യഥാ൪ത്ഥ ബുദ്ധിമാന്‍

‘ആരാണ് ബുദ്ധിമാന്‍’ എന്ന ചോദ്യത്തിന് ഓരോരുത്ത൪ക്കും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടും പലതരം ഉത്തരങ്ങളുമുണ്ടാകും.

ആളുകള്‍ പല തരത്തിലുള്ളവരാണ്. നശ്വരമായ സുഖലോലുപതയില്‍ എല്ലാം മറന്ന് ജീവിക്കുന്നവര്‍, ദുന്‍യാവിലെ നാളെയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നവ൪, അധികാരവും സമ്പത്തും സ്ഥായിയായി നിലനില്‍ക്കും എന്ന മട്ടില്‍ മുഷ്‌ക് കാണിക്കുന്നവര്‍ … ഇങ്ങനെ പല തരത്തിലുള്ളവര്‍.

എന്നാല്‍ നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥ എന്താണ്? ചിന്തിക്കാന്‍ നാം ശ്രമിക്കാറുണ്ടോ? അല്ലാഹു പറയുന്നത് കാണുക:

ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)

ഐഹിക ജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താല്‍ക്കാലികം മാത്രമാണ്. മനുഷ്യ൪ക്ക് സുഖിക്കാനും സന്തോഷിക്കുവാനുമുള്ള യഥാര്‍ത്ഥ ജീവിതം പരലോകത്താണ്. അല്ലാഹു പറയുന്നത് കാണുക:

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

ഇബ്‌നു അബ്ബാസ് (റ) പറയുകയുണ്ടായി: ഇഹലോകത്ത് മരണവും പരലോകത്ത് ജീവിതവുമാണ് ഉള്ളത്. (തഫ്‌സീറു ബഗ്‌വി: 8/173)

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا ‎﴿٢٩﴾‏ ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ ‎﴿٣٠﴾

ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.  അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു. . (ഖു൪ആന്‍:53/29-30)

 പരലോകത്തില്‍ വിശ്വസിക്കുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നവരാകട്ടെ അവരാകുന്നു ബുദ്ധിമാന്മാര്‍. പരലോക ഭവനമാണ് അവരുടെ ലക്ഷ്യവും ഉദ്ദേശ്യവും. (തഫ്സീറുസ്സഅ്ദി)

ഇവിടെ നമുക്ക് ലഭിക്കുന്ന സുഖാനുഭവങ്ങളൂം മറ്റ് അനുഗ്രഹങ്ങളും പരീക്ഷണങ്ങളും പരലോകത്തെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. അനന്തമാണെന്ന് നാം കരുതുന്ന ഈ ജീവിതം നാഴികകള്‍ മാത്രമായിരുന്നുവെന്ന് തിരിച്ചറിയുന്ന ഒരു ദിനത്തെ സംബന്ധിച്ച് അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട്:

 قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْءَاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا

പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. (ഖു൪ആന്‍:4/77)

وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും; തങ്ങള്‍ (ഇഹലോകത്ത്‌) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെട്ടിരുന്നത്‌. (ഖു൪ആന്‍:30/55)

ദുന്‍യാവിലെ നശ്വരതയും പരലോകത്തെ അനശ്വരതയും തിരിച്ചറിഞ്ഞ് അനശ്വരമായ ജീവിതത്തിന് വേണ്ടി പരിശ്രമിക്കുന്നവനാണ് യഥാ൪ത്ഥ ബുദ്ധിമാന്‍.

عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ

ശദ്ദാദിബ്നു ഔസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സ്വന്തത്തെ കീഴ്പ്പെടുത്തിയവനും മരണാനന്തര ജീവിതത്തിന് വേണ്ടി  പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ് – തി൪മിദി)

عَنِ ابْنِ عُمَرَ، أَنَّهُ قَالَ ‏:‏ كُنْتُ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَجَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَى النَّبِيِّ ـ صلى الله عليه وسلم ـ ثُمَّ قَالَ ‏:‏ يَا رَسُولَ اللَّهِ أَىُّ الْمُؤْمِنِينَ أَفْضَلُ قَالَ ‏:‏ ‏”‏ أَحْسَنُهُمْ خُلُقًا ‏”‏ ‏.‏ قَالَ فَأَىُّ الْمُؤْمِنِينَ أَكْيَسُ قَالَ ‏:‏ ‏”‏ أَكْثَرُهُمْ لِلْمَوْتِ ذِكْرًا وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا أُولَئِكَ الأَكْيَاسُ ‏”‏ ‏.‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ഞാന്‍ നബി ﷺ യുടെ അടുക്കലായിരിക്കവെ, അന്‍സ്വാരികളില്‍പെട്ട ഒരാള്‍ വന്നു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ,   മുഅ്മിനീങ്ങളില്‍ ശ്രേഷ്ടതയുള്ളവ൪ ആരാണ്? നബി ﷺ പറഞ്ഞു: അവരിലെ സല്‍സ്വഭാവികള്‍. അദ്ദേഹം ചോദിച്ചു: ബുദ്ധിയുള്ള മുഅ്മിന്‍ ആരാണ്? നബി ﷺ പറഞ്ഞു: മരണത്തെ ധാരാളമായി ഓ൪ക്കുന്നവനും മരണത്തിന് ശേഷമുള്ള ജീവിതത്തിനായി ഏറ്റവും നന്നായി തയ്യാറാകുന്നവനുമാണ് ബുദ്ധിമാന്‍. (ഇബ്നുമാജ:37/4400)

قال سفيان بن عيينة رحمه الله: ليس العاقل الذي يَعرِفُ الخيرَ والشرَّ؛ إنما العاقل الذي إذا رأى الخير اتَّبعه، وإذا رأى الشرَّ اجتنبه

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌ന(റഹി) പറഞ്ഞു: നന്‍മയും, തിന്‍മയും മനസിലാക്കിയവനല്ല ബുദ്ധിമാന്‍. ബുദ്ധിമാനെന്ന് പറഞ്ഞാല്‍, നന്‍മ കണ്ടാല്‍ അതിനെ പിന്തുടരും. തിന്‍മ കണ്ടാല്‍ അതിനെ ഒഴിവാക്കും.[شعب الإيمان للبيهقي:٤٦٦٤]

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റഹി)പറഞ്ഞു: ‘നന്മയെ കുറിച്ച് അറിയുകയും അത് സ്വീകരിക്കുകയും, തിന്മയെ കുറിച്ച് അറിയുകയും അത് ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിക്കല്ലാതെ ‘ബുദ്ധിമാൻ’ എന്ന് പേര് വിളിക്കപ്പെടുകയില്ല’. അതുകൊണ്ടാണ്, നരകാവകാശികൾ ഇപ്രകാരം പറയുന്നത്:

لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِیۤ أَصۡحَـٰبِ ٱلسَّعِیرِ

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍; ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിൽ ഞങ്ങള്‍ ആവുമായിരുന്നില്ല. (സൂറത്തുൽ മുൽക്: 10)(مجموع الفتاوى: ٢٤/٧)

‏قال الإمام ابن عبد البر رحمه الله: ولا ينبغي للعاقل المؤمن أن يحتقر شيئًا من أعمال البر فربما غفر له بأقلها، ألا ترى إلى ما في الحديث من أن الله شكر لذلك العبد إذ نزع غصن الشوك عن الطريق فغفر له ذنوبه

ഇമാം ഇബ്നു അബ്ദിൽ ബർറ്(റഹി) പറഞ്ഞു: ബുദ്ധിമാനായ ഒരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം സൽപ്രവർത്തനങ്ങളിൽ നിന്ന് ഒന്നും തന്നെ അവൻ നിസ്സാരമായി (വിലകുറച്ച്) കാണരുത്. കാരണം, ചിലപ്പോൾ വളരെ ചെറിയ ഒരു സൽപ്രവർത്തനം അവന് തന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമായേക്കാം! ‘(മുഅ്മിനായ) ഒരടിമ ജനങ്ങൾ നടക്കുന്ന വഴിയിൽ ഒരു മുള്ള് കണ്ടപ്പോൾ അതെടുത്ത് നീക്കിയതിന്റെ പേരിൽ അല്ലാഹു അയാളുടെ ആ ചെറിയ സൽപ്രവർത്തനം സ്വീകരിക്കുകയും, അതിന് പ്രതിഫലമായി പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്തു’ എന്ന് ഹദീഥിൽ വന്നതായി നിനക്ക് കാണാൻ സാധിക്കുന്നില്ലേ? (അതിനുള്ള തെളിവാണത്). (التمهيد لابن عبد البر: ج ٢٢/ ص ١٢)

യഥാർത്ഥ ബുദ്ധിമാൻ തന്റെ രഹസ്യ ജീവിതം നന്നാക്കാൻ വേണ്ടി അദ്ധ്വാനി ക്കുന്ന വനായിരിക്കും.

ഇബ്നു ഹിബ്ബാൻ (റഹി) പറഞ്ഞു: രഹസ്യ ജീവിതം നന്നാക്കുവാൻ പരിശ്രമിക്കുക, അവന്റെ അനക്കത്തിലും അടക്കത്തിലും ഹൃദയത്തെ സൂക്ഷിക്കുക എന്നിവ ബുദ്ധിമാന്റെ ലക്ഷണമാണ്.

