ശൈഖ് സ്വാലിഹ് ബ്നു അബ്ദില്ലാ അൽ ഉസൈമി حَفِظَهُ اللَّهُ
بسم ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِيم.
اعْلم هدَاني الله وإيّاكِ لأحْسن الأخْلاق – أنّ من أعْظم الآداب عشْرة:
നീ അറിയുക: അല്ലാഹു എന്നെയും താങ്കളെയും ഏറ്റവും നല്ല സ്വഭാവ ഗുണകളിലേക്ക് വഴിനടത്തുമാറാകട്ടെ. ഇസ്ലാമിക മര്യാദകളിൽ ഏറ്റവും മഹത്തരമായത് പത്ത് കാര്യങ്ങളാകുന്നു:
الأول: إذا لَقيتَ مُسْلماً فَسَلَّم عَليه، قَائلا:{السَّلامُ عليكم ورحمة الله وبركاته} .وإن سَلَّم عليكَ، فقل :{وعَليْكم السَّلامُ ورحْمة اللهِ وبَركَاته}
ഒന്ന് : നീ ഒരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ السلام عليكم ورحمة اللّٰه وبركاته എന്ന് പറഞ്ഞുകൊണ്ട് അവനോട് സലാം പറയുക. ആദ്യം അവനാണ് സലാം പറഞ്ഞതെങ്കിൽ وعليكم السلام ورحمة اللّٰه وبركاته എന്ന് നീ തിരിച്ചു പറയുക.
الثاني :إذَا أَرَدتَّ الدُّخُولَ عَلَى أَحَدٍ فَاسْتَأْذِنْ وَاقِفًا عَنْ يَمِينِ البَابِ أَوْ يَسَارِهِ ،فَإِنْ أَذِنَ لَكَ دَخَلْتَ ،وَإِنْ قِيلَ لَكَ: ارْجِعْ، فَارْجِعْ
രണ്ട് : നീ ആരുടെയെങ്കിലും അടുത്ത് പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ അവന്റെ വാതിലിന്റെ വലത് വശത്തോ ഇടത് വശത്തോ നിന്നുകൊണ്ട് അവനോട് അനുമതി ചോദിക്കുക. അനുമതി ലഭിച്ചാൽ കയറി കൊള്ളുകയും (അനുമതി ലഭിക്കാതെ) മടങ്ങാൻ പറയപ്പെട്ടാൽ മടങ്ങുകയും ചെയ്യുക.
الثالث : سَمِّ اللهَ فِي ابْتِدَاءِ أَكْلِكَ وَشُرْبِكَ قَائِلًا: {بِسْمِ اللهِ} وَكُلْ بِيَمِينِكَ، وَكُلْ مِمَّا يَلِيكَ ،وَإِذَا فَرَغْتَ فَالْعَقْ أَصَابِعَكَ وَقُلِ: {الحَمْدُ لله}
മൂന്ന് : ഭക്ഷണം കഴിക്കുന്നതിനും കുടിക്കുന്നതിനും മുൻപ് بسم ٱللَّهِ എന്ന് നീ പറയുക . വലതു കൈകൊണ്ട് ഭക്ഷിക്കുകയും നിന്റെ അരികിൽ ഉള്ളത് ഭക്ഷിക്കുകയും ചെയ്യുക. (ഭക്ഷണം കഴിക്കുന്നതിൽ നിന്ന്) വിരമിച്ചാൽ നിന്റെ വിരലുകളിൽ പറ്റിയ ഭക്ഷണാവശിഷ്ടങ്ങൾ നക്കിതുടക്കുക. (ശേഷം) الحَمْدُ للّٰه എന്ന് പറയുകയും ചെയ്യുക.
الرابع:تَكَلَّمْ بِطَيِّبِ القَوْلِ فِي خَيْرٍ، واخْفِضْ صَوْتَكَ مُتَمَهِّلًا فِي حَدِيثِكَ ، وَأَنْصِتْ لمَنْ كَلَّمَكَ ، مُقْبِلًا عَلَيْهِ ، وَلَا تُقَاطِعْهُ ، وَلَا تَتَقَدَّمْ بَيْنَ يَدَيِ الأَكْبَرِ بِالكَلَامِ
നാല് : നന്മയിൽ നീ നല്ല വാക്കുകൾ കൊണ്ട് സംസാരിക്കുക. നിന്റെ ശബ്ദം താഴ്ത്തുകയും സംസാരത്തിൽ അവധാനത പാലിക്കുകയും ചെയ്യുക. നിന്നോട് സംസാരിക്കുന്നവവരുടെ സംസാരം മൗനമായി കേൾക്കുക. അവർക്ക് അഭിമുഖമായി നിൽക്കുക. (ഇടയിൽ കയറി സംസാരിച്ച്) അവരുടെ സംസാരം തടസ്സപ്പെടുത്തരുത്. അവര്‍ മുതിർന്നവരാണെങ്കിൽ സംസാരത്തിൽ അവരെ ധിക്കാരപൂർവ്വം മുൻകടക്കുകയും ചെയ്യരുത്.
الخامس :إِذَا أَتَيْتَ مَضْجِعَكَ فَتَوَضَّأْ، وَنَمْ عَلَى شِقِّكَ الأَيْمَنِ ، وَاتْلُ آيَةَ الكُرْسِيِّ مَرَّةً وَاجْمَعْ كَفَّيْكَ وَاقْرَأْ فِيهِمَا سُورَةَ الإِخْلَاصِ وَالمُعُوِّذَتَيْنِ. وَانْفُثْ فِيهِمَا، وَامْسَحْ بِهِمَا مَا اسْتَطَعْتَ مِنْ جَسَدِكَ ،تَفْعَلُ ذَٰلِكَ ثَلَاثًا
അഞ്ച്: നീ കിടപ്പറയിലെത്തിയാൽ വുളൂഅ് ചെയ്യുക. വലതുവശം ചരിഞ്ഞു കിടന്നുറങ്ങുക. (ഉറങ്ങുന്നതിന് മുമ്പ്) ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക. എന്നിട്ട് മുൻ കൈ രണ്ടും ചേർത്തു വെക്കുകയും സൂറത്തുൽ ഇഖ്ലാസും സൂറത്തുൽ ഫലഖും സൂറത്തുന്നാസും പാരായണം ചെയ്ത് അതിൽ (മുൻകൈയിൽ) ഊതുകയും സാധിക്കാവുന്ന ശരീര ഭാഗങ്ങളിൽ തടവുകയും ചെയ്യുക. ഇപ്രകാരം മൂന്ന് തവണ ചെയ്യുക.
السادس :إِذَا عَطَسْتَ فَغَطِّ وَجْهَكَ بِيَدِكَ أَوْ بِثَوْبِكَ ، وَاحْمَدِ اللهَ، فَإِنْ شَمَّتَكَ أَحَدٌ فَقَالَ: {يَرْحَمُكَ اللهُ} فَقُلْ: {يَهْدِيكُمُ اللهُ وَيُصْلِحُ بَالَكُمْ}
ആറ് : നീ തുമ്മിയാൽ നിന്റെ മുഖം നിന്റെ കൈ കൊണ്ടോ നിന്റെ വസ്ത്രം കൊണ്ടോ മറച്ച് പിടിക്കുക. എന്നിട്ട് الحمد لله എന്ന് പറയുക. ഇനി ആരെങ്കിലും يَرْحَمُكَ اللهُ (അല്ലാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ.) എന്ന് പറഞ്ഞു കൊണ്ട് നിന്നെ അനുമോദിച്ചാൽ അപ്പോൾ يَهْدِيكُمُ اللهُ وَيُصْلِحُ بَالَكُمْ (അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകുകയും നിങ്ങളുടെ അവസ്ഥകൾ നന്നാക്കി തരികയും ചെയ്യട്ടെ.) എന്ന് തിരിച്ച് പറയുക.
السابع: رُدَّ التَّثَاؤُبَ مَا اسْتَطَعْتَ ، وَأَمْسِكْ بِيَدِكَ عَلَى فِيكَ ، وَلَا تَقُلْ: {آهْ آهْ}
ഏഴ് : കോട്ടുവായെ നിനക്ക് സാധിക്കുന്നത്ര നീ തടുക്കുക. കൈ കൊണ്ട് വായിൽ മുറുകെ പിടിക്കുക. ‘ആഹ് ആഹ്’ എന്ന ശബ്ദം പുറപ്പെടുവിക്കാതിരിക്കുക.
الثامن:إِذَا انْتَهَيْتَ إِلَى مَجْلِسٍ فَسَلِّمْ ، وَاجْلِسْ حَيْثُ يَنْتَهِي المَجْلِسُ ، وَلَا تَجْلِسْ بَيْنَ الشَّمْسِ وَالظِّلِّ ، وَلَا تُفَرِّقْ بَيْنَ اثْنَيْنِ إِلَّا بِإِذْنِهِمَا ، وَلَا تُقِمْ أَحَدًا مِنْ مَجْلِسِهِ ، وَافْسَحْ لِمَنْ دَخَلَ ، وَاذْكُرِ اللهَ فِيهِ ، وَأَقَلُّهُ كَفَّارَتُهُ، فَتَقُولُ: {سُبْحانَكَ اللَّهُمَّ وَبِحَمِدِكَ، أَشْهَدُ أَلَّا إِلٰهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ}
എട്ട് : ഒരു സദസ്സിലേക്ക് നീ ചെന്നാൽ അവിടെ സലാം പറയുക. പിന്നീട് ആ സദസ്സ് അവസാനിക്കുന്നിടത്ത് നീ ഇരിക്കുക. വെയിലിനും തണലിനും ഇടയിൽ നീ ഇരിക്കരുത്. സദസ്സിലുള്ള രണ്ടാളുകൾക്കിടയിൽ അവരുടെ അനുമതി കൂടാതെ നീ വിടവ് ഉണ്ടാക്കരുത്. ഒരാളേയും അവന്റെ ഇരിപ്പിടത്തിൽ നിന്ന് നീ എഴുന്നേൽപ്പിക്കരുത്. ആ സദസ്സിലേക്ക് കടന്നുവരുന്നവർക്ക് (ഇരിക്കാൻ) നീ വിശാലത ചെയ്യുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. ഏറ്റവും കുറഞ്ഞത് സദസ്സ് പിരിയുമ്പോഴുള്ള പ്രാർത്ഥന നിർവഹിക്കുക. അത് ഇപ്രകാരമാണ്.
سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك
അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിന്നെ ഞാന്‍ അത്യധികം സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു! യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തു തരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്‍റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
التاسع:أَعْطِ الطَّرِيقَ حَقَّهُ ،فَغُضَّ بَصَرَكَ .وَكُفَّ الأَذَى ، وَرُدَّ السَّلَامَ، وَأْمُرْ بِالمَعْرُوفِ، وَانْهَ عَنِ المُنْكَرِ.
ഒമ്പത്: വഴികളോടുള്ള ബാധ്യത നീ നിറവേറ്റുകയും നിന്റെ ദൃഷ്ടികൾ താഴ്ത്തുകയും വഴിയിലെ ഉപദ്രവങ്ങൾ നീക്കുകയും ചെയ്യുക. സലാം മടക്കുക നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.
العاشر:إلْبَسِ الجَمِيلَ مِنَ الثِّيَابِ ، وَأَفْضَلُهَا الأَبْيَضُ، وَلَا يُجَاوِزْ كَعْبَيْكَ سُفْلًا، وَابْدَأْ بِيَمِينِكَ لُبْسًا ،وَبِشِمَالِكَ خَلْعًا
പത്ത്: വസ്ത്രങ്ങളിൽ ഭംഗിയുളളത് നീ ധരിക്കുക. വെള്ള വസ്ത്രമാണ് ഏറ്റവും ശ്രേഷ്ഠം. നെരിയാണിക്ക് താഴെ നിന്റെ വസ്ത്രം വലിച്ചിഴക്കരുത്. വസ്ത്രം ധരിക്കുമ്പോൾ വലതിനെ മുന്തിക്കുക. അത് അഴിക്കുമ്പോൾ ഇടതിനേയും മുന്തിക്കുക.
kanzululoom.com