വാഹനം അല്ലാഹുവിന്റെ അനുഗ്രഹമാണ്
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ
എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവനാണ് (അല്ലാഹു). (ഖുര്‍ആൻ:43/12)
സൗഭാഗ്യമാകുന്ന വാഹനം
عَنِ سعد بن أبي وقاص، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أربعٌ من السعادةِ : المرأةُ الصالحةُ ، والمسكنُ الواسعُ ، والجارُ الصالحُ ، والمركبُ الهنيءُ .
സഅ്ദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങൾ സൗഭാഗ്യമാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ പാർപ്പിടം, നല്ല അയൽവാസി, ധന്യമായ വാഹനം. (ഹാകിം – സ്വഹീഹ് അൽബാനി)
ദൗര്‍ഭാഗ്യമാകുന്ന വാഹനം
عَنِ سعد بن أبي وقاص، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :أربعٌ من الشَّقاءِ : الجارُ السوءُ ، والمرأةُ السوءُ ، والمركبُ السوءُ ، والمسكنُ الضَّيِّقُ
സഅ്ദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങൾ ദൗര്‍ഭാഗ്യമാണ്. ചീത്ത അയൽവാസി, ദുഷിച്ച ഭാര്യ, ഇടുങ്ങിയ പാർപ്പിടം, മോശമായ വാഹനം. (ഹാകിം – സ്വഹീഹ് അൽബാനി)
عَنْ عِمْرَانَ بْنِ، حُصَيْنٍ قَالَ بَيْنَمَا رَسُولُ اللَّهِ صلى الله عليه وسلم فِي بَعْضِ أَسْفَارِهِ وَامْرَأَةٌ مِنَ الأَنْصَارِ عَلَى نَاقَةٍ فَضَجِرَتْ فَلَعَنَتْهَا فَسَمِعَ ذَلِكَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ “ خُذُوا مَا عَلَيْهَا وَدَعُوهَا فَإِنَّهَا مَلْعُونَةٌ ” . قَالَ عِمْرَانُ فَكَأَنِّي أَرَاهَا الآنَ تَمْشِي فِي النَّاسِ مَا يَعْرِضُ لَهَا أَحَدٌ .
സഅ്ദ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം:അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ ചില യാത്രയിലായിരിക്കെ അൻസ്വാരികളിൽപെട്ട ഒരു സ്ത്രീ ഒട്ടകപ്പുറത്തായിരുന്നു. അവർക്ക് മുഷിപ്പു തോന്നുകയും അതിനെ ശപിക്കുകയും ചെയ്തു. അത് അല്ലാഹുവിന്റെ റസൂൽ ﷺ കേട്ടു. നബി ﷺ പറഞ്ഞു: അതിന്മേലുള്ളത് നിങ്ങൾ എടുക്കുകയും അതിനെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുക. കാരണം അത് ശപിക്കപെട്ടതാണ്. ഇംറാൻ പറയുന്നു: ആ സ്ത്രീ ജനങ്ങളിൽ നടക്കുന്നതായി ഞാൻ കാണുന്നു. ഒരാളും അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നില്ല. (മുസ്‌ലിം:2595)
വാഹന ഉടമ മുൻസീറ്റിൽ
عَنْ بُرَيْدَةَ - رضى الله عنه - قَالَ: بَيْنَمَا رَسُولُ اللَّهِ صلى الله عليه وسلم يَمْشِي جَاءَ رَجُلٌ وَمَعَهُ حِمَارٌ فَقَالَ يَا رَسُولَ اللَّهِ ارْكَبْ . وَتَأَخَّرَ الرَّجُلُ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ أَنْتَ أَحَقُّ بِصَدْرِ دَابَّتِكَ مِنِّي إِلاَّ أَنْ تَجْعَلَهُ لِي ” . قَالَ فَإِنِّي قَدْ جَعَلْتُهُ لَكَ . فَرَكِبَ .
ബുറൈദ رَضِيَ اللهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ നടന്നുപോകവെ ഒരു വ്യക്തി വന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു കഴുത ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, കയറിയാലും. ആ വ്യക്തി പിന്നോട്ടിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഇല്ല. താങ്കളാണ് താങ്കളുടെ യാത്രാ മൃഗത്തിൻ്റെ മുന്നിലിരിക്കുവാൻ എന്നെക്കാൾ അർഹൻ; താങ്കൾ അതിന്റെ മുൻഭാഗം എനിക്കു (അനുവദിച്ചു) നൽകിയാലല്ലാതെ. അദ്ദേഹം പറഞ്ഞു: അത് ഞാൻ താങ്കൾക്കു നൽകിയിരിക്കുന്നു. അപ്പോൾ നബി ﷺ അതിന്മേൽ കയറി. (അബൂദാവൂദ്:2572)
വാഹനത്തിലേക്ക് കാലുവെച്ചാൽ
عَنْ عَلِيِّ بْنِ رَبِيعَةَ، قَالَ شَهِدْتُ عَلِيًّا – رضى الله عنه – وَأُتِيَ بِدَابَّةٍ لِيَرْكَبَهَا فَلَمَّا وَضَعَ رِجْلَهُ فِي الرِّكَابِ قَالَ بِسْمِ اللَّهِ فَلَمَّا اسْتَوَى عَلَى ظَهْرِهَا قَالَ الْحَمْدُ لِلَّهِ ثُمَّ قَالَ { سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ } ثُمَّ قَالَ الْحَمْدُ لِلَّهِ . ثَلاَثَ مَرَّاتٍ . ثُمَّ قَالَ اللَّهُ أَكْبَرُ . ثَلاَثَ مَرَّاتٍ ثُمَّ قَالَ {سُبْحَانَكَ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ} . ثُمَّ ضَحِكَ فَقِيلَ يَا أَمِيرَ الْمُؤْمِنِينَ مِنْ أَىِّ شَىْءٍ ضَحِكْتَ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم فَعَلَ كَمَا فَعَلْتُ ثُمَّ ضَحِكَ فَقُلْتُ يَا رَسُولَ اللَّهِ مِنْ أَىِّ شَىْءٍ ضَحِكْتَ قَالَ ” إِنَّ رَبَّكَ يَعْجَبُ مِنْ عَبْدِهِ إِذَا قَالَ اغْفِرْ لِي ذُنُوبِي يَعْلَمُ أَنَّهُ لاَ يَغْفِرُ الذُّنُوبَ غَيْرِي ” .
അലിയ്യ് ഇബ്നു റബീഅഃ رَضِيَ اللهُ عَنْهُ യിൽ നിന്ന് നിവേദനം. ഞാൻ അലിയ്യ് رَضِيَ اللهُ عَنْهُ വിന്റെ അടുക്കൽ സന്നിഹിതനായിരുന്നു. അദ്ദേഹത്തിനു സഞ്ചരിക്കുവാൻ ഒരു വാഹനം കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹം തന്റെ കാൽ കാലണിയിൽ വെച്ചപ്പോൾ {بِسْمِ اللَّهِ} എന്നു പറഞ്ഞു. വാഹനത്തിൽ കയറിയപ്പോൾ,{الْحَمْدُ لِلَّهِ} എന്നു പറഞ്ഞു. ശേഷം ഇപ്രകാരം ചൊല്ലി:
{ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ – وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ }
ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍. അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.
ശേഷം മൂന്ന് തവണ {الْحَمْدُ لِلَّهِ} എന്നു പറഞ്ഞു. പിന്നെ മൂന്ന് തവണ {اللَّهُ أَكْبَرُ } എന്നു പറഞ്ഞു. ശേഷം ഇപ്രകാരം ചൊല്ലി:
{سُبْحَانَكَ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ}
അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധനാണ് നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല. (സുനനു അബൂദാവൂദ് :2602 – തി൪മുദി :3446 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ ﴿١٢﴾ لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَٰنَ ٱلَّذِى سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ ﴿١٣﴾ وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ﴿١٤﴾
എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു. (ഖുര്‍ആൻ:43/12-14)
{ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ} بِالِاعْتِرَافِ بِالنِّعْمَةِ لِمَنْ سَخَّرَهَا، وَالثَّنَاءِ عَلَيْهِ تَعَالَى بِذَلِكَ،
{എന്നിട്ട് നിങ്ങൾ അവിടെ ഇരിപ്പുറപ്പിച്ച് കഴിയുമ്പോൾ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങൾ ഓർമിക്കുവാനും} നിങ്ങൾക്കതിനെ കീഴ്‌പ്പെടുത്തിത്തന്നവന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുവാനും അതിന്റെ പേരിൽ അവനെ പുകഴ്ത്തുവാനും. (തഫ്സീറുസ്സഅ്ദി)
വാഹനപ്പുറത്തു കയറിയിരുന്നു ശരിപ്പെടുമ്പോള്‍ – വാഹനം ഏതായാലും ശരി – അല്ലാഹു തങ്ങള്‍ക്കുചെയ്തു തന്ന അനുഗ്രഹമാണ് അതെന്നും, അവന്റെ സഹായമില്ലെങ്കില്‍ അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാറാക്കുവാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നാവുകൊണ്ട് അതു സമ്മതിച്ചു പറയുകയും അതിനു നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമ്മുക്കു പഠിപ്പിച്ചുതരുന്നു. (അമാനി തഫ്സീര്‍)
വാഹനം കൊണ്ട് സഹായിക്കൽ പുണ്യമാണ്
عَنْ أبي هريرة رضي الله عنه ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كُلُّ سُلاَمَى مِنَ النَّاسِ عَلَيْهِ صَدَقَةٌ كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ – قَالَ – تَعْدِلُ بَيْنَ الاِثْنَيْنِ صَدَقَةٌ وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ – قَالَ – وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ وَكُلُّ خَطْوَةٍ تَمْشِيهَا إِلَى الصَّلاَةِ صَدَقَةٌ وَتُمِيطُ الأَذَى عَنِ الطَّرِيقِ صَدَقَةٌ .
അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യൻ ഉദിച്ചുയരുന്ന ഓരോ പ്രഭാതത്തിലും മനുഷ്യരുടെ ഓരോ സന്ധികൾക്കും സ്വദഖ നിർവഹിക്കേണ്ടതുണ്ട്. രണ്ടാളുകൾക്കിടയിൽ രഞ്ജിപ്പ് ഉണക്കാക്കുന്നത് സ്വദഖയാണ്. ഒരാളെ തന്റെ വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നതും അവന്റെ ചരക്കുകൾ അതിന്മേൽ കയറ്റുന്നതും സ്വദഖയാണ്. നല്ലവാക്ക് പറയുന്നതും സ്വദഖയാണ്. നമസ്‌കാരത്തിനു വേണ്ടി നടക്കുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ ഉപദ്രവം നീക്കുന്നതും സ്വദഖയാണ്.(മുസ്‌ലിം 1009)
ഇത് എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. കുടുംബവുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അന്യവ്യക്തിയെ വാഹനത്തിൽ കയറ്റാൻ കഴിയാത്ത സാഹചര്യം ചിലപ്പോഴ ഉണ്ടാകും. അപരിചിതനായ ഒരാളെ രാത്രി സമയത്ത് വാഹനത്തിൽ കയറ്റാൻ കഴിയണമെന്നില്ല. എന്നാൽ സാധ്യമാകുന്ന സാഹചര്യങ്ങളിൽ അത് ചെയ്യൽ പുണ്യമാണ്.
പുതിയ വാഹനം വാങ്ങിയാല്‍
ഒരു പുതിയ വാഹനം വാങ്ങിയാല്‍ അല്ലാഹു നൽകിയ അനുഗ്രഹത്തെ ഓര്‍ത്ത് بِسْمِ اللَّهِ എന്ന് പറഞ്ഞ് കയറുകയും പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടത്. എന്നാൽ ചിലര്‍ പുതിയ വാഹനം വാങ്ങിയാല്‍ മരണപ്പെട്ടവരുടെ മഖ്ബറകളില്‍ കൊണ്ടുചെന്നു അതില്‍ പട്ടും നൂലുമെല്ലാം കെട്ടുകയും താക്കോല്‍ ബറകത്തിനായി അവിടെ കൊടുക്കുകയും ചെയ്യുന്നു. ഇതെല്ലാം ശി൪ക്കും കുഫ്റും ചേ൪ന്ന പ്രവ൪ത്തനങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ . فَقَالَ النَّبِيُّ صلى الله عليه وسلم : سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى :( ٱجْعَل لَّنَآ إِلَٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ) وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ
അബീ വാക്വിദ് അല്‍ലെയ്ഥ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബി ﷺ യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ട് കുറച്ചേ ആയിട്ടുള്ളൂ. മുശ്‌രിക്കുകള്‍ക്ക് ഒരു ഇലന്ത മരമുണ്ടായിരുന്നു. അവ൪ അതിന്റെ അടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. ‘ദാത്തു അന്‍വാത്വ്,’ എന്ന പേരിലായിരുന്നു ആ വൃക്ഷം പറയപ്പെട്ടിരുന്നത്. ഞങ്ങള്‍ ആ മരത്തിനരികിലൂടെ നടന്നു.അപ്പോള്‍ ഞങ്ങള്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ‘ദാത്തു അന്‍വാത്വ്,’ നിശ്ചയിച്ചു തരണം. അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍. തീ൪ച്ചയായും അത് (അപ്രകാരം ബറകത്തെടുക്കല്‍) പൂ൪വ്വികരുടെ ചര്യകളാകുന്നു.എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം, നിങ്ങള്‍ പറഞ്ഞത് ഇസ്റാഈല്‍ സന്തതികള്‍ മൂസാ عليه السلام യോട് പറഞ്ഞ വാക്കുപോലെയാണ്. അവര്‍ പറഞ്ഞു:ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. (ഖു൪ആന്‍:7/138)അനന്തരം നബി ﷺ സ്വഹാബികളോട് പറഞ്ഞു: മുന്‍ഗാമികളുടെ ചര്യകള്‍ നിങ്ങള്‍ കൊണ്ടുനടക്കുകതന്നെ ചെയ്യും. (തിര്‍മുദി: 2180)
വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ
عَنْ حُذَيْفَةَ بْنِ أُسَيْدٍ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ آذَى الْمُسْلِمِينَ فِي طُرُقِهِمْ وَجَبَتْ عَلَيْهِ لَعَنَتُهُمْ
ഹുദൈഫ ബ്നു ഉസൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരാണോ മുസ്ലിമീങ്ങളെ അവരുടെ വഴികളുടെ വിഷയത്തിൽ ഉപദ്രവിച്ചിരിക്കുന്നത്, അവന് അവരുടെ ശാപം ഫലിക്കുന്നതാണ്. (ത്വബ്റാനി)
ഈ ഹദീസ് വിശദീകരിച്ച് ശൈഖ് സുലൈമാൻ അർറുഹൈലി حفظه الله പറയുന്നു: എല്ലാവിധ ഉപദ്രവങ്ങളും ഇതിൽ പെടും. വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടോ, മലമൂത്ര വിസർജനം ചെയ്തുകൊണ്ടോ, വാഹനം വഴിതടസ്സമുണ്ടാക്കിക്കൊണ്ട് പാർക്ക് ചെയ്തുകൊണ്ടോ ഒക്കെയുള്ള ഉപദ്രവങ്ങൾ ഇതിൽ പെടും.
kanzululoom.com