهِ فَقَالَ “ أَبْشِرُوا هَذَا رَبُّكُمْ قَدْ فَتَحَ بَابًا مِنْ أَبْوَابِ السَّمَاءِ يُبَاهِي بِكُمُ الْمَلاَئِكَةَ يَقُولُ انْظُرُوا إِلَى عِبَادِي قَدْ قَضَوْا فَرِيضَةً وَهُمْ يَنْتَظِرُونَ أُخْرَى ” .
അബ്ദുല്ലാഹ് ഇബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:അദ്ദേഹം പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കൂടെ മഗ്രിബ് നമസ്കരിച്ചു. ചിലർ പള്ളിയിൽ നിന്ന് പിരിഞ്ഞുപോയി മറ്റു ചിലർ അടുത്ത നമസ്കാരത്തിനു കാത്തിരുന്ന് പള്ളിയിൽ തന്നെ ഇരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ കിതച്ചുകൊണ്ട്, കാൽമുട്ടുകൾ വെളിവാവുമാറ് വസ്ത്രം പാറിപ്പിച്ചുകൊണ്ട് ധൃതിയിൽ തിരിച്ചുവന്നു. എന്നിട്ട് നബി ﷺ പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക. എന്തെന്നാൽ, നിങ്ങളുടെ റബ്ബ് സ്വർഗ്ഗത്തിന്റെ ഒരു കവാടം തുറക്കുകയും മലക്കുകളുടെ മുന്നിൽ നിങ്ങളെക്കുറിച്ച് അഭിമാനത്തോടെ ഇപ്രകാരം പറയുകയും ചെയ്തിരിക്കുന്നു: “എന്റെ ദാസന്മാരെ നോക്കൂ; അവർ ഒരു നിർബന്ധ നമസ്കാരം നിറവേറ്റിക്കഴിഞ്ഞ്, മറ്റൊന്നിനുവേണ്ടി കാത്തിരിക്കുന്നു.” (ഇബ്നു മാജ 801)
നമസ്കാരത്തെ പ്രതീക്ഷിച്ചിരിക്കുക എന്ന് പറഞ്ഞാൽ ഒരു നമസ്കാര ശേഷം ദുആയും മറ്റുമായി മറ്റൊന്നിനെ കാത്തിരിക്കലാണ്.
عن حذيفة قال : صَلَّيتُ مع النبيِّ صلّى اللهُ عليهِ وسلَّمَ المَغرِبَ، فلمّا قَضى الصَّلاةَ قامَ يُصلِّي، فلم يَزَلْ يُصلِّي حتى صلّى العِشاءَ ثم خَرَجَ.
ഹുദൈഫത്തു ബ്നുൽ യമാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ഒരിക്കൽ നബി ﷺ യോടൊപ്പം മഗ്രിബ് നമസ്കരിച്ചു. നമസ്കാരം കഴിഞ്ഞപ്പോൾ അവിടുന്ന് സുന്നത്ത് നമസ്കാരം ആരംഭിച്ചു. അങ്ങനെ ഇശാഅ് നമസ്കാരം വരെ അത് തുടർന്നു. ശേഷം അവിടുന്ന് പുറത്തിറങ്ങി. (അഹ്മദ്)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : … فَإِذَا صَلَّى لَمْ تَزَلِ الْمَلاَئِكَةُ تُصَلِّي عَلَيْهِ مَا دَامَ فِي مُصَلاَّهُ اللَّهُمَّ صَلِّ عَلَيْهِ، اللَّهُمَّ ارْحَمْهُ. وَلاَ يَزَالُ أَحَدُكُمْ فِي صَلاَةٍ مَا انْتَظَرَ الصَّلاَةَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: … അങ്ങനെ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍ മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കും, അവന്റെ നമസ്കാരസ്ഥലത്തു അവന് ഇരിക്കുന്നതുവരേക്കും. അല്ലാഹുവേ, നീ അവനു നന്മ ചെയ്യേണമേ, എന്ന് അവര്‍ പ്രാര്‍ത്ഥിക്കും. നിങ്ങളില്‍ ഒരാള്‍ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തില്‍ തന്നെയാണ്. (ബുഖാരി:647)
മഗ്രിബിനും ഇശാഇനും ഇടക്കുള്ള സമയം വളരെ കുറഞ്ഞതാണ്. എന്നാൽ അതിനുള്ള പ്രതിഫലം വളരെ മഹത്തരവുമാണ്. അല്ലാഹു മലക്കുകളോട് അവന്റെ അടിമകളെ കൊണ്ട് പെരുമ പറയുമെന്ന് പറയുമ്പോൾ എത്രമാത്രം ശ്രേഷ്ടകരമായിരിക്കും അത്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ : مَا تَوَطَّنَ رَجُلٌ مُسْلِمٌ الْمَسَاجِدَ لِلصَّلاَةِ وَالذِّكْرِ إِلاَّ تَبَشْبَشَ اللَّهُ لَهُ كَمَا يَتَبَشْبَشُ أَهْلُ الْغَائِبِ بِغَائِبِهِمْ إِذَا قَدِمَ عَلَيْهِمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിം നമസ്കാരത്തിനും അല്ലാഹുവിനെ സ്മരിക്കുന്നതിനുമായി സ്ഥിരമായി പള്ളിയിൽ ഇരുന്നാൽ തങ്ങളിൽ നിന്നും വിട്ടുപിരിഞ്ഞ ബന്ധു തിരിച്ചു വന്നാൽ ജനങ്ങൾ സന്തോഷിക്കുന്നതുപോലെ അല്ലാഹു സന്തോഷിക്കുന്നതാണ്. (ഇബ്നുമാജ:800)
അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:3/200)
الشيخ عبدالله بن صالح العبيلان حَفِظَهُ اللَّهُ എഴുതിയ കുറിപ്പിന്റെ വിവർത്തനം
kanzululoom.com