മരണപ്പെട്ടവരുടെ ആഗ്രഹങ്ങൾ

മരണപ്പെട്ടവരുടെ ആഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കിയാൽ ആലസ്യം വെടിഞ്ഞ് കർമനിരതരാകാൻ സാധിക്കും.

ദുൻയാവിന്റെ മനുഷ്യന്റെ  ആഗ്രഹങ്ങളെ കുറിച്ച് നബി ﷺ പറയുന്നു:

عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : لَوْ أَنَّ لاِبْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ، وَلَنْ يَمْلأَ فَاهُ إِلاَّ التُّرَابُ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ

അബൂബർസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. (ബുഖാരി:6439)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يَهْرَمُ ابْنُ آدَمَ وَيَشِبُّ مِنْهُ اثْنَانِ الْحِرْصُ عَلَى الْمَالِ وَالْحِرْصُ عَلَى الْعُمُرِ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ പുത്രൻ വൃദ്ധനാകുന്നു. എന്നാൽ രണ്ട് കാര്യങ്ങൾ അവനെ ചെറുപ്പമായി നിലനിർത്തുന്നു: ജീവിതത്തോടുള്ള ആഗ്രഹവും സമ്പത്തിനോടുള്ള ആഗ്രഹവും.(തിർമിദി:2455)

എന്നാൽ മരണശേഷം മനുഷ്യൻ ദുൻയാവിലെ സുഖസൗകര്യങ്ങൾ ആഗ്രഹിക്കാറില്ല. കാരണം മരണപ്പെടുമ്പോൾ അവയെല്ലാം താല്‍ക്കാലികവും നശ്വരവുമായ ഐഹിക സുഖങ്ങള്‍ മാത്രമായിരുന്നുവെന്ന് അവൻ തിരിച്ചറിയുന്നു. പരലോകവും അവിടുള്ളതുമെല്ലാം അനശ്വരമാണെന്നും അത് ലഭിക്കുന്നതിനുള്ള ജോലിസ്ഥലമായിരുന്നു ദുൻയാവെന്നും അവൻ തിരിച്ചറിയുന്നു.

ഒരു സത്യവിശ്വാസി മരണശേഷം മഞ്ചലിൽ വഹിക്കപ്പെടുമ്പോൾ ദുൻയാവിലേക്ക് മടങ്ങാനല്ല ആഗ്രഹിക്കുക, പ്രത്യുത തനിക്ക് വാഗ്ദാനം നൽകപ്പെട്ട അനുഗ്രഹങ്ങൾ ആസ്വദിക്കാൻ വേഗത്തിൽ ക്വബ്‌റിടത്തിലേക്ക് എത്താനാണ് ആഗ്രഹിക്കുക.

عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِيهِ، أَنَّهُ سَمِعَ أَبَا سَعِيدٍ الْخُدْرِيَّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا وُضِعَتِ الْجِنَازَةُ وَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ، فَإِنْ كَانَتْ صَالِحَةً قَالَتْ قَدِّمُونِي‏.‏ وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ يَا وَيْلَهَا أَيْنَ يَذْهَبُونَ بِهَا يَسْمَعُ صَوْتَهَا كُلُّ شَىْءٍ إِلاَّ الإِنْسَانَ، وَلَوْ سَمِعَهُ صَعِقَ

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ ‘എന്നെയും കൊണ്ടു വേഗം പോവുക’ എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ ‘അഹാ കഷ്ടം, എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്’ എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും. (ബുഖാരി:1314)

സത്യവിശ്വാസിയെ ക്വബ്‌റിൽ വെക്കുകയും അവന് സ്വർഗത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്താൽ അവൻ ദുനിയാവിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുകയില്ല എന്ന് മാത്രമല്ല, അനശ്വരവും അനന്തവുമായ സ്വർഗം ലഭിക്കുവാൻ അന്ത്യദിനം വന്നെത്താനാകും ആഗ്രഹിക്കുക. ക്വബ്‌റിലെ ചോദ്യങ്ങൾക്ക് ശേഷമുളള വിശ്വാസിയുടെ അവസ്ഥ ഇപ്രകാരമാണ് ഹദീസുകളിൽ വിവരിക്കുന്നത്:

فينادي مناد من السماء أن قد صدق، فأفرشوه من الجنة وألبسوه من الجنة وافتحوا له بابا إلى الجنة، قال: فيأتيه من روحها وطيبها ويفسح له في قبره مد بصره، قال: ويأتيه رجل حسن الوجه حسن الثياب طيب الريح، فيقول: أبشر بالذي يسرك، هذا يومك الذي كنت توعد، فيقول له: من أنت؟ فوجهك الوجه يجيء بالخير، فيقول: أنا عملك الصالح، فيقول: رب أقم الساعة، رب أقم الساعة، حتى أرجع إلى أهلي ومالي،

അപ്പോള്‍ ആകാശത്തുനിന്നും ഒരാള്‍ വിളിച്ചു പറയുന്നു: എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. ആയതിനാല്‍ അദ്ദേഹത്തിന് സ്വ൪ഗത്തില്‍ നിന്ന് ഒരു വിരി വിരിച്ചു കൊടുക്കുക, സ്വ൪ഗീയ ഉടയാടകള്‍ ധരിപ്പിക്കുക, സ്വ൪ഗത്തിലേക്ക് ഒരു വാതില്‍ തുറന്നുകൊടുക്കുകയും ചെയ്യുക. അങ്ങനെ അതില്‍ നിന്ന് അതിന്റെ വാസനയും പരിമളവും വരുകയും അവന്റെ ഖബറിനെ കണ്ണെത്താ ദൂരത്തേക്ക് വിശാലമാക്കുകയും ചെയ്യുന്നു. നന്നായി വസ്ത്രമണിഞ്ഞ് സുമുഖനായ ഒരാള്‍ പരിമളം വീശി അവിടേക്ക് കടന്നുവന്നുകൊണ്ട് പറയുന്നു: സന്തോഷിച്ചുകൊള്ളൂ, ആനന്ദകരമായതെല്ലാം താങ്കള്‍ക്കുവേണ്ടി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ദിവസമാണിത്. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കുന്നു: നന്‍മകള്‍ കൊണ്ടുവരുന്ന മുഖമുടയവരേ, താങ്കള്‍ ആരാണ്? അപ്പോള്‍ അദ്ദേഹം പറയുന്നു ഞാനാണ് താങ്കളുടെ സല്‍ക൪മ്മങ്ങള്‍. അപ്പോള്‍ അദ്ദേഹം വിളിച്ചു പറയും: രക്ഷിതാവേ, ആ ഖിയാമത്ത് നാള്‍ ഒന്ന് വേഗമാക്കിയാലും, എനിക്കെന്റെ കുടുംബങ്ങളിലേക്കും സമ്പത്തിലേക്കും തിരിച്ചുചെന്ന് സുഖമായി ജീവിക്കാമല്ലോ. (അഹ്മദ്)

ഒരു സത്യവിശ്വാസി താൻ നരകത്തിൽനിന്ന് മോചിതനായി സ്വർഗം കൊണ്ട് വിജയിച്ച കാര്യം തന്റെ കുടുംബത്തെ അറിയിക്കാൻ ആഗ്രഹിക്കുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.

….. وَلَكِنَّ اللَّهَ عَصَمَكَ وَرَحِمَكَ فَأَبْدَلَكَ بِهِ بَيْتًا فِي الْجَنَّةِ فَيَقُولُ ‏:‏ دَعُونِي حَتَّى أَذْهَبَ فَأُبَشِّرَ أَهْلِي ‏.‏

‘…അല്ലാഹു നിന്നെ സംരക്ഷിക്കുകയും നിന്നോട് കരുണ കാണിക്കുകയും നിനക്ക് സ്വർഗത്തിൽ ഒരു വീട് പകരമാക്കുകയും ചെയ്തു.’ അപ്പോൾ അവൻ പറയും: ‘നിങ്ങൾ എന്നെ അനുവദിക്കൂ, ഞാൻ പോയി എന്റെ കുടുംബത്തിന് സന്തോഷവർത്തയറിയിക്കട്ടെ.’ അവനോട് പറയപ്പെടും: ‘നീ ഇവിടെ താമസിക്കുക.’ (അബൂദാവൂദ്:4751 – സ്വഹീഹ് അൽബാനി )

സ്വന്തം ജനതയെ വിശ്വാസത്തിലേക്ക് ക്ഷണിച്ചതു കാരണം കൊല്ലപ്പെട്ട ഒരു വ്യക്തി സ്വർഗംകൊണ്ട് വിജയിച്ചപ്പോൾ തന്റെ ജനതയെ അത് അറിയിക്കാൻ വെമ്പൽ കൊളളുന്ന സംഭവം ഖുര്ൽ‍ആൻ വിവരിക്കുന്നുണ്ട്.

قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَٰلَيْتَ قَوْمِى يَعْلَمُونَ ‎﴿٢٦﴾‏ بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ ‎﴿٢٧﴾‏

സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി. (ഖുർആൻ:36/26-27)

അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായവർ ദുനിയാവിലേക്ക് തിരിച്ചുവന്ന് വീണ്ടും അനവധി തവണ ശഹീദാകാൻ ആഗ്രഹിക്കുന്നുവെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَا أَحَدٌ يَدْخُلُ الْجَنَّةَ يُحِبُّ أَنْ يَرْجِعَ إِلَى الدُّنْيَا وَلَهُ مَا عَلَى الأَرْضِ مِنْ شَىْءٍ، إِلاَّ الشَّهِيدُ، يَتَمَنَّى أَنْ يَرْجِعَ إِلَى الدُّنْيَا فَيُقْتَلَ عَشْرَ مَرَّاتٍ، لِمَا يَرَى مِنَ الْكَرَامَةِ ‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ അവന് ലഭിച്ചാലും ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുകയില്ല. രക്തസാക്ഷി ഒഴികെ. അവന്‍ ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുന്നു. അങ്ങനെ പത്ത് പ്രാവശ്യം വധിക്കപ്പെടുവാനും. അവന് രക്തസാക്ഷിത്വം മൂലം ലഭിക്കുന്ന ആദരവ് അവന്‍ ദര്‍ശിച്ചതിനാലാണത്. (ബുഖാരി: 2817)

ഐഹിക ജീവിതത്തിൽ മതിമറന്ന് കർമങ്ങളിൽ വീഴ്ച വരുത്തിയവർ തനിക്ക് ജീവിതം തിരിച്ച് കിട്ടിയിരുന്നുവെങ്കിൽ എനിക്ക് രണ്ട് റക്അത് നമസ്‌കരിക്കാമായിരുന്നു എന്നായിരിക്കും ആഗ്രഹിക്കുക.

عَنْ أَبِي هُرَيْرَةَ رضي الله عنه، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِقَبْرٍ، فَقَالَ: مَنْ صَاحِبُ هَذَا الْقَبْرِ؟ فَقَالُوا: فُلانٌ. فَقَالَ: رَكْعَتَانِ أَحَبُّ إِلَى هَذَا مِنْ بَقِيَّةِ دُنْيَاكُمْ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  ഒരു ക്വബ്‌റിന്റെ അരികിലൂടെ നടന്നുപോയി. അദ്ദേഹം ചോദിച്ചു: ‘ആരാണ് ഈ ക്വബ്‌റിൻന്റെ ഉടമ?’ അവർ പറഞ്ഞു: ‘ഇന്ന ആളുടെതാണ്.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘രണ്ട് റക്അത്തായിരിക്കും ഇദ്ദേഹത്തിന് നിങ്ങളുടെ ദുൻയാവിലെ സമ്പാദ്യത്തെക്കാളും ഏറ്റവും പ്രിയപ്പെട്ടത്.’ (ജാമിഉസ്സ്വഹീഹ്).

عن أبي هريرة رضي الله عنه قال: مر النبي صلى الله عليه وسلم على قبر دفن حديثاً فقال: ركعتان خفيفتان مما تحقرون وتنفلون يزيدهما هذا في عمله أحب إليه من بقية دنياكم

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പുതിയതായി മറമാടിയ ഒരു ക്വബ്‌റിന്റെ അരികിലൂടെ നടന്നു പോയി. നബി ﷺ പറഞ്ഞു: ‘നിങ്ങൾ ഐഛികമായി നിസ്സാരമായി കാണുന്ന ലഘുവായ രണ്ട് റക്അത്തുകൾ, അത് രണ്ടും ഇവന്റെ കർമത്തിൽ വർധനവ് നൽകും. നിങ്ങളുടെ ഇഹലോകത്തിലെ സമ്പാദ്യത്തെക്കാളും ഇവന് അത് ഇഷ്ടപ്പെട്ടതാണ്.’ (ജാമിഉസ്സ്വഹീഹ്)

قال ابـن الجـوزي رحمه الله: تالله، لو قيـل لأهـل القبـور تمنـوا لتمنـوا يـوماً مـن رمضـان.

ഇബ്നുൽ ജൗസി رحمه الله പറഞ്ഞു : അല്ലാഹുവാണെ,കബറാളികളോട് നിങ്ങള്‍ ആഗ്രഹിക്കൂ എന്ന് പറയപ്പെട്ടെങ്കില്‍,റമളാനിലെ ഒരു ദിവസത്തെ അവര്‍ ആഗ്രഹിച്ചേനെ. [التبصرة (٢/٨٥)]

ഐഹിക ജീവിതത്തിൽ മതിമറന്ന് കർമങ്ങളിൽ വീഴ്ച വരുത്തിയവർ മരണസമയത്ത് സല്‍കര്‍മ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കും.

ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءَ ﺃَﺣَﺪَﻫُﻢُ ٱﻟْﻤَﻮْﺕُ ﻗَﺎﻝَ ﺭَﺏِّ ٱﺭْﺟِﻌُﻮﻥِ ﻟَﻌَﻠِّﻰٓ ﺃَﻋْﻤَﻞُ ﺻَٰﻠِﺤًﺎ ﻓِﻴﻤَﺎ ﺗَﺮَﻛْﺖُ ۚ ﻛَﻼَّٓ ۚ ﺇِﻧَّﻬَﺎ ﻛَﻠِﻤَﺔٌ ﻫُﻮَ ﻗَﺎٓﺋِﻠُﻬَﺎ ۖ ﻭَﻣِﻦ ﻭَﺭَآﺋِﻬِﻢ ﺑَﺮْﺯَﺥٌ ﺇِﻟَﻰٰ ﻳَﻮْﻡِ ﻳُﺒْﻌَﺜُﻮﻥَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:23/99-100)

ﻭَﺃَﻧﻔِﻘُﻮا۟ ﻣِﻦ ﻣَّﺎ ﺭَﺯَﻗْﻨَٰﻜُﻢ ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﺃَﺣَﺪَﻛُﻢُ ٱﻟْﻤَﻮْﺕُ ﻓَﻴَﻘُﻮﻝَ ﺭَﺏِّ ﻟَﻮْﻻَٓ ﺃَﺧَّﺮْﺗَﻨِﻰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻗَﺮِﻳﺐٍ ﻓَﺄَﺻَّﺪَّﻕَ ﻭَﺃَﻛُﻦ ﻣِّﻦَ ٱﻟﺼَّٰﻠِﺤِﻴﻦَ

നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായിവനിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:63/10)

പരലോകത്ത് ശിക്ഷ കാണുന്ന സമയത്തും അതിൽ നിന്നും രക്ഷപെടുന്നതിനായി സല്‍കര്‍മ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കും.

أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةً فَأَكُونَ مِنَ ٱلْمُحْسِنِينَ

അല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുന്ന സന്ദര്‍ഭത്തില്‍ എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാല്‍. (ഖു൪ആന്‍:39/58)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *