ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. മനുഷ്യ൪ ആത്മഹത്യ ചെയ്യുന്ന പ്രവണത ഇന്ന് ലോകത്ത് കൂടിവരുന്നുണ്ട്. ജീവിതത്തിലുകുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ഭൂരിഭാഗം ആളുകളേയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മാനസിക രോഗങ്ങളും ലഹരിയുടെ ഉപയോഗവും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോല്‍പ്പിക്കാമെന്ന് കരുതി ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.
തീവ്രമായ വൈകാരിക വേദനയില്‍ നിന്ന് രക്ഷപെടുന്നതിനുള്ള മാ൪ഗമായിട്ടാണ് പലരും ആത്മഹത്യയെ കാണുന്നത്. എന്നാല്‍ യഥാ൪ത്ഥത്തില്‍ ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണോ? ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് കരുതിയാണ് ആളുകള്‍ അതില്‍ അഭയം കണ്ടെത്തുന്നത്. എന്നാല്‍ ആത്മഹത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേയല്ല. പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ഭീരുവായി ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടുകയാണ് ഒരാള്‍ ആത്മഹത്യയിലൂടെ ചെയ്യുന്നത്.
ആത്മഹത്യയില്‍ നിന്നും ആളുകളെ എങ്ങനെ പിന്തിരിപ്പിക്കാം? ആത്മഹത്യയുടെ കാരണങ്ങള്‍ പലതാണ്. അവ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. അതിനപ്പുറം ഇസ്ലാം ഈ രംഗത്ത് കൃത്യവും വ്യക്തവുമായ മാ൪ഗ നി൪ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമിക ആദ൪ശം ഉള്‍ക്കൊണ്ടവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ല. ഇസ്ലാമിക ആദ൪ശം ഉള്‍ക്കൊള്ളാത്ത മുസ്ലിം നാമധാരികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടാകാം. ഇസ്ലാമിക ആദ൪ശം ഉള്‍ക്കൊണ്ടവന്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത് ? ജീവിതത്തില്‍ എന്തുതന്നെ പ്രതിസന്ധിയുണ്ടായാലും മനക്കരുത്തും ധൈര്യവും നല്‍കി അവന്റെ ആദ൪ശം അവനെ പിടിച്ചു നി൪ത്തുന്നു.
ഇസ്ലാം ഒന്നാമതായി, മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യവും ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള മാര്‍ഗവും മാനവ സമൂഹത്തിന് പഠിപ്പിച്ച് കൊടുത്തു. ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനും സംരക്ഷകനുമായ, മനുഷ്യരുള്‍പ്പടെയുള്ള സകല സൃഷ്ടകളുടേയും സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂവെന്നും ഈ ഐഹിക ജീവിതം നശ്വരമാണെന്നും മരണത്തിന് ശേഷമുള്ള പരലോകജീവിതം യാഥാ൪ത്ഥ്യമാണെന്നും അവിടെ നരകത്തില്‍ നിന്ന് രക്ഷപെട്ട് സ്വ൪ഗത്തില്‍ പ്രവേശിക്കലാണ് ജീവിത വിജയമെന്നും അതിന് വേണ്ടിയുള്ള പരിശ്രമമാണ് ഈ ഐഹിക ജീവിതത്തില്‍ വേണ്ടതെന്നും ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു.
സൃഷ്ടിക്കുകയും ആധിപത്യം വഹിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ഉപജീവനം നൽകുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണെന്ന് വിശ്വസിക്കുന്ന മനുഷ്യന് നല്ല മനകരുത്തും ധൈര്യവും കൈവരുന്നു. ജീവിതത്തിലെ ഏത് പ്രശ്‌നവും പ്രതിസന്ധിയും മറികടക്കാനുള്ള വഴികള്‍ അതോടെ അവന്റെ മുന്നില്‍ തുറക്കപ്പെടുന്നു. അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുന്നവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യാത്തതിന്റെ കാരണം അതാണ്.
ഐഹിക ജീവിതം മനുഷ്യരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നതെന്ന് ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു.
ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
…… ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)
قال ابن عباس رضي الله عنه : نبتليكم بالشدة والرخاء، والصحة والسقم، والغنى والفقر، والحلال والحرام، والطاعة والمعصية، والهدى والضلالة
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു : നാം നിങ്ങളെ ക്ഷാമവും ക്ഷേമവും കൊണ്ടും, ആരോഗ്യവും അനാരോഗ്യവും കൊണ്ടും, സമ്പത്തും ദാരിദ്ര്യവും കൊണ്ടും, അനുവദനീയവും അനനുവദനീയവും കൊണ്ടും, അനുസരണവും ധിക്കാരവും കൊണ്ടും, നേർമാർഗ്ഗവും ദുർമാർഗ്ഗവും കൊണ്ടും പരീക്ഷിക്കുന്നതാണ്. [തഫ്സീറു ത്വബ്‌രി: (25/17 )]
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لا يزال البلاء بالمؤمن في نفسه وولده وماله حتى يلقى الله وما عليه خطيئة
നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. അപ്പോള്‍ അയാള്‍ക്ക് യാതൊരു തെറ്റുമുണ്ടാകില്ല.(മുസ്നദ് അഹ്മദ്)
ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത് പരീക്ഷണത്തിന്റെ ഭാഗമായിട്ടാണെന്ന് മനസ്സിലാക്കിയ സത്യവിശ്വാസിക്ക് ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ കഴിയുകയില്ല. കാരണം ആത്മഹത്യ ചെയ്യുന്നത് വഴി ഒരാള്‍ പ്രസ്തുത പരീക്ഷണത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
പരലോക ജീവിതം സത്യമാണെന്ന് ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു. ഈ ഭൂമുഖത്ത് വന്ന ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും മനുഷ്യസമൂഹത്തെ പഠിപ്പിച്ച അടിസ്ഥാന വിഷയങ്ങളില്‍ ഒന്നാണത്. വിശുദ്ധ വേദഗ്രന്ഥങ്ങളില്‍ ഒടുവിലവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ മൊത്തം പ്രതിപാദ്യത്തിന്റെ മൂന്നിലൊന്നും ഇക്കാര്യമാണ്. മരണശേഷം മനുഷ്യരെയൊന്നടങ്കം രണ്ടാമതും ജീവിപ്പിക്കും. കൃത്യമായ വിചാരണ നടക്കും. നന്മക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കപ്പെടും. തിന്മക്ക് അതിന് തുല്യമായ പ്രതിഫലം ശിക്ഷയായി നല്‍കപ്പെടും. ഇസ്‌ലാമിന്റെ ഈ അടിസ്ഥാന ആദര്‍ശത്തില്‍ അടിയുറച്ച വിശ്വാസമുള്ളവര്‍ക്ക് ആത്മഹത്യയെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല.
രണ്ടാമതായി, ഖളാഅ്-ഖദ്റിലുള്ള വിശ്വാസം ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു. ഭൂമിയിലോ മനുഷ്യരിലോ ബാധിക്കുന്ന രോഗം, ക്ഷാമം തുടങ്ങിയ ഏതൊരു ബാധയും അത് ചെറുതോ, വലുതോ, പൊതുവായതോ, പ്രത്യേകമായതോ ആകട്ടെ, അത് രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ഒരു രേഖാഗ്രന്ഥത്തില്‍ അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
قَالَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ
നബി ﷺ പറഞ്ഞു:ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം കൊല്ലം മുമ്പ് അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ (അളവും തോതും) രേഖപ്പെടുത്തിയിരിക്കുന്നു. (മുസ്ലിം : 2653)
مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഖു൪ആന്‍:57/22)
എന്തിന് വേണ്ടിയാണ് അല്ലാഹു അത് ഇങ്ങനെ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കുന്നത് ? അല്ലെങ്കില്‍ ഈ വസ്തുത ജനങ്ങളെ അറിയിച്ചത് എന്തിനുവേണ്ടിയാണ് ? അതിനുള്ള മറുപടിയായി അല്ലാഹു തുടര്‍ന്നു പറയുന്നത് കാണുക:
لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
(ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:57/23)
മനുഷ്യ൪ക്ക് കിട്ടാതെ പോയതിന്റെ പേരില്‍ അവ൪ സങ്കടപ്പെടാതിരിക്കുവാനും, മനുഷ്യ൪ക്ക് കിട്ടിയതിന്റെ പേരില്‍ അവ൪ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടിയാണ് അല്ലാഹു അപ്രകാരം ചെയ്തത്. എല്ലാം അല്ലാഹു കണക്കാക്കിയതാണെന്നറിഞ്ഞാല്‍, നഷ്ടം ബാധിക്കുന്നതിന്റെ പേരില്‍ സങ്കടത്തിനും നിരാശക്കും വകയില്ലല്ലോ. അതുപോലെത്തന്നെ, നേട്ടം ലഭിക്കുന്നതിന്റെ പേരില്‍ ആഹ്ളാദത്തിനും അഹങ്കാരത്തിനും വകയില്ല. നഷ്ടത്തില്‍ ക്ഷമയും, നേട്ടത്തില്‍ നന്ദിയും സ്വീകരിക്കുകയാണ് വേണ്ടത്.
ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേത്, നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക എന്നുള്ളതാണ്. നമ്മുടെ തീരുമാനങ്ങള്‍ക്കുപരിയായി അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുകയെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ ബോധ്യപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് കഴിയും. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസം ലഭിക്കുന്നു. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഏതൊരു പ്രയാസവും പ്രതിസന്ധിയും അത് അല്ലാഹു തനിക്ക് വിധിച്ചതാണെന്ന വിശ്വസിക്കുന്ന ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ല.
മൂന്നാമതായി, ജീവിതത്തില്‍ ദുൻയാവിന്റെ വിഷയത്തിൽ എന്തുതന്നെ പ്രതിസന്ധിയുണ്ടായാലും ഒരു ഘട്ടത്തിലും മരണത്തെ ആഗ്രഹിച്ചുപോവരുതെന്ന് ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു.
عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ إِمَّا مُحْسِنًا فَلَعَلَّهُ يَزْدَادُ، وَإِمَّا مُسِيئًا فَلَعَلَّهُ يَسْتَعْتِبُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മരണം ആഗ്രഹിക്കരുത്. അവൻ സച്ചരിതനാണെങ്കിൽ നന്മ കൂടുതൽ വർദ്ധിപ്പിക്കാമല്ലോ. അവൻ ദുഷ്ക്കർമിയാണെങ്കിൽ അവന്ന് പശ്ചാത്തപിക്കാൻ അവസരം ലഭിച്ചേക്കും. (ബുഖാരി: 7235)
عَنْ أَبِي هُرَيْرَةَ ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَتَمَنَّى أَحَدُكُمُ الْمَوْتَ وَلاَ يَدْعُ بِهِ مِنْ قَبْلِ أَنْ يَأْتِيَهُ إِنَّهُ إِذَا مَاتَ أَحَدُكُمُ انْقَطَعَ عَمَلُهُ وَإِنَّهُ لاَ يَزِيدُ الْمُؤْمِنَ عُمْرُهُ إِلاَّ خَيْرًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഒരാളും മരണത്തെ കൊതിക്കരുത്. അത് (മരണം) അവന് വരുന്നതിന് മുമ്പായി അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്. നിശ്ചയം, നിങ്ങള്‍ ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം മുറിഞ്ഞു പോകുന്നതാകുന്നു. നിശ്ചയം ഒരു വിശ്വാസിക്ക് അവന്റെ ആയുസ്സ് നന്മയല്ലാതെ വര്‍ധിപ്പിക്കുകയില്ല’. (മുസ്‌ലിം:2682)
عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ يَتَمَنَّيَنَّ أَحَدٌ مِنْكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ، فَإِنْ كَانَ لاَ بُدَّ مُتَمَنِّيًا لِلْمَوْتِ فَلْيَقُلِ اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي
അനസില്‍(റ) നിന്ന് നിവേദനം നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാളും തനിക്ക് ബാധിച്ചിട്ടുള്ള ദുരിതത്താല്‍ മരണത്തെ കൊതിക്കരുത്. അതിന് കഴിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. (അല്ലാഹുവേ,) എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ’. (ബുഖാരി:6351)
അല്ലാഹുവിന്റെ വിധിയില്‍ സമാധാനിക്കുവാനും സഹനമവലംബിക്കുവാനും സാധിക്കുമ്പോള്‍ അത് പ്രതിഫലാര്‍ഹമായ ഒന്നായി മാറുന്നു. ഇത് ഉള്‍ക്കൊണ്ടിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ കഴിയുകയില്ല.
നാലാമതായി, ആത്മഹത്യ എന്നത് ഗുരുതരമായ ഒരു പാപമാണെന്ന് ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു.
وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ
നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. (ഖു൪ആന്‍:4/29)
അല്ലാഹു നല്‍കിയ ജീവന്‍ അവന്റെ അനുമതിയില്ലാതെ തിരിച്ചെടുക്കുക(ആത്മഹത്യ) എന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്. ഒരു വ്യക്തിക്ക് സ്വയമോ, അവന്റെ അനുവാദത്തോടെ മറ്റുളളവര്‍ക്കോ അത് ചെയ്യാവതല്ല. ആത്മഹത്യ ചെയ്തവന്റെ മേല്‍ നബി ﷺ നമസ്‌കരിക്കാറുണ്ടായിരുന്നില്ലെന്നത് അത് ചെയ്യുന്നവര്‍ക്കുള്ള താക്കീതായിരുന്നു.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ الْكَبَائِرُ الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ، وَقَتْلُ النَّفْسِ، وَالْيَمِينُ الْغَمُوسُ ”.
അംറുബ്നു ആസ്(റ) ൽ നിന്ന് നിവേദനം: : നബി (ﷺ) പറഞ്ഞു: അല്ലാഹുവിൽ പങ്ക് ചേർക്കുക, മാതാപിതാക്കളെ ധിക്കരിക്കുക, ആത്മഹത്യ ചെയ്യുക, കള്ളസാക്ഷൃം വഹിക്കുക എന്നിവയാണ് വൻപാപങ്ങൾ. (ബുഖാരി: 6675)
അഞ്ചാമതായി, നിരാശയെ വെടിയാന്‍ ഇസ്ലാം മനുഷ്യരെ പരിശീലിപ്പിച്ചു. നിരാശയാണല്ലോ ഭൂരിഭാഗം മനുഷ്യരെയും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ
…… അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:12/87)
عَنْ جَابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم قَبْلَ مَوْتِهِ بِثَلاَثَةِ أَيَّامٍ يَقُولُ: لاَ يَمُوتَنَّ أَحَدُكُمْ إِلاَّ وَهُوَ يُحْسِنُ الظَّنَّ بِاللَّهِ عَزَّ وَجَلَّ
ജാബിറിബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ വഫാത്താകുന്നതിന്റെ മൂന്നുദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടു: ‘നിങ്ങളില്‍ ഒരാളും അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുള്ളവനായിക്കൊല്ലാതെ മരിക്കരുത്. (മുസ്‌ലിം:2877)
ആറാമതായി, ആത്മഹത്യ ചെയ്യുന്നവന് മരണാനന്തരം ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് സഗൌരവം ഇസ്ലാം മനുഷ്യരെ ഓ൪മ്മിപ്പിച്ചു.
عَنْ جُنْدَبٌ عَنِ النَّبِيِّ صلى الله عليه وسلم قَالَ : كَانَ بِرَجُلٍ جِرَاحٌ فَقَتَلَ نَفْسَهُ فَقَالَ اللَّهُ بَدَرَنِي عَبْدِي بِنَفْسِهِ حَرَّمْتُ عَلَيْهِ الْجَنَّةَ
ജുന്‍ദുബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾക്ക് ഒരു മുറിവ് പറ്റിയിരുന്നു. അയാൾ അതിനാൽ ആത്മഹത്യ ചെയ്‌തു. അപ്പോൾ അല്ലാഹു പറഞ്ഞു: എൻറെ അടിമ അവൻറെ ആത്മാവിൻറെ കാര്യത്തിൽ എന്നെ (മറികടക്കാൻ) ധൃതികൂട്ടി. അതിനാൽ അവൻ ഞാൻ സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി: 1364)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : الَّذِي يَخْنُقُ نَفْسَهُ يَخْنُقُهَا فِي النَّارِ، وَالَّذِي يَطْعُنُهَا يَطْعُنُهَا فِي النَّارِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി:1365)
قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ عُذِّبَ بِهِ فِي نَارِ جَهَنَّمَ .
നബി ﷺ പറഞ്ഞു: ആരെങ്കിലും ഇരുമ്പായുധം ഉപയോഗിച്ച് ആത്മഹത്യ ചെയ്താല്‍, അവന്‍ അതേ ആയുധം കൊണ്ട് നരകാഗ്നിയിൽ ശിക്ഷിക്കപ്പെടും. (ബുഖാരി: 1363)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ، فَهْوَ فِي نَارِ جَهَنَّمَ، يَتَرَدَّى فِيهِ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ تَحَسَّى سَمًّا فَقَتَلَ نَفْسَهُ، فَسَمُّهُ فِي يَدِهِ، يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ قَتَلَ نَفْسَهُ بِحَدِيدَةٍ، فَحَدِيدَتُهُ فِي يَدِهِ، يَجَأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മലമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ നരകാഗ്നിയിൽ ശാശ്വതമായി വീണുകൊണ്ടേയിരിക്കും. ആരെങ്കിലും വിഷംകഴിച്ച് ആത്മഹത്യചെയ്താൽ നരകാഗ്നിയിൽ അവന്റെ കൈയിൽ വിഷപ്പാത്രം എപ്പോഴും പിടിച്ചുകൊണ്ടിരിക്കുകയും എന്നുമെന്നും അത് പാനംചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യും. ആരെങ്കിലും ഒരു ആയുധംകൊണ്ട് ആത്മഹത്യ ചെയ്താൽ നരകാഗ്നിയിൽ അവന്റെ കൈയിൽ ആ ആയുധം പിടിച്ച് എന്നുമെന്നും അവൻ തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി: 5778)
ഏഴാമതായി, ആത്മഹത്യയോടുള്ള അമർഷം ജനങ്ങളെ അറിയിക്കാനായി ആത്മഹത്യ ചെയ്തവര്‍ക്ക് വേണ്ടി നബി ﷺ നമസ്കരിച്ചിരുന്നില്ല.
عَنْ جَابِرِ بْنِ سَمُرَةَ، قَالَ أُتِيَ النَّبِيُّ صلى الله عليه وسلم بِرَجُلٍ قَتَلَ نَفْسَهُ بِمَشَاقِصَ فَلَمْ يُصَلِّ عَلَيْهِ .
ജാബിര്‍(റ) പറയുന്നു:നബി(സ)യുടെ അടുക്കൽ ആയുധങ്ങൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത ഒരാളെ (ഒരാളുടെ മയ്യിത്ത്) കൊണ്ടുവരപ്പെട്ടു, എന്നാൽ നബി(സ) അയാൾക്ക് വേണ്ടി നമസ്കരിച്ചില്ല. (മുസ്‌ലിം:978)
നബി(സ) ആത്മഹത്യ ചെയ്ത വ്യക്തിക്ക് വേണ്ടി നമസ്കരിക്കാതിരുന്നത് ഇത്തരം പ്രവൃത്തിയോടുള്ള അമർഷം ജനങ്ങളെ അറിയിക്കാനായിരുന്നു, എന്നാൽ സ്വഹാബികൾ നമസ്കരിക്കുകയും ചെയ്തു. (ശറഹ് മുസ്‌ലിം 7/47)
ലക്ഷ്യബോധം ഇല്ലാത്തതിനാലാണ് മനുഷ്യര്‍ ജീവിതം വഴിയിലുപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മനുഷ്യ൪ക്ക് അവരുടെ ജീവിതലക്ഷ്യം എന്തായിരിക്കണമെന്ന് ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.
ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
…. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ….(ഖു൪ആന്‍:3/185)
മുസ്ലിം സമൂഹമേ, ജീവിതലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് മുസ്ലിംകളില്‍ പെട്ടവ൪ പോലും ആത്മഹത്യ ചെയ്യുന്നത്. അതുകൊണ്ട് ഓരോരുത്തരും ഇസ്ലാമിക ആദ൪ശത്തെ പഠിക്കാനും അതനുസരിച്ച് ജീവിക്കാനും ആത്മാ൪ത്ഥമായി പരിശ്രമിക്കുക. ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ച് മക്കളെ പഠിപ്പിക്കുക. അതോടൊപ്പം മനുഷ്യരുടെ ഇഹത്തിലെയും പരത്തിലെയും സൌഖ്യത്തിനായി അല്ലാഹു അവതരിപ്പിച്ചിട്ടുള്ള വിശുദ്ധ ഖു൪ആന്‍ പഠിക്കുകയും അതനുരിച്ച് പ്രവ൪ത്തിക്കുകയും ചെയ്യുക.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). (ഖു൪ആന്‍:10/57)
وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല.(ഖു൪ആന്‍:17/82)
kanzululoom.com