ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് നടന്നു പോകുന്നതിന്റെ ശ്രേഷ്ടതകൾ

قَالَ رَسُولُ اللَّهِ صلى الله عليه وسلم: …. وَكُلُّ خَطْوَةٍ يَخْطُوهَا إِلَى الصَّلاَةِ صَدَقَةٌ

നബി ﷺ പറഞ്ഞു: നമസ്കാരം നിർവ്വഹിക്കാനായി നടക്കുന്ന എല്ലാ ചവിട്ടടികളും സ്വദഖയാണ് (ധർമമാണ്).[ബുഖാരി]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللَّهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللَّهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً

ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നി൪ബന്ധ ബാധ്യതയായ നമസ്കാരം നി൪വ്വഹിക്കുന്നതിനായി തന്റെ വീട്ടില്‍ നിന്ന് വുളു ചെയ്ത് ശുദ്ധി വരുത്തി അല്ലാഹുവിന്റെ ഭവനങ്ങളില്‍ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്നപക്ഷം അവന്റെ കാലടികള്‍ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങള്‍ ഉതി൪ന്ന് പോകുകയും പദവികള്‍ ഉയ൪ത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്ലിം:666)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ:705 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ الصُّنَابِحِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ إِذَا تَوَضَّأَ الْعَبْدُ الْمُؤْمِنُ فَتَمَضْمَضَ خَرَجَتِ الْخَطَايَا مِنْ فِيهِ فَإِذَا اسْتَنْثَرَ خَرَجَتِ الْخَطَايَا مِنْ أَنْفِهِ فَإِذَا غَسَلَ وَجْهَهُ خَرَجَتِ الْخَطَايَا مِنْ وَجْهِهِ حَتَّى تَخْرُجَ مِنْ تَحْتِ أَشْفَارِ عَيْنَيْهِ فَإِذَا غَسَلَ يَدَيْهِ خَرَجَتِ الْخَطَايَا مِنْ يَدَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ يَدَيْهِ فَإِذَا مَسَحَ بِرَأْسِهِ خَرَجَتِ الْخَطَايَا مِنْ رَأْسِهِ حَتَّى تَخْرُجَ مِنْ أُذُنَيْهِ فَإِذَا غَسَلَ رِجْلَيْهِ خَرَجَتِ الْخَطَايَا مِنْ رِجْلَيْهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِ رِجْلَيْهِ ثُمَّ كَانَ مَشْيُهُ إِلَى الْمَسْجِدِ وَصَلاَتُهُ نَافِلَةً لَهُ

അബ്ദുല്ലാഹ് അസ്വുനാബിഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസി വുളു എടുക്കുകയും കൊപ്ലിക്കുകയും ചെയ്താല്‍ അവന്റെ വായിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മൂക്കില്‍ വെള്ളം കയറ്റിചീറ്റിയാല്‍ മൂക്കിലൂടെ പാപങ്ങള്‍ പുറത്തു പോകുന്നു. മുഖം കഴുകിയാല്‍ അവന്റെ മുഖത്തിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ കണ്‍പോളകള്‍ക്ക് ഇടയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്റെ കൈകള്‍ കഴുകിയാല്‍ കൈകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ നഖത്തിനടിയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. അവന്‍ തല തടവിയാല്‍ തലയിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ അവന്റെ ചെവികളിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും.അവന്‍ തന്റെ കാലുകള്‍ കഴുകിയാല്‍ കാലുകളിലൂടെ പാപങ്ങള്‍ പുറത്തുപോകുന്നു. എത്രത്തോളമെന്നാല്‍ കാലിന്റെ നഖത്തിനടിയിലൂടെപോലും പാപങ്ങള്‍ പുറത്തുപോകും. പിന്നീട് അവന്‍ നടന്ന് നീങ്ങുന്നത് പള്ളിയിലേക്കാണ്.അവിടെ വെച്ചുള്ള നമസ്കാരം അവന്റെ പുണ്യം വ൪ദ്ധിപ്പിക്കുകയും ചെയ്യുന്നു. (മുസ്നദ് അഹ്മദ് – മുവത്വ മാലിക് – നസാഈ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي مُوسَى، قَالَ قَالَ النَّبِيُّ صلى الله عليه وسلم : أَعْظَمُ النَّاسِ أَجْرًا فِي الصَّلاَةِ أَبْعَدُهُمْ فَأَبْعَدُهُمْ مَمْشًى،

അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വളരെ കൂടുതൽ അകലെനിന്ന് നടന്നുവന്ന് (ജമാഅത്ത്) നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുക. (ബുഖാരി: 651)

عَنْ أُبَىِّ بْنِ كَعْبٍ، قَالَ كَانَ رَجُلٌ لاَ أَعْلَمُ رَجُلاً أَبْعَدَ مِنَ الْمَسْجِدِ مِنْهُ وَكَانَ لاَ تُخْطِئُهُ صَلاَةٌ – قَالَ – فَقِيلَ لَهُ أَوْ قُلْتُ لَهُ لَوِ اشْتَرَيْتَ حِمَارًا تَرْكَبُهُ فِي الظَّلْمَاءِ وَفِي الرَّمْضَاءِ ‏.‏ قَالَ مَا يَسُرُّنِي أَنَّ مَنْزِلِي إِلَى جَنْبِ الْمَسْجِدِ إِنِّي أُرِيدُ أَنْ يُكْتَبَ لِي مَمْشَاىَ إِلَى الْمَسْجِدِ وَرُجُوعِي إِذَا رَجَعْتُ إِلَى أَهْلِي ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ قَدْ جَمَعَ اللَّهُ لَكَ ذَلِكَ كُلَّهُ ‏”‏ ‏.‏

