വിശുദ്ധ ഖുർആനിൽ രണ്ട് സ്ഥലങ്ങളിൽ അൽ ഉർവത്തിൽ വുത്ഖാ യെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് അൽ ഉർവത്തിൽ വുത്ഖായിലാകുന്നു (ബലമുള്ള ഒരു കയറിലാകുന്നു). അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖുർആൻ:2/256)
ഇവിടെ അല്ലാഹുവില്‍ വിശ്വസിക്കുന്നതിന്‍റെ നേരെ വിപരീതവ ശമായിക്കൊണ്ടാണ് ത്വാഗൂത്തില്‍ അവിശ്വസിക്കുന്നതിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. അപ്പോള്‍, അല്ലാഹു അല്ലാത്ത – പിശാചടക്കമുള്ള – എല്ലാ ആരാധ്യവസ്തുക്കളുമാണ് ഈ വചനത്തില്‍ ‘ത്വാഗൂത്ത്’ കൊണ്ട് വിവക്ഷയെന്ന് മനസ്സിലാക്കാം. ‘മുറിഞ്ഞ് പോകാത്ത ബലവത്തായ പിടിക്കയര്‍ മുറുകെ പിടിച്ചു’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം വ്യക്തമാണ്. ത്വാഗൂത്തുകളിലെല്ലാം അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ ശാശ്വതമായ രക്ഷാമാര്‍ഗം അവലംബിച്ച് കഴിഞ്ഞുവെന്നര്‍ത്ഥം. (അമാനി തഫ്സീര്‍)
وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلْأُمُورِ
വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം അൽ ഉർവത്തിൽ വുത്ഖായിൽ (ഏറ്റവും ഉറപ്പുള്ള കയറില്‍) തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി. (ഖുർആൻ:31/22)
നിഷ്കളങ്കമായ നിലയിൽ അല്ലാഹുവിന് കീഴ്പ്പെടുകയും അവന്റെ വിധി വിലക്കുകൾ അനുസരിക്കുകയും ചെയ്യുന്നവന് ശിക്ഷയെ ഭയപ്പെടേണ്ടതില്ലെന്നും അവന് രക്ഷാമാർഗ്ഗം ലഭിച്ചിരിക്കുന്നുവെന്നുമാണ് ഈ വചനത്തിന്റെ താൽപര്യം. (അമാനി തഫ്സീര്‍)
നബി ﷺ യുടെ ഹദീസിലും അൽ ഉർവത്തിൽ വുത്ഖാ യെ കുറിച്ച് പരാമർശമുണ്ട്.
عَنْ قَيْسِ بْنِ عُبَادٍ، قَالَ كُنْتُ جَالِسًا فِي مَسْجِدِ الْمَدِينَةِ، فَدَخَلَ رَجُلٌ عَلَى وَجْهِهِ أَثَرُ الْخُشُوعِ، فَقَالُوا هَذَا رَجُلٌ مِنْ أَهْلِ الْجَنَّةِ. فَصَلَّى رَكْعَتَيْنِ تَجَوَّزَ فِيهِمَا ثُمَّ خَرَجَ، وَتَبِعْتُهُ فَقُلْتُ إِنَّكَ حِينَ دَخَلْتَ الْمَسْجِدَ قَالُوا هَذَا رَجُلٌ مِنْ أَهْلِ الْجَنَّةِ. قَالَ وَاللَّهِ مَا يَنْبَغِي لأَحَدٍ أَنْ يَقُولَ مَا لاَ يَعْلَمُ وَسَأُحَدِّثُكَ لِمَ ذَاكَ رَأَيْتُ رُؤْيَا عَلَى عَهْدِ النَّبِيِّ صلى الله عليه وسلم فَقَصَصْتُهَا عَلَيْهِ، وَرَأَيْتُ كَأَنِّي فِي رَوْضَةٍ ـ ذَكَرَ مِنْ سَعَتِهَا وَخُضْرَتِهَا ـ وَسْطَهَا عَمُودٌ مِنْ حَدِيدٍ، أَسْفَلُهُ فِي الأَرْضِ وَأَعْلاَهُ فِي السَّمَاءِ، فِي أَعْلاَهُ عُرْوَةٌ فَقِيلَ لَهُ ارْقَهْ. قُلْتُ لاَ أَسْتَطِيعُ. فَأَتَانِي مِنْصَفٌ فَرَفَعَ ثِيَابِي مِنْ خَلْفِي، فَرَقِيتُ حَتَّى كُنْتُ فِي أَعْلاَهَا، فَأَخَذْتُ بِالْعُرْوَةِ، فَقِيلَ لَهُ اسْتَمْسِكْ. فَاسْتَيْقَظْتُ وَإِنَّهَا لَفِي يَدِي، فَقَصَصْتُهَا عَلَى النَّبِيِّ صلى الله عليه وسلم قَالَ “ تِلْكَ الرَّوْضَةُ الإِسْلاَمُ، وَذَلِكَ الْعَمُودُ عَمُودُ الإِسْلاَمِ، وَتِلْكَ الْعُرْوَةُ عُرْوَةُ الْوُثْقَى، فَأَنْتَ عَلَى الإِسْلاَمِ حَتَّى تَمُوتَ ”.وَذَاكَ الرَّجُلُ عَبْدُ اللَّهِ بْنُ سَلاَمٍ.
ഖൈസ് ബ്നു ഉബാദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ മദീനയിലെ പള്ളിയിൽ ഇരിക്കുമ്പോൾ, മുഖത്ത് ഖുശൂഇന്റെ അടയാളങ്ങളുമായി ഒരാൾ കടന്നുവന്നു. ആളുകൾ പറഞ്ഞു: ‘അദ്ദേഹം സ്വർഗക്കാരിൽ പെട്ടവനാണ്.’ രണ്ട് റക്അത്ത് നമസ്കരിച്ച ശേഷം അദ്ദേഹം പോയി. ഞാൻ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ട് പറഞ്ഞു: ‘താങ്കൾ പള്ളിയിൽ പ്രവേശിച്ചപ്പോൾ ആളുകൾ പറഞ്ഞു: അദ്ദേഹം സ്വർഗ്ഗവാസികളിൽ ഒരാളാണ്.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ഒരാൾ അറിയാത്തത് പറയുന്നത് ആര്‍ക്കും അനുയോജ്യമല്ല. അതിനെ കുറിച്ച് ഞാൻ നിങ്ങളോട് പറയുാം. നബി ﷺ യുടെ ജീവിതകാലത്ത് ഞാൻ അവിടത്തോട് വിവരിച്ച ഒരു സ്വപ്നം ഉണ്ടായിരുന്നു. ഞാൻ ഒരു പൂന്തോട്ടത്തിലെന്നപോലെ ഞാൻ കണ്ടു. – അദ്ദേഹം അതിന്റെ വിശാലവും പച്ചപ്പും വിവരിച്ചു. – അദ്ദേഹം കൂട്ടിച്ചേർത്തു: അതിന്റെ മധ്യഭാഗത്ത് ഒരു ഇരുമ്പ് തൂൺ ഉണ്ടായിരുന്നു, അതിന്റെ താഴത്തെ അറ്റം ഭൂമിയിലും മുകളിലെ അറ്റം ആകാശത്തിലുമാണ്. അതിന്റെ മുകൾ ഭാഗത്ത് ഒരു (വളയത്തിന്റെ ആകൃതിയിലുള്ള) കൈപ്പിടി ഉണ്ടായിരുന്നു. എന്നോട് കയറാൻ പറഞ്ഞു. “എനിക്ക് പറ്റില്ല” എന്ന് ഞാൻ പറഞ്ഞു. “അപ്പോൾ ഒരു വേലക്കാരൻ എന്റെ അടുത്ത് വന്ന് എന്റെ വസ്ത്രങ്ങൾ പിന്നിൽ നിന്ന് ഉയർത്തി, ഞാൻ (തൂണിന്റെ) മുകളിൽ എത്തുന്നതുവരെ ഞാൻ കയറി. അപ്പോൾ ഞാൻ കൈപ്പിടിയിൽ പിടിച്ചു, അത് മുറുകെ പിടിക്കാൻ എന്നോട് പറഞ്ഞു, തുടർന്ന് ഞാൻ ഉണർന്നു, ആ കൈപ്പിടി എന്റെ കൈയിലായി. ഞാൻ അത് നബി ﷺ യോട് വിവരിച്ചു: ‘തോട്ടം ഇസ്‌ലാമാണ്, ആ സ്തംഭമാണ് ഇസ്ലാമിന്റെ സ്തംഭം. ആ കൈപ്പിടിയാണ് അൽ ഉർവത്തിൽ വുത്ഖാ. അതിനാൽ താങ്ങൾ മരിക്കുന്നതുവരെ മുസ്ലീമായി തുടരും.’ ആ മനുഷ്യൻ അബ്ദുല്ലാഹിബ്‌നു സലാം رَضِيَ اللَّهُ عَنْهُ ആയിരുന്നു. (ബുഖാരി:3813)
സലഫുസ്സ്വാലിഹുകൾ അൽ ഉർവത്തിൽ വുത്ഖാ (ഉറപ്പുള്ള പിടികയര്‍) എന്നതിന്റെ ആശയം വിവിധ രൂപത്തിൽ വിശദീകരിച്ചിട്ടുണ്ട്. അവയെല്ലാം ഒരു ലക്ഷ്യത്തെ സൂചിപ്പിക്കുന്നു:
قال ابن عباس وسعيد بن جبير والضحاك : يعني لا إله إلا الله .
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ, സഈദ് ബ്നു ജുബൈര്‍ رحمه الله, ളഹാക് رحمه الله എന്നിവര്‍ പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ് ആണ് ഉദ്ദേശം.
قال أنس بن مالك : القرآن .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഖുര്‍ആൻ’ ആണ്.
قال مجاهد : الإيمان .
മുജാഹിദ് رحمه الله പറഞ്ഞു: ‘ഈമാൻ’ ആണ്.
قال السدي : هو الإسلام .
സുദ്ദീ رحمه الله പറഞ്ഞു: അത് ഇസ്ലാം ആണ്.
عن سالم بن أبي الجعد : هو الحب في الله والبغض في الله .
സാലിം ബ്നു അബീ ജഅ്ദ് رحمه الله പറഞ്ഞു: അത് അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലുമാണ്. (തഫ്സീര്‍ ഇബ്നു അബീ ഹാതിം)
ർقال ابن كثير رحمه الله :وكل هذه الأقوال صحيحة ولا تنافي بينها
ഇമാം ഇബ്നു കസീര്‍ رحمه الله പറഞ്ഞു: ഈ അഭിപ്രായങ്ങളെല്ലാം ശരിയാണ്, അവ തമ്മിൽ വൈരുദ്ധ്യമില്ല. (തഫ്സീര്‍ ഇബ്നു കസീര്‍)
سئل الشيخ ابن عثيمين رحمه الله :ما هي العروة الوثقى ؟ فأجاب : العروة الوثقى هي الإسلام ، وسميت عروة وثقى لأنها توصل إلى الجنة
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله ചോദിക്കപ്പെട്ടു: അൽ ഉർവത്തിൽ വുത്ഖാ എന്താണ്? മറുപടി: ‘അൽ ഉർവത്തിൽ വുത്ഖാ’ എന്നാൽ അത് ഇസ്ലാം ആണ്. അത് സ്വര്‍ഗത്തിലേക്ക് എത്തിക്കുന്നതിനാലാണ് ‘അൽ ഉർവത്തിൽ വുത്ഖാ’ എന്ന് വിളിക്കുന്നത്. [فتاوى نور على الدرب( الصلاة/1218)]
https://www.google.com/amp/s/islamqa.info/amp/ar/answers/93454
kanzululoom.com