പ്രപഞ്ച സൃഷ്ടിപ്പിന്റെ ലക്ഷ്യം

പ്രപഞ്ച സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:

وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَـَٔاتِيَةٌ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ

ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക. (ഖുർആൻ:15/85)

وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا بَٰطِلًا ۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُوا۟ ۚ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِنَ ٱلنَّارِ

ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം! (ഖുർആൻ:38/27)

وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَٰعِبِينَ ‎﴿٣٨﴾‏ مَا خَلَقْنَٰهُمَآ إِلَّا بِٱلْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ‎﴿٣٩﴾‏

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല. (ഖുർആൻ:44/38-39)

يُخْبِرُ تَعَالَى عَنْ كَمَالِ قُدْرَتِهِ وَتَمَامِ حِكْمَتِهِ وَأَنَّهُ مَا خَلَقَ السَّمَاوَاتِ وَالْأَرْضَ لَعِبًا وَلَا لَهْوًا أَوْ سُدًى مِنْ غَيْرِ فَائِدَةٍ وَأَنَّهُ مَا خَلَقَهُمَا {إِلَّا بِالْحَقِّ} أَيْ: نَفْسُ خَلْقِهِمَا بِالْحَقِّ وَخَلْقُهُمَا مُشْتَمِلٌ عَلَى الْحَقِّ، وَأَنَّهُ أَوْجَدَهُمَا لِيَعْبُدُوهُ وَحْدَهُ لَا شَرِيكَ لَهُ وَلِيَأْمُرَ الْعِبَادَ وَيَنْهَاهُمْ وَيُثِيبَهُمْ وَيُعَاقِبَهُمْ. {وَلَكِنَّ أَكْثَرَهُمْ لا يَعْلَمُونَ} فَلِذَلِكَ لَمْ يَتَفَكَّرُوا فِي خَلْقِ السَّمَاوَاتِ وَالْأَرْضِ.

അല്ലാഹു തന്റെ സമ്പൂർണ യുക്തിയും കഴിവുമാണ് ഇവിടെ പരാമർശിക്കുന്നത്. ആകാശഭൂമികളെ അവൻ കളിയായിക്കൊണ്ടോ വിനോദമായിക്കൊണ്ടോ സൃഷ്ടിച്ചതല്ല. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ സൃഷ്ടിച്ചതുമല്ല. അവയെ സൃഷ്ടിച്ചത് {ശരിയായ ഉദ്ദേശ്യത്തോടെതന്നെ}. അവയുടെ സൃഷ്ടിപ്പ് ഒരു യാഥാർഥ്യത്തെ അടിസ്ഥാനമാക്കിയും അവയിലൊരു യാഥാർഥ്യം ഉൾക്കൊണ്ടുമാണ്. അവയെ അവൻ സൃഷ്ടിച്ചത് അവനെ മാത്രം അവർ ആരാധിക്കുവാനും അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമാണ്. അവൻ തന്റെ ദാസന്മാരോട് കൽപിക്കുകയും വിരോധിക്കുകയും പ്രതിഫലം നൽകുകയും ശിക്ഷിക്കുകയും ചെയ്യുന്നു. {പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല} ആകയാൽ ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടില്ല. (തഫ്സീറുസ്സഅ്ദി)

وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسِۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടിയുമാണ് അത്‌. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല. (ഖുർആൻ:45/22)

أي: خلق الله السماوات والأرض بالحكمة وليعبد وحده لا شريك له، ثم يجازي بعد ذلك من أمرهم بعبادته وأنعم عليم بالنعم الظاهرة والباطنة هل شكروا الله تعالى وقاموا بالمأمور؟ أم كفروا فاستحقوا جزاء الكفور؟

അതായത് :യുക്തിഭദ്രമായിട്ടാണ് അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത്. അതിനാൽ അവനെ മാത്രം ആരാധിക്കുക. അവന് പങ്കുകാരില്ല. പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ അവർക്ക് നൽകിയവൻ, അവനെ ആരാധിക്കണമെന്ന് അവരോട് കൽപിച്ചവൻ അവരെ വിചാരണ നടത്തുകയും ചെയ്യും. അവർ അല്ലാഹുവിന് നന്ദി കാണിച്ചോ, അവന്റെ കൽപനകൾ നിറവേറ്റിയോ? അതോ അവിശ്വസിക്കുകയും നന്ദികേടിന്റെ പ്രതിഫലനത്തിന് അർഹരായോ എന്നതാണ് വിചാരണ. (തഫ്സീറുസ്സഅ്ദി)

പ്രപഞ്ച സൃഷ്ടിപ്പിന് പിന്നിൽ അല്ലാഹുവിന് കൃത്യമായ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട്. ഒനുഷ്യര്‍ക്ക് അതില്‍ നിന്നുള്ള പാഠമെന്നത്, ഒന്നാമതായി അതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കഴിവ് ബോധ്യപ്പെടും. ഈ പ്രപഞ്ചവും അതിലെ സകലതും സൃഷ്ടിച്ച ശക്തിയെ – അല്ലാഹുവിനെ – മാത്രമേ ആരാധിക്കാൻ പാടുള്ളൂവെന്നും സൃഷ്ടികളെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുതെന്നും ഇതിലൂടെ അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുന്നു.

രണ്ടാമതായി, പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ചാൽ മരണാനന്തര ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഏതൊരാൾക്കും ബോധ്യപ്പെടും.

അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും, വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും, അതിലെ സര്‍വ്വചരാചരങ്ങളും. ഗൗരവമേറിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്. അല്ലാതെ, കേവലം ഒരു കളിവിനോദമെന്ന നിലക്കു വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാര്‍ത്ഥ്യം മിക്ക ജനങ്ങളും മനസ്സിലാക്കുന്നില്ല. മനുഷ്യന്‍ ജനിക്കുന്നു. കുറെ കഴിയുമ്പോള്‍ അവന്‍ മരണമടയുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അവര്‍ക്ക് അറിഞ്ഞു കൂടാ. അങ്ങനെ, അവരുടെ ജീവിതലക്ഷ്യമെന്താണെന്നു അവര്‍ക്കു എത്തും പിടിയുമില്ലാതിരിക്കുകയാണ്.

أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? (ഖുർആൻ:23/115) (അമാനി തഫ്സീ൪ – ഖുർആൻ:44/38-39 ന്റെ വിശദീകരണം)

മരണാനന്തര ജീവിതത്തിന്റെ തെളിവായി വിശുദ്ധ ഖുര്‍ആൻ ചൂണ്ടിക്കാണിക്കുന്നതിൽ ഒന്ന് പ്രപഞ്ച സൃഷ്ടിപ്പിനെ സംബന്ധിച്ചാണ്:

أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِقَٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّٰقُ ٱلْعَلِيمُ ‎﴿٨١﴾‏ إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ ‎﴿٨٢﴾

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.(ഖു൪ആന്‍:36/81-82)

മനുഷ്യന്റെ ബുദ്ധിയെ തട്ടിയുണ൪ത്തിയാണ് വിശുദ്ധ ഖു൪ആന്‍ സംസാരിക്കുന്നത്. ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം.

لَخَلْقُ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَكْبَرُ مِنْ خَلْقِ ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:40/57)

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച റബ്ബിനുണ്ടോ മരിച്ചുപോയ മനുഷ്യരെ വീണ്ടും ജീവിപ്പിക്കാന്‍ വല്ല പ്രയാസവും.

ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا ‎﴿٢٧﴾‏ رَفَعَ سَمْكَهَا فَسَوَّىٰهَا ‎﴿٢٨﴾‏ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا ‎﴿٢٩﴾‏ وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ‎﴿٣٠﴾‏ أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا ‎﴿٣١﴾‏ وَٱلْجِبَالَ أَرْسَىٰهَا ‎﴿٣٢﴾‏ مَتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ‎﴿٣٣﴾

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ അതല്ല, ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌. (ഖു൪ആന്‍:79/27-33)

ഇതെല്ലാം ചെയ്ത അല്ലാഹുവിന് നിങ്ങള്‍ക്ക് രണ്ടാമതൊരു ജീവിതം നല്‍കുവാനും പരലോകമെന്ന മറ്റൊരു ലോകം സൃഷ്ടിക്കുവാനും കഴിയുമെന്ന് മനുഷ്യരെ ഓ൪മ്മിപ്പിക്കുന്നു. അനന്തവിശാലമായ ഈ അണ്ഡകടാഹവും മനുഷ്യജീവിതത്തിനായി എല്ലാം സംവിധാനിച്ച ഭൂമിയും സൃഷ്ടിച്ചൊരുക്കി നിയന്ത്രിക്കുന്ന മഹാസ്രഷ്ടാവിന് മനുഷ്യരെ രണ്ടാമതും സൃഷ്ടിക്കാനാണോ ഇത്രപാട് എന്ന് ഖുര്‍ആന്‍ ആവ൪ത്തിച്ച് ചോദിക്കുന്നുണ്ട്.

ഭൂമിയില്‍ നിങ്ങളെ വ്യഥാ സൃഷ്ടിച്ചുവിട്ടിരിക്കയാണെന്നും, അതില്‍ യാതൊരു ഉദ്ദേശ്യവും യുക്തിയും അടങ്ങിയിട്ടില്ലെന്നും, നിങ്ങള്‍ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അഥവാ, ആ അല്‍പകാലജീവിതം, കേവലം പ്രവര്‍ത്തനത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണെന്നും, സാക്ഷാല്‍ ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്ന ജീവിതം പരലോക ജീവിതമാണെന്നും നിങ്ങളെ ലക്ഷ്യസഹിതം ഉല്‍ബോധിപ്പിച്ചിട്ടും നിങ്ങള്‍ അത് വിലവെക്കുന്നില്ലേ? എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കണം: അനശ്വരവും യഥാര്‍ത്ഥവുമായ അസ്തിത്വമുള്ളവനും, സര്‍വ്വാധിരാജനും, ഏക ഇലാഹുമായുള്ളവന്‍ അല്ലാഹു മാത്രമാണ്; അഖിലാണ്ഡത്തിന്റെ സിംഹാസനാധിപതിയും അവന്‍തന്നെ. എന്നിരിക്കെ മറ്റൊരു ആരാധ്യനെ – ഇലാഹിനെ – സ്വീകരിക്കുന്ന പക്ഷം അത് തികച്ചും നിരര്‍ത്ഥവും, അന്യായവുമായിരിക്കും. ആര്‍തന്നെ അത് പ്രവര്‍ത്തിച്ചാലും, അവന്‍ തക്ക ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ യാഥാര്‍ത്ഥ്യത്തെ ലംഘിക്കുന്ന അവിശ്വാസികള്‍ ഒരിക്കലും വിജയിക്കുകയില്ല. (അമാനി തഫ്സീ൪ – ഖുർആൻ:23/115 ന്റെ വിശദീകരണം)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.