ഉബയ്യ് ബ്നു കഅ്ബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു മനുഷ്യൻ ഉണ്ടായിരുന്നു, പള്ളിയിൽ നിന്ന് അയാളേക്കാൾ ദൂരത്തിലുള്ള മറ്റൊരാളെക്കുറിച്ച് എനിക്കറിയില്ല, അയാൾ ഒരിക്കലും (ജമാഅത്ത്) നമസ്കാരത്തിൽ വീഴ്ച വരുത്താറില്ല. അയാൾ ചോദിക്കപ്പെട്ടു:താങ്കൾക്ക് ഒരു കഴുതയെ വാങ്ങിയാൽ മരുഭൂമിയിലെ ചൂടിലും ഇരുട്ടിലും ആശ്വാസമാകില്ലേ ? അദ്ദേഹം പറഞ്ഞു: എൻ്റെ വീട് പള്ളിയുടെ അടുത്താകുന്നതല്ല എനിക്കിഷ്ടം.! പള്ളിയിലേക്കുള്ള പോക്കുവരവിലെ നടത്തത്തിൻ്റെ പ്രതിഫലമാണ് എനിക്ക് ഏറെ ഇഷ്ടം. അന്നേരം നബി ﷺ പറഞ്ഞു:അല്ലാഹു നിങ്ങൾക്കായി എല്ലാ (പ്രതിഫലങ്ങളും) ശേഖരിച്ചിട്ടുണ്ട്. (താങ്കൾക്കത് ലഭിക്കും). (മുസ്‌ലിം:663)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أَرَادَ بَنُو سَلِمَةَ أَنْ يَتَحَوَّلُوا، إِلَى قُرْبِ الْمَسْجِدِ ‏.‏ – قَالَ – وَالْبِقَاعُ خَالِيَةٌ فَبَلَغَ ذَلِكَ النَّبِيَّ صلى الله عليه وسلم فَقَالَ ‏ “‏ يَا بَنِي سَلِمَةَ دِيَارَكُمْ تُكْتَبْ آثَارُكُمْ ‏”‏ ‏.‏ فَقَالُوا مَا كَانَ يَسُرُّنَا أَنَّا كُنَّا تَحَوَّلْنَا ‏.‏

ജാബിര്‍ ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: ബനൂസലമ ഗോത്രം പള്ളിയുടെ അടുത്തേക്ക് താമസം മാറ്റാൻ ഉദ്ദേശിച്ചു. അതറിഞ്ഞ നബി ﷺ പറഞ്ഞു: ബനൂസലമ ഗോത്രക്കാരേ, നിങ്ങളുടെ വീട് നിങ്ങൾക്ക് നിങ്ങളുടെ ആഥാറുകൾ (നാളെക്കുള്ള ശേഷിപ്പ്) രേഖപ്പെടുത്തുന്നുണ്ട്. അപ്പോൾ അവര്‍ പറഞ്ഞു: (നബി ﷺ യുടെ ഈ വാക്കുകൾ കേട്ടപ്പോൾ) ഞങ്ങൾ സന്തോഷിച്ചതുപോലെ (പള്ളിക്ക് സമീപം) മാറിയാലും ഞങ്ങൾക്ക് കൂടുതൽ സന്തോഷിക്കാനാകില്ല. (മുസ്‌ലിം:665)

عَنْ بُرَيْدَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: بَشِّرِ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ

ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പള്ളിയിലേക്ക് ഇരുട്ടില്‍ പോകുന്നവ൪ക്ക് അന്ധ്യനാളിൽ സമ്പൂ൪ണ്ണ പ്രകാശം കൊണ്ട് സന്തോഷ വാ൪ത്ത അ

عَن أبي عَبْسٍ قَالَ: سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ :‏ مَنِ اغْبَرَّتْ قَدَمَاهُ فِي سَبِيلِ اللَّهِ حَرَّمَهُ اللَّهُ عَلَى النَّارِ ‏”‏‏.‏

അബൂ അബ്സ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഇപ്രകാരം പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടന്നിട്ട്‌ വല്ലവന്റേയും പാദങ്ങളില്‍ പൊടിപറ്റിയാല്‍ ആ സ്ഥലം അല്ലാഹു നരകത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി:907)

  • ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് നടന്ന് പോകൽ നിര്‍ബന്ധമല്ല.
  • ജമാഅത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് നടന്ന് പോകൽ ഏറെ പ്രതിഫലാര്‍ഹമായ കാര്യം.
  • സാധ്യമാകുന്നവർ പ്രതിഫലം കാംക്ഷിച്ച് നടന്നുതന്നെ പോകുക.

 

 

www.kanzululoom.com

 

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.