ചൂട് കടുക്കുകയാണ് ….. ഇന്ന് ചൂട് 40 ഡിഗ്രി കവിഞ്ഞു ….. ഇന്ന് 100 ല്‍ അധികം ആളുകള്‍ക്ക് സൂര്യതാപം ഏറ്റു. വരാനിരിക്കുന്നത് അതിരൂക്ഷമായ ചൂടും തണുപ്പുമാണെന്ന് ശാസ്ത്രീയ ഗവേഷക൪ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ദിനപ്പത്രങ്ങളിലെ വാ൪ത്തയാണ് ഇത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വാ൪ത്തയല്ല ഇത്, നമ്മുടെ നാടായ കേരളത്തില്‍ നിന്നുള്ള വാ൪ത്തയാണ് ഇത്. ഇതെല്ലാം പ്രകൃതിയുടെ പ്രവ൪ത്തനങ്ങളാണെന്നും കാലാവസ്ഥാ വ്യത്യാനമാണെന്നും പറഞ്ഞ് നിസ്സാരല്‍ക്കരിക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടുള്ളതല്ല. ഇത്തരം സാഹചര്യങ്ങളില്‍ സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
ശക്തമായ ഈ ചൂടിൽ വിശ്വാസികൾക്ക് ചില പാഠങ്ങളുണ്ട്. ഭൂമിയെയും ഭൂമിയില്‍ ചൂടിന് കാരണമായി ഭവിക്കുന്ന സൂര്യനെയും സംവിധാനിച്ചത് അല്ലാഹുവാണെന്ന് ഒന്നാമതായി മനസ്സിലാക്കുക.
وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ فِى فَلَكٍ يَسْبَحُونَ
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു. (ഖു൪ആന്‍:21/33)
وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) (ഖു൪ആന്‍:21/33)
അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് ഭൂമിയില്‍ വസിക്കുവാന്‍ കഴിയുമാറായിട്ടാണ് അവന്‍ ഭൂമിയെയും സൂര്യനെയും സംവിധാനിച്ചിട്ടുള്ളത്. അറിഞ്ഞിടത്തോളം ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരം ഏകദേശം 15 കോടി കിലോമീറ്റർ ആണ്. സൂര്യന്‍ ഭൂമിയില്‍ നിന്ന് കുറച്ചുകൂടി അകലെയായിരുന്നെങ്കില്‍ നമുക്ക് കൊടുംതണുപ്പ് കാരണം ഭൂമില്‍ വസിക്കാന്‍ കഴിയില്ലായിരുന്നുവെന്നും സൂര്യന്‍ ഭൂമിയില്‍ നിന്ന് കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍ നമുക്ക് കൊടുംചൂട് കാരണം ഭൂമില്‍ വസിക്കാന്‍ കഴിയില്ലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നു. സൂര്യനെയും ഭൂമിയെയുമൊക്കെ സൃഷ്ടിച്ചതിലും സംവിധാനിച്ചതിലുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം വ്യക്തമാണ്.
സൂര്യന്‍ രാവിലെ കിഴക്ക് ഉദിച്ച് വൈകീട്ട് പടിഞ്ഞാറ് അസ്തമിക്കുന്ന രീതിയിലാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. സൂര്യന്റെ ഈ സഞ്ചാരമാണ് രാത്രിയെയും പകലിനെയും ഉണ്ടാക്കുന്നത്. ഇവിടെ പകല്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ കൊടും ചൂടത്ത് ഭൂമില്‍ വസിക്കാന്‍ കഴിയില്ലായിരുന്നു.
قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَٰمَةِ مَنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ – قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَٰمَةِ مَنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ – وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ
(നബിയേ) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ? പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രികൊണ്ട് വന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ? അവന്റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി. (ഖു൪ആന്‍:28/71-73)
അന്ത്യനാള്‍ സംഭവിക്കുമ്പോള്‍ സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമെന്നുള്ള കാര്യം അഥവാ അതിന്റെ പ്രകാശം നഷ്ടപ്പെട്ടുപോകുമെന്നുള്ള കാര്യവും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
إِذَا ٱلشَّمْسُ كُوِّرَتْ
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍ (ഖു൪ആന്‍:81/1)
ചൂട് കാലത്ത് ചൂട് സഹിക്കാന്‍ പറ്റാതാകുമ്പോള്‍ നശിച്ച ചൂട്, ഇത് എന്തൊരു കാലമാണ് എന്നൊക്കെ പറഞ്ഞ് കാലത്തെ പഴിക്കുന്നവരുണ്ട്. ഒരു സത്യവിശ്വാസി ഒരിക്കലും കാലത്തെ പഴിക്കരുത്. അറിയുക: കാലത്തിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ്. കാലത്തെ പഴിക്കുമ്പോള്‍ അതുവഴി അല്ലാഹുവിനെയാണ് പഴിക്കുന്നത്.
عَنْ أَبُو هُرَيْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم: قَالَ اللَّهُ يَسُبُّ بَنُو آدَمَ الدَّهْرَ، وَأَنَا الدَّهْرُ، بِيَدِي اللَّيْلُ وَالنَّهَارُ
അല്ലാഹു പറയുന്നു: ആദമിന്റെ പുത്രന്‍ എന്നെ ശല്യപ്പെടുത്തുന്നു. (അതായതു) അവന്‍ കാലത്തെ ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. (ബുഖാരി:6181)
ചിലപ്പോഴൊക്കെ ചൂട് കടക്കുന്നതിന് ഭൌതികമായ പല കാരണങ്ങളും ഉണ്ടാകാം. എന്നാല്‍ എല്ലാ കാലത്തും കഠിനമായ ചൂടും കഠിനമായ തണുപ്പും ഉണ്ടാകുന്നതിന്റെ കാരണം എന്താണെന്ന് നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: اشْتَكَتِ النَّارُ إِلَى رَبِّهَا، فَقَالَتْ رَبِّ أَكَلَ بَعْضِي بَعْضًا، فَأَذِنَ لَهَا بِنَفَسَيْنِ نَفَسٍ فِي الشِّتَاءِ وَنَفَسٍ فِي الصَّيْفِ، فَأَشَدُّ مَا تَجِدُونَ فِي الْحَرِّ، وَأَشَدُّ مَا تَجِدُونَ مِنَ الزَّمْهَرِيرِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം തന്റെ റബ്ബിനോട് ആവലാതിപ്പെട്ടുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ ചില ഭാഗങ്ങള്‍ മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു. അപ്പോള്‍ അവന്‍ അതിന് രണ്ട് നിശ്വാസങ്ങള്‍ക്ക് അനുമതി നല്‍കി. ശൈത്യകാലത്ത് ഒരു നിശ്വാസവും ഉഷ്ണകാലത്ത് ഒരു നിശ്വാസവും. അപ്പോള്‍ അതികഠിനമായ ചൂട് നിങ്ങള്‍ അനുഭവിക്കുന്നത് (അതിന്റെ ചുടുകാറ്റാണ്) അതികഠിനമായ തണുപ്പ് നിങ്ങള്‍ അനുഭവിക്കുന്നത് (അതിന്റെതണുപ്പുമാണ്) . (ബുഖാരി:3260)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا اشْتَدَّ الْحَرُّ فَأَبْرِدُوا بِالصَّلاَةِ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ചൂട് കഠിനമാകുമ്പോള്‍ നിങ്ങള്‍ ളുഹ്൪ നമസ്കാരത്തെ പിന്തിപ്പിക്കുക. കഠിനമായിട്ടുള്ള ചൂട്, നരകത്തീയുടെ ജ്വാലയിൽ പെട്ടതാണ്. (ബുഖാരി:536)
അന്ത്യ നാളില്‍ ഖബ്റുകളില്‍ നിന്ന് മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്ന രംഗത്തെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ആയിരക്കണക്കിന് വ൪ഷങ്ങള്‍ മനുഷ്യന് മഹ്ശറയില്‍ കഴിച്ചു കൂട്ടേണ്ടി വരും. ആ ദിവസത്തെ ഭീകരതയെ കുറിച്ച് അല്ലാഹുവും അവന്റെ റസൂല്‍ ﷺ യും നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കും. ഇന്ന് ഈ ഭൂമിയില്‍ കഠിനമായ ചൂട് അനുഭവിക്കുമ്പോള്‍ നാളെ മഹ്ശറയില്‍ നേരിടാനിരിക്കുന്ന അതിഭീകരവും ഭയാനകവുമായ ചൂടിനെ കുറിച്ച് ചിന്തിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.
عَنْ عَبْدِ الرَّحْمَنِ بْنِ، جَابِرٍ حَدَّثَنِي سُلَيْمُ بْنُ عَامِرٍ، حَدَّثَنِي الْمِقْدَادُ بْنُ الأَسْوَدِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” تُدْنَى الشَّمْسُ يَوْمَ الْقِيَامَةِ مِنَ الْخَلْقِ حَتَّى تَكُونَ مِنْهُمْ كَمِقْدَارِ مِيلٍ ” . قَالَ سُلَيْمُ بْنُ عَامِرٍ فَوَاللَّهِ مَا أَدْرِي مَا يَعْنِي بِالْمِيلِ أَمَسَافَةَ الأَرْضِ أَمِ الْمِيلَ الَّذِي تُكْتَحَلُ بِهِ الْعَيْنُ . قَالَ ” فَيَكُونُ النَّاسُ عَلَى قَدْرِ أَعْمَالِهِمْ فِي الْعَرَقِ فَمِنْهُمْ مَنْ يَكُونُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ يَكُونُ إِلَى رُكْبَتَيْهِ وَمِنْهُمْ مَنْ يَكُونُ إِلَى حَقْوَيْهِ وَمِنْهُمْ مَنْ يُلْجِمُهُ الْعَرَقُ إِلْجَامًا ” . قَالَ وَأَشَارَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ إِلَى فِيهِ
മിഖ്ദാദ്ബ്നുല്‍ അസ്’വദില്‍(റ) നിന്ന് നിവേദനം :നബി ﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: അവസാന നാളില്‍ സൂര്യന്‍ സൃഷ്ടികളോട് അടുക്കുന്നതാണ്, (എത്രത്തോളമെന്നാല്‍) ഒരു മൈല്‍ ദൂരം വരെ അടുക്കുന്നതാണ്. സുലൈമാന്‍ ഇബ്നു ആമി൪(റ) പറഞ്ഞു: അല്ലാഹു തന്നെയാണെ സത്യം, മൈല്‍ കൊണ്ട് അ൪ത്ഥമാക്കുന്നത് ഭൂമിയിലെ മൈല്‍ ആണോ, അതല്ല കണ്ണിന് സുറുമയിടുന്ന കോല്‍ ആണോയെന്ന് എനിക്കറിയില്ല. പറഞ്ഞു: ജനങ്ങള്‍ അവരുടെ പ്രവ൪ത്തനങ്ങള്‍ക്കനുസരിച്ച് വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്നതാണ്. അവരില്‍ ഞെരിയാണി വരെ മുങ്ങിയവരുണ്ടാകും, അവരില്‍ കാല്‍മുട്ട് വരെ വിയ൪പ്പില്‍ മുങ്ങിയവരുണ്ടാകും, അവരില്‍ അരക്കെട്ട് വരെ വിയ൪പ്പില്‍ മുങ്ങിയവരുണ്ടാകും, അവരില്‍ ചിലരെ ഇത് വരെ വിയ൪പ്പ് മൂടിക്കളയുന്നതാണ്. അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ കൈ കൊണ്ട് വായയിലേക്ക് ആംഗ്യം കാണിക്കുകയുണ്ടായി. (മുസ്ലിം: 2864)
ഈ ലോകത്തെ ശക്തമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പല മാ൪ഗങ്ങളും സ്വീകരിക്കാറുണ്ട്. എ.സി ഉപയോഗിക്കുന്നു, തണലിനെ ആശ്രയിക്കുന്നു, വെള്ളം ഉപയോഗിച്ച് ശരീരം തണുപ്പിക്കുന്നു തുടങ്ങി ധാരാളം മാ൪ഗങ്ങള്‍. ഈ ലോകത്തെ ശക്തമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പല മാ൪ഗങ്ങളും സ്വീകരിക്കുന്ന നാം അതിഭയാനകമായ മഹ്ശറയിലെ സാഹചര്യത്തില്‍ രക്ഷപ്പെടാൻ വേണ്ടി മാ൪ഗങ്ങള്‍ സ്വീകരിക്കാന്‍ പരിശ്രമിക്കാറുണ്ടോ? മഹ്ശറയിലെ കഠിനമായ ചൂടില്‍ നിന്നും രക്ഷ ലഭിക്കുന്നതിനുള്ള വഴി നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കുമ്പോള്‍ ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ കൊടുക്കുന്നതായിരിക്കുമെന്ന് നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : سَبْعَةٌ يُظِلُّهُمُ اللَّهُ تَعَالَى فِي ظِلِّهِ يَوْمَ لاَ ظِلَّ إِلاَّ ظِلُّهُ إِمَامٌ عَدْلٌ، وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلاَنِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്. നീതിമാനായ നേതാവ്, അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്, ഹൃദയം എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ, അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ, സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ, വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി ദാനധർമ്മങ്ങൾ ചെയ്‌തവൻ, ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത് കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (ബുഖാരി:1423)
عن عُقْبةَ بنِ عَامِرٍ – رضي الله عنه – قال: سَمِعْتُ رَسُولَ اللهﷺ يَقُولُ: كُلُّ امْرِئٍ فِي ظِلِّ صَدَقَتِهِ حَتَّى يُفْصَلَ بَيْنَ النَّاسِ
ഉഖ്ബതുബ്നു ആമിറില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: പരലോകത്ത് ഓരോ മനുഷ്യനും അവന്റെ സ്വദഖയുടെ തണലിലായിരിക്കും, ജനങ്ങള്‍ക്കിടയില്‍ വേ൪തിരിവുണ്ടാക്കുന്നത് വരെ അല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടപ്പിലാക്കുന്നത് വരെ.(അഹ്’മദ്: 17332)
അബ്ദില്ലാഹിബ്നു സഹ്ല് ബ്നു ഹുനൈഫ്(റ) തന്റെ പിതാവില്‍ നിന്നും പറയുന്നു: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാ൪ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നവനെ ആരെങ്കിലും സഹായിച്ചാല്‍, അല്ലെങ്കില്‍ കൊടുത്ത് വീട്ടാന്‍ കഴിയാത്തവന്റെ കടം ഉപേക്ഷിച്ചാല്‍ അല്ലെങ്കില്‍ അടിമയെ മോചിപ്പിക്കാനുള്ള കരാറില്‍ സഹായിച്ചാല്‍ അല്ലാഹു അവന്റെ തണലല്ലാത്ത ആരുടേയും തണല്‍ ലഭിക്കാത്ത സന്ദ൪ഭത്തില്‍ തണല്‍ നൽകി ആദരിക്കുന്നതാണ്. (അഹ്മദ്)
നാളെ പരലോകത്ത് അല്ലാഹുവിന്റെഅര്‍ശിന്റെ തണലൊഴികെവേറെ യാതൊരു തണലും ഇല്ലാത്ത ദിവസം ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ സൗകര്യം നല്‍കുമ്പോള്‍ അതില്‍ നാം ഉണ്ടാകുമോ എന്ന് ഇപ്പോഴേ പരിശോധിക്കുക. ഇല്ലെങ്കില്‍ അതിന് വേണ്ടി കഠിനമായി പരിശ്രമിക്കേണ്ടതാണ്. ഇന്ന് എത്രയോ കിലോ മീറ്റ൪ അകലെയുള്ള സൂര്യന്റെ ചൂട് ഏതാനും മണിക്കൂ൪ നേരത്തേക്ക് പോലും സാധ്യമല്ലെങ്കില്‍ അന്ന് തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ ചൂട് എങ്ങനെ സഹിക്കാന്‍ കഴിയും. അറിയുക: സൂര്യനില്‍ നിന്നും ഇന്ന് നാം അനുഭവിക്കുന്ന ചൂട് സത്യമാണ്, നാളെ മഹ്ശറയില്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കുന്നതും സത്യമാണ്.
ഇസ്ലാമിലെ ആദ്യ കാലത്തുണ്ടായ യുദ്ധങ്ങളിൽ പലതും ശക്തമായ ചൂടു കാലത്തായിരുന്നു. ശക്തമായ ചൂട് കാരണം ആളുകൾ പുറത്തിറങ്ങാൻ പോലും മടി കാണിച്ച സമയത്താണ് തബൂക്കിലേക്ക് നബി ﷺ യും സ്വഹാബികളും യുദ്ധത്തിന് വേണ്ടി പുറപ്പെട്ടത്. എന്നാല്‍ കപടവിശ്വാസികള്‍ യുദ്ധത്തിന് വേണ്ടി പുറപ്പെട്ടില്ലെന്നു മാത്രമല്ല, യുദ്ധത്തിന് പോകുന്നവരോട് ഈ കൊടുംചൂടില്‍ യുദ്ധത്തിന് പോകേണ്ടതില്ലെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, അവര്‍ക്ക് അനുഭവിക്കാനിരിക്കുന്ന നരകാഗ്നിയുടെ ഉഷ്‌ണം അതിനെക്കാള്‍ എത്രയോ കഠിനതരമാണെന്ന് അവര്‍ ഓര്‍ത്തിരിക്കട്ടെയെന്ന് അല്ലാഹു അവരെ ഓ൪മ്മിപ്പിച്ചു.
فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ
(യുദ്ധത്തിനു പോകാതെ) പിന്‍മാറി ഇരുന്നവര്‍ അല്ലാഹുവിന്‍റെ ദൂതന്‍റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപുറപ്പെടേണ്ട. നബിയേ പറയുക: നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍. (ഖു൪ആന്‍:9/81)
ഇത്തരം കപടവിശ്വാസികള്‍ എല്ലാ കാലത്തും ഉണ്ടായിരിക്കും. ഇസ്ലാമികമായ വേഷം ധരിക്കുന്ന സ്ത്രീകളോട് ‘ചൂടുകാലമാണ്, ഈ വേഷമൊന്നും ധരിക്കേണ്ടതില്ല’ എന്ന് പറഞ്ഞ് പിന്തിരിക്കുന്നവരെ ഇന്ന് കാണാം. ഇത്തരം കപടവിശ്വാസികളുടെ കെണിയില്‍ പെടുന്നവരോട് അല്ലാഹുവിന്റെ വചനമാണ് ഓ൪മ്മിപ്പിക്കാനുള്ളത്.
قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ
നബിയേ പറയുക: നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍. (ഖു൪ആന്‍:9/81)
പരലോകത്ത് നരകത്തില്‍ ചൂട് കൊണ്ടാണ് മനുഷ്യരെ അല്ലാഹു ശിക്ഷിക്കുന്നത്. ഇന്ന് ഈ ഭൂമിയില്‍ കഠിനമായ ചൂട് അനുഭവിക്കുമ്പോള്‍ നരകത്തിലെ തീയെ കുറിച്ച് ചിന്തിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. ഈ ഭൂമിയില്‍ നാം കത്തിക്കുന്ന തീയിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ – ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ – نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ
നിങ്ങള്‍ ഉരസി കത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിന്റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും.(ഖു൪ആന്‍:57/71-73)
തീ അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും അതിന്റെ ഉപകാരത്തെ കുറിച്ചും പറഞ്ഞപ്പോള്‍ നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു എന്ന് സൂചിപ്പിച്ചിരിക്കുന്നു. അതായത് സാധാരണ തീയിനെക്കാള്‍ എത്രയോ ഇരട്ടി ഉഷ്ണമേറിയ തീയാണ് നരകത്തിലെ തീയെന്ന് ഓർമ്മിക്കുവാനുള്ള ഒരു സൂചനയാണ് ആ വാക്കിൽ അടങ്ങിയിരിക്കുന്നത്. അതേപോലെ ഇന്ന് ഈ ഭൂമിയില്‍ കഠിനമായ ചൂട് അനുഭവിക്കുമ്പോള്‍ നരകത്തിലെ തീയെ കുറിച്ച് ചിന്തിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” نَارُكُمْ هَذِهِ الَّتِي يُوقِدُ ابْنُ آدَمَ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ حَرِّ جَهَنَّمَ ” . قَالُوا وَاللَّهِ إِنْ كَانَتْ لَكَافِيَةً يَا رَسُولَ اللَّهِ . قَالَ ” فَإِنَّهَا فُضِّلَتْ عَلَيْهَا بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهَا مِثْلُ حَرِّهَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യൻ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകതാപത്തിന്റെ എഴുപതില്‍ ഒരംശംമാത്രമാണ്. സ്വഹാബത്ത് പറഞ്ഞു: ദൈവദൂതരേ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ? തിരുമേനി(സ്വ) അരുളി: നരകത്തീ ഇതിനേക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുള്ളതായിരിക്കും. ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ്.(മുസ്‌ലിം: 2843)
ഇബ്നു റജബുൽ ഹമ്പലി(റഹി) പറഞ്ഞു: സൂര്യന്റെ ചൂടേൽക്കുന്നവൻ, നരകത്തിന്റെ ചൂടിനെ കുറിച്ച് ഓർക്കുകയും,അതിനവനെ അർഹനാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യട്ടെ. (ലത്വാഇഫുൽ മആരിഫ്)
നരകം സത്യമാണ്. നരക ശിക്ഷയും സത്യമാണ്. നരക ശിക്ഷ വേദനയേറിയതും ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറവുമുള്ളതാണ്.
إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :4/56)
فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ
……… എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. (ഖു൪ആന്‍ :22/19-20)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ الْحَمِيمَ لَيُصَبُّ عَلَى رُءُوسِهِمْ فَيَنْفُذُ الْحَمِيمُ حَتَّى يَخْلُصَ إِلَى جَوْفِهِ فَيَسْلِتَ مَا فِي جَوْفِهِ حَتَّى يَمْرُقَ مِنْ قَدَمَيْهِ وَهُوَ الصَّهْرُ ثُمَّ يُعَادُ كَمَا كَانَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ നബി ﷺ പറഞ്ഞു: നിശ്ചയം അവരുടെ തലക്കുമീതെ, ഹമീം (തിളക്കുന്ന വെള്ളം) ചൊരിയപ്പെടുന്നതാണ്. ഹമീം നരകവാസിയുടെ ഉള്ളില്‍ പ്രവേശിക്കുകയും അത് അവന്റെ ഉള്ളിലുള്ളത് ഉരുക്കുകയും കാല്‍പാദങ്ങളിലൂടെ പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യും. ഇതാണ് സ്വഹ്൪. പിന്നീട് അവന്‍ പൂ൪വ്വസ്ഥിതിയിലേക്ക് മടക്കപ്പെടും. (സുനനുത്തി൪മിദി:39/2783 – ഇമാം തി൪മിദി ഹസനുന്‍ സ്വഹീഹുന്‍ ഗരീബുന്‍ എന്ന് വിശേഷിപ്പിച്ചു)
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ
ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (ഖു൪ആന്‍ :14/49-50)
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ
നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.(ഖു൪ആന്‍ :23/104)
عَنْ سَمُرَةَ، أَنَّهُ سَمِعَ نَبِيَّ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ مِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى حُجْزَتِهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى عُنُقِهِ
സമുറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: നരകവാസികളിൽ ചിലരുടെ കണങ്കാല് വരെ നരകാഗ്നി പിടികൂടുന്നതാണ്. ചിലരുടെ മുട്ടുവരേയും മറ്റു ചിലരുടെ അരക്കെട്ട് വരേയും ചിലരുടെ തൊണ്ടക്കുഴിവരെയും നരകാഗ്നി പിടികൂടുന്നതാണ്. (മുസ്‌ലിം: 2845)
ഒരിക്കല്‍ ഉമർ ബ്നു അബ്ദുൽ അസീസ് (റ)നടന്നു പോകുമ്പോൾ ചൂട് കാരണം ആളുകൾ തണലിലേക്ക് മാറി നിൾക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം കരയുവാൻ തുടങ്ങി. കാരണം ഈ ചെറിയ ചൂടും പോലും മനുഷ്യന് താങ്ങാൻ സാധിക്കുന്നില്ലല്ലോ അപ്പോൾ എപ്രകാരമായിരിക്കും നരകത്തിലെ ചൂട് എന്ന് ചിന്തിച്ചു കൊണ്ട്.
ഈ ലോകത്തെ ശക്തമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പല മാ൪ഗങ്ങളും സ്വീകരിക്കുന്ന നാം അതിഭയാനകമായ നരകത്തീയില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാ൪ഗങ്ങള്‍ സ്വീകരിക്കാന്‍ പരിശ്രമിക്കാറുണ്ടോ? അതിനുള്ള വഴി നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. സത്യവിശ്വാസം സ്വീകരിച്ച് സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തി അല്ലാഹുവിനെ ഭയന്ന് സൂക്ഷിച്ച് ജീവിക്കുകയെന്നുള്ളതാണ് നരകത്തില്‍ നിന്നുള്ള രക്ഷ ലഭിക്കാനുള്ള മാ൪ഗ്ഗം. അതോടൊപ്പം നരക പ്രവേശനത്തിന് കാരണമാകുമെന്ന് പഠിപ്പിച്ച പ്രവർത്തികളിൽനിന്ന് അകന്നു നിൽക്കുക. അറിയുക: സൂര്യനില്‍ നിന്നും ഇന്ന് നാം അനുഭവിക്കുന്ന ചൂട് സത്യമാണ്, പരലോകത്തുള്ള നരകത്തീയും സത്യമാണ്.
അഞ്ച് നേരത്തെ നമസ്കാരം പള്ളിയില്‍ പോയി നമസ്കരിക്കുന്നതിനും സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുന്നതിനും കഠിനമായ ചൂട് തടസ്സമാകരുത്. ചൂട് എത്ര കഠിനമായാലും പിടിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയണം. ഈ ലോകത്തെ ചൂട് എത്ര കഠിനമായാലും ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ ചൂടിന്റെ കാഠിന്യം കുറയുന്നതാണ്. പരലോകത്ത് മഹ്ശറയിലെ ചൂടായാലും നരകത്തിലെ ചൂടായാലും താങ്ങാന്‍ കഴിയുന്നതല്ല. അല്ലാഹു പറഞ്ഞത് ഓ൪ക്കുക:
قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا۟ يَفْقَهُونَ
നബിയേ പറയുക: നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍. (ഖു൪ആന്‍:9/81)
കുറച്ച് കഷ്ടപ്പെട്ടുകൊണ്ടാണെങ്കിലും അഞ്ച് നേരത്തെ നമസ്കാരം പള്ളിയില്‍ പോയി നമസ്കരിക്കുകയും സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ അതെല്ലാം പരലോകത്തെ ചൂടില്‍ നിന്നുള്ള മറയായിരിക്കും.
kanzululoom.com
One Response
Al hamdu Lillah
Good explanation