قال العلامة ابن عثيمين -رحمه الله : والعاقل إذا قرأ القرآن وتبصر ؛ عرف قيمة الدنيا ، وأنها ليست بشيء ، وأنها مزرعة للآخرة ، فانظر ماذا زرعت فيها لآخرتك ؟ إن كنت زرعت خيرًا ؛ فأبشر بالحصاد الذي يرضيك ، وإن كان الأمر بالعكس ؛ فقد خسرت الدنيا والآخرة ،

ശൈഖ് ഉഥൈമീന്‍ (റഹി) പറഞ്ഞു: ബുദ്ധിമാനെന്ന് പറഞ്ഞാല്‍,കുര്‍ആന്‍ പാരായണം ചെയ്യുംമ്പോള്‍ ചിന്തിച്ച് മനസിലാക്കി(പാരായണം ചെയ്യും)ദുനിയാവിന്‍റെ വില അവന്‍ തിരിച്ചറിയും,തീര്‍ച്ചയായും അത് ഒന്നുമല്ലായെന്നും,അത് ആഖിറത്തിന് വേണ്ടിയുള്ള ഒരു കൃഷിയിടമാകുന്നുവെന്നും(അവന്‍ തിരിച്ചറിയും)അതിനാല്‍ നീ നോക്കുക,നിന്‍റെ പരലോകത്തിന് വേണ്ടി അതില്‍ കൃഷി ചെയ്തതെന്താണെന്ന്.നീ നന്‍മ കൃഷി ചെയ്തവനാണെങ്കില്‍,നിന്നെ തൃപ്തിപ്പെടുത്തുന്ന കൊയ്ത്ത്കൊണ്ട് നീ സന്തോഷിച്ചുകൊള്ളുക.കാര്യം വിപരീതമാണെങ്കില്‍,നിനക്ക് ദുനിയാവും,ആഖിറവും നഷ്ടപ്പെട്ടിരിക്കുന്നു. (ശറഹു രിയാളുസ്സാലിഹീൻ:3/357)

യഥാ൪ത്ഥ ബുദ്ധിമാന്റെ അടയാളമായി പറഞ്ഞതില്‍ ഒന്ന്  സ്വന്തത്തെ കീഴ്പ്പെടുത്തിയവന്‍ എന്നാണല്ലോ.  സ്വയം വിചാരണയിലൂടെയാണ് അതിന് സാധിക്കുക.

قال عمر رضى الله عنه : حاسبوا أنفسكم قبل أن تُحاسبوا، وزنوا أعمالكم قبل أن توزن عليكم

ഉമര്‍(റ) പറഞ്ഞു: നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങള്‍ തൂക്കി നോക്കപ്പെടുന്നതിന് മുമ്പ് സ്വയംതൂക്കി നോക്കുക.

ഓരോരുത്തനും അവന്റെ നാളത്തേക്കുവേണ്ടി – ആസന്നവും ശാശ്വതവുമായ പരലോകജീവിതത്തിലേക്കുവേണ്ടി – എന്തൊക്കെയാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങിനെ ചെയ്യുന്ന മനുഷ്യന്‍ അവന്‍റെ കുറവുകളും വിടവുകളും കണ്ടെത്തുകയും അത് പരിഹരിക്കുവാന്‍  ശ്രമിക്കയും ചെയ്യും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖു൪ആന്‍:59/18)

ഇക്കാര്യം തിരിച്ചറിയാതെ പോകുകയും മതത്തെയും മതനിയമങ്ങളെയും പരിഹസിച്ചും തമാശയായെടുത്തും അതാണ് ബുദ്ധിയുള്ളവന്റെ ലക്ഷണമെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുമ്പോള്‍, താന്‍ സ്വയം തന്റെ നാശത്തിന് തിരികൊളുത്തി എന്നുവേണം മനസ്സിലാക്കാന്‍. അല്ലാഹു പറയുന്നത് കാണുക:

وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّ وَلَا شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ

തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക. (ഖുർആൻ:6/70)

ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും സത്യത്തെ നിഷേധിച്ചുതള്ളി, ഭൗതിക സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അനേകായിരം ആളുകളിലെ ഒരുവനായി ജീവിക്കുതിനെക്കാള്‍ വലിയ ബുദ്ധിശൂന്യത വേറെയില്ല. അത്തരക്കാര്‍ക്ക് അപമാനകരമായ ജീവിതമാണ് ഇരു ലോകത്തും ഉണ്ടാവുക. അല്ലാഹു പറയുന്നത് കാണുക:

كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ – فَأَذَاقَهُمُ ٱللَّهُ ٱلْخِزْىَ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْءَاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ

അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍ അവര്‍ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക് ശിക്ഷ വന്നെത്തി. അങ്ങനെ ഐഹികജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്‌. അവര്‍ അത് മനസ്സിലാക്കിയിരുന്നെങ്കില്‍! (ഖുർആൻ:39/25-26)

 

kanzululoom.com

One Response

  1. നല്ല അവതരണം. ചില പൂർവ സൂരികളുടെ കഥകൾ കൂടി ചേർന്നുവെങ്കിൽ എന്ന് ആശിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *