സൂറ: യാസീന്റെ ശ്രേഷ്ഠതകള്‍ വിവരിക്കുന്ന സ്ഥിരപ്പെടാത്ത ഹദീസുകള്‍

إنَّ لِكُلِّ شيءٍ قلبًا ، وإنَّ قلبَ القرآنِ يس ، مَن قرأَها فَكَأنَّما قرأَ القرآنَ عشرَ مرَّاتٍ.

നിശ്ചയം എല്ലാ വസ്തുക്കള്‍ക്കും ഹൃദയമുണ്ട്, തീർച്ചയായും ഖുർആനിന്റെ ഹൃദയം സൂറ: യാസീൻ ആകുന്നു. ആരാണോ അത് പാരായണം ചെയ്യുന്നത്, അവന്‍ പത്ത് വട്ടം ഖുർആന്‍ പാരായണം ചെയതത് പോലെയാണ്. [ قال الألباني موضوع في السلسلة الضعيفة رقم (169)]

إنِّي فرضتُ على أمتي قراءةَ يس كلَّ ليلةٍ فمن داوَمَ على قراءتِها كلَّ ليلةٍ ثم ماتَ ماتَ شهيدًا.

നിശ്ചയം എല്ലാ രാത്രിയിലും സൂറ: യാസീന്റെ പാരായണം എന്റെ സമുദായത്തിന്റെ മേല്‍ ഞാൻ നിര്‍ബന്ധമാക്കിയിരിക്കുന്നു ആരാണോ എല്ലാ രാത്രിയിലും സ്ഥിരമായി ഇത് പാരായണം ചെയ്യുകയും പിന്നീട് മരിക്കുകയും ചെയ്യുന്നത് അവന്‍ ശഹീദായി കൊണ്ടാണ് മരിക്കുന്നത്. [قال الألباني موضوع في السلسلة الضعيفة رقم (6844)]

مَن قرأ يس في ليلةٍ أَصْبَحَ مغفورًا له

രാത്രിയിൽ സൂറ: യാസീന്‍ പാരായണം ചെയ്യുന്നവന് പൊറുക്കപ്പെടും. [ضعفه الألباني في. ضعيف الجامع. رقم : (5787)]

اقْرَءُوا ‏{‏ يس ‏}‏ عَلَى مَوْتَاكُمْ ‏

നിങ്ങളില്‍ മരണം ആസന്നമായവര്‍ക്ക് സൂറ: യാസീന്‍ ഓതിക്കേള്‍പ്പിക്കുവിന്‍. [ضعفه الألباني في ضعيف أبي داود رقم (3121)]

مَن دخلَ المقابرَ فقرأَ سورةَ يس خفَّفَ عنهُم يومَئذٍ ، وكان لهُ بِعَددِ مَن فيها حَسناتٌ.

ആരെങ്കിലും ഖബ്‌ര്‍സ്ഥാനിൽ പ്രവേശിച്ച് സൂറ: യാസീന്‍ പാരായണം ചെയ്താൽ അവരുടെ ഭാരങ്ങൾ അന്നേ ദിവസം ലഘൂകരിക്കപ്പെടും. അതിൽ ഉള്ളത് പോലെയുള്ള സൽകർമ്മങ്ങൾ അവനുണ്ട്. [قال الألباني موضوع في. السلسلة الضعيفة – رقم : (1246)]

സൂറത്തു യാസീൻ ക്വൽബുൽ ക്വുർആനാണ് (ക്വുർആനിൻ്റെ ഹൃദയമാണ്) എന്ന് പറയുന്ന ഹദീസ് സ്വീകാര്യയോഗ്യമാണോ?

ശൈഖ് അസീസ് ഫർഹാൻ അൽ അനിസി حَفِظَهُ اللَّهُ പറയുന്നു: അല്ല. ആ ഹദീസ് നബി‍ﷺയിൽ നിന്ന് സ്വീകാര്യയോഗ്യമായി വന്നിട്ടില്ല. ഇതിൻ്റെ കൂടെ ഒരു കാര്യം കൂടി, സൂറത്ത് യാസീനിന് പ്രത്യേക ശ്രേഷ്ഠത അറിയിക്കുന്ന ഒരു ഹദീസും സ്വീകാര്യയോഗ്യമായി വന്നിട്ടില്ല. മരണാസന്നനായ ആളുകൾക്ക് നിങ്ങൾ സൂറത്തു യാസീൻ പാരായണം ചെയ്തുകൊടുക്കുക എന്ന നിലക്ക് വന്നിട്ടുള്ള ഹദീസും ള്വഈഫ്(ദുർബലം) ആണ്. അതിനർത്ഥം സൂറത്തു യാസീനിന് ഒരു വിലയും ഇല്ല എന്നല്ല. മറിച്ച് അത് ക്വുർആനിന്റെ ഭാഗമാണ്. ക്വുർആൻ മുഴുവൻ മഹത്വമേറിയതാണല്ലോ. സൂറത്തുൽ മുൽക്കിനോ ഇഖ്ലാസിനോ ബക്വറക്കോ ആലു ഇംറാനിനോ ഒക്കെ പ്രത്യേകത ഉള്ളതായി അറിയിക്കുന്ന ഹദീസുകൾ വന്നിട്ടുണ്ട്. എന്നാൽ, സൂറത്ത് യാസീനിൻ്റെ വിഷയത്തിൽ അങ്ങനെ സ്വീകാര്യയോഗ്യമായ ഹദീസുകൾ വന്നിട്ടില്ല. (https://youtu.be/UyCmwrD5qFg?si=uhAVBtkm3JzSGifo)

  • മറ്റ് സൂറത്തുകളേക്കാൾ സൂറ: യാസീന് പ്രത്യേകം ശ്രേഷ്ടതയുള്ളതായി അറിയിക്കുന്ന ഹദീസുകൾ സ്വഹീഹായി വന്നിട്ടില്ല.
  • എല്ലാ ദീവസവും സൂറ: യാസീന്റെ പാരായണം സുന്നത്തായി സ്ഥിരപ്പെട്ടിട്ടില്ല.
  • മരണം ആസന്നമായവരുടെ അടുക്കലോ മയ്യിത്തിന്റെ അടുക്കലോ സൂറ: യാസീന്റെ പാരായണം സുന്നത്തായി സ്ഥിരപ്പെട്ടിട്ടില്ല.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *