ജീവിതത്തില്‍ തമാശ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടാകില്ല. തമാശ പറയുകയും കേള്‍ക്കുകയും ചെയ്യുന്നത് മനുഷ്യനില്‍ സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഏതൊരു വിഷയത്തിലെന്നതുപോലെ തമാശയുടെ കാര്യത്തിലും ഇസ്ലാം ആവശ്യമായ മാ൪ഗ്ഗനി൪ദ്ദേങ്ങള്‍ നല്‍കിയിട്ടുണ്ട്. അഥവാ തമാശയില്‍ സുന്നത്താക്കപ്പെട്ടവയും വിരോധിക്കപ്പെട്ടവയും ഉണ്ട്.
തമാശയില്‍ സുന്നത്താക്കപ്പെട്ടവയുണ്ടെന്ന് പറഞ്ഞുവല്ലോ. ആദ്യമായി നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദ൪ഭങ്ങള്‍ കാണുക:
عَنْ أَنَسِ بْنِ مَالِكٍ قَالَ إِنْ كَانَ النَّبِيُّ صلى الله عليه وسلم لَيُخَالِطُنَا حَتَّى يَقُولَ لأَخٍ لِي صَغِيرٍ : يَا أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ ഞങ്ങളോട് ഇടകലർന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാൽ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: അബൂ ഉമൈർ, നുഗൈ൪ എന്തുചെയ്യുന്നു. (നുഗൈർ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്) (ബുഖാരി:6129)
عَنْ أَنَسٍ، قَالَ رُبَّمَا قَالَ لِيَ النَّبِيُّ صلى الله عليه وسلم “ يَا ذَا الأُذُنَيْنِ ” . قَالَ أَبُو أُسَامَةَ يَعْنِي يُمَازِحُهُ
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കല്‍ നബി ﷺ തന്നെ ‘ഇരുചെവിയന്‍’ എന്ന് വിളിച്ചു. അബുഉസാമ പറയുന്നു : നബി ﷺ അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്. (തി൪മിദി:49/4199)
عَنْ سَهْلِ بْنِ سَعْدٍ، قَالَ جَاءَ رَسُولُ اللَّهِ صلى الله عليه وسلم بَيْتَ فَاطِمَةَ، فَلَمْ يَجِدْ عَلِيًّا فِي الْبَيْتِ فَقَالَ ” أَيْنَ ابْنُ عَمِّكِ ”. قَالَتْ كَانَ بَيْنِي وَبَيْنَهُ شَىْءٌ، فَغَاضَبَنِي فَخَرَجَ فَلَمْ يَقِلْ عِنْدِي. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لإِنْسَانٍ ” انْظُرْ أَيْنَ هُوَ ”. فَجَاءَ فَقَالَ يَا رَسُولَ اللَّهِ، هُوَ فِي الْمَسْجِدِ رَاقِدٌ، فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم وَهْوَ مُضْطَجِعٌ، قَدْ سَقَطَ رِدَاؤُهُ عَنْ شِقِّهِ، وَأَصَابَهُ تُرَابٌ، فَجَعَلَ رَسُولُ اللَّهِ صلى الله عليه وسلم يَمْسَحُهُ عَنْهُ وَيَقُولُ ” قُمْ أَبَا تُرَابٍ، قُمْ أَبَا تُرَابٍ ”.
സഹ്ലില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കല്‍ നബി ﷺ ഫാത്തിമയുടെ(റ) വീട്ടില്‍ വന്നു. അപ്പോള്‍ അലിയെ(റ) അവിടെ കണ്ടില്ല. നബി ﷺ ചോദിച്ചു: നിന്റെ പിതൃവ്യപുത്രനെവിടെ? അവര്‍ പറഞ്ഞു. എനിക്കും അദ്ദേഹത്തിനുമിടയില്‍ ഒരു ചെറിയ വഴക്കുണ്ടായി. എന്നിട്ട് എന്നോട് കോപിച്ച് അദ്ദേഹം പുറത്തു പോയിക്കളഞ്ഞു. എന്റെ കൂടെ അദ്ദേഹം ഉച്ചക്ക് ഉറങ്ങിയിട്ടില്ല. അന്നേരം ഒരു മനുഷ്യനോട് തിരു നബി ﷺ പറഞ്ഞു: അലി എവിടെയുണ്ടെന്ന് നീ അന്വേഷിക്കുക. അയാള്‍ തിരിച്ചുവന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, അദ്ദേഹം പള്ളിയില്‍ ഉറങ്ങിക്കിടക്കുകയാണ്. ഉടനെ നബി ﷺ അവിടെ വന്നു. അദ്ദേഹം കിടക്കുകയാണ്. ശരീരത്തില്‍ നിന്ന് തട്ടം താഴെ വീണുപോയിട്ടുണ്ട്. ശരീരത്തില്‍ മണ്ണു ബാധിച്ചിട്ടുമുണ്ട്. നബി ﷺ അദ്ദേഹത്തിന്റെ ശരീരത്തിലെ മണ്ണ് തട്ടിനീക്കിക്കൊണ്ട് അബാതുറാബ് (മണ്ണിന്റെ പിതാവേ!) എഴുന്നേല്‍ക്കൂ എന്ന് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങി. (ബുഖാരി. 441)
عَنْ أنس رضي الله عنه : أَنَّ رَجُلًا مِنْ أَهْلِ الْبَادِيَةِ كَانَ اسْمُهُ زَاهِرًا كَانَ يُهْدِي لِلنَّبِيِّ صلى الله عليه وسلم الْهَدِيَّةَ مِنَ الْبَادِيَةِ، فَيُجَهِّزُهُ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَرَادَ أَنْ يَخْرُجَ، فَقَالَ رَسُولُ اللهِ صلى الله عليه وسلم: “إِنَّ زَاهِرًا بَادِيَتُنَا وَنَحْنُ حَاضِرُوهُ”، وَكَانَ النَّبِيُّ صلى الله عليه وسلم يُحِبُّهُ، وَكَانَ رَجُلًا دَمِيمًا، قَالَ: فَأَتَاهُ النَّبِيُّ صلى الله عليه وسلم يَوْمًا وَهُوَ يَبِيعُ مَتَاعَهُ، فَاحْتَضَنَهُ مِنْ خَلْفِهِ، وَلَا يُبْصِرُهُ الرَّجُلُ، فَقَالَ: أَرْسِلْنِي، مَنْ هَذَا؟ فَالْتَفَتَ فَعَرَفَ النَّبِيَّ صلى الله عليه وسلم، فَجَعَلَ لَا يَأْلُو مَا أَلْزَقَ ظَهْرَهُ بِصَدْرِ النَّبِيِّ صلى الله عليه وسلم حِينَ عَرَفَهُ، وَجَعَلَ النَّبِيُّ صلى الله عليه وسلم يَقُولُ: “مَنْ يَشْتَرِي الْعَبْدَ؟”، فَقَالَ زَاهِرُ: يَا رَسُولَ اللَّهِ، إِذًا وَاللَّهِ! تَجِدُنِي كَاسِدًا، فَقَالَ النَّبِيُّ صلى الله عليه وسلم: “لَكِنْ عِنْدَ اللَّهِ لَسْتَ بِكَاسِدٍ”، أَوْ قَالَ:”وَلَكِنْ عِنْدَ اللَّهِ غَالٍ”
അനസില്‍(റ) നിന്ന് നിവേദനം: ‘ഗ്രാമീണരില്‍ പെട്ട ഒരു വ്യക്തി; അദ്ദേഹത്തിന്റെ പേര് സാഹിര്‍ എന്നായിരുന്നു. ഗ്രാമത്തില്‍നിന്നുള്ള സമ്മാനങ്ങള്‍ അദ്ദേഹം നബിﷺക്ക് സമ്മാനിക്കാറുണ്ടായിരുന്നു. അദ്ദേഹം ഗ്രാമത്തിലേക്ക് പുറപ്പെടുവാനുദ്ദേശിക്കുമ്പോള്‍ മദീനഃയിലെ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കാറുണ്ടായിരുന്നു. നബി ﷺ പറയും: ‘സാഹിര്‍, നമുക്ക് ഗ്രാമീണതയിലെ വിഭവങ്ങള്‍ എത്തിക്കുന്നു. നാം അദ്ദേഹത്തിനു നാട്ടിലെ വിഭവങ്ങളും ഒരുക്കുന്നു.’ നബി ﷺ അദ്ദേഹത്തെ ഇഷ്ടപെട്ടിരുന്നു. അദ്ദേഹമാകട്ടെ വിരൂപനായ ഒരു വ്യക്തിയായിരുന്നു. ഒരുദിവസം സാഹിര്‍ തന്റെ ചരക്കുകള്‍ വിറ്റുകൊണ്ടിരിക്കെ നബി ﷺ അദ്ദേഹത്തിനരികില്‍ചെന്നു.. എന്നിട്ട് അദ്ദേഹം കാണാത്ത വിധം നബി ﷺ പിന്നില്‍നിന്ന് അദ്ദേഹത്തെ അരക്കെട്ടില്‍ അണച്ചുപിടിച്ചു.. സാഹിര്‍ പറഞ്ഞു: ‘ആരാണിത് ? എന്നെ വിടൂ.’ അദ്ദേഹം തിരിഞ്ഞ് നോക്കിയപ്പോള്‍ നബിﷺയെ തിരിച്ചറിഞ്ഞു. തിരച്ചറിഞ്ഞ വേളയില്‍ നബിﷺയുടെ മാറിടം തന്റെ മുതുകില്‍ അമര്‍ന്നഭാഗം അദ്ദേഹം കൂടുതല്‍ ചേര്‍ത്തുപിടിക്കുവാന്‍ തുടങ്ങി. നബി ﷺ പറഞ്ഞു: ‘ആരാണ് ഈഅടിമയെ വാങ്ങിക്കുക?’ അദ്ദേഹം പറഞ്ഞു: എങ്കില്‍ അല്ലാഹുവാണേ, തിരുദൂതരേ വില കുറഞ്ഞ ചരക്കായേ താങ്കള്‍ എന്നെ കണ്ടെത്തുകയുള്ളൂ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ല, താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകുറഞ്ഞ ചരക്കല്ല.’ അല്ലെങ്കില്‍ അവിടുന്ന് പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകൂടിയ വിഭവമാകുന്നു’. (മുസ്‌നദു അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
عَنْ أَنَسٍ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ احْمِلْنِي . قَالَ النَّبِيُّ صلى الله عليه وسلم ” إِنَّا حَامِلُوكَ عَلَى وَلَدِ نَاقَةٍ ” . قَالَ وَمَا أَصْنَعُ بِوَلَدِ النَّاقَةِ فَقَالَ النَّبِيُّ صلى الله عليه وسلم ” وَهَلْ تَلِدُ الإِبِلَ إِلاَّ النُّوقُ ” .
അനസില്‍(റ) നിന്ന് നിവേദനം: ഒരു വ്യക്തി നബി ﷺ യോട് തന്നെ ഒരു ഒട്ടകപ്പുറത്ത് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. നബി ﷺ പറഞ്ഞു: ‘ഞാന്‍ താങ്കളെ ഒരു പെണ്ണൊട്ടകക്കുട്ടിയുടെ പുറത്ത് വഹിക്കാം.’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഒട്ടകക്കുട്ടിയെ കൊണ്ട് ഞാന്‍ എന്തു ചെയ്യാനാണ്?’ നബി ﷺ പറഞ്ഞു: ‘ഒട്ടകങ്ങളെ പെണ്ണൊട്ടകങ്ങളല്ലാതെ പ്രസവിക്കുമോ?’ (ഒട്ടകം ചെറുതായാലും വലുതായാലും പെണ്ണൊട്ടകത്തിന്റെ കുട്ടി തന്നെയാണല്ലോ). ( അബൂദാവൂദ്: 4998 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
عَنِ الْحَسَنِ، قَالَ: أَتَتْ عَجُوزٌ إِلَى النَّبِيِّ صلى الله عليه وسلم، فَقَالَتْ: يَا رَسُولَ اللهِ، ادْعُ اللَّهَ أَنْ يُدْخِلَنِي الْجَنَّةَ، فَقَالَ: يَا أُمَّ فُلانٍ، إِنَّ الْجَنَّةَ لا تَدْخُلُهَا عَجُوزٌ، قَالَ: فَوَلَّتْ تَبْكِي، فَقَالَ: أَخْبِرُوهَا أَنَّهَا لا تَدْخُلُهَا وَهِيَ عَجُوزٌ إِنَّ اللَّهَ تَعَالَى، يَقُولُ: إِنَّا أَنْشَأْنَاهُنَّ إِنْشَاءً، فَجَعَلْنَاهُنَّ أَبْكَارًا، عُرُبًا أَتْرَابًا.
ഹസനില്‍(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഒരു വൃദ്ധ നബിﷺയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കണം. നബി ﷺ പറഞ്ഞു: ഹേ, ഇന്നയാളുടെ മാതാവേ, തീ൪ച്ചയായും സ്വ൪ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല. അപ്പോള്‍ അവ൪ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി ﷺ പറഞ്ഞു: അവ൪ വൃദ്ധയായ അവസ്ഥയില്‍ സ്വ൪ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക. (അവ൪ യുവതിയായിട്ടാണ് സ്വ൪ഗത്തില്‍ പ്രവേശിക്കുന്നത്) അല്ലാഹു പറയുന്നു: തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. (ഖു൪ആന്‍:56/35-37) (സില്‍സിലത്തുല്‍ സ്വഹീഹ)
നബി ﷺ യുടെ സ്വഹാബികളും അവരുടെ ജീവിതത്തില്‍ തമാശ പറഞ്ഞ് ചിരിക്കാറുണ്ട്.
عَنْ سِمَاكِ بْنِ حَرْبٍ، قَالَ قُلْتُ لِجَابِرِ بْنِ سَمُرَةَ أَكُنْتَ تُجَالِسُ رَسُولَ اللَّهِ صلى الله عليه وسلم قَالَ نَعَمْ كَثِيرًا كَانَ لاَ يَقُومُ مِنْ مُصَلاَّهُ الَّذِي يُصَلِّي فِيهِ الصُّبْحَ أَوِ الْغَدَاةَ حَتَّى تَطْلُعَ الشَّمْسُ فَإِذَا طَلَعَتِ الشَّمْسُ قَامَ وَكَانُوا يَتَحَدَّثُونَ فَيَأْخُذُونَ فِي أَمْرِ الْجَاهِلِيَّةِ فَيَضْحَكُونَ وَيَتَبَسَّمُ .
സിമാകിബ്നു ഹ൪ബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ജാബി൪(റ) എന്നോട് ചോദിച്ചു: നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ? ഞാന്‍ പറഞ്ഞു: അതെ, ധാരാളമായി (ഇരിക്കുമായിരുന്നു.) സുബ്ഹി നമസ്കരിച്ച മുസ്വല്ലയില്‍ നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ച് കഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. അവ൪ (സ്വഹാബിമാ൪) പരസ്പരം സംസാരിക്കുകയും ജാഹിലിയ്യത്തിലെ കാര്യങ്ങള്‍ സംസാരിച്ച് ചിരിക്കുമായിരുന്നു. (അതുകേട്ട്) നബി ﷺ പുഞ്ചിരിക്കും. (മുസ്ലിം:670)
قال رجل لسفيان بن عيينة – رحمه الله -: المزاح سبة، فأجابه قائلًا: بل هو سنة، ولكن لمن يحسنه ويضعه في موضعه
ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട്(റഹി) പറയപ്പെട്ടു: ‘തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.’ അദ്ദേഹം പ്രതികരിച്ചു: ‘അല്ല, തമാശ സുന്നത്താണ്, അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. ജനങ്ങള്‍ നബി ﷺ യെ അനുധാവനം ചെയ്യുവാനും തിരുചര്യ പിന്‍പറ്റുവാനും കല്‍പിക്കപെട്ടവരായതിനാലാണ് അവിടുന്ന് തമാശ പറഞ്ഞിരുന്നത്. അഥവാ ജനങ്ങള്‍ തമാശ പറയുവാനാണ് തിരുനബി തമാശ പറഞ്ഞത്.” (فيض القدير للمناوي بتصرف (3/ 13)).
سئل ابن عمر : هل كان أصحاب النبي صلى الله عليه وسلم يضحكون ؟ قال : نعم ، والإيمان في قلوبهم أعظم من الجبال
ഇബ്നു ഉമ൪(റ) ചോദിക്കപ്പെട്ടു:നബിയുടെ സ്വഹാബികള്‍ ചിരിക്കുമായിരുന്നോ? അദ്ദേഹം പറഞ്ഞു: അതെ, (എന്നാല്‍ അപ്പോഴും) അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ പ൪വ്വതസമാനമായ രീതിയില്‍ ഉന്നതമായിരുന്നു.
كان زيد بن ثابت من أفكه الناس في بيته، فإذا خرج كان رجلاً من الرجا
ജനങ്ങളില്‍ തന്റെ വീട്ടില്‍ വെച്ച് തമാശ പറയുന്ന ആളായിരുന്നു സൈദിബ്നു സാബിത്(റ). എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലോ അദ്ദേഹം ആണായിരുന്നു (ഗൌരവക്കാരനായിരുന്നു)
തമാശ പറയുന്ന അവസരത്തില്‍ അത് ആരോടാണ് പറയുന്നതെന്നും, പറയുന്ന സന്ദ൪ഭവും സാഹചര്യവും അനുയോജ്യമാണോയെന്നുമുള്ള ധാരണ ഉണ്ടായിരിക്കണം. ഓരോരുത്തരും അവ൪ക്ക് യോജിച്ച ആളോടായിരിക്കണം തമാശ പറയേണ്ടത്. ഒരു സാധാരണക്കാരന്‍ ബഹുമാനിക്കപ്പെടേണ്ടവരായ പണ്ഢിതന്‍മാരുടെയും പ്രായമുള്ളവരുടെയും അടുത്തായിരിക്കെ തമാശ പറയുന്നത് അനുയോജ്യമല്ല.
من السنة أن يوقر العالم
ഇബ്നു അബ്ബാസ്(റ) പറഞ്ഞു: പണ്ഢിതനെ ആദരിക്കുകയെന്നത് സുന്നത്തില്‍ പെട്ടതാണ്.
عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ إِجْلاَلِ اللَّهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ
അബൂമൂസല്‍ അശ്അരിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് മുസ്ലിമായ പ്രായമുള്ളവരെ ആദരിക്കുന്നത്. (അബൂദാവൂദ് : 4843 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അതേപോലെ ദീൻ പഠിക്കുന്ന സന്ദ൪ഭങ്ങളിലും അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സന്ദ൪ഭങ്ങളിലുമൊക്കെ തമാശ പറയുന്നത് ഒഴിവാക്കണം. കാരണം അത് വിഷയത്തിന്റെ ഗൌരവം കുറക്കുന്നതിന് കാരണമായേക്കും.
തമാശയില്‍ വിരോധിക്കപ്പെട്ട കാര്യങ്ങള്‍
1.തമാശയില്‍ കളവ് പാടില്ല
കള്ളം കെട്ടിച്ചമക്കുക എന്നുള്ളത് സത്യനിഷേധികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്.
إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَٰتِ ٱللَّهِ ۖ وَأُو۟لَٰٓئِكَ هُمُ ٱلْكَٰذِبُونَ
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍.(ഖു൪ആന്‍:16/105)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : آيَةُ الْمُنَافِقِ ثَلاَثٌ إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കപട വിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാൽ കളവുപറയും, വാഗ്ദത്തം ചെയ്താൽ ലംഘിക്കും, വിശ്വസിച്ചാൽ ചതിക്കും. (ബുഖാരി: 6095)
തമാശക്ക് അല്‍പമൊക്കെ കളവ് പറയാമെന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാല്‍ തമാശയില്‍ പോലും കളവ് പറയാന്‍ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്.
قَالَ رَسُولَ اللَّهِ صلى الله عليه وسلم : وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ
നബി ﷺ പറഞ്ഞു: സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവ് പറയുകയും ചെയ്യുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം. (അബൂദാവൂദ് : 4990 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
അബൂ ഉമാമയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. (അബൂദാവൂദ്:4800 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ الرَّجُلَ لَيَتَكَلَّمُ بِالكَلِمَةِ يُضْحِكُ بِهَا جُلَسَاءَهُ، يَهْوِي بِهَا مِنْ أَبْعَدَ مِنَ الثُّرَيَّا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍ നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു. (അഹ്മദ്)
ഉമർ (റ) പറഞ്ഞു: തമാശയിൽ പോലും കളവ് പറയുന്നത് ഉപേക്ഷിക്കുന്നത് വരേയ്ക്കും നിനക്ക് വിശ്വാസത്തിന്റെ പൂർണ്ണത പ്രാപിക്കാൻ സാധിക്കുകയില്ല. (മുസ്വന്നഫ്: 5/236)
قال ابن عثيمين رحمه الله : الكذب لا يجوز مازحًا ولا جادًا، لأنه من الأخلاق الذميمة التي لا يتصف بها إلا أهل النفاق : نور على الدرب ١٧
ശൈഖ് ഉസൈമീന്‍ (റഹി) പറഞ്ഞു: അവകാശം നേടിയെടുക്കാനായാലും, തമാശക്കായാലും കളവ് പറയല്‍ അനുവദനീയമല്ല. കാരണം അത് ആക്ഷേപിക്കപ്പെട്ട സ്വഭാവത്തില്‍ പെട്ടതാകുന്നു.കാപട്യത്തിന്റെ ആളുകളിലല്ലാതെ അത്കൊണ്ട് അറിയപ്പെടുകയില്ല. (نور على الدرب )
നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദ൪ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.
عَنْ أَبِي هُرَيْرَةَ، قَالَ قَالُوا يَا رَسُولَ اللَّهِ إِنَّكَ تُدَاعِبُنَا . قَالَ : إِنِّي لاَ أَقُولُ إِلاَّ حَقًّا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ? നബി ﷺ പറഞ്ഞു: അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല. (തി൪മിദി:1990)
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إني لأمزح ولا أقول إلا حقّا
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ സത്യമല്ലാതെ ഞാന്‍ പറയാറില്ല. (ത്വബ്റാനി:12/391 – സ്വഹീഹുൽ ജാമിഅ്:2494)
മാതാപിതാക്കൾ കുട്ടികളോട് അവരെ കളിപ്പിക്കുവാനോ, മറ്റു കാര്യങ്ങൾ ചെയ്യിപ്പിക്കുന്നതിനോ വേണ്ടി കളവ് പറയുന്നത് പൊതുവെ കണ്ടുവരാറുണ്ട്. ഇതൊന്നും പാടില്ലാത്തതാണ്.
عَنْ عَبْدِ اللَّهِ بْنِ عَامِرٍ أَنَّهُ قَالَ دَعَتْنِي أُمِّي يَوْمًا وَرَسُولُ اللَّهِ صلى الله عليه وسلم قَاعِدٌ فِي بَيْتِنَا فَقَالَتْ هَا تَعَالَ أُعْطِيكَ . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم وَمَا أَرَدْتِ أَنْ تُعْطِيهِ . قَالَتْ أُعْطِيهِ تَمْرًا . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ
അബ്ദുല്ലാഹിബ്നു ആമിറില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരുദിവസം നബി ﷺ ഞങ്ങളുടെ വീട്ടിലുള്ള സമയത്ത് എന്റെ മാതാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് എന്നെ വിളിച്ചു; മോനേ ഇങ്ങോട്ട് വരൂ.. ഞാൻ നിനക്ക് (എന്തെങ്കിലും) തരാം. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ എന്താണ് അവന് കൊടുക്കാൻ ഉദ്ധേശിച്ചത്?. അവർ പറഞ്ഞു: ഞാൻ അവന് ഈന്തപ്പഴമാണ് നൽകുന്നത്. അപ്പോൾ നബി ﷺ അവരോടു പറഞ്ഞു: ശരി, എന്നാൽ നിങ്ങളെങ്ങാനും അവന് ഒന്നും കൊടുക്കുമായിരുന്നില്ലാ എങ്കിൽ, നിങ്ങളുടെ മേൽ ഒരു കള്ളം രേഖപ്പെടുത്തപ്പെടുമായിരുന്നു. ( അബു ദാവൂദ്: 4991)
2.തമാശയില്‍ ഭയപ്പെടുത്തല്‍ പാടില്ല
തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.
عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، قَالَ حَدَّثَنَا أَصْحَابُ، مُحَمَّدٍ صلى الله عليه وسلم أَنَّهُمْ كَانُوا يَسِيرُونَ مَعَ النَّبِيِّ صلى الله عليه وسلم فَنَامَ رَجُلٌ مِنْهُمْ فَانْطَلَقَ بَعْضُهُمْ إِلَى حَبْلٍ مَعَهُ فَأَخَذَهُ فَفَزِعَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا
അബ്ദുറഹ്മാനിബ്നു അബൂലൈലയില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:ഒരിക്കല്‍ നബിﷺയും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യേ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍(ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ്: 5004 – സ്വഹീഹ് അല്‍ബാനി)
عَنْ عَبْدِ اللَّهِ بْنِ السَّائِبِ بْنِ يَزِيدَ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” لاَ يَأْخُذَنَّ أَحَدُكُمْ مَتَاعَ أَخِيهِ لاَعِبًا وَلاَ جَادًّا ”
അബ്ദില്ലാഹ് ഇബ്നു അസ്സാഇബ് ഇബ്നു യസീദയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഒരാള്‍ തമാശക്കോ കാര്യമായോ മറ്റൊരാളുടെ സാധനം എടുക്കാന്‍ പാടില്ല. (അബൂദാവൂദ്:5003 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
3.തമാശക്ക് ആയുധം ചൂണ്ടരുത്
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ حَمَلَ عَلَيْنَا السِّلاَحَ فَلَيْسَ مِنَّا
അബ്ദുല്ലാഹിബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമുക്കെതിരെ ആയുധമെടുത്തവൻ നമ്മിൽ പെട്ടവനല്ല. (ബുഖാരി: 6874)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا مَرَّ أَحَدُكُمْ فِي مَسْجِدِنَا أَوْ فِي سُوقِنَا وَمَعَهُ نَبْلٌ فَلْيُمْسِكْ عَلَى نِصَالِهَا ـ أَوْ قَالَ فَلْيَقْبِضْ بِكَفِّهِ ـ أَنْ يُصِيبَ أَحَدًا مِنَ الْمُسْلِمِينَ مِنْهَا شَىْءٌ.
അബൂമൂസയി(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “നമ്മുടെ പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ ആരെങ്കിലും അമ്പുമായി കടന്നുപോവുകയാണെങ്കിൽ ആർക്കും അതുകൊണ്ട് ഒരു പരിക്കും പറ്റാതിരിക്കാൻ അതിന്റെ മൂർച്ചയുള്ള ഭാഗമായ വായ്ത്തല കൈകൊണ്ട് മറച്ച് പിടിക്കട്ടെ.” (ബുഖാരി: 7075)
കത്തിപോലുള്ള ആയുധങ്ങള്‍ സുഹൃത്തുക്കളുടെനേരെ ചൂണ്ടി പലരും തമാശ കാണിക്കാറുണ്ട്. അപ്രതീക്ഷിതമായി ആ ആയുധംകൊണ്ട് അപകടമുണ്ടായേക്കാം. സുഹൃത്തിനുനേരെ തമാശക്ക് ചൂണ്ടിയ കത്തി കണ്ണില്‍കൊണ്ട് കണ്ണ് നഷ്ടപ്പെട്ട സംഭവം മലപ്പുറം ജില്ലയില്‍ മുമ്പൊരിക്കല്‍ നടന്നതായി കേട്ടിട്ടുണ്ട്. തമാശക്കുപോലും ആയുധം ചൂണ്ടുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ يُشِيرُ أَحَدُكُمْ عَلَى أَخِيهِ بِالسِّلاَحِ، فَإِنَّهُ لاَ يَدْرِي لَعَلَّ الشَّيْطَانَ يَنْزِعُ فِي يَدِهِ، فَيَقَعُ فِي حُفْرَةٍ مِنَ النَّارِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളില്‍ ആരുംതന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും. (ബുഖാരി: 7072)
عَنْ أَبِي هُرَيْرَةَ، يَقُولُ قَالَ أَبُو الْقَاسِمِ صلى الله عليه وسلم: مَنْ أَشَارَ إِلَى أَخِيهِ بِحَدِيدَةٍ فَإِنَّ الْمَلاَئِكَةَ تَلْعَنُهُ حَتَّى وَإِنْ كَانَ أَخَاهُ لأَبِيهِ وَأُمِّهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും. അവന്‍ സ്വന്തം സഹോദരനാണെങ്കിലും. (മുസ്‌ലിം2616).
4.തമാശയില്‍ പരിഹാസം പാടില്ല
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﻳَﺴْﺨَﺮْ ﻗَﻮْﻡٌ ﻣِّﻦ ﻗَﻮْﻡٍ ﻋَﺴَﻰٰٓ ﺃَﻥ ﻳَﻜُﻮﻧُﻮا۟ ﺧَﻴْﺮًا ﻣِّﻨْﻬُﻢْ ﻭَﻻَ ﻧِﺴَﺎٓءٌ ﻣِّﻦ ﻧِّﺴَﺎٓءٍ ﻋَﺴَﻰٰٓ ﺃَﻥ ﻳَﻜُﻦَّ ﺧَﻴْﺮًا ﻣِّﻨْﻬُﻦَّ ۖ ﻭَﻻَ ﺗَﻠْﻤِﺰُﻭٓا۟ ﺃَﻧﻔُﺴَﻜُﻢْ ﻭَﻻَ ﺗَﻨَﺎﺑَﺰُﻭا۟ ﺑِﭑﻷَْﻟْﻘَٰﺐِ ۖ ﺑِﺌْﺲَ ٱﻟِﭑﺳْﻢُ ٱﻟْﻔُﺴُﻮﻕُ ﺑَﻌْﺪَ ٱﻹِْﻳﻤَٰﻦِ ۚ ﻭَﻣَﻦ ﻟَّﻢْ ﻳَﺘُﺐْ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟﻈَّٰﻠِﻤُﻮﻥَ
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍:49/11)
قال ابن كثير – رحمه الله -:المراد من ذلك احتقارهم واستصغارهم والاستهزاء بهم، وهذا حرام، ويُعد من صفات المنافقين
ഇമാം ഇബ്നു കസീ൪(റഹി) പറഞ്ഞു: പരിഹസിക്കുന്നതും കുത്തുവാക്ക് പറയുന്നതും പരിഹാസപേരുകള്‍ വിളിക്കുന്നതുമെല്ലാം ഒരാളെ നിസ്സാരവല്‍ക്കരിക്കലാണ്. അതെല്ലാം നിഷിദ്ധമാണ്. അത് മുനാഫിഖുകളുടെ വിശേഷണവുമാണ്. (തഫ്സീര്‍ ഇബ്നു കസീ൪: 7/376)
عَنْ عَائِشَةَ، قَالَتْ قُلْتُ لِلنَّبِيِّ صلى الله عليه وسلم حَسْبُكَ مِنْ صَفِيَّةَ كَذَا وَكَذَا قَالَ غَيْرُ مُسَدَّدٍ تَعْنِي قَصِيرَةً . فَقَالَ ” لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ ”
ആഇശയില്‍(റ) നിന്ന് നിവേദനം:അവ൪ പറഞ്ഞു:ഞാന്‍ നബിﷺയോട് പറഞ്ഞു: താങ്കള്‍ക്ക് ഇന്നയിന്നവളായ (അതായത് കുറിയവളായ) സ്വഫിയ്യ(റ) മതി. നബി ﷺ പറഞ്ഞു: ‘ആഇശാ, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു. (അബൂദാവൂദ്:4875 – സ്വഹീഹ് അല്‍ബാനി )
തമാശക്ക് ഇരട്ടപ്പേരുകള്‍ വിളിക്കാന്‍ പാടുണ്ടോ?
قال الله سبحانه وتعالى: {وَلاَ تَنَابَزُوا بِالأَْلْقَابِ}[الحـُجرَات، من الآية: 11]؛ يعني بالألقاب السيئة التي تسوء المرء. وأما ما يجري على سبيل المزاح؛ فإنه وإن كان لا يحرم لكنه لا ينبغي لذوي المروءة أن يتنابزوا بالألقاب ولو مزحاً؛ لأن هذا المزح ربما يؤدي إلى مخاصمة ونزاع في المستقبل، وربما يسمعه أحدٌ آخر فيأخذ بهذا اللقب ويُعَيِّرُ به من لُقب به على وجه الجد لا على وجه المزح؛ لهذا نرى أن الأولَى بكل ذي مروءة أن يتجنب التنابز بالألقاب ولو على سبيل المزح .
അല്ലാഹു പറയുന്നു:നിങ്ങള്‍ പരിഹാസ പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത് (ഹുജുറാത്:49/11) അതായത് മനുഷ്യരെ മോശക്കാരാക്കുന്ന ഇരട്ടപ്പേരുകള്‍ നിങ്ങള്‍ വിളിക്കരുത്. തമാശക്ക് വിളിക്കുന്ന ഇത്തരം വിളികള്‍ നിഷിദ്ധമല്ലെങ്കിലും വ്യക്തിത്വമുള്ളവ൪ അത് വിളിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ തമാശ ഒരു ത൪ക്കത്തിലേക്കോ പ്രശ്നത്തിലേക്കോ എത്തിച്ചേക്കാം. അത് കേള്‍ക്കുന്ന മറ്റൊരാള്‍ ചിലപ്പോള്‍ പ്രസ്തുത പേര് (തമാശക്കല്ലാതെ) കാര്യത്തില്‍ ഇയാളെ വിളിക്കുകയും ചെയ്തേക്കാം. അതിനാല്‍ വ്യക്തിത്വമുള്ളവ൪ തമാശക്കുപോലും ഇത്തരം പേരുകള്‍ വിളിക്കുന്നത് ഒഴിവാക്കലാണ് ഏറ്റവും അഭികാമ്യമെന്നാണ് നാം അഭിപ്രായപ്പെടുന്നത്. فتوى سماحة الشيخ محمد بن صالح بن عثيمين رحمه الله (فتاوى علماء البلد الحرام ص -١٦٣٩)
ദീനിനെ തമാശയാക്കല്‍ ഗൌരവമുള്ള കാര്യം
നബി ﷺ പഠിപ്പിച്ച വസ്ത്രധാരണാ രീതികളെയും ഇസ്‌ലാമിന്റെ മറ്റ് ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ പരിഹസിക്കുകയും തമാശയാക്കുകയും ചെയ്യുന്നവരുണ്ട്. അങ്ങനെ ചെയ്യരുതെന്ന് മാത്രമല്ല അത്തരത്തിലുള്ള സംസാര സദസ്സുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് വിശുദ്ധ ഖുര്‍ആനിന്റെ അദ്ധ്യാപനം:
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.(ഖു൪ആന്‍:6/68)
തബൂക്ക് യുദ്ധകാലത്ത് കപടവിശ്വാസികള്‍ തങ്ങളുടെ സദസ്സുകളില്‍ നബി ﷺയെയും മുസ്‌ലിംകളെയും പരിഹസിക്കുക പതിവായിരുന്നു. അതുവഴി, ആത്മാര്‍ഥമായി സമരസന്നാഹങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യഥാര്‍ത്ഥ വിശ്വാസികളുടെ മനോവീര്യം കെടുത്താനും അവര്‍ ശ്രമിച്ചിരുന്നു. അല്ലാഹു പറയുന്നത് കാണുക:
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ – لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍ مِّنكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ
നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്. (ഖു൪ആന്‍:9/65-66)
ലജ്നത്തു ദാഇമയുടെ ഒരു ഫത്വയില്‍ ഇപ്രകാരം കാണാം:
ആരെങ്കിലും ഒരു മുസ്ലിമായ സ്ത്രീയെയോ പുരുഷനെയോ അവർ ഇസ്ലാമിക ശരീഅത്ത് മുറുകെ പിടിക്കുന്നതിന്റെ പേരിൽ പരിഹസിക്കുകയാണെങ്കിൽ അവൻ കാഫിറാണ്. അത് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്ന വിഷയമാണെങ്കിലും മറ്റിതര ദീനി വിഷയങ്ങളിലാണെകിലും ഒരുപോലെ തന്നെ. അതിനുള്ള തെളിവാണ് അബ്ദുള്ളാഹ് ഇബ്നു ഉമർ (റ)വിന്റെ ഹദീസ് :
തബുക്ക് യുദ്ധ വേളയിൽ സഹാബികൾ മജ്ലിസിൽ ഇരിക്കവേ, ഒരാൾ പറഞ്ഞു : ‘ഇവിടെ ഈ ഖുർആൻ പാരായണം ചെയ്യുന്ന ആളുകളെ പോലെ വയറിന്റെ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും കളവ് പറയുകയും, ശത്രുക്കളെ കാണുമ്പോൾ ഭയക്കുകയും ചെയ്യുന്ന ആളുകളെ നാം കണ്ടിട്ടില്ല’ അത് കേട്ട് നിന്ന ഒരാൾ പറഞ്ഞു : ‘നീ പറഞ്ഞത് കളവാണ്, നീ മുനാഫിഖ് ആണ്, അത് കൊണ്ട് തന്നെ ഞാൻ ഈ വിവരം റസൂലുള്ളയെ അറിയിക്കുക തന്നെ ചെയ്യും’. അങ്ങനെ ഈ വിവരം നബി ﷺയുടെ അടുക്കൽ എത്തുകയും, ഖുർആൻ അവതരിക്കുകയും ചെയ്തു.
അങ്ങനെ അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു : ഞാൻ കാണുകയുണ്ടായി,അദ്ധേഹം നബി ﷺയുടെ ഒട്ടകത്തിന്റെ കയർ പിടിച്ച് കൊണ്ട് അദ്ധേഹത്തിന്റെ പിന്നാലെ നടക്കുകയും, കല്ലുകൾ തടഞ്ഞ് കാലുകൾ മുറിഞ്ഞ് ചോര വരികയും ചെയ്യുന്നുണ്ടായിരുന്നു, അദ്ധേഹം നബിﷺയോട് പറഞ്ഞു : ഞങ്ങൾ തമാശയും കളിയുമായി പറഞ്ഞതാണ്. അപ്പോൾ നബി ﷺ പറഞ്ഞു :’അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? ‘നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്. (സൂറ തൗബ : 65-66)
ദീൻ അനുസരിച്ച് ജീവിക്കുന്ന മുഅ്മിനീങ്ങളെ കളിയാക്കുക എന്നത് അല്ലാഹുവിനേയും റസൂല്‍ ﷺ യെയും കളിയാക്കുന്നതിന് തുല്യമാണ്. അവർ കാഫിറുകളായിത്തീരും. (ലജ്നത്തു ദാഇമ)
5.തമാശക്കാരനായി ജീവിക്കരുത്
തമാശ പറയല്‍ സുന്നത്താണ്. എന്നാല്‍ തമാശക്കാരനായി ജീവിക്കല്‍ അഥവാ എല്ലായ്പ്പോഴും തമാശ പറഞ്ഞു നടക്കല്‍ പാടില്ലാത്തതാണ്.
فَلْيَضْحَكُوا۟ قَلِيلًا وَلْيَبْكُوا۟ كَثِيرًا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ
അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ; അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായിട്ട്. (ഖു൪ആന്‍:9/82)
وَتَضْحَكُونَ وَلَا تَبْكُونَ – وَأَنتُمْ سَٰمِدُونَ
നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ? (ഖു൪ആന്‍:53/60-61)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : لاَ تُكْثِرُوا الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ചിരി അധികരിപ്പികരുത്, തീർച്ചയായും ചിരിയുടെ ആധിക്യം ഹൃദയത്തെ നിർജ്ജീവമാക്കും. (ഇബ്നുമാജ :37/4333)
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً، وَلَبَكَيْتُمْ كَثِيرًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി:6485)
അല്ലാഹുവിന്റെ ഔദാര്യം, അല്ലാഹുവിന്റെ ശിക്ഷ, മരണത്തിലും ഖബ്റിലും അന്ത്യനാളിലുമുളള പ്രയാസം എന്നിവയൊക്കെ മനസ്സിലാക്കിയ വ്യക്തി ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കരയും.
തമാശ പറഞ്ഞ് ചിരിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ നബി ﷺ നടന്നപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: നിങ്ങള്‍ ആസ്വാദനങ്ങളെ തകര്‍ക്കുന്ന മരണത്തെ സ്മരിക്കുന്നത് വര്‍ധിപ്പിക്കുക. കാരണം, ജീവിതത്തിന്റെ ഞെരുക്കത്തില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് ജീവിതത്തെ അവന് വിശാലമാക്കും. ജീവിതത്തിന്റെ വിശാലതയില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് അവന് ജീവിതത്തെ കുടുസ്സുമാക്കും. (അല്‍ബസ്സാര്‍ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അധികരിച്ചുള്ള തമാശകള്‍ മനസ്സിനെ കടുപ്പിക്കുകയും മനുഷ്യത്വം നശിപ്പിക്കുകയും മാന്യത നഷ്ടപ്പെടുത്തുകയും ചെയ്യും. മനസ്സ് ലോലമാവുകയും ഉല്‍ബോധനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവുകയുമാണ് വേണ്ടത്.
قال عمر بن عبد العزيز رحمه الله : اتقوا المزاح ، فإنه يذهب المروءة
ഉമ൪ ഇബ്നു അബ്ദുല്‍ അസീസ്(റഹി) പറഞ്ഞു: നിങ്ങള്‍ തമാശയെ സൂക്ഷിക്കുക. അത് വ്യക്തിത്വത്തെ നശിപ്പിക്കും.
قال الإمام النووي : المزاح المنهي عنه هو الذي فيه إفراط ويداوم عليه ، فإنه يورث الضحك وقسوة القلب ، ويشغل عن ذكر الله تعالى ، ويؤول في كثير من الأوقات إلى الإيذاء ، ويورث الأحقاد ، ويسقط المهابة والوقار ، فأما من سلم من هذه الأمور فهو المباح الذي كان رسول الله ـ صلى الله عليه وسلم ـ يفعله
ഇമാം നവവി (റഹി) പറഞ്ഞു: വിരോധിക്കപ്പെട്ട തമാശയില്‍ അതിര് കവിയല്‍ ഉണ്ടാകും. അതില്‍ പതിവായി ചെയ്യല്‍ ഉണ്ടാകും. അതിലൂടെ ചിരി വ൪ദ്ധിക്കുകയും ഹൃദയം കടുക്കുകയും ചെയ്യും. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയില്‍ നിന്ന് അശ്രദ്ധനാകും. മറ്റുള്ളവ൪ക്ക് ഉപദ്രവം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങിപ്പോകും. അത് ശത്രുത വ൪ദ്ധിപ്പിക്കും. അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. എന്നാല്‍ ഈ കാര്യങ്ങളൊന്നുമില്ലാതെയാണെങ്കില്‍ അത് അനുവദനീയമാണ്, അല്ലാഹുവിന്റെ റസൂല്‍ ﷺ അത് ചെയ്യാറുണ്ട്.
قال عمر بن الخطاب رضي الله عنه: مَن كَثُرَ ضحكُه قلَّت هيبتُه، ومَن مزح استُخِفَّ به، ومَن أكثر من شيءٍ عُرِفَ به
ഉമ൪(റ) പറഞ്ഞു: ആര് ചിരി അധികരിപ്പിക്കുന്നുവോ അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. ആര് തമാശ അധികരിപ്പിക്കുന്നുവോ അവന്‍ നിസ്സാരനാക്കപ്പെടും. ഒരാള്‍ ഏത് കാര്യമാണോ വ൪ദ്ധിപ്പിക്കുന്നത് അവന്‍ ആ കാര്യത്തിലായിരിക്കും അറിയപ്പെടുന്നത്.
قال سعد بن أبي وقاص الله رضي الله عنه: اقتصد في المزاح فإن الإفراط فيه يُذهب البهاء ويُجرئ عليك السفهاء
സഅദ് ഇബ്നു അബീവഖാസ് رضي الله عنه പറഞ്ഞു: തമാശ പറയുന്നതിൽ നീ മിതത്വം പാലിക്കുക. എന്തെന്നാൽ തമാശ അതിര് വിടുമ്പോൾ തെളിമ നഷ്ടപ്പെടും, വിഡ്ഢികൾ നിന്നോട് മോശമായിപ്പെരുമാറാൻ ധൈര്യപ്പെടുകയും ചെയ്യും. (അൽ മുറാഹു ഫിൽ മുസാഹ്: 39)
ട്രോളും സത്യവിശ്വാസിയും
ഒരു സത്യവിശ്വാസിക്ക് ഒരിക്കലും ട്രോളിന്റെ നിര്‍മ്മാതാവോ പ്രയോക്താവോ ആവാന്‍ കഴിയില്ല. കാരണം ട്രോളിന്റെ ഏറിയ ശതമാനവും പരിഹാസത്തിനും വ്യക്തിഹത്യക്കുമാണ് നിര്‍മിക്കപ്പെടുന്നത്.
ഏപ്രില്‍ഫൂളും സത്യവിശ്വാസിയും
ഏപ്രില്‍ ഒന്നിന് എന്ത് കളവ് പറഞ്ഞാലും പ്രവ൪ത്തിച്ചാലും കുഴപ്പമില്ലെന്നാണ് ചില൪ ധരിച്ചു വെച്ചിട്ടുള്ളത്. തമാശയൊക്കെ ഇസ്ലാം അനുവദിച്ചതാണല്ലോ എന്ന് കരുതി ഏപ്രില്‍ഫൂളില്‍ ഇടപെടുന്നവരുമുണ്ട്. ഭയപ്പെടുത്തുന്ന വാ൪ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്റെ പേടിയെ ആസ്വദിക്കുകയും ചെയ്യുക എന്നതാണ് ഏപ്രില്‍ ഫൂള്‍ വിനോദത്തിലെ പ്രധാന ഇനം. എന്നാല്‍ തമാശയില്‍ സുന്നത്താക്കപ്പെട്ടതും വിരോധിക്കപ്പെട്ടതും ഉള്‍ക്കൊണ്ട ഒരു സത്യവിശ്വാസിക്ക് ഒരിക്കലും ഏപ്രില്‍ഫൂളിന്റെ ആളാവാന്‍ കഴിയില്ല.
قال الشيخ صالح الفوزان حفظه الله: هذه مستوردة من جملة العادات الباطلة وليست من أعمال المسلمين. والكذب لا يجوز لا في إبريل ولا في غيره الكذب حرام الكذب على الله, الكذب على رسوله, الكذب على الناس حرام كبيرة من كبائر الذنوب. الله حرم الكذب ونهى عنه و توعد الكاذبين, فلا يجوز الكذب في أي وقت. – قناة التوحيد
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ(ഹഫിളഹുള്ളാഹ്) പറഞ്ഞു: (ഏപ്രിൽ ഫൂൾ) ഇത് തോന്നിവാസങ്ങളുടെ കൂട്ടത്തിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.മുസ്ലീംകളുടെ ചെയ്തികളിൽ പെട്ടതല്ല. ഏപ്രിൽ ആയാലും അല്ലെങ്കിലും കളവ് അനുവദനീയമല്ല. കളവ് ഹറാമാണ്. അല്ലാഹു വിന്റെയോ, റസൂലിന്റെയോ, മറ്റാരുടെ പേരിലായിരുന്നാലും കളവ് നിശിദ്ധവും വൻപാപവുമാണ്. അല്ലാഹു കളവ് നിശിദ്ധമാക്കുകയും, വിലക്കുകയും ചെയ്തിട്ടുണ്ട്. കള്ളം പറയുന്നവർക്ക് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. അതിനാൽ ഏത് നേരത്തായിരുന്നാലും കളവ് അനുവദനീയമല്ല. (ഖനാത്തുത്തൗഹീദ്)
kanzululoom.com
One Response
Mashallah it’s very usefull to use