തൊട്ടിലിൽ വെച്ച് സംസാരിച്ച മൂന്ന് ശിശുക്കളുടെ വിവരം നബി(സ്വ) നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതിലൊരാള്‍ ഈസാ നബി(അ) ആണ്. മറ്റുള്ള രണ്ട് കുട്ടികള്‍ ബനൂ ഇസ്‌റാഈലില്‍ പെട്ടവരായിരുന്നു.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” لَمْ يَتَكَلَّمْ فِي الْمَهْدِ إِلاَّ ثَلاَثَةٌ عِيسَى ابْنُ مَرْيَمَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: മൂന്നാളുകളല്ലാതെ തൊട്ടിലിൽ കിടന്ന് സംസാരിച്ചിട്ടില്ല. (ഒരാൾ)ഈസ ബ്നു മറിയം(അ)ആയിരുന്നു.
മൂന്നാളുകളല്ലാതെ തൊട്ടിലിൽ കിടന്ന് സംസാരിച്ചിട്ടില്ലെന്ന ഹദീസില്‍ ആദ്യമായി പരമാ൪ശിച്ചിട്ടുള്ളത് ഈസാ നബിയെ(അ) കുറിച്ചാണ്. ഈസാ നബി(അ) കുഞ്ഞായിരിക്കെ തൊട്ടിലിൽ വെച്ച് സംസാരിച്ച രംഗവും അതിനുള്ള സാഹചര്യവും വിശുദ്ധ ഖു൪ആന്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹു ഉദ്ദേശിച്ചതനുസരിച്ച് മ൪യം(അ) ഒരു പുരുഷന്റെ ഇടപെടീലില്ലാതെ ഗ൪ഭം ധരിച്ചു. പ്രസവാനന്തരം അവ൪ കുഞ്ഞിനെയും കൊണ്ട് കടന്നുവന്നപ്പോള്‍ ആളുകള്‍ അവരെ ആക്ഷേപിക്കാന്‍ തുടങ്ങി. ആ സാഹചര്യത്തില്‍ തന്റെ മാതാവിന്റെ ചാരിത്ര്യത്തില്‍ സംശയിച്ച ആളുകള്‍ക്ക് മറുപടിയായി തൊട്ടിലില്‍ കിടന്ന കുഞ്ഞ് സംസാരിച്ചു. മാത്രമല്ല, ഈസാ നബി(അ) പ്രവാചകനാണെന്നതിനുള്ള തെളിവിനുള്ള മുഅ്ജിസത്തുമാണ് ഈ സംസാരം.
فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا – يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا – فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا – قَالَ
إِنِّى عَبْدُ ٱللَّهِ ءَاتَى ٱلْكِتَٰبَ وَجَعَلَنِى نَبِيًّا – وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا – وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا – وَٱلسَّلَٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا – ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ
അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും? അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്. (ഖു൪ആന്‍:19/27-34)
മൂന്നാളുകളല്ലാതെ തൊട്ടിലിൽ കിടന്ന് സംസാരിച്ചിട്ടില്ലെന്ന ഹദീസില്‍ രണ്ടാമതായി പരമാ൪ശിച്ചിട്ടുള്ളത് ജുറൈജിന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കുറിച്ചാണ്. ബനൂ ഇസ്‌റാഈലിലെ ഒരു ഭക്തനായിരുന്ന ജുറൈജ്. മേല്‍ ഉദ്ദരിച്ച ഹദീസിന്റെ ബാക്കിഭാഗം കാണുക:
وَصَاحِبُ جُرَيْجٍ وَكَانَ جُرَيْجٌ رَجُلاً عَابِدًا فَاتَّخَذَ صَوْمَعَةً فَكَانَ فِيهَا فَأَتَتْهُ أُمُّهُ وَهُوَ يُصَلِّي فَقَالَتْ يَا جُرَيْجُ . فَقَالَ يَا رَبِّ أُمِّي وَصَلاَتِي . فَأَقْبَلَ عَلَى صَلاَتِهِ فَانْصَرَفَتْ فَلَمَّا كَانَ مِنَ الْغَدِ أَتَتْهُ وَهُوَ يُصَلِّي فَقَالَتْ يَا جُرَيْجُ فَقَالَ يَا رَبِّ أُمِّي وَصَلاَتِي فَأَقْبَلَ عَلَى صَلاَتِهِ فَانْصَرَفَتْ فَلَمَّا كَانَ مِنَ الْغَدِ أَتَتْهُ وَهُوَ يُصَلِّي فَقَالَتْ يَا جُرَيْجُ . فَقَالَ أَىْ رَبِّ أُمِّي وَصَلاَتِي . فَأَقْبَلَ عَلَى صَلاَتِهِ فَقَالَتِ اللَّهُمَّ لاَ تُمِتْهُ حَتَّى يَنْظُرَ إِلَى وُجُوهِ الْمُومِسَاتِ
(തൊട്ടിലിൽ കിടന്ന് സംസാരിച്ചതിലെ രണ്ടാമന്‍) ജുറൈജിന്റെ കൂടെയുള്ള (കുട്ടി) ആയിരുന്നു. ജുറൈജ് ഒരു നല്ല ഭക്തനായിരുന്നു. ഒരു ആശ്രമം കെട്ടിയുണ്ടാക്കി അതിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഒരിക്കൽ അദ്ദേഹം നമസ്കാരം നിർവ്വഹിച്ചു കൊണ്ടിരിക്കെ തന്റെ മാതാവ് അദ്ദേഹത്തിന്റെയടുക്കൽ വന്ന് അദ്ദേഹത്തെ വിളിച്ചു. ജുറൈജ്. അപ്പോൾ അദ്ദേഹം (മനസ്സില്‍) ചോദിച്ചു: ഞാൻ എന്റെ മാതാവിന്റെ ക്ഷണം സ്വീകരിക്കണമോ, അതോ നമസ്കാരം തുടരണമോ? അദ്ദേഹം നമസ്കാരത്തില്‍ മുഴുകി. പിറ്റെ ദിവസവും അദ്ദേഹം നമസ്കാരിച്ചുകൊണ്ടിരിക്കെ മാതാവ് വന്ന് വിളിച്ചു. ജുറൈജ്. അദ്ദേഹം ചിന്തിച്ചു: മാതാവിനെ കാണണമോ നമസ്കാരം തുടരണമോ? അദ്ദേഹം നമസ്കാരം തുട൪ന്നു. അങ്ങനെ മാതാവ് ഇപ്രകാരം പ്രാർത്ഥിച്ചു. “അല്ലാഹുവേ വ്യഭിചാരിണികളുടെ മുഖങ്ങൾ അവന് കാണിക്കുന്നത് വരെ അവനെ മരിപ്പിക്കരുതേ “
فَتَذَاكَرَ بَنُو إِسْرَائِيلَ جُرَيْجًا وَعِبَادَتَهُ وَكَانَتِ امْرَأَةٌ بَغِيٌّ يُتَمَثَّلُ بِحُسْنِهَا فَقَالَتْ إِنْ شِئْتُمْ لأَفْتِنَنَّهُ لَكُمْ – قَالَ – فَتَعَرَّضَتْ لَهُ فَلَمْ يَلْتَفِتْ إِلَيْهَا فَأَتَتْ رَاعِيًا كَانَ يَأْوِي إِلَى صَوْمَعَتِهِ فَأَمْكَنَتْهُ مِنْ نَفْسِهَا فَوَقَعَ عَلَيْهَا فَحَمَلَتْ فَلَمَّا وَلَدَتْ قَالَتْ هُوَ مِنْ جُرَيْجٍ . فَأَتَوْهُ فَاسْتَنْزَلُوهُ وَهَدَمُوا صَوْمَعَتَهُ وَجَعَلُوا يَضْرِبُونَهُ فَقَالَ مَا شَأْنُكُمْ قَالُوا زَنَيْتَ بِهَذِهِ الْبَغِيِّ فَوَلَدَتْ مِنْكَ . فَقَالَ أَيْنَ الصَّبِيُّ فَجَاءُوا بِهِ فَقَالَ دَعُونِي حَتَّى أُصَلِّيَ فَصَلَّى فَلَمَّا انْصَرَفَ أَتَى الصَّبِيَّ فَطَعَنَ فِي بَطْنِهِ وَقَالَ يَا غُلاَمُ مَنْ أَبُوكَ قَالَ فُلاَنٌ الرَّاعِي – قَالَ – فَأَقْبَلُوا عَلَى جُرَيْجٍ يُقَبِّلُونَهُ وَيَتَمَسَّحُونَ بِهِ وَقَالُوا نَبْنِي لَكَ صَوْمَعَتَكَ مِنْ ذَهَبٍ . قَالَ لاَ أَعِيدُوهَا مِنْ طِينٍ كَمَا كَانَتْ . فَفَعَلُوا .
ഒരു ദിവസം ഇസ്റാഈല്‍ ജനത ജുറൈജിനെയും അദ്ദേഹത്തിന്റെ ധ്യാനത്തേയും കുറിച്ച് വാഴ്ത്തി. വാഴ്ത്തിപറയവേ പ്രശസ്തയായ ഒരു വേശ്യ സ്തി ഇപ്രകാരം ഉത്ഘോഷിച്ചു: നിങ്ങള്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ അവനെ നശിപ്പിച്ച് കളയാം. അവള്‍ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപെട്ടെങ്കിലും അദ്ദേഹം അവളെ തിരിഞ്ഞുനോക്കിയില്ല. അങ്ങനെ അവള്‍ ജുറൈജിന്റെ ആശ്രമത്തില്‍ അന്തിയുറങ്ങാറുള്ള ഒരു ആട്ടിടയനെ സമീപിച്ചു. തന്റെ ശരീരത്തെ അവന് കാഴ്ച വെക്കുകയും അവന്‍ അവളുമായി ബന്ധപ്പെടുകയും ചെയ്തു. അങ്ങനെ ഗ൪ഭിണിയായി ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തപ്പോള്‍ ഈ കുഞ്ഞ് ജുറൈജിന്റെതാണെന്ന് അവൾ വാദിച്ചു. തമാസംവിനാ ജനങ്ങൾ ജുറൈജിന്റെ ആശ്രമത്തില്‍ ചെന്നിട്ട് അവനെ പിടിച്ചിറക്കുകയും ആശ്രമം തകർക്കുകയും ചെയ്തു. അവ൪ അദ്ദേഹത്തെ തല്ലിക്കൊണ്ടിരിക്കുന്നു. ജുറൈജ് ചോദിച്ചു : എന്താണ് നിങ്ങളുടെ പ്രശ്നം? അവ൪ പറഞ്ഞു : നീ ഒരു വേശ്യയുമായി വ്യഭിചരിച്ചില്ലേ? അവള്‍ നിന്റെ കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. ജുറൈജ് ചോദിച്ചു : ആ കുട്ടി എവിടെ? അവ൪ കുട്ടിയെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നെ നിങ്ങളൊന്ന് നമസ്കരിക്കാന്‍ വിടുക. അദ്ദേഹം നമസ്കരിച്ചു. നമസ്കാരാനന്തരം ജുറൈജ് കുട്ടിയുടെ അടുക്കൽ ചെന്നു. എന്നിട്ട് തന്റെ വിരല്‍ കുട്ടിയുടെ വയറ്റിന് കുത്തിക്കൊണ്ട് (കുട്ടിയോട്) ചോദിച്ചു: കുട്ടീ, നിന്റെ പിതാവാരാണ്? കുട്ടി പറഞ്ഞു: ഇന്നവനായ ആട്ടിടയൻ. അതോടെ ജനങ്ങള്‍ ജുറൈജിനെ ചുംബിക്കാനും തൊട്ടുമുത്തുവാനും തുടങ്ങി. അവ൪ പറഞ്ഞു. നിങ്ങളുടെ ആശ്രമം സ്വർണ്ണം കൊണ്ട് നിർമ്മിച്ച് നൽകാം. അദ്ദേഹം പറഞ്ഞു: വേണ്ട, മുമ്പുണ്ടായിരുന്ന കളിമണ്ണ് പുന൪നിർമ്മിച്ചാൽ മതി. അപ്രകാരം അവ൪ നി൪മ്മിച്ച് നല്‍കി.
ഈ സംഭവത്തിലെ ചില ഗുണപാഠങ്ങള്‍
(1)ഉമ്മയോടുള്ള കടമകള്‍ മറക്കരുത്. അവരുടെ പ്രാ൪ത്ഥന സ്വീകരിക്കപ്പെടുന്നതാണ്.
(2)മതഭക്തനാണെങ്കില്‍ പോലും അവനെതിരില്‍ ഉമ്മയുടെ മനമുരുകിയുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കും
(3)സുന്നത്തായ ക൪മ്മങ്ങളേക്കാള്‍ ഉമ്മയുടെ വിളിക്ക് പ്രാധാന്യം കൊടുക്കണം. കാരണം അത് നി൪ബന്ധമാണ്.
(4)അല്ലാഹുവിന്റെ ഔലിയാക്കളെ അല്ലാഹു സഹായിക്കും. അതാണ് കറാമത്ത്.
(5)സത്യസന്ധന്‍മാരെ അല്ലാഹു ഫിത്നകളില്‍ നിന്നും രക്ഷപെടുത്തും.
(6)പ്രാ൪ത്ഥനക്ക് വുളു നല്ലതാണ്.
മൂന്നാളുകളല്ലാതെ തൊട്ടിലിൽ കിടന്ന് സംസാരിച്ചിട്ടില്ലെന്ന ഹദീസില്‍ മൂന്നാമതായി പരമാ൪ശിച്ചിട്ടുള്ളതും ബനൂ ഇസ്‌റാഈലിലെ ഒരു കുട്ടിയെ കുറിച്ചാണ്. മേല്‍ ഉദ്ദരിച്ച ഹദീസിന്റെ ബാക്കിഭാഗം കാണുക:
وَبَيْنَا صَبِيٌّ يَرْضَعُ مِنْ أُمِّهِ فَمَرَّ رَجُلٌ رَاكِبٌ عَلَى دَابَّةٍ فَارِهَةٍ وَشَارَةٍ حَسَنَةٍ فَقَالَتْ أُمُّهُ اللَّهُمَّ اجْعَلِ ابْنِي مِثْلَ هَذَا . فَتَرَكَ الثَّدْىَ وَأَقْبَلَ إِلَيْهِ فَنَظَرَ إِلَيْهِ فَقَالَ اللَّهُمَّ لاَ تَجْعَلْنِي مِثْلَهُ . ثُمَّ أَقْبَلَ عَلَى ثَدْيِهِ فَجَعَلَ يَرْتَضِعُ . قَالَ فَكَأَنِّي أَنْظُرُ إِلَى رَسُولِ اللَّهِ صلى الله عليه وسلم وَهُوَ يَحْكِي ارْتِضَاعَهُ بِإِصْبَعِهِ السَّبَّابَةِ فِي فَمِهِ فَجَعَلَ يَمُصُّهَا . قَالَ وَمَرُّوا بِجَارِيَةٍ وَهُمْ يَضْرِبُونَهَا وَيَقُولُونَ زَنَيْتِ سَرَقْتِ . وَهِيَ تَقُولُ حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ . فَقَالَتْ أُمُّهُ اللَّهُمَّ لاَ تَجْعَلِ ابْنِي مِثْلَهَا . فَتَرَكَ الرَّضَاعَ وَنَظَرَ إِلَيْهَا فَقَالَ اللَّهُمَّ اجْعَلْنِي مِثْلَهَا .
ഒരു കുട്ടി തന്റെ മാതാവിന്റെ മുലപ്പാല്‍ കുടിച്ചുകൊണ്ടിരിക്കെ പ്രൌഢവും ഗംഭീരവും അത്യാക൪ഷകവുമായ ഒരു വാഹനത്തിലേറി ഒരാള്‍ അതിലൂടെ കടന്നുപോയി. അപ്പോൾ കുട്ടിയുടെ മാതാവ് പ്രാർത്ഥിച്ചു. ‘അല്ലാഹുവേ എന്റെ മകനെ ഇദ്ദേഹത്തെ പോലെയാക്കേണമേ.’ ഉടനെ ആ കുഞ്ഞ് മാതാവിന്റെ മുലകുടി നിർത്തി അയാളുടെ നേരെ നോക്കി എന്നിട്ടിങ്ങനെ പ്രാർത്ഥിച്ചു “അല്ലാഹുവേ, നീയെന്നെ അയാളെപോലെയാക്കരുതേ! കുട്ടി വീണ്ടും മുല കുടിക്കുവാന്‍ തുടങ്ങി. കുട്ടി മുല കുടിക്കുന്ന രംഗം പ്രവാചകന്‍(സ്വ) തന്റെ ചൂണ്ടുവിരല്‍ വായിലിട്ട് ഈമ്പി കാണിച്ചുകൊടുത്തത് ഞാനിപ്പോഴും കണ്ണില്‍ കാണുന്നുണ്ടെന്ന് റിപ്പോ൪ട്ട൪ പറയുന്നു. ശേഷം അവ൪ ഒരു അടിമ സ്ത്രീയുടെ അടുത്തുകൂടി നടന്നു പോയി. ജനങ്ങള്‍ അവളെ പ്രഹരിക്കുകയും വ്യഭിചാരവും മോഷണവും ആരോപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവളാകട്ടെ, എനിക്ക് അല്ലാഹു മതിയെന്നും അവന്‍ ഭാരമേല്‍പ്പിക്കാന്‍ ഉത്തമനാണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. അപ്പോൾ കുട്ടിയുടെ മാതാവ് പ്രാർത്ഥിച്ചു: ‘അല്ലാഹുവേ നീയെന്റെ കുഞ്ഞിനെ ഇവളെ പോലെയാക്കരുതേ! ഉടനെ കുഞ്ഞ് മുലകുടി നിർത്തി ആ സ്ത്രീയുടെ നേരെ നോക്കി തുടർന്ന് പ്രാർത്ഥിച്ചു. “അല്ലാഹുവേ, നീയെന്നെ അവളെ പോലെയാക്കേണമേ.
فَهُنَاكَ تَرَاجَعَا الْحَدِيثَ فَقَالَتْ حَلْقَى مَرَّ رَجُلٌ حَسَنُ الْهَيْئَةِ فَقُلْتُ اللَّهُمَّ اجْعَلِ ابْنِي مِثْلَهُ . فَقُلْتَ اللَّهُمَّ لاَ تَجْعَلْنِي مِثْلَهُ . وَمَرُّوا بِهَذِهِ الأَمَةِ وَهُمْ يَضْرِبُونَهَا وَيَقُولُونَ زَنَيْتِ سَرَقْتِ . فَقُلْتُ اللَّهُمَّ لاَ تَجْعَلِ ابْنِي مِثْلَهَا . فَقُلْتَ اللَّهُمَّ اجْعَلْنِي مِثْلَهَا قَالَ إِنَّ ذَاكَ الرَّجُلَ كَانَ جَبَّارًا فَقُلْتُ اللَّهُمَّ لاَ تَجْعَلْنِي مِثْلَهُ . وَإِنَّ هَذِهِ يَقُولُونَ لَهَا زَنَيْتِ . وَلَمْ تَزْنِ وَسَرَقْتِ وَلَمْ تَسْرِقْ فَقُلْتُ اللَّهُمَّ اجْعَلْنِي مِثْلَهَا .
തുട൪ന്ന് മാതാവും മകനും അവിടെ വെച്ച് ഇതിനെ കുറിച്ച് ചോദ്യവും മറുപടിയും ആരംഭിച്ചു. മാതാവ് ചോദിച്ചു: പ്രൌഢഗംഭീരനായ ഒരു മനുഷ്യന്‍ കടന്നുചെന്നപ്പോള്‍ ഞാന്‍ ഇങ്ങനെ പ്രാ൪ത്ഥിച്ചു: ‘അല്ലാഹുവേ എന്റെ മകനെ ഇദ്ദേഹത്തെ പോലെയാക്കേണമേ.’അപ്പോള്‍ നീ പറഞ്ഞു: “അല്ലാഹുവേ, നീയെന്നെ അയാളെപോലെയാക്കരുതേ! ജനങ്ങള്‍ പ്രഹരിക്കുകയും വ്യഭിചാരവും മോഷണവും ആരോപിച്ചുകൊണ്ടിരിക്കുന്ന ഒരടിമ സ്ത്രീയുടെ അരികിലേക്ക് നടന്നുപോയപ്പോള്‍ ഞാന്‍ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ നീയെന്റെ കുഞ്ഞിനെ ഇവളെ പോലെയാക്കരുതേ! അപ്പോള്‍ നീ പറഞ്ഞു:“അല്ലാഹുവേ, നീയെന്നെ അവളെ പോലെയാക്കേണമേ. കുഞ്ഞ് മറുപടി നൽകി: ആദ്യം കണ്ട സഞ്ചാരി ഒരു അഹങ്കാരിയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അല്ലാഹുവേ, , നീയെന്നെ അയാളെപോലെയാക്കരുതേ എന്ന് പറഞ്ഞത്. എന്നാല്‍ വ്യഭിചരിച്ചുവെന്നും മോഷ്ടിച്ചുവെന്നും ജനങ്ങള്‍ പറയുന്ന ആ സ്ത്രീ സത്യത്തില്‍ വ്യഭിചരിക്കുകയോ മോഷ്ടിക്കുകയോ ചെയ്തവളല്ല. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പ്രാ൪ത്ഥിച്ചത്. അല്ലാഹുവേ, നീയെന്നെ അവളെ പോലെയാക്കേണമേ. (മുസ്ലിം : 2550)
ഈ സംഭവത്തിലെ ചില ഗുണപാഠങ്ങള്‍
(1) മറ്റുള്ളവ൪ക്ക് ദുന്‍യാവില്‍ ലഭിച്ച അനുഗ്രഹങ്ങളില്‍ ദൃഷ്ടി പായിക്കരുത്. അല്ലാഹു നല്‍കിയതുകൊണ്ട് തൃപ്തിപ്പെടുക.
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും. (ഖു൪ആന്‍:20/131)
(2) അല്ലാഹു അടിമകളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് നോക്കുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ നിങ്ങളുടെ രൂപങ്ങളിലേക്കോ നോക്കുന്നില്ല. എന്നാല്‍ അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്. (മുസ്‌ലിം:2564)
kanzululoom.com