പത്ത് കല്‍പ്പനകള്‍

വിശുദ്ധ ഖു൪ആനിലെ സൂറഃ അല്‍അന്‍ആമിലെ 151-153 വചനങ്ങളിലൂടെ പരലോകരക്ഷ ആഗ്രഹിക്കുന്ന ഏതൊരാളും ഉള്‍ക്കൊള്ളേണ്ട പത്ത് ഉപദേശങ്ങള്‍ അല്ലാഹു നല്‍കിയിട്ടുള്ളതായി കാണാം.

قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۖ وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ ‎﴿١٥١﴾‏ وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَذَكَّرُونَ ‎﴿١٥٢﴾‏ وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ ‎﴿١٥٣﴾

(നബിയെ) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌ – ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌. ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌. (ഖു൪ആന്‍ : 6/151-153)

قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ( പറയുക: നിങ്ങള്‍ വരുവിന്‍, നിങ്ങളുടെ റബ്ബ്‌ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയിട്ടുള്ളതിനെ ഞാന്‍ നിങ്ങള്‍ക്ക്‌ ഓതിത്തരാം) എന്ന്‌ പറഞ്ഞുകൊണ്ടാണ് പ്രസ്തുത ഉപദേശങ്ങള്‍ തുടങ്ങുന്നത്‌. ഈ വചനങ്ങളിലടങ്ങിയ പത്ത് ഉപദേശങ്ങളും മനുഷ്യന്റെ നൈസര്‍ഗികമായ ബോധംകൊണ്ടു തന്നെ അവന്‍ അംഗീകരിക്കുവാന്‍ ബാധ്യസ്ഥനാകുന്നു.

قال ابن مسعود رضي الله عنه: من أراد أن ينظر إلى وصية محمد صلى الله عليه وسلم التي عليها خاتمة فليقرأ قوله تعالى: {قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ}- إلى قوله – {وَأَنَّ هَـذَا صِرَاطِي مُسْتَقِيمًا..} الآية.

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ആരെങ്കിലും നബി ﷺ യുടെ അവസാന വസ്വിയത്ത്  നോക്കി കാണുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിന്റ ഈ വചനങ്ങൾ പാരായണം ചെയ്യട്ടെ:{പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം} മുതൽ {ഇതത്രെ എന്റെ നേരായ പാത ….} വരെ.

(1) ശിര്‍ക്ക്‌ ചെയ്യരുത്‌:

أَلَّا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ

അവനോട് (അല്ലാഹുവിനോട്) യാതൊന്നിനെയും നിങ്ങള്‍ പങ്ക് ചേര്‍ക്കരുത്‌

അല്ലാഹുവിന്റെ സത്തയിലോ, പ്രവൃത്തിയിലോ, നാമ ഗുണവിശേഷങ്ങളിലോ, അധികാരാവകാശങ്ങളിലോ, അവന്‌ സമന്മാരെയോ, പങ്കുകാരെയോ ഏര്‍പ്പെടുത്തുമാറുള്ള എല്ലാ വിശ്വാസാചാരനുഷ്‌ഠാനങ്ങളും ശിര്‍ക്കില്‍പെടുന്നു. ചുരുക്കത്തില്‍ അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതാണ് ശി൪ക്ക്.

പാപങ്ങളില്‍വെച്ച് ഏറ്റവും വമ്പിച്ചതും, അല്ലാഹുവിന്റെ കോപശാപങ്ങള്‍ക്ക്‌ ഏറ്റവും വിധേയമായ കുറ്റവും, പൊറുത്തുകൊടുക്കുകയില്ലെന്ന്‌ അല്ലാഹു വ്യക്തമായി പ്രസ്‌താവിച്ച മഹാപാപവുമാണ്‌ ശിര്‍ക്ക്‌.

عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ ‏:‏ أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ

‏അബ്ദില്ലയില്‍ (റ) നിന്ന് നിവേദനം : പാപങ്ങളിൽ വെച്ച്‌ ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബിയോട്‌ (സ്വ) ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : നിന്നെ സൃഷ്ടിച്ചത്‌ അല്ലാഹുവായിരിക്കെ നീ അവന് സമന്മാരെ ഏർപ്പെടുത്തലാണ്. ……. (മുസ്‌ലിം:86)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ‏”‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു : നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)

ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌. (ഖു൪ആന്‍:4/48)

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: قَالَ اللَّهُ تَعَالَى: “يَا ابْنَ آدَمَ! إِنَّكَ مَا دَعَوْتنِي وَرَجَوْتنِي غَفَرْتُ لَك عَلَى مَا كَانَ مِنْك وَلَا أُبَالِي، يَا ابْنَ آدَمَ! لَوْ بَلَغَتْ ذُنُوبُك عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتنِي غَفَرْتُ لَك، يَا ابْنَ آدَمَ! إنَّك لَوْ أتَيْتنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ لَقِيتنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُك بِقُرَابِهَا مَغْفِرَةً” .

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: “അല്ലാഹു പറഞ്ഞു: ആദം സന്തതിയെ, നീ എന്നോട് പ്രാർത്ഥിക്കുകയും, എന്നെ പ്രതീക്ഷിക്കുകയും ചെയ്താൽ ഞാൻ നിന്റെ പാപങ്ങൾ പൊറുത്ത് തരുന്നതാണ്. ഞാന്‍ അവ ഗൗനിക്കുകയില്ല. ആദം സന്തതിയെ, ആകാശത്തോളം നിന്റെ പാപങ്ങൾ കുന്നുകൂടിയതിന് ശേഷം നീ എന്നോട് പശ്ചാതാപിച്ചാൽ ഞാൻ നിനക്ക് പൊറുത്ത് തരുന്നതാകുന്നു. ആദമിന്റെ പുത്രാ ഭൂമി മുഴുവനായി പാപം ചെയ്തു കൊണ്ട് നീ വന്നാലും എന്നിൽ പങ്ക് ചേർക്കാത്തവനായിട്ടാണ് നീ എന്നെ കണ്ട് മുട്ടുന്നതെങ്കിൽ അത്രയും പാപമോചനവുമായി ഞാൻ നിന്റെയടുത്ത് വരുന്നതാണ്. (തിർമിദി:3540)

ശി൪ക്ക് ചെയ്യുന്നവരുടെ യാതൊരു പ്രവ൪ത്തനങ്ങളും നന്‍മകളും അല്ലാഹു സ്വീകരിക്കുന്നതല്ല.

ﻭَﻟَﻮْ ﺃَﺷْﺮَﻛُﻮا۟ ﻟَﺤَﺒِﻂَ ﻋَﻨْﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

….അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. (ഖുർആൻ: 39/64-65)

ശി൪ക്ക് ചെയ്യുന്നവ൪ക്ക് സ്വ൪ഗ്ഗം നിഷിദ്ധമാണ്. അവരുടെ പര്യവസാനം നരകമായിരിക്കും.

ﺇِﻧَّﻪُۥ ﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪْ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ٱﻟْﺠَﻨَّﺔَ ﻭَﻣَﺄْﻭَﻯٰﻩُ ٱﻟﻨَّﺎﺭُ ۖ

…..അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍: 5/72)

عَنْ جَابِرُ بْنُ عَبْدِ اللَّهِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ لَقِيَ اللَّهَ لاَ يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ لَقِيَهُ يُشْرِكُ بِهِ دَخَلَ النَّارِ ‏”‏

ജാബിറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: ശിർക്ക്‌ ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. ശിർക്ക്‌ ചെയ്ത അവസ്ഥയിലാണ് ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയതെങ്കില്‍ അവൻ നരകത്തിൽ പ്രവേശിച്ചു. (മുസ്ലിം: 93)

صَانِي خَلِيلِي ـ صلى الله عليه وسلم ـ أَنْ ‏ لاَ تُشْرِكْ بِاللَّهِ شَيْئًا وَإِنْ قُطِّعْتَ وَحُرِّقْتَ

അബുദ്ദ൪ദാഅ് (റ) പറഞ്ഞു: എന്റെ കൂട്ടുകാരനായ നബി(സ്വ) എനിക്ക് വസ്വിയത്ത് നല്‍കി: നീ അല്ലാഹുവില്‍ ഒരിക്കലും പങ്ക് ചേ൪ക്കരുത്. നിന്റെ ശരീരം കഷ്ണങ്ങളാക്കപ്പെട്ടാലും. നിന്നെ കത്തിച്ച് കളഞ്ഞാലും. (ഇബ്നുമാജ:4034 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഇരുലോകത്തും നിര്‍ഭയത്വം നഷ്ടപ്പെടുന്ന ഏറ്റവും വലിയ അക്രമവും അല്ലാഹു ഒരിക്കലും പൊറുക്കാത്തതും സ്വര്‍ഗം നഷ്ടപ്പെടുന്നതും നരകം ശാശ്വതമാക്കുന്നതുമായ പ്രവര്‍ത്തനമാണ് അല്ലാഹുവിന് മാത്രമായിട്ടുള്ള അവകാശത്തെ വ്യത്യസ്ത പേരുകള്‍ നല്‍കി അടിമകള്‍ക്ക് വകവെച്ച് കൊടുക്കല്‍. അല്ലാഹു രക്ഷിതാവാണെന്ന് വിശ്വസിക്കല്‍ മാത്രമല്ല, ‘ആരാധനക്കര്‍ഹന്‍’ അവന്‍ മാത്രമാണെന്ന് വിശ്വസിക്കല്‍ കൂടിയാണ് ഏകദൈവാരാധന. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം തുലോം കുറവാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്

وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്ക് ചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌. (ഖു൪ആന്‍: 12/106)

(2) മാതാപിതാക്കള്‍ക്ക്‌ നന്മചെയ്യണം:

وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۖ

മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം

മനുഷ്യന്റെ സൃഷ്‌ടാവും, രക്ഷിതാവുമായ അല്ലാഹുവില്‍ പങ്ക് ചേ൪ക്കരുതെന്ന് പറഞ്ഞ ഉടനെ, അതോട്‌ ചേര്‍ത്തുകൊണ്ട്‌ അല്ലാഹു പറഞ്ഞ കാര്യം മാതാപിതാക്കള്‍ക്ക്‌ നന്മചെയ്യണമെന്നാണ്‌. അല്ലാഹുവിനോടും പ്രവാചകനോടുമുളള കടമ കഴിഞ്ഞാല്‍ ഒരു അടിമ ഏറ്റവും കടമപ്പെട്ടിരിക്കുന്നത് തന്റെ മാതാപിതാക്കളോടാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പറയുന്നതോടൊപ്പം മാതാപിതാക്കളോട്‌ നന്മ പ്രവര്‍ത്തിക്കണമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.

…… ﻭَٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَﻻَ ﺗُﺸْﺮِﻛُﻮا۟ ﺑِﻪِۦ ﺷَﻴْـًٔﺎ ۖ ﻭَﺑِﭑﻟْﻮَٰﻟِﺪَﻳْﻦِ ﺇِﺣْﺴَٰﻨًﺎ

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക….(ഖു൪ആന്‍ :4/36)

ﻭَﻗَﻀَﻰٰ ﺭَﺑُّﻚَ ﺃَﻻَّ ﺗَﻌْﺒُﺪُﻭٓا۟ ﺇِﻻَّٓ ﺇِﻳَّﺎﻩُ ﻭَﺑِﭑﻟْﻮَٰﻟِﺪَﻳْﻦِ ﺇِﺣْﺴَٰﻨًﺎ ۚ ﺇِﻣَّﺎ ﻳَﺒْﻠُﻐَﻦَّ ﻋِﻨﺪَﻙَ ٱﻟْﻜِﺒَﺮَ ﺃَﺣَﺪُﻫُﻤَﺎٓ ﺃَﻭْ ﻛِﻼَﻫُﻤَﺎ
ﻓَﻼَ ﺗَﻘُﻞ ﻟَّﻬُﻤَﺎٓ ﺃُﻑٍّ ﻭَﻻَ ﺗَﻨْﻬَﺮْﻫُﻤَﺎ ﻭَﻗُﻞ ﻟَّﻬُﻤَﺎ ﻗَﻮْﻻً ﻛَﺮِﻳﻤًﺎ ﻭَٱﺧْﻔِﺾْ ﻟَﻬُﻤَﺎ ﺟَﻨَﺎﺡَ ٱﻟﺬُّﻝِّ ﻣِﻦَ ٱﻟﺮَّﺣْﻤَﺔِ ﻭَﻗُﻞ ﺭَّﺏِّ ٱﺭْﺣَﻤْﻬُﻤَﺎ ﻛَﻤَﺎ ﺭَﺑَّﻴَﺎﻧِﻰ ﺻَﻐِﻴﺮًا

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(ഖു൪ആന്‍ :17/23-24)

മാതാപിതാക്കളോടുള്ള കടമക്ക്‌ അല്ലാഹു എത്രമാത്രം സ്ഥാനം കല്‍പിച്ചിട്ടുണ്ടെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌. ബാഹ്യത്തില്‍ മനുഷ്യന്റെ ഉല്‍ഭവത്തിന്‌ കാരണക്കാരും, അവനെ തീറ്റിപോറ്റി വളര്‍ത്തുകയും, അവന്റെ കൈകാര്യങ്ങള്‍ നടത്തിപ്പോരുകയും ചെയ്‌തവരും മാതാപിതാക്കളാണ്.

മഹാപാപമായ ശിര്‍ക്ക്‌ ചെയ്യാന്‍ മാതാപിതാക്കള്‍ നി൪ബന്ധിച്ചാല്‍ അവരെ അനുസരിക്കേണ്ടതില്ലെന്ന് പറഞ്ഞപ്പോഴും മറ്റുള്ള വിഷയത്തില്‍ അവരോട് സദാചാരമനുസരിച്ച്‌ നല്ല നിലയില്‍ സഹവസിക്കണമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.

ﻭَﺇِﻥ ﺟَٰﻬَﺪَاﻙَ ﻋَﻠَﻰٰٓ ﺃَﻥ ﺗُﺸْﺮِﻙَ ﺑِﻰ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ﻓَﻼَ ﺗُﻄِﻌْﻬُﻤَﺎ ۖ ﻭَﺻَﺎﺣِﺒْﻬُﻤَﺎ ﻓِﻰ ٱﻟﺪُّﻧْﻴَﺎ ﻣَﻌْﺮُﻭﻓًﺎ ۖ ﻭَٱﺗَّﺒِﻊْ ﺳَﺒِﻴﻞَ ﻣَﻦْ ﺃَﻧَﺎﺏَ ﺇِﻟَﻰَّ ۚ ﺛُﻢَّ ﺇِﻟَﻰَّ ﻣَﺮْﺟِﻌُﻜُﻢْ ﻓَﺄُﻧَﺒِّﺌُﻜُﻢ ﺑِﻤَﺎ ﻛُﻨﺘُﻢْ ﺗَﻌْﻤَﻠُﻮﻥَ

നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌. (ഖു൪ആന്‍ :31/15)

അപ്പോള്‍, മാതാപിതാക്കളെപറ്റി മക്കള്‍ക്ക്‌ എന്തുതന്നെ വിമര്‍ശനങ്ങളുണ്ടായാലും അവ എത്ര ഗൗരവപ്പെട്ടതായിരുന്നാലും അവരോടുള്ള പെരുമാറ്റം മാന്യവും സ്‌നേഹപരവുമായിരിക്കണമെന്ന് വ്യക്തം.

عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلمأَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ ‏”‏ الصَّلاَةُ عَلَى وَقْتِهَا ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ ثُمَّ بِرُّ الْوَالِدَيْنِ ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ الْجِهَادُ فِي سَبِيلِ اللَّهِ ‏”‏‏.‏قَالَ حَدَّثَنِي بِهِنَّ وَلَوِ اسْتَزَدْتُهُ لَزَادَنِي‏.‏

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബിയോട് (സ്വ) ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ. (വീണ്ടും) ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: മാതാപിതാക്കൾക്ക് നൻമ ചെയ്യൽ. (വീണ്ടും) ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്. അദ്ധേഹം പറയുന്നു: ഈ കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽ(സ്വ) എന്നോടു പറഞ്ഞതാണ്. ഇനിയും കൂടുതൽ ഞാൻ ചോദിച്ചിരുന്നുവെങ്കിൽ തീർച്ചയായും കൂടുതൽ എനിക്കു പറഞ്ഞുതരുമായിരുന്നു. (ബുഖാരി: 527)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ رِضَا الرَّبِّ فِي رِضَا الْوَالِدِ وَسَخَطُ الرَّبِّ فِي سَخَطِ الْوَالِدِ ‏”‏ ‏.‏

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു :അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ അതൃപ്തി മാതാപിതാക്കളുടെ അതൃപ്തിയിലും.(തി൪മിദി :1899 – സില്‍സ്വിലത്തു സ്വഹീഹ 576)

അതേപോലെ മാതാപിതാക്കളെ വെറുപ്പിക്കല്‍ വന്‍പാപത്തില്‍ പെട്ടതാണെന്ന കാര്യം നാം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ الْكَبَائِرُ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ، وَقَتْلُ النَّفْسِ، وَالْيَمِينُ الْغَمُوسُ

അബ്‌ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍(റ) നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു : മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോട്‌ പങ്കുചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.(ബുഖാരി:6675)

(3)ദാരിദ്ര്യം കാരണമായി മക്കളെ കൊല്ലരുത്:

وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ

ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌.

عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ ‏”‏ أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ ‏”‏ ‏.‏ قَالَ قُلْتُ لَهُ إِنَّ ذَلِكَ لَعَظِيمٌ ‏.‏ قَالَ قُلْتُ ثُمَّ أَىٌّ قَالَ ‏”‏ ثُمَّ أَنْ تَقْتُلَ وَلَدَكَ مَخَافَةَ أَنْ يَطْعَمَ مَعَكَ ‏”‏ ‏.‏ قَالَ قُلْتُ ثُمَّ أَىٌّ قَالَ ‏”‏ ثُمَّ أَنْ تُزَانِيَ حَلِيلَةَ جَارِكَ ‏”‏ ‏.‏

അബ്ദില്ലയില്‍ (റ) നിന്ന് നിവേദനം : പാപങ്ങളിൽ വെച്ച്‌ ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബിയോട്‌ (സ്വ) ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : നിന്നെ സൃഷ്ടിച്ചത്‌ അല്ലാഹുവായിരിക്കെ നീ അവന് സമന്മാരെ ഏർപ്പെടുത്തലാണ്. പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന് നീ അതിനെ കൊല ചെയ്യലാണ്. പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : “നിന്റെ അയൽകാരന്റെ ഭാര്യയുമായി നീ വ്യഭിചാരത്തിൽ ഏർപ്പെടലാണ് . (മുസ്‌ലിം:86)

പെണ്‍മക്കള്‍ ജനിക്കുന്നത്‌ ദാരിദ്ര്യത്തിന്‌ കാരണമാകാമെന്ന്‌ കരുതി സ്വന്തം മക്കളെ കൊന്നുകളയുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുതെന്നും അത് പാപങ്ങളിൽ വെച്ച്‌ ഏറ്റവും വലിയ പാപമാണെന്നും അല്ലാഹു പറയുന്നു. സകല ജീവികള്‍ക്കും ആഹാരം നല്‍കുന്നതാണെന്ന്‌ അല്ലാഹു ഏറ്റിട്ടുള്ള ബാധ്യത അവന്‍ നിര്‍വ്വഹിക്കുമെന്നതിലുള്ള വിശ്വാസക്കുറവ്‌, ആഹാര കാര്യങ്ങളുടെ നിയന്ത്രണമെല്ലാം തന്റെ കൈക്ക് മാത്രമാണ്‌ നടക്കുന്നതെന്ന മിഥ്യാബോധം, അല്ലാഹു നല്‍കുന്ന പരീക്ഷണങ്ങളില്‍ ക്ഷമ കൈകൊള്ളുവാന്‍ തയ്യാറില്ലായ്‌മ, സ്വന്തം മക്കളെ കൊലപ്പെടുത്തിയിട്ടെങ്കിലും സ്വന്തം ജീവിതം സുഖമായിരിക്കണമെന്നുള്ള ദുര്‍മോഹം എന്നിവയാണ് കൊലക്ക് പിന്നിലുള്ള പ്രേരണകള്‍. വാസ്‌തവത്തില്‍, ആ കുട്ടികള്‍ ബാക്കിയായാല്‍ അവര്‍ക്കും മാതാപിതാക്കള്‍ക്കും ആഹാരം നല്‍കുന്നത്‌ അല്ലാഹുവാണ്. എന്നിരിക്കെ ദാരിദ്ര്യത്തിന്റെ പേരില്‍ അവരെ കൊല്ലുന്നതിന്‌ അര്‍ത്ഥമില്ലെന്നും, അത്‌ വളരെ വമ്പിച്ച ഒരു അപരാധമാണെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا

ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. (ഖു൪ആന്‍:17/31)

(4)നീചവൃത്തികള്‍ വെടിയുക

وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ

പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്‌.

മനുഷ്യമനസ്സിന് തെറ്റിലേക്ക് ചായുന്ന പ്രകൃതമായതിനാല്‍ ധാര്‍മികബോധമുള്ളവര്‍ നന്നേ കുറവാണ്. പരസ്യമായും രഹസ്യമായും മ്ലേഛമായ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന്‍ ഇടപെടുന്നു. സകല നീചവൃത്തികളിലും ഏര്‍പെടുവാന്‍ പിശാച് മനുഷ്യനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്‌. (ഖു൪ആന്‍:2/169)

നൂതനമായ സാങ്കേതിക സൗകര്യങ്ങളെ തിന്മകളില്‍ ഉപയോഗപ്പെടുത്താനാണ് ഇന്ന് പലരും സമയം കണ്ടെത്തുന്നത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പ്രത്യക്ഷത്തിലുള്ളതും പരോക്ഷത്തിലുള്ളതുമായ യാതൊരുവിധത്തിലുള്ള നീച പ്രവര്‍ത്തനവും ഒരു സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടായിക്കൂടെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. ആരാധനാകര്‍മങ്ങളിലുള്ള നിഷ്ഠയും നന്മയോടുള്ള താല്‍പര്യവും നിരന്തര പ്രാര്‍ത്ഥനയുമാണ് ജീവിതത്തില്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ കടന്നുവരാതിരിക്കാനുള്ള പോംവഴി.

ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ

(നബിയേ) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. (ഖു൪ആന്‍ :29/45)

(5)കൊലപാതകം അരുത്:

وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ

അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌.

നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും കൊലപാതകങ്ങള്‍ നടത്തുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അല്ലാഹു പാവനത്വം കല്‍പിച്ചിട്ടുള്ള ജീവനെ ഹനിക്കരുതെന്ന് അവന്‍ ഉപദേശിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുതെന്നായിരുന്നു നാലാമത്തെ ഉപദേശം. മനുഷ്യവധം നീചവൃത്തികളുടെ മുന്‍നിരയില്‍ സ്ഥിതി ചെയ്യുന്നതാണെങ്കിലും, അതിന്റെ ഗൗരവം നിമിത്തം അത്‌ പ്രത്യേകംതന്നെ എടുത്തു പറഞ്ഞിരിക്കുകയാണ്‌.

കൊലപാതകം വന്‍പാപങ്ങളില്‍ പെട്ടതാകുന്നു. ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാണെന്ന് അല്ലാഹു പറയുന്നു.

ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ

…മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു…..,…(ഖു൪ആന്‍:5/ 32)

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്നിടത്ത് അവ൪ അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരാണെന്ന് പറയുന്നത് കാണുക.

ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺪْﻋُﻮﻥَ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻭَﻻَ ﻳَﻘْﺘُﻠُﻮﻥَ ٱﻟﻨَّﻔْﺲَ ٱﻟَّﺘِﻰ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﺇِﻻَّ ﺑِﭑﻟْﺤَﻖِّ ﻭَﻻَ ﻳَﺰْﻧُﻮﻥَ ۚ ﻭَﻣَﻦ ﻳَﻔْﻌَﻞْ ﺫَٰﻟِﻚَ ﻳَﻠْﻖَ ﺃَﺛَﺎﻣًﺎ

അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനോടും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.(ഖു൪ആന്‍:25/ 68)

(6)അനാഥയുടെ സ്വത്ത് കൈക്കലാക്കരുത്:

وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ

ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം.)

അനാഥസംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുത്ത മതമാണ് ഇസ്‌ലാം. സ്വന്തം മക്കളോട് കാണിക്കുന്ന സ്‌നേഹവാത്സല്യം അനാഥരായ കുട്ടികളോടും കാണിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

فِى ٱلدُّنْيَا وَٱلْءَاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ

അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍ : 2/220)

عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ‏”‏‏.‏ وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا‏

സഹ്ലില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. നബി(സ്വ) ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)

അനാഥയുടെ സ്വത്ത് ഏറ്റവും നല്ല നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്.ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുതെന്നാണ് ആറാമത്തെ ഉപദേശത്തിലൂടെ അല്ലാഹു അറിയിക്കുന്നത്. അനാഥന്‍ വലുതായി പ്രായപൂര്‍ത്തി വരുമ്പോള്‍ തിരിച്ചേല്‍പിക്കേണ്ടിവരുമല്ലോ എന്നു കരുതി നേരത്തെത്തന്നെ അത് ചെലവഴിച്ച് തീ൪ക്കാന്‍ പാടില്ല.

وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥا

അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്‌. (ഖു൪ആന്‍ : 17/34)

وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا

അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്ക് വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്‌. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്‌. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്‌. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്‌. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.(ഖു൪ആന്‍ : 4/6)

إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا

തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്‌. (ഖു൪ആന്‍ : 4/10)

(7)അളവിലും തൂക്കത്തിലും കൃത്യത കാണിക്കുക:

وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ

നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം.

وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. (ഖു൪ആന്‍ : 17/35)

അളവിലും തൂക്കത്തിലും തട്ടിപ്പ് കാണിക്കുന്നവ൪ക്ക് വമ്പിച്ച നാശമാണുള്ളതെന്നും ഖിയാമത്തു നാളില്‍ അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ അതിന് മറുപടി പറയേണ്ടിവരുമെന്നും ശക്തിയായ ഭാഷയില്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്.

وَيْلٌ لِّلْمُطَفِّفِينَ – ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ – وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ – أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ – لِيَوْمٍ عَظِيمٍيَوْمَ – يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌ ? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.(ഖു൪ആന്‍ : 83/1-6)

മദ്‌യന്‍ ഗോത്രക്കാരിലേക്ക് നിയോഗിക്കപ്പെട്ട ശുഐബ് നബിയുടെ(അ) പ്രബോധന സന്ദേശങ്ങളില്‍ ഒന്ന് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതിനെതിരിലുള്ള മുന്നറിയിപ്പായിരുന്നു. കാരണം ആ സമൂഹത്തില്‍ ഈ ദുഷ്പ്രവര്‍ത്തനം അത്രമേല്‍ വ്യാപകമായിരുന്നു.

أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ – وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ – وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

(ശുഅയ്‌ബ്‌ നബി പറഞ്ഞു:)നിങ്ങള്‍ അളവ് പൂര്‍ത്തിയാക്കികൊടുക്കുക നിങ്ങള്‍ (ജനങ്ങള്‍ക്ക്‌) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്‌. കൃത്രിമമില്ലാത്ത തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ ‍നിങ്ങള്‍ കമ്മിവരുത്തരുത് നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌. (ഖു൪ആന്‍:26/181-183)

എന്നാല്‍ ശുഐബ് നബിയുടെ(അ) ജനത അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാന്‍ തയ്യാറായില്ല. അക്കാരണത്താല്‍‌ അല്ലാഹു ആ സമൂഹത്തെ ഒരു പൊതുശിക്ഷ നല്‍കി ശിക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ ٱلظُّلَّةِ ۚ إِنَّهُۥ كَانَ عَذَابَ يَوْمٍ عَظِيمٍ

അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ ‍മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു. (ഖു൪ആന്‍:26/189)

സാധനങ്ങൾ തൂക്കാൻ കൂലിക്ക് നിർത്തിയ ആളോട് നബി(സ്വ) പറഞ്ഞു:

 يَا وَزَّانُ زِنْ وَأَرْجِحْ

അൽപ്പം മുൻതൂക്കം വരുത്തിക്കൊള്ളുക. (ഇബ്നുമാജ:2220)

(8) സംസാരത്തില്‍ നീതി പാലിക്കുക:

وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ

നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലായിരുന്നാല്‍ പോലും.

ഒരു സത്യവിശ്വാസി എന്ത് കാര്യവും പറയുമ്പോഴും അതില്‍ നീതി പാലിക്കണം. അടുത്ത ബന്ധുക്കളും അല്ലാത്തവരുമെന്ന വ്യത്യാസം പാടില്ല. അഥവാ അടുത്ത ബന്ധമുള്ളവരുടെ ഗുണത്തിനുവേണ്ടിയോ, അവര്‍ക്ക്‌ വല്ല ദോഷവും ബാധിക്കാതിരിക്കുവാന്‍ വേണ്ടിയോ സത്യത്തിനും നീതിക്കും നിരക്കാത്ത വാക്കുകള്‍ പറയരുത്‌. ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് അവന്റെ കര്‍മ്മങ്ങളായിതന്നെ രേഖപ്പെടുത്തുന്നുണ്ട്.

ﻣَّﺎ ﻳَﻠْﻔِﻆُ ﻣِﻦ ﻗَﻮْﻝٍ ﺇِﻻَّ ﻟَﺪَﻳْﻪِ ﺭَﻗِﻴﺐٌ ﻋَﺘِﻴﺪٌ

അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും (അത് രേഖപ്പെടുത്തുന്നതിനായി) അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല. (ഖു൪ആന്‍ :50/18)

മനുഷ്യന് ലഭിച്ച ഇതര സൃഷ്ടിവര്‍ഗ്ഗങ്ങള്‍ക്കില്ലാത്ത ഈ മഹത്തായ അനുഗ്രഹം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇഹലോകത്തും പരലോകത്തും അവന് വമ്പിച്ച പ്രത്യാഘാതമാണ് ഉണ്ടാവുക

(9) അല്ലാഹുവിനോടുള്ള കരാര്‍ നിറവേറ്റുക:

وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ

അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക.

രണ്ട് ശഹാദത്തുകളിലൂടെയാണ് ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുകന്നത്. لاَ إِلَهَ إِلاَّ اللَّهُ -യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ല-, مُحَمَّدًا رَسُولُ اللَّهِ – മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ് എന്നീ രണ്ട് കലിമത്തുകള്‍ അംഗീകരിച്ച് വിശ്വസിച്ച് അതിന് സാക്ഷ്യം പറയുമ്പോഴാണ് ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നത്.

أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ

യഥാര്‍‍ത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

ഈ സാക്ഷ്യം വഹിക്കലോടെ ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നതോടൊപ്പം അല്ലാഹുവുമായി കരാരിലാവുകയും ചെയ്യുന്നു. لاَ إِلَهَ إِلاَّ اللَّهُ , مُحَمَّدًا رَسُولُ اللَّهِ എന്നീ രണ്ട് ആദ൪ശമനുസരിച്ചാണ് ഞാന്‍ ഇനി ജീവിക്കുകയെന്നതാണ് ആ കരാ൪. അല്ലാഹുവോടുള്ള കരാര്‍ നിറവേറ്റുണമെന്നതാണ് ഒമ്പതാമതായി അല്ലാഹു ഉപദേശിക്കുന്നത്. അല്ലാഹുവിന്റെ കല്‍പനകളും നിരോധനങ്ങളും അനുസരിക്കുക, ഖുര്‍ആനും നബിചര്യയുമനുസരിച്ച് ജീവിക്കുക എന്നത് അവനോടുള്ള കരാറിന്റെ പൂര്‍ത്തീകരണമാണ്.

10. നേരായ പാത പിന്‍പറ്റല്‍:

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ

ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും.

عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِي اللهُ عنهمَا قَالَ: خَطَّ لَنَا رَسُولُ اللهِ صلى الله عليه وسلم خَطًّا ثُمَّ قَالَ: هَذَا سَبِيلُ اللهِ ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ شِمَالِهِ، ثُمَّ قَالَ: هَذِهِ سُبُلٌ مُتَفَرِّقَةٌ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إِلَيْهِ». ثُمَّ قَرَأَ {وَأَنَّ هَذَا صِرَاطِى مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ}

അബ്ദില്ലാഹിബ്നു മസ്ഊദ്(റ) വിൽ നിന്ന് നിവേദനം: നബി(സ) ഞങ്ങൾക്ക് (മുന്നിൽ) ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് *അല്ലാഹുവിന്റെ മാർഗ്ഗം.* ശേഷം അതിൽ നിന്നും ഇടത്തോട്ടും വലത്തോട്ടും കുറെ വരകൾ വരച്ചു; എന്നിട്ട് പറഞ്ഞു: ഇതെല്ലാം നിങ്ങളെ തെറ്റിച്ചു കളയുന്നതാണ്. ഇതിലെ എല്ലാ വഴികളിലും അതിലേക്ക് ക്ഷണിക്കുന്ന ഓരോ പിശാചുണ്ടായിരിക്കും. തുടർന്ന് :ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. [അൻആം-153] എന്ന ആയത്ത് പാരായണം ചെയ്തു. (അഹ്മദ്:4225)

عَنِ الْعِرْبَاضَ بْنَ سَارِيَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ

ഇ൪ബാള് ബ്നു സാരിയ്യയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തെളിഞ്ഞ മാ൪ഗ്ത്തിലാണ് ഞാന്‍ നിങ്ങളെ വിട്ടേച്ചിട്ടുള്ളത്. അതിന്റെ രാവ് പകല്‍ പോലെ തെളിമയുള്ളതാണ്. നശിച്ചവനല്ലാതെ അതില്‍ നിന്ന് പിഴച്ച് പോകുകയില്ല. (ഇബ്നുമാജ:43 – സില്‍സിലത്തു സ്വഹീഹ:937)

അല്ലാഹുവും അവന്റെ റസൂലും കാണിച്ചു തന്നിട്ടുള്ള മാ൪ഗമാണ് നേരായ പാത കൊണ്ടുള്ള ഉദ്ദേശ്യം. ഈ മാ൪ഗം പിന്തുടരണമെന്നും ഇതല്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ പിന്‍പറ്റരുതെന്നും അവയൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയുന്നതാണെന്നുമാണ് അല്ലാഹുവിന്റെ പത്താമത്തെ ഉപദേശം.

مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ

അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ. (ഖു൪ആന്‍ : 30/32)

നേരായ മാര്‍ഗത്തില്‍ ചരിക്കുവാന്‍ മനുഷ്യരെ അനുവദിക്കാതെ, അവരെ വഴിപിഴപ്പിക്കുവാന്‍ പിശാച് തക്കം പാര്‍ത്തിരിക്കുമെന്നുള്ളതും സാന്ദ൪ഭികമായി ഓ൪ക്കുക.

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. (ഖു൪ആന്‍:7/16)